Contents

Displaying 22121-22130 of 24987 results.
Content: 22537
Category: 1
Sub Category:
Heading: യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവർക്ക് പിന്തുണയുമായി ലെബനോനിലെ സഭ
Content: വത്തിക്കാന്‍ സിറ്റി: ലെബനോനിലെ തെക്കൻ പ്രദേശത്തുള്ള യുദ്ധമുഖത്ത് നിന്നും പലായനം ചെയ്യാൻ നിർബന്ധിതരായ ആയിരക്കണക്കിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയുമായി കത്തോലിക്ക സഭ. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. സകലതും ആവശ്യമുള്ള അവർ, ഒന്നുമില്ലായ്മയിൽ നിന്നും ജീവിതം പുനർനിർമ്മിക്കുകയാണെന്നും ഇവര്‍ക്ക് സഭയുടെ പിന്തുണയോടെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങൾക്ക് രൂപംകൊടുത്തിട്ടുണ്ടെന്നും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും കാരിത്താസ് ലെബനോൻ പ്രസിഡന്റായ ഫാ. മിഷേൽ അബൗഡ്, വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള തീവ്രയുദ്ധത്തിൽ ലെബനോനിലെ സഭ ആശങ്കയിലാണ്. തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് തെക്കൻ ലെബനോനിലെ വർദ്ധിച്ചുവരുന്ന ബോംബ് ഷെല്ലാക്രമണങ്ങൾ, ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യുന്നതിന് നിർബന്ധിക്കുന്നു. സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളിൽ ഇതിനകം വലയുന്ന രാഷ്ട്രത്തിന്, ഈ സാഹചര്യം, നാടകീയമായ അനന്തരഫലങ്ങൾ ഉളവാക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യം രൂക്ഷമാക്കാൻ ഇടയായതോടെ പലർക്കും സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കുന്നില്ല. യാതനയ്ക്കും ഭയത്തിനും മാത്രമേ യുദ്ധം കാരണമാകൂ. സഭ ഭൗതിക സഹായം മാത്രമല്ല, പ്രാർത്ഥനയും ദിവ്യബലിയും വഴി ആത്മീയ പിന്തുണയും നൽകുന്നുണ്ടെന്ന് ഫാ. മിഷേൽ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം ലെബനോന്റെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചുകൊണ്ട് മാരോണൈറ്റ് സഭയുടെ തലവനും പാത്രിയര്‍ക്കീസുമായ ബെച്ചാര ബൗട്രോസ് അൽ റാഹി തന്റെ പിന്തുണ അറിയിച്ചിരിന്നു. നിലവിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കൊപ്പം ഇസ്രായേല്‍ ഹമാസ് യുദ്ധമാണ് ലെബനോനില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Image: /content_image/News/News-2024-01-18-15:14:32.jpg
Keywords: ലെബനോ
Content: 22538
Category: 1
Sub Category:
Heading: ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും എക്യൂമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസും ചേര്‍ന്നുള്ള ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിന് ആരംഭം. ഇന്ന് ജനുവരി 18നു ആരംഭിച്ച പ്രാര്‍ത്ഥനാവാരം വിശുദ്ധ പൗലോസിന്റെ മാനസാന്തര തിരുനാളായ ജനുവരി 25നു സമാപിക്കും. "നിങ്ങളുടെ ദൈവമായ കർത്താവിനെയും നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും സ്നേഹിക്കുക" എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഉദ്ധരണിയാണ് (ലൂക്കാ 10: 27) പ്രാർത്ഥനാ വാരത്തിന്റെ പ്രമേയം. ഓരോ വർഷവും വിവിധ പ്രദേശങ്ങളിലെ എക്യുമെനിക്കൽ പങ്കാളികളോട് ചേര്‍ന്നാണ് പ്രാര്‍ത്ഥന തയാറാക്കുന്നത്. ഇത്തവണത്തെ പ്രാര്‍ത്ഥന, ബുർക്കിന ഫാസോയിലെ പ്രാദേശിക എക്യുമെനിക്കൽ ഗ്രൂപ്പാണ് തയാറാക്കിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം, കത്തോലിക്കാ സഭയും വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസും ചേർന്ന് 1966 മുതൽ പ്രാർത്ഥനകൾ സംയുക്തമായി കമ്മീഷൻ ചെയ്യുവാന്‍ തീരുമാനമെടുക്കുകയുമായിരിന്നു. കത്തോലിക്ക വിശ്വാസം സ്വീകരിച്ച അമേരിക്കൻ എപ്പിസ്ക്കോപ്പൽ സമൂഹാംഗമായിരുന്ന ഫാ. പോൾ വാറ്റ്സൺ 1908-ൽ ആണ് ക്രിസ്തീയ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചത്. ആദ്യം ഇത് കത്തോലിക്ക സഭയ്ക്കകത്ത് മാത്രം ഒതുങ്ങിയതായിരുന്നെങ്കിലും 1948-ൽ സഭകളുടെ ലോക സമിതി (വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് - World Council of Churches – WCC) സ്ഥാപിതമായതിനു ശേഷം പല ക്രൈസ്തവ സഭകളും ഈ ആചരണത്തിൽ പങ്കുചേരാൻ തുടങ്ങുകയും എക്യുമെനിക്കൽ സ്വഭാവം കൈവരുകയുമായിരിന്നു. അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചുകൾ, ഈസ്റ്റേൺ ഓർത്തഡോക്സ് സഭകള്‍, മൊറാവിയൻ ചർച്ച്, ലൂഥറൻ, ആംഗ്ലിക്കൻ, മെനോനൈറ്റ്, മെത്തഡിസ്റ്റ് ചർച്ചുകൾ, ബാപ്റ്റിസ്റ്റ്, പെന്തക്കോസ്ത് കൂട്ടായ്മകളും എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തില്‍ പങ്കാളികളാകുന്നുണ്ട്.
Image: /content_image/News/News-2024-01-18-16:34:30.jpg
Keywords: ക്രിസ്തീയ
Content: 22539
Category: 18
Sub Category:
Heading: വിശുദ്ധ കുര്‍ബാന അര്‍പ്പണം; മുന്നറിയിപ്പുമായി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: നെടുങ്കണ്ടം: വിശുദ്ധ കുർബാന അര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ മുന്നറിയിപ്പുമായി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വൈദികർക്കു തോന്നിയതു പോലെ വിശുദ്ധ കുർബാന ചൊല്ലാനാകില്ലെന്നും സഭയുടെ പ്രബോധനങ്ങ ൾ അനുസരിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. നെടുങ്കണ്ടം സെൻ്റ സെബാസ്റ്റ്യൻസ് ദേവാലയം കൂദാശ ചെയ്തതിനുശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നല്‌കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ആരാധനക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ളതല്ല. വൈദികർക്കു തോന്നിയതുപോലെ കുർബാന ചൊല്ലാൻ കഴിയില്ലെന്നും സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുണ്ട്. ഇവ അനുസരിക്കാൻ എല്ലാവരും തയാറാ കണം. ദേവാലയങ്ങളിൽ കുർബാന മുടങ്ങാനുള്ള സാഹചര്യം ഒരുക്കരുതെ ന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2024-01-19-07:43:25.jpg
Keywords: തട്ടി
Content: 22540
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറു പേരിൽ ഒരാളായി അഞ്ചാം തവണയും സിസ്റ്റർ ലൂസി കുര്യന്‍
Content: മുംബൈ: പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) 'ഊം 100' മാഗസിൻ രാജ്യാന്തരതലത്തിൽ നടത്തിയ വോട്ടെടുപ്പിൽ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറു പേരിൽ ഒരാളായി മാഹേർ ഫൗണ്ടർ ഡയറക്‌ടറും മലയാളിയുമായ സിസ്റ്റർ ലൂസി കുര്യനെ അഞ്ചാം തവണയും തെരഞ്ഞെടുത്തു. 2018, 2019, 2020, 2022 എന്നീ വർഷങ്ങളിലും സിസ്റ്ററിന് ഈ ബഹുമതി ലഭിച്ചിരുന്നു. 1955 സെപ്റ്റംബര്‍ 10ന് ജനിച്ച സിസ്റ്ററിന്റെ വിദ്യാഭ്യാസം കോളയാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും തുടര്‍ന്നു മുംബൈയിലുമായിരുന്നു. 1977ല്‍ ഹോളിക്രോസ് സന്യാസിനി സഭയില്‍ ചേര്‍ന്നു. 1980ല്‍ വ്രതവാഗ്ദാനം നടത്തി. വിവിധ ചൂഷണങ്ങൾക്ക് ഇരയായ സ്ത്രീകളെ സഹായിക്കാൻ ഹോളി ക്രോസ് കോൺവെന്റിലെ സിസ്റ്റർ നോയിലിൻ പിന്റോ സ്ഥാപിച്ച ഹോപ് എന്ന സംഘടനയിൽ 1989ൽ ചേർന്നു. 1997ല്‍ പൂനയില്‍ സ്ഥാപിച്ച മാഹേര്‍ പ്രസ്ഥാനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടായിരത്തോളം അനാഥര്‍ക്കാണ് അഭയം നല്‍കുന്നത്. ജാതിമത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 2017ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂനെയിൽ സ്ഥാപിച്ചു. 68 ഭവനങ്ങളിലായി 2100 പേർക്ക് മാഹേർ അഭയം നൽകുന്നു. സംസ്ഥാന-ദേ ശീയ-അന്തർദേശീയ തലത്തിൽ 265 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നിരാലംബ രും നിരാശ്രയരുമായ 203 പെൺകുട്ടികളുടെ വിവാഹവും സിസ്റ്ററിന്റെ നേതൃ ത്വത്തിൽ മാഹേറിൽ നടത്തിയിരിന്നു.
