Contents

Displaying 22151-22160 of 24987 results.
Content: 22567
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു
Content: ലണ്ടന്‍: ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു. വെംബ്ലീ അരീനയിൽവെച്ച് നടക്കുന്ന വൈറ്റാലിറ്റി നേഷൻസ് കപ്പ് മത്‌സരത്തിനു മുന്നോടിയായി നടത്തിയ സ്കൈ സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് എല്ലി രട്ടു തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തിയത്. ജനങ്ങൾ തന്നെക്കുറിച്ച്‌ തീർച്ചയായും അറിയേണ്ട ഒരു കാര്യമായി ചോദിച്ചപ്പോൾ, ദൈവം നമുക്ക് നൽകിയ ദാനങ്ങളെയും കഴിവുകളെയും ദൈവത്തെ ആരാധിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമായാണ് താൻ നെറ്റ്ബോളിനെ ഉപയോഗിക്കുന്നതെന്ന് രട്ടു പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">One thing you should know about me?<br>England&#39;s Ellie Rattu opens up about her beliefs and love for her sport <a href="https://twitter.com/EnglandNetball?ref_src=twsrc%5Etfw">@EnglandNetball</a> <a href="https://t.co/cE9QVv4zPz">pic.twitter.com/cE9QVv4zPz</a></p>&mdash; Sky Sports Netball (@SkyNetball) <a href="https://twitter.com/SkyNetball/status/1745500445508784475?ref_src=twsrc%5Etfw">January 11, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇത് ചെയ്യാന്‍ താന്‍ പരമാവധി ശ്രമിക്കുന്നു. ഇതിനാൽ ഞാൻ വളരെ അനുഗ്രഹീതയായി അനുഭവപ്പെടുന്നു. എന്റെ ജോലി എന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ളത് അവിടെ ചെയ്യാൻ കഴിയുമെന്നും എല്ലി രട്ടു പറഞ്ഞു. നെറ്റ്ബോൾ കോർട്ടിലെ സെന്റർ ആൻഡ് വിംഗ് ഡിഫെൻസായ ഇരുപത്തിമൂന്ന് വയസുള്ള രട്ടു, രണ്ട് വർഷം മുൻപാണ് ഇംഗ്ളണ്ടിനുവേണ്ടി തൻ്റെ ആദ്യ പ്രകടനം കാഴ്ചവെച്ചത്. തന്റെ നെറ്റ് ബോളിംഗ് സ്പോര്‍ട്ട്സ് യാത്രയിൽ പിന്തുണയ്‌ക്കുകയും ശാക്തീകരിക്കുകയും ചെയ്‌ത യഥാർത്ഥ പരിശീലക തന്റെ അമ്മ ലിസയാണെന്ന് താരം തുറന്നുപറഞ്ഞിരിന്നു. ഇംഗ്ലണ്ട്, ഉഗാണ്ട, ന്യൂസിലൻഡ്, 12 തവണ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ വൈറ്റാലിറ്റി നേഷൻസ് കപ്പിന്റെ ഭാഗമാകുന്നുണ്ട്.
Image: /content_image/News/News-2024-01-24-15:21:01.jpg
Keywords: ഇംഗ്ല
Content: 22568
Category: 1
Sub Category:
Heading: സായുധ സംഘത്തിന് കീഴിലുള്ള തടങ്കൽ ദിനങ്ങൾ പ്രാർത്ഥനയുടെ അവസരമാക്കി മാറ്റി; മിഷ്ണറി വൈദികന്റെ വെളിപ്പെടുത്തൽ
Content: റോം: തടവറയിൽ കഴിഞ്ഞ നാളുകൾ ഓർത്തെടുത്ത് ബമാകോയിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ആഫ്രിക്കയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറി വൈദികൻ ഫാ. ഹാൻസ്-ജോവാക്കീം ലോഹർ. 2022 നവംബർ 22-നാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിലെ ബമാകോയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്ന ജർമ്മൻ മിഷ്ണറി, ഫാ. ഹാൻസ്-ജോവാക്കീം