Contents
Displaying 22071-22080 of 24987 results.
Content:
22487
Category: 1
Sub Category:
Heading: നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണം നാളെ
Content: കൊച്ചി: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. സിനഡിൽ പങ്കെടുക്കുന്ന മുഴുവൻ മെത്രാൻമാരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കും. ഇന്ന് ജനുവരി 10-ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെൻ്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പു സിനഡു സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടാണ് പുതിയ മേജർ ആർച്ചുബിഷപ്പിൻ്റെ തെരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചത്. തുടർന്ന് പുതിയ മേജർ ആർച്ചുബിഷപ്പിനെ സഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും സിനഡു സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവും ചേർന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു. പുതിയ മേജർ ആർച്ചുബിഷപ്പിന് അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ബൊക്കെ നല്കി ആശംസകൾ അർപ്പിച്ചു. മേജർ ആർച്ചുബിഷപ്പ് എമിരറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസകളർപ്പിച്ചു സംസാരിച്ചു. തൻ്റെ മറുപടി പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവു ദൈവത്തിനും സിനഡുപിതാക്കന്മാർക്കും കൃതജ്ഞതയർപ്പിച്ചു. 2024 ജനുവരി 8നു ആരംഭിച്ച മുപ്പത്തിരണ്ടാമതു മെത്രാൻസിനഡിൻ്റെ ഒന്നാം സമ്മേളനമാണ് രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികൾ പൂർത്തിയാക്കി മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം പരിശുദ്ധ പിതാവിനെ അറിയിച്ചുകൊണ്ടു സിനഡിൽ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‌കണമെന്ന് അഭ്യർഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ നിയുക്ത മേജർ ആർച്ചുബിഷപ്പ് എഴുതിയ കത്തും അപ്പസ്തോലിക കാര്യാലയം വഴി മാർപാപ്പയ്ക്ക സമർപ്പിക്കുകയുണ്ടായി. ഇന്ന് ജനുവരി 10നു മേജർ ആർച്ചുബിഷപ്പിൻ്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കികൊണ്ടുള്ള കത്തു ലഭിച്ചതിനെത്തുടർന്നാണ് നിയുക്ത മേജർ ആർച്ചുബിഷപ്പ് സിനഡിനുമുൻപിൽ വിശ്വാസപ്രഖ്യാപനവും മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തതയോടെ നിർവഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തിയത്.
Image: /content_image/News/News-2024-01-10-18:00:20.jpg
Keywords: സീറോ മലബാ

22488
Category: 1
Sub Category:
Heading: ഒരു മാറ്റവും എനിക്ക് വന്നിട്ടില്ല, നിങ്ങളുടെ പഴയ തട്ടിലച്ചൻ, തട്ടിൽ പിതാവ് തുടരും: നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആദ്യ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: തൃശ്ശൂർ പട്ടണത്തിലാണ് എൻ്റെ വീട്. തൃശ്ശൂർ പുത്തൻപള്ളി ബസിലിക്കയാണ് എന്റെ ഇടവക. ഞാൻ വീട്ടിലെ പത്താമത്തെ മകനാണ്. ഇളയതുമാണ്. ഞാൻ വൈദികനായിട്ട് 44 വർഷങ്ങൾ പൂർത്തിയാകുകയാണ്. എന്റെ പൗരോഹിത്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സിൽ ഓർക്കാൻ ഏറ്റവും ഇഷ്‌ടം ഉള്ളത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അപ്പം വർധിപ്പിച്ചു കർത്താവിന്റെ ആദ്യത്തെ അടയാളമാണ്. കർത്താവിന് ജനത്തോട് അനുകമ്പ തോന്നി. അവർക്ക് വിശപ്പുണ്ട് എന്ന് തോന്നി. കർത്താവ് ശിഷ്യന്മാരെ വിളിച്ചു ചോദിച്ചു. ഇവർക്ക് എവിടെ നിന്ന് നമ്മൾ ഭക്ഷിക്കാൻ കൊടുക്കും! ശിഷ്യന്മാർ പറഞ്ഞു. 