Contents

Displaying 22111-22120 of 24987 results.
Content: 22527
Category: 1
Sub Category:
Heading: ക്രിസ്തുമസ് ആക്രമണങ്ങളെ അതിജീവിച്ച ക്രൈസ്തവര്‍ക്ക് സഹായവുമായി നൈജീരിയൻ രൂപത
Content: അബൂജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത്, ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവ കൂട്ടക്കൊലയെ അതിജീവിച്ച നൂറുകണക്കിന് ആളുകൾക്ക് നൈജീരിയയിലെ യോല രൂപതയിലെ ജസ്റ്റിസ് ഡെവലപ്‌മെന്റ് ആൻഡ് പീസ് കമ്മീഷൻ (ജെഡിപിസി) സഹായം കൈമാറി. പയർ, അരി, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മറ്റ് ദുരിതാശ്വാസനിധികളും കൈമാറികൊണ്ടുള്ള സന്നദ്ധ സഹായം, ആക്രമണങ്ങളെ അതിജീവിച്ചവർക്ക് പ്രത്യാശ നൽകുന്നതിന് സഹായിക്കുമെന്നും ഇരകൾക്കുണ്ടായ നഷ്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ലെന്നും സെപ്റ്റംബർ പത്തിന് സംഘടിപ്പിച്ച പരിപാടിയിൽ ജെഡിപിസി കോഓർഡിനേറ്റർ ഫാ. മൗറീസ് ക്വയിരംഗ പറഞ്ഞു. അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ, ഇരകളോട് സഹതപിക്കാനും തങ്ങൾക്ക് സാധിക്കുന്ന രീതിയിൽ പിന്തുണയ്ക്കാൻ കൂടെയുണ്ടാകുമെന്നും നൈജീരിയൻ കത്തോലിക്ക വൈദികന്‍ ഫാ. മൗറീസ് വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട 150 കുടുംബങ്ങൾക്ക് സംഭാവനയുടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇതിൽ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നും പങ്ക്ഷിൻ രൂപതയുടെ ജെഡിപിസി കോഓർഡിനേറ്റർ ഫാ.ബേസിൽ കസാം വിശദീകരിച്ചു.ക്രൈസ്തവരുടെ കൃഷിയിടങ്ങളും മറ്റു സ്ഥാവരജംഗമവസ്തുക്കളും നശിപ്പിക്കുന്നതിനെ അപലപിച്ച കസാം, അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഗുണഭോക്താക്കളെ പ്രതിനിധീകരിച്ച് മാറെൻ ദൻജുമ സംസാരിച്ചു. ദാതാക്കളുടെ മഹാമനസ്സകതയ്ക്ക് നന്ദി അര്‍പ്പിച്ച അദ്ദേഹം സർക്കാരിനോടും സുരക്ഷാ ഏജൻസികളോടു ഇരകളെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കാൻ പരിശ്രമങ്ങൾ തുടരണമെന്നും അഭ്യർത്ഥിച്ചു. ക്രിസ്തുമസിനോട് അനുബന്ധിച്ചു ഡിസംബര്‍ 23-25 തീയതികളില്‍ നടന്ന ആക്രമണങ്ങളില്‍ ഇരുനൂറോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങള്‍ ഭവനരഹിതരായി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് നൂറുകണക്കിന് വിശ്വാസികൾ കഴിഞ്ഞ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിന് മുന്നിൽ റാലി നടത്തിയിരിന്നു. ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസിന്റെ 2023 വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം 2022ൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ട രാജ്യം നൈജീരിയയാണ്. 5014 പേരാണ് നൈജീരിയയിൽ കൊലചെയ്യപ്പെട്ടത്.
