Contents
Displaying 22131-22140 of 24987 results.
Content:
22547
Category: 18
Sub Category:
Heading: ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി
Content: കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയുടെ തൃതീയ മെത്രാനായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി. കോട്ടപ്പുറം കത്തീഡ്രലിൽ നടന്ന പ്രൗഢോജ്വലമായ മെത്രാഭിഷേകച്ചടങ്ങിൽ മുഖ്യകാർമികനായ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, വിശ്വസ്‌തതയുടെ അടയാളമായ മോതിരവും വിശുദ്ധിയുടെ അടയാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു. തുടർന്ന് അജപാലനാധികാരത്തിൻ്റെ ചിഹ്നമായ ദണ്ഡ് നൽകി ഭദ്രാസനക്കസേരയിൽ ഇരുത്തിയതോടെ കത്തീഡ്രൽ അങ്കണത്തിൽ എത്തിയ വിശ്വാസീ സഹസ്രങ്ങൾ കരഘോഷം മുഴക്കി. അപ്പസ്തോലിക് ന്യൂൺഷ്യോയ്ക്കും നിയുക്ത മെത്രാനും സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ പ്രവേശനകവാടത്തിൽ ഉജ്വല സ്വീകരണമാണു നൽകിയത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല വിശിഷ്ടാതിഥികളെ ഹാരമണിയിച്ചു. 51 പൊൻകുരിശുകളും 101 മുത്തുക്കുടകളും 101 മാലാഖക്കുരുന്നുകളും പരമ്പരാഗത ക്രിസ്തീയവേഷം ധരിച്ച 101 അമ്മമാരും സ്വീകരണത്തിന് അണിനിരന്നത് ആകർഷകമായി. ചാൻസലർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിലും ഫാ. ഫ്രാൻസിസ്കോ പടമാടനും നിയുക്ത ബിഷപ്പിനെ അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചു. ചാൻസലർ, മോൺ. അംബ്രോസ് പുത്തൻവീട്ടിലിനെ ബിഷപ്പായി വാഴിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനോടഭ്യർഥിച്ചു. തുടർന്ന് ചാൻസലർ ലത്തീൻ ഭാഷയിലുള്ള മാർപാപ്പയുടെ നിയമന ഉ ത്തരവും ഫാ. ഫ്രാൻസിസ്കോ പടമാടൻ അതിൻ്റെ മലയാള പ രിഭാഷയും വായിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. ലത്തീൻ, സീറോമലബാർ, സീറോമലങ്കര രൂപതകളിൽ നിന്നായി 28 മെത്രാന്മാർ അഭിഷേകച്ചടങ്ങിൽ പങ്കെടുത്തു. അഭിഷേകച്ചടങ്ങുകളുടെ ആദ്യഭാഗത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ നിയുക്ത മെത്രാന്റെ ശിരസിൽ കരങ്ങൾവച്ച് പ്രാർത്ഥിച്ചു. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലും ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാർമികരായി. അഭിഷിക്തനായ മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. വത്തിക്കാൻ പ്രതിനിധിയും അപ്പസ്തോലിക് ന്യൂൺഷ്യോയുമായ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത വികാരി ജനറാൾ മോൺ. ആന്റണി കുരിശിങ്കൽ, സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ വികാരി ഫാ. ജാക്‌ൺ വലി യപറമ്പിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Image: /content_image/India/India-2024-01-21-08:23:47.jpg
Keywords: അഭിഷിക്ത

22548
Category: 18
Sub Category:
Heading: എട്ടാമത് ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരം സിസ്റ്റർ ലൂസി കുര്യന്
Content: കൊച്ചി: എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് ദൈവദാസി മദർ തെരേസ ലിമ പുരസ്‌കാരത്തിന് പ്രശസ്‌ത സാമൂഹ്യ പ്രവർത്തക സിസ്റ്റർ ലൂസി കുര്യൻ അർഹയായി. 25,000 രൂപയും പ്രശസ്തിപ ത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചൂഷണങ്ങൾക്ക് ഇരയായവരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനുവേണ്ടി കാൽനൂറ്റാണ്ടിലേറെയായി മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മാഹേർ' എന്ന സംഘടനയുടെ സ്ഥാപകയാണ് സിസ്റ്റർ ലൂസി കുര്യൻ. സാമൂഹ്യപ്രവർത്തകരും മാനേജ്മെന്റ്റ് പ്രതിനിധികളും ഉൾപ്പെട്ട ജൂറിയാണ് പൂരസ്കാരം നിർണയിച്ചത്. 29ന് രാവിലെ 10.30ന് നടക്കുന്ന സെൻ്റ് തെരേസാസ് കോളജിന്റെ സ്ഥാപക ദി നാഘോഷത്തിൽ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പ്രഫ. എം.കെ. സാനു അനുഗ്രഹ പ്രഭാഷണം നടത്തും. പ്രഫ. മോനമ്മ കോക്കാട്, ഡോ. സിസ്റ്റർ വിനീത, പ്രിൻസിപ്പൽ ഡോ. അൽഫോൻസ വിജയ ജോസഫ്, ഡോ. അഗസ്റ്റിൻ മുള്ളൂർ എന്നിവർ പങ്കെടുക്കും.
