category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന കരുവന്നൂർ അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ
Contentതൃശൂർ: ഇരിഞ്ഞാലക്കുട രൂപതയിലെ കരുവന്നൂർ സെന്റ്.മേരീസ് ദേവാലയത്തിൽ ഫാ.സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ ഡിസംബർ 6 മുതൽ 9 വരെ തീയതികളിൽ നടത്തപ്പെടും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ 9.30 വരെ കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പന്തലിലാണ് കൺവെൻഷൻ. ആദ്യ ദിനമായ ഡിസംബർ 6 ന് വൈകീട്ട് 5 മണിയുടെ കുർബാനയോടു കൂടി മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപത മെത്രാൻ അഭിഷേകാഗ്നി കൺവെൻഷൻ ബൈബിൾ പ്രതിഷ്ഠ നടത്തി കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമാപന സന്ദേശം നൽകും. പരി.കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ, കൺവെൻഷന് ഒരുക്കമായി നവംബർ 25 മുതൽ ഡിസംബർ 5 വരെ കുടുംബ യൂണിറ്റുകളിൽ ആരാധനകൾ നടക്കും. വീടുകളിലും പള്ളിയിലും പ്രത്യേകിച്ച് ശനിയാഴ്ചകളിൽ പ്രാർത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മധ്യസ്ഥ പ്രാർത്ഥനകൾ നടന്നു കൊണ്ടിരിക്കുന്നു. 'ഒരു ദിനം ഒരു വചനം ' വായിച്ച് ഹൃദയത്തിൽ സ്വീകരിച്ച് വിശ്വാസികൾ പ്രാർത്ഥിക്കുന്നു. 120 ഓളം കൺവീനെർമാരുടെ നേതൃത്വത്തിൽ വിവിധ മേഖലയിൽ ക്രമീകരണങ്ങൾ നടന്നു വരുന്നു. 15000ന് മുകളിൽ ആളുകൾക്കു സൗകര്യമായി കൺവെൻഷൻ അനുഭവിക്കാവുന്ന രീതിയിലാണ് അഭിഷേകാഗ്നി കൺവെൻഷൻ ഒരുക്കുന്നത്. കിടപ്പുരോഗികൾക്കും കുട്ടികൾക്കും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥന നിയോഗങ്ങൾ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവുമാണ് (ഹെബ്രാ 4 :12 ) എന്നതാണ് കൺവെൻഷന്റെ ആപ്ത വാക്യം. മാനസാന്തരപ്പെടാനും ഐക്യപ്പെടാനും പുതിയ സൃഷ്ടിയായി അഭിഷേകവും അനുഗ്രഹങ്ങളും സ്വീകരിക്കാൻ കൺവെൻഷനിലൂടെ ദൈവം വഴിയൊരുക്കുകയാണെന്നു സംഘാടകര്‍ പറഞ്ഞു. കൺവെൻഷൻ ദിവസങ്ങളിൽ രാത്രി 9.30 മുതൽ വിവിധ ഭാഗങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്. കൺവെൻഷൻ വിജയത്തിനായി വികാരി ഫാ.ജോസഫ് തെക്കേത്തല, ജനറൽ കൺവീനർ തെക്കൂടൻ അന്തോണി ഇഗ്‌നേഷ്യസ്, പള്ളി കൈക്കാരന്മാരായ തെക്കൂടൻ അന്തോണി ടോബി, ആലുക്കൽ വാറപ്പൻ വിൻസെന്റ്, പോട്ടോക്കാരൻ ഔസെഫ് ആന്റോ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-11-24 14:43:00
Keywordsവട്ടായി
Created Date2023-11-24 14:44:21