ലോഹ്റെയെ ജിഹാദികൾ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന സ്ഥലത്ത്, അദ്ദേഹത്തിന്റെ ഇടവകക്കാർ വൈദികന്റെ കുരിശ് മാത്രമാണ് കണ്ടെത്തിയത്. മുന്നൂറ്റിഎഴുപത് ദിവസം സഹേലിൽ തടങ്കലിലായിരുന്നു അദ്ദേഹം. മോചിതനായതിനുശേഷം സംഘടിപ്പിച്ച റോമിലെ തന്റെ ആദ്യ പൊതുസമ്മേളനത്തിൽ, പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി നീക്കിവച്ചിരുന്ന സമയമെന്നായിരുന്നു തന്റെ തടങ്കൽ ദിനങ്ങളെ വൈദികൻ വിശേഷിപ്പിച്ചത്. ക്രിസ്തു രാജന്റെ തിരുനാൾ ദിനത്തിൽ, തന്നെ കൈയ്യാമം വെച്ചു , മുഖംമൂടി ധരിപ്പിച്ച്‌ കാറിൽ തട്ടികൊണ്ടുപോയത് അൽക്വയ്ദ തീവ്രവാദികളായിരിന്നു. "ഞാൻ എന്റെ രാജാവിനെ സ്നേഹിക്കുന്നു" എന്ന് എഴുതിയ ഒരു ടി-ഷർട്ട് ഒഴികെ പുരോഹിത വസ്ത്രങ്ങളും സാമഗ്രികളും, ബൈബിളും, ജപമാലയും ഉൾപ്പെടെ, എല്ലാ സാധനങ്ങളും അവർ അപഹരിച്ച്‌ അഗ്നിക്കിരയാക്കി. പക്ഷേ അവർക്ക് തൻ്റെ വിശ്വാസത്തെ അപഹരിക്കാൻ സാധിച്ചില്ല. ബന്ദികളാക്കപ്പെട്ട വൈദികരുടെ മോചനത്തിനു സാധാരണ നാല് വർഷമെങ്കിലുമെടുക്കുമെന്ന് പറഞ്ഞ ഫാ. ഹാൻസ്, ഒരു വർഷത്തിന് ശേഷമുള്ള തന്റെ മോചനം പ്രതീക്ഷിച്ചില്ലെന്നും, ഇതൊരത്ഭുതമാണെന്നും കൂട്ടിച്ചേർത്തു. ജിഹാദികൾ തന്നെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. തന്റെ വിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്തു. മനഃപാഠമാക്കിയ ബൈബിൾ ഭാഗങ്ങളാണ് ഈ അഗ്നിപരീക്ഷയിൽ തന്നെ അനുഗമിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. ഡിസംബർ മാസാവസാനം മരുഭൂമിയിലേയ്ക്ക് ഫാ. ഹാൻസിനെ കൊണ്ടുപോയിരിന്നു. അന്നു മുതലാണ് യഥാർത്ഥ പ്രാർത്ഥനാനുഭവ ധ്യാനത്തിലേയ്ക്ക് പ്രവേശിച്ചതെന്ന് വൈദികൻ പറയുന്നു. 24 ൽ 22 മണിക്കൂറും ഒരു ടാർപോളിനടിയിലായിരുന്ന അദ്ദേഹത്തെ, പിന്നീട് മലയോര പ്രദേശത്തേയ്ക്ക് കൊണ്ടുപോയി. ബമാകോ സമൂഹത്തിലാണെന്ന് സങ്കല്പിച്ചുകൊണ്ടു രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന കുർബാന അർപ്പണം അന്നു നടന്നു. അനുദിന വിശുദ്ധരെയും തന്റെ തടങ്കലിലുടനീളം തനിക്ക് കൂട്ടായിരുന്ന മൂന്ന് വിശുദ്ധരായ വിശുദ്ധ ബകീത്ത,തുവാരെഗ് ജനതയുടെ അപ്പോസ്തോലനായ വിശുദ്ധ ചാൾസ് ഡി ഫൂക്കോൾഡ്, വിശുദ്ധ ജോൺ ദി ബാപ്റ്റിസ്റ് എന്നിവരുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചുമാണ് തൻ്റെ സാധാരണ ദിവസം ആരംഭിക്കുന്നത്. ആ നാളുകളിൽ മാലിയൻ സഹോദരങ്ങൾക്കും വേണ്ടി, അവരുടെ നിയോഗങ്ങൾക്ക് വേണ്ടി ജപമാലയും മറ്റ് പ്രാർത്ഥനകളുമായി സമയം ചെലവിടുമായിരിന്നു. കഠിന ദുഃഖത്തിലായവർക്ക് തന്റെ തടങ്കലിൽ താൻ കണ്ടെത്തിയ ശാന്തത ലഭിക്കുന്നതിന് പ്രത്യേകം പ്രാർത്ഥിച്ചതായും കൂട്ടിച്ചേർത്തു. ഒടുവിൽ, 2023 നവംബർ 26-ന് മോചിതനായി. ജർമനിയിലെ വൈറ്റ് ഫാദേർസിൽ ചേർന്ന ഫാ. ഹാൻസ്, മാലിയിൽ 28 വർഷം അവിടെ ചെലവഴിച്ചുകൊണ്ട്, മതാന്തര സംവാദ മേഖലയിൽ പ്രവർത്തിച്ചു വരികയായിരിന്നു. പുതിയ ദൗത്യത്തിനായി കാത്തിരിക്കുന്ന ഫാ. ഹാൻസ് ജോവാക്കീം ലോഹ്റെ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.
