Contents

Displaying 21961-21970 of 24987 results.
Content: 22374
Category: 1
Sub Category:
Heading: പഴയ ആംബുലന്‍സ് ഇപ്പോള്‍ 'സ്പിരിച്വല്‍ കെയര്‍ യൂണിറ്റ്'; അമേരിക്കയിലെ സഞ്ചരിക്കുന്ന കുമ്പസാരക്കൂട് ഏറ്റെടുത്ത് ആയിരങ്ങള്‍
Content: ലൂസിയാന: വിശ്വാസികള്‍ എവിടെ ആയിരുന്നാലും അവരെ കണ്ടുമുട്ടുവാനും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിപ്പിക്കുവാനുമായി അമേരിക്കയിലെ ലാസ് വേഗാസില്‍ ആരംഭിച്ച 'സ്പിരിച്വല്‍ കെയര്‍ യൂണിറ്റ്' ആംബുലന്‍സ് ഏറെ ശ്രദ്ധ നേടുന്നു. ദിവ്യകാരുണ്യ ഭക്തിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ‘കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ്’ (സി.ജെ.സി) സന്യാസ സമൂഹാംഗങ്ങളാണ് അനുരജ്ഞന കൂദാശ എല്ലാവരിലേക്കും എത്തിക്കുവാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുവപുരോഹിതനായിരിക്കേ ഹോസ്പിറ്റല്‍ മിനിസ്ട്രിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സഞ്ചരിക്കുന്ന കുമ്പസാരക്കൂടെന്ന ആശയം മനസില്‍ ഉദിക്കുന്നതെന്ന് ‘സി.ജെ.സി’യുടെ സുപ്പീരിയറായ ഫാ. മൈക്കേല്‍ ഷാംപെയിന്‍ ‘ചര്‍ച്ച് പോപ്‌’നോട് വിവരിച്ചു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">I love it! A religious order in Louisiana transformed this ambulance into a mobile confessional! They park it at tailgate parties, shopping malls, and anywhere else the Holy Spirit takes them! <a href="https://t.co/2k2oZO9ptw">pic.twitter.com/2k2oZO9ptw</a></p>&mdash; Jason Evert (@jasonevert) <a href="https://twitter.com/jasonevert/status/1729727152470298989?ref_src=twsrc%5Etfw">November 29, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ജനങ്ങള്‍ എവിടെയായിരിക്കുന്നുവോ അവിടെ എത്തി അവര്‍ക്ക് സുവിശേഷം പകരുവാനും, കുമ്പസാരിപ്പിക്കുവാനുമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഒരു ആംബുലന്‍സാണ് മൊബൈല്‍ കുമ്പസാരക്കൂടാക്കി മാറ്റിയിരിക്കുന്നത്. ''തെരുവുകളില്‍ ജനങ്ങള്‍ക്ക് സുവിശേഷം പകരുവാനും, കുമ്പസാരിപ്പിക്കുവാനുമായി ഒരു പഴയ ആംബുലന്‍സ് സ്പിരിച്വല്‍ കെയര്‍ യൂണിറ്റാക്കി മാറ്റിയാല്‍ അത് നല്ലതായിരിക്കുമെന്നു എനിക്കു തോന്നി''. ഫ്രാന്‍സിസ് പാപ്പ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് കുമ്പസാരമെന്ന കൂദാശ കൂടുതല്‍ ലഭ്യമാക്കണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ഇബേ’യില്‍ നിന്നും പഴയ ആംബുലന്‍സ് വാങ്ങിക്കുകയും അതൊരു സഞ്ചരിക്കുന്ന കുമ്പസാരക്കൂടായി പരിവര്‍ത്തനം ചെയ്യുകയുമായിരിന്നുവെന്നു ഫാ. ഷാംപെയിന്‍ വിവരിച്ചു. 