Contents
Displaying 22061-22070 of 24987 results.
Content:
22476
Category: 1
Sub Category:
Heading: നിക്കരാഗ്വേൻ ഭരണകൂടം അറസ്റ്റ് ചെയ്ത മെത്രാന്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ
Content: ജനീവ/മനാഗ്വേ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്ത സിയൂന രൂപതയുടെ മെത്രാൻ ഇസിദോര മോറ ഒർട്ടേഗയെ പാർപ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് ഉടനടി വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടു. 16 ദിവസമായി അദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല. വിവരങ്ങൾ മറച്ചുവെച്ച്, മെത്രാനെ അഭിഭാഷകരിൽ നിന്നും കുടുംബത്തിൽ നിന്നും, ഒറ്റപ്പെടുത്തുന്നത് ജീവനും, സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ജനുവരി അഞ്ചാം തീയതി എക്സിൽ കുറിച്ചു. ഇതുകൂടാതെ ബിഷപ്പ് ഇസിദോര മോറയെ തടവിലാക്കിയതിനെയും, വൈദികരെ അറസ്റ്റ് ചെയ്യുന്നതിനെയും അപലപിച്ചുകൊണ്ട് ഡിസംബർ 28നു പുറത്തിറക്കിയ പ്രസ്താവന എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. ഭരണകൂടം അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം മാത്രമല്ല ഹനിക്കുന്നത്, ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും നെടുംതൂണായ മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശം കൂടിയാണ് ഹനിക്കുന്നതെന്ന് സംഘടന അറസ്റ്റിന് പിന്നാലെ പറഞ്ഞിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി 26 വർഷം ജയിലിൽ ഇട്ടിരിക്കുന്ന മതഗല്‍പ്പ രൂപതയുടെ മെത്രാൻ റൊളാൺഡോ അൽവാരസിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പറഞ്ഞതിന് പിന്നാലെയാണ് ഇസിദോര മോറ അറസ്റ്റ് ചെയ്യപ്പെടുന്നത്. രണ്ട് സെമിനാരി വിദ്യാർത്ഥികളെയും ഇതോടൊപ്പം കാണാതായെന്ന് നിക്കരാഗ്വേൻ ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാർതാ പട്രീഷ്യ വെളിപ്പെടുത്തിയിരിന്നു. ഡാനിയേല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടമാണ് നിക്കരാഗ്വേ ഭരിക്കുന്നത്.
Image: /content_image/News/News-2024-01-09-10:13:14.jpg
Keywords: ഐക്യരാ

22477
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവർക്ക് സഹായമെത്തിക്കാന്‍ തൊണ്ണൂറ്റിയേഴാം വയസ്സിലും മരിയ കബ്രാളിന്റെ കലാജീവിതം
Content: ലിസ്ബണ്‍: നാശനഷ്ടങ്ങളിൽനിന്നു വീണ്ടെടുക്കപ്പെട്ട വസ്തുക്കളുടെ പുനര്‍നിർമാണം വഴി കലാസൃഷ്ടികൾ നിർമ്മിച്ച് ദുരിതമനുഭവിക്കുന്ന പീഡിത ക്രൈസ്തവരെ സഹായിക്കുന്ന പോർച്ചുഗല്‍ സ്വദേശിയായ തൊണ്ണൂറ്റിയേഴ് വയസ്സുള്ള കലാകാരി ശ്രദ്ധ നേടുന്നു. കുപ്പക്കൂനയിലേക്കു വലിച്ചെറിയപ്പെടേണ്ട വസ്‌തുക്കളിൽനിന്ന് വിശുദ്ധരുടെ പരമ്പരാഗത പോർച്ചുഗീസ് ചിത്രങ്ങൾ നിർമ്മിക്കുന്ന മരിയ അൻറ്റോണിയ കബ്രാൾ എന്ന സ്ത്രീയാണ് തന്റെ കലാസൃഷ്ടികൾ വിൽക്കുന്നതിലൂടെ സഹായധനം കണ്ടെത്തുന്നത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് മരിയ അൻറ്റോണിയയുടെ പദ്ധതി. നിരാശാജനകമായ സാഹചര്യങ്ങൾ ഉള്ള ലോകത്തിൽ തന്നാലാവും വിധം സഹായിക്കാൻ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് കബ്രാൾ പറയുന്നു. ലിസ്ബണിലെ ബെൻഫിക്കാ ടൗൺ ഹാളിൽവെച്ച് നടക്കാൻ പോകുന്ന ചിത്രകലാപ്രദർശനത്തിന് ഈ കലാകാരി തയ്യാറെടുക്കുകയാണ്. പരമ്പരാഗത പോർച്ചുഗീസ് ഭക്തിയുടെ പ്രധാന ഭാഗമായ പ്രാദേശികമായി 