Contents

Displaying 22041-22050 of 24987 results.
Content: 22455
Category: 1
Sub Category:
Heading: വിവാഹ ബന്ധത്തിന് മറ്റൊരർത്ഥമില്ല: കെസിബിസി ജാഗ്രത കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവന
Content: വത്തിക്കാനിലെ വിശ്വാസ തിരുസംഘം ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ സംബന്ധിച്ച് 2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനം അടിവരയിട്ടുറപ്പിക്കുന്ന വസ്തുത "വിവാഹം" എന്ന പദത്തിനും കാഴ്ചപ്പാടിനും നിലവിൽ ഉള്ളതിൽ നിന്നു മാറ്റം വരുത്തി മറ്റൊരർത്ഥം കൽപ്പിക്കാൻ സഭയ്ക്കാവില്ല എന്ന് തന്നെയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമുള്ള സുസ്ഥിരവും അവിഭാജ്യവുമായ കൂടിച്ചേരലാണ് വിവാഹം. ദമ്പതികൾ തമ്മിലുള്ള പരസ്പര സ്നേഹവും, സ്നേഹത്തിൻ്റെ പൂർണ്ണതയായി കുഞ്ഞുങ്ങളുടെ ജനനവും ലക്ഷ്യമാക്കുന്നതാണ് ഇത് (what constitutes marriage—which is the “exclusive, stable, and indissoluble union between a man and a woman, naturally open to the generation of children”) എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രബോധന രേഖയുടെ ആദ്യഭാഗം ആരംഭിക്കുന്നതുതന്നെ. സഭയുടെ പാരമ്പര്യവും പ്രബോധനങ്ങളും പ്രകാരം, കത്തോലിക്കാ സഭയിൽ ആശീർവദിക്കപ്പെടുന്ന ഒരു വിവാഹം നൈസർഗ്ഗികവും, യഥോചിതവും, പൂർണ്ണമായി മാനുഷിക അർത്ഥം ഉൾക്കൊള്ളുന്നതുമായ ലൈംഗികത ഉറപ്പുവരുത്തുന്ന വിവാഹമായിരിക്കണം (only in this context that sexual relations find their natural, proper, and fully human meaning). ആ അർത്ഥത്തിൽ സ്വാഭാവിക വിവാഹ ബന്ധങ്ങൾ എന്നവിധത്തിൽ സ്വവർഗ്ഗ വിവാഹം ആശീർവദിക്കാനുള്ള അധികാരം സഭയ്ക്ക് ഇല്ല (Church does not have the power to impart blessings on unions of persons of the same sex) എന്നും വിശ്വാസ തിരുസംഘം വ്യക്തമാക്കുന്നു. വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയെ ആത്മാർത്ഥമായി സമീപിക്കുന്ന ആർക്കും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാനിടയില്ല എങ്കിലും, അത് ചില തെറ്റിദ്ധാരണകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മുഖ്യമായും ചില തൽപരകക്ഷികളുടെ മുൻവിധിയോടു കൂടിയ വ്യാജപ്രചാരണങ്ങളാണ് അതിന് അടിസ്ഥാന കാരണമെന്ന് തിരിച്ചറിയാവുന്നതാണ്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പയുടെ ചില വാക്കുകൾ വളച്ചൊടിച്ച് തെറ്റായ ലക്ഷ്യങ്ങളോടെ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനും, പാപ്പയെയും കത്തോലിക്കാ സഭയെയും അപകീർത്തിപ്പെടുത്താനും എക്കാലവും മുൻനിരയിൽ നിന്നിട്ടുള്ള ചില ഗ്രൂപ്പുകളുടെയും സെക്ടുകളുടെയും അനിയന്ത്രിത ലൈംഗിക അവകാശവാദികളുടെയും സാന്നിദ്ധ്യം ഈ വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രകടമാണ്. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളുടെയും, ആശയക്കുഴപ്പങ്ങളും പശ്ചാത്തലത്തിൽ വിശ്വാസ തിരുസംഘം 2024 ജനുവരി 4 ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളുടെയും, ആശയക്കുഴപ്പങ്ങളും പശ്ചാത്തലത്തിൽ പ്രബോധന രേഖയിലെ ആശയങ്ങൾക്ക് കൂടുതൽ വ്യക്തത നൽകിക്കൊണ്ട് വിശ്വാസ തിരുസംഘം 2024 ജനുവരി 4 ന് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായിരുന്നു. പൂർണ്ണമായും ശാന്തമായും ഈ ഡോക്യുമെന്റ് മനസിരുത്തി വായിക്കുന്ന പക്ഷം അതിന്റെ അർത്ഥവും ഉദ്ദേശ്യശുദ്ധിയും വ്യക്തമാകുമെന്ന് പത്രക്കുറിപ്പിന്റെ ആമുഖത്തിൽ പറയുന്നു. ➧ #{blue->none->b->പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ‍}# കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെക്കാളുപരി, ചില രാജ്യങ്ങളിൽ സ്വവർഗ ലൈംഗിക പങ്കാളിത്തവും ക്രമവിരുദ്ധ വിവാഹ ബന്ധങ്ങളും നിയമവിധേയമാക്കിയിട്ടുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പലപ്പോഴായി ഉയർന്നിട്ടുള്ള ചോദ്യങ്ങളും, രൂപപ്പെട്ടിട്ടുള്ള വിവാദങ്ങളുമാണ് വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപനത്തിന് പിന്നിൽ പ്രധാനമായുമുള്ളത്. "സഭ സ്വവർഗവിവാഹത്തെ ആശീർവദിക്കാൻ തീരുമാനമെടുക്കുന്നു" എന്ന വിധത്തിലുള്ള വ്യാജ പ്രചരണങ്ങൾ പലപ്പോഴായി അനേകരിൽ തെറ്റിദ്ധാരണയുയർത്തിയിട്ടുള്ള പശ്ചാത്തലത്തിൽ ഈ പ്രബോധനരേഖ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. രാഷ്ട്ര നിയമങ്ങളിൽ മാറ്റങ്ങളുണ്ടായാലും വിവാഹത്തെ സംബന്ധിക്കുന്ന സഭയുടെ പ്രബോധനങ്ങളിലും നിലപാടുകളിലും മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നു തന്നെയാണ് വിശ്വാസ തിരുസംഘം ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ പ്രത്യേകം ഊന്നൽ നൽകി അവതരിപ്പിക്കുന്ന ആശയം സകല മനുഷ്യർക്കും (ക്രൈസ്തവർക്ക് മാത്രമല്ല) അനുഗ്രഹവും രക്ഷയുമായ ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. "നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ 5: 8 ), എന്ന വചനത്തെ മുൻനിർത്തി, പാപാവസ്ഥയെ കരുണയോടെ വീക്ഷിക്കുന്ന ദൈവത്തിന്റെ അടിസ്ഥാന സ്വഭാവത്തെ സാന്ദർഭികമായി നമ്മെ ഓർമ്മപ്പെടുത്തുന്ന ഫ്രാൻസിസ് പാപ്പയുടെ നിലപാടും ഈ ഔദ്യോഗിക രേഖയുടെ പശ്ചാത്തലമായി വിശ്വാസ തിരുസംഘം എടുത്തുപറയുന്നു. പലപ്പോഴായി വിശ്വാസ തിരുസംഘം നൽകിവരുന്ന പ്രതികരണങ്ങളുടെ തുടർച്ചയായി, സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഔപചാരികവും അനൗപചാരികവുമായ നിരവധി ചോദ്യങ്ങളെ, മഹത്തരവും സമാശ്വാസം പകരുന്നതുമായ നിത്യസത്യത്തിന്റെ വെളിച്ചത്തിൽ വിശാലമായ വീക്ഷണങ്ങളോടെ ഉൾക്കൊണ്ടുകൊണ്ട് സമീപിക്കുകയാണ് വിശ്വാസ തിരുസംഘം ചെയ്തിട്ടുള്ളത് എന്നുള്ളത് ആമുഖ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നുകൂടി വ്യക്തമാക്കിയാൽ, സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങളെ ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിക്കുന്നതോടൊപ്പം, ഈ കാലഘട്ടത്തിന്റെ സന്ദേഹങ്ങളെയും ആശയക്കുഴപ്പങ്ങളെയും തെറ്റിദ്ധാരണകളെയും തുടച്ചുനീക്കുന്നതിനുള്ള കാൽവയ്പ്പാണ് വിശ്വാസ തിരുസംഘം സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിന്റെ ചൈതന്യം ഉൾക്കൊണ്ടു കൊണ്ട് ശരിയായ രീതിയിൽ വിശദീകരിക്കപ്പെടുന്നതിനേക്കാളേറെ, പദങ്ങളെയും ആശയങ്ങളയും പ്രതിയുള്ള ദുർവ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും സമൂഹത്തിൽ പ്രചരിക്കപ്പെടാനിടയായ സാഹചര്യമാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്. ➧ #{blue->none->b->ആശീർവാദങ്ങളുടെ അർത്ഥതലങ്ങൾ ‍}# ആശീർവാദങ്ങളുടെ അജപാലനപരമായ അർത്ഥത്തെക്കുറിച്ച് (On the Pastoral Meaning of Blessings) ആണ് വിശ്വാസതിരുസംഘത്തിന്റെ പ്രഖ്യാപന രേഖ എഴുതപ്പെട്ടിരിക്കുന്നത്. അജപാലകരുടെ കൈവയ്പ്പിനെക്കുറിച്ചും ആശീർവാദങ്ങളെക്കുറിച്ചും സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വ്യാഖ്യാനങ്ങളും അനുബന്ധ പ്രചാരണങ്ങളും വളരെയധികം വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിന്റെ പ്രത്യേക പശ്ചാത്തലം ഈ പ്രബോധന രേഖയ്ക്കുണ്ട് എന്നുള്ളത് വ്യക്തമാണ്. കൂടുതൽ തെറ്റിദ്ധാരണകൾക്ക് ഇടയുണ്ടാകാത്ത വിധം, "വിവാഹമെന്ന കൂദാശയിലെ ആശീർവാദം" ആദ്യഭാഗത്ത് വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അതനുസരിച്ച്, മുമ്പ് വ്യക്തമാക്കിയതുപോലെ കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത പ്രബോധനങ്ങൾ (Church’s perennial teaching) പ്രകാരം വിവാഹ ബന്ധത്തിന് മറ്റൊരു അർത്ഥമില്ല, അത് ഉണ്ടാവുകയുമില്ല. ആദ്യമേ തന്നെ വിവാഹവുമായി ബന്ധപ്പെട്ട സഭയുടെ പ്രബോധനങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയതിന് ശേഷമാണ് ഈ പ്രബോധനരേഖയിൽ, "വിവിധ ആശീർവാദങ്ങളുടെ അർത്ഥം" എന്ന സുപ്രധാനവും ദീർഘവുമായ ഭാഗം അവതരിപ്പിക്കുന്നത്. ആശീർവാദങ്ങളുടെ വിശാലമായ വീക്ഷണത്തിലേക്കാണ് സഭ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സകല ജനങ്ങൾക്കും അവകാശമായ ക്രിസ്തു എന്ന ദൈവിക സമ്മാനത്തെക്കുറിച്ചും, വേർതിരിവുകളില്ലാതെ നൽകപ്പെടുന്ന ക്രിസ്തുവിൽനിന്നുള്ള അനുഗ്രഹത്തെക്കുറിച്ചുമാണ് തുടർന്നുള്ള ഭാഗങ്ങളിൽ പ്രബോധന രേഖ വിശദീകരിക്കുന്നത്. ആരാധനാക്രമപരമായി ആശീർവാദങ്ങളെ സമീപിക്കുമ്പോൾ അത് നിർബ്ബന്ധമായും ദൈവേച്ഛയ്ക്ക് വിധേയപ്പെട്ടുള്ളതും സഭാപ്രബോധനങ്ങൾക്ക് അനുസൃതവും ആയിരിക്കേണ്ടതുണ്ടെങ്കിലും, ആശീർവാദങ്ങൾക്ക് മറ്റൊരു തലംകൂടിയുണ്ട്. അടിസ്ഥാനപരമായി മനുഷന്റെ സഹനങ്ങൾക്കും, അധ്വാനത്തിനും, നേട്ടങ്ങൾക്കും മേൽ ദൈവകൃപ യാചിക്കുന്നതിനും, അനുഗ്രഹത്തിനായി അപേക്ഷിക്കുന്നതിന്റെ ഭാഗമായും, തിന്മയുടെ ശക്തിയെ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് വിശ്വാസികൾ ആശീർവാദം സ്വീകരിക്കുന്നത്. ഒപ്പം ദൈവത്തോടുള്ള നന്ദി പ്രകടനം കൂടിയാണത്. ഇക്കാരണങ്ങളാൽ ആശീർവാദം അഭ്യർത്ഥിക്കുന്നവരുടെ സ്വാഭാവിക പ്രകൃതിയെ വിശ്വാസം വഴി ശക്തിപ്പെടുത്താനായി സഭ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രബോധനരേഖ വ്യക്തമാക്കുന്നുണ്ട്. എല്ലായ്പ്പോഴും എവിടെയും പരിശുദ്ധാത്മാവിൽ ക്രിസ്തു വഴി ദൈവത്തെ മഹത്വപ്പെടുത്താനുള്ള അവസരം സംലഭ്യമാകേണ്ടതുണ്ട് എന്നതാണ് സഭയുടെ ഇക്കാര്യത്തിലെ നിലപാട്. എന്നാൽ, വസ്തുക്കളും സ്ഥലങ്ങളും സാഹചര്യങ്ങളും നിയമത്തിനും സുവിശേഷത്തിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാകാതിരിക്കാനുള്ള ശ്രദ്ധ (Pastoral Prudence) ആവശ്യമാണെന്നും രേഖ ഓർമ്മിപ്പിക്കുന്നു. ➧ #{blue->none->b->ക്രമവിരുദ്ധ അവസ്ഥകളിലുള്ള പങ്കാളികളെ ആശീർവദിക്കുന്നതിനെക്കുറിച്ച് ‍}# ആശയക്കുഴപ്പങ്ങൾ ഒഴിവാക്കപ്പെടേണ്ടതുള്ളതിനാൽ, ഇത്തരം ജീവിതാവസ്ഥകളിൽ ഉള്ളവർക്ക് ആശീർവാദം നൽകുന്നതിനായി ഒരു പൊതു രൂപരേഖയോ രീതിയോ രൂപപ്പെടുത്താൻ പാടില്ല എന്ന് പ്രബോധന രേഖ വ്യക്തമാക്കുന്നുണ്ട്. വിവാഹം ഉൾപ്പെടെ ഒട്ടേറെ ആശീർവാദങ്ങൾക്കായി നിയതമായ രീതികളും അതിനാവശ്യമായ പ്രാർത്ഥന പുസ്തകങ്ങളും ഉണ്ടായിരിക്കെ, അപ്രകാരമൊന്ന് ഇക്കാര്യത്തിൽ പാടില്ല എന്ന നിർദ്ദേശമാണ് വത്തിക്കാൻ നൽകുന്നത്. മാത്രമല്ല, സാധാരണ ആശീർവാദങ്ങളിൽനിന്ന് വ്യത്യസ്തമായി, ദൈവ കരുണയും ദൈവത്തിന്റെ സഹായവും യാചിക്കുന്നവരെന്ന് സ്വയം വിലയിരുത്തുന്നവരായി തങ്ങൾക്ക് മുന്നിലുള്ളവരെ പരിഗണിച്ചുകൊണ്ടുകൂടി വേണം വൈദികൻ അവരെ ആശീർവദിക്കേണ്ടത് എന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കുന്നു. ഇത്തരമൊരു നിർദ്ദേശം കൃത്യമായി നല്കിയിരിക്കുന്നതിനാൽ തന്നെ, പങ്കാളികൾ എന്ന നിലയിലോ, പങ്കാളിത്തത്തെ പരിഗണിച്ചുകൊണ്ടോ ഉള്ള ആശീർവ്വാദമല്ല, വ്യക്തികൾ എന്ന നിലയിൽ അവരുടെ പാപാവസ്ഥയെ ഉൾക്കൊണ്ടുകൊണ്ടുള്ള ആശീർവാദമാണ് നല്കാവുന്നത് എന്ന് സുവ്യക്തമാണ്. ഏതെങ്കിലും രാജ്യത്തെ നിയമങ്ങൾ പ്രകാരം വിവാഹം ചെയ്യുന്നവരെങ്കിൽ, അത്തരമുള്ള