Image: /content_image/News/News-2024-01-25-11:16:46.jpg
Keywords: മിഷ്ണ
Content: 22569
Category: 1
Sub Category:
Heading: സായുധ സംഘത്തിന് കീഴിലുള്ള തടങ്കൽ ദിനങ്ങൾ പ്രാർത്ഥനയുടെ അവസരമാക്കി മാറ്റി; തടങ്കൽ ദിനങ്ങൾ ഓർത്തെടുത്ത് മിഷ്ണറി വൈദികൻ
Content: റോം: തടവറയിൽ കഴിഞ്ഞ നാളുകൾ ഓർത്തെടുത്ത് ബമാകോയിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരുന്ന ആഫ്രിക്കയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന മിഷ്ണറി വൈദികൻ ഫാ. ഹാൻസ്-ജോവാക്കീം ലോഹർ. 2022 നവംബർ 22-നാണ് പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലിയിലെ ബമാകോയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്ന ജർമ്മൻ മിഷ്ണറി, ഫാ. ഹാൻസ്-ജോവാക്കീം ലോഹ്റെയെ ജിഹാദികൾ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്ന സ്ഥലത്ത്, അദ്ദേഹത്തിന്റെ ഇടവകക്കാർ വൈദികന്റെ കുരിശ് മാത്രമാണ് കണ്ടെത്തിയത്. മുന്നൂറ്റിഎഴുപത് ദിവസം സഹേലിൽ തടങ്കലിലായിരുന്നു അദ്ദേഹം. മോചിതനായതിനുശേഷം സംഘടിപ്പിച്ച റോമിലെ തന്റെ ആദ്യ പൊതുസമ്മേളനത്തിൽ, പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി നീക്കിവച്ചിരുന്ന സമയമെന്നായിരുന്നു തന്റെ തടങ്കൽ ദിനങ്ങളെ വൈദികൻ വിശേഷിപ്പിച്ചത്. ക്രിസ്തു രാജന്റെ തിരുനാൾ ദിനത്തിൽ, തന്നെ കൈയ്യാമം വെച്ചു , മുഖംമൂടി ധരിപ്പിച്ച്‌ കാറിൽ തട്ടികൊണ്ടുപോയത് അൽക്വയ്ദ തീവ്രവാദികളായിരിന്നു. "ഞാൻ എന്റെ രാജാവിനെ സ്നേഹിക്കുന്നു" എന്ന് എഴുതിയ ഒരു ടി-ഷർട്ട് ഒഴികെ പുരോഹിത വസ്ത്രങ്ങളും സാമഗ്രികളും, ബൈബിളും, ജപമാലയും ഉൾപ്പെടെ, എല്ലാ സാധനങ്ങളും അവർ അപഹരിച്ച്‌ അഗ്നിക്കിരയാക്കി. പക്ഷേ അവർക്ക് തൻ്റെ വിശ്വാസത്തെ അപഹരിക്കാൻ സാധിച്ചില്ല. ബന്ദികളാക്കപ്പെട്ട വൈദികരുടെ മോചനത്തിനു സാധാരണ നാല് വർഷമെങ്കിലുമെടുക്കുമെന്ന് പറഞ്ഞ ഫാ. ഹാൻസ്, ഒരു വർഷത്തിന് ശേഷമുള്ള തന്റെ മോചനം പ്രതീക്ഷിച്ചില്ലെന്നും, ഇതൊരത്ഭുതമാണെന്നും കൂട്ടിച്ചേർത്തു. ജിഹാദികൾ തന്നെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. തന്റെ വിശ്വാസത്തെ സംരക്ഷിക്കുകയും ചെയ്തു. മനഃപാഠമാക്കിയ ബൈബിൾ ഭാഗങ്ങളാണ് ഈ അഗ്നിപരീക്ഷയിൽ തന്നെ അനുഗമിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു. ഡിസംബർ മാസാവസാനം മരുഭൂമിയിലേയ്ക്ക് ഫാ. ഹാൻസിനെ കൊണ്ടുപോയിരിന്നു. അന്നു മുതലാണ് യഥാർത്ഥ പ്രാർത്ഥനാനുഭവ ധ്യാനത്തിലേയ്ക്ക് പ്രവേശിച്ചതെന്ന് വൈദികൻ പറയുന്നു. 