5000 ത്തോളം പുരുഷന്മാരുണ്ട്. ആ സംഖ്യയിൽ ഒരു സൂചനയുണ്ട്. അതിനേക്കാൾ കൂടുതൽ സ്ത്രീകളുണ്ട്. കുഞ്ഞുങ്ങളുണ്ട്. നമ്മുടെ കയ്യിൽ 5 അപ്പമാണ് ഉള്ളത്, രണ്ടു മീനും കർത്താവ് കരങ്ങൾ നീട്ടിയപ്പോൾ അഞ്ചപ്പവും രണ്ടു മീനും അവിടുത്തേക്ക് തന്നെ കൊടുത്തു. കർത്താവ് അത് എടുത്തുയർത്തി, വാഴ്ത്തത്തി, മുറിച്ച്, അവരെ പന്തികളിൽ ഇരുത്തി എല്ലാം വിതരണം ചെയ്തു. എല്ലാവരും തിന്നു തൃപ്‌തരായതിനുശേഷം ബാക്കിവന്നത് ശേഖരിച്ചു. അത് കൊട്ട നിറയെ ഉണ്ടായിരുന്നു. പൗരോഹിതത്തെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ എന്നും എനിക്ക് തോന്നിയിട്ടുള്ള ചിന്ത, ദൈവം എടുക്കുന്നു ഉയർത്തുന്നു. മുറിക്കുന്നു. നൽകുന്നു എന്നതാണ്. മേജർ ആർച്ചുബിഷപ്പ് ആകുമെന്ന ചിന്തയോടുകൂടി ഞാൻ ഈ സിനഡിനു വന്നതല്ല പക്ഷേ ദൈവത്തിൻ്റെ നിയോഗം അതാണെങ്കിൽ ഞാൻ കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ല. സിനഡ് എന്ന വാക്കിനർത്ഥം ഒരുമിച്ച് നടക്കുക എന്നതാണ്. ഞാൻ യോഗ്യത കൊണ്ടോ കഴിവുകൊണ്ടോ ഇത് ഏറ്റെടുക്കുകയല്ല. പക്ഷേ ദൈവത്തിൽ ആശ്രയിച്ച് പിതാക്കന്മാർ എല്ലാവരുടെയും വൈദികരുടെയും സ്‌മർപ്പിതരുടെയും ദൈവജനത്തിന്റെ മുഴുവനും സഹകരണത്തോടുകൂടി ഇത് ദൈവം ആഗ്രഹിക്കുന്നതു പോലെ നിർവഹിക്കാൻ പരിശ്രമിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായത്തിൽ കർത്താവ് പറഞ്ഞ മനോഹരമായിട്ടുള്ള ഒരു സാദൃശ്യമാണ്, ഞാൻ മുന്തിരിച്ചെടിയാണ്, നിങ്ങൾ ശാഖകളാണ്, ചേർന്നു നിൽക്കുക. ചേർന്ന് നിൽക്കുന്നതിനുള്ള വിളിയാണ് നമുക്കെല്ലാവർക്കും ഉള്ളത്. ഒന്നിച്ചു ചേർന്നു നിന്നാൽ ധാരാളം ഫലം പുറപ്പെടുവിക്കാൻ നമുക്ക് കഴിയും എന്ന് ഉറപ്പാണ്. പൗലോസ് അപ്പസ്തോലൻ്റെ കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തിൽ കർത്താവ് സമയ കുറിച്ചുള്ള മനോഹരമായ ഒരു കാഴ്‌ചപ്പാട് അവതരിപ്പിച്ചു. സഭ ദൈവത്തിന്റെ മൗതിക ശരീരമാണ്, കർത്താവാണ് ശിരസ്സ്, നമ്മൾ അവയവങ്ങളാണ്. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ. ഒരു ശരീരം ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണല്ലോ ആരോഗ്യകരമാകുന്നത്. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ ദൈവം അന ദൈവം അനുഗ്രഹം നൽകും. ഞാൻ അതിന് നേതൃത്വം കൊടുക്കാൻ വിളിക്കപ്പെട്ടു എന്നതിന്റെ പേരിൽ എന്റെ ഉത്തരവാദിത്വം നിങ്ങളോട് സഹകരിക്കുക എന്നുള്ളതാണ്. ഈ ദൗത്യം ഏറ്റെടുക്കുന്നതിനു മുമ്പ് ഞാൻ പ്രാർത്ഥനാപൂർവം ചിന്തിച്ചപ്പോൾ പൗലോസ് അപ്പസ്തോലനെ ബലപ്പെടുത്തിയ ഒരു വചനം കർത്താവ് തന്നു. രണ്ട് കോറിന്തോസ് പന്ത്രണ്ടാം അധ്യായം ഒമ്പതാം വചനം: നിനക്ക് വേറൊന്നും വേണ്ട എന്റെ കൃപ മതി. നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞാൻ അപേക്ഷിക്കുകയാണ്. മെത്രാൻ ഒരു സ്വകാര്യസ്വത്തല്ല. മെത്രാൻ എല്ലാവരുടെയും പൊതുസ്വത്താണ്. അതുകൊണ്ട് എന്റെ ദൗത്യം കുറേക്കൂടി നിങ്ങളുടെ കൂടെ ആയിരിക്കുക, നിങ്ങൾക്കുവേണ്ടി ആയിരിക്കുക എന്നതാണ്. ഞാൻ ഈ കാര്യത്തിൽ ദൈവത്തിൽ ആശ്രയിക്കും. കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെ. എവിടെയെങ്കിലുമൊക്കെ നമുക്ക് കുറവുകൾ ഉണ്ടെങ്കിൽ മറ്റ് അവയവങ്ങൾ ചേർന്ന് അത് പരിഹരിക്കണം. അങ്ങനെ പരിഹരിക്കുന്ന ഒരു ശൈലിയായിരിക്കണം എൻ്റേതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഒറ്റയ്ക്ക് എല്ലാം ഭംഗിയായി ചെയ്യാൻ സാധിക്കും എന്ന് ഞാൻ കരുതിയിട്ടില്ല. നമ്മളെല്ലാവരും കൂടി ഒന്നിച്ചു നിന്നാൽ കർത്താവ് നമ്മിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കും. ഞാൻ വീട്ടിൽ ആയിരിക്കുമ്പോൾ അമ്മ മരിക്കുന്നതിനു മുമ്പ് എന്നെ ഏൽപ്പിച്ച ഒരു സമ്മാനം ഉണ്ട്. ഞാനിന്നും ചൊല്ലിക്കൊണ്ടിരിക്കുന്ന കൊന്ത, അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, നീയത് ചേർത്തു പിടിക്കണം, കളഞ്ഞേക്കരുത്. പരിശുദ്ധ അമ്മ വഴി നടത്തും. കാനായിലെ കല്യാണവിരുന്നിൽ ഏറ്റവും വലിയ ഒരു പ്രതിസന്ധിയുടെ നടുവിൽ വീഞ്ഞ് തീർന്നു പോയപ്പോൾ, അപമാനത്തിൽ, അപഹാസ്യതയുടെ നടുവിൽ അമ്മ പറഞ്ഞു, മകനെ അവർക്ക് വീഞ്ഞില്ല. വീഞ്ഞ് തീർന്നുപോയ കൽഭരണികളുടെതായ, അപമാനത്തിന്റെയും സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും ഒക്കെ ഒരു കാലാവസ്ഥ ആയിരിക്കാം പക്ഷേ സാരമില്ല, അമ്മ അതെല്ലാം നമുക്ക് അനുകൂലമാക്കും. ആ ദാസര്‍ പറഞ്ഞ കാര്യം സത്യമാണ്. ഏറ്റവും മേല്‍ത്തരം വീഞ്ഞു ഉപയോഗിച്ച കലവറ പ്രമാണി ചോദിച്ച ചോദ്യം ഇതാണ്, ആ വീഞ്ഞു എവിടെ നിന്നാണ്? എന്നാല്‍ വെള്ളം കോരിയ പരിചാരികര്‍ അല്ലാതെ മറ്റാര്‍ക്കും അറിയാമായിരിന്നില്ല. നമ്മുടെ സഭയുടെ വളർച്ച അതാണ്. നമ്മുടെ മെത്രാന്മാരെ കലവറ പ്രമാണികളായിരിക്കാം, പക്ഷേ നമ്മുടെ സഭയുടെ വളര്‍ച്ചയും വലുപ്പവും നമ്മുടെ വൈദികരും സന്യസ്‌തരും നമ്മുടെ അല്‍മായരും കുടുംബങ്ങളും നടത്തുന്ന കഠിനാധ്വാനത്തിൻ്റെ ഫലമാണ്. ദീര്‍ഘിപ്പിക്കുന്നില്ല. നന്ദി. ഇന്ന്‍ എന്നേ കാണുന്ന എല്ലാവരും പറയാനുള്ളത് ഇതാണ്, മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരു മാറ്റവും എനിക്ക് വന്നിട്ടില്ല. നിങ്ങളുടെ പഴയ തട്ടിലച്ചൻ, തട്ടിൽ പിതാവ് തുടരും. (നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇന്നു പങ്കുവെച്ച ആദ്യ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-10-19:24:23.jpg
Keywords: തട്ടില്‍

22489
Category: 1
Sub Category:
Heading: മാധ്യമങ്ങള്‍ക്ക് പിഴച്ചു; തെളിഞ്ഞത് സീറോ മലബാര്‍ സിനഡിന്റെ മഹത്വം
Content: കൊച്ചി: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത് മാധ്യമങ്ങളുടെ കുപ്രചരണത്തിന് കൂടിയായിരിന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സിനഡ് സമ്മേളനം ജനുവരി 8നു ആരംഭിച്ചത് മുതല്‍ അഭ്യൂഹങ്ങള്‍ സജീവമായിരിന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിപ്രഖ്യാപനം നടത്തിയതിന്റെ ആരംഭം മുതല്‍ വിവിധ മെത്രാന്മാരുടെ പേരുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇന്നലെ സിനഡില്‍ വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കുപ്രചരണം വലിയ രീതിയില്‍ ശക്തി പ്രാപിക്കുകയായിരിന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം പുറത്തുവിട്ടത്. ഇത് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ അഭിനന്ദന സന്ദേശങ്ങളും ആശംസകളും അറിയിച്ച് നിരവധി പേര്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുവാന്‍ തുടങ്ങി. ഇതിനിടെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിന്മാറിയെന്നും ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്ന് മറ്റൊരു പ്രചരണവും വ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പും വിവിധ മലയാളം ചാനലുകളുടെ തത്സമയ സംപ്രേക്ഷണത്തിനിടെ ഈ രണ്ടു പേരുകള്‍ മാത്രമാണ് സൂചിപ്പിച്ചിരിന്നത്. സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ വൈകുന്നേരം 4.30നായിരിന്നു ഔദ്യോഗിക പ്രഖ്യാപനം. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ സിനഡു സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനെ പുതിയ മേജർ ആർച്ചുബിഷപ്പിൻ്റെ പേര് പ്രഖ്യാപിക്കുവാന്‍ സ്വാഗതം ചെയ്തപ്പോഴും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെയും പേരല്ലാതെ മൂന്നാമതൊരു വ്യക്തി മലയാള മാധ്യമങ്ങളുടെ മുന്നില്‍ ഉണ്ടായിരിന്നില്ല. എന്നാല്‍ ഹൃസ്വമായ വാക്കുകളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത് മാര്‍ റാഫേല്‍ തട്ടില്‍ പിതാവാണെന്ന് മാർ മാത്യു മൂലക്കാട്ട് പ്രഖ്യാപിച്ചതോടെ ഇല്ലാതായത് മാധ്യമങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ കൂടിയായിരിന്നു. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള ദൗത്യം പൂര്‍ത്തീകരിച്ചത് പ്രാര്‍ത്ഥനാനിര്‍ഭരമായും പൂര്‍ണ്ണ രഹസ്യാത്മകതയോടെയും ആയിരിന്നുവെന്നതു സാക്ഷ്യപ്പെടുത്തുന്നതായിരിന്നു ഈ പ്രഖ്യാപനം. എക്സിക്ലൂസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മലയാള ദൃശ്യ മാധ്യമങ്ങള്‍ക്കു ലഭിച്ച കനത്ത തിരിച്ചടിയായും സീറോ മലബാർ സിനഡ് പ്രഖ്യാപനം മാറിയിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-10-21:29:19.jpg

22490
Category: 18
Sub Category:
Heading: സഭയുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ വലിയ സമ്മാനം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി: സഭയുടെ പ്രാർത്ഥനകൾക്ക് ദൈവം നൽകിയ വലിയ സമ്മാനമാണ് പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവം കനിഞ്ഞു നൽകിയ ദാനങ്ങൾ പൂർണതയി ലെത്തിക്കാൻ നിരന്തരം പരിശ്രമിച്ച ഇടയനാണു അദ്ദേഹം. സഭയ്ക്ക് തികച്ചും യോഗ്യനായ മേജർ ആർച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള ആത്മാവിന്റെ വെളിച്ചം സിനഡിലെ മെത്രാന്മാർക്കു നൽകണേയെന്നു സഭ മുഴുവനും ഒരു മാസത്തിലധികമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ പ്രാർത്ഥന ഫലമണിഞ്ഞു. സിനഡിലെ മെത്രാന്മാർ പ്രാർത്ഥിച്ചും ഉപവസിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും നിശബ്ദമായി ധ്യാനിച്ചും ചിന്തിച്ചും നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് നമുക്ക് പുതിയ മേജർ ആർച്ച്ബിഷപ്പിനെ ലഭിച്ചത്. മാർപാപ്പ ഇതിന് അംഗീകാരം നൽകുകയായിരിന്നു. വിവിധ പള്ളികളിലും സെമിനാരിയിലും തുടർന്നു വികാരി ജനറാൾ, സഹായ മെത്രാൻ എന്നീ നിലകളിലും തൃശൂർ അതിരൂപതയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മാർ തട്ടിലിൻ്റേത്. ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും സഭയുടെ മൈഗ്രന്റ്സ് കമ്മീഷന്റെ അധ്യക്ഷനെന്ന നിലയിലും മാർ തട്ടിൽ ചെയ്തിട്ടുള്ള സേവനങ്ങൾ മഹത്തരമാണെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.
