category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിനിമ താരമായിരുന്ന ഭർത്താവിന്റെ മരണത്തിന് പിന്നാലെ നിത്യതയെ കുറിച്ചുള്ള ബൈബിൾ വചനങ്ങൾ പങ്കുവെച്ച് ഭാര്യ
Contentകാലിഫോര്‍ണിയ: മെക്സിക്കന്‍ സിനിമ താരമായിരുന്ന ഭർത്താവിന്റെ മരണത്തിന് പിന്നാലെ നിത്യജീവനെ കുറിച്ചുള്ള ബൈബിൾ വചനങ്ങൾ പങ്കുവെച്ച് ഭാര്യയുടെ ക്രൈസ്തവ സാക്ഷ്യം. സിനിമ താരമായിരുന്ന ഏഡൻ കാന്റോയുടെ ഭാര്യ സ്റ്റെഫാനിയാണ് മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തിലെ വചനം പങ്കുവെച്ചത്. ജനുവരി എട്ടാം തീയതി അര്‍ബുദ രോഗബാധിതനായി നാല്‍പ്പത്തിരണ്ടാമത്തെ വയസ്സിൽ ഏഡൻ മരണമടയുന്നത്. "ഭൂമിയില്‍ നിക്ഷേപം കരുതിവയ്‌ക്കരുത്‌. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല.നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും. (മത്തായി 6 : 19-21) എന്ന വചനഭാഗം ഏഡൻ കാന്റോയുടെ ഭാര്യ സ്റ്റെഫാനി തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരിന്നു. "എന്നും എൻറെ നിധിയായ ഏഡൻ. ഉടനെ കാണാം" എന്ന വാചകവും ഹൃദയ രൂപത്തിലുള്ള ഒരു ഇമോജിയോട് ഒപ്പം പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ജീവിതത്തിൽ സ്നേഹവും, ലക്ഷ്യവും കണ്ടെത്താൻ രണ്ടു ദമ്പതികൾ നടത്തുന്ന യാത്രകളെ ആസ്പദമാക്കി നിർമ്മിച്ച 'ടു ഹേർട്ട്സ്' എന്ന ചിത്രത്തിൽ വേഷം ചെയ്യാൻ സാധിച്ചതിൽ ഏഡൻ, 2020ൽ 'ക്രിസ്ത്യൻ പോസ്റ്റി'ന് നൽകിയ അഭിമുഖത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചിരുന്നു. ചിത്രം ജീവന് നൽകുന്ന മൂല്യവും, കുടുംബത്തിന് നൽകുന്ന പ്രാധാന്യവുമാണ് പ്രത്യേകമായി ചൂണ്ടിക്കാണിച്ചത്. അവസാന നാളുകളിലും അടൻ തൻറെ ക്രൈസ്തവ വിശ്വാസം ശക്തമായി പങ്കുവെച്ചിരുന്നു. നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള ജ്ഞാനമുള്ള ഒരു ആത്മാവ് ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അന്ത്യനാളുകളിൽ പറഞ്ഞിരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-20 08:48:00
Keywordsസിനിമ
Created Date2024-01-20 08:48:41