'രജിസ്‌റ്റോസ്' എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രങ്ങൾ, ആദ്യമായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചവയുമാണ്. പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിക്കപ്പെട്ട 'രജിസ്സ്‌റ്റോസ്'- പഴന്തുണികൾ, കർട്ടനുകൾ, തലയണകൾ അടിസ്ഥാന വസ്തുവായി ഉപയോഗിച്ച്, മിനുസമുള്ള കാർഡ്ബോർഡുകൾ ഫ്രെയ്മുകളായി ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ്. രജിസ്റ്റോസിനോടുള്ള താല്പര്യം കൗമാരപ്രായത്തിൽ ആരംഭിച്ചതാണെന്ന് അൻറ്റോണിയ കബ്രാൾ പറയുന്നു. അമ്മയോടൊപ്പം ചന്തയിൽ പോകുമ്പോൾ മത്സ്യ കച്ചവടക്കാരുടെ സ്റ്റാളുകളിൽ ഫ്രെയിം ചെയ്ത പെട്ടികളിൽ ഉണ്ടായിരുന്ന ലളിതമായ, വിശുദ്ധരുടെ പരമ്പരാഗത കരകൗശല ചിത്രങ്ങൾ ഓർക്കുകയും പിന്നീട് അവ സ്വയം നിർമിക്കാൻ പഠിക്കുകയുമായിരിന്നുവെന്ന് അവര്‍ കൂടിച്ചേര്‍ത്തു. വാസ്‌തുവിദ്യാരൂപകല്പനയിൽ ബിരുദം നേടിയ പോർച്ചുഗലിലെ ആദ്യത്തെ പത്ത് സ്ത്രീകളിൽ ഒരാളായി മിസ്സിസ് കബ്രാൾ പിന്നീട് മാറി. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ദുരവസ്ഥയെ കുറിച്ച് മനസിലാക്കിയ കലാകാരിയ്ക്കു പരിസ്ഥിതിബോധമുള്ള 'റെജിസ്‌റ്റോസ്' നിർമിക്കാൻ പ്രചോദനം പകര്‍ന്നു. വർഷങ്ങൾക്ക് മുന്‍പാണ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അത് തന്നെ ഏറെ സ്വാധീനിച്ചു. തന്റെ കൈവശമുള്ള നിരവധി രജിസ്സ്റ്റോസ്, ജ്ഞാനസ്നാനം, ജന്മദിനങ്ങൾ, വിവാഹങ്ങൾ തുടങ്ങി വിശേഷാവസരങ്ങൾക്ക് യോജിച്ചതാണെന്നും സ്വരൂപിച്ച പണം എസിഎൻ, പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന്നായുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-01-09-12:49:27.jpg
Keywords: പോർച്ചു

22478

Content: ലിസ്ബണ്‍: നാശനഷ്ടങ്ങളിൽനിന്നു വീണ്ടെടുക്കപ്പെട്ട വസ്തുക്കളുടെ പുനര്‍നിർമാണം വഴി കലാസൃഷ്ടികൾ നിർമ്മിച്ച് ദുരിതമനുഭവിക്കുന്ന പീഡിത ക്രൈസ്തവരെ സഹായിക്കുന്ന പോർച്ചുഗല്‍ സ്വദേശിയായ തൊണ്ണൂറ്റിയേഴ് വയസ്സുള്ള കലാകാരി ശ്രദ്ധ നേടുന്നു. കുപ്പക്കൂനയിലേക്കു വലിച്ചെറിയപ്പെടേണ്ട വസ്‌തുക്കളിൽനിന്ന് വിശുദ്ധരുടെ പരമ്പരാഗത പോർച്ചുഗീസ് ചിത്രങ്ങൾ നിർമ്മിക്കുന്ന മരിയ അൻറ്റോണിയ കബ്രാൾ എന്ന സ്ത്രീയാണ് തന്റെ കലാസൃഷ്ടികൾ വിൽക്കുന്നതിലൂടെ സഹായധനം കണ്ടെത്തുന്നത്. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയുമായി സഹകരിച്ചാണ് മരിയ അൻറ്റോണിയയുടെ പദ്ധതി. നിരാശാജനകമായ സാഹചര്യങ്ങളുള്ള ലോകത്തിൽ തന്നാലാവും വിധം സഹായിക്കാൻ ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്ന് കബ്രാൾ പറയുന്നു. ലിസ്ബണിലെ ബെൻഫിക്കാ ടൗൺ ഹാളിൽവെച്ച് നടക്കാൻ പോകുന്ന ചിത്രകലാപ്രദർശനത്തിന് ഈ കലാകാരി തയ്യാറെടുക്കുകയാണ്. പരമ്പരാഗത പോർച്ചുഗീസ് ഭക്തിയുടെ പ്രധാന ഭാഗമായ പ്രാദേശികമായി 'രജിസ്‌റ്റോസ്' എന്ന് വിളിക്കപ്പെടുന്ന ഈ ചിത്രങ്ങൾ, ആദ്യമായി പതിനെട്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പാഴ്‌വസ്തുക്കളിൽ നിന്ന് നിർമ്മിക്കപ്പെട്ട 'രജിസ്സ്‌റ്റോസ്'- പഴന്തുണികൾ, കർട്ടനുകൾ, തലയണകൾ അടിസ്ഥാന വസ്തുവായി ഉപയോഗിച്ച്, മിനുസമുള്ള കാർഡ്ബോർഡുകൾ ഫ്രെയ്മുകളായി ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ്. രജിസ്റ്റോസിനോടുള്ള താല്പര്യം കൗമാരപ്രായത്തിൽ ആരംഭിച്ചതാണെന്ന് അൻറ്റോണിയ കബ്രാൾ പറയുന്നു. അമ്മയോടൊപ്പം ചന്തയിൽ പോകുമ്പോൾ മത്സ്യ കച്ചവടക്കാരുടെ സ്റ്റാളുകളിൽ ഫ്രെയിം ചെയ്ത പെട്ടികളിൽ ഉണ്ടായിരുന്ന ലളിതമായ, വിശുദ്ധരുടെ പരമ്പരാഗത കരകൗശല ചിത്രങ്ങൾ ഓർക്കുകയും പിന്നീട് അവ സ്വയം നിർമിക്കാൻ പഠിക്കുകയുമായിരിന്നുവെന്ന് അവര്‍ കൂടിച്ചേര്‍ത്തു. വാസ്‌തുവിദ്യാരൂപകല്പനയിൽ ബിരുദം നേടിയ പോർച്ചുഗലിലെ ആദ്യത്തെ പത്ത് സ്ത്രീകളിൽ ഒരാളായി കബ്രാൾ പിന്നീട് മാറി. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ദുരവസ്ഥയെ കുറിച്ച് മനസിലാക്കിയ കലാകാരിയ്ക്കു പരിസ്ഥിതിബോധമുള്ള 'റെജിസ്‌റ്റോസ്' നിർമിക്കാൻ പ്രചോദനം ലഭിക്കുകയായിരിന്നു. വർഷങ്ങൾക്ക് മുന്‍പാണ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അത് തന്നെ ഏറെ സ്വാധീനിച്ചു. തന്റെ കൈവശമുള്ള നിരവധി രജിസ്സ്റ്റോസ്, ജ്ഞാനസ്നാനം, ജന്മദിനങ്ങൾ, വിവാഹങ്ങൾ തുടങ്ങി വിശേഷാവസരങ്ങൾക്ക് യോജിച്ചതാണെന്നും സ്വരൂപിക്കുന്ന പണം എസിഎൻ, വഴി പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-01-09-12:50:34.jpg

22479
Category: 1
Sub Category:
Heading: ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടത്: 184 രാജ്യങ്ങളിലെ പ്രതിനിധികളോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടതെന്നും സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 8ന് വത്തിക്കാനിലെ 184 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളിലെയും സംഘർഷങ്ങൾ ഓരോന്നു ഓരോന്നായി ചൂണ്ടിക്കാട്ടിയ ഫ്രാൻസിസ് പാപ്പ, എല്ലാ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദങ്ങളെയും അപലപിക്കുന്നുവെന്നും ജനതകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കേണ്ട രീതി ഇതല്ലായെന്നും പറഞ്ഞു. ഇസ്രായേൽ - പാലസ്തീന്‍, ലെബനോൻ, മ്യാന്മാർ, റഷ്യ - യുക്രൈൻ, അർമേനിയ - അസെർബൈജാൻ, ആഫ്രിക്കൻ നാടുകളിലെ ടൈഗ്രെ, എത്യോപ്യ, സുഡാൻ, കാമറൂൺ, മൊസാംബിക്, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്, അമേരിക്കൻ ഭൂഖണ്ഡത്തിലെ വെനിസ്വേല, ഗയാനാ, പെറു, നിക്കാരഗ്വേ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങൾ പാപ്പ പ്രത്യേകം ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുത്. കൂടുതൽ ഛിന്നഭിന്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നാം കാണുന്നത്. ആധുനിക യുദ്ധങ്ങൾ കൃത്യമായി നിർവ്വചിച്ച യുദ്ധക്കളങ്ങളോ സൈനീകരെ മാത്രമോ അല്ല ലക്ഷ്യം വയ്ക്കുന്നത്. അതിനേക്കാൾ ഏറെ നമുക്കാർക്കും അറിയാത്തത്ര ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സാധാരണ ജനങ്ങളെയാണ് ഇത് ബാധിക്കുന്നത്. ആയുധങ്ങളുടെ ലഭ്യത അതിന്റെ ഉപയോഗവും നിർമ്മാണവും പ്രോൽസാഹിപ്പിക്കും. അത് സംശയങ്ങളുണ്ടാക്കുകയും നിക്ഷേപങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യും. ആയുധ നിർമ്മാണങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ വഴി എത്രയോ ജീവിതങ്ങളെ രക്ഷിക്കാനാകും? അവ എന്തുകൊണ്ട് ആഗോള സുരക്ഷയ്ക്കായി വിനിയോഗിക്കാനാവുന്നില്ല?. ഇക്കാലത്തിന്റെ പ്രതിസന്ധികളായ ആഹാരം, പരിസ്ഥിതി, സാമ്പത്തികം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് അതിരുകളില്ല. പട്ടിണി നിവാരണത്തിനായി ആഗോള ഫണ്ട് രൂപീകരിക്കാനും പാപ്പ ആഹ്വാനം നല്‍കി. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതു മുതൽ ജീവന്റെ എല്ലാ തലങ്ങളേയും ബഹുമാനിക്കണം. അത് ഒരിക്കലും ധനലാഭത്തിനുള്ള മാർഗ്ഗമാക്കരുത്. മനുഷ്യക്കടത്ത്, വാടക ഗർഭപാത്രം, ദയാവധം എന്നിവയെയും പാപ്പ അപലപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സുരക്ഷിതത്വത്തിനും, സമാധാനത്തിനും, സഹകരണത്തിനുമായി സൃഷ്ടിച്ച സംഘടനകൾ അതിലെ അംഗങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ ഈ കാലഘട്ടത്തിൽ ബലഹീനമായിരിക്കുകയാണ്. സമാധാനത്തിനുള്ള പ്രതിബദ്ധതയിൽ അവയുടെ വേരുകളും, ചൈതന്യവും, മൂല്യങ്ങളും വീണ്ടെടുക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2024-01-09-14:44:43.jpg
Keywords: പാപ്പ

22480
Category: 1
Sub Category:
Heading: പുതുവര്‍ഷത്തിലും ചൈനീസ് മെത്രാന്‍ അകാരണമായി തടങ്കലില്‍
Content: ബെയ്ജിംഗ്: വത്തിക്കാന്‍ അംഗീകാരമുള്ളതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതുമായ വെന്‍സോ രൂപതയിലെ മെത്രാന്‍ മോണ്‍. ഷാവോ സൂമിന്‍ അകാരണമായി തടങ്കലില്‍. 2011-ൽ വത്തിക്കാന്റെ അംഗീകാരത്തോട് കൂടി നിയമിതനായ മെത്രാന്റെ പദവി അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തയാറായിരിന്നില്ല. ഇതിന്റെ പേരില്‍ നിരവധി തവണ തടങ്കലിലായ വ്യക്തി കൂടിയാണ് ബിഷപ്പ് പീറ്റർ ഷാവോ. അതേസമയം നിലവിലെ സാഹചര്യങ്ങൾ ആശാവഹമല്ലെന്നും ഒരുപക്ഷേ അദ്ദേഹം ദീർഘനാൾ തടവിലാക്കപ്പെടുമെന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ വിശ്വാസികളെ ആശങ്കയിലാഴ്ത്തി ബിഷപ്പിനെ എവിടെയാണ് തടങ്കലിലാക്കിയിരിക്കുന്നതെന്നതും അജ്ഞാതമാണ്. കിഴക്കിൻ്റെ ജെറുസലേം എന്നറിയപ്പെടുന്ന നഗരത്തിലെ തിരുനാളാവസരങ്ങളിൽ, പൊതുവായ ദിവ്യബലി അർപ്പിക്കുന്നതിൽനിന്ന് ബിഷപ്പിനെ തടഞ്ഞുകൊണ്ട് കസ്റ്റഡിയിലെടുക്കുക പതിവായിരുന്നു. എന്നാൽ ഈ വർഷം പതിവിലും വ്യത്യസ്തമായി ക്രിസ്തുമസ്സിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡിസംബർ 16ന് സുരക്ഷാസേന അദ്ദേഹത്തെ കൊണ്ടുപോയി രണ്ടു ദിവസങ്ങൾക്കു ശേഷം വിട്ടയച്ചു. ഡിസംബർ 24, 25 തീയതികളിൽ, ക്രിസ്തുമസ് കുർബാന ആഘോഷിക്കുന്നതിൽ നിന്ന് തടയാൻ അദ്ദേഹത്തെ തൈഷുൺ കൗണ്ടിയിൽ കൊണ്ടുപോയി. വൈകാതെ പുതുവര്‍ഷത്തിലും തടങ്കലിലാക്കുകയായിരിന്നു. 6 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും മെത്രാനെ കുറിച്ച് യാതൊരു വിവരവുമില്ല. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയും രാജ്യത്തുണ്ട്. ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയും, വത്തിക്കാന്റെ പരമാധികാരത്തെ അംഗീകരിക്കുന്ന അധോസഭയും തമ്മില്‍ ഐക്യപ്പെടുത്തുന്നത് സംബന്ധിച്ച് 2018 സെപ്റ്റംബറില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരിന്നു. എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും, വൈദികരും സർക്കാർ അംഗീകാരമുള്ള സഭയുടെ ഭാഗമാകാൻ നിർബന്ധിതരാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
Image: /content_image/News/News-2024-01-09-17:58:36.jpg
Keywords: ചൈന

22481
Category: 13
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍
Content: ''മാതാപിതാക്കളെ ബഹുമാനിക്കണം'' - ദൈവപ്രമാണങ്ങളിലെ നാലാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. അടുത്ത കുമ്പസാരത്തില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. 1. മാതാപിതാക്കളെ ബഹുമാനിക്കാതിരിന്നിട്ടുണ്ടോ? 2. മറ്റുള്ളവരുടെ മുന്നില്‍ ഇവരെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ടോ? 3. വിചാരത്താൽ ബഹുമാനമില്ലായ്‌മ, പുച്ഛം, കോപം, നിഷേധഭാവം, അവഗണന എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടോ? 4. കുത്തുവാക്കാൽ പരുഷവാക്കുകളാല്‍ മുറിപ്പെടുത്തിയിട്ടുണ്ടോ? 5. തർക്കുത്തരം പറഞ്ഞിട്ടുണ്ടോ? 6. മാതാപിതാക്കള്‍ക്കെതിരെ അസഭ്യം, മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? 7. അവരെ ശപിച്ചിട്ടുണ്ടോ? 8. ധിക്കാരത്തോടെ അവരോടു പെരുമാറിയിട്ടുണ്ടോ? 9. അവര്‍ക്കെതിരെ കള്ളം പറഞ്ഞിട്ടുണ്ടോ? 10. ശാരീരികമായി മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടോ? 11. അവരെ കുടുംബത്തില്‍ നിന്ന്‍, സ്വന്തം റൂമില്‍ നിന്ന്, കൂട്ടമായി സംസാരിക്കുന്ന ഇടങ്ങളില്‍ നിന്ന്‍ ഇറക്കിവിട്ടിട്ടുണ്ടോ? 12. മാതാപിതാക്കളെ ഒറ്റപ്പെടുത്തിയിട്ടുണ്ടോ? 13. രോഗാവസ്ഥയിലും അവശതയിലും ആവശ്യമായ ശുശ്രൂഷ, ചികിത്സ എന്നിവ നല്കാതിരിന്നിട്ടുണ്ടോ? 14. അവരുടെ ആത്മീയവും, മാനസീകവും ശാരീരികവുമായ മറ്റാവശ്യങ്ങൾ നിഷേധിച്ചിട്ടുണ്ടോ? 15. മാതാപിതാക്കളെ അനുസരിക്കാതിരിന്നിട്ടുണ്ടോ? 16. ജീവിത പങ്കാളിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കണ്ട് ബഹുമാനിക്കാതിരുന്നിട്ടുണ്ടോ? അവരെ വേദനിപ്പിച്ചിട്ടുണ്ടോ? (മുകളില്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളും ജീവിതപങ്കാളിയുടെ മാതാപിതാക്കളുടെ കാര്യത്തിലും തുല്യമാണ്; ഓരോന്നും വിലയിരുത്തുക). 17. ജീവിത പങ്കാളിയെ വേദനിപ്പിച്ചിട്ടുണ്ടോ? 18. ജീവിത പങ്കാളിയോട് വിചാരത്താൽ- വെറുപ്പ്, സ്നേഹരാഹിത്യം, അവിശ്വസ്തത, പുച്ഛം, ബഹുമാനമില്ലായ്‌മ, വിധേയത്വം ഇല്ലായ്മ, സംശയം വച്ചുപുലർത്തുന്നത് തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ? 19. ജീവിത പങ്കാളിയോട് വാക്കാൽ - ശാപം, അസഭ്യം, പരുഷ വാക്കുകൾ, പരിഹാസം, മാനസീക പീഢനം, മുറിപ്പെടുത്തുന്ന സംസാരം, മറ്റുള്ളവരുടെ മുമ്പിൽ പുച്ഛിച്ചും തരം താഴ്ത്തിയും സംസാരിക്കൽ എന്നിവ ഉണ്ടായിട്ടുണ്ടോ? 20. ജീവിത പങ്കാളിയോട് പ്രവര്‍ത്തിയാല്‍ - ശാരീരികമായ ഉപദ്രവം, പീഢനം, ഇറക്കിവിടുന്നത്, ദാമ്പത്യവിശ്വസ്തത കാട്ടാതെ വഞ്ചിക്കുന്നത്, മദ്യപിച്ച് ലൈഗീകപീഢനം എന്നിവ ഉണ്ടായിട്ടുണ്ടോ? 21. ജീവിത പങ്കാളിയോട് ഉപേക്ഷയാൽ- ആത്മീയവും, മാനസീകവും, ശാരീരികവുമായ ആവശ്യങ്ങൾ നിഷേധിക്കൽ. പട്ടിണിക്കിടുന്നത്, പരിഗണിക്കാതിരിക്കുന്നത്, ഒറ്റപ്പെടുത്തൽ, ദാമ്പത്യധർമ്മം നിർവ്വഹിക്കാത്തത്, പ്രാർത്ഥനയും കൗദാശിക ജീവിതവും തടസ്സപ്പെടുത്തുന്നത്, അനുസരിക്കാതിരിക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 22. മക്കളുമായുള്ള ബന്ധത്തിലുള്ള വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടോ? 23. വിചാരത്താൽ സ്നേഹമില്ലായ്മ്‌മ, പക്ഷപാതം എന്നിവവെച്ചു പുലര്‍ത്തിയിട്ടുണ്ടോ? 24. മക്കളോട് അവഗണന, മക്കൾ ശല്യമാണെന്ന ചിന്ത എന്നിവ ഉണ്ടായിട്ടുണ്ടോ? 25. മക്കളോട് - അസഭ്യം, ശാപം, മനസ്സു തകർക്കുന്ന വാക്കുകൾ, മക്കളുടെ മുമ്പിൽ വച്ച് മറ്റുള്ളവരുടെ, പ്രത്യേകിച്ച് അധികാരികളുടേയോ, ജീവിത പങ്കാളി യുടേയോ കുറ്റം പറയുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 26. മക്കളോട് - കലി തീർക്കുന്ന ക്രൂരമായ ശിക്ഷാ നടപടികൾ, പീഢനം, ദുർമാതൃക നൽകുന്നത്, തിന്മയ്ക്കു കൂട്ടുനിൽക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 27. ആത്മീയ വളർച്ചയ്ക്ക് - ആവശ്യമായ പ്രാർത്ഥനാ ജീവിതം, കൗദാശിക ജീവിതം, വചനാധിഷ്‌ഠിത ജീവിതം, സഭാത്മക ജീവിതം എന്നിവയിൽ വളർത്താത്തത്, തെറ്റുകൾ തിരുത്തിക്കൊടുക്കാത്ത അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ടോ? 