Image: /content_image/India/India-2024-01-11-10:24:21.webp
Keywords: ആലഞ്ചേരി

22491
Category: 1
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന്
Content: കൊച്ചി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഓഡിറ്റോറിയത്തിൽ തയാറാക്കുന്ന പ്രത്യേക വേദിയിൽ സിനഡിലെ മെത്രാന്മാർക്കൊപ്പം വിവിധ രൂപതകളിൽനിന്നുള്ള അല്മായ, സമർപ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയർ ജനറൽമാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുക്കും. ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കും. കഴിഞ്ഞ എട്ടിന് ആരംഭിച്ച സീറോമലബാർ സഭയുടെ 32-ാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിൽ, രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെയാണു പുതിയ മേജർ ആർച്ച്ബിഷപ്പായി മാർ റാഫേൽ തട്ടിലിനെ തെരഞ്ഞെടുത്തത്. മേജർ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ രാജി ഡിസംബർ ഏഴിനു ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെയാണു പിൻഗാമിയെ തെരഞ്ഞെടുത്തത്. സഭയുടെ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തെരഞ്ഞെടുപ്പിൻ്റെ കാനോനിക ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Image: /content_image/News/News-2024-01-11-10:37:29.jpg
Keywords: തട്ടിൽ

22492
Category: 18
Sub Category:
Heading: ആശംസകൾ അറിയിച്ച് സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലിമീസ് ബാവ
Content: കൊച്ചി: സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ആശംസകൾ അറിയിച്ച് സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. പ്രേഷിത ചൈതന്യ ഭൂമിയിൽ തൻ്റെ ഇടയ ശുശ്രൂഷ നിർവഹിച്ച മാർ റാഫേൽ തട്ടിൽ, സീറോമലബാർ സഭയെന്ന മാർത്തോമ്മാ പൈതൃകമുള്ള വലിയ സഭയുടെ വലിയ ശുശ്രൂഷ ഏറ്റെടുക്കുകയാണ്. ഈ അപ്പസ്തോലിക സഭയുടെ ശുശ്രൂഷ കാലഘട്ടത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന് അദ്ദേഹം സന്നദ്ധനും സമർപ്പിതനുമെന്ന് തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സീറോമലബാർ സഭയിലെ മെത്രാന്മാർ ഈ പരിശുദ്ധാത്മ നിയോഗത്തിൽ അദ്ദേഹത്തെ പൂർണമായി വിശ്വസിച്ച് തെരഞ്ഞെടുത്തത്. മാർ തട്ടിൽ ഇതുവരെ നൽകിയിട്ടുള്ള ശുശ്രൂഷകൾക്ക് പ്രത്യേക മാനവും പുതിയ ദിശാബോധവും കൈവരികയാണ്. സീറോമലബാർ സഭ ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഈ അപ്പസ്തോലിക സഭയുടെ പ്രേഷിത ചൈത ന്യം സജീവസാക്ഷ്യമായി ലോകത്തിനു നൽകുകയെന്ന പ്രേഷിതധർമം അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇതുവരെയും ഈ സഭ നൽകിയിട്ടുള്ള പ്രേഷിത ചൈതന്യത്തിന്റെ മിഴിവാർന്ന സാക്ഷ്യവും അടയാളങ്ങളും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളി ലും ഇന്ന് പ്രകടമാണ്. ഈ ശുശ്രൂഷയ്ക്ക് കൂടുതൽ കരുത്തേകുന്നതിന് പുതിയ മേജർ ആർച്ച്ബിഷപ്പിന് സാധിക്കുമെന്നും കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു.
Image: /content_image/India/India-2024-01-11-11:00:11.jpg
Keywords: ബാവ

22493
Category: 1
Sub Category:
Heading: പ്രാർത്ഥനാനിർഭരം; മാർ റാഫേൽ തട്ടിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു
Content: കാക്കനാട്: ആത്മീയചൈതന്യം നിറഞ്ഞു നിന്ന വേദിയിൽ മാർ റാഫേൽ തട്ടിൽ സീറോമലബാർ സഭയുടെ പുതിയ മേജർ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ദേവാലയത്തിൽനിന്ന് ആരംഭിച്ച പ്രദിക്ഷണത്തോടെയാണ് സ്ഥാനാരോഹണച്ചടങ്ങുകൾക്ക് തുടക്കമായത്. സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പുതിയ മേജർ ആർച്ച്ബിഷപ്പിനെയും സിനഡ് പിതാക്കന്മാരെയും പ്രതിനിധികളായെത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു. സഭാ സിനഡ് തെരഞ്ഞെടുത്ത മാർ റാഫേൽ തട്ടിൽ പിതാവിനെ മേജർ ആർച്ച്ബിഷപ്പായി സ്ഥിരീകരിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കത്ത് മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. സ്ഥാനാരോഹണതിരുകർമ്മങ്ങൾക്ക് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിച്ചു. മേജർ ആർച്ച്ബിഷപ്പിന്റെ സ്ഥാനചിഹ്നങ്ങളായ അംശവടിയും മുടിയും സ്വീകരിച്ച് ഔദ്യോഗിക പീഠത്തിൽ ഇരുന്നതോടെ മാർ റാഫേൽ തട്ടിൽ പിതാവ് സീറോമലബാർസഭയുടെ നാലാമത് മേജർ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. തുടർന്ന് പുതിയ മേജർ ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞു. അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം ഓർമ്മിപ്പിക്കുന്നതെന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഒത്തിരിയേറെപേരുടെ പ്രാർത്ഥനയുടെയും ത്യാഗങ്ങളുടെയും ഫലമായാണ് സഭയുടെ പിതാവും തലവനായി ദൈവം തന്നെ ഉയർത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. ദൈവഹിതപ്രകാരം തന്നെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്ത സിനഡ് പിതാക്കന്മാർക്കും സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ക്രമീകരണങ്ങളൊരുക്കിയ കൂരിയാ അംഗങ്ങൾക്കും തിരുകർമ്മങ്ങളിൽ പങ്കുചേർന്ന വിശ്വാസിസമൂഹത്തിനും മാർ റാഫേൽ തട്ടിൽ കൃതജ്ഞതയറിയിച്ചു. തന്റെ മുൻഗാമിയായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെയും അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ നേതൃശുശ്രൂഷയെയും സഭ ഒരിക്കലും മറക്കില്ലെന്ന് മറുപടിപ്രസംഗത്തിൽ തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു. ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമ്മികരായിരുന്നു. കൃതജ്ഞതാബലിമധ്യേയുള്ള വചനസന്ദേശം നൽകിയത് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയും സിനഡ് സെക്രട്ടറിയുമായ മാർ ജോസഫ് പാംപ്ലാനി പിതാവാണ്. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ഹ്രസവും ലളിതവുമായ അനുമോദനസമ്മേളനത്തിൽ കെ.സി.ബി.സി. പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ, സി.ബി.സി.ഐ. പ്രസിഡന്റും തൃശൂർ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാർ ആൻഡ്രൂസ് താഴത്ത്, ലത്തീൻ സഭയെ പ്രതിനിധീകരിച്ച് കണ്ണൂർ ബിഷപ് അലക്സ് വടക്കുംതല, ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറി ആർച്ച്ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, എറണാകുളം-അങ്കമാലി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വർഗീസ് പൊട്ടയ്ക്കൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. സന്യസ്ത വൈദികരുടെ പ്രതിനിധിയായി സി.എം.ഐ. പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ, സന്യാസിനിമാരുടെ പ്രതിനിധിയായി സി.എം.സി. സുപ്പീരിയർ ജനറൽ സി. ഗ്രേസ് തെരേസ്, സമർപ്പിത സഹോദരന്മാരുടെ പ്രതിനിധിയായി സി.എസ്.റ്റി. സുപ്പീരിയർ ജനറൽ ബ്ര. വർഗീസ് മഞ്ഞളി, അല്മായ സംഘടനകളെ പ്രതിനിധീകരിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ജനറൽ സെക്രട്ടറി ആൻസി മാത്യു, എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി എന്നിവർ പൂച്ചെണ്ടുകൾ നൽകി. സീറോമലബാർ സഭാ ആന്തം ആലപിച്ചതോടെയാണ് സ്ഥാനാരോഹണശുശ്രൂഷ പൂർത്തിയായത്.
Image: /content_image/News/News-2024-01-11-21:18:43.jpg

22494
Category: 1
Sub Category:
Heading: മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മാർ റാഫേൽ തട്ടിലിനു ആശംസകളുമായി മെത്രാന്മാര്‍
