Contents
Displaying 22191-22200 of 24987 results.
Content:
22607
Category: 18
Sub Category:
Heading: സി.എച്ച് ന്യൂനപക്ഷ സ്കോളർഷിപ്പ്: അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5
Content: തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷ്ണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ (ക്രിസ്‌ത്യൻ, മുസ്‌ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർത്ഥിനികൾക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് /ഹോസ്റ്റൽ സ്‌റ്റൈപൻഡ് (റിന്യൂവൽ) പുതുക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി അഞ്ച് വരെ ദീർഘിപ്പിച്ചു. ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപൻഡിനായി അപേക്ഷിക്കാം. വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. www.minoritywelfare.kerala.gov.in വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471 2302090. ➤ {{ www.minoritywelfare.kerala.gov.in -> www.minoritywelfare.kerala.gov.in➤}}
Image: /content_image/India/India-2024-02-02-11:46:58.jpg
Keywords: സ്കോള

22608
Category: 1
Sub Category:
Heading: ''അറിയാമോ?''; ലോക സമർപ്പിത ദിനത്തിൽ ചോദ്യങ്ങളുമായി സഹോദര വൈദികരുടെ കുറിപ്പ്
Content: ഇന്ന് ഫെബ്രുവരി 2. ലോക സമർപ്പിത ദിനം. സമർപ്പിതർ... അനുഭവിക്കുന്ന ആനന്ദം എത്രയധികമെന്നറിയാമോ? ഏറ്റെടുത്തിരിക്കുന്ന ത്യാഗം എത്രയെന്നറിയാമോ? ഉപേക്ഷിച്ച സൗഭാഗ്യങ്ങളെത്രയെന്നറിയാമോ? ആശ്വസിപ്പിച്ച മനസ്സുകളെത്രയെന്നറിയാമോ? തുടച്ച കണ്ണീർതുള്ളികളെത്രയെന്നറിയാമോ? കരുതലോടെ ചേർത്തു നിർത്തുന്നതെത്ര ജീവിതങ്ങളെയാണെന്നറിയാമോ? അറിവിന്റ വെളിച്ചം പകർന്നത് എത്രപേർക്കാണെന്ന് അറിയാമോ? ജീവിതത്തിന്റെ നേർവഴി കാണിച്ചത് എത്രപേർക്കാണെന്ന് അറിയാമോ? തളർന്നു വീഴാതെ എത്രപേരെ കൈപിടിച്ചുയർത്തിയിട്ടുണ്ടെന്നറിയാമോ? എത്രയെത്ര മുറിവുകൾ വച്ചുകെട്ടിയിട്ടുണ്ടെന്നറിയാമോ? സ്വയം മറന്ന് എത്ര മണിക്കൂറുകളാണ് മറ്റുള്ളവർക്കായി മാറ്റിവച്ചതെന്നറിയാമോ? ആരോഗ്യം മറന്ന് എത്രയെറെ അദ്ധ്വാനിച്ചിട്ടുണ്ടന്നറിയാമോ? അർപ്പിച്ച വി. ബലികളുടെ മാഹാത്മ്യം എത്രയെന്ന് അറിയാമോ? കൂദാശകളിലൂടെ എത്രയേറെ കൃപകൾ പകർന്നിട്ടുണ്ടന്നറിയാമോ? അനുനിമിഷവും അധരത്തിലും ഹൃദയത്തിലും ഉയരുന്ന പ്രാർത്ഥനയുടെ ശക്തിയെത്രയെന്നറിയാമോ? അനേകരുടെ ആത്മരക്ഷക്കായി നടത്തിയ പരിശ്രമങ്ങളെത്രയെന്നറിയാമോ? സമൂഹത്തെ പടുത്തുയർത്തിയ പ്രവർത്തന മേഖലകളെത്രയെന്നറിയാമോ? എത്രയെത്ര അനാഥർക്ക് ആശ്രയമായിട്ടുണ്ടന്നറിയാമോ? ജീവിതത്തിൽ സ്വീകരിച്ച ലാളിത്യത്തിന്റ സമ്പന്നയെത്രയെന്നറിയാമോ? വീഴ്ചകളെ പഴിച്ചാലും കാത്തുസൂക്ഷിക്കുന്ന ജീവിതവിശുദ്ധിയുടെ ആത്മശക്തിയെത്രയെന്നറിയാമോ? പരിഭവങ്ങളില്ലാതെ തുടരുന്ന പുണ്യപ്രവർത്തികളുടെ കരുത്തെത്രയെന്ന് അറിയാമോ? ആരുമറിയാത്ത ജീവിത സുകൃതങ്ങളുടെ സുഗന്ധം എത്രയെന്നറിയാമോ? നിരാശയിൽ താഴ്ന്നയെത്രയെത്ര മുഖങ്ങളിൽ പുഞ്ചിരി