24 ൽ 22 മണിക്കൂറും ഒരു ടാർപോളിനടിയിലായിരുന്ന അദ്ദേഹത്തെ, പിന്നീട് മലയോര പ്രദേശത്തേയ്ക്ക് കൊണ്ടുപോയി. ബമാകോ സമൂഹത്തിലാണെന്ന് സങ്കല്പിച്ചുകൊണ്ടു രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന കുർബാന അർപ്പണം അന്നു നടന്നു. അനുദിന വിശുദ്ധരെയും തന്റെ തടങ്കലിലുടനീളം തനിക്ക് കൂട്ടായിരുന്ന മൂന്ന് വിശുദ്ധരായ വിശുദ്ധ ബകീത്ത,തുവാരെഗ് ജനതയുടെ അപ്പോസ്തോലനായ വിശുദ്ധ ചാൾസ് ഡി ഫൂക്കോൾഡ്, വിശുദ്ധ ജോൺ ദി ബാപ്റ്റിസ്റ് എന്നിവരുടെ മാദ്ധ്യസ്ഥം അപേക്ഷിച്ചുമാണ് തൻ്റെ സാധാരണ ദിവസം ആരംഭിക്കുന്നത്. ആ നാളുകളിൽ മാലിയൻ സഹോദരങ്ങൾക്കും വേണ്ടി, അവരുടെ നിയോഗങ്ങൾക്ക് വേണ്ടി ജപമാലയും മറ്റ് പ്രാർത്ഥനകളുമായി സമയം ചെലവിടുമായിരിന്നു. കഠിന ദുഃഖത്തിലായവർക്ക് തന്റെ തടങ്കലിൽ താൻ കണ്ടെത്തിയ ശാന്തത ലഭിക്കുന്നതിന് പ്രത്യേകം പ്രാർത്ഥിച്ചതായും കൂട്ടിച്ചേർത്തു. ഒടുവിൽ, 2023 നവംബർ 26-ന് മോചിതനായി. ജർമനിയിലെ വൈറ്റ് ഫാദേർസിൽ ചേർന്ന ഫാ. ഹാൻസ്, മാലിയിൽ 28 വർഷം അവിടെ ചെലവഴിച്ചുകൊണ്ട്, മതാന്തര സംവാദ മേഖലയിൽ പ്രവർത്തിച്ചു വരികയായിരിന്നു. പുതിയ ദൗത്യത്തിനായി കാത്തിരിക്കുന്ന ഫാ. ഹാൻസ് ജോവാക്കീം ലോഹ്റെ ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.
Image: /content_image/News/News-2024-01-25-11:17:17.jpg
Keywords: മിഷ്ണ
Content: 22570
Category: 1
Sub Category:
Heading: 15 വർഷത്തിന് ശേഷം ദേവാലയ നിർമ്മാണം ആരംഭിച്ച് ഇന്തോനേഷ്യൻ രൂപത
Content: പ്രാദേശിക മുസ്ലീങ്ങളുടെ എതിർപ്പിനെത്തുടർന്ന് നിർമ്മാണ ലൈസൻസ് തടഞ്ഞുവച്ചതിന് 15 വർഷത്തിന് ശേഷം ഇന്തോനേഷ്യയിലെ കത്തോലിക്കാ രൂപത ദേവാലയ നിർമ്മാണം ആരംഭിച്ചു. ജനുവരി 22-ന് വെസ്റ്റ് ബന്ദൂങ് റീജൻസിയിലെ പദലരാംഗ് ഉപജില്ലയിൽ സെന്റ് ബെനഡിക്റ്റ് പള്ളിയുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് രാജ്യത്തെ മെത്രാൻ സമിതിയുടെ പ്രസിഡന്റായ അന്റോണിയസ് സുബിയാന്റോ ബഞ്ചമിൻ നേതൃത്വം നൽകി. ദേവാലയം യാഥാർത്ഥ്യമാകുന്നതോടെ ആരാധനയ്ക്കായി ആളുകൾക്ക് ഇനി ദൂരെ പോകേണ്ട സാഹചര്യം വരില്ലായെന്ന് ബന്ദൂങ്ങിലെ പരഹ്യാംഗൻ കാത്തലിക് യൂണിവേഴ്‌സിറ്റി റെക്ടർ ജോവോനോ പറഞ്ഞു. ഇതുവരെ, പ്രാദേശിക കത്തോലിക്കർക്ക്, സിമാഹി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലേ ദേവാലയങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നുവെന്നും ഇപ്പോൾ ഇതിന് മാറ്റം വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2009-ൽ പള്ളി അധികാരികൾ വെസ്റ്റ് ബന്ദുങ് റീജൻസിയിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായ സെന്റ് ബെനഡിക്റ്റ് പള്ളിയുടെ നിർമ്മാണം ലൈസൻസ് നേടുന്നതിൽ പരാജയപ്പെട്ടു. സർക്കാർ ചട്ടം അനുസരിച്ച്, ആരാധനാലയത്തിന് നിർമ്മാണാനുമതി ലഭിക്കുന്നതിന് മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ രേഖാമൂലമുള്ള സമ്മതം ആവശ്യമാണ്. 2006-ലെ ആഭ്യന്തര മന്ത്രാലയത്തിന്റെയും മതകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത ചട്ടങ്ങൾ പ്രകാരം ആരാധനാലയങ്ങൾക്ക് പെർമിറ്റ് ലഭിക്കുന്നതിന് മതവിഭാഗങ്ങൾ സ്വന്തം സമുദായത്തിൽ നിന്ന് 90 ഒപ്പുകളും പ്രദേശവാസികളിൽ നിന്ന് 60 ഒപ്പുകളും വാങ്ങേണ്ടതുണ്ട്.