Image: /content_image/India/India-2024-01-21-08:28:08.jpg
Keywords: ലൂസി

22549
Category: 1
Sub Category:
Heading: ഹെയ്‌തിയില്‍ ആറു കന്യാസ്ത്രീകൾ അടക്കം എട്ടു പേരെ സായുധധാരികൾ തട്ടിക്കൊണ്ടുപോയി
Content: പോർട്ട് ഓ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിൽ ആറു കന്യാസ്ത്രീകൾ അടക്കം എട്ടു പേരെ സായുധധാരികൾ തട്ടിക്കൊണ്ടുപോയി. കന്യാസ്ത്രീകൾ ജോലി ചെയ്യുന്ന സ്‌കൂളിലേക്കു വെള്ളിയാഴ്‌ച രാവിലെ ബസിൽ പോകവേയാണ് സംഭവം. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു പേർ ബസ് ഡ്രൈവറും ഒരു പെൺകുട്ടിയുമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഹെയ്തിയൻ റിലീജിയസ് കോൺഫറൻസ് സംഭവം സ്ഥിരീകരിച്ചു. കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍ സമൂഹത്തില്‍ നിന്നുള്ള കന്യാസ്ത്രീകളാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിട്ടുള്ളതെന്ന് പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. ഗുണ്ടാസംഘങ്ങളുടെ അക്രമം രൂക്ഷമായ ഹെയ്‌തിയിൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമാണ്. കഴിഞ്ഞവർഷം ഏതാണ്ട് മൂവായിരം പേരെ തട്ടിക്കൊണ്ടു പോയി. 2021-ല്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ 17 അംഗ യുഎസ് മിഷ്ണറി സംഘത്തിന്റെ വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരിന്നു. അതേസമയം പോർട്ട് ഓ പ്രിൻസിൻ്റെ എൺപതു ശതമാനം പ്രദേശത്തിന്റെയും നിയന്ത്രണം ഗുണ്ടാസംഘങ്ങൾക്കാണെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/India/India-2024-01-21-08:39:58.jpg
Keywords: ഹെയ്‌തി

22550
Category: 18
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഇന്ന് തലസ്ഥാന നഗരിയില്‍ സ്വീകരണം
Content: തിരുവനന്തപുരം: സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഇന്ന് തലസ്ഥാനത്ത് സ്വീകരണം. വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ലൂർദ് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലി യോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ആമുഖപ്രഭാഷണം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മ ന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ലൂർദ് ഫൊറോനാ വികാ രി ഫാ. മോർളി കൈതപ്പറമ്പിൽ ചടങ്ങിൽ സ്വാഗതം ആശംസിക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മറുപടി പ്രസംഗം നടത്തും. മർക്കോസ് ഏബ്രഹാം നന്ദി പ്രകാശിപ്പിക്കും.