നിറച്ചിട്ടുണ്ടെന്നറിയാമോ? ജീവനകലുന്ന മരണനേരത്ത് എത്രപേരുടെ ജീവന്റ കാവലിരുന്നിട്ടുണ്ടെന്നറിയാമോ മരണശേഷവും നിത്യതയെത്തുവോളം പ്രാർഥനയാൽ അനുഗമിക്കുന്നതെത്രയെന്നറിയാമോ? ഇടറിയ സ്വരങ്ങളെ ഉയർത്തിപ്പിടിച്ചാലും മുഴങ്ങി പ്രഘോഷിക്കപ്പെടന്ന സുവിശേഷമെത്രയെന്നറിയാമോ? എത്രയേറെ കുറ്റപ്പെടുത്തിയാലും കുറയാതെ സ്നേഹിക്കുന്നതെത്രയാണന്നറിയാമോ? ഇന്ന് മാധ്യമങ്ങൾ എത്ര അധിക്ഷേപിച്ചാലും അനുഗ്രഹമാകുന്നതെത്രയാണെന്നറിയാമോ? ആവിഷ്കാര സ്വാതന്ത്ര്യത്തിൽ മുന്ദ്രകുത്തപ്പെടുന്നുവെങ്കിലും അണയാതെ പ്രശോഭിക്കുന്നതെത്രയേറെയാണെന്നറിയാമോ? പൊതു വിചാരണകളിൽ വിഷയമായപ്പോൾ എത്രതവണ മറുത്തു പറയാതിരുന്നിട്ടുണ്ടന്നറിയാമോ? പകരം വയ്ക്കാനാവാത്തവിധം നൽകിയ സംഭാവനകൾ എത്രയെന്നറിയാമോ? എത്ര പട്ടിണി പാവങ്ങളുട അന്നമായിട്ടുണ്ടെന്നറിയാമോ? പ്രതീക്ഷയറ്റയെത്ര ജീവിതങ്ങൾക്ക് നല്ല സ്വപ്നങ്ങൾ പകർന്നിട്ടുണ്ടെന്നറിയമോ? നേട്ടങ്ങൾ മറന്ന് ചെയ്ത ശുശ്രൂഷകൾ എത്രയെന്നറിയാമോ? സഹനങ്ങളിലൂടെയും ആത്മനൊമ്പരങ്ങളിലൂടെയും നേടിയ പവിത്രത എത്രയെന്നറിയാമോ? എത്ര നിഷേധിച്ചാലും നല്കിയ നന്മകളെ ഇല്ലാതാക്കാനാകുമോ? കുറവുകളെ മറക്കുന്നില്ല; ബലഹീന നിമിഷങ്ങൾക്കായി മാപ്പിരന്നുകൊണ്ട് നിലയ്ക്കാത്ത അഭിഷേകങ്ങളെ മറക്കാനാകുമോ? ഇങ്ങനെ നീളുന്നു സമർപ്പിത ജീവിതം. ഒരു കാര്യം ഉറപ്പാണ്. ഈ പറഞ്ഞതിന്റെയും പറയാനുള്ളതിന്റെ കണക്കെടുക്കാനും മുല്യമറിയാനും മനുഷ്യന് കഴിയില്ല. കാരണം അളന്നറിയാനുള്ള അളവുകോൽ ലോകത്തിലില്ല. അതിനാൽ തിരിച്ചറിയാതെ പോകുന്നതിൽ പരിഭവം ഒട്ടുമില്ല. കാരണം സമർപ്പിത ജീവിതം ദൈവത്തിന്റ പ്രവർത്തിയും അതിനുള്ള ചിലരുടെ സമർപ്പണവുമാണ്. സമർപ്പിതരായതിൽ അഭിമാനത്തോടും സന്തോഷത്തോടും കൂടി. ഫാ. സിജോ ഇടക്കരോട്ട് MCBS & ഫാ. വിൻസെന്റ് ഇടക്കരോട്ട് MCBS
Image: /content_image/SocialMedia/SocialMedia-2024-02-02-12:14:37.jpg
Keywords: സമർപ്പ

22609
Category: 1
Sub Category:
Heading: പഴയനിയമവും പുതിയ നിയമവും; 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 66-ാമത്തെ ക്ലാസ് നാളെ
Content: പഴയനിയമവും പുതിയ നിയമവും തമ്മിലുള്ള വ്യത്യാസമെന്താണ് ? പഴയ നിയമം ക്രൈസ്തവന്റെ ജീവിത നിയമമാണോ? പഴയ നിയമത്തിൽ നിന്ന് സുവിശേഷ പ്രഘോഷകർക്ക് വചനം വ്യാഖ്യാനിക്കാമോ? പഴയ നിയമത്തിലെ ദൈവം എന്തുകൊണ്ടാണ് കർക്കശക്കാരനായി കാണപ്പെടുന്നു? ഇതില് നിന്ന് വിഭിന്നമായി പുതിയ നിയമത്തിൽ എന്തുക്കൊണ്ട് ദൈവം കാരുണ്യവാനായി അവതരിപ്പിക്കപ്പെടുന്നു? യേശുവിന്റെ മനുഷ്യാവതാരവും രക്ഷാകര ദൗത്യവും പുതിയ നിയമത്തിൽ പൂർത്തിയായതിനാൽ പഴയനിയമം പരിഗണിക്കേണ്ടതുണ്ടോ? തുടങ്ങീ വിശുദ്ധ ഗ്രന്ഥത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ഫെബ്രുവരി 3, 2024) Zoom-ല്‍ നടക്കും. തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 66-ാമത്തെ (ദൈവവചനം സീരീസിലെ ആറാമത്തെ) ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ഈശോയുടെ മനുഷ്യാവതാരത്തെ കുറിച്ച് പ്രത്യേകം ധ്യാനിച്ച് പ്രാർത്ഥിക്കുന്ന 'രക്ഷയുടെ വഴി' ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh}}
