category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർഷകനുവേണ്ടി കേൾക്കേണ്ടിവന്ന ആക്ഷേപങ്ങൾ അംഗീകാരങ്ങളായി താൻ കാണുന്നു: മാർ ജോസഫ് പാംപ്ലാനി
Contentഇരിട്ടി: കർഷകനുവേണ്ടി കേൾക്കേണ്ടിവന്ന ആക്ഷേപങ്ങൾ അംഗീകാരങ്ങളായി താൻ കാണുന്നുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) ജില്ലാ കൺവൻ ഷനും ജപ്തിവിരുദ്ധ സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “റബറിന് 350 രൂപ വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ എന്നെ ബിജെപിക്കാരനാക്കി. നവകേരള യാത്രയിൽ കർഷകൻ്റെ ഉത്പന്നങ്ങളുടെ വില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നടപ്പാക്കുമെങ്കിൽ മഹത്തായ യാത്രയാകുമെന്നു പറഞ്ഞപ്പോൾ എന്നെ ഇടതുപക്ഷക്കാരനുമാക്കി. കോൺഗ്രസുകാർക്ക് മറ്റു പല കാര്യങ്ങളും സംസാരിക്കാൻ ഉള്ളതുകൊണ്ട് അവരിതൊന്നും അറിയുന്നില്ല"- മാർ പാംപ്ലാനി പറഞ്ഞു. കോർപറേറ്റ് കമ്പനികളുടെ കോടിക്കണക്കിനു വായ്‌പകൾ എഴുതിത്തള്ളുന്ന ബാങ്കുകൾ കർഷകൻ്റെ തുച്ഛമായ വായ്‌പയുടെ പേരിൽ ജപ്‌തിനടപടികൾ സ്വീകരിക്കുന്നതിനു പിന്നിൽ ഭൂമാഫിയയുടെയും ചില ബാങ്ക് അധികാരികളു ടെയും ഒത്തുകളിയാണ്. ഇനിമുതൽ അതിജീവനത്തിൻ്റെ സമരമാണെന്നും കർഷകൻ്റെ ഒരു സെന്റ്റ് ഭൂ മിപോലും നഷ്ടപ്പെടാൻ അനുവദിക്കരുതെന്നും അതിനായി കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-12-09 10:26:00
Keywordsപാംപ്ലാനി
Created Date2023-12-09 10:19:02