28. മാനസീക വളർച്ചയ്ക്ക് ആവശ്യമായ സ്നേഹം, പരിഗണന, പ്രോത്സാഹനം, വിദ്യാഭ്യാസം എന്നിവ നൽകാതിരിന്നിട്ടുണ്ടോ? 29. ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, നല്കാതിരിന്നുണ്ടോ? 30. മക്കൾക്കായി പ്രാർത്ഥിക്കാതിരിന്നിട്ടുണ്ടോ? അവര്‍ക്ക് സ്വത്ത് നിഷേധിച്ചിട്ടുണ്ടോ? 31. അവകാശങ്ങൾ നിഷേധിക്കുന്നത് - പ്രായപൂർത്തിയായിട്ടും വീതം നൽകാതിരിക്കൽ, ജീവിതാന്തസിലേയ്ക്ക് നയിക്കാതിരിക്കൽ- എന്നിവ ഉണ്ടായിട്ടുണ്ടോ? 32. ദൈവം നൽകുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനും, ജൻമം നൽകാനും താത്പര്യം ഇല്ലായ് കാണിച്ചിട്ടുണ്ടോ? 33. മരുമക്കളുമായുള്ള ബന്ധം - മരുമക്കളെ സ്വന്തം മക്കളായി തിരിച്ചറിഞ്ഞ് ആത്മാർത്ഥമായി സ്വീകരി ക്കുന്നതിൽ വീഴ്ച്‌ച സംഭവിച്ചിട്ടുണ്ടോ? 34. മരുമക്കളെ ഉപദ്രവിച്ചിട്ടുണ്ടോ? (വിചാരം, വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലുതലങ്ങളും പരിശോധിക്കുക - അവഗണന, സ്നേഹം ഇല്ലായ്‌മ, പുച്ഛം, വെറുപ്പ്, കുറ്റം പറച്ചിൽ, ശാപം, അസഭ്യം, സംശയം, ഭിന്നിപ്പിക്കൽ, ഇറക്കിവിടൽ, വിവാഹ മോചനത്തിന് ശ്രമിക്കൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ശാരീരിക ഉപദ്രവം, കരുണ കാണിക്കാതിരിക്കൽ, ഭക്ഷണം, വസ്ത്രം മുതലായവ നിഷേധിക്കൽ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ) 35. അധികാരികളുമായുള്ള ബന്ധം- മേലധികാരികളോടും, അദ്ധ്യാപകരോടും, മുതിർന്നവരോടുമുള്ള ബഹുമാനം, അനുസരണം, ആത്മാർത്ഥത, അവർക്കായി പ്രാർത്ഥിയ്ക്കുക തുടങ്ങിയ കടമകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച്‌ച എന്നിവ സംഭവിച്ചിട്ടുണ്ടോ? (വിചാരം,വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലു തലങ്ങൾ പരിശോധിക്കുക) 36. വേലക്കാരോടുള്ള ബന്ധം എപ്രകാരമുള്ളതാണ്? അവരോട് അനീതി കാണിച്ചിട്ടുണ്ടോ? 37. സമൂഹത്തിലെ ബുദ്ധിമാന്ദ്യം ഉള്ളവർ, മാനസീക രോഗികൾ, അന്ധർ, മൂകർ, ബധിരർ, വികലാംഗർ, ഭിക്ഷാടകർ തുടങ്ങിയവരോടുള്ള കടമകൾ നിർവ്വഹിക്കാത്തത്, അനുകമ്പ ഇല്ലാത്തത് - എന്നീ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 38. ദരിദ്രരോടുളള കടമകൾ നിർവ്വഹിക്കാതിരിന്നിട്ടുണ്ടോ? 39. മറ്റുള്ളവരുടെ പരാജയത്തില്‍ ആഹ്ളാദിച്ചിട്ടുണ്ടോ? 40. ഗുരുക്കന്മാരോട് അനുസരണവും ബഹുമാനവും കാണിക്കാതിരിന്നിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }# ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/20901}} ☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21509}} ☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/21869}} Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-09-18:45:26.jpg
Keywords: കുമ്പസാ

22482
Category: 18
Sub Category:
Heading: ഭോപ്പാലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വൈദികന്റെ മോചനത്തിനായി 'ആക്ട്സ്'
