Contents
Displaying 22101-22110 of 24987 results.
Content:
22517
Category: 1
Sub Category:
Heading: 98% പോളിഷ് ശിശുക്കള്‍ക്കും ജ്ഞാനസ്നാനം നല്‍കി; പോളണ്ടിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കില്‍ ശ്രദ്ധേയമായ വിവരങ്ങള്‍
Content: വാര്‍സോ: കോവിഡ് മഹാമാരി അവസാനിച്ചതു മുതലുള്ള പോളണ്ടിൻ്റെ കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ആദ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് കാത്തലിക് ചർച്ച് പുറത്തിറക്കി. കമ്മ്യൂണിസത്തിന്റെ അടിച്ചമർത്തലിനു കീഴിലുള്ള പോളണ്ടിലെ കത്തോലിക്ക സമൂഹത്തിന്റെ സ്ഥിതിവിവരക്കണക്കുകളിൽ, ശ്രദ്ധേയമായ വിവരങ്ങളാണുള്ളത്. ദിവ്യബലിയിലെ ജനപങ്കാളിത്തനിരക്ക് കുറവാണെങ്കിലും, കുട്ടികളുടെ ജ്ഞാനസ്നാനനിരക്ക് വളരെ വർദ്ധിച്ചു. 2022-ൽ പോളണ്ടിൽ കത്തോലിക്കരായി ജ്ഞാനസ്നാനം സ്വീകരിച്ചവർ 302,200 ആളുകളാണ്. ആകെ അവിടെ ജനിച്ചതായി കണക്കാക്കപ്പെടുന്നത് 306,000 ശിശുക്കളാണ്. 98 ശതമാനത്തിൽ കൂടുതലാണ് ഇത്. പോളിഷ് കുട്ടികളിൽ 80.3 ശതമാനം മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്നു. തെക്കുകിഴക്കൻ പോളണ്ടിലെ ടാർനോവ് പ്രസെമിസൽ രൂപതകളിൽ, പത്തിൽ ഒൻപതു വിദ്യാർത്ഥികൾ മതബോധനം നേടുന്നുവെന്നാണ് കണക്ക്. തെക്ക് കിഴക്കൻ രൂപതകളിലെ വിശുദ്ധ കുർബാനയിൽ വളരെ ഉയർന്ന ജനപങ്കാളിത്ത നിരക്കാണ് കാണിക്കുന്നത്. ടാർനോ രൂപതയിൽ, 61.5 ശതമാനം കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും, 25.6 ശതമാനം ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തപ്പോൾ വടക്കുകിഴക്കൻ പ്രദേശമായ സ്‌കെസ്സേസിൻ-ക്യാമിയെൻ അതിരൂപതയിൽ ഇത് യഥാക്രമം 17.5, 8.3 ശതമാനം മാത്രമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 88% കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/India/India-2024-01-15-08:09:58.jpg
Keywords: പോളണ്ട

22518
Category: 1
Sub Category:
Heading: ഏകീകൃത കുര്‍ബാന നടപ്പിലാക്കണം: എറണാകുളം-അങ്കമാലി അതിരൂപതയോട് സീറോ മലബാര്‍ സിനഡ് മെത്രാന്മാര്‍
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ വൈദികർക്കും സമർപ്പിതർക്കും അല്‍മായര്‍ക്കും തുറന്ന കത്തുമായി സീറോ മലബാര്‍ സിനഡ് മെത്രാന്മാര്‍. സഭയുടെ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാന എറണാകുളം-അങ്കമാലി അതിരൂപതയില്‍ 2023 ഡിസംബർ 25 മുതൽ നടപ്പിലാക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വീഡിയോസന്ദേശത്തിലൂടെ വീണ്ടും ആഹ്വാനം ചെയ്തത് മാതൃകാപരമായി നടപ്പിലാക്കണമെന്നു സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണെന്ന് മെത്രാന്‍മാര്‍ എല്ലാവരും ഒപ്പുവെച്ച കത്തില്‍ പറയുന്നു. നമ്മുടെ പരിശുദ്ധ പിതാവു പൈതൃകമായ സ്നേഹത്തോടെ നല്‌കിയ ഈ ആഹ്വാനം കത്തോലിക്കാ വിശ്വാസികൾ എന്ന നിലയിൽ നിങ്ങളെല്ലാവരും ഹൃദയപൂർവം സ്വീകരിക്കുകയും മാതൃകാപരമായി നടപ്പിലാക്കുകയുംചെയ്യണമെന്നു ഞങ്ങൾ സ്നേഹപൂർവം അഭ്യർഥിക്കുകയാണ്. തിരുസഭയുടെ തലവനെന്നനിലയിൽ പരിശുദ്ധ പിതാവിനെ അനുസരിക്കാൻ നമുക്കു കടമയുള്ളതിനാൽ അഭിപ്രായ ഭിന്നതകൾ മറന്നു കത്തോലിക്കാസഭയുടെ കൂട്ടായ്‌മയുടെ സാക്ഷ്യം നിങ്ങൾ നല്‌കുമെന്നു പ്രത്യാശിക്കുകയാണ്. ഈശോയുടെ തിരുഹൃദയത്തിനു നിങ്ങളെ എല്ലാവരെയും സമർപ്പിച്ചുകൊണ്ട് നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെയും മാധ്യസ്ഥ‌്യം നിങ്ങളൊടൊത്തുണ്ടായിരിക്കട്ടെയെന്നു പ്രാർത്ഥിക്കുകയാണെന്ന വാക്കുകളോടെയാണ് കത്ത് ചുരുക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെ ജനുവരി 13-ാം തിയതി നടന്ന സിനഡിൽ പങ്കെടുത്ത നാല്‍പ്പത്തിയൊന്‍പത് മെത്രാന്‍മാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സിനഡിന്റെ അഭ്യര്‍ത്ഥന ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ ഞായറാഴ്ച (21/01/24) ദേവാലയങ്ങളില്‍ വായിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-01-15-18:02:28.jpg
Keywords: സിനഡ

22519
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ നിന്ന് ഒടുവില്‍ സദ്വാര്‍ത്ത: ഏകാധിപത്യ ഭരണകൂടം തടങ്കലിലാക്കിയ മെത്രാന്മാരെയും വൈദികരെയും വത്തിക്കാന് കൈമാറി
Content: മനാഗ്വേ: നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ മെത്രാന്‍മാരും വൈദികരും മോചിതരായി. ഇന്നലെ ഞായറാഴ്ച ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കപ്പെട്ട രണ്ട് നിക്കരാഗ്വേൻ ബിഷപ്പുമാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിക്കരാഗ്വേൻ മാധ്യമമായ ലാ പ്രെൻസയും കോൺഫിഡൻഷ്യല്‍ ഫസ്റ്റുമാണ് ഇക്കാര്യം ആദ്യം ലോകത്തെ അറിയിച്ചത്. വിട്ടയച്ചവരിൽ മതഗൽപ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റൊളാൻഡോ അൽവാരസും സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറയും ഉൾപ്പെടുന്നുവെന്ന് സ്ഥിരീകരണമുണ്ട്. ഒർട്ടേഗ സ്വേച്ഛാധിപത്യ പീഡനത്തെത്തുടർന്ന് നാടുകടത്തപ്പെട്ട മനാഗ്വേ സഹായ മെത്രാൻ സിൽവിയോ ജോസ് ബെയസ്, ബിഷപ്പുമാരെയും വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും ഭരണകൂടം മോചിപ്പിച്ച വാർത്ത സ്ഥിരീകരിച്ചു. മോചിതരായവര്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് റോമിലെത്തിയെന്നും പരിശുദ്ധ സിംഹാസനത്തിന്റെ അതിഥികളായി അവരെ സ്വാഗതം ചെയ്തതായും വത്തിക്കാൻ ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് ബിഷപ്പുമാരുടെയും 15 വൈദികരുടെയും രണ്ട് സെമിനാരിക്കാരുടെയും വത്തിക്കാനിലേക്കുള്ള യാത്ര സാധ്യമാക്കിയ ഫ്രാൻസിസ് മാർപാപ്പയ്ക്കും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും സംഘത്തിനും ഒർട്ടെഗ സ്വേച്ഛാധിപത്യ ഭരണകൂടം നന്ദി പ്രസ്താവന ഇറക്കിയെന്നതും ശ്രദ്ധേയമാണ്. 