2015 ഡിസംബറില്‍ വാങ്ങിയ ആംബുലന്‍സ് ഇതുവരെ അഞ്ഞൂറോളം സ്ഥലങ്ങളില്‍ നിറുത്തി ജനങ്ങളെ കുമ്പസാരിപ്പിച്ചിട്ടുണ്ട്. ഫിഷിംഗ് ടൂര്‍ണമെന്റ്, ആശുപത്രികള്‍, ഷോപ്പിംഗ് മാളുകള്‍, ബ്രൂവറീസ്, കെട്ടിടനിര്‍മ്മാണ സൈറ്റുകള്‍, സിനിമാ തിയേറ്ററുകള്‍, ഇടവക പരിപാടികള്‍, ക്യാമ്പുകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ തങ്ങളുടെ സഞ്ചരിക്കുന്ന കുമ്പസാരക്കൂടുമായി എത്തുന്നത്. ചിലയിടങ്ങളില്‍ ഒരു പ്രാവശ്യം മാത്രം പോകുമ്പോള്‍ മറ്റ്ചിലയിടങ്ങളില്‍ പതിവായി പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഈ ഉദ്യമത്തിന് കത്തോലിക്കരില്‍ നിന്നും അകത്തോലിക്കരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം അതിശയിപ്പിക്കുന്നതാണെന്നാണ് പറഞ്ഞ ഫാ. ഷാംപെയിന്‍, ആദ്യമൊക്കെ തങ്ങള്‍ കുമ്പസാരിക്കുവാന്‍ വരുന്നവരെ എണ്ണാറുണ്ടായിരുന്നെന്നും എന്നാല്‍ എണ്ണം 10,000 കവിഞ്ഞപ്പോള്‍ ആ പരിപാടി നിറുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. “യേശുക്രിസ്തു തന്റെ പ്രബോധനങ്ങളും, ശുശ്രൂഷകളും കൂടുതലായും നടത്തിയത് പാതകളിലും ഇടവഴികളിലുമാണ്. അതിനാല്‍ നമ്മളും ഇത് നമ്മളുടെ പ്രേഷിവേലയുടെ ഭാഗമാക്കി മാറ്റണം”. കൂടുതലായി രണ്ടു ആംബുലന്‍സുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതിനു പുറമേ, നേഴ്സിംഗ്ഹോമുകളില്‍ ഉപയോഗിക്കുന്നതിനായി പരിവര്‍ത്തനം ചെയ്ത യു-ഹോള്‍ ട്രെയിലറും ഇന്നു ഇവരുടെ പക്കലുണ്ട്. തങ്ങളുടെ മാതൃക അനുകരിക്കുവാന്‍ മറ്റ് ചില രൂപതകളും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1986-ല്‍ ഫാ. ജെറോം ഫ്രേയാണ് വൈദികരെയും കന്യാസ്ത്രീകളെയും ബ്രദര്‍മാരേയും അത്മായരേയും ഉള്‍പ്പെടുത്തിക്കൊണ്ട് സി.ജെ.സി സമൂഹത്തിനു സ്ഥാപനം കുറിച്ചത്. സഞ്ചരിക്കുന്ന കുമ്പസാരക്കൂടിന് പുറമേ, പൊതുസ്ഥലങ്ങളില്‍ വര്‍ഷംതോറുമുള്ള ബൈബിള്‍ വായന, 40 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യ ബോട്ട് പ്രദിക്ഷണം തുടങ്ങിയ പരിപാടികളും ഇവര്‍ നടത്തുന്ന ശ്രദ്ധേയമായ ശുശ്രൂഷകളില്‍ ചിലത് മാത്രമാണ്.
