Content | ജനിക്കുന്നതിനു മുന്‍പ് മരിച്ചുപോയ കുഞ്ഞ് ഉള്‍പ്പെടെ 6 മക്കളും അവരുടെ മാതാപിതാക്കളും പുണ്യ വഴിയെ സ്വർഗ്ഗത്തിലേക്ക് പോയ ജീവിതകഥയും അവരുടെ ആധ്യാത്മികതയും ഉള്‍ക്കൊള്ളിച്ചുള്ള ഉൽമ കുടുംബത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം പ്രകാശനം ചെയ്തു. മിഷ്ണറീസ് ഓഫ് പീസ് സന്യാസ സമൂഹാംഗമായ ഫാ. എഫ്രേം കുന്നപ്പള്ളി രചിച്ച പുസ്തകത്തിന് ''ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം'' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആത്മാ ബുക്സ് ആണ് ''പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നത്. അവരുടെ ആദ്യ ജീവചരിത്രവും ആത്മീയ രഹസ്യങ്ങളും വിവരിച്ചുക്കൊണ്ടാണ് പുസ്തകം. ഇന്നലെ ഡിസംബർ 3നു വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഫാ. എഫ്രേം എഴുതുന്ന ഇരുപത്തിയഞ്ചാമത്തെ ഗ്രന്ഥമാണ് ഈ പുസ്തകം. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടീസിനെ കുറിച്ചു ഫാ. എഫ്രേം എഴുതിയ ഇംഗ്ലീഷ് പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.
പുസ്തകം ആവശ്യമുള്ളവര്‍ക്ക് ആത്മാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്; +91 97464 40700
|