category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു
Contentവത്തിക്കാൻ: കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന വാഴ്ത്തപ്പെട്ട റാണി മരിയയുടെ ജീവിതം കേന്ദ്രമാക്കിയുള്ള 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഔദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്. ഇക്കഴിഞ്ഞ ദിവസം സംവിധായകനായ ഡോ. ഷെയ്സൺ പി. ഔസേപ്പും നിര്‍മ്മാതാവായ സാന്ദ്ര ഡിസൂസയും 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' സിനിമയുടെ പ്ലക്കാര്‍ഡുമായി പാപ്പയെ സന്ദര്‍ശിച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു. മാർപാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഇതിനോടകം സിനിമ നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറക്കിയ സിനിമ കേരളത്തില്‍ എഴുപതിലധികം തീയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുകയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-26 06:51:00
Keywordsഫേസ്
Created Date2023-11-26 06:52:06