ഏതെങ്കിലും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടോ, അതുമായി ബന്ധപ്പെട്ട് എന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിലോ (വേഷവിധാനങ്ങൾക്കൊണ്ടോ, രൂപ ഭാവങ്ങൾക്കൊണ്ടോ, വാക്കുകൊണ്ടു പോലുമോ) ആശീർവാദങ്ങൾ നൽകാൻ പാടില്ല എന്ന് ക്രമ വിരുദ്ധ അവസ്ഥകളിലും, സ്വർഗ്ഗ പങ്കാളികൾ എന്ന നിലയിലുമുള്ളവർക്ക് ആശീർവാദം നൽകുന്നതുമായി ബന്ധപ്പെട്ട് രേഖ വ്യക്തമാക്കുന്നു. മറിച്ച്, മറ്റു സാഹചര്യങ്ങളിൽ ദൈവാലയങ്ങൾ സന്ദർശിക്കുമ്പോഴോ, വൈദികനെ കണ്ടുമുട്ടുമ്പോഴോ, തീർഥാടന കേന്ദ്രങ്ങളിൽ എത്തുമ്പോഴോ ആവശ്യപ്പെടുന്ന പക്ഷം, തിരുസഭയുടെ മാതൃ ഹൃദയത്തിന്റെ വെളിപ്പെടുത്തൽ എന്ന വിധത്തിൽ കരുണയോടെ ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി മാത്രമാണ് അത്തരം വ്യക്തികൾക്ക് ആശീർവാദം നൽകാവുന്നത്. ചുരുക്കിപ്പറഞ്ഞാൽ, വ്യാപകമാകുന്ന തെറ്റിദ്ധാരണകൾക്കും ആശയക്കുഴപ്പങ്ങൾക്കും മധ്യേ കത്തോലിക്കാ സഭയുടെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുകയാണ് വിശ്വാസ തിരുസംഘം. ദൈവത്തിന്റെ കരുണയും അനന്ത സ്നേഹവും, ക്രിസ്തുവിന്റെ അനുഗ്രഹവും സകല മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നിരിക്കെ മുൻവിധികളോടെ ചിലരെ മാറ്റിനിർത്തേണ്ടതില്ല എന്നതാണ് സഭയുടെ കഴ്ചപ്പാട്. അതിനാൽ, കരുണയും സഹായവും യാചിച്ച് ദൈവതിരുമുമ്പിൽ എത്തുന്നവരെ സുവിശേഷത്തോടുള്ള വിശ്വസ്തതയിലേയ്ക്കും പക്വമായ ബന്ധങ്ങളിലേക്കുള്ള പരിവർത്തനത്തിലേയ്ക്കും നയിക്കാനുള്ള കൃപയ്ക്കായി വൈദികർക്ക് പ്രാർത്ഥിക്കാവുന്നതാണ് എന്ന് പ്രബോധന രേഖ വ്യക്തമാക്കുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ലോകസാഹചര്യങ്ങളിലും സഭയുടെ എക്കാലത്തെയും നിലപാടിനെ ഒരിക്കൽക്കൂടി ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ഇവിടെ വിശ്വാസ തിരുസംഘം ചെയ്തിരിക്കുന്നത്. ദൈവകരുണയ്ക്ക് മുന്നിൽ സ്വയം സമർപ്പിക്കാനും പരിവർത്തന വിധേയരാകാനുമുള്ള അവസരം ആർക്കും നിഷേധിക്കപ്പെടാൻ പാടില്ല എന്ന നിലപാട് സഭ ഈ വിഷയത്തിൽ സ്വീകരിക്കുമ്പോഴും, സ്വവർഗ്ഗ - ക്രമവിരുദ്ധ പങ്കാളിത്തങ്ങൾ സംബന്ധിച്ച് ചില ലോകരാജ്യങ്ങളുടെ സിവിൽ നിയമങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കിടയിലും, അത്തരമൊരു പങ്കാളിത്തത്തെ വിവാഹം എന്ന അർത്ഥത്തിൽ പരിഗണിക്കാനാവില്ലെന്നും, സഭയുടെ വിവാഹ ആശീർവാദത്തിന്റെ പരിധിയിൽ ഇത്തരം പങ്കാളിത്തങ്ങളെ ഉൾപ്പെടുത്താനുള്ള അധികാരം സഭയ്ക്കില്ലെന്നും വത്തിക്കാനിലെ വിശ്വാസ തിരുസംഘം വ്യക്തമാക്കിയിരിക്കുകയാണ്. അനിയന്ത്രിതമായും നിർബ്ബന്ധിതമായും LGBTQIA+ സംഘടനകളും കൂട്ടായ്മകളും മുന്നോട്ടുവയ്ക്കുന്ന ലൈംഗിക സങ്കൽപ്പങ്ങളെയും നവ ലൈംഗിക പങ്കാളിത്ത - വിവാഹ കാഴ്ചപ്പാടുകളെയും തള്ളി കളയുകയും സഭയുടെ നിലപാടുകളെ ശക്തമായും ആവർത്തിച്ചും വ്യക്തമാക്കുകയുമാണ് ഈ പ്രഖ്യാപനം. കൂടുതൽ ധാർമ്മിക ചർച്ചകൾക്കും ദൈവശാസ്ത്ര സംവാദങ്ങൾക്കും ഈ പ്രഖ്യാപനം വേദിയാകുന്നത് സ്വാഗതാർഹം തന്നെയാണ്. എന്നാൽ, ഫ്രാൻസീസ് മാർപാപ്പയും വിശ്വാസതിരുസംഘവും വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പരമ്പരാഗതമായ പ്രബോധനങ്ങളെ നിരാകരിച്ച്, സ്വവർഗ്ഗ വിവാഹത്തെ അംഗീകരിച്ചു എന്ന വിധത്തിലുള്ള വാദങ്ങൾ തീർത്തും വാസ്തവ വിരുദ്ധമാണ്. വിശ്വാസികളെ ഭിന്നിപ്പിക്കാനും ധാർമിക - കുടുംബ വിഷയങ്ങളിലുള്ള സഭയുടെ ശക്തമായ നിലപാടുകളെ അവഹേളിക്കാനുമുള്ള ഇത്തരം ശ്രമങ്ങളെ നാം ജാഗ്രതയോടെ തിരിച്ചറിയുക തന്നെ വേണം. (ലേഖകനായ ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ, കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയാണ്).
