Content | വത്തിക്കാൻ സിറ്റി: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ പ്രശ്നം രൂക്ഷമായിരിക്കെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾക്കിടയിൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനവും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബിനൊപ്പം നടന്ന കൂടിക്കാഴ്ചയും ബഹ്‌റൈന്‍ രാജാവ് അനുസ്മരിച്ചു. സംഭാഷണം, പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനങ്ങൾക്കു ബഹ്‌റൈൻ ആതിഥേയത്വം വഹിച്ചതിനു ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു. മതങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയ്‌ക്കിടയിൽ സംവാദവും ധാരണയും വളർത്തുന്നതിനും മനുഷ്യ സാഹോദര്യവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിനും സഹവർത്തിത്വം വളർത്തുന്നതിനും ഫ്രാന്‍സിസ് പാപ്പ നടത്തുന്ന ഇടപെടലുകളെ നന്ദിയോടെ ഓര്‍ക്കുന്നതായി ഹമദ് ബിൻ ഈസ അൽ രാജാവും പറഞ്ഞു.

Ku mugoroba w'uyu wa 16 Ukwakira 2023, Papa Fransisiko yakiriye Umwami wa Bahrain, Hamad Bin Isa Al Khalifa, wagiriye uruzinduko i Vatikani. pic.twitter.com/yz2BEHm0u1
— JOURNAL KINYAMATEKA (@Kinyamateka_KM) October 16, 2023

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ മുപ്പത്തിയൊന്‍പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ ബഹ്റൈൻ സന്ദർശിച്ചിരിന്നു. ചരിത്രത്തില്‍ ആദ്യമായി ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ നടത്തിയ സന്ദര്‍ശനത്തിന് വന്‍ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ഇതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് പാപ്പയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
Tag:HM King Hamad met Pope Francis, Malayalam Christian News, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |