Content | ലണ്ടന്‍: ക്രിസ്തുവിലുള്ള തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തി പ്രമുഖ ഇംഗ്ലണ്ട് നെറ്റ്ബോളർ എല്ലി രട്ടു. വെംബ്ലീ അരീനയിൽവെച്ച് നടക്കുന്ന വൈറ്റാലിറ്റി നേഷൻസ് കപ്പ് മത്‌സരത്തിനു മുന്നോടിയായി നടത്തിയ സ്കൈ സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് എല്ലി രട്ടു തന്റെ വിശ്വാസം തുറന്നു സാക്ഷ്യപ്പെടുത്തിയത്. ജനങ്ങൾ തന്നെക്കുറിച്ച് തീർച്ചയായും അറിയേണ്ട ഒരു കാര്യമായി ചോദിച്ചപ്പോൾ, ദൈവം നമുക്ക് നൽകിയ ദാനങ്ങളെയും കഴിവുകളെയും ദൈവത്തെ ആരാധിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമായാണ് താൻ നെറ്റ്ബോളിനെ ഉപയോഗിക്കുന്നതെന്ന് രട്ടു പറഞ്ഞു.

One thing you should know about me?
England's Ellie Rattu opens up about her beliefs and love for her sport @EnglandNetball pic.twitter.com/cE9QVv4zPz
— Sky Sports Netball (@SkyNetball) January 11, 2024

ഇത് ചെയ്യാന്‍ താന്‍ പരമാവധി ശ്രമിക്കുന്നു. ഇതിനാൽ ഞാൻ വളരെ അനുഗ്രഹീതയായി അനുഭവപ്പെടുന്നു. എന്റെ ജോലി എന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ളത് അവിടെ ചെയ്യാൻ കഴിയുമെന്നും എല്ലി രട്ടു പറഞ്ഞു. നെറ്റ്ബോൾ കോർട്ടിലെ സെന്റർ ആൻഡ് വിംഗ് ഡിഫെൻസായ ഇരുപത്തിമൂന്ന് വയസുള്ള രട്ടു, രണ്ട് വർഷം മുൻപാണ് ഇംഗ്ളണ്ടിനുവേണ്ടി തൻ്റെ ആദ്യ പ്രകടനം കാഴ്ചവെച്ചത്. തന്റെ നെറ്റ് ബോളിംഗ് സ്പോര്‍ട്ട്സ് യാത്രയിൽ പിന്തുണയ്‌ക്കുകയും ശാക്തീകരിക്കുകയും ചെയ്‌ത യഥാർത്ഥ പരിശീലക തന്റെ അമ്മ ലിസയാണെന്ന് താരം തുറന്നുപറഞ്ഞിരിന്നു. ഇംഗ്ലണ്ട്, ഉഗാണ്ട, ന്യൂസിലൻഡ്, 12 തവണ ലോക ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ വൈറ്റാലിറ്റി നേഷൻസ് കപ്പിന്റെ ഭാഗമാകുന്നുണ്ട്. |