Image: /content_image/News/News-2024-01-05-17:50:00.jpg
Keywords: കെസിബിസി
Content: 22456
Category: 18
Sub Category:
Heading: കെസിബിസി യുവജനവർഷത്തിന്റെ ലോഗോ പുറത്തിറക്കി
Content: തിരുവനന്തപുരം: കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജന വർഷമായി ആചരിക്കാൻ കെസിബിസി തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിൻ്റെ ലോഗോ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് പുറത്തിറക്കി. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. അലോഷ്യസ് തക്കേടത്ത്, ഫാ. ഡാർവിൻ ഫെർണാണ്ടസ്, സനു സാജൻ, പ്രീതി ഫ്രാങ്ക്ലിൻ, എബിൻസ്റ്റൺ എന്നിവർ പങ്കെടുത്തു. യുവജനവർഷത്തിന്റെ ആരംഭം കുറിക്കുന്ന നാളെ ദിവ്യബലിക്ക്‌ ശേഷം ഇടവകകളിൽ പതാക ഉയർത്തും. കേരളത്തിലെ വിശുദ്ധരുടെയും ധന്യരുടെയും ദൈവദാസരുടെയും പുണ്യസ്ഥലങ്ങളിലൂടെയുള്ള വിശുദ്ധയാത്ര, യുവപരി ശീലകർക്കുള്ള പരിശീലനം, യൂത്ത് കൺവൻഷനുകൾ, പ്രവാസികളായ യു വജനങ്ങൾക്കായി ഓൺലൈൻ കൺവൻഷനുകൾ, അമച്ച്വർ നാടക മത്സരം തുടങ്ങി യുവജനങ്ങളുടെ രൂപീകരണത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളാണ് യുവജനവർഷത്തിലുള്ളത്.
Image: /content_image/India/India-2024-01-06-08:25:42.jpg
Keywords: കെസിബിസി
Content: 22457
Category: 18
Sub Category:
Heading: ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഭാരത സന്ദർശനം 25 മുതൽ
Content: പുത്തൻകുരിശ്: ആഗോള സുറിയാനി ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷനും അന്ത്യോഖ്യാ പാത്രിയർക്കീസുമായ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഭാരത സന്ദർശനം 25ന് ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മെത്രാഭി ഷേക ജൂബിലിയിലും മഞ്ഞനിക്കര ബാവായുടെ ഓർമപ്പെരുന്നാളിലും പങ്കെടുക്കും. 25ന് ബംഗളൂരുവിൽ എത്തുന്ന പാത്രിയർക്കീസ് ബാവാ യാക്കോബായ സുറിയാനി സഭയുടെ പുതിയ പള്ളി കൂദാശ ചെയ്യും. നാലിന് ഉച്ചകഴിഞ്ഞു മൂന്നിനു പുത്തൻകുരിശിൽ ശ്രേഷ്ഠ ബാവായുടെ മെത്രാഭിഷേകത്തിൻ്റെ 50-ാമത് വാർഷികാഘോഷത്തിലും സഭാതല പാത്രിയർക്കാ ദിനാഘോഷങ്ങളിലും പങ്കെടുക്കും. മഞ്ഞിനിക്കര പെരുന്നാളിനോടനബന്ധിച്ച് ഒമ്പതിനു വൈകുന്നേരം ആറിനു തീർത്ഥാടക സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരത്ത് എത്തുന്ന ബാവാ മുഖ്യമന്ത്രി പിണറായി വിജയനെയും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായെയും സന്ദർശിക്കും. തുടർന്നു ഡൽഹി വഴി മടങ്ങും.
Image: /content_image/India/India-2024-01-06-08:35:18.jpg
Keywords: ഓർത്തഡോ
Content: 22458
Category: 1
Sub Category:
Heading: വെനിസ്വേലയിൽ കെനിയൻ മിഷ്ണറി വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Content: കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ കെനിയയിൽ നിന്നുള്ള മിഷ്ണറി വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൊണഗാസ് സംസ്ഥാനത്തെ ഗ്വാര പട്ടണത്തിൽ ജനുവരി 1 തിങ്കളാഴ്ച കാണാതായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസോളറ്റ മിഷ്ണറീസ് (ഐഎംസി) അംഗമായ ഫാ. ജോസിയ ആസാ കോകലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 2 ചൊവ്വാഴ്ച രാവിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജനുവരി 1ന് രാവിലെ 9 മണിയോടെ ടുക്കുപിറ്റ മുനിസിപ്പാലിറ്റിയിലെ പലോമ സെക്ടറിലുള്ള തന്റെ വസതിയിൽ നിന്ന് വൈദികൻ സൈക്കിളിൽ പുറപ്പെട്ടതാണെന്നു ദൃക്സാക്ഷികൾ മൊഴി നല്കിയിട്ടുണ്ട്. രാവിലെ 11 മണിയോടെ കാണാതാവുന്നതിന് മുമ്പ് ദേശീയ പാതയുടെ ഒരു ഭാഗത്തുള്ള ജനോകോസെബെ സെറ്റിൽമെന്റിലെ താമസക്കാരെ അദ്ദേഹം സന്ദർശിച്ചതായും സ്ഥിരീകരണമുണ്ട്. പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് അവ്യക്തമായി തുടരുന്നത്. 1969-ൽ കെനിയയിലെ കിസുമു അതിരൂപതയിലെ സിയായയിൽ ജനിച്ച ജോസിയ ആസാ ഇരുപത്തിനാലാം വയസ്സിൽ 1993-ൽ കൺസോളറ്റ സമൂഹത്തിൽ അംഗമായി മിഷ്ണറി വൈദികനാകാൻ തീരുമാനമെടുത്തു. 1997 ഓഗസ്റ്റിൽ അദ്ദേഹം വൈദികനായി നിയമിതനായി. വൈകാതെ വെനസ്വേലൻ പൗരത്വം സ്വീകരിച്ചു. വരാവോ ജനതയുടെ അപ്പോസ്തലനും സഹോദരനുമായി അദ്ദേഹം തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ചതെന്നും പ്രദേശവാസികളുടെ ആവശ്യങ്ങൾ എപ്പോഴും ശ്രദ്ധിക്കുകയും അവരുടെ പോരാട്ടങ്ങളിൽ കൂട്ടാളിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് വെനസ്വേലയിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി അനുസ്മരിച്ചു. തിരുപ്പട്ടം സ്വീകരിച്ചത് മുതൽ വെനസ്വേലയിൽ അദ്ദേഹം സേവനമനുഷ്ഠിക്കുകയായിരിന്നു.