Content: തിരുവനന്തപുരം: ഭോപ്പാലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മലയാളി വൈദികൻ ഫാ. അനിൽ മാത്യുവിനെ മോചിപ്പിക്കാൻ ക്രൈസ്‌തവ സഭകളുടെ കൂട്ടായ്‌മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകനായ ഡേവിഡ് ബാബുവും ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽസിംഗ് ലാൽപുരയുമായി ബന്ധപ്പെട്ട് നീക്കങ്ങൾ ആരംഭിച്ചു. ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തിയെന്ന കുറ്റം ആരോപിച്ചാണ് ഫാ. അനിൽ മാത്യുവിനെ അറസ്റ്റ് ചെയ്‌തത്. എന്നാൽ ഇപ്പോൾ മതപരിവർത്തനം അടക്കമുള്ള കുറ്റങ്ങൾ ചുമത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ജോർജ് സെബാസ്റ്റ്യൻ ആരോപിച്ചു. ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുമായി ഡേവിഡ് ബാബു ബന്ധപ്പെടുന്നുണ്ട്. ഭോപ്പാലിലെ സിഎംഐ പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. സിറിൽ ജോസ് കുറ്റ്യാനിക്കലിന്റെ്റെ നിവേദനം ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു നൽകിയിട്ടുണ്ട്.
Image: /content_image/India/India-2024-01-10-10:38:23.jpg
Keywords: അറസ്റ്റ്

22483
Category: 1
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ച് നടന്ന കൂട്ടക്കൊല; നീതി ആവശ്യപ്പെട്ട് നൈജീരിയൻ ക്രൈസ്തവര്‍ തെരുവിൽ
Content: അബൂജ: ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഇരുനൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് നൂറുകണക്കിന് വരുന്ന വിശ്വാസികൾ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിന് മുന്നിൽ റാലി നടത്തി. ഡിസംബർ 23നു തുടങ്ങിയ ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യംവെച്ച് നടന്ന അക്രമ പരമ്പര ക്രിസ്തുമസ് വരെ നീണ്ടുനിന്നു. അക്രമ പരമ്പര മൂലം പതിനയ്യായിരം ആളുകൾ ഭവനരഹിതരായെന്ന് സംഘാടക നേതാക്കളില്‍ ഒരാളായ ഇവാഞ്ചലിക്കൽ സഭാനേതാവ് റവ. ഗിടിയോൻ പാര-മല്ലം പറഞ്ഞു. സംഭവത്തിന്റെ ഇരകളായവർക്ക് സഹായങ്ങൾ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും, കേന്ദ്ര സർക്കാരിനോടും തങ്ങൾ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. വംശഹത്യ നടത്തിയ തീവ്രവാദികളെ അറസ്റ്റ് ചെയ്തു വിചാരണ നടത്തണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായും പാര-മല്ലം പറഞ്ഞു. പ്രതിഷേധം അറിയിച്ച് കറുത്ത വസ്ത്രം ധരിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് ക്രൈസ്തവര്‍ റാലി നടത്തിയത്. ക്രൈസ്തവരുടെ പരിപാവന ദിനത്തെ ലക്ഷ്യം വെച്ച് തീവ്രവാദികൾ നടത്തുന്ന ഏറ്റവും ഒടുവിലത്തെ അക്രമമാണ് ഇത്. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ നടന്ന അക്രമണത്തിന് പിന്നില്‍ മുസ്ലിം ഫുലാനി തീവ്രവാദികളാണെന്നാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. 2022ൽ ഒൻഡോ രൂപതയിലെ ഫ്രാൻസിസ്കന്‍ ദേവാലയത്തിൽ പെന്തക്കുസ്ത തിരുനാൾ ദിനത്തില്‍ തീവ്രവാദികൾ നടത്തിയ അക്രമണത്തിൽ 39 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നൈജീരിയയിൽ ഏകദേശം അറുപതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. പുതിയ കണക്ക് പ്രകാരം 2021ന്റെ ആദ്യ 200 ദിവസങ്ങളിൽ 3462 ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടു. ക്രൈസ്തവ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിൻറെ 2023ലെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിശ്വാസികൾക്ക് ജീവിക്കാൻ ഏറ്റവും ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ ബഹുദൂരം മുന്നിലാണ്.