Image: /content_image/News/News-2024-01-19-07:52:29.jpg
Keywords: ലൂസി
Content: 22541
Category: 18
Sub Category:
Heading: നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയം മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയില്‍
Content: നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി ഉയർത്തപ്പെട്ടു. ഇന്നലെ രാവിലെ ദേവാലയത്തിൽ നടന്ന തിരുക്കർമത്തിൽ സീറോമല ബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുതിയ ദേവാലയത്തി ന്റെ കൂദാശയും പ്രതിഷ്ഠയും തീർത്ഥാടന ദേവാലയ പ്രഖ്യാപനവും നടത്തി. കഠിനാധ്വാനംകൊണ്ട് നാടിന്റെ വിശപ്പടക്കാൻ പരിശ്രമിച്ചവരാണ് ഇടുക്കിയിലെ കുടിയേറ്റ കർഷകരെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വലിയ ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് നെടുങ്കണ്ടത്ത് മനോഹരമായ ദേവാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഹൈറേഞ്ചിലെ ജനതയുടെ വിശ്വാസത്തിന്റെ ഗോപുരമാണ് നെടുങ്കണ്ടത്ത് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുക്കർമങ്ങളിൽ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരാ യ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവരും രൂപതയിലെ 150ഓളം വൈദികരും സഹകാർമികരായിരുന്നു.
Image: /content_image/India/India-2024-01-19-07:58:21.jpg
Keywords: എപ്പി
Content: 22542
Category: 1
Sub Category:
Heading: കാനഡയില്‍ മുപ്പത്തിമൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കിയതായി റിപ്പോർട്ട്
Content: ഒട്ടാവ: കാനഡയിലെ കത്തോലിക്ക ദേവാലയങ്ങൾക്ക് നേരെ 2021 മെയ് മാസം മുതൽ അരങ്ങേറിയ തീവയ്പ്പ് ആക്രമണങ്ങളിൽ മുപ്പത്തിമൂന്നെണ്ണം പൂർണ്ണമായും കത്തിനശിച്ചെന്ന് കനേഡിയൻ വാർത്താ ഏജൻസി. വിനാശകരമായ തീപിടുത്തങ്ങളിൽ ഇരുപത്തിനാലെണ്ണം മനഃപൂർവ്വമാണെന്നും രണ്ടെണ്ണം യാദൃശ്ചികമായി സംഭവിച്ചതാണെന്നും സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. 2019 ജനുവരി 1നും 2021 മെയ് മാസത്തിനും ഇടയിൽ കാനഡയിലെ പതിനാല് ദേവാലയങ്ങൾ കത്തിനശിച്ചു. 2021-ന്റെ ആരംഭത്തിൽ തദ്ദേശീയർക്കുവേണ്ടിയുള്ള മുൻ കത്തോലിക്കാ റസിഡൻഷ്യൽ സ്‌കൂളുകളിൽ "കൂട്ടക്കുഴിമാടങ്ങൾ" എന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകള്‍ പുറത്തുവന്നതിനെ തുടർന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാനഡയിലെ കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ നിരവധി ആക്രമണങ്ങൾ അരങ്ങേറിയത്. ദേവാലയ തീപ്പിടുത്തങ്ങളിൽ പതിമൂന്നെണ്ണം നാട്ടിൻപുറങ്ങളിലും, പതിനാലെണ്ണം ഫസ്റ്റ് നേഷൻസ് ലാൻഡ് എന്നറിയപ്പെടുന്ന തദ്ദേശീയരുടെ പ്രദേശങ്ങളിലുമാണ് സംഭവിച്ചത്. 2021 മുതല്‍ അഗ്നിയ്ക്കിരയായ ആക്രമണങ്ങളില്‍, ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങളാണ്. ആംഗ്ലിക്കൻ, ഇവാഞ്ചലിക്കൽ, യുണൈറ്റഡ് മതവിഭാഗങ്ങളെയും ബാധിച്ചു. ഇതിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. 2022 ഓഗസ്റ്റിൽ ആൽബെർട്ടായിലെ ഫോർട്ട് ചിപ്യാനിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയവും 2023-ൽ മെയ് മാസത്തിൽ വടക്കൻ ആൽബർട്ടായിലെ 121 വർഷം പഴക്കമുള്ള കത്തോലിക്കാ ദേവാലയവും പുനരുദ്ധാരണം നടത്താന്‍ കഴിയാത്തവിധം അഗ്നിക്കിരയാക്കി. മുപ്പത്തിമൂന്നു ദേവാലയങ്ങൾ അഗ്‌നിക്കിരയായപ്പോൾ പലതും ആക്രമിക്കപ്പെട്ടെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റസിഡൻഷ്യൽ സ്‌കൂളുകളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ആദ്യമായി പുറത്തുവന്ന 2021 മെയ് മുതൽ രാജ്യത്തെ തൊണ്ണൂറ്റിയാറ് ക്രിസ്ത്യൻ ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കനേഡിയൻ വെബ്‌സൈറ്റായ ട്രൂ നോർത്തിന്റെ റിപ്പോര്‍ട്ട്.
Image: /content_image/News/News-2024-01-19-08:22:07.jpg
Keywords: കാനഡ
Content: 22543
Category: 1
Sub Category:
Heading: കഴിഞ്ഞ വര്‍ഷം ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത് 4998 ക്രൈസ്തവര്‍
Content: ലണ്ടന്‍: അന്താരാഷ്ട്ര ക്രിസ്ത്യൻ പീഡന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസിന്റെ പുതിയ വാർഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ക്രിസ്തു വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടത് 4998 ക്രൈസ്തവര്‍. അറുപതിലധികം രാജ്യങ്ങളിലെ സഭയെ പിന്തുണയ്ക്കുകയും ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ ലോകത്തിലെ ഏറ്റവും മോശകരമായ സാഹചര്യം നിലനില്‍ക്കുന്ന അന്‍പതു രാജ്യങ്ങളുള്ള പട്ടിക ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവിട്ടത്. സ്ഥിതിവിവരകണക്കനുസരിച്ചു 2023-ൽ പ്രതിദിനം പതിമൂന്ന് ക്രിസ്ത്യാനികളും, ശരാശരി 4,998 പേരും ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്തു. മുന്‍പത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ ആക്രമണങ്ങളിൽ ലോകമെമ്പാടും 14,766 ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. 2023-ൽ ആക്രമണങ്ങൾ കുതിച്ചുയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 365 ദശലക്ഷത്തിലധികം (ഏഴിൽ ഒരാൾ) ക്രിസ്ത്യാനികൾ, തങ്ങളുടെ വിശ്വാസത്തിനുവേണ്ടി ഉയർന്ന തോതിലുള്ള പീഡനങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നു ഓപ്പൺ ഡോർസ് മുന്നറിയിപ്പ് നൽകുന്നു. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ ഇത്തവണയും ഉത്തര കൊറിയയാണ് ഒന്നാം സ്ഥാനത്ത്. ഉത്തര കൊറിയയെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വിലക്കുണ്ടെന്ന് പറയുന്നു. അതീവ രഹസ്യമായും ഗുരുതരമായ അപകടസാഹചര്യത്തിലുമാണ് ക്രൈസ്തവര്‍ ഒത്തുകൂടുന്നതെന്ന് ഓപ്പൺ ഡോർസ് പറയുന്നു. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നൈജീരിയ. ഉപ-സഹാറൻ രാജ്യങ്ങളിൽ നടന്ന ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങളില്‍ പത്തില്‍ 9 എണ്ണവും അരങ്ങേറിയത് നൈജീരിയയിലാണ് . 2024 വേൾഡ് വാച്ച് ലിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങളിൽ, 26 ഉപ സഹാറൻ രാജ്യങ്ങൾ, പീഡനത്തിന്റെ ഉയർന്ന തലത്തിലോ അതിന് മുകളിലോ സ്ഥാനത്താണ്.
Image: /content_image/News/News-2024-01-19-15:42:49.jpg
Keywords: ക്രിസ്ത്യൻ
Content: 22544
Category: 18
Sub Category:
Heading: ഐടിഐ സ്കോളർഷിപ്പ്: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
Content: തിരുവനന്തപുരം: സർക്കാർ അംഗീകൃത പ്രൈവറ്റ് ഐടിഐകളിൽ ഒന്ന്/ രണ്ട് വർഷത്തെ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീസ് റീ ഇംബേഴ്‌സ്മെൻ്റ് ചെയ്‌തു നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പിന് അർഹത. മാനദണ്ഡങ്ങൾക്കനുസൃതമായി 2023-24 സാമ്പത്തിക വർഷം 4398 ന്യൂനപക്ഷ വിദ്യാർഥികളെയാണ് ജനസംഖ്യാനുപാതികമായി തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ്സൈറ്റിലെ സ്കോളര്‍ഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090. ** {{ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍->https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php}}
Image: /content_image/India/India-2024-01-20-08:17:51.jpg
Keywords: സ്കോള
Content: 22545
Category: 1
Sub Category:
Heading: സിനിമ താരമായിരുന്ന ഭർത്താവിന്റെ മരണത്തിന് പിന്നാലെ നിത്യതയെ കുറിച്ചുള്ള ബൈബിൾ വചനങ്ങൾ പങ്കുവെച്ച് ഭാര്യ
Content: കാലിഫോര്‍ണിയ: മെക്സിക്കന്‍ സിനിമ താരമായിരുന്ന ഭർത്താവിന്റെ മരണത്തിന് പിന്നാലെ നിത്യജീവനെ കുറിച്ചുള്ള ബൈബിൾ വചനങ്ങൾ പങ്കുവെച്ച് ഭാര്യയുടെ ക്രൈസ്തവ സാക്ഷ്യം. സിനിമ താരമായിരുന്ന ഏഡൻ കാന്റോയുടെ ഭാര്യ സ്റ്റെഫാനിയാണ് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിലെ വചനം പങ്കുവെച്ചത്. ജനുവരി എട്ടാം തീയതി അര്‍ബുദ രോഗബാധിതനായി നാല്‍പ്പത്തിരണ്ടാമത്തെ വയസ്സിൽ ഏഡൻ മരണമടയുന്നത്. "ഭൂമിയില്‍ നിക്ഷേപം കരുതിവയ്‌ക്കരുത്‌. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല.നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. (മത്തായി 6 : 19-21) എന്ന വചനഭാഗം ഏഡൻ കാന്റോയുടെ ഭാര്യ സ്റ്റെഫാനി തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരിന്നു. "എന്നും എൻറെ നിധിയായ ഏഡൻ. ഉടനെ കാണാം" എന്ന വാചകവും ഹൃദയ രൂപത്തിലുള്ള ഒരു ഇമോജിയോട് ഒപ്പം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ജീവിതത്തിൽ സ്നേഹവും, ലക്ഷ്യവും കണ്ടെത്താൻ രണ്ടു ദമ്പതികൾ നടത്തുന്ന യാത്രകളെ ആസ്പദമാക്കി നിർമ്മിച്ച 'ടു ഹേർട്ട്സ്' എന്ന ചിത്രത്തിൽ വേഷം ചെയ്യാൻ സാധിച്ചതിൽ ഏഡൻ, 2020ൽ 'ക്രിസ്ത്യൻ പോസ്റ്റി'ന് നൽകിയ അഭിമുഖത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. ചിത്രം ജീവന് നൽകുന്ന മൂല്യവും, കുടുംബത്തിന് നൽകുന്ന പ്രാധാന്യവുമാണ് പ്രത്യേകമായി ചൂണ്ടിക്കാണിച്ചത്. അവസാന നാളുകളിലും അടൻ തൻറെ ക്രൈസ്തവ വിശ്വാസം ശക്തമായി പങ്കുവെച്ചിരുന്നു. നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ജ്ഞാനമുള്ള ഒരു ആത്മാവ് ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അന്ത്യനാളുകളിൽ പറഞ്ഞിരുന്നു.