Image: /content_image/India/India-2024-01-22-10:13:00.jpg
Keywords: തട്ടിലി

22551
Category: 18
Sub Category:
Heading: ദളിത് ക്രൈസ്‌തവ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം: ഡിസിഎംഎസ്
Content: കോട്ടയം: ദളിത് ക്രൈസ്‌തവ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെബിസിബി)യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലെ വിവിധ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ (ഡി സിഎംഎസ്) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, വിൻസെൻ്റ ആൻ്റണി, ഡി. പ്രഫലദാസ്, ത്രേസ്യാമ്മ മത്തായി, ബാബു പീറ്റർ, പി.ജെ. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നിഷേധിക്കപ്പെട്ട പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്നും അതിനായി 1950ൽ ഇന്ത്യൻ പ്രസിഡന്റ് ഇറക്കിയ ഉത്തരവിൻ്റെ മൂന്നാം ഖണ്ഡിക റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെ ട്ട് കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.
Image: /content_image/India/India-2024-01-22-10:26:18.jpg
Keywords: ദളിത

22552
Category: 1
Sub Category:
Heading: ജൂബിലിയ്ക്കു ഒരുക്കമായി 2024 പ്രാർത്ഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനുള്ള ഒരുക്കമായി പ്രാർത്ഥനാ വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനവരി 21 ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്. വ്യക്തിജീവിതത്തിലും സഭയുടെ ജീവിതത്തിലും ലോകത്തിലും പ്രാർത്ഥനയുടെ മഹത്തായ മൂല്യവും സമ്പൂർണ ആവശ്യവും പുനഃപരിശോധിക്കാൻ സമർപ്പിക്കപ്പെട്ട കാലയളവായി ഈ വര്‍ഷം മാറ്റണമെന്ന് പാപ്പ പറഞ്ഞു. ജൂബിലി വര്‍ഷം കൃപയുടെ കാലയളവാണെന്നും നന്നായി ജീവിക്കാനും ദൈവത്തിന്റെ പ്രത്യാശയുടെ ശക്തി അനുഭവിക്കാനും പ്രാർത്ഥന തീവ്രമാക്കാൻ ആവശ്യപ്പെടുകയാണെന്നും അതുകൊണ്ടാണ് പ്രാർത്ഥനയുടെ വർഷം ആരംഭിക്കുന്നതെന്നും പാപ്പ പറഞ്ഞു. പ്രാർത്ഥനാ വർഷത്തിൽ കത്തോലിക്ക വിശ്വാസി സമൂഹത്തെ പൂർണ്ണമായി പങ്കെടുക്കാൻ സഹായിക്കുന്നതിന് വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി കൂടുതല്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് മാർപാപ്പ പറഞ്ഞു. നാളെ ജനുവരി 23-ന് പ്രാർത്ഥനാവർഷത്തെക്കുറിച്ചുള്ള പത്രസമ്മേളനം നടത്തുമെന്നു പ്രസ് ഓഫീസും അറിയിച്ചു. 2000-ലെ മഹാജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തോലിക്ക സഭയില്‍ അനുഗ്രഹത്തിന്റെയും, തീര്‍ത്ഥാടനത്തിന്റെയും പ്രത്യേകമായ വിശുദ്ധ വര്‍ഷമായാണ് ജൂബിലി വര്‍ഷത്തെ കണക്കാക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. 2026 ജനുവരി 6-ന് ജൂബിലി വര്‍ഷം സമാപിക്കും. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്. Tag: Pope Francis announces Year of Prayer to prepare for 2025 Jubilee malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-22-11:28:47.jpg
Keywords: ജൂബിലി

22553
Category: 1
Sub Category:
Heading: നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം മൂന്ന് വൈദികരെ കൂടി പുറത്താക്കി