Image: /content_image/News/News-2024-01-25-17:30:22.jpg
Keywords: ഇന്തോ
Content: 22571
Category: 1
Sub Category:
Heading: ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ വേൾഡ് വിഷന് വിലക്കുമായി കേന്ദ്ര സർക്കാർ
Content: മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ സന്നദ്ധ സംഘടനകളിലൊന്നായ വേൾഡ് വിഷൻ ഇന്ത്യയെ വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ നിരോധിച്ചു. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ രജിസ്ട്രേഷൻ ഫെഡറൽ സർക്കാർ റദ്ദാക്കിയെന്നു എൻജിഒയുമായി ബന്ധമുള്ള പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ യുസിഎ ന്യൂസിനോട് പറഞ്ഞു. അതേസമയം രാജ്യത്തിനുള്ളിൽ നിന്നു തന്നെ ധനസഹായത്തിന്റെ പിന്തുണയുള്ളതുകൊണ്ട്, നിരോധനം, രാജ്യത്തിലുള്ള ഏജൻസിയുടെ പദ്ധതികളെ പ്രതികൂലമായി ബാധിക്കില്ലെന്ന് സന്നദ്ധ സംഘടനയുടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടുകളായി കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ടു ഇന്ത്യയിൽ സന്നദ്ധ സഹായം ലഭ്യമാക്കുന്ന വേൾഡ് വിഷൻ ഇന്ത്യയുടെ ഉദ്യോഗസ്ഥൻ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. വേൾഡ് വിഷൻ ഇന്ത്യയുടെ രാജ്യവ്യാപകമായ പ്രവർത്തനങ്ങളുടെ ചെലവ് നിറവേറ്റാൻ ആഭ്യന്തര ഫണ്ട് അപര്യാപ്തമായതുകൊണ്ട്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള സർക്കാരിന്റെ തീരുമാനം രാജ്യത്തിലുള്ള പ്രവർത്തനത്തെ മന്ദഗതിയിലാക്കുമെന്ന് സൂചനയുണ്ട്. വേൾഡ് വിഷൻ ഇന്ത്യ, 22 സംസ്ഥാനങ്ങളിലായി, പ്രവർത്തനനിരതമാണ്. എൻ‌ജി‌ഒയുടെ എഫ്‌സി‌ആർ‌എ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് പിന്നിലെ കാരണങ്ങളോ മറ്റ് വിവരങ്ങളോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വേൾഡ് വിഷൻ ഇന്ത്യയുടെ ചെന്നൈയിലെ ആസ്ഥാനവുമായി യുസിഎ ന്യൂസ് ബന്ധപ്പെട്ടപ്പോൾ, വിശദാംശങ്ങൾ പങ്കിടുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ വിസമ്മതിച്ചു. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ എഫ്‌സിആർഎ രജിസ്‌ട്രേഷനും ആഭ്യന്തര മന്ത്രാലയം ഈ മാസം റദ്ദാക്കിയിരുന്നു. 2014-ൽ ഹിന്ദുത്വ അനുകൂല നിലപാടുള്ള ഭാരതീയ ജനതാ പാർട്ടി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം 16,000-ലധികം എൻജിഒകളുടെ എഫ്‌സിആർഎ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. 2022 ജനുവരിയിലെ കണക്കനുസരിച്ച്, രാജ്യത്ത് 16,989 എഫ്‌സിആർഎ രജിസ്റ്റർ ചെയ്ത എൻ‌ജി‌ഒകൾ ഉണ്ട്. മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സന്നദ്ധ സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ വേട്ടയാടലിന് ഇരയായിട്ടുണ്ട്.
