category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒരു മാറ്റവും എനിക്ക് വന്നിട്ടില്ല, നിങ്ങളുടെ പഴയ തട്ടിലച്ചൻ, തട്ടിൽ പിതാവ് തുടരും: നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആദ്യ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Contentതൃശ്ശൂർ പട്ടണത്തിലാണ് എൻ്റെ വീട്. തൃശ്ശൂർ പുത്തൻപള്ളി ബസിലിക്കയാണ് എന്റെ ഇടവക. ഞാൻ വീട്ടിലെ പത്താമത്തെ മകനാണ്. ഇളയതുമാണ്. ഞാൻ വൈദികനായിട്ട് 44 വർഷങ്ങൾ പൂർത്തിയാകുകയാണ്. എന്റെ പൗരോഹിത്യത്തെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ മനസ്സിൽ ഓർക്കാൻ ഏറ്റവും ഇഷ്‌ടം ഉള്ളത് യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അപ്പം വർധിപ്പിച്ചു കർത്താവിന്റെ ആദ്യത്തെ അടയാളമാണ്. കർത്താവിന് ജനത്തോട് അനുകമ്പ തോന്നി. അവർക്ക് വിശപ്പുണ്ട് എന്ന് തോന്നി. കർത്താവ് ശിഷ്യന്മാരെ വിളിച്ചു ചോദിച്ചു. ഇവർക്ക് എവിടെ നിന്ന് നമ്മൾ ഭക്ഷിക്കാൻ കൊടുക്കും! ശിഷ്യന്മാർ പറഞ്ഞു. 5000 ത്തോളം പുരുഷന്മാരുണ്ട്. ആ സംഖ്യയിൽ ഒരു സൂചനയുണ്ട്. അതിനേക്കാൾ കൂടുതൽ സ്ത്രീകളുണ്ട്. കുഞ്ഞുങ്ങളുണ്ട്. നമ്മുടെ കയ്യിൽ 5 അപ്പമാണ് ഉള്ളത്, രണ്ടു മീനും കർത്താവ് കരങ്ങൾ നീട്ടിയപ്പോൾ അഞ്ചപ്പവും രണ്ടു മീനും അവിടുത്തേക്ക് തന്നെ കൊടുത്തു. കർത്താവ് അത് എടുത്തുയർത്തി, വാഴ്ത്തത്തി, മുറിച്ച്, അവരെ പന്തികളിൽ ഇരുത്തി എല്ലാം വിതരണം ചെയ്തു. എല്ലാവരും തിന്നു തൃപ്‌തരായതിനുശേഷം ബാക്കിവന്നത് ശേഖരിച്ചു. അത് കൊട്ട നിറയെ ഉണ്ടായിരുന്നു. പൗരോഹിതത്തെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിൽ എന്നും എനിക്ക് തോന്നിയിട്ടുള്ള ചിന്ത, ദൈവം എടുക്കുന്നു ഉയർത്തുന്നു. മുറിക്കുന്നു. നൽകുന്നു എന്നതാണ്. മേജർ ആർച്ചുബിഷപ്പ് ആകുമെന്ന ചിന്തയോടുകൂടി ഞാൻ ഈ സിനഡിനു വന്നതല്ല പക്ഷേ ദൈവത്തിൻ്റെ നിയോഗം അതാണെങ്കിൽ ഞാൻ കീഴടങ്ങുകയല്ലാതെ മറ്റു മാർഗമില്ല. സിനഡ് എന്ന വാക്കിനർത്ഥം ഒരുമിച്ച് നടക്കുക എന്നതാണ്. ഞാൻ യോഗ്യത കൊണ്ടോ കഴിവുകൊണ്ടോ ഇത് ഏറ്റെടുക്കുകയല്ല. പക്ഷേ ദൈവത്തിൽ ആശ്രയിച്ച് പിതാക്കന്മാർ എല്ലാവരുടെയും വൈദികരുടെയും സ്‌മർപ്പിതരുടെയും ദൈവജനത്തിന്റെ മുഴുവനും സഹകരണത്തോടുകൂടി ഇത് ദൈവം ആഗ്രഹിക്കുന്നതു പോലെ നിർവഹിക്കാൻ പരിശ്രമിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അധ്യായത്തിൽ കർത്താവ് പറഞ്ഞ മനോഹരമായിട്ടുള്ള ഒരു സാദൃശ്യമാണ്, ഞാൻ മുന്തിരിച്ചെടിയാണ്, നിങ്ങൾ ശാഖകളാണ്, ചേർന്നു നിൽക്കുക. ചേർന്ന് നിൽക്കുന്നതിനുള്ള വിളിയാണ് നമുക്കെല്ലാവർക്കും ഉള്ളത്. ഒന്നിച്ചു ചേർന്നു നിന്നാൽ ധാരാളം ഫലം പുറപ്പെടുവിക്കാൻ നമുക്ക് കഴിയും എന്ന് ഉറപ്പാണ്. പൗലോസ് അപ്പസ്തോലൻ്റെ കോറിന്തോസുകാര്‍ക്കുള്ള ലേഖനത്തിൽ കർത്താവ് സമയ കുറിച്ചുള്ള മനോഹരമായ ഒരു കാഴ്‌ചപ്പാട് അവതരിപ്പിച്ചു. സഭ ദൈവത്തിന്റെ മൗതിക ശരീരമാണ്, കർത്താവാണ് ശിരസ്സ്, നമ്മൾ അവയവങ്ങളാണ്. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ. ഒരു ശരീരം ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണല്ലോ ആരോഗ്യകരമാകുന്നത്. നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ ദൈവം അന ദൈവം അനുഗ്രഹം നൽകും. ഞാൻ അതിന് നേതൃത്വം കൊടുക്കാൻ വിളിക്കപ്പെട്ടു എന്നതിന്റെ പേരിൽ എന്റെ ഉത്തരവാദിത്വം നിങ്ങളോട് സഹകരിക്കുക എന്നുള്ളതാണ്. ഈ ദൗത്യം ഏറ്റെടുക്കുന്നതിനു മുമ്പ് ഞാൻ പ്രാർത്ഥനാപൂർവം ചിന്തിച്ചപ്പോൾ പൗലോസ് അപ്പസ്തോലനെ ബലപ്പെടുത്തിയ ഒരു വചനം കർത്താവ് തന്നു. രണ്ട് കോറിന്തോസ് പന്ത്രണ്ടാം അധ്യായം ഒമ്പതാം വചനം: നിനക്ക് വേറൊന്നും വേണ്ട എന്റെ കൃപ മതി. നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞാൻ അപേക്ഷിക്കുകയാണ്. മെത്രാൻ ഒരു സ്വകാര്യസ്വത്തല്ല. മെത്രാൻ എല്ലാവരുടെയും പൊതുസ്വത്താണ്. അതുകൊണ്ട് എന്റെ ദൗത്യം കുറേക്കൂടി നിങ്ങളുടെ കൂടെ ആയിരിക്കുക, നിങ്ങൾക്കുവേണ്ടി ആയിരിക്കുക എന്നതാണ്. ഞാൻ ഈ കാര്യത്തിൽ ദൈവത്തിൽ ആശ്രയിക്കും. കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെ. എവിടെയെങ്കിലുമൊക്കെ നമുക്ക് കുറവുകൾ ഉണ്ടെങ്കിൽ മറ്റ് അവയവങ്ങൾ ചേർന്ന് അത് പരിഹരിക്കണം. അങ്ങനെ പരിഹരിക്കുന്ന ഒരു ശൈലിയായിരിക്കണം എൻ്റേതെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് ഒറ്റയ്ക്ക് എല്ലാം ഭംഗിയായി ചെയ്യാൻ സാധിക്കും എന്ന് ഞാൻ കരുതിയിട്ടില്ല. നമ്മളെല്ലാവരും കൂടി ഒന്നിച്ചു നിന്നാൽ കർത്താവ് നമ്മിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കും. ഞാൻ വീട്ടിൽ ആയിരിക്കുമ്പോൾ അമ്മ മരിക്കുന്നതിനു മുമ്പ് എന്നെ ഏൽപ്പിച്ച ഒരു സമ്മാനം ഉണ്ട്. ഞാനിന്നും ചൊല്ലിക്കൊണ്ടിരിക്കുന്ന കൊന്ത, അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്, നീയത് ചേർത്തു പിടിക്കണം, കളഞ്ഞേക്കരുത്. പരിശുദ്ധ അമ്മ വഴി നടത്തും. കാനായിലെ കല്യാണവിരുന്നിൽ ഏറ്റവും വലിയ ഒരു പ്രതിസന്ധിയുടെ നടുവിൽ വീഞ്ഞ് തീർന്നു പോയപ്പോൾ, അപമാനത്തിൽ, അപഹാസ്യതയുടെ നടുവിൽ അമ്മ പറഞ്ഞു, മകനെ അവർക്ക് വീഞ്ഞില്ല. വീഞ്ഞ് തീർന്നുപോയ കൽഭരണികളുടെതായ, അപമാനത്തിന്റെയും സങ്കടങ്ങളുടെയും സംഘർഷങ്ങളുടെയും ഒക്കെ ഒരു കാലാവസ്ഥ ആയിരിക്കാം പക്ഷേ സാരമില്ല, അമ്മ അതെല്ലാം നമുക്ക് അനുകൂലമാക്കും. ആ ദാസര്‍ പറഞ്ഞ കാര്യം സത്യമാണ്. ഏറ്റവും മേല്‍ത്തരം വീഞ്ഞു ഉപയോഗിച്ച കലവറ പ്രമാണി ചോദിച്ച ചോദ്യം ഇതാണ്, ആ വീഞ്ഞു എവിടെ നിന്നാണ്? എന്നാല്‍ വെള്ളം കോരിയ പരിചാരികര്‍ അല്ലാതെ മറ്റാര്‍ക്കും അറിയാമായിരിന്നില്ല. നമ്മുടെ സഭയുടെ വളർച്ച അതാണ്. നമ്മുടെ മെത്രാന്മാരെ കലവറ പ്രമാണികളായിരിക്കാം, പക്ഷേ നമ്മുടെ സഭയുടെ വളര്‍ച്ചയും വലുപ്പവും നമ്മുടെ വൈദികരും സന്യസ്‌തരും നമ്മുടെ അല്‍മായരും കുടുംബങ്ങളും നടത്തുന്ന കഠിനാധ്വാനത്തിൻ്റെ ഫലമാണ്. ദീര്‍ഘിപ്പിക്കുന്നില്ല. നന്ദി. ഇന്ന്‍ എന്നേ കാണുന്ന എല്ലാവരും പറയാനുള്ളത് ഇതാണ്, മേജർ ആർച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരു മാറ്റവും എനിക്ക് വന്നിട്ടില്ല. നിങ്ങളുടെ പഴയ തട്ടിലച്ചൻ, തട്ടിൽ പിതാവ് തുടരും. (നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇന്നു പങ്കുവെച്ച ആദ്യ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം). #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-10 19:24:00
Keywordsതട്ടില്‍
Created Date2024-01-10 19:24:23