Image: /content_image/News/News-2024-01-06-09:07:04.jpg
Keywords: കെനിയ
Content: 22459
Category: 1
Sub Category:
Heading: ഇറാനിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൂട്ടക്കൊല; ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: ടെഹ്റാൻ: ഇറാന്റെ തെക്കുകിഴക്കൻ നഗരമായ കെർമാനിൽ നൂറോളംപേരുടെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയെ അപലപിച്ചും ദുഃഖം പ്രകടിപ്പിച്ചും ഫ്രാൻസിസ് പാപ്പ. സ്ഫോടനങ്ങളിൽ സംഭവിച്ച ജീവഹാനിയിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പാപ്പ, ദുരന്തത്തിൽ ഉൾപെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതി ദുഃഖിതരായ കുടുംബാംഗങ്ങൾക്കു പാപ്പ തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു. പരിക്കേറ്റവരോടു തന്റെ ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിച്ച പാപ്പ, ഇറാനിലെ എല്ലാ ജനങ്ങൾക്കും വേണ്ടി തന്റെ പ്രാർത്ഥന അറിയിക്കുകയും ചെയ്തു. ഇറാന്റെ മുൻസൈനികമേധാവി ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൻ്റെ നാലാംവാർഷികത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമായിരുന്നു സ്ഫോടനം നടന്നത്. ഇറാനിൽ ഏറെ ശ്രദ്ധേയനായിരുന്ന സുലൈമാനിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി ശവകുടീരത്തിൽ അനേകംപേർ ഒത്തുകൂടിയിരുന്നു. ഇവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടരിലേറെയും. നൂറ്റിഅൻപതോളം പേർക്ക് പരിക്കേറ്റിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിരിന്നു.
Image: /content_image/News/News-2024-01-06-09:40:01.jpg
Keywords: ഇറാനി
Content: 22461
Category: 1
Sub Category:
Heading: ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന വേണം: രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി
Content: ലാഹോർ: ഇസ്ലാം മതസ്ഥര്‍ക്കു ലഭിക്കുന്നതുപോലെ തുല്യപരിഗണന ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും ലഭ്യമാക്കുമെന്ന നയം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി. ഫെബ്രുവരി എട്ടാം തീയതി നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അവർ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. 1947ൽ രാജ്യം സ്ഥാപിതമായത് മുതൽ അമുസ്ലീങ്ങൾ രാജ്യത്തിൻറെ വികസനത്തിലും, അഭിവൃദ്ധിയിലും, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ വളർച്ചയിലും വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മെത്രാൻ സമിതിയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചൂണ്ടിക്കാട്ടി. രാജ്യസ്ഥാപകനായ മുഹമ്മദ് അലി ജിന്നായുടെ ആഗ്രഹം പോലെയും, അദ്ദേഹം മുന്നോട്ടുവെച്ച പ്രവർത്തനരീതി അടിസ്ഥാനമാക്കിയും പാക്കിസ്ഥാൻ ഒരു ബഹുസ്വര, യഥാർത്ഥ ജനാധിപത്യ സമൂഹമായി മാറാൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് ക്രൈസ്തവ എഴുത്തുകാരനും, മാധ്യമപ്രവർത്തകനും മൈനോരിറ്റി കൺസേൺ എന്ന പ്രസിദ്ധീകരണത്തിന്റെ അധ്യക്ഷനുമായ അലക്സാണ്ടർ മുഗൾ പറഞ്ഞു. മുസ്ലീങ്ങൾ അല്ലാത്തവർക്ക് പാക്കിസ്ഥാൻ പാർലമെൻറിൽ സീറ്റുകൾ സംവരണം ചെയ്യണമെന്നും വിദ്യാലയങ്ങളിൽ മുസ്ലം മത വിശ്വാസികൾ അല്ലാത്തവരോടുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്നും മുഗൾ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്തു പതിവ് സംഭവമാണ്.
Image: /content_image/News/News-2024-01-06-09:46:46.jpg
Keywords: പാക്ക
Content: 22462
Category: 1
Sub Category:
Heading: അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്പോൺസർ വാഷിംഗ്ടണിലെ കാത്തലിക് യൂണിവേഴ്സിറ്റി
Content: വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ സ്ഥിതി ചെയ്യുന്ന കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ഈ വർഷം ഇന്ത്യാനാപോളിസിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രധാനപ്പെട്ട സ്പോൺസറാകുമെന്ന് പ്രഖ്യാപിച്ചു. പത്താമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ജൂലൈ മാസത്തിൽ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിൽവെച്ചായിരിക്കും നടക്കുക. വൈദികർക്ക് വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ യൂണിവേഴ്സിറ്റി പദ്ധതിയിടുന്നുണ്ട്. കൂടാതെ ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ എത്തുന്നവരുമായി സമ്പർക്കം നടത്തുന്നതിന് വേണ്ടി രണ്ട് പ്രത്യേക വേദികളും യൂണിവേഴ്സിറ്റി ക്രമീകരിക്കും. അതേസമയം പരിപാടി നടക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ സ്പോൺസറായി യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക മാറും. ദിവ്യകാരുണ്യം എന്നത് നമ്മുടെ കൂട്ടായ്മയുടെ ഏറ്റവും വലിയ അടയാളമാണെന്നും, ആ നീർച്ചാലിൽ നിന്നാണ് സഭയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഊർജ്ജം ലഭിക്കുന്നതെന്നും കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ അധ്യക്ഷൻ പീറ്റർ കീൽപാട്രിക്ക് പറഞ്ഞു. ദിവ്യകാരുണ്യ അവബോധവും, കൂട്ടായ്മയും, ആത്മീയതയും വീണ്ടെടുക്കാൻ വേണ്ടിയുള്ള മെത്രാന്മാരുടെ ആഹ്വാനത്തിന് ഉടനടി മറുപടി നൽകാനുള്ള ഉത്തരവാദിത്വം അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ദേശീയ സർവകലാശാല എന്ന നിലയിൽ കാത്തലിക് യൂണിവേഴ്സിറ്റിക്ക് ഉണ്ടെന്നാണ് തന്റെ ബോധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യാപനത്തിന്റെയും, ഗവേഷണത്തിന്റെയും മികവിലൂടെ സത്യം കണ്ടെത്തി സഭയുടെയും, രാജ്യത്തിന്റെയും, ലോകത്തിന്റെയും, സേവനതാല്പര്യം മുൻനിർത്തി അത് പകർന്നു നൽകുക എന്നതാണ് കാത്തലിക് യൂണിവേഴ്സിറ്റിയുടെ ദൗത്യമെന്ന് കീൽപാട്രിക്ക് ചൂണ്ടിക്കാട്ടി. ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് വേദിയിൽ സജ്ജീകരിക്കുന്ന പരിപാടികളിലൂടെ ഈ ദൗത്യം നിറവേറ്റാൻ വേണ്ടി യൂണിവേഴ്സിറ്റി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ദിവ്യകാരുണ്യ ഭക്തിയും പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അമേരിക്കന്‍ മെത്രാന്‍ നടത്തി വരുന്ന മൂന്ന്‍ വര്‍ഷം നീണ്ട പരിപാടിയാണ് ദേശീയ ദിവ്യകാരുണ്യ നവീകരണം (നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍). ദിവ്യകാരുണ്യ നവീകരണത്തിന്റെ ഭാഗമായി ഈ വർഷം ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. വിനോണ-റോച്ചെസ്റ്റര്‍ മെത്രാന്‍ റോബര്‍ട്ട് ബാരോണ്‍, അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായ ക്രിസ്റ്റഫെ പിയറെ, രാജ്യത്തെ ദിവ്യകാരുണ്യ ഭക്തിയുടെ നവീകരണത്തിന് നേതൃത്വം നല്‍കുന്ന ക്രൂക്ക്സ്റ്റണ്‍ മെത്രാന്‍ ആന്‍ഡ്ര്യൂ കൊസന്‍സ്, ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോസഫ് എസ്പില്ലാട്ട് എന്നിവരാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ മുഖ്യ പ്രഭാഷകര്‍.
Image: /content_image/News/News-2024-01-06-16:08:10.jpg
Keywords: ദിവ്യകാരുണ്യ
Content: 22463
Category: 18
Sub Category:
Heading: ആദ്യ പുൽക്കൂടിന്റെ പിന്നിലെ ചരിത്രം വിവരിച്ച് നീണ്ടകര ദേവാലയത്തിലെ പുൽക്കൂട്
Content: കൊല്ലം: ചരിത്രത്തിൽ ആദ്യമായി കാലിത്തൊഴുത്തിന്റെ സ്മരണ ഉയർത്തി പുൽക്കൂട് നിർമ്മിച്ച വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ ആദ്യ പുൽകൂടിന്റെ എണ്ണൂറാം വാർഷികത്തിന്റെ സ്മരണ ഉണർത്തി വിവരണങ്ങൾ നിറഞ്ഞ പുൽക്കൂടുമായി നീണ്ടകര ദേവാലയം. കൊല്ലം രൂപതയിലെ തീരദേശത്തെ മത്സ്യ തൊഴിലാളി ഇടവകയായ നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലത്തിൽ ഒരുക്കിയ പുൽക്കൂടിൽ, രൂപങ്ങൾക്ക് അധികമായ പ്രാമുഖ്യം നൽകാതെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ പുൽക്കൂട് നിർമ്മാണത്തിന്റെ ആ ചൈതന്യം ഉൾക്കൊണ്ടുള്ള വിവരണങ്ങളുമായിട്ടായിരുന്നു നിർമ്മാണം. ആദ്യ പുൽക്കൂട് നിർമ്മാണത്തിന്റെ ആ രാത്രിയിൽ എന്താണ് സംഭവിച്ചതെന്നും ദൈവത്തിൽ നിന്നുള്ള ദർശനവും പ്രേരണയും എപ്രകാരമാണ് ഈ പുൽക്കൂട് നിർമ്മാണത്തിന് വിശുദ്ധ ഫ്രാൻസിസ് അസീസിയെ സഹായിച്ചതെന്നും ദിവ്യമായ ആ രാത്രിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിക്ക് ഉണ്ടായ അനുഭൂതി കണ്ടു നിന്നിരുന്നവർ എപ്രകാരമാണ് സാക്ഷ്യപ്പെടുത്തിയതെന്നും നീണ്ടകര ദേവാലയത്തിലെ പുൽക്കൂടിൽ അവതരിപ്പിക്കുന്നുണ്ട്. നീണ്ടകര പള്ളിയിലെ നസ്രത്ത് ഒൻപതാം വാർഡ് കൂട്ടായ്മയാണ് പള്ളിയുടെ ഗ്രൗണ്ടിൽ വ്യത്യസ്തമായ അവതരണവുമായി പുൽക്കൂട് ഒരുക്കിയത്. പൊതുവേ പുൽക്കൂട് നിർമ്മിച്ച രൂപങ്ങൾ ലൈറ്റിട്ട് അലങ്കരിച്ച് ചടങ്ങ് തീർക്കുന്ന ഒരു കർമ്മത്തിൽ അവസാനിപ്പിക്കാതെ പുൽക്കൂട് എന്നത് ദൈവീക ചിന്തയിൽ വിരിഞ്ഞതാണെന്ന വലിയ സന്ദേശം പകരാനാണ് ആഗ്രഹിച്ചതെന്ന് നിർമ്മാണത്തിന് നേതൃത്വം നല്കിയ കോർഡിനേറ്റർ ജോസഫ് ആൻസിൽ പറഞ്ഞു. ദൈവപിതാവ് തൻറെ പുത്രൻ ഈ ഭൂമിയിൽ അവതരിച്ചതിന്റെ ആ കാഴ്ച എന്തായിരുന്നു അന്ന് അവിടെ സംഭവിച്ചതെന്നും എന്തെല്ലാം ആയിരുന്നുവെന്നും അത് രണ്ടാം ക്രിസ്തുവായ വിശുദ്ധ ഫ്രാൻസിസ് അസീസ്സിയിലൂടെ ഈ ലോകത്ത് വീണ്ടും കാണിച്ചുകൊടുക്കുന്നതായിരുന്നു ആദ്യ പുൽക്കൂട് നിർമ്മാണം. ഇത് ജനങ്ങൾക്ക് ബോധ്യമാക്കുന്ന രീതിയിൽ വിവരണങ്ങൾ ബോർഡുകളായി തൂക്കിയായിരുന്നു പുൽക്കൂട് നിർമ്മിച്ചതെന്നും കോർഡിനേറ്റർ കൂട്ടിച്ചേർത്തു.