2023 ഒക്ടോബറിൽ നിക്കരാഗ്വേയിൽ നിന്ന് തടവിലാക്കപ്പെട്ട 12 വൈദികരെ റോമിലേക്ക് അയച്ചിരിന്നു. കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയായിരിന്നു. ഇതിനിടെ തടങ്കലിലാക്കിയ മെത്രാന്മാരെയും വൈദികരെയും മോചിപ്പിച്ചെന്ന വാര്‍ത്ത രാജ്യത്തെ ക്രൈസ്തവര്‍ക്ക് പുതു പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ്. #{blue->none->b-> വിട്ടയച്ച ബിഷപ്പുമാരുടെയും വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍: }# 1. ബിഷപ്പ് റൊളാൻഡോ അൽവാരസ്, മതഗൽപ ബിഷപ്പ് 2. ബിഷപ്പ് ഇസിഡോറോ മോറ, സിയുന ബിഷപ്പ് 3. ഫാ. ഓസ്കാർ ജോസ് എസ്കോട്ടോ സൈഗാഡോ, മതഗൽപ്പ രൂപത വികാരി ജനറൽ 4. ഫാ. ജാദർ ഡാനിലോ ഗൈഡോ അക്കോസ്റ്റ, മതഗൽപ്പ കത്തീഡ്രലിന്റെ മൂന്നാമത്തെ വികാരി 5. ഫാ. പാബ്ലോ അന്റോണിയോ വില്ലഫ്രാങ്ക മാർട്ടിനെസ്, മനാഗ്വേ അതിരൂപത വൈദികന്‍ 6. ഫാ. കാർലോസ് അവിലേസ് കാന്റൺ, മനാഗ്വേ അതിരൂപത വികാരി ജനറൽ 7. ഫാ. ഹെക്ടർ ഡെൽ കാർമെൻ ട്രെമിനിയോ വേഗ, മനാഗ്വേ അതിരൂപത വൈദികന്‍ 8. ഫാ. മാർക്കോസ് ഫ്രാൻസിസ്കോ ദിയാസ് പ്രാഡോ, ലിയോൺ രൂപത വൈദികന്‍ 9. ഫാ. ഫെർണാണ്ടോ ഐസയാസ് കാലേറോ റോഡ്രിഗസ്, മതഗൽപ്പ രൂപത വൈദികൻ 10. ഫാ. സിൽവിയോ ജോസ് ഫോൺസെക്ക മാർട്ടിനെസ്, മനാഗ്വേ രൂപത വൈദികൻ 11. ഫാ. മൈക്കൽ സാൽവഡോർ മോണ്ടെറി ഏരിയാസ്, മനാഗ്വേ രൂപത വൈദികൻ 12. ഫാ. റൗൾ അന്റോണിയോ സമോറ ഗ്വേറ, മനാഗ്വേ രൂപത വൈദികൻ 13. ഫാ. മിഗ്വൽ അഗസ്റ്റിൻ മാന്റിക്ക ക്വദ്ര, മനാഗ്വേ രൂപത വൈദികൻ 14. ഫാ. ജാദർ അന്റോണിയോ ഹെർണാണ്ടസ് ഉർബിന, മനാഗ്വ രൂപത വൈദികൻ 15. ഫാ. ജെറാർഡോ ജോസ് റോഡ്രിഗസ് പെരെസ്, മനാഗ്വേ രൂപത വൈദികൻ 16. ഫാ. ഇസ്മായേൽ റെയ്‌നിറോ സെറാനോ ഗുഡിയൽ, മനാഗ്വേ രൂപത വൈദികൻ 17. ഫാ. ജോസ് ഗുസ്താവോ സാൻഡിനോ ഒച്ചോവ, ജിനോടെഗ രൂപത വൈദികൻ 18. ടോണി ഡാനിയൽ പാലാസിയോ സെക്വീറ (സെമിനാരി വിദ്യാര്‍ത്ഥി ) 19. അലസ്റ്റർ ഡി ജീസസ് സാൻസ് സെന്റിനോ (സെമിനാരി വിദ്യാര്‍ത്ഥി ). Tag: Nicaraguan dictatorship releases Bishop Álvarez, brother bishop, and priests freedom of Bishop Rolando Álvarez malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-15-19:17:12.jpg
Keywords: നിക്കരാ

22520
Category: 18
Sub Category:
Heading: ബെഥനി സന്യാസിനീ സമൂഹം ശതാബ്ദി നിറവിലേക്ക്
Content: കോട്ടയം: പുണ്യശ്ലോകന്‍ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനാൽ സ്ഥാപിതമായ ബെഥനി സന്യാസിനീ സമൂഹം ശതാബ്ദി നിറവിലേക്ക് പ്രവേശിച്ചു. ശതാബ്ദിയുടെ ഭാഗമായി സമൂഹത്തിൻ്റെ ആസ്ഥാനമന്ദിരമായ ജനറലേറ്റി നോട് ചേർന്ന് നിർമിച്ച സെന്ററിനറി സ്‌മാരകത്തിൻ്റെ ഉദ്ഘാടനം മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു.ചടങ്ങിൽ സുപ്പീരിയർ ജനറൽ മദർ ആർദ്ര അധ്യക്ഷത വഹിച്ചു. ബെഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. ഗീവർഗീസ് കുറ്റിയിൽ, മുൻ മന്ത്രി കെ.സി. ജോസഫ്, വിജയപുരം പഞ്ചായത്ത് മെംബർ സിസി ബോബി, കളത്തിപ്പടി മൈത്രി അസോസിയേഷൻ പ്രസിഡൻ്റ് റോയി ജോൺ ഇടയത്തറ, വൈദികർ, ബഥനി സന്യാസിനീ സമൂഹം മദർ പ്രൊവിൻഷ്യൽസ്, സിസ്റ്റേഴ്‌സ് എന്നിവർ സന്നിഹിതരായിരുന്നു. കോൺഗ്രിഗേഷൻ ഓഫ് ദി ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്, (എസ്‌ഐസി) അഥവാ ബെഥനി സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന സന്യാസ സമൂഹം മലങ്കര സഭയിലെ ആദ്യത്തെ വനിത സന്യാസ സമൂഹമാണ്. ദൈവദാസൻ മാർ ഈവാനിയോസ് 1925 സെപ്റ്റംബർ 8 ന് തിരുവല്ലയിലെ തിരുമൂലപുരത്താണ് കോണ്‍ഗ്രിഗേഷന്‍ സ്ഥാപിച്ചത്. മലങ്കര സഭയുടെ ആത്മീയ നവീകരണം സഭയിലെ സമർപ്പിതരായ സ്ത്രീപുരുഷന്മാരിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മാർ ഇവാനിയോസ് വിശ്വസിച്ചിരിന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട മാർ ഈവാനിയോസ് സഭയെ ആത്മീയ ശക്തിയുടെയും നവീകരണത്തിന്റെയും ഉറവിടമായി സ്ഥാപിച്ചു. മാർ ഈവാനിയോസിന്റെ കത്തോലിക്കാ സഭയുമായുള്ള ചരിത്രപരമായ പുനരൈക്യം 1930 സെപ്തംബർ 20-നായിരുന്നു. സ്ഥാപകന്റെ പാതയോടൊപ്പം, സഭയിലെ ആദ്യത്തെ പത്ത് അംഗങ്ങളും 1930 സെപ്റ്റംബർ 22-ന് കത്തോലിക്കാ സഭയുമായി വീണ്ടും ഐക്യത്തിലായി. തിരുവനന്തപുരം, തിരുവല്ല, ബത്തേരി, പത്തനംതിട്ട, മൂവാറ്റുപുഴ എന്നിങ്ങനെ അഞ്ച് പ്രവിശ്യകളിലായി 804 സന്യാസിനികളാണ് സമൂഹത്തിലുള്ളത്. ഇന്ത്യയ്ക്കു പുറമെ ജർമ്മനി, അമേരിക്ക, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, എത്യോപ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ബെഥനി സിസ്റ്റേഴ്സ് സജീവമാണ്.