Image: /content_image/News/News-2024-01-25-20:14:52.jpg
Keywords: സന്നദ്ധ
Content: 22572
Category: 1
Sub Category:
Heading: ഹെയ്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികൾ മോചിതരായി
Content: പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയുടെ തലസ്ഥാന നഗരമായ പോർട്ട്-ഓ-പ്രിൻസിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്ക സന്യാസിനികൾ മോചിതരായി. സെന്റ് ആൻ കോൺഗ്രിഗേഷൻ അംഗങ്ങളായിരിന്നു സന്യാസിനികൾ. ഇന്ന് വ്യാഴാഴ്ച രാവിലെയാണ് ഇവരെ സായുധധാരികൾ വിട്ടയച്ചതെന്ന് ഹെയ്തി ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ വത്തിക്കാൻ ന്യൂസിനോട് സ്ഥിരീകരിച്ചു. ദൈവത്തിന് നന്ദി പറയുകയാണെന്നും ബിഷപ്പ് വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. സംഭവം വിശ്വാസത്തെ വീണ്ടും പരീക്ഷിച്ചിരിന്നുവെങ്കിലും പക്ഷേ അത് അചഞ്ചലമായി തുടരുകയാണെന്ന് അൻസെ-എ-വ്യൂ-മിറാഗോണിലെ ബിഷപ്പ് പിയറി-ആന്ദ്രേ ഡുമാസ് പറഞ്ഞു. “ഞങ്ങൾ ദൈവത്തോട് നിലവിളിച്ചു. പരീക്ഷണങ്ങളിൽ അവൻ ഞങ്ങളെ ശക്തരാക്കുകയും ബന്ദികളാക്കിയവരെ സ്വാതന്ത്ര്യത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു"- ബിഷപ്പ് ഡുമാസ് കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടുപോകലിന് ഉത്തരവാദികളായവർ കന്യാസ്ത്രീകളെയും അവരുടെ ഡ്രൈവറെയും വിട്ടയക്കുന്നതിന് പകരമായി മൂന്നു മില്യൺ ഡോളർ ആവശ്യപ്പെട്ടതായി ഹെയ്തിയൻ ഔട്ട്‌ലെറ്റ് റെസോ നോഡ്‌വെസ് റിപ്പോർട്ട് ചെയ്തിരിന്നു. അതേസമയം ബന്ദികളെ വിട്ടയച്ചത് എന്തെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോർട്ട്-ഓ-പ്രിൻസിൽ ബസ് ഹൈജാക്കിംഗിനിടെ ആയുധധാരികളായ തോക്കുധാരികൾ ബന്ദികളാക്കുകയായിരിന്നു. ഇന്നലെ ജനുവരി 24ന് ഹെയ്തിയൻ കോൺഫറൻസ് ഓഫ് റിലീജിയസും (CHR) പോർട്ട്-ഓ-പ്രിൻസ് അതിരൂപതയും ബന്ദികളുടെ മോചനത്തിനായി പ്രാർത്ഥനാദിനം ആചരിച്ചിരുന്നു. പ്രാർത്ഥന, ധ്യാനം, ദിവ്യകാരുണ്യ ആരാധന എന്നിവ വിവിധ ദേവാലയങ്ങളിൽ നടന്നു. ഇതിന് പിന്നാലെയാണ് മോചനമെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
Image: /content_image/News/News-2024-01-25-22:49:25.jpg
Keywords: ഹെയ്തി
Content: 22573
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭീമഹർജി മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചു
Content: കൊച്ചി: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ രേഖപ്പെടുത്തിയിരിക്കുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക, റബർ, നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തടയുക, എന്നീ ആവശ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അഞ്ചു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിൻ്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻ്റ ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ സമിതി അംഗം ജേക്കബ് നി ക്കോളാസ് എന്നിവർ ചേർന്നാണ് ഭീമഹർജി നൽകിയത്. ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ അതിജീവന യാത്രയ്ക്ക് മുന്നോടിയായാണ് കേരളത്തിലുടനീളം ഒപ്പുശേഖരണം നടത്തിയത്. വന്യമൃഗങ്ങളെ തുരത്താനു ള്ള ടാസ്ക‌് ഫോഴ്‌സ് അംഗങ്ങളായി വനാതിർത്തികളിൽ താമസിക്കുന്ന കർഷകരെ നിയമിച്ച്, അ വർക്ക് വേതനം നൽകുന്ന തലത്തിൽ സർക്കാർ തീരുമാനം ഉണ്ടാകണമെന്ന് നിവേദനത്തിൽ ആ വശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ നിയമനിർമാണം ഉണ്ടാകണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനങ്ങളിൽ മാറ്റം വേണം. കാർഷികോത്പന്ന വിലത്തകർച്ച മൂലം നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നു. റബർ വില 250 എങ്കിലും ആക്കാൻ സർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കേരളത്തിലെ റബർ കർഷകർക്ക് നിലനിൽ ക്കാൻ സാധിക്കില്ലെന്ന് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം മുഖ്യമന്ത്രിയോടു പറഞ്ഞു. പിന്നാക്കാവസ്ഥയിലുള്ള ക്രൈസ്‌തവരുടെ ജീവിത പ്രതിസന്ധികൾ പരിഹരിക്കാൻ സമർപ്പിച്ചിട്ടു ള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ച് കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്ക ണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭീമഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവ പൂർവം പ്രതികരിച്ച മുഖ്യമന്ത്രി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു.