Image: /content_image/News/News-2024-01-10-11:36:17.jpg
Keywords: നൈജീ

22485
Category: 1
Sub Category:
Heading: മാർ റാഫേല്‍ തട്ടില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്
Content: കൊച്ചി: 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അന്‍പതു ലക്ഷത്തിൽപ്പരം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വ ശുശ്രൂഷ സ്ഥാനം മാര്‍ റാഫേല്‍ തട്ടിലിന്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അല്പസമയം മുന്‍പ് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം 4.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തപ്പെട്ടു. ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു വരികയാണ് പുതിയ ദൗത്യം മാർ റാഫേല്‍ തട്ടിലിന് ലഭിച്ചിരിക്കുന്നത്. സ്ഥാനാരോഹണം നാളെ ഉച്ചക്കഴിഞ്ഞു നടക്കും. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സീറോ മലബാർ സഭയ്ക്ക് പുതിയ ഒരു അധ്യക്ഷൻ നിയമിതനാകുന്നത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണനിര്‍വഹണത്തിനു ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് നടന്നത്. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് സിനഡ് സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിവരങ്ങൾ അടങ്ങിയ കത്ത് വത്തിക്കാന്റെ അനുമതിക്കായി ഇന്നലെ തന്നെ കൈമാറിയിരുന്നു. 1956 ഏപ്രില്‍ 21-ന് തൃശ്ശൂര്‍ പുത്തന്‍പള്ളി ബസ്ലിക്കാ ഇടവകയിലാണ് മാര്‍ റാഫേല്‍ തട്ടിലിന്‍റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശ്ശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രെക്കുരേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിംഗ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാന്‍സലര്‍, ചാന്‍സലര്‍, സിന്‍ചെല്ലൂസ് എന്നീ പദവികള്‍ വഹിച്ചു. രൂപതാ കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്‍റ് വികാരിയുമായിരുന്നു. 2010-ല്‍ തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതല്‍ പ്രവാസികളുടെ ചുമതലയുള്ള അപ്പസ്റ്റോലിക് വിസിറ്റേറ്ററായി സേവനം ചെയ്യവേ അദ്ദേഹം 2017-ല്‍ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടിരിന്നു. #{blue->none->b->സീറോ മലബാർ സഭയുടെ നിയുക്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ പിതാവിന് 'പ്രവാചകശബ്ദ'ത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍. }# #{red->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-10-16:43:13.jpg
Keywords: സീറോ മലബാ

22486
Category: 1
Sub Category:
Heading: ഭരണകൂട വേട്ടയാടലിനിടെ നിക്കരാഗ്വേയില്‍ ഒൻപത് നവ വൈദികരുടെ പൗരോഹിത്യ സ്വീകരണം
Content: മനാഗ്വേ: നിക്കരാഗ്വേയിൽ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്‌ക്കെതിരെ തുടരുന്ന വേട്ടയാടലുകൾക്കിടെ ഒൻപത് നവ വൈദികരുടെ പൗരോഹിത്യ സ്വീകരണം. നിക്കരാഗ്വേയിലെ മനാഗ്വേ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലിയോപോൾഡോ ബ്രെനെസിൽ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ദനഹ തിരുനാൾ ദിനമായ ജനുവരി 6ന് നടന്ന വിശുദ്ധ കുർബാനയിലായിരുന്നു തിരുകർമ്മങ്ങൾ. പരിശുദ്ധ കന്യകയുടെയും വിശുദ്ധ സ്നാപക യോഹന്നാന്റെയും പ്രതിച്ഛായയിൽ കർത്താവിന്റെ യഥാർത്ഥ ദാസന്മാരാകാൻ ആർച്ച് ബിഷപ്പ്, നവ വൈദികരോട് ആവശ്യപ്പെട്ടു. “ഈ നിമിഷം വൈദികരുടെ അഭാവം അനുഭവിക്കുന്ന അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളോടും സമൂഹങ്ങളോടും, എന്റെ അടുപ്പം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജ്ഞാനത്തിന്റെ കൃപയ്ക്കും നമ്മുടെ വാക്കുകളും പ്രവൃത്തികളും, യോജിപ്പിന്റെയും സാഹോദര്യത്തിന്റെയും പാതകൾ കണ്ടെത്താനും യേശുവിന്റെ വെളിച്ചത്തിനായും നമുക്ക് നല്ല ദൈവത്തോട് അപേക്ഷിക്കാം''. കുരിശിന്റെ ചുവട്ടിൽ അമ്മയായ മറിയത്തോടൊപ്പം, കർത്താവ് നമ്മെ ആശ്വസിപ്പിക്കുകയും അവന്റെ കരുണ കാണിക്കുകയും ചെയ്യട്ടെയെന്നും ആർച്ച് ബിഷപ്പ് തിരുക്കര്‍മ്മ മദ്ധ്യേ പറഞ്ഞു. സർക്കാരിൻറെ സ്വേച്ഛാധിപത്യപരവും നീതിരഹിതവുമായ ഭരണത്തിനെതിരെ സ്വരമുയർത്തിയതാണ് കത്തോലിക്ക സഭയ്ക്കെതിരെ ഭരണകൂടം തിരിയുവാന്‍ കാരണം. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. സന്യാസ സമൂഹങ്ങളെ രാജ്യത്തു നിന്നു പുറത്താക്കിയും കത്തോലിക്ക സഭയുടെ സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും ഭരണകൂട വേട്ടയാടല്‍ തുടരുകയാണ്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു.
Image: /content_image/News/News-2024-01-10-15:57:48.jpg
Keywords: നിക്കരാ