Image: /content_image/India/India-2024-01-06-17:07:30.jpg
Keywords: പുൽക്കൂ
Content: 22464
Category: 18
Sub Category:
Heading: സീറോ മലബാർ സഭയിൽ പ്രേഷിത വാരാചരണത്തിനു തുടക്കം
Content: കൊച്ചി: “മിഷനെ അറിയുക, മിഷ്ണറിയാകുക" എന്ന സന്ദേശവുമായി സീറോ മലബാർ സഭയിൽ പ്രേഷിത വാരാചരണത്തിനു തുടക്കം. സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിലെ വൈദികർ, സന്യസ്‌തർ, അല്‍മായർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. എല്ലാ വർഷവും ജനുവരി ആറുമുതൽ 12 വരെയാണ് സീറോ മലബാർ സഭയിൽ പ്രേഷിതവാരാചരണം. ഇതിന്റെ ഭാഗമായി മേജർ ആർച്ച് ബിഷപ്പ് സഭാംഗങ്ങൾക്കു നൽകിയ സന്ദേശം, പ്രേഷിതവാര പ്രാർത്ഥനകൾ, പോസ്റ്ററുകൾ, പ്രേഷിതാവബോധമുണർത്തുന്ന ലഘുലേഖകൾ എന്നിവ സഭാ കേന്ദ്രത്തിൽ നിന്നു ലഭ്യമാക്കിയിരുന്നു. രൂപത, ഇടവക തലങ്ങളിലും പരിപാടികൾ നടത്തു ന്നുണ്ടെന്ന് സീറോ മലബാർ മിഷൻ സെക്രട്ടറി ഫാ. സിജു അഴകത്ത് അറിയിച്ചു. സഭാ മക്കളിൽ പ്രേഷിതാവബോധം പകരുന്നതിന് മിഷൻ ഓഫീസും മത ബോധന വിഭാഗവും സംയുക്തമായി സഭയുടെ 35 രൂപതകളെയും ഏകോപി പ്പിച്ചു മിഷൻ ക്വിസ് നടത്തി. പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തിനു ഫാ. സിജു അഴകത്ത്, സിസ്റ്റർ മെർലിൻ ജോർജ്, സിസ്റ്റർ വിനയപ്രഭ, ബ്രദർ ബിച്ചു എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-01-07-12:09:56.jpg
Keywords: സീറോ മലബാ
Content: 22465
Category: 18
Sub Category:
Heading: മദർ എലീശ്വയുടെ ധന്യ പദവി; കൃതജ്ഞതാ ബലിയർപ്പണം നടന്നു
Content: കൊച്ചി: മദർ എലീശ്വയെ ധന്യയായി ഉയർത്തിയതിനെത്തുടർന്നുള്ള കൃതജ്ഞതാ ബലിയർപ്പണം വരാപ്പുഴ കോൺവെന്‍റിൽ നടന്നു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനായിരുന്നു. മദർ എലീശ്വയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നൊവേന പ്രാർത്ഥന ഝാൻസി രൂപത ബിഷപ്പ് ഡോ. പീറ്റർ പറപ്പിള്ളി നിർവഹിച്ചു. ധന്യ മദർ എലീശ്വയുടെ ചിത്രത്തിൻ്റെ അനാച്ഛാദനം തിരുവനന്തപുരം ലത്തീൻ അതിരൂ പത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു. 2023 നവംബർ എട്ടിന് വത്തിക്കാനിൽ മദർ എലീശ്വയെ ധന്യയായി പ്രഖ്യാപിച്ച ഡിക്രി (ഇറ്റാലിയൻ ഭാഷയിലുള്ളത്) ഒസിഡി സഭ പ്രോവിൻഷ്യൽ ഫാ. അഗസ്റ്റിൻ മുള്ളൂർ വായിച്ചു. മലയാള പരിഭാഷ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ വായിച്ചു. തുടർന്ന് ധന്യ മദർ എലീശ്വയുടെ നാമത്തിലുള്ള സ്ത്രീശക്തീകരണ അവാർഡ് ലിമ ജോസിന് ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സമ്മാനിച്ചു. ധന്യ മദർ എലീശ്വയുടെ വിശുദ്ധ വചനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി നിർവഹിച്ചു. സിസ്റ്റർ സൂസി രചിച്ച 'ധന്യ മദർ ഏലീശ്വ പുണ്യ സരണിയുടെ അനശ്വര പ്രയാണം' എന്ന പുസ്‌തകം സുൽത്താൻപേട്ട് ബിഷപ്പ് ഡോ. ആൻ്റണി സ്വാമി പീറ്റർ അബീർ പ്രകാശനം ചെയ്‌തു.
Image: /content_image/India/India-2024-01-07-14:29:29.jpg
Keywords: എലീശ്വ