category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിളാണ് എന്റെ ലോക വീക്ഷണം, അതില്‍ അഭിമാനം: യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍
Contentവാഷിംഗ്ടണ്‍ ഡി‌സി: താന്‍ വിശുദ്ധ ബൈബിളില്‍ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണെന്നും ബൈബിളാണ് തന്റെ ലോക വീക്ഷണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് ജോണ്‍സണ്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ‘ഫോക്സ് ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലാണ് മൈക്ക് ജോണ്‍സണ്‍ തന്റെ ക്രിസ്തു വിശ്വാസം വീണ്ടും പരസ്യമാക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തരോട് ദൈനംദിന കാര്യങ്ങളിലെ തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് അറിയണമെങ്കില്‍ വിശുദ്ധ ഗ്രന്ഥത്തിലെ തിരുവെഴുത്തുകളിലേക്ക് തിരിയൂവെന്നും അദ്ദേഹം പറഞ്ഞു. “സൂര്യന് കീഴിലുള്ള കാര്യങ്ങളെ കുറിച്ച് ജോണ്‍സണ്‍ എന്താണ് ചിന്തിക്കുന്നതെന്നറിയുവാന്‍ ആളുകള്‍ക്ക് ജിജ്ഞാസയുണ്ടെന്ന് ഇന്ന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ അലമാരിയിലെ ബൈബിള്‍ എടുത്ത് വായിക്കൂ-അതാണ്‌ എന്റെ ലോകവീക്ഷണം, അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്, ഇക്കാര്യത്തില്‍ തനിക്ക് ഖേദമില്ല” മൈക്ക് ജോണ്‍സണ്‍ വിവരിച്ചു. തന്റെ ക്രിസ്തീയ വിശ്വാസമാര്‍ഗ്ഗങ്ങള്‍ ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരവും സന്തോഷപ്രദവുമായിരുന്നെന്ന് പറഞ്ഞ സ്പീക്കര്‍, പ്രസിഡന്റുമായി തനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ പ്രസിഡന്റിനെ ബഹുമാനിക്കൂ; ബൈബിളില്‍ പറയുന്നതും ബഹുമാനം അര്‍ഹിക്കുന്നവരെ ബഹുമാനിക്കണമെന്നാണ്, അതാണ്‌ പ്രസിഡന്റിനോട് ഞങ്ങള്‍ക്കുള്ള ബഹുമാനം.” വിവിധ വിഷയങ്ങളില്‍ ബൈഡന്റെ നിലപാടിനോട് വിയോജിപ്പ് ഉണ്ടെങ്കിലും അധികാര പരിധിയില്‍ നല്‍കേണ്ട ബഹുമാനം താന്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിന്നു ജോണ്‍സന്റെ വിവരണം. ലൂസിയാന നിയമസമാജികനായ ജോണ്‍സണ്‍ നേരത്തെ സ്പീക്കര്‍ എന്ന നിലയില്‍ തന്റെ ആദ്യപ്രസംഗത്തിന് എത്തിയത് ബൈബിളുമായിട്ടായിരുന്നു. ദൈവമാണ് ഈ പദവിയില്‍ എത്തിച്ചിരിക്കുന്നതെന്നു ജോണ്‍സണ്‍ തന്റെ കന്നിപ്രസംഗത്തില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളോട് പറഞ്ഞിരിന്നു. “ഇതുപോലുള്ള കാര്യങ്ങളില്‍ ആകസ്മികത ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരങ്ങളിലിരിക്കുന്നവരെ ഉയര്‍ത്തുന്നത് ദൈവമാണെന്ന് ബൈബിളില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ നിമിഷത്തിന് വേണ്ടി ദൈവം നമ്മളെ അഭിഷിക്തരാക്കി ഇവിടെ എത്തിക്കുകയായിരുന്നു” എന്ന്‍ ജോണ്‍സന്‍ പറഞ്ഞു. മഹത്തായ ഈ രാഷ്ട്രത്തേയും ഇവിടത്തെ ജനങ്ങളേയും സേവിക്കുന്നതിനു ദൈവം നമുക്ക് തന്ന കഴിവുകള്‍ ഉപയോഗിക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാപ്റ്റിസ്റ്റ് സമൂഹാംഗമാണ് മൈക്ക് ജോണ്‍സണ്‍. Tag: 'I Make No Apologies': New House Speaker Mike Johnson Boldly Says Bible Is His Worldview, Mike Johnson malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=_4RC8tABeMo
Second Video
facebook_link
News Date2023-11-11 17:06:00
Keywordsബൈബി, അമേരിക്ക
Created Date2023-11-11 17:06:29