category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷെക്കെയ്ന ന്യൂസ്‌ യൂറോപ്പിന്റെ മണ്ണിലേക്ക്; ചരിത്ര മുഹൂർത്തം 9ന് യുകെ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ
Contentഅന്താരാഷ്ട്ര മാധ്യമരംഗത്ത് സത്യത്തിന്റെ നിഷ്പക്ഷ മുഖമായി വിപ്ലവം സൃഷ്ടിക്കാന്‍ ഷെക്കെയ്നാ യൂറോപ്പിന് തിരിതെളിയുന്നു. സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പും ഷെക്കെയ്‌ന യൂറോപ്പിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഷെക്കെയ്ന ന്യൂസ് ചാനല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നേരായ വാര്‍ത്താ അവതരണത്തിലൂടെയും ധീരമായ നിലപാടുകളിലൂടെയും ഷെക്കെയ്‌ന ചെയ്യുന്ന മാധ്യമശുശ്രൂഷ യൂറോപ്പിന്റെ മണ്ണിലേക്ക് കൂടുതല്‍ വ്യാപിക്കുന്നതിനായി ഷെക്കെയ്‌ന യൂറോപ്പ് എന്ന ചാനല്‍ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കര്‍മ്മപദത്തിലേക്ക് ചുവടുവക്കുകയാണ്. കേരളത്തില്‍ നിന്നുള്ള വര്‍ത്തകള്‍ക്കും പ്രോഗ്രാമുകള്‍ക്കുമൊപ്പം യുകെയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളി സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രോഗ്രാം വിന്യാസമാണ് ഷെക്കെയ്‌ന യൂറോപ്പിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഷെക്കെയ്‌ന യൂറോപ്പ് ചാനലിന്റെ ഉദ്ഘാടനം 2023 ഡിസംബര്‍ 9ന് യുകെ യിൽ ബര്‍മിങ്ങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പും ഷെക്കെയ്‌ന യൂറോപ്പിന്റെ രക്ഷാധികാരിയുമായ മാര്‍ ജോസഫ് സ്രാമ്പിക്കൽ നിർവ്വഹിക്കും. ഷെക്കെയ്ന ചാനലിന്റെ നേതൃത്വം ബ്രദർ സന്തോഷ്‌ കരുമത്ര പങ്കെടുക്കും. രാജ്യാന്തര തലത്തിൽ ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങള്‍ക്കായി സ്വരമുയര്‍ത്തിയും നീതിനിഷേധങ്ങള്‍ക്കെതിരെ പ്രതികരിച്ചും മതേതര രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ധാര്‍മ്മികതയുടെ പക്ഷംചേര്‍ന്നും മുന്നേറുന്ന ഷെക്കെയ്‌നയുടെ യൂറോപ്പിലേക്കുള്ള ചിറകുവിരിക്കല്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ റോക്കു പ്ലാറ്റ്‌ഫോമിലും തുടര്‍ന്ന് മറ്റു ഐപി പ്ലാറ്റ്‌ഫോമുകളിലും ഷെക്കെയ്‌ന യൂറോപ്പ് ലഭ്യമാകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-06 19:28:00
Keywordsഷെക്കെയ്ന
Created Date2023-12-06 19:30:54