Image: /content_image/News/News-2023-12-19-20:52:13.jpg
Keywords: കുമ്പസാ
Content: 22375
Category: 18
Sub Category:
Heading: സീറോ മലബാര്‍ ഹയരാർക്കി നൂറിന്റെ നിറവില്‍
Content: കോട്ടയം: കേരളത്തിലെ സുറിയാനി കത്തോലിക്കർക്ക് സ്വന്തമായി ഹയരാർക്കി സ്ഥാപിതമായിട്ട് നാളെ നൂറു വർഷം. 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാർപാപ്പയാണ് സീറോ മലബാർ സഭയ്ക്ക് ഹയരാർക്കി അനുവദിച്ചത്. ഇതോടെ സഭ സ്വയംഭരണത്തിൻ്റെ രണ്ടാമത്തെ ഘട്ടം പിന്നിടുകയായിരുന്നു. ഒന്നാമത്തെ ഘട്ടം 1887ൽ സീറോ മലബാർ സഭയെ ലത്തീൻസഭയിൽനിന്നു വേർപെടുത്തി രണ്ട് സ്വതന്ത്ര വികാരിയാത്തുകൾ അനുവദിച്ചതായിരുന്നു. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നാളെ സഭയിലെ എല്ലാ കത്തീഡ്രൽ ദേവാലയങ്ങളിലും രൂപതാധ്യക്ഷന്മാരുടെ കാർമികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ സഭയുടെ അ ഡ്‌മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർദേശിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞു മൂന്നിന് സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. 1917 മേയ് ഒന്നിന് പതിനഞ്ചാം ബനഡിക്‌ട് മാർപാപ്പ പൗരസ്ത‌്യസഭകൾക്കു വേണ്ടിയുള്ള തിരുസംഘം സ്ഥാപിക്കുകയും സീറോ മലബാർ സഭയെ ഒരു പൗരസ്ത്യ സഭയായി അംഗീകരിക്കുകയും ചെയ്തു. 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാർപാപ്പ എറണാകുളം കേന്ദ്രമാക്കി സീറോ-മലബാർ സഭാ ഹയരാർക്കി സ്ഥാപിച്ചു. അതോടെ അന്നുണ്ടായിരുന്ന നാലു വികാരിയാത്തുകളും രൂപതകളാകുകയും അതിൽ എറണാകുളത്തെ അതിരൂപതയാക്കി ഉയർത്തി സഭാ കേന്ദ്രമായും തൃശൂർ, ചങ്ങനാശേരി, കോട്ടയം എന്നിവയെ സാമന്ത രൂപതകളായും പ്രഖ്യാപിക്കുകയും ചെയ്തു.
Image: /content_image/India/India-2023-12-20-10:29:26.jpg
Keywords: സീറോ
Content: 22376
Category: 18
Sub Category:
Heading: ഹൃദയത്തില്‍ തുറവി ഉള്ളവരാകണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: ദൈവരാജ്യം സ്വന്തമാക്കാന്‍ ഈ ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കെതിരേ നാം ബലം പ്രയോഗിക്കണമെന്നും ഹൃദയത്തില്‍ തുറവി ഉള്ളവരായിരിക്കണമെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പിറവി ഒരു തുറവിയാണ്. ഹൃദയത്തിലാണ് ആ തുറവി കാണിക്കേണ്ടത്. വിനയവും ലാളിത്യവും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ വീടുകളില്‍ ദൈവം പിറവിയെടുക്കുകയുള്ളൂ. ബാഹ്യമായ അലങ്കാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാതെ നന്മ ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. സാമൂഹ്യതിന്മകളെ തച്ചുടയ്ക്കന്നവരാകണം. നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും ശ്ലീവായോട് ചേര്‍ന്നായിരിക്കണം. ഫലം പുറപ്പെടുവിക്കാന്‍ ശേഷിയില്ലാത്തത് ദൈവത്തിന്റെ റൂഹായാല്‍ ഫലഭൂയിഷ്ഠമാക്കാന്‍ സാധിക്കുന്നുവെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ പ്രവര്‍ത്തനം വഴി മറ്റുളളവരെ പരിഗണിക്കുന്നരായി മാറണമെന്നും ബിഷപ്പ് പറഞ്ഞു. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതം പറഞ്ഞു. ഇന്ന് നടന്ന കണ്‍വെന്‍ഷനില്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് ഫാ.മാത്യു പുല്ലുകാലായില്‍ നേതൃത്വം നല്‍കി. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോസ് കാക്കല്ലില്‍, ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മംഗലത്ത്, അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു പുന്നത്താനത്ത്കുന്നേല്‍, ഫാ. ജോണ്‍ പാക്കരമ്പേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക്ക് വാളമ്മനാല്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. കുര്യന്‍ മറ്റം, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍,ഫാ. മാത്യു പുല്ലുകാലായില്‍,ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ്.എച്ച്, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍,ബാബു തൊമ്മനാമറ്റം,ബിനു വാഴേപ്പറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്,സെബാസ്റ്റ്യന്‍ പയ്യാനിമണ്ഡപത്തില്‍, ബാബു പെരിയപ്പുറം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കണ്‍വെന്‍ഷനില്‍ ഫാ.തോമസ് കിഴക്കേല്‍, ഫാ.ആല്‍വിന്‍ ഏറ്റുമാനൂക്കാരന്‍, ഷിജു വെള്ളപ്ലാക്കല്‍, ജോസ് മൂലാച്ചാലില്‍, ജോസ് എടയോടിയില്‍, ജോര്‍ജുകുട്ടി വടക്കേത്തകടിയേല്‍, ബൈജു ഇടമുളയില്‍, എബ്രാഹാം പുള്ളോലില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2023-12-20-10:34:01.jpg
Keywords: കല്ലറങ്ങാ
Content: 22377
Category: 1
Sub Category:
Heading: ആശങ്കയേറിയ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യയെ ഉള്‍പ്പെടുത്തണം: ബൈഡനോട് യു‌എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യാ ഗവൺമെന്റിനെ ഉൾപ്പെടുത്താൻ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ടു ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കാകുലരാണെന്ന് 'യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം' (USCIRF) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിദേശത്തുള്ള ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, അഭിഭാഷകർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ നിശബ്ദരാക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ സമീപകാല ശ്രമങ്ങൾ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യു‌എസ്‌സി‌ഐ‌ആര്‍‌എഫ് വ്യക്തമാക്കി. കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ അസഹിഷ്ണുത കാണിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. യുഎസ്‌സി‌ഐ‌ആർ‌എഫിന്റെ കമ്മീഷണറായ ഡേവിഡ് കറി പുറത്തിറക്കിയ പ്രസ്താവനയിൽ ആസൂത്രിതമായി അടിച്ചമർത്താൻ ഇന്ത്യൻ സർക്കാർ ആവർത്തിച്ച് ക്രൂരമായ നിയമനിർമ്മാണം ഉപയോഗിച്ചുവെന്നും പറയുന്നു. 1998-ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരമാണ് മറ്റ് രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള സാർവത്രിക അവകാശം നിരീക്ഷിക്കുവാന്‍ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനു ഭരണകൂടം രൂപം നല്‍കിയത്. ഭാരതം ഭരിക്കുന്ന ബി‌ജെ‌പി ഭരണകൂടത്തിന്റെ തീവ്രഹിന്ദുത്വ നിലപാട് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കു വലിയ വെല്ലുവിളിയാണ് സൃഷ്ട്ടിക്കുന്നത്. ഇന്ത്യയില്‍ ദിനംപ്രതി ഏറ്റവും കുറഞ്ഞത് രണ്ടു ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) അടുത്തിടെ വ്യക്തമാക്കിയിരിന്നു. ഈ വര്‍ഷം നവംബര്‍ വരെ ഏതാണ്ട് 687 അക്രമങ്ങളാണ് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കു നേരെ നടന്നിരിക്കുന്നത്.