Content: മനാഗ്വേ: നിക്കരാഗ്വേ ഭരിക്കുന്ന ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെ സ്വേച്ഛാധിപത്യ ഭരണകൂടം മൂന്ന് കത്തോലിക്ക വൈദികരെ കൂടി പുറത്താക്കി. നിയമപരമായ പൌരത്വം റദ്ദാക്കിയതിന് ശേഷമാണ് രാജ്യത്തു നിന്നു പുറത്താക്കിയതെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകയായ മാർത്ത പട്രീഷ്യ മോളിന പറഞ്ഞു. രാജ്യത്തു നിന്നു പുറത്താക്കപ്പെട്ടവരില്‍ രണ്ടു വൈദികര്‍ മെക്സിക്കൻ പൗരന്മാരാണ്. പുറത്താക്കപ്പെട്ടവരില്‍ ഫാ. എസെക്വൽ ബ്യൂൻഫിൽ, മിഷ്ണറീസ് ഓഫ് ഹോളി സേവ്യർ കോൺഗ്രിഗേഷന്‍ അംഗം ഫാ. എറിക്ക് ഫിഗുറോവ, ഫാ. ഡേവിഡ് പെരെസ് എന്നീ വൈദികര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച രണ്ട് ബിഷപ്പുമാർ, 15 വൈദികർ, 2 സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഏകാധിപത്യ ഭരണകൂടം മോചിപ്പിച്ച് റോമിലേക്ക് നാടുകടത്തിയിരിന്നു. ഇവരെ വത്തിക്കാന്‍ ഏറ്റെടുത്തു. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് വൈദികരെ കൂടി പുറത്താക്കിയത് സഭയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഏകാധിപത്യ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനത്തിനൊപ്പം നിലകൊണ്ടതിനും നാടുകടത്തുന്നതിന് വിസമ്മതം കാണിച്ചതിന്റെ പേരിലും നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസ് 500 ദിവസമാണ് അന്യായമായി തടവിലാക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം വത്തിക്കാന് കൈമാറിയവരില്‍ ബിഷപ്പ് അൽവാരസും ഉള്‍പ്പെടുന്നു.
Image: /content_image/News/News-2024-01-22-12:58:46.jpg
Keywords: നിക്കരാ

22554
Category: 1
Sub Category:
Heading: ഹെയ്തിയിൽ ബന്ദികളാക്കിയ സന്യാസിനികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പ
Content: പോർട്ട്-ഓ-പ്രിൻസ് : ഹെയ്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല ജപത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച പോർട്ട്-ഓ-പ്രിൻസ് എന്ന സ്ഥലത്ത് ബസ് ഹൈജാക്കിംഗിനിടെ ആയുധധാരികളായ തോക്കുധാരികൾ ബന്ദികളാക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹെയ്തിയിൽ സന്യാസിനികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളെ തട്ടിക്കൊണ്ടുപോയതില്‍ ദുഃഖമുണ്ടെന്നും അവരുടെ മോചനത്തിനായി അഭ്യർത്ഥിക്കുകയാണെന്നും രാജ്യത്ത് സാമൂഹിക ഐക്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ ഇന്നലെ പറഞ്ഞു. 80 വർഷമായി ഹെയ്തിയിൽ വിദ്യാഭ്യാസം, മാനവ വികസനം എന്നീ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍. ഹെയ്തിയിലെ അൻസി-എ-വ്യൂവിലെയും മിറാഗോനെയിലെയും ബിഷപ്പ് പിയറി-ആന്ദ്രെ ഡുമാസ് തട്ടിക്കൊണ്ടുപോകലിനെ അപലപിച്ചു. സമൂഹത്തിലെ യുവാക്കളെയും ദരിദ്രരെയും ഏറ്റവും ദുർബലരെയും പഠിപ്പിക്കാനും രൂപപ്പെടുത്താനും പൂർണ്ണഹൃദയത്തോടെ സമർപ്പിക്കുന്ന സന്യസ്തര്‍ക്ക് നേരെയുള്ള നികൃഷ്ടവും പ്രാകൃതവുമായ പ്രവൃത്തി അംഗീകരിക്കില്ലായെന്ന് ബിഷപ്പ് ഡുമാസ് പറഞ്ഞു. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ ഹെയ്തിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വലിയ ഭൂകമ്പങ്ങളും ചുഴലിക്കാറ്റും വലിയ നാശമാണ് വിതയ്ക്കുന്നത്. വർഷങ്ങളായുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഗുണ്ടാ ആക്രമണവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പോർട്ട്-ഓ-പ്രിൻസിന്റെ തെക്ക് ഭാഗത്തുള്ള സോളിനോ ജില്ലയിൽ, അയൽ പ്രദേശമായ ബെൽ-എയർ ജില്ലയിൽ നിന്നുള്ള സായുധ സംഘം ഉൾപ്പെടെയുള്ള എതിരാളികളായ സംഘങ്ങൾ തമ്മിൽ നടത്തിയ അക്രമാസക്തമായ വെടിവെയ്പ്പില്‍ ഇരുപതോളം പേർ മരിച്ചിരിന്നു.