Image: /content_image/India/India-2024-01-16-11:04:55.jpg
Keywords: ബെഥനി

22521
Category: 4
Sub Category:
Heading: ഒരു നന്മനിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി
Content: അമേരിക്കയിലെ പീറ്റ്സ്ബർഗിൽ 2023 മാർച്ചു മാസത്തിൽ നടന്ന ഒരു സംഭവത്തെപ്പറ്റി National Catholic Register ൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. പീറ്റ്സ്ബർഗ് സ്വദേശിയായ ജോൺ പെട്രോവിച്ച് പതിവുപോലെ ജോഗിംങ്ങിന് ഇറങ്ങിയതായിരുന്നു. ചെറുപ്പം മുതലേ ആബുലൻസിൻ്റെയോ പോലീസ് വാഹനത്തിൻ്റെയോ സൈറൻ കേട്ടാൽ തൻ്റെ മേൽ തന്നെ കുരിശു വരച്ച് ഒരു പ്രാർത്ഥന ചെല്ലുന്നത് അവൻ ഒരു ശീലമാക്കിയിരുന്നു. മാർച്ചുമാസത്തിലെ ഒരു ശനിയാഴ്ച രാവിലെ പതിവുപോലെ സമീപത്തുള്ള റോഡിൽ പെട്രോവിച്ച് ജോഗിംങ്ങിന് ഇറങ്ങി. ഓടുന്നതിനിടയിൽ ഒരു വീടിൻ്റെ മുന്നിൽ ഒരു ആംബുലന്‍സ് നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഓട്ടം നിർത്തി കുരിശു വരച്ച പെട്രോവിച്ച് ഇത്തവണ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരു തവണ ചൊല്ലി ആംബുലന്‍സിനുള്ളിലെ രോഗിയുടെ സംരക്ഷണത്തിനായി കാഴ്ചവച്ചു.കൊച്ചു പ്രാർത്ഥനയ്ക്കു ശേഷം പെട്രോവിച്ച് ഓട്ടം തുടർന്നു. അടുത്ത ആഴ്ച വ്യാഴാഴ്ച ജോലി കഴിഞ്ഞ് പെട്രോവിച്ച് തിരികെ വരുമ്പോൾ അതേ വിടിൻ്റെ മുമ്പിൽ വീണ്ടും ആംബുലൻൻസ് നിർത്തിയിട്ടിരിക്കുന്നതായി കണ്ടു. ആബുലൻസിൻ്റെ സമീപത്തെത്തിയ പെട്രോവിച്ചിനു നേരെ കൈ വീശി ഉള്ളിലുണ്ടായിരുന്ന സ്ത്രീ വണ്ടിയുടെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. പെട്രോവിച്ചിനെ കണ്ടയുടനെ ആ സ്ത്രീ പറഞ്ഞു: " എനിക്ക് താങ്ങളോട് ഒന്നു സംസാരിക്കണം. എനിക്കു തങ്ങളോട് നന്ദി പറയണം കാരണം താങ്കൾ എൻ്റെ ജീവൻ രക്ഷിച്ചു." "ഞാൻ എങ്ങനെയാണ് താങ്ങളുടെ ജീവൻ രക്ഷിച്ചത്?" ആകാംഷയോടെ പെട്രോവിച്ച് ആ സ്ത്രീയോടു തിരികെ ചോദിച്ചു. കഴിഞ്ഞയാഴ്ച സംഭവിച്ചത് എന്താണന്ന് ആ സ്ത്രീ പെട്രോവിച്ചിനോട് വിവരിച്ചു. "ഞാൻ വിട്ടിൽ തനിയെ ആയിരുന്നു. പൊടുന്നനെ തളർന്നു വീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഞാൻ മരണത്തിനു കിഴങ്ങുകയാണന്നു എനിക്കു തോന്നി. ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ ഈശോയുടെ ഒരു ദർശനം എനിക്കുണ്ടാവുകയും, ഈ വ്യക്തിയുടെ പ്രാർത്ഥനയാൽ എല്ലാം വേഗം സുഖമാവുകയും ചെയ്യും എന്ന് ഈശോ എന്നെ അറിയിക്കുകയും ചെയ്തു. അതിനു ശേഷം ഈശോ തൻ്റെ കരം എന്നെ കാണിച്ചു കൊടുത്തു. ആ കരങ്ങളിൽ അങ്ങയുടെ മുഖം ഉണ്ടായിരുന്നു. അതിനാൽ എൻ്റെ ജീവൻ രക്ഷിച്ചതിന് താങ്ങളോട് നന്ദി പറയാൻ ഞാൻ കടപ്പെട്ടവളാണ്." മറുപടിയായി" നന്ദി" എന്ന ഒരു വാക്ക് ഉച്ചരിക്കാനല്ലാതെ മറ്റൊന്നിനും പെട്രോവിച്ചിന് കഴിഞ്ഞില്ല. ആത്മാർത്ഥത നിറത്ത പ്രാർത്ഥനയ്ക്കു അസാധ്യതകളെ സാധ്യതകളാക്കാൻ കഴിയും എന്നതിനുള്ള ഒരു നല്ല ഉദാഹരമാണ് ഈ സംഭവം. ഒരു നന്മ നിറഞ്ഞ മറിയത്തിന് ഇത്രമാത്രം ശക്തി ഉണ്ടെങ്കിൽ ഒരു ജപമാല പ്രാർത്ഥനയിലെ 50 നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനകൾക്ക് എത്ര അത്ഭുഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. ഒരിക്കൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയെപ്പറ്റി മാത്രം 40 ദിവസം പ്രസംഗിച്ച വിശുദ്ധ തോമസ് അക്വീനാസ് ഇപ്രകാരം പഠിപ്പിപ്പിക്കുന്നു “ഏത് ആപത്തിലും നമുക്ക് ഈ മഹത്വമുള്ള കന്യകയിൽ അഭയം തേടാം. എല്ലാ പുണ്യ പ്രവർത്തനങ്ങളിലും സഹായിക്കാൻ നിങ്ങൾ അവളെ സമീപിക്കുക". ഈ കൊച്ചു സംഭവം രണ്ടു കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നു ഒന്നാമതായി ചെറിയ ചെറിയ ആത്മീയ ശീലങ്ങൾക്ക് വളരെ ശക്തിയുണ്ട് അവയെ അവഗണിക്കാതിരിക്കുക. രണ്ടാമതതായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം ദൈവസന്നിധിയിൽ അഭിമാനം കൊള്ളുക. ഫാ. ജയ്സൺ കുന്നേൽ MCBS #Repost
Image: /content_image/Mirror/Mirror-2024-01-16-12:52:45.jpg
Keywords: മറിയ

22522
Category: 1
Sub Category:
Heading: ആദ്യത്തെ കത്തോലിക്ക സർവ്വകലാശാലയ്ക്ക് ഹോങ്കോങ്ങ് ഭരണകൂടത്തിന്റെ അംഗീകാരം
Content: ഹോങ്കോംഗ്: കത്തോലിക്ക സഭയുടെ കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനെ (സി ഐ എ ച്ച് ഇ ) സർവ്വകലാശാല പദവി നൽകി ഹോങ്കോംഗ് സർക്കാർ അംഗീകരിച്ചു. ചൈനീസ് ഭരണ പ്രദേശത്തെ ആദ്യത്തെ സർക്കാർ അംഗീകൃത കത്തോലിക്കാ സർവ്വകലാശാലയാണ് സെന്റ് ഫ്രാൻസിസ് യൂണിവേഴ്‌സിറ്റി എന്ന പേര് നൽകപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനം. കത്തോലിക്ക സ്ഥാപനത്തിന് സർവ്വകലാശാല പദവി നൽകുന്നത് നാഴികക്കല്ലാണെന്നും ഹോങ്കോങ്ങിലെ യുവജനങ്ങൾക്ക് നിലവാരമുള്ളതും യോജിച്ചതും വൈവിധ്യമാർന്ന പഠന നിലവാരം ലഭ്യമാക്കാനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണിതെന്നും വിദ്യാഭ്യാസ സെക്രട്ടറി ക്രിസ്റ്റീൻ ചോയ് യൂക്-ലിൻ പറഞ്ഞു. രണ്ടായിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികള്‍ക്കായി സാമൂഹിക ശാസ്ത്രം, സാങ്കേതികവിദ്യ, സാമ്പത്തികശാസ്ത്രം തുടങ്ങി മുപ്പത്തഞ്ചു വ്യത്യസ്ത വിഷയങ്ങളിൽ പോസ്റ്റ്- സെക്കൻഡറി കർമ്മ പരിപാടികൾ വാഗ്ദാനം ചെയ്യുന്ന സർവ്വകലാശാല അംഗീകാരമുള്ള നാലാമത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമാണ്. 1985-ൽ കാരിത്താസ് ഫ്രാൻസിസ് എച്ച് എ സ് യു കോളേജായി ആരംഭിച്ച സർവ്വകലാശാല, 2001-ൽ ഉപബിരുദ കർമ്മപരിപാടികളോടുകൂടി അംഗീകൃത പോസ്റ്റ്-സെക്കൻഡറി കോളേജായി മാറി. 2010-ൽ ബിരുദതല വിദ്യാഭ്യാസത്തിനുള്ള ഔദ്യോഗിക അംഗീകാരം കൈവരിച്ചതിനുശേഷം, 2011 മുതൽ കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി. ഹോങ്കോംഗ് ബിഷപ്പ് കർദ്ദിനാൾ സ്റ്റീഫൻ ചൗവാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ഒരു സർവ്വകലാശാലയാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള ആശയം മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസത്തിൽ നിലവാരമുള്ള പഠനത്തിന് കൂടുതൽ അവസരങ്ങൾ പ്രധാനം ചെയ്യുകയും തങ്ങളുടെ തൊഴിൽ മേഖലയിൽ ഉയരാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കു അംഗീകാരം നൽകുകയും ചെയ്യുന്നതാണ് സർവ്വകലാശാല പദവി നവീകരണമെന്നും യൂണിവേഴ്സിറ്റി, തങ്ങളുടെ സവിശേഷമായ പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നും യൂണിവേഴ്‌സിറ്റി പ്രസിഡന്റ്, കിം മാക്ക് കിൻ-വാ, സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് പറഞ്ഞു. ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങില്‍ മൂന്നു ലക്ഷം കത്തോലിക്കരാണുള്ളത്.