Image: /content_image/News/News-2023-12-20-12:02:59.jpg
Keywords: കമ്മീഷന്‍
Content: 22378
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായി 32 കിലോമീറ്റർ കാല്‍നട ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താന്‍ അമേരിക്കന്‍ മെത്രാന്‍
Content: കന്‍സാസ്: പുതുവര്‍ഷത്തില്‍ 32 കിലോമീറ്റർ നീളുന്ന ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താന്‍ അമേരിക്കന്‍ മെത്രാന്‍ തയാറെടുക്കുന്നു. അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ സലീന രൂപതയിലെ ബിഷപ്പ് ജെറാൾഡ് വിൻകെയാണ് ലോക സമാധാനത്തിനായി കാല്‍ നട ദിവ്യകാരുണ്യ പ്രദിക്ഷണം നടത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. ജനുവരി 6ന് ഗ്ലാസ്‌കോ നഗരത്തിലെ സെന്റ് മേരി ദേവാലയത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ ബെലോയിറ്റ് നഗരത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിലേക്കാണ് ദിവ്യകാരുണ്യ പ്രദിക്ഷണം. ലോകത്തിന്റെ സമാധാനത്തിനും അമേരിക്കയിലെ എല്ലാ സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള അവസരമായിരിക്കും ദിവ്യകാരുണ്യവുമായുള്ള കാല്‍നട പ്രദിക്ഷണം. #iGiveCatholic ക്യാംപെയിനിലേക്ക് സംഭാവന നൽകാൻ ഇടവകക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ സംരംഭത്തിന്റെ ഭാഗമായാണ് ദിവ്യകാരുണ്യ തീർത്ഥാടനം എന്ന ആശയം ഉരുത്തിരിഞ്ഞത്. ക്യാംപെയിന്‍ മികച്ച വിജയമായിരുന്നുവെന്നും 3,20,000 യുഎസ് ഡോളറിലധികം സമാഹരിച്ചതായും ഇടവക പറയുന്നു. യേശുവിന്റെ യഥാർത്ഥ സാന്നിധ്യമായ ദിവ്യകാരുണ്യവുമായി വിശ്വാസികളെ കൂടുതൽ ആഴപ്പെടുത്തുവാനുള്ള യു‌എസ് മെത്രാന്‍ സമിതിയുടെ ആഹ്വാനവും പരിപാടിക്ക് പ്രചോദനമായിട്ടുണ്ട്. അമേരിക്കന്‍ കത്തോലിക്കരിലെ മൂന്നിലൊന്ന്‍ പേരാണ് ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നതെന്ന് 2019-ല്‍ പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ദേശീയ ദിവ്യകാരുണ്യ നവീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിന്നു. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ സമിതി നടത്തി വരുന്ന പരിപാടി മൂന്ന്‍ വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്.
Image: /content_image/News/News-2023-12-20-14:09:01.jpg
Keywords: ദിവ്യകാരുണ്യ
Content: 22379
Category: 1
Sub Category:
Heading: ക്രിസ്തുമസ് ഒരുക്കമായി ഉറുഗ്വേ ജയിലില്‍ കര്‍ദ്ദിനാളിന്റെ ബലിയര്‍പ്പണം
Content: മോണ്ടെവിഡിയോ: യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്നതിന് ദിവസങ്ങള്‍ ശേഷിക്കേ തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ മോണ്ടെവിഡിയോ അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഡാനിയേല്‍ സ്റ്റുര്‍ലാ സാന്റിയാഗോ തടവുപുള്ളികള്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വാക്യുസ് ജയിലിനുള്ളില്‍ തടവുപുള്ളികള്‍ തന്നെ നിര്‍മ്മിച്ച പ്രത്യേക കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അര്‍പ്പിച്ച കുര്‍ബാനയില്‍ അന്തേവാസികളായ 90 പേരും പങ്കെടുത്തു. ജയിലുകളില്‍ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെനിറ്റെന്‍ഷ്യറി പാസ്റ്ററല്‍ അംഗങ്ങളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാന മദ്ധ്യേ ‘ക്രിസ്തുവിന്റെ വരവ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തില്‍ ക്രിസ്തുമസിനു പിന്നിലെ ആത്മീയ രഹസ്യം കര്‍ദ്ദിനാള്‍ സ്റ്റുര്‍ലാ വിവരിച്ചു. “ബെത്ലഹേമിലെ ശിശു ശക്തനായിരുന്നു. അവിടുന്ന് കുരിശില്‍ തറക്കപ്പെട്ടു. ഒരു ശിശുവിനേപ്പോലെ ചെറുതായ യേശു നമുക്ക് വേണ്ടി കുരിശുമരണം തെരഞ്ഞെടുത്തു. എന്തായിരിക്കും ദൈവത്തെ സ്പര്‍ശിച്ചിരിക്കുക? സ്നേഹം. നമ്മള്‍ എല്ലാവരും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്നു ഓര്‍ക്കണമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാനക്കൊടുവില്‍ തടവുപുള്ളികള്‍ നന്ദിപ്രകാശിപ്പിച്ചു. പരിപാടിക്ക് ജയില്‍ അന്തേവാസികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു പെനിറ്റെന്‍ഷ്യറി പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായ ജോസ് മരിയ റൊബൈന പറഞ്ഞു. നല്ല ആളുകളായി വളരുവാന്‍ വേണ്ടി തടവുപുള്ളികളുടെ അന്തസ്സ് വീണ്ടെടുക്കുകയെന്നതാണ് പെനിറ്റെന്‍ഷ്യറി പാസ്റ്ററല്‍ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ജീവിതസാഹചര്യങ്ങള്‍ക്കുമപ്പുറം, മെച്ചപ്പെടുവാനുള്ള വഴികള്‍ തേടുന്നവരെ തങ്ങള്‍ കാണുമെന്നും, സ്വാതന്ത്ര്യം നഷ്ടപ്പെട്ട വ്യക്തി സമൂഹത്തിനു യാതൊരു സംഭാവനയും ചെയ്യുവാന്‍ കഴിയാത്ത മാലിന്യങ്ങളാണെന്ന കാഴ്ചപ്പാട് തകര്‍ക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷ്ണല്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഞ്ചു കേന്ദ്രങ്ങളിലായി എഴുപതോളം പാസ്റ്ററല്‍ പ്രതിനിധികള്‍ വര്‍ഷം മുഴുവനും കര്‍മ്മനിരതരാണ്.
Image: /content_image/News/News-2023-12-20-15:39:09.jpg
Keywords: ബലിയര്‍
Content: 22380
Category: 1
Sub Category:
Heading: യുദ്ധക്കെടുതി അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സഹായവുമായി എസിഎന്‍ കൊറിയ
Content: സിയോള്‍: സിറിയയിലും ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷ മേഖലയിലും യുദ്ധക്കെടുതിയാല്‍ പൊറുതിമുട്ടിയിരിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ (എ.സി.എന്‍) കൊറിയന്‍ വിഭാഗം. ക്രിസ്തുമസിനോട് അനുബന്ധിച്ച് “2023 അഡ്വെന്റ് ആന്‍ഡ്‌ ക്രിസ്മസ് ക്യാമ്പയിന്‍” എന്ന പേരിലാണ് ധനസമാഹരണം നടത്തുന്നത്. ഡിസംബര്‍ 3നാണ് ധ നസമാഹരണ ക്യാമ്പയിന്‍ നടക്കുക. സിറിയയിലെ ഡമാസ്കസിലെ സെന്റ്‌ ജോസഫ്സ് കത്തീഡ്രലില്‍ 2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ ദി ഫാമിലി ഹൗസ് സൂപ്പ് കിച്ചണ്‍ സംഘടിപ്പിക്കുന്ന ‘എ ബൈറ്റ് ഓഫ് ലവ് പ്രോജക്റ്റ്’ലേക്കാണ് തുകയുടെ ഒരു ഭാഗം കൈമാറുകയെന്ന് എ.സി.എന്‍ കൊറിയ അറിയിച്ചു. രാജ്യത്തെ അതിശക്തമായ പണപ്പെരുപ്പത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന ക്രൈസ്തവര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്‌. 2011-ല്‍ സര്‍ക്കാരില്‍ നവീകരണം വേണമെന്ന ആവശ്യവുമായി നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരിന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 5 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ജനസംഖ്യയുടെ പകുതിയോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തിനു മുന്‍പ് ഏതാണ്ട് ഇരുപതുലക്ഷത്തോളം ക്രൈസ്തവര്‍ സിറിയയില്‍ ഉണ്ടായിരുന്നെന്നാണ് 'യൂറോപ്പ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ അസൈലം’ത്തിന്റെ കണക്കുകളില്‍ പറയുന്നത്. നിരവധി പേര്‍ പലായനം ചെയ്തതിനെ തുടര്‍ന്ന്‍ ഈ സംഖ്യ വെറും 4,50,000 ആയി ചുരുങ്ങിയിരിക്കുകയാണ്. സിറിയയിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി വസ്ത്രങ്ങള്‍ നല്‍കുന്ന ‘വണ്‍ സ്മൈല്‍’ പദ്ധതിയേയും എ.സി.