Image: /content_image/News/News-2024-01-17-08:45:14.jpg
Keywords: നൈജീ
Content: 22528
Category: 18
Sub Category:
Heading: ഷെവലിയർ പ്രഫ. ഏബ്രഹാം അറക്കൽ അന്തരിച്ചു
Content: ആലപ്പുഴ: ചരിത്രപണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ ഷെവലിയർ പ്രഫ. ഏബ്രഹാം അറക്കൽ അന്തരിച്ചു. ആലപ്പുഴയിലെ പുരാതന കുടുംബമായ അറക്കൽ വീട്ടിലെ നിര്യാതനായ ഈപ്പൻ അറക്കൽ (മുൻ എംഎൽഎ)യാണ് പിതാവ്. മാതാവ് നിര്യാതയായ ഏലിയാമ്മ ഈപ്പൻ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ). കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരിന്നു. സാമൂഹ്യ സഭാ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് 2007ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. കെആർഎൽസിസിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കൊച്ചി രൂപത പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ കമ്യൂണിക്കേറ്റർ, സദ് വാർത്ത പത്രങ്ങളുടെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിരിന്നു.
Image: /content_image/India/India-2024-01-17-09:02:04.jpg
Keywords: ഷെവ
Content: 22529
Category: 1
Sub Category:
Heading: സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാന ത്യാഗം ചെയ്യുമെന്ന പ്രചരണത്തിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. നിലവില്‍ സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ജനുവരി 14 ഞായറാഴ്ച സംപ്രേഷണം ചെയ്ത ഇറ്റാലിയൻ ടിവി പ്രോഗ്രാമായ “Che tempo che fa” എന്ന പരിപാടിയിലെ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചത്. ഇതില്‍ രാജിയെ കുറിച്ചും പ്രത്യേകം പരാമര്‍ശിക്കുകയായിരിന്നു. രാജി സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടു പ്രതികരിച്ച ഫ്രാൻസിസ് പാപ്പ അത് ഇപ്പോഴത്തെ തന്റെ ചിന്തയോ ആശങ്കയോ ആഗ്രഹമോ അല്ലെന്ന് വ്യക്തമാക്കി. ഏതൊരു പാപ്പയ്ക്കും രാജി ഒരു സാധ്യതയുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അത് തന്റെ ചിന്തകളുടെയോ ആശങ്കകളുടെയോ വികാരങ്ങളുടെയോ കേന്ദ്രമല്ലെന്നും വ്യക്തമാക്കി. അഭിമുഖത്തില്‍ വരാനിരിക്കുന്ന രണ്ട് അപ്പസ്തോലിക യാത്രകളെ കുറിച്ച് ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. രാജ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പോളിനേഷ്യന്‍ രാജ്യങ്ങള്‍ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി അഭിമുഖത്തിൽ പാപ്പ പറഞ്ഞു. കൂടാതെ, വർഷാവസാനത്തോടെ തന്റെ ജന്മനാടായ അർജന്റീന സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചു. വർഷത്തിന്റെ രണ്ടാം പകുതിയിൽ ഒരു യാത്ര നടത്താനുള്ള സാധ്യതയുണ്ടെന്നുള്ള സൂചനയും പാപ്പ നൽകി. പാപ്പയെ ജന്മനാട്ടിലേക്കു ക്ഷണിച്ച് അർജന്റീനയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജാവിയർ മിലി കത്തയച്ചിരിന്നു.