Image: /content_image/News/News-2024-01-22-15:50:27.jpg
Keywords: ഹെയ്

22555
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്ത്
Content: മുംബൈ: തീവ്ര ഹിന്ദുത്വ നിലപാടുള്ള ബിജെപി ഭരിക്കുന്ന ഭാരതം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത്. ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട 2024 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടു തുടരുന്നവര്‍, ഇന്ത്യക്കാർ ഹിന്ദുക്കളായിരിക്കണമെന്ന വാശിയാണ് പീഡനങ്ങള്‍ക്ക് പ്രേരകമാകുന്നതെന്നും ഹിന്ദുമതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയിൽ സ്വാഗതം ചെയ്യപ്പെടുന്നില്ലായെന്നും ഇത് ആക്രമണങ്ങളിലേയ്ക്കു നയിക്കുകയാണെന്നും ഓപ്പൺ ഡോർസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കുന്ന ക്രൈസ്തവ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയോ കുറ്റം ചാർത്തുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതൽ സംസ്ഥാനങ്ങൾ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഹിന്ദുമതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ പൂർവവിശ്വാസത്തിലേക്ക് മടങ്ങാൻ ഹിന്ദു ദേശീയവാദികൾ അതിശക്തമായ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്ത ക്രൈസ്തവരില്‍ പട്ടികജാതി, പട്ടികവർഗം പോലുള്ള സമൂഹങ്ങളാണ് പീഡനത്തിന് ഏറ്റവും ഇരയാക്കപ്പെടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ 2023 മെയ് മാസത്തിൽ വംശീയ -മത കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഉണ്ടായ പീഡനം ലോകം ഭീതിയോടെയാണ് നോക്കിക്കണ്ടതെന്ന് 'ഓപ്പണ്‍ ഡോര്‍സ്' ചൂണ്ടിക്കാട്ടുന്നു. വംശീയ സംഘടനകളില്‍ ഉടനീളം ക്രൈസ്തവരെ ലക്ഷ്യംവച്ചുകൊണ്ടുണ്ടായ തർക്കം, മതപരമായ മാനത്തിലേക്ക് നയിച്ചകൊണ്ട് ആയിരക്കണക്കിന് ക്രൈസ്തവർ കുടിയിറിക്കപ്പെടുന്നതിനും, ഡസൻ കണക്കിന് ദേവാലയങ്ങൾ അഗ്നിക്കിരയാകുന്നതിനും, നിരവധി വിശ്വാസികൾ കൊല്ലപ്പെടുന്നതിനും ഇടയാക്കി. 2023 ജനുവരിയിൽ ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ വീടുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും തുരത്തപ്പെട്ട് അഭയാർത്ഥികളായി പോകേണ്ടിവന്ന സാഹചര്യത്തിനും ഇന്ത്യ സാക്ഷിയായി. ഇന്ത്യയിൽ ക്രിസ്ത്യാനിയാകുന്നത് എത്രത്തോളം അപകടകരമാണെന്നതിന്റെ ഗൗരവമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. അടിയന്തര സഹായം, പീഡന അതിജീവന പരിശീലനം, ഉപജീവനസാമൂഹിക വികസന പദ്ധതികൾ എന്നിവ ലഭ്യമാക്കാന്‍ ഓപ്പൺ ഡോർസിന്റെ പ്രാദേശിക പങ്കാളികൾ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2024-01-22-17:07:41.jpg