Image: /content_image/News/News-2024-01-16-14:43:16.jpg
Keywords: ഹോങ്കോം

22523
Category: 1
Sub Category:
Heading: വെനിസ്വേലയിലെ മരിയന്‍ പ്രദക്ഷിണത്തിൽ പങ്കെടുത്തത് 20 ലക്ഷത്തോളം വിശ്വാസികൾ
Content: കാരക്കാസ്: വിശ്വാസ ദീപ്തിയില്‍ ജ്വലിച്ച് കത്തോലിക്ക സമൂഹം ഒരുമിച്ച് കൂടിയപ്പോള്‍ വെനിസ്വേല സാക്ഷിയായത് സമാനതകളില്ലാത്ത പ്രദക്ഷിണത്തിന്. പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം 7 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചപ്പോള്‍ 20 ലക്ഷത്തോളം വിശ്വാസികളാണ് ഇതില്‍ അണിചേര്‍ന്നത്. ലാറ സംസ്ഥാനത്തെ ഗവർണർ അഡോൾഫോ പെരേര 'എക്സി'ലൂടെ ഇക്കാര്യം അറിയിക്കുകയായിരിന്നു. 44000 കായികതാരങ്ങൾ പങ്കെടുത്ത 9.6 കിലോമീറ്റർ താണ്ടിയ കായിക മത്സരത്തോടുകൂടിയാണ് ജനുവരി 14, ഞായറാഴ്ചത്തെ പരിപാടികൾ ആരംഭിച്ചത്. സാന്താ റോസാ ദേവാലയത്തിൽ നിന്നാണ് പ്രദക്ഷിണം ആരംഭിച്ചത്. മാതാവിൻറെ ചിത്രം ബാർക്കുസിമെറ്റോയിലെ മെട്രോപോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ എത്തിച്ചേർന്ന സമയത്ത് കോരോ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മരിയാനോ പാര വിശുദ്ധ കുർബാന അർപ്പിച്ചു. 166 തവണയായി ഈ പ്രദക്ഷിണം നടന്നത് യാദൃശ്ചികമായ കാര്യമല്ലായെന്നും ഓരോ വര്‍ഷവും, പങ്കെടുക്കാൻ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Más de 2 millones 700 mil personas acompañaron a la Divina Pastora en su visita 166. Tenemos un balance muy positivo donde reinó la paz, el sosiego y la religiosidad del pueblo. <a href="https://twitter.com/PalenciaEndes?ref_src=twsrc%5Etfw">@PalenciaEndes</a> <a href="https://twitter.com/GDQuirogaParra?ref_src=twsrc%5Etfw">@GDQuirogaParra</a> <a href="https://t.co/vM8HcXhkUn">pic.twitter.com/vM8HcXhkUn</a></p>— Adolfo Pereira Gobernador (@AdolfoP_Oficial) <a href="https://twitter.com/AdolfoP_Oficial/status/1746885402055553288?ref_src=twsrc%5Etfw">January 15, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സ്വർഗീയ നാഥയുടെ പേരിൽ അറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയം, തൻറെ മകന്റെ ശിഷ്യർ എന്ന നിലയിൽ തന്നിൽ നിന്ന് പഠിക്കാനും, ക്രിസ്തുവിനു വേണ്ടി മാത്രം ജീവിക്കാനും ഇന്ന് ആവശ്യപ്പെടുകയാണെന്ന് മരിയാനോ പാര കൂട്ടിച്ചേർത്തു. 121-ാമത് ഓർഡിനറി പ്ലീനറി അസംബ്ലിയുടെ ആഹ്വാന പ്രകാരം ഈ വര്‍ഷം കൃപയുടെ വര്‍ഷമായാണ് വെനസ്വേലയില്‍ ആചരിക്കുന്നത്. നിലവിലെ ദേശീയ സംഭവങ്ങളും രാജ്യത്തിനും കത്തോലിക്കാ സഭയ്ക്കും നൽകുന്ന ഏറ്റവും വലിയ വെല്ലുവിളികളും സിനഡ് ചര്‍ച്ച ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2024-01-16-16:30:03.jpg
Keywords: വെനിസ്വേ

22524
Category: 1
Sub Category:
Heading: അറസ്റ്റ് ചെയ്ത തെരുവ് സുവിശേഷ പ്രഘോഷകന് സ്കോട്ട്‌ലാന്‍ഡ് പോലീസ് നഷ്ടപരിഹാരം നൽകി
Content: എഡിന്‍ബറോ: വ്യാജ ആരോപണമുന്നയിച്ച് അറസ്റ്റ് ചെയ്ത തെരുവ് സുവിശേഷകന് സ്കോട്ട്‌ലൻഡിലെ പോലീസ് വകുപ്പ് 5500 യൂറോ നഷ്ടപരിഹാരം നൽകി. കംനോക്ക് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പാസ്റ്റർ ആയ ആംഗസ് കാമറൂണിനാണ് നഷ്ട പരിഹാരം കൈമാറിയിരിക്കുന്നത്. നിയമ നടപടി നേരിടേണ്ടി വന്നതിനു 9400 യൂറോയും ലഭിക്കും. ദ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് കേസിൽ അദ്ദേഹത്തെ പ്രതിനിധീകരിച്ചത്. നേരത്തെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് പറഞ്ഞാണ് ഗ്ലാസ്ഗോ സിറ്റി സെൻറ്ററിൽ പ്രസംഗ മധ്യേ കാമറൂണിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൈവിലങ്ങ് അണിയിച്ചായിരിന്നു അറസ്റ്റ്. വൈകാതെ കാമറൂണിനെ മോചിപ്പിക്കുകയായിരുന്നു. ഒരു വ്യക്തിയെയും ലക്ഷ്യംവച്ചോ മറ്റുള്ളവർക്ക് അരോചകമാകുന്ന വാക്കുകൾ ഉപയോഗിച്ചോ ദേഷ്യപ്പെട്ടോ, അല്ല അദ്ദേഹം പ്രസംഗിച്ചതെന്നും, ബൈബിൾ വചനം ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും, അതിൽ ക്രിമിനൽ തെറ്റ് ഒന്നുമില്ലെന്നും ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൊതു കാര്യങ്ങൾക്ക് വേണ്ടിയുള്ള ഡെപ്യൂട്ടി ഡയറക്ടർ സൈമൺ കാൽവേർട്ട് ചൂണ്ടിക്കാട്ടി. രണ്ടു ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ച് കാമറൂൺ വിചാരണ നേരിടേണ്ടി വരില്ലായെന്ന് അറിയിച്ചു. എന്നാൽ കാമറൂണിന് എതിരെയുള്ള പരാതി ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുന്നതല്ല എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിട്ട് കൂടി പോലീസ് ഉദ്യോഗസ്ഥർ ആളുകൾ ബഹുമാനിക്കുന്ന നേതാവിനെ അറസ്റ്റ് ചെയ്തത് വീഴ്ചയാണെന്ന് സൈമൺ കാൽവേർട്ട് പറഞ്ഞു. അദ്ദേഹത്തിന് നിയമസഹായം നൽകാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച കാൽവേർട്ട്, കാമറൂണിന് ഉണ്ടായിരുന്ന നിയമത്തിന്റെ ശക്തമായ പിൻബലം ആണ് കോടതിക്ക് പുറത്തു തന്നെ വിഷയം ഒത്തുതീർപ്പാക്കി നഷ്ടപരിഹാരം നൽകാൻ പോലീസിന് പ്രേരണയായതെന്നും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-01-16-17:51:48.jpg