Content: കൊച്ചി: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ട മാർ റാഫേൽ തട്ടിലിനു പ്രാര്‍ത്ഥനകളും ആശംസകളും അറിയിച്ച് വിവിധ മെത്രാന്‍മാര്‍. സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും ഹൃദയവിശാലതയിലൂടെയും പുതിയ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനു സീറോമലബാർ സഭയെ ധീരമായി നയിക്കാനാകുമെന്നു കെസിബിസി പ്രസിഡൻ്റും സീറോ മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച്ബിഷപ്പുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സീറോമലബാർ സഭയുടെ തനിമയും പൈതൃകവും വലിയ സാധ്യതകളും എ ല്ലാവരെയും ചേർത്തുനിർത്തുന്ന സഭാധ്യക്ഷൻ്റെ ശുശ്രൂഷയിൽ ഭദ്രമായിരിക്കും. സാർവത്രികസഭയ്ക്കു കൂടുതൽ മിഷണറിമാരെ നൽകിയ സഭയാണി ത്. സഭയുടെ പ്രേഷിത ശുശ്രൂഷകൾക്കു പുതിയ നേതൃത്വം കൂടുതൽ ഉണർവാകും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയെ പ്രത്യാശയോടെ നയിച്ചു. അദ്ദേ ഹത്തിന്റെ ശുശ്രൂഷയുടെ സാക്ഷ്യം പ്രചോദനമാണ്. സഭയ്ക്ക് കൂടുതൽ ശ ക്തമായ സാക്ഷ്യം നൽകാൻ ഇനിയും സാധിക്കുമെന്നും മാർ ക്ലീമിസ് അനു മോദന പ്രസംഗത്തിൽ പറഞ്ഞു. ആരെയും വേദനിപ്പിക്കാതെ, എല്ലാവരോടും സൗഹാർദപൂർവം ഇടപെടുന്ന മാർ റാഫേൽ തട്ടിലിൻ്റെ പോസിറ്റീവ് സമീപനരീതികൾ സീറോ മലബാർ സഭയുടെ നേതൃശുശ്രൂഷയിൽ കരുത്താകുമെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ദൈവം ഏൽപ്പിച്ച ദൗത്യമാണിത്. കുരിശുകളിലൂടെ വിജയം നേടിയ ക്രിസ്ത സഭാധ്യക്ഷനെയും സഭയെയും വഴിനടത്തും. പ്രക്ഷുബ്‌ധമായ കാലത്ത് സഭയെ ശക്തമായി നയിച്ച മാർ ആലഞ്ചേരിയോടു സഭാംഗങ്ങൾ എക്കാലവും കൃതജ്ഞയുള്ളവരാണെന്നും ബിഷപ്പ് ഡോ. വടക്കുംതല പറഞ്ഞു. മേജർ ആർച്ച്ബിഷപ്പിനൊപ്പം സഭായൊന്നാകെ ചേർന്നു നിൽക്കുമെന്നു ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സഭയുടെ കൂട്ടായ്മയിൽ ചേർന്നു നിൽക്കുമ്പോഴാണു വളർച്ചയുണ്ടാവുക. സഭയുടെ അടിസ്ഥാനവും അടിത്തറയുമായ ക്രിസ്‌തുവിനോടും സഭയോടും ചേർന്നു നിൽക്കാനാവണം. മാർ റാഫേൽ തട്ടിലിൻ്റെ മനോഹരമായ പുഞ്ചിരിയും പ്രസംഗപാടവവും സംഘാടന മികവും പുതിയ നേതൃ് ശുശ്രൂഷയിൽ ബലം പകരുമെന്നും മാർ താഴത്ത് പറഞ്ഞു. ഇളകാത്ത വിശ്വാസത്തിൻ്റെ സനാതനമായ സാക്ഷ്യമാണു മാർ തട്ടില്‍ പിതാവെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പലവിധ പ്രശ്‌നങ്ങൾ നേരിടുമ്പോഴും സഭ ഒരിക്കലും ദുർബലയാകുന്നില്ല. സഭയെ തകർക്കാൻ നാരകീയശക്തികൾക്കാകില്ല. മുറിവുണക്കുന്നവൻ എന്നർഥമുള്ള റാഫേൽ എന്ന പേരാണു സഭയുടെ പുതിയ മേജർ ആർച്ച്ബിഷപ്പിന്. സഭയുടെ മുറിവുകൾ ഉണക്കി പുതിയ ഉയരങ്ങളിലേക്കു നയിക്കാൻ അദ്ദേഹ ത്തിനാകും. ആശങ്കയും ഭയവും ആവശ്യമില്ല. സധൈര്യമുള്ള നേതൃശുശ്രൂഷയിൽ സഭാംഗങ്ങളെല്ലാവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടാകും. ദൈവജനത്തെ സമൃദ്ധിയുടെ കാനാൻ ദേശത്തേക്കു നയിക്കാൻ അദ്ദേഹത്തി നാകും. തപോധന്യവും സഹനപൂർണവുമായ നേതൃത്വമായിരുന്നു മാർ ആലഞ്ചേരിയുടേതെന്നും മാർ പാംപ്ലാനി പറഞ്ഞു.
Image: /content_image/India/India-2024-01-12-12:03:03.jpg
Keywords: റാഫേല്‍

22495
Category: 1
Sub Category:
Heading: സ്പെയിനിലെ ബെനഡിക്ടന്‍ സന്യാസ ആശ്രമം ആരംഭിച്ചിട്ട് ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നു