Image: /content_image/India/India-2024-01-26-08:17:48.jpg
Keywords: പിന്നോ
Content: 22574
Category: 18
Sub Category:
Heading: കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷന്റെ കീഴിലുള്ള കെസിഎസ്‌സി ഗ്രാന്റ് കോൺഫറൻസ് ഇന്നു മുതൽ
Content: തൃശൂർ: കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷൻ്റെ കീഴിലുള്ള കേരള കാരീസ് സർ‌വീസ് കമ്യൂണിയൻ്റെ (കെസിഎസ്‌സി) നേത്യത്വത്തിലുള്ള ഗ്രാൻ്റ് കോൺഫറൻസ്-2024 ഇന്നു മുതൽ 28 വരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ഇംഗ്ലീഷ് കാമ്പസിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കോൺഫറൻസിൽ കരിസ്‌മാറ്റിക്ക് കമ്മീഷൻ ചെയർമാൻ, കോഴിക്കോട് ബിഷപ് ഡോ, വർഗീസ് ചക്കാലയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കാലിസ്റ്റ്, ഷെവ. സിറിൽ ജോൺ, ഫാ. ജോർജ് പനയ്ക്കൽ വിസി. ഫാ. ഫ്രാൻസിസ് കർത്താനം വിസി, ഫാ.ജോസഫ് താമരവെളി, റവ.ഡോ. അലോഷ്യസ് കുളങ്ങര, റവ. ഡോ. ജോസഫ് കടുപ്പിൽ തുടങ്ങിയവർ വചനപ്രഘോഷണം നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കരിസ്‌മാറ്റിക്ക് നവീകരണത്തിന് നേത്യത്വം നൽകുന്ന 1200ഓളം അല്മായരും നൂറോളം വൈദികരും സിസ്റ്റേഴ്സ്‌സും പങ്കെടുക്കും. 28ന് ഉച്ചകഴിഞ്ഞു രണ്ടോടെ സമാപിക്കും.
Image: /content_image/India/India-2024-01-26-08:30:01.jpg
Keywords: കരിസ്മാ
Content: 22575
Category: 1
Sub Category:
Heading: തെക്കൻ ഇറാഖിൽ ക്രൈസ്തവരുടെ കൂട്ട പലായനം
Content: ബസ്ര, ഇറാഖ്: ഇറാഖിന്റെ തെക്കൻ പ്രദേശമായ ബസ്രയിൽ ആദ്യ കാലം മുതൽ പാർത്തിരുന്ന ക്രൈസ്തവർ കൂട്ട പലായനം നടത്തുന്നതായി റിപ്പോർട്ട്. എൺപത് ശതമാനത്തോളം വരുന്ന അസ്സീറിയൻ, കൽദായ, സുറിയാനി ക്രൈസ്തവരുടെ കുടിയേറ്റം കുർദിസ്ഥാൻ പ്രദേശത്തേക്കോ വിദേശത്തേക്കോ ആയാണ് നടക്കുന്നത്. ക്രമാതീതമായ കുടിയേറ്റം അവിടുത്തെ ഭൂരിപക്ഷം ദേവാലയങ്ങളും ശൂന്യമാക്കിയെന്ന് ഇറാഖി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രധാന അഭയകേന്ദ്രവും സ്വദേശവുമായിരുന്ന ബസ്ര പ്രവിശ്യയിൽ പിൽക്കാലത്തു ഏഴായിരത്തിലധികം കുടുംബങ്ങളുണ്ടായിരുന്നത്, ഇപ്പോൾ അത് ഗണ്യമായി കുറഞ്ഞു മുന്നൂറ്റമ്പതിലെത്തി. ദുർബലമായ നിയമവ്യവസ്ഥിതി, അവകാശങ്ങൾ ലഭിക്കാതിരിക്കൽ, ക്രൈസ്തവരെ മൂന്നാംകിട പൗരനായി പരിഗണിക്കപ്പെടൽ, പാർശ്വവത്കരണം, സുരക്ഷിതത്വമില്ലായ്മ, വധഭീഷണി തുടങ്ങിയ നിരവധി കാരണങ്ങളാണ് ക്രൈസ്തവരുടെ കുടിയേറ്റത്തിന് കാരണങ്ങളെന്ന് ബസ്രയുടെയും തെക്കൻ ഇറാഖിന്റയും കൽദായ അതിരൂപതയുടെ പ്രതിനിധി ആരം സാബാഹ് പറഞ്ഞു. ഇത് തങ്ങൾക്ക് വളരെയധികം വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ്രയിലെ 17 ക്രൈസ്തവ ദേവാലയങ്ങളിൽ ഒൻപതെണ്ണം അടച്ചിട്ടു. രണ്ടെണ്ണം അഗ്നിക്കിരയാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തകർന്ന അവസ്ഥയിലാണ് ഇറാഖിലെ ക്രൈസ്തവ സമൂഹം. 2003-ൽ അമേരിക്കൻ അധിനിവേശത്തെത്തുടർന്നുണ്ടായ വിഭാഗീയ യുദ്ധങ്ങളും 2014 ൽ ഇസ്‌ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണങ്ങളും ഒന്നിലധികം ക്രൈസ്തവ വിഭാഗങ്ങളുടെ അനുയായികളെ പലായനത്തിന് പ്രേരിപ്പിച്ചു. 2022 ലെ കണക്കനുസരിച്ചു, മൂന്നുലക്ഷത്തിൽ താഴെ ക്രൈസ്തവരെ ഇന്ന് ഇറാഖിൽ അവശേഷിക്കുന്നുള്ളൂ.