Keywords: സ്കോട്ട

22525
Category: 19
Sub Category:
Heading: ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08
Content: ദൈവത്തിന്റെ ഹിതം ജനത്തിനു വെളിപ്പെടുത്തിക്കൊണ്ട് അവർക്കിടയിൽ മാധ്യസ്ഥം വഹിക്കാനായി ദൈവത്താൽ പ്രത്യേകം വിളിക്കപ്പെടുന്നവരാണ് പ്രവാചകന്മാർ. 'ദൈവമനുഷ്യർ' എന്നറിയപ്പെടുന്ന (1 സാമു 2, 27; 9, 6-10; 1 രാജാ 12 , 22) ബൈബിളിലെ പ്രവാചകന്മാർ ഇസ്രായേൽ ചരിത്രത്തിന്റെ സവിശേഷതയാണ്. ഇസ്രായേൽ ജനത്തിനിടയിൽ ദൈവത്തിനുവേണ്ടി സംസാരിച്ചവരാണ് പഴയനിയമ പ്രവാചകർ (spokesman of God). ദൈവത്തിന്റെ വിളിയാണ് അവരുടെ വാക്കുകൾക്ക് ആധികാരികത നൽകിയത്. രാജത്വവും പൗരോഹിത്യവും പോലെ പരമ്പരാഗതമായി ലഭിക്കുന്നതായിരുന്നില്ല പ്രവാചകദൗത്യം. ഇതിനായി അവരെ ആരെങ്കിലും നിയമിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുകയുമായിരുന്നില്ല. അതിനാൽ ദൈവത്തോടുമാത്രമായിരുന്നു പ്രവാചകർക്കു കടപ്പാട്. #{blue->none->b->പ്രവാചകദൗത്യം }# പ്രവാചകർ പ്രധാനമായും ദൈവത്തിന്റെ സന്ദേശവാഹകരായിരുന്നു. അവർ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു (ഹബ 2,9-12; ഏശ 3, 14-15); പ്രതിരോധശേഷിയില്ലാത്തവരുടെ പ്രതിരോധമായിരുന്നു (ജറെ 22, 3; 21,12); പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി പടവെട്ടുന്നവരായിരുന്നു (ആമോ 8, 4-6; 5-24; ജറെ 7, 5-7); ബലഹീനരുടെ സംരക്ഷകരായിരുന്നു (എസെ 34, 16); ദുഷ്‌ട ജീവിതരീതികൾക്കെതിരെ ശബ്ദിക്കുന്നവരായിരുന്നു (ഏശ 1, 16-17); വിഗ്രഹാരാധനക്കെതിരെ പ്രവർത്തിക്കുന്ന പടയാളികളായിരുന്നു (ഹബ 2, 18-19); മിശിഹായുടെ ആഗമനം പ്രഘോഷിക്കുന്നവരായിരുന്നു (ഏശ 7, 14); അവർ ദൈവത്തിന്റെ വക്താക്കളായിരുന്നു (സങ്കീ 7, 9-10); ദൈവത്തിന്റെ നാമത്തിൽ വിലപിക്കുന്നവരായിരുന്നു (ഏശ 1, 2-3; ജറെ 2, 32); തെറ്റായ ഉപാസനരീതികളെ വിമർശിക്കുന്നവരായിരുന്നു (മിക്ക 6, 6-7); ദൈവം നിശ്ചയിച്ചാക്കിയ കാവൽക്കാരായിരുന്നു (എസ 3, 16-21; 33, 7-9); ദൈവത്തിനുവേണ്ടി പീഡകളേൽക്കാൻ തയ്യാറുള്ളവരായിരുന്നു (ജറെ 26, 13-15; 20, 7); ധാർമ്മികമൂല്യങ്ങളുടെ സംരക്ഷകരായിരുന്നു (ഏശ 5, 8; ജറെ 5, 27-28; ആമോ 3, 9); അവർ ജനങ്ങളുടെ മനസ്സാക്ഷിയായി പ്രവർത്തിച്ചവരായിരുന്നു (മിക്കാ 6, 8). പ്രവാചകന്മാരുടെ പേരിലുള്ള പുസ്തകങ്ങളുടെ വലുപ്പമനുസരിച്ച്, വലിയ പ്രവാചകന്മാർ (major prophets) ചെറിയ പ്രവാചകന്മാർ (minor prophets) എന്ന് രണ്ടു ഗണമായി അവരെ തിരിക്കാറുണ്ട്. ഏശയ്യാ (ബി.സി.740-700), ജെറമിയ (640-585), എസക്കിയേൽ (623-570), ദാനിയേൽ എന്നിവരാണ് വലിയ പ്രവാചകന്മാർ. രണ്ടാം ഗണത്തിൽ പന്ത്രണ്ടു പേരാണുള്ളത്. ആമോസ് (ബി.സി.762), ഹോസിയാ (750-722), മിക്കാ (725-700), സെഫാനിയ (627-622), നാഹും (612നു മുമ്പ്) ഹബക്കൂക് (605-598), ഒബാദിയാ (587 നു ശേഷം), ഹഗ്ഗായി (520), സഖറിയാ (520-518), മലാക്കി (515-445), ജോയേൽ (400-350), ജോനാ (400 നു ശേഷം). #{blue->none->b->യോഹന്നാൻ മാംദാന }# ബൈബിളിലെ പ്രവാചകനിരയിൽ അവസാനത്തെ വ്യക്തി പുതിയനിയമത്തിൽ കാലൂന്നി നിൽക്കുന്ന സ്നാപക യോഹന്നാനാണ്. കർത്താവായ മിശിഹായ്ക്കു വഴിയൊരുക്കാനായി വരുമെന്നു മലാക്കി പ്രവാചകൻ മുൻകൂട്ടി അറിയിച്ചുരുന്ന (മലാക്കി 4, 5) മുന്നോടിയാണ് യോഹന്നാൻ. ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ ഈശോമിശിഹായെ പരിചയപ്പെടുത്തിയ യോഹന്നാന് (യോഹ 1, 29) ഹെറോദൂ രാജാവിന്റെ അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ സ്വജീവൻ നഷ്‌ടമായി (മർക്കോ 6, 17-29). പ്രവാചകന്മാർ സ്വന്തം ജീവിതം ദൈവത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തവരായിരുന്നു. സ്വന്തം സന്തോഷവും സുരക്ഷയും അവർ കാര്യമായി പരിഗണിച്ചില്ല, അവർ ദൈവത്തിന്റെ ഉപകരണങ്ങളായി സ്വയം സമർപ്പിച്ചു. അവരുടെ പ്രബോധനങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടമാകുന്നില്ല. ദൈവഭയത്തിന്റെയും ധാർമികതയുടെയും ജീവിക്കുന്ന സാക്ഷ്യങ്ങളായിരുന്നു അവർ ഓരോരുത്തരും; എല്ലാകാലത്തുമുള്ള ഭക്തർക്ക് അനുകരണീയരും. #{blue->none->b->ഖുർആനിലെ പ്രവാചകർ }# ഖുർആൻ പ്രകാരം മനുഷ്യചരിത്രത്തിന്റെ അവസാനത്തെ പ്രവാചകൻ മുഹമ്മദാണ്. 