Image: /content_image/News/News-2024-01-17-09:24:25.jpg
Keywords: പാപ്പ
Content: 22530
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങൾ മുസ്ലിം മോസ്ക്കാക്കി മാറ്റുന്നു; അസർബൈജാന്‍ നടപടിയെ വിമർശിച്ച് അർമേനിയൻ വൈദികൻ
Content: യെരെവാൻ: ക്രൈസ്തവ ദേവാലയങ്ങൾ മുസ്ലിം പള്ളികളാക്കി മാറ്റുന്ന അസർബൈജാന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അർമേനിയൻ വൈദികന്‍. അസർബൈജാൻ സർക്കാർ കൈവശപ്പെടുത്തി അർമേനിയൻ ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടി വന്ന നാഗോർണോ- കാരബാക്ക് വിഷയത്തെ പരാമര്‍ശിച്ചായിരിന്നു ഫാ. തിരേർ ഹക്കോബിയാൻ എന്ന വൈദികന്റെ പ്രതികരണം. അസർബൈജാൻ ക്രൈസ്തവ ദേവാലയങ്ങളെ മോസ്‌ക്കുകളാക്കി മാറ്റുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയ നിലപാടിന് മുന്‍പില്‍ ചരിത്രം പുനർനിർവചിക്കാൻ മേഖലയിലെ അർമേനിയൻ അടയാളങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1988 മുതൽ രാജ്യങ്ങളും ഈ പ്രദേശത്തിന് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിൽ ആയിരുന്നു. ഒരു സമയത്ത് ഇവിടെ വസിച്ചിരുന്ന ഭൂരിപക്ഷം ആളുകളും അർമേനിയക്കാരായിരുന്നു. ഇവിടുത്തെ അർമേനിയക്കാർ 'റിപ്പബ്ലിക് ഓഫ് ആർട്ട്സാഖ്' എന്ന പേരിലാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ദീർഘ നാളായി നീണ്ടുനിന്ന പ്രശ്നം 2023 സെപ്റ്റംബർ മാസമാണ് അതിന്റെ ഉച്ചസ്ഥായിലെത്തിയത്. പുറത്തുനിന്നുള്ള മരുന്നുകളും, ഭക്ഷണസാധനങ്ങളും, വിലക്കി അസർബൈജാൻ സൈന്യത്തെ വിന്യസിച്ചതിനു ശേഷം പതിനായിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരിന്നു. അഭയം തേടി ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അർമേനിയൻ അതിർത്തിയിലേക്ക് എത്തിയത്. ഈ സംഘർഷം വിസ്മരിക്കപ്പെട്ടുവെന്ന് ആർച്ച്മാൻഡ്രൈറ്റ് ഓഫ് ദ അർമേനിയൻ അപ്പസ്തോലിക് ചർച്ച് ഇൻ വെസ്റ്റേൺ യൂറോപ്പ് പദവി വഹിക്കുന്ന തിരേർ ഹക്കോബിയാൻ പറഞ്ഞു. അർമേനിയക്കാരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്നത് മാത്രമാണ് അസർബൈജാന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാഗോർണോ - കാരബാക്കിൽ അർമേനിക്കാര്‍ ആരും ഇനി ബാക്കിയില്ലെന്നും, അത് ശൂന്യമാണെന്നും വൈദികൻ പറഞ്ഞു. അസർബൈജാൻ തകർത്ത ദേവാലയങ്ങളിൽ അഞ്ചാം നൂറ്റാണ്ടിലും, ആറാം നൂറ്റാണ്ടിലും പണികഴിപ്പിക്കപ്പെട്ട അർമേനിയൻ ദേവാലയങ്ങൾ ഉണ്ടെന്ന് ഹക്കോബിയാൻ വെളിപ്പെടുത്തി. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാൻവേണ്ടി അസർബൈജാൻ പണം നൽകുന്നുണ്ടെന്നും, ഈ കള്ളത്തെ എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-01-17-13:47:11.jpg
Keywords: അര്‍മേനിയ
Content: 22531
Category: 1
Sub Category:
Heading: ഗാസയിലെ ക്രിസ്ത്യാനികൾ കഴിയുന്നത് കടുത്ത ദാരിദ്ര്യത്തിൽ: ജെറുസലേം പാത്രിയാർക്കീസ് ​​പിസബല്ല
Content: റോം: ഗാസയിലെയും വിശുദ്ധ നാട്ടിലെ മറ്റിടങ്ങളിലെയും ക്രൈസ്തവ സമൂഹത്തിന്റെ സാഹചര്യം പരിതാപകരമാണെന്ന് ജെറുസലേം പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ ​​പിസബല്ല. റോമിലെത്തിയ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു. മേഖലയിലെ സംഭാഷണത്തിന്റെ അവസ്ഥയും സമാധാനത്തിനുള്ള സാധ്യതകളും തങ്ങൾ ചർച്ച ചെയ്തതായി മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. വീടുകളില്ല, വെള്ളമില്ല, വൈദ്യുതിയില്ല, ഒന്നുമില്ല, ഇത് കടുത്ത ദാരിദ്ര്യത്തിന്റെ അവസ്ഥയാണ്. കൂടാതെ സ്ഥാപനങ്ങളൊന്നും നിലവിലില്ല. ജോർദാനിലെ സ്ഥിതി സങ്കീർണ്ണമാണ്. രാഷ്ട്രീയവും മാനുഷികവുമായ വീക്ഷണ കോണിൽ നിന്ന് സുസ്ഥിരമായ ഒരേയൊരു രാജ്യമാണിത്. ഗാസയിലേക്ക് മാനുഷിക സഹായം ആവശ്യമുള്ളപ്പോൾ, ഞങ്ങളുടെ വിലാസം ജോർദാനിലെ റോയൽ ഹൗസാണ്. ഗാസയുമായും അവിടെ അവശേഷിക്കുന്ന അധികാര കേന്ദ്രങ്ങളുമായും ആശയവിനിമയത്തിന്റെ ചാനലുകൾ നിലനിർത്താൻ കഴിയുമോയെന്നറിയാൻ അബ്ദുള്ള രാജാവുമായും ജോർദാൻ സർക്കാരുമായും വിവിധ വകുപ്പുകളുമായും സംസാരിച്ചതായും പാത്രിയാർക്കീസ് പറഞ്ഞു. പ്രശ്നങ്ങള്‍ക്കു ഉടൻ പരിഹാരമുണ്ടാകുമെന്ന് കരുതുന്നില്ല. ഇസ്രായേലിനും ഹമാസിനും ഇടയിൽ ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള വഴികൾ കണ്ടെത്തുക എന്നതാണ് ഇപ്പോൾ പ്രധാനം. ഈ ലക്ഷ്യത്തിനായി കത്തോലിക്കാ സഭ തുടർന്നും പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒക്ടോബർ 7നു ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തെ തുടർന്നു ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 135 പേരാണ്. ഇതുവരെ 23,843 പാലസ്തീൻ സ്വദേശികള്‍ കൊല്ലപ്പെട്ടു. 60,317 പേർക്കു പരുക്കേറ്റു. മധ്യ ഗാസയിലെ ബുറൈജ്, നുസുറത്ത്, മഗാസി അഭയാർത്ഥി മേഖലകളിലും രൂക്ഷമായ വ്യോമാക്രമണം തുടരുകയാണ്. അതേസമയം ഹമാസ് തടങ്കലില്‍ ഇപ്പോഴും ഇസ്രയേല്‍ ബന്ധികള്‍ കഴിയുന്നുണ്ട്.
Image: /content_image/News/News-2024-01-17-16:41:10.jpg
Keywords: ഗാസ
Content: 22532
Category: 18
Sub Category:
Heading: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക്
Content: നെടുങ്കണ്ടം: കുടിയേറ്റ കാലത്ത് ആരംഭിച്ച നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തെ ഇന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുതിയ ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്‌ഠയും തീർത്ഥാടന ദേവാലയ പ്രഖ്യാപനവും നടത്തും. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലെത്തുന്ന ഇടുക്കി ജില്ലയിലെ ആദ്യ ദേവാലയമാണ് നെടുങ്കണ്ടം. ഇടുക്കി രൂപതയിൽ ഏറ്റവും അധികം ഇടവകാംഗങ്ങളുള്ള ദേവാലയങ്ങളിൽ ഒന്നുകൂടിയാണ് ഈ ദേവാലയം. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ കൂദാശാ കർമങ്ങളിൽ സഹകാർമികരാകും. നാളെ ദേവാലയ തിരുനാളിനും തുടക്കമാകും. ഈ ദിവസങ്ങളിൽ കൊടിമരം, കൽക്കുരിശ് എന്നിവയുടെ വെഞ്ചരിപ്പ്, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, പൊന്തിഫിക്കൽ കുർബാനകൾ, തിരുനാൾ പ്രദക്ഷിണം, ആകാശവിസ്മയം എന്നിവയും നടക്കും. ഇന്ന് നടക്കുന്ന കുദാശാ കർമങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജെയിംസ് ശൗര്യാംകുഴി അറിയിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടന കേന്ദ്രം പദവി ലഭിക്കുന്ന ഇടവകയുടെ വികാരി ആര്‍ച്ച്പ്രീസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.