Image: /content_image/News/News-2024-02-02-13:26:55.jpg
Keywords: ക്ലാസ്

22610
Category: 1
Sub Category:
Heading: അമേരിക്കയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒത്തുചേർന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ
Content: വാഷിംഗ്ടൺ ഡിസി: 2024ലെ നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റ് ദിനത്തിൽ രാജ്യത്തിൻറെ സുരക്ഷയ്ക്കും, ഐക്യത്തിനും, മുൻപോട്ടുള്ള ദൈവീക ഇടപെടലിനും വേണ്ടി രാഷ്ട്രീയ നേതാക്കൾ ഒന്നുചേർന്ന് പ്രാർത്ഥിച്ചു. രാജ്യത്തിനും, ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തിനെ എല്ലാവർഷവും ഒരുമിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് നാഷണൽ പ്രയർ ബ്രേക്ക് ഫാസ്റ്റ്. എഴുപത്തിരണ്ടാമത്തെ പ്രയർ ബ്രേക്ക് ഫാസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡും, ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉയർന്ന അംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ ജനപ്രതിനിധി സഭയുടെ സ്പീക്കർ മൈക്ക് ജോൺസൺ വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീർത്തനങ്ങൾ മുപ്പത്തിയേഴാം അധ്യായം വായിച്ചു. വിശ്വാസം സ്വതന്ത്രമായി പിന്തുടരാൻ സാധിക്കുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിയുന്നത് ഒരു വലിയ അനുഗ്രഹമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ശത്രുക്കളെ പോലെയല്ല നാം തമ്മിൽ കാണേണ്ടതെന്നും, മറിച്ച് അമേരിക്ക എന്ന രാജ്യത്തെ വ്യക്തികൾ എന്ന നിലയിലാണെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. പഴയനിയമത്തിലെ 2 ദിനവൃത്താന്തം വായിച്ച് സെനറ്റ് ചാപ്ലിൻ ബ്ലാക്ക് പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശക്തിയെക്കുറിച്ച് സംസാരിച്ചു. യേശുവിനോടുള്ള സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം വിചിന്തനം നടത്തി സംസാരിച്ചു. അമേരിക്കയിലെ ജനപ്രതിനിധി സഭാംഗങ്ങളായ മക്ബാത്തും സിസ്കോമാനിയും പുതിയ നിയമത്തിൽ നിന്നു വായിച്ചു. മത്തായിയുടെ സുവിശേഷത്തിലെ ശത്രുക്കളെ സ്നേഹിക്കുവാനും ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും യേശു ആഹ്വാനം നൽകുന്ന ഭാഗമാണ് മക്ബാത്ത് വായിച്ചത്. സിസ്‌കോമാനി 1 തിമോത്തിയിൽ നിന്നുള്ള വിശുദ്ധ പൗലോസിൻ്റെ വാക്കുകൾ വിചിന്തനമാക്കി. കാപ്പിറ്റോൾ കെട്ടിടത്തിലെ സ്റ്റാറ്റുവറി ഹാളിൽ നടന്ന പ്രാർത്ഥനയിൽ പ്രമുഖ ഇറ്റാലിയൻ ഗായകൻ ആൻഡ്രിയ ബൊസല്ലിയുടെ പരിപാടിയും നടന്നു.
Image: /content_image/News/News-2024-02-02-14:10:06.jpg
Keywords: അമേരിക്ക, പ്രാർത്ഥ

22611
Category: 1
Sub Category:
Heading: പനാമയിൽ നിന്നു കാണാതായ കർദ്ദിനാളിനെ കണ്ടെത്തി
Content: പനാമ സിറ്റി: മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമായ പനാമയിൽ നിന്നു കാണാതായ കർദ്ദിനാൾ ജോസ് ലൂയിസ