'പ്രവാചകരുടെ മുദ്ര' (seal of prophets) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത് (സൂറ 33, 40). ആദം മുതലുള്ള പഴയനിയമ കഥാപാത്രങ്ങളെയെല്ലാം അറബി പേരു നൽകി ഖുർആൻ പ്രവാചകരായി അവതരിപ്പിക്കുന്നു. ഇസ്രായേൽ ചരിത്രത്തിൽ ഇവരിൽ പലരും (ഉദാ: അഹറോൻ, ദാവീദ്, സോളമൻ) പ്രവാചകരേ ആയിരുന്നില്ല എന്നതാണു വാസ്തവം. ദൈവപുത്രനായ ഈശോയും (ഈസ) ഖുർആനിൽ ഒരു പ്രവാചകൻ മാത്രമാണ്! മുഹമ്മദിനെ അവസാനത്തെ പ്രവാചകനായി അവതരിപ്പിക്കാനായി ബൈബിളിലെ സമയക്രമം (chronology) പരിഗണിക്കാതെ ഉണ്ടാക്കിയ ഒരു പട്ടികയാണ് ഖുർആനിൽ കാണുന്നത്. ബൈബിളിലെ പ്രവാചകരെപ്പോലെ ഖുർആനിലെ ഈ പ്രവാചകർ എന്തെങ്കിലും ദൈവിക ദൗത്യത്തിൽ ഏർപ്പെട്ടിരുന്നതായും കാണുന്നില്ല. ബൈബിളിലെ പ്രവാചകരെല്ലാം പലസ്തീനിയായിൽ ജീവിച്ചിരുന്ന യഹൂദരായിരുന്നു. അറേബ്യായിലെ ഒരു പ്രവാചകനെക്കുറിച്ചും ബൈബിൾ പ്രതിപാദിക്കുന്നില്ല. ഒരു യഹൂദനോ ബൈബിളിലെ പ്രവാചക പാരമ്പര്യമുള്ള വ്യക്തിയോ അല്ലാതിരുന്ന മുഹമ്മദിനെ ബൈബിളിലെ പ്രവാചകന്മാരുടെ അവസാന കണ്ണിയായി അവതരിപ്പിക്കുന്നതു തികച്ചും സത്യവിരുദ്ധമാണ്. #{blue->none->b->മുഹമ്മദ് പ്രവാചകനോ? }# എ.ഡി. 570 ഏപ്രിൽ 20ന് സൗദി അറേബ്യയിലെ മക്കയിൽ മുഹമ്മദ് ജനിച്ചു എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത്. ഖുറേഷി ഗോത്രത്തിലെ ബാനു ഹാഷീം കുടുംബത്തിലെ അബ്‌ദുള്ളയും ആമിനയുമാണ് മാതാപിതാക്കൾ. മുഹമ്മദിന്റെ ജനനത്തിനു വളരെ മുമ്പേ പിതാവ് മരിച്ചു; ആറാംവയസ്സിൽ അമ്മയും, നാലു വയസു വരെ ഒരു അറേബ്യൻ സ്ത്രീ മുഹമ്മദിനെ പാലൂട്ടി. ആറു വയസു മുതൽ വല്യപ്പനായ അബ്‌ദുൾ മുത്താലിബും അദ്ദേഹത്തിന്റെ മരണശേഷം (പതിനൊന്നു വയസുമുതൽ) അമ്മയുടെ സഹോദരനായ അബു താലിബുമാണ് മുഹമ്മദിനെ വളർത്തിയത്. ബാനു ഹാഷീം കുടുംബം ഇസ്മായേലിന്റെ സന്തതി പരമ്പരയിൽപ്പെട്ടവരാണ് എന്നു പഠിപ്പിക്കുന്ന മുസ്ലീങ്ങളുണ്ട്. ഇതു സത്യവിരുദ്ധമാണ് എന്നു ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. "ഒരു ജനതയ്ക്കു നീ താക്കീത് നൽകുവാൻവേണ്ടി. അവരുടെ പിതാക്കന്മാർക്ക് താക്കീത് നൽകപ്പെട്ടിട്ടില്ല." (സൂറ 36, 6). ഖുറേഷി ജനതയ്ക്കു താൻ മുമ്പൊരിക്കലും ഒരു താക്കീതും നൽകിയിട്ടില്ലെന്നാണ് അറബി ദേവനായ അള്ളാ പറയുന്നത്. സത്യദൈവമായ യാഹ്‌വെയിൽനിന്നു താക്കീത് (വെളിപാട്) ലഭിച്ച വ്യക്തിയാണ് അബ്രാഹവും അദ്ദേഹത്തിന്റെ സന്തതികളായ ഇസഹാക്കും ഇസ്മായേലും. ബൈബിളിലെ ഇസ്മായേലുമായി അറബികൾക്കു യാതൊരു ബന്ധവുമില്ലെന്നു ഖുർആൻ ആവർത്തിച്ചു സ്ഥാപിക്കുന്നു: "നിനക്കുമുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക് നീ താക്കീതു നൽകുവാൻ വേണ്ടിയത്രെ"(സൂറ 28, 46). "അവർക്കു പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവർക്ക് നൽകിയിരുന്നില്ല. നിനക്കുമുമ്പ് അവരിലേക്ക് ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല" (സൂറ 34, 44). മാത്രവുമല്ല, ബൈബിളിലെ ഇസ്മായേല്യർക്ക് ഇസ്‌ലാമിക ചരിത്രത്തിലെ ഖുറേഷി ഗോത്രവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി തെളിയിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടുമില്ല. എ.ഡി.595-ൽ മുഹമ്മദിന് 25 വയസ്സുള്ളപ്പോൾ തന്നെക്കാൾ 15 വയസ് കൂടുതലുള്ള ഖുറേഷി ഗോത്രത്തിലെതന്നെ ഖദീജ എന്ന ധനികയായ വിധവയെ വിവാഹം കഴിച്ചു; ആ ബന്ധത്തിൽ അവർക്ക് ഏഴ് കുട്ടികൾ ജനിച്ചു; നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. ഇവരിൽ ഫാത്തിമ എന്ന പെൺകുട്ടിയൊഴികെ എല്ലാവരും ശൈശവത്തിൽ തന്നെ മരിച്ചു. (ഈ ഫാത്തിമയുടെ ഭർത്താവായ അലിയായിരുന്നു നാലാമത്തെ ഖലീഫ). ബാല്യംമുതൽ അനാഥത്വത്തിന്റെ ദുഃഖമനുഭവിച്ചു വളർന്നുവന്ന മുഹമ്മദിന് ഖദീജയുമായുള്ള ബന്ധം സമൂഹത്തിൽ വലിയ സ്ഥാനം നേടിക്കൊടുത്തു. എ.ഡി. 610-ൽ നാല്പതാമത്തെ വയസ്സിൽ മക്കയിലെ ഹീറ എന്ന ഗുഹയിൽവച്ച് ഉണ്ടായതായി പറയപ്പെടുന്ന ജിബ്രീൽ മലക്കിന്റെ ഒരു ദർശനമാണ് മുഹമ്മദിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.. 'അള്ളായുടെ നാമത്തിൽ ചൊല്ലുക' എന്ന അരുളപ്പാട് തനിക്കു ദർശനത്തിലുണ്ടായെന്ന് മുഹമ്മദ് ഭാര്യയായ ഖദീജയോടും അവരുടെ ബന്ധുവായ വാറാഖ് എന്ന ക്രിസ്ത്യൻ സ്നേഹിതനോടും പറഞ്ഞു. അള്ളാ മുഹമ്മദിനെ പ്രവാചകനായി നിയമിച്ചതാണ് ഇതെന്ന് അവർ വ്യാഖ്യാനിച്ചതിൻ പ്രകാരം മുഹമ്മദ് പ്രഘോഷണം ആരംഭിച്ചു. ബഹുദൈവവിശ്വാസികളായ ഗോത്രവർഗങ്ങൾക്കു പുറമേ ഏകദൈവ വിശ്വാസികളായ യഹൂദരും ക്രിസ്ത്യാനികളും മുഹമ്മദിന്റെ കാലത്ത് ധാരാളമായി അറേബ്യയിൽ ഉണ്ടായിരുന്നു. ഏകദൈവവിശ്വാസികളായ ക്രിസ്ത്യാനികളുടെയും യഹൂദരുടെയും സ്വാധീനത്തിൽ മുഹമ്മദ് അള്ളായെ ഏക ദൈവമായി അവതരിപ്പിച്ചു തുടങ്ങി. 'അള്ളാഹു മാത്രമേ ദൈവമായുള്ളൂ' (ലാ ഇലാഹ് ഇൽ അള്ളാ ) എന്ന് പ്രഘോഷിച്ചു തുടങ്ങിയ മുഹമ്മദ്, ജിബ്രിൽ പറഞ്ഞുകൊടുത്തവ ആയി തന്റെ അനുയായികളെ പഠിപ്പിച്ചത് ബൈബിളിലും സൊറാസ്ട്രിയൻ മതത്തിലും നിന്നുമെടുത്ത കാര്യങ്ങളായിരുന്നു. ബൈബിളിലെ സംഭവങ്ങളെയും വ്യക്തികളെയും കൂട്ടിക്കുഴച്ച്, സ്വന്ത അഭീഷ്ടങ്ങൾക്കുതകുംവിധം അവതരിപ്പിച്ചു. അള്ളായാണ് പ്രപഞ്ചസ്രഷ്ടാവെന്നും ശക്തനായ അള്ളാ അന്ത്യദിനത്തിൽ നന്മതിന്മകൾക്കനുസരിച്ചു വിധിക്കുമെന്നും മുഹമ്മദ് പ്രഘോഷിച്ചു. പഴയനിയമത്തിലെ യാഹ്‌വെ ഖുറേഷി മതദൈവമായ അള്ളാ തന്നെയാണ് എന്നു തെറ്റുദ്ധരിപ്പിക്കുംവിധം വിവരണങ്ങൾ നൽകി. പക്ഷേ, യഹൂദരും ക്രിസ്ത്യാനികളും വിശ്വസിക്കുന്ന യാഹ്‌വെയും മുഹമ്മദ് പ്രഘോഷിച്ച അള്ളായും