Keywords: ഭാരത

22556
Category: 1
Sub Category:
Heading: വിജയത്തിന് പിന്നിൽ ക്രിസ്തു വിശ്വാസവും സഹനവും: വെളിപ്പെടുത്തലുമായി ആൻറി ആന്‍സ് ഉടമ
Content: ന്യൂയോര്‍ക്ക്: തങ്ങളുടെ ബിസിനസ് വിജയത്തിന് പിന്നിൽ ക്രിസ്തു വിശ്വാസവും, ഏറ്റെടുത്ത സഹനങ്ങളുമാണെന്ന് പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ആൻറി ആന്‍സ് ഉടമ ആന്‍ എഫ് ബയിലർ. 1988ൽ പെൻസിൽവാനിയയിൽ ഒരു ചെറിയ കടയായി ആരംഭിച്ച പ്രസ്ഥാനത്തിന് ഇന്ന് മാളുകളിലും, എയർപോർട്ടുകളിലുമായി ആയിരത്തിലധികം ഫ്രാഞ്ചൈസികളുണ്ട്. തന്റെ മാതാപിതാക്കളാണ് തങ്ങളെ ദൈവവുമായുള്ള ബന്ധത്തില്‍ ആഴപ്പെടുത്തിയതെന്നും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കി തന്നത് അവരായിരിന്നുവെന്നും ആന്‍ ബയിലർ 'ക്രിസ്ത്യന്‍ പോസ്റ്റിന്' നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചു. ദേവാലയത്തിൽ പോകുന്നതും, മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് മേശയ്ക്ക് ചുറ്റുമിരുന്ന് പ്രാർത്ഥിക്കുന്നതും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ജീവിത പ്രതിസന്ധികൾ തരണം ചെയ്യാനുള്ള അടിസ്ഥാനമായിരുന്നു ഇതിലൂടെ മാതാപിതാക്കൾ ഒരുക്കി തന്നതെന്നും ആന്‍ പറയുന്നു. 1975ൽ പത്തൊന്‍പതാമത്തെ വയസ്സിൽവെച്ച് ഉണ്ടായ മകളുടെ ആകസ്മിക വേര്‍പാട് ജീവിതത്തിലെ വലിയൊരു ഞെട്ടൽ ഉളവാക്കുന്ന സംഭവമായിരുന്നു. ഇത് ആത്മീയമായും, മാനസികമായും തന്നെ തളർത്തി. ഇതിനിടയിൽ കൗൺസിലിങ്ങിന് സമീപിച്ച ഒരു വ്യക്തി ലൈംഗികമായി ചൂഷണം ചെയ്തത് മറ്റൊരു വലിയ ആഘാതമായിരിന്നുവെന്നും ആന്‍ ബയിലർ പറയുന്നു. നിരവധി വർഷങ്ങൾ ആന്‍ ഇത് രഹസ്യമാക്കി തന്നെ സൂക്ഷിച്ചു. ഈ സംഭവ വികാസങ്ങൾ അവരെ ആത്മഹത്യയുടെ വക്കിൽ പോലും എത്തിച്ചു. പാപങ്ങൾ എറ്റുപറയാനും, പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്യുന്ന യാക്കോബ് ശ്ലീഹായുടെ ലേഖനം അഞ്ചാം അധ്യായം പതിനാറാം വാക്യമാണ് തന്നെ പതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഏഴു പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളിലൂടെ ഇന്ന് എനിക്കറിയാവുന്നത്, ഇതാണ് - ജീവിതം കഠിനമാണ്, എന്നാല്‍ ദൈവം നല്ലവനാണ്. ഇക്കാര്യത്തില്‍ തനിക്ക് സംശയമില്ലായെന്നും കോടീശ്വരി കൂടിയായ ആന്‍ പറയുന്നു. 500 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ആൻറി ആന്‍സ് ശൃംഖലയ്ക്കു 1232 ഫ്രാഞ്ചൈസികളാണ് ഇന്നു ലോകമെമ്പാടുമുള്ളത്.
Image: /content_image/News/News-2024-01-22-19:29:34.jpg
Keywords: ക്രിസ്തു