Content: വത്തിക്കാന്‍ സിറ്റി: സ്പെയിനിലെ പ്രശസ്തമായ ബെനഡിക്ടന്‍ സന്യാസ ആശ്രമം ആരംഭിച്ച് ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നു. 2025ലെ സഹസ്രാബ്ദ ആഘോഷങ്ങൾക്കുള്ള തയാറെടുപ്പിലാണ് സ്പെയിനിലെ മൗണ്ട്സെറാത്ത് സന്യാസ ആശ്രമം. ആത്മീയ, ചരിത്ര പൈതൃകമായി നിലനിൽക്കുന്ന ബെനഡിക്ട്ൻ ആശ്രമം സഹസ്രാബ്ദത്തോട് അനുബന്ധിച്ച് നിരവധി പരിപാടികൾക്കാണ് പദ്ധതിയിടുന്നത്. 1025-ൽ ഒലിവ ഡി റിപ്പോളി എന്ന സന്യാസി ആരംഭിച്ച ആശ്രമം ഇന്നും ഏറെ ശ്രദ്ധേയമായി നിലകൊള്ളുന്ന കേന്ദ്രമാണ്. തീർത്ഥാടകർക്കും പണ്ഡിതർക്കും ഉൾപ്പെടെ എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും എല്ലാക്കാലത്തും ഒരു ആശ്രയകേന്ദ്രമായിരുന്നു ഇത്. മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളും, പ്രശസ്തമായ ബ്ലാക്ക് മഡോണയുടെ ശില്പം ഉൾപ്പെടെയുള്ളവ അമൂല്യവസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സഹസ്രാബ്ദ ആഘോഷത്തിന്റെ ഭാഗമായി ആശ്രമത്തിന്റെ ചരിത്രത്തെ പറ്റിയുള്ള പ്രദർശനങ്ങളും കൺസേർട്ടുകളും പ്രത്യേക ആരാധനകളും അധികൃതർ ക്രമീകരിക്കുന്നുണ്ട്. 2025ൽ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ജൂബിലി വർഷത്തോട് അനുബന്ധിച്ചു തന്നെ തങ്ങളുടെ സഹസ്രാബ്ദ ആഘോഷങ്ങളും നടത്താമെന്നത് ആശ്രമ നേതൃത്വത്തിന് വലിയ ആഹ്ളാദം പകര്‍ന്നിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ ആശ്രമത്തിൽ സന്യാസികൾ ജീവിക്കുന്നുണ്ട്. പ്രാർത്ഥനയ്ക്കും, സന്നദ്ധ പ്രവർത്തനങ്ങൾക്കും മുന്‍തൂക്കം നല്‍കിയാണ് ഇവരുടെ ജീവിതം. ചരിത്ര പ്രാധാന്യവും, ആത്മീയതയും, വിസ്മയനീയമായ കാഴ്ചകളും ഒരുപോലെ സമ്മാനിക്കുന്നതിനാല്‍ ലോകമെമ്പാടും നിന്നുള്ള നിരവധി സന്ദർശകർ വരും നാളുകളില്‍ ഇവിടേയ്ക്ക് ഒഴുകിയെത്തുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2024-01-12-12:53:16.jpg
Keywords: ബെനഡിക്ട

22496
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ബന്ധിയാക്കലിനോ കൊലപാതകത്തിനോ ഇരയായത് നൂറ്റിമുപ്പതിലധികം വൈദികരും സന്യസ്തരും
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ കൊലപാതകത്തിനോ ബന്ധിയാക്കലിനോ തടങ്കലിലാക്കിയതിനോ ഇരയായത് നൂറ്റിമുപ്പതോളം വൈദികരും സന്യസ്തരും. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സമാനമായ കേസുകളുടെ എണ്ണം മുൻവർഷം 124 ആയിരുന്നു. സ്വേച്ഛാധിപത്യ സർക്കാരുകൾ നടത്തിയ അറസ്റ്റുകളാണ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാൻ ഇടയാക്കിയത്. സമാനമായ കേസുകളുടെ എണ്ണം 2022ൽ 55 ആയിരുന്നെങ്കിൽ 2023ല്‍ 86 ആയി വർദ്ധിച്ചു. നിക്കരാഗ്വേയിലെ ഡാനിയേൽ ഒർട്ടേഗ ഭരണകൂടം വൈദികരെ ലക്ഷ്യം വച്ച് നടത്തിയ വേട്ടയാടലുകൾ സംഖ്യ വർദ്ധിക്കാൻ വലിയൊരു കാരണമായിട്ടുണ്ട്. 2023ല്‍ ഭരണകൂടം രണ്ട് മെത്രാന്മാരെയും, നാല് സെമിനാരി വിദ്യാർത്ഥികളെയും ഉൾപ്പെടെ 46 വൈദികരെ കസ്റ്റഡിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ ഡിസംബർ മാസം അറസ്റ്റ് ചെയ്യപ്പെട്ട സീയൂന രൂപതയുടെ അധ്യക്ഷന്‍ ഇസിദോര മോറ ഒർട്ടേകയും ഉൾപ്പെടുന്നു. റിപ്പോർട്ട് പ്രകാരം ഡിസംബറിന് മുന്‍പ് അറസ്റ്റ് ചെയ്യപ്പെട്ട മിക്ക വൈദികരെയും ഒന്നെങ്കിൽ മോചിപ്പിക്കുകയോ, അതല്ലെങ്കിൽ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. 2023ല്‍ ചൈനയിലെ 20 വൈദികരെ വിവിധ സമയങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ കണക്കെടുക്കുമ്പോൾ കുറഞ്ഞത് അഞ്ച് വൈദികരെങ്കിലും കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടു. മതപരിവർത്തന നിരോധന നിയമം ഉപയോഗിച്ചാണ് ഇന്ത്യയിൽ കത്തോലിക്ക വൈദികരെ വേട്ടയാടുന്നത്. അവരെയെല്ലാം മോചിപ്പിച്ചിട്ടുണ്ടെങ്കിലും, ഇനിയും കേസെടുക്കാൻ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. തട്ടിക്കൊണ്ട് പോകപ്പെടുന്ന സംഭവങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളുമുണ്ട്. കൊലപാതകം നടന്ന 7 സംഭവങ്ങളിൽ മൂന്നെണ്ണം നൈജീരിയയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Image: /content_image/News/News-2024-01-12-15:11:54.jpg
Keywords: പീഡന