category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ വിശ്വാസ പ്രഖ്യാപന റാലി
Contentകൊടുങ്ങല്ലൂർ: ക്രൈസ്‌തവ വിശ്വാസ പൈതൃകത്തിൻ്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപത നടത്തിയ വിശ്വാസപ്രഖ്യാപന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പേപ്പൽ പതാകയും ജപമാലയുമേന്തി പ്രാർത്ഥന ചൊല്ലിയും ഹല്ലേല്ലൂയ ഗീതങ്ങൾ പാടിയും ഇരിങ്ങാലക്കുട -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ആയിരങ്ങളാണു പൈതൃകഭൂമിയിലെക്ക് ഒഴുകിയെത്തിയത്. രാവിലെ 6.30 ന് ഇരിങ്ങാലക്കുട സെൻ്റ തോമസ് കത്തീഡ്രലിൽ നിന്നും ആരം ഭിച്ച പദയാത്ര കത്തീഡ്രൽ വികാരി ഫാ. പയസ് ചെറപ്പണത്ത് പേപ്പൽ പതാക ബിഷപ്പിനു കൈമാറി ഫ്ലാഗ്‌ഓഫ് ചെയ്‌തു. കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ഇടവകയിലെ സാന്തോം സ്ക്വയറിൽ പദയാത്ര എത്തിച്ചേർന്നതോടെ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിൽ കൽ വിളക്കിൽ വിശ്വാസദീപം തെളിയിച്ചു. വികാരി ജനറാൾമാരായ മോൺ. ജോസ് മഞ്ഞളി, മോൺ. ജോസ് മാളിയേക്ക ൽ, മോൺ. വിൽസൺ ഈരത്തറ, രൂപത ചാൻസലർ ഫാ. കിരൺ തട്ട്ള, ടി. എൻ. പ്രതാപൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, ഇ.ടി. ടൈസ ൺ എംഎൽഎ, കൊടുങ്ങല്ലൂർ നഗരസഭാധ്യക്ഷ ടി. കെ. ഗീത, ചേരമാൻ മസ്‌ജിദ് ഇമാം മുഹമ്മദ് സലിം നദ്‌വി എന്നിവരും കൽവിളക്കിൽ ദീപങ്ങൾ തെളിയിച്ചു. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നയിച്ച പദയാത്രയ്ക്കു രൂപതയിലെ 141 ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സം ഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ അണിചേർന്നു. കരൂപ്പടന്ന സ്കൂ‌ൾ മൈതാനിയിൽ മുസ്‌ലിം സഹോദരങ്ങൾ പദ യാത്രികരെ ലഘുഭക്ഷണവും വെള്ളവുമൊരുക്കി സ്വീകരിച്ചു. നാലു മണിക്കൂർ പിന്നിട്ട് കൊടുങ്ങല്ലൂർ ശൃംഗപുരം സെന്റ് മേരീ സ് പള്ളിയങ്കണത്തിലെ സാന്തോം നഗറിലെത്തിയ പദയാത്രിക രെ വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ്റെയും ഇടവക സമൂഹ ത്തിന്റെയും നേതൃത്വത്തിൽ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-04 08:42:00
Keywordsകൊടുങ്ങ
Created Date2023-12-04 09:39:41