Image: /content_image/News/News-2024-01-26-08:47:35.jpg
Keywords: ഇറാഖ
Content: 22576
Category: 1
Sub Category:
Heading: നൂറാം വയസ്സിലും ആവിലായിലെ ഈ വൈദികൻ സേവന സന്നദ്ധൻ
Content: മാഡ്രിഡ്: പ്രായം നൂറു പിന്നിട്ടെങ്കിലും ഇപ്പോഴും സദാ സേവന സന്നദ്ധനായ ആവിലായിലെ വൈദികന് ആദരവുമായി രൂപത. മോൺ. വിർജിലിയോ ഗോൺസാലസിൻറെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 18ന്, ആവിലായിലെ ബിഷപ്പ് മോൺ. ജീസസ് റിക്കോ ഗാർസിയ സാൻ മില്ലൻ വൈദിക ഭവനത്തിൽ നടന്ന ദിവ്യബലിക്ക് നേതൃത്വം നൽകി. തന്റെ രൂപതയിലെ എഴുപത്തിയഞ്ച് വർഷമായി വൈദിക സേവനം തുടരുന്ന വൈദികന് ആദരമർപ്പിക്കാനാണ് ബിഷപ്പ് നേരിട്ട് എത്തിയത്. മഞ്ഞു പെയ്യുമ്പോഴും തന്റെ മേലങ്കിയും തൊപ്പിയും സൈക്കിളുമായി ആ പ്രദേശത്തെ പട്ടണങ്ങളിൽ പര്യടനം നടത്തിയിരുന്ന മോൺ. ഗോൺസാലസ്, കുർബാന കൊടുക്കുന്നതിലും രോഗീസന്ദർശനത്തിലും നഗരത്തിൽ ആവശ്യമുള്ളതെന്തിനും എപ്പോഴും മലയടിവാരത്തുണ്ടാകുമായിരുന്നെന്നും അദ്ദേഹത്തെ അറിയുന്നവർ പറയുന്നു. 2007-ൽ ഓണററി ചാപ്ലിൻ ഓഫ് ഹിസ് ഹോളിനസ് പദവി ലഭിച്ച ഗോൺസാലസ്, മാതൃകാ പുരോഹിതനാണെന്നു ബിഷപ്പ് അഭിപ്രായപ്പെട്ടു. ഗോൺസാലസിനെപ്പോലെയുള്ള ഒരു നല്ല വൈദികന്റെ ഗുണങ്ങൾ വിനയം, വിശ്വസ്തത, കൃതജ്ഞത എന്നിവയായിരിക്കണമെന്ന് പറഞ്ഞ ആവിലായിലെ ബിഷപ്പ്, ഒരു വൈദികൻ വളരെ വലിയവനും, അതേ സമയം വളരെ ചെറിയവനും, കുലീനവും ലളിതവുമായ ആത്മാവുള്ളവനും വിശുദ്ധിയുടെ ഒഴിച്ചുകൂടാനാവാത്ത ഉറവിടവുമായിരിക്കണമെന്നും പറഞ്ഞു. ദിവ്യബലിയെത്തുടർന്നുള്ള ആഘോഷങ്ങളിൽ ആവിലായിലെ ബിഷപ്പ് എമിരിറ്റസ് മോൺ. ജീസസ്‌ ഗാർസിയ ബുറില്ലോ, വല്ലാഡോലിഡിലെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ റിക്കാർഡോ ബ്ലാസ്ക്വസ്, സലമാങ്കാ ബിഷപ്പ് എമിരിറ്റസ് മോൺ. കാർലോസ് ലോപ്പസ്, ഗ്രാനഡയിലെ ആർച്ച് ബിഷപ്പ് മോൺ ജോസ് മരിയ ഗിൽ തമായോ,എന്നിവരും മോൺ. ഗോൺസാലസിന്റെ ബന്ധുക്കളും പങ്കുചേർന്നു.
Image: /content_image/News/News-2024-01-26-17:25:47.jpg
Keywords: നൂറു, സ്പെയി