എന്‍ സഹായിക്കുന്നുണ്ട്. ഈ ശൈത്യകാലത്ത് സിറിയയിലെ പാവപ്പെട്ട കുട്ടികള്‍ 27,590 ചൂട് വസ്ത്രങ്ങള്‍ നല്‍കുവാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഹോളിലാന്‍ഡ് ഇസ്രായേല്‍-പലസ്തീന്‍ എമര്‍ജന്‍സി സപ്പോര്‍ട്ട് പ്രൊജക്റ്റിന് വേണ്ടി എ.സി.എന്‍ കൊറിയ- ബെത്ലഹേം, റാമള്ള, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങില്‍ ആദ്യ സെറ്റ് ഭക്ഷണകൂപ്പണുകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിലെ ആയിരത്തോളം വരുന്ന ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും അഭയം തേടിയിരിക്കുന്ന സെന്റ്‌ പോരിഫിരിയോസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിലും, ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലും ഭക്ഷണം, വെള്ളം, മരുന്നുകള്‍ എന്നിവ സംഘടന വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ, കിഴക്കന്‍ ജെറുസലേമിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭക്ഷണവും, മരുന്നും, ഭവനരഹിതരായ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും, മെഡിക്കല്‍ ശുശ്രൂഷയും ഫൗണ്ടേഷന്‍ നല്‍കിവരുന്നുണ്ട്.
Image: /content_image/News/News-2023-12-20-17:19:05.jpg
Keywords: നീഡ്
Content: 22381
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ: മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഇന്ന് ക്രൈസ്തവ സംഗമം
Content: തൃശൂർ: കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ചു പഠിക്കാ ൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ ക്രൈസ്‌തവസമൂഹങ്ങളുടെ സംഗമം ഇന്നു രാവിലെ 10ന് മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2023-12-21-05:42:32.jpg
Keywords: കോശി
Content: 22382
Category: 18
Sub Category:
Heading: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
Content: തിരുവനന്തപുരം: രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIM/IIT/IISc/IMSc കളില്‍ പഠിക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2023-24 സാമ്പത്തിക വർഷം ഉപരിപഠനം (PG / Phd) നടത്തുന്നവർക്കാണ് സ്കോളർഷിപ് അനുവദിക്കുന്നത്. അനുവദിക്കുന്ന കോഴ്‌സുകൾ സംബന്ധിച്ച വിവരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി / ബി ഇ / ബിടെക് / Pre-qualifying exam) 55 ശതമാനം മാർക്ക് നേടിയിരിക്കണം. ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ള എ പിഎൽ വിഭാഗക്കാരെയും പരിഗണിക്കും. കേരളത്തിലെ സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. 50 ശതമാനം സ്കോളർഷിപ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തി ന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിക്ക് കോഴ്‌സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂ പയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. ഒറ്റത്തവണ ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണിത്. മാനദണ്ഡങ്ങൾക്ക നുസൃതമായി 2023-24 സാമ്പത്തിക വർഷം 40 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരെഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 05. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂർണമായ അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫോമിൻ്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന www.minoritywelfare.kerala.gov.in ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 524, 0471 2302.