Image: /content_image/News/News-2024-01-20-08:48:41.jpg
Keywords: സിനിമ
Content: 22546
Category: 1
Sub Category:
Heading: കടുത്ത മഞ്ഞിനെ അവഗണിച്ച് വാഷിംഗ്ടണില്‍ പതിനായിരങ്ങളുടെ പങ്കാളിത്തവുമായി മാർച്ച് ഫോർ ലൈഫ് റാലി
Content: വാഷിംഗ്ടൺ ഡിസി: കടുത്ത മഞ്ഞിനെ അവഗണിച്ച് വാഷിംഗ്ടൺ ഡിസിയിൽ നടന്ന 'മാർച്ച് ഫോർ ലൈഫ്' റാലിയിൽ പ്രോലൈഫ് മുദ്രാവാക്യങ്ങൾ മുഴക്കി ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. കാപ്പിറ്റോൾ കെട്ടിടത്തിൽ നിന്നും സുപ്രീംകോടതി വരെ നീണ്ടുനിന്ന റാലി ഇന്നലെ വെള്ളിയാഴ്ചയാണ് നടന്നത്. അമേരിക്കയുടെ ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ള പ്രമുഖർ റാലി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് പങ്കെടുക്കാൻ എത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 'ജീവന്‍ അമൂല്യമാണ്', 'അയാം ദി പ്രോലൈഫ് ജനറേഷൻ' തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ആളുകൾ കരങ്ങളില്‍ വഹിച്ചിട്ടുണ്ടായിരുന്നു. റാലിയിൽ അന്‍പതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ കണക്കുകൂട്ടിയിരുന്നത്. മികച്ച ആരോഗ്യ പരിചരണം, സ്ത്രീകൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ലഭ്യമാക്കേണ്ട സുപ്രധാന സമയമാണ് ഇതെന്ന് സ്പീക്കർ ജോൺസൺ പ്രസംഗിച്ചു. പ്രസവാവസ്ഥയിൽ ആയിരിക്കുന്ന അമ്മമാരെയും, കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹമുള്ളവരെയും, പ്രോലൈഫ് ക്ലിനിക്കുകളെയും അടക്കം സഹായിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം വിശദീകരിച്ചു. അമേരിക്കയിൽ സുപ്രീംകോടതി ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയോടുകൂടിയാണ് 1973ല്‍ മുപ്പതോളം വരുന്ന പ്രോലൈഫ് നേതാക്കൾ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതിനെ പറ്റി ചിന്തിച്ചത്. രണ്ടു വർഷങ്ങൾക്കു മുന്‍പ് കേസിലെ വിധിക്ക് സാധുതയില്ലായെന്ന് വ്യക്തമാക്കി കോടതി മറ്റൊരു വിധി പുറപ്പെടുവിച്ചിരുന്നു. കോടതിവിധി വന്നതിനുശേഷം നടക്കുന്ന രണ്ടാമത്തെ 'മാർച്ച് ഫോർ ലൈഫ്' ആയിരുന്നു ഇത്തവണ നടന്നത്. സംസ്ഥാനങ്ങൾക്ക് ഭ്രൂണഹത്യ വിഷയത്തിൽ തീരുമാനമെടുക്കാം എന്നുള്ള സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് പതിനാലോളം സംസ്ഥാനങ്ങളാണ് ഭ്രൂണഹത്യ നിയന്ത്രണിക്കുക എന്നുള്ള ലക്ഷ്യം വച്ച് നിയമനിർമാണങ്ങൾ പാസാക്കിയത്. ഭ്രൂണഹത്യയെ പറ്റി ചിന്തിക്കാൻ പറ്റാത്ത നാൾ വരെ ഇതിനെതിരെ പ്രതിരോധം തീർക്കണം എന്ന സന്ദേശമായിരിന്നു മാർച്ച് ഫോർ ലൈഫ് റാലിയിൽ പ്രധാനമായും മുഴക്കിയത്.
Image: /content_image/News/News-2024-01-20-16:31:37.jpg
Keywords: മാർച്ച് ഫോർ ലൈ