Image: /content_image/India/India-2024-01-18-09:49:06.jpg
Keywords: ആർക്കി എപ്പിസ്
Content: 22533
Category: 18
Sub Category:
Heading: മലങ്കര കാത്തലിക് അസോസിയേഷൻ വാർഷിക സമ്മേളനം നാളെ മുതൽ
Content: തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ വാർഷിക സമ്മേളനം നാളെ മുതൽ ഈ മാസം 21 വരെ ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളജ് അനക്സസിൽ സംഘടിപ്പിക്കും. മലങ്കര സഭയിലെ തിരുവനന്തപുരം അതിരൂപത, തിരുവല്ല അതിരൂപത, മാർത്താണ്ഡം, പാറശാല, മാവേലിക്കര, മൂവാറ്റുപുഴ, പത്തനംതിട്ട, ബത്തേരി, ഡൽഹി-ഗുർഗോൺ, പുനെ ഘട്‌കി, പുത്തൂർ എന്നീ രൂപതകളിലെ അസംബ്ലി അംഗങ്ങൾ പങ്കെടുക്കും. 20ന് രാവിലെ അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടാകും. ഇതോടനുബന്ധിച്ച് ഭാഗ്യസ്‌മരണാർഹനായ സിറിൽ മാർ ബസേലിയോസ് അനുസ്മരണം. തുടർന്ന് മോൺ. ഡോ. എൽദോ പുത്തൻകണ്ടത്തിൽ കോർ എപ്പിസ്കോപ്പ പതാക ഉയർത്തും. റെജി കോശി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സഭാതല പ്രസിഡൻ്റ് അഡ്വ. ഏബ്രഹാം എം. പട്യാനിയുടെ അധ്യക്ഷത യിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പുത്തൂർ രൂപത പ്രസിഡൻ്റ എം. ബൈജു സ്വാഗതം ആശംസിക്കും. പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് ഉദ്ഘാടനം നിർവഹിക്കും. സഭാതല വൈദിക ഉപദേഷ്ടാവ് ഫാ.മാത്യൂസ് കുഴിവിള, സിസിഐ വൈസ് പ്രസിഡന്റ് ആൻ്റോ ആൻ്റണി, ട്രഷറർ പി.കെ. ചെറിയാൻ എന്നിവർ പ്രസംഗി ക്കും. സഭാതല ഭദ്രാസന റിപ്പോർട്ട് കെസിബിസി, ഐസിഎഫ്, എംസിഎം എഫ്, എംസിവൈഎം, സിബിസിഐ എന്നീ സംഘടനകളുടെ അവതരണം നടക്കും. പോൾരാജ്, പ്രിയ തോമസ്, പ്രകാശ് എന്നിവർ പ്രസംഗിക്കും. 15 വർഷം പിന്നിട്ട പുത്തൂർ രൂപതയുടെ ആഘോഷ പരിപാടികളുടെ ഭാഗമാ യി 21നു രാവിലെ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
Image: /content_image/India/India-2024-01-18-09:58:19.jpg
Keywords: മലങ്കര
Content: 22534
Category: 1
Sub Category:
Heading: നോമ്പുകാല ധ്യാനം ഇത്തവണയും വ്യക്തിപരമായി നടത്താന്‍ ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഈ വർഷത്തെ പരമ്പരാഗത നോമ്പുകാല ധ്യാനം ഫ്രാൻസിസ് മാർപാപ്പയും റോമൻ കൂരിയയും വെവ്വേറെ നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ കാര്യാലയം. തുടർച്ചയായ അഞ്ചാം വർഷമാണ് പരിശുദ്ധ പിതാവും കൂരിയായും തമ്മിലുള്ള സംയുക്ത ധ്യാനം റദ്ദാക്കുന്നത്. റോമന്‍ കൂരിയ അംഗങ്ങള്‍ തപസ്സുകാലധ്യാനം ആരംഭിക്കുന്നതിന് സ്വന്തമായ ക്രമീകരണങ്ങൾ നടത്തും. ഫെബ്രുവരി 18ന് നോമ്പിന്റെ ആദ്യ ഞായറാഴ്ച, മദ്ധ്യാഹ്നത്തിലെ ത്രികാലജപത്തെത്തുടർന്നു ആരംഭിക്കുന്ന ഈ വർഷത്തെ ധ്യാനം, ഫെബ്രുവരി 23ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു സമാപിക്കും. 1925-ൽ പയസ് പതിനൊന്നാമന്റെ ഭരണകാലം മുതലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന മാർപാപ്പയുടെ ധ്യാന പാരമ്പര്യം ആരംഭിച്ചത്. 1964-ൽ പോൾ ആറാമൻ മാർപാപ്പ ധ്യാനദിവസങ്ങൾ വലിയ നോമ്പിലെ ആദ്യ ആഴ്ചയിലാക്കി പുനഃക്രമീകരിച്ചു. 2014-ല്‍ ഫ്രാൻസിസ്‌ മാർപാപ്പയാണ് വത്തിക്കാനിൽ നിന്നും അരീസിയയിലേക്ക് ധ്യാനസ്ഥലം മാറ്റിയത്. റോമിന്റെ ഇരുപത് മൈൽ തെക്കുപടിഞ്ഞാറുള്ള ആൽബൻ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന അരിസിയ പട്ടണത്തിലാണ് ധ്യാനം നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെപോലെത്തന്നെ ധ്യാന ദിവസങ്ങളിലെ മറ്റ് പരിപാടികളെല്ലാം മാര്‍പാപ്പ റദ്ദാക്കിയിട്ടുണ്ട്. ജലദോഷത്തെ തുടര്‍ന്നു മാർപാപ്പ 2020 ലെ ധ്യാനം റദ്ദാക്കിയിരുന്നു. കോവിഡ് -19 മഹാമാരിയെ തുടർന്നുള്ള രണ്ട് വർഷങ്ങളിൽ മാർപാപ്പയ്ക്കും റോമന്‍ കൂരിയായിലെ ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള ധ്യാനം വെവ്വേറെയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷവും വ്യക്തിപരമായിട്ട് തന്നെയായിരിന്നു ധ്യാനം. അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും മൂലം ഫ്രാന്‍സിസ് പാപ്പ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Image: /content_image/News/News-2024-01-18-11:32:56.jpg
Keywords: ധ്യാന
Content: 22535
Category: 1
Sub Category:
Heading: ദൈവം മനുഷ്യന്റെ ബുദ്ധിയുടെ സൃഷ്ടിയോ?; രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ 65ാമത്തെ ക്ലാസ് ഈ ശനിയാഴ്ച
Content: വചനം മനുഷ്യനോടു സംവേദിക്കുന്നതെങ്ങനെ ? മനുഷ്യന് തന്നില്‍ തന്നെ വചനത്തില്‍ - ദൈവത്തിന്‍ അറിയാന്‍ കഴിയുമോ? ദൈവം മനുഷ്യന്റെ ബുദ്ധിയുടെ സൃഷ്ടിയല്ലേ? മതങ്ങളെ സൃഷ്ട്ടിച്ചതും ദൈവവചനങ്ങള്‍ എഴുതിയുണ്ടാക്കിയതും മനുഷ്യന്‍ തന്നെയല്ലേ? വചനം ഗ്രഹിക്കുവാനും അംഗീകരിക്കാനും ചിലര്‍ക്ക് കഴിയുകയും ചിലര്‍ക്ക് കഴിയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? തുടങ്ങീ വിവിധ ചോദ്യങ്ങൾക്കു ഉത്തരങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓൺലൈൻ ക്ലാസ് ഈ ശനിയാഴ്ച (2024 ജനുവരി 20) ZOOM-ല്‍ നടക്കും. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ അറുപത്തിയഞ്ചാമത്തെ ക്ലാസിലാണ് (ദൈവവചനം സീരീസിലെ അഞ്ചാം ക്ലാസ്) വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ഈശോയുടെ മനുഷ്യാവതാരത്തെ കുറിച്ച് പ്രത്യേകം ധ്യാനിക്കുന്ന 'രക്ഷയുടെ വഴി' പ്രാര്‍ത്ഥന ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CKrMmGM6jZS3pspHvKqPg0}}
Image: /content_image/News/News-2024-01-18-14:06:38.jpg
Keywords: പഠന
Content: 22536
Category: 1
Sub Category:
Heading: വെഞ്ചിരിപ്പിന് വളര്‍ത്തു മൃഗങ്ങളാല്‍ നിറഞ്ഞ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍
Content: വത്തിക്കാന്‍ സിറ്റി: സന്യാസിയായിരിന്ന വിശുദ്ധ ആന്റണിയുടെ തിരുനാള്‍ ദിനത്തില്‍ വിവിധ വളര്‍ത്തു മൃഗങ്ങളാല്‍ നിറഞ്ഞ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍. ഇന്നലെ ബുധനാഴ്ച തിരുനാള്‍ ദിനത്തില്‍ കുതിര, പശു, കഴുത, നായ, ആട്, കോഴി, മുയൽ എന്നിവ വെഞ്ചിരിക്കാനായി വളർത്തുമൃഗ ഉടമകള്‍ പത്രോസിന്റെ ചത്വരത്തിലേക്ക് എത്തിക്കുകയായിരിന്നു. അമേരിക്കൻ കത്തോലിക്ക വിശ്വാസികള്‍ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തില്‍ മൃഗങ്ങളുടെ വെഞ്ചിരിപ്പുമായി ബന്ധപ്പെടുത്തുമ്പോൾ, ഇറ്റാലിയന്‍ കർഷകർ പരമ്പരാഗതമായി വളർത്തു മൃഗങ്ങളുടെ രക്ഷാധികാരിയായ വിശുദ്ധ ആന്റണിയുടെ തിരുനാളാണ് ആഘോഷിക്കുന്നത്. തണുപ്പും മഴയും വകവയ്ക്കാതെ, തിരുനാള്‍ ആഘോഷിക്കാൻ നിരവധി പേര്‍ വളര്‍ത്തുമൃഗങ്ങളുമായി എത്തുകയായിരിന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആർച്ച്‌ പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗാംബെറ്റി ആശീർവാദം നൽകിയ ശേഷം വളര്‍ത്തുമൃഗങ്ങളുടെ ഇടയില്‍ ഏതാനും സമയം ചെലവഴിച്ചു. ഇറ്റാലിയൻ ബ്രീഡേഴ്‌സ് അസോസിയേഷൻ അംഗങ്ങൾക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ നടന്ന വിശുദ്ധ കുർബാനയില്‍ കർദ്ദിനാൾ മുഖ്യകാര്‍മ്മികനായി. സന്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന നാലാം നൂറ്റാണ്ടിലെ സന്യാസിയായിരുന്നു വിശുദ്ധ ആന്റണി. ഈജിപ്ഷ്യൻ മരുഭൂമിയിലെ അദ്ദേഹത്തിന്റെ ധന്യ ജീവിതം, വിശുദ്ധ അത്തനേഷ്യസ് "സെന്റ് ആന്റണിയുടെ ജീവിതം" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2024-01-18-14:37:42.jpg
Keywords: വെഞ്ചി