ഒരാളല്ല, വ്യത്യസ്‌ത ദൈവങ്ങളാണ് എന്നു നമ്മൾ കണ്ടതാണല്ലോ. മക്കയിലായിരുന്ന കാലമത്രയും മുഹമ്മദ് യഹൂദരോടും ക്രിസ്ത്യാനികളോടും സൗഹൃദത്തിലാണു കഴിഞ്ഞിരുന്നത്. മക്കയിൽവച്ചു വെളിപ്പെട്ടു എന്നവകാശപ്പെടുന്ന ഖുർആനിലെ ആദ്യ അധ്യായങ്ങളിൽ ഇതു പ്രകടമാണ്. "മതത്തിൽ നിർബന്ധം പാടില്ല" (സൂറ 2, 256). ക്രിസ്ത്യാനികളെയും യഹൂദരെയും 'വേദക്കാര്‍' എന്നാണ് ആദ്യകാല സൂറത്തുകള്‍ വിശേഷിപ്പിക്കുന്നത് ( സൂറ 2, 136; 3,84; 4,47; 5,77; 10,94). ഖുറേഷികളുടെ മറ്റു ദേവന്മാരെ തള്ളിപ്പറയുകയും അള്ളായെ മാത്രം ദേവനായി അവതരിപ്പിക്കുകയും ചെയ്തതതുമൂലം മക്ക നിവാസികൾ മുഹമ്മദിനെ ഒരു പാഷണ്ഡിയായി കണക്കാക്കി. പത്തുവർഷം പ്രഘോഷിച്ചിട്ടും അദ്ദേഹത്തിന് മക്കയിൽ 150-ൽ താഴെ അനുയായികളെ മാത്രമെ ലഭിച്ചുള്ളൂ. മക്കയിൽ വലിയ വിജയ സാധ്യതയില്ല എന്നു തിരിച്ചറിഞ്ഞ മുഹമ്മദ് എ.ഡി. 622-ൽ അവിടെനിന്നു മദീനയിലേക്ക് പലായനം ചെയ്തതതിനുശേഷം അദ്ദേഹത്തിനു മറ്റു മതങ്ങളോടുള്ള സമീപന രീതിയിൽ കാതലായ മാറ്റം വന്നു. യഹൂദരും ക്രിസ്ത്യാനികളും വേദക്കാരാണെങ്കിലും തന്റെ കൂട്ടത്തിൽ കൂടാതിരുന്നതുമൂലം അദ്ദേഹം അവരെ 'അവിശ്വാസികൾ' എന്നു മുദ്രകുത്തി. തന്റെ പ്രബോധനം സ്വീകരിക്കാൻ വിസമ്മതിച്ച മറ്റു മതവിശ്വാസികളെയെല്ലാം ആക്രമിച്ചു കീഴടക്കുകയും നിർബന്ധിച്ച് അനുയായികളാക്കുകയും ചെയ്‌തു. ഇസ്ലാംമതം സ്വീകരിക്കാതിരുന്നവരെയെല്ലാം അദ്ദേഹം കൊന്നൊടുക്കി. മറ്റു മതവിശ്വാസികളുടെ മുമ്പിൽ മൂന്നു സാധ്യതകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഇസ്ലാംമതം സ്വീകരിക്കുക, ഭീമമായ മതനികുതി കൊടുക്കുക, കൊല്ലപ്പെടുക. എ.ഡി.622 മുതൽ 632-ൽ മരിക്കുന്നതുവരെ മുഹമ്മദ് ഇരുപതോളം യുദ്ധങ്ങൾ നേരിട്ടും ഇരുപത്തിരണ്ടിൽപ്പരം യുദ്ധങ്ങൾ ആഹ്വനം വഴിയും മതവ്യാപനത്തിനു വേണ്ടി നടത്തി. ഇതരവിശ്വാസികളോടു മുഹമ്മദ് പുലർത്തിയിരുന്ന മനോഭാവം തന്നെയാണു ഖുർആനിൽ പ്രതിഫലിക്കുന്നത് "സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്" (സൂറ 5,52; സാഹിഹ് മുസ്ലിം 26,5389). "സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്." (സൂറ 3,28; 4,144). "ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയിടത്തുവെച്ച് കൊന്നുകളയുക, അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സക്കാത്ത് നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കി കൊടുക്കുക" (സൂറ 9,5) ഖദീജയുടെ മരണശേഷം മുഹമ്മദ് 6 വയസ്സുള്ള ആയിഷ (ബുഖാരി 58,234), വളർത്തുമകനായ സയദിന്റെ ഭാര്യയായ സൈനബ (സൂറ 33,37) തുടങ്ങി പതിനൊന്നു സ്ത്രീകളെ നിയമപരമായി വിവാഹം ചെയ്‌തു. കൂടാതെ, അനേകം ഉപനാരിമാരെയും അടിമസ്ത്രീകളെയും മുഹമ്മദ് തന്റെ ലൈംഗിക തൃഷ്‌ണയ്ക്കായി ഉപയോഗിച്ചിരുന്നതായി ജീവചരിത്രകാരനായ ഇബിൻ ഇഷാക്ക് രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ ഹദീസുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു (ബുഖാരി 5,268). എ.ഡി. 632-ൽ മുഹമ്മദ് തന്റെ അറുപത്തിമൂന്നാമത്തെ വയസ്സിൽ ഒരു യഹൂദ സ്ത്രീ ഒരുക്കിയ സൽക്കാരത്തിനിടെ വിഷം കലർന്ന ഭക്ഷണം കഴിച്ച് ഒരാഴ്ച്ചക്കുള്ളിൽ മരിച്ചു (ബുഖാരി 29,713; അബു ദൗഡ് 39, 4498). #{blue->none->b->മൂശ മുൻകൂട്ടി അറിയിച്ച പ്രവാചകനോ മുഹമ്മദ്? }# നിയമാവർത്തനപുസ്തകം 18,15-18 ന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് പഴയനിയമ പ്രവാചക പാരമ്പര്യത്തിൽപെട്ടവനാണ് എന്ന് അവകാശപ്പെടുന്നത്. പ്രസ്‌തുത ഭാഗത്ത് മൂശേയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: "നിന്റെ ദൈവമായ കർത്താവു നിന്റെ സഹോദരങ്ങളുടെ ഇടയിൽനിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി ഉയർത്തും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്" (നിയ 18, 15). ഇതേകാര്യം തന്നെ 18 ആം വാക്യത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്. ഇവിടെ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രവാചകനാണു മുഹമ്മദ് എന്നാണ് ചിലരുടെ വാദം. 'നിന്റെ സഹോദരങ്ങളുടെ' ഇടയിൽ നിന്ന് ഒരു പ്രവാചകനെ ഉയർത്തും എന്നാണു പറഞ്ഞിരിക്കുന്നത്. ഇസ്രായേൽ ജനത്തിലാണ് ഈ വാഗ്‌ദാനം നൽകപ്പെട്ടത്. അതായത്, ഇസ്രായേൽക്കാരിൽ നിന്നുതന്നെ ദൈവം ഒരു പ്രവാചകനെ അവർക്കുവേണ്ടി ഉയർത്തും എന്നു സാരം. അല്ലാതെ, മറ്റേതെങ്കിലും ജനതയിൽനിന്ന് ഒരു പ്രവാചകനെ നൽകുമെന്നല്ല ദൈവം വാഗ്‌ദാനം ചെയ്‌തത്. നിയ 18,15-18-ൽ പരാമര്ശിക്കപ്പെട്ടിരിക്കുന്ന മൂശെയെപ്പോലുള്ള പ്രവാചകൻ, യൂദാഗോത്രത്തിലും ദാവീദിന്റെ വംശപരമ്പരയിലും പിറന്ന ദൈവപുത്രനായ ഈശോമിശിഹായാണ് എന്നു പത്രോസ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നുണ്ട് (നടപടി 3,22). 'ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്' (മത്താ 11,29) എന്നു പറഞ്ഞ ഈശോയാണ്, 'ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ച് ഏറ്റവും സൗമ്യനായിരുന്ന' (സംഖ്യ 