category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവം മനുഷ്യന്റെ ബുദ്ധിയുടെ സൃഷ്ടിയോ?; രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ 65ാമത്തെ ക്ലാസ് ഈ ശനിയാഴ്ച
Contentവചനം മനുഷ്യനോടു സംവേദിക്കുന്നതെങ്ങനെ ? മനുഷ്യന് തന്നില്‍ തന്നെ വചനത്തില്‍ - ദൈവത്തിന്‍ അറിയാന്‍ കഴിയുമോ? ദൈവം മനുഷ്യന്റെ ബുദ്ധിയുടെ സൃഷ്ടിയല്ലേ? മതങ്ങളെ സൃഷ്ട്ടിച്ചതും ദൈവവചനങ്ങള്‍ എഴുതിയുണ്ടാക്കിയതും മനുഷ്യന്‍ തന്നെയല്ലേ? വചനം ഗ്രഹിക്കുവാനും അംഗീകരിക്കാനും ചിലര്‍ക്ക് കഴിയുകയും ചിലര്‍ക്ക് കഴിയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? തുടങ്ങീ വിവിധ ചോദ്യങ്ങൾക്കു ഉത്തരങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓൺലൈൻ ക്ലാസ് ഈ ശനിയാഴ്ച (2024 ജനുവരി 20) ZOOM-ല്‍ നടക്കും. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠനപരമ്പരയുടെ അറുപത്തിയഞ്ചാമത്തെ ക്ലാസിലാണ് (ദൈവവചനം സീരീസിലെ അഞ്ചാം ക്ലാസ്) വിഷയം അവതരിപ്പിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് ഒരുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ഈശോയുടെ മനുഷ്യാവതാരത്തെ കുറിച്ച് പ്രത്യേകം ധ്യാനിക്കുന്ന 'രക്ഷയുടെ വഴി' പ്രാര്‍ത്ഥന ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസിന്റെ സമാപനത്തിൽ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CKrMmGM6jZS3pspHvKqPg0}}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-18 11:48:00
Keywordsപഠന
Created Date2024-01-18 11:48:38