Image: /content_image/India/India-2023-12-21-05:49:10.jpg
Keywords: സ്കോള
Content: 22383
Category: 1
Sub Category:
Heading: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഭ്രൂണഹത്യ അനുകൂല നിലപാട് മുറുകെ പിടിക്കാന്‍ ബൈഡന്‍ - ഹാരിസ് സഖ്യം
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിൽ ഭ്രൂണഹത്യ സുപ്രീംകോടതി നിയമവിധേയമാക്കിയ റോ വെസ് വേഡ് വിധിയുടെ വാർഷിക ദിനത്തിൽ രാജ്യത്ത് ഭ്രൂണഹത്യ അനുകൂല റാലി ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രഖ്യാപിച്ചു. 'ഫൈറ്റ് ഫോർ റീപ്രൊഡക്ടീവ് ഫ്രീഡംസ്' എന്ന് പേരിട്ടിരിക്കുന്ന ഇലക്ഷനോട് അനുബന്ധിച്ചുള്ള പ്രചാരണം ജനുവരി 22-നു ആയിരിക്കും ആരംഭിക്കുക. വിസ്കോൺസിൻ സംസ്ഥാനമാണ് പ്രചാരണത്തിന്റെ തുടക്ക സ്ഥലമായി തെരഞ്ഞെടുത്തിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭ്രൂണഹത്യ പ്രധാനപ്പെട്ട പ്രചാരണ വിഷയം ആയിരിക്കുമെന്ന് ജോ ബൈഡൻ- കമലാ ഹാരിസ് ടീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ പദവി മൈക്കിൾ ടൈലർ സിഎൻഎന്നിനോട് പറഞ്ഞിരുന്നു. റോ വെസ് വേഡ് വിധി തിരികെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് ബൈഡനും, കമലാ ഹാരിസും പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പാർട്ടികൾക്കും മേധാവിത്വം അവകാശപ്പെടാൻ സാധിക്കാത്ത സംസ്ഥാനങ്ങളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനും ഇരുവരും അടുത്തിടെ തുടക്കം കുറിച്ചിരുന്നു. 2022 ജൂൺ മാസം സുപ്രീംകോടതി റോ വെസ് വേഡ് കേസിലെ 1973ലെ വിധി അസാധുവായി പ്രഖ്യാപിച്ചതിനാൽ, ദേശീയതലത്തിൽ ഇപ്പോൾ ഭ്രൂണഹത്യയ്ക്ക് നിയമ സാധുതയില്ല. ഭ്രൂണഹത്യയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ അവകാശമുള്ളത്. അമേരിക്കയില്‍ ദേശവ്യാപകമായി അബോര്‍ഷന്‍ നിയമവിധേയമാക്കിയ റോ വി. വേഡ് വിധി അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ അബോര്‍ഷന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നു കമല ഹാരിസും ബൈഡനും തന്റെ പ്രസംഗങ്ങളിലൂടെ ആഹ്വാനം ചെയ്തിരിന്നു. രാജ്യം ഭരിക്കുന്ന ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്. അതേസമയം 2023ന്റെ ആദ്യ പകുതിയിൽ വിവിധ സംസ്ഥാനങ്ങൾ സുപ്രീംകോടതി വിധിക്ക് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ഭ്രൂണഹത്യയ്ക്ക് വിധേയമാകേണ്ടിയിരുന്ന 32,000 ഗർഭസ്ഥ ശിശുക്കളെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് നവംബർ മാസം പുറത്തുവന്ന റിപ്പോർട്ടില്‍ വെളിപ്പെടുത്തിയിരുന്നു.
Image: /content_image/News/News-2023-12-21-06:00:06.jpg
Keywords: കമല