12,3 )മൂശെയെപ്പോലെയുള്ള പ്രവാചകൻ. #{red->none->b-> ഈശോ വാഗ്‌ദാനം ചെയ്‌ത സഹായകനോ മുഹമ്മദ്? }# യോഹന്നാന്റെ സുവിശേഷം 14,16-ൽ ഈശോമിശിഹാ ഇപ്രകാരം ഒരു വാഗ്‌ദാനം നൽകുന്നുണ്ട്.: " ഞാൻ പിതാവിനോട് പ്രാർത്ഥിക്കുകയും എന്നേക്കും നിങ്ങളോട് കൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരുകയും ചെയ്യും." ഈശോ വാഗ്‌ദാനം ചെയ്‌ത ഈ 'സഹായകൻ' മുഹമ്മദ് ആണ് എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ, തുടർന്നുള്ള ഒരു വാക്യത്തിൽ ഈ 'സഹായകൻ' ആരാണെന്ന് ഈശോതന്നെ വ്യക്തമാക്കുന്നു: "എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ്... (യോഹ 14,16), ഈശോ വാഗ്‌ദാനം ചെയ്‌ത 'സഹായകൻ' പരിശുദ്ധാത്മാവാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. അതു പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവാണ് (യോഹ 15,26) എന്നും അവിടുന്നു പഠിപ്പിക്കുന്നു. സഹായകനായ ഈ ആത്മാവിനെ അയയ്ക്കുന്നതാകട്ടെ ഈശോതന്നെയും. ഈശോ സഹായകനെ വാഗ്‌ദാനം ചെയ്‌തത് തന്റെ ശിഷ്യഗണമായ ക്രൈസ്തവർക്കാണ്. ഈ വാഗ്‌ദാനം - ഉന്നതങ്ങളിൽ നിന്നുള്ള ശക്തി - സ്വീകരിക്കുന്നതുവരെ ജറുസലേം നഗരത്തിൽ വസിക്കുവാൻ അവിടന്നു ശിഷ്യർക്കു കൽപ്പനയും നൽകിയിരുന്നു. (ലൂക്കാ 24,49). പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യന്മാരുടെമേൽ (നടപടി 1,14) പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് വരികയും ചെയ്‌തു (നടപടി 2,4). ഈശോ കൽപ്പിച്ചിരുന്നതുപോലെ ഈ സഹായകന്റെ ശക്തിയാൽ ശ്ലീഹന്മാർ പ്രസംഗിക്കുകയും പഠിപ്പിക്കുകയും സാക്ഷ്യം നൽകുകയും ചെയ്‌തതു വഴിയാണു തിരുസഭ ജന്മമെടുത്തത്. ഈശോ വാഗ്‌ദാനം ചെയ്‌ത സഹായകൻ മുഹമ്മദ് അല്ലാ എന്നു ബൈബിളിൽ നിന്നുതന്നെ വ്യക്തമാണ്. ഇസ്രായേൽ പ്രവാചകന്മാരുടെ പാരമ്പര്യമോ ദൗത്യമോ ധാർമികതയോ അവകാശപ്പെടാനില്ലാത്ത മുഹമ്മദിനെ ബൈബിൾ പ്രകാരമുള്ള ഒരു പ്രവാചകനാണ് എന്നു പറയുന്നത് തികച്ചും തെറ്റാണ്. (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ ഏഴുഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര -> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 -> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 -> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 -> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 -> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 -> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 -> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 -> http://www.pravachakasabdam.com/index.php/site/news/22317}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #{blue->none->b-> കുറിപ്പുകൾ }# 1. A . Guillaume, The Life of Mohammad, Karachi, 2004, 73-82. 2. ........, The Life of Mohammad, 110-111. 3.........., The Life of Mohammad, 98-100. 4.........., The Life of Mohammad, 130-131. 5. ........, The Life of Mohammad, 104. #{blue->none->b->സഹായഗ്രന്ഥങ്ങൾ }# 1. Shourie Arun,The World of Fatwas or The Sharia in Action, New York 2012. 2. Spencer Robert, Did Muhammad Exist?: An Inquiry Intro Islam Obscure Origins , New York 2012. 3. ....., Religion of Peace? Why Christianity Is and Islam Isn't, Hertfordshire 2007. 4. ......, The Myth of Islamic Tolerance: How Islamic Law Treats Non-Muslims (editor), Armherst NY 2005. 5. Warraq Ibn, The Quest for the Historical Muhammad, edited and translated by Ibn Warraq, Amherst NY 2000.
Image: /content_image/TitleNews/TitleNews-2024-01-16-20:41:24.jpg
Keywords: ലേഖനപരമ്പര

22526
Category: 18
Sub Category:
Heading: മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകം 20ന്
Content: തൃശൂർ: കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ മോൺ. ഡോ. ആൻ്റണി കുരിശിങ്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിനു മു മ്പിലൊരുക്കുന്ന വിശാലമായ പന്തലിലാണ് മെത്രാഭിഷേക കർമങ്ങൾ നടത്തുക. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർ മികനാകും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലും കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കേശേരിയും സഹകാർമികരായിരിക്കും. കെആർഎൽസിബിസി പ്രസിഡൻറും കോഴിക്കോട് ബിഷപ്പുമാ യ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾ ദോ ജിറേ ല്ലിയും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ റീത്തുകളിലെ നിരവധി മെത്രാൻമാരും വൈദികരും സഹകാർമികരാകും. മെത്രാഭിഷേക ചടങ്ങുകൾക്കുശേഷം നടത്തുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2024-01-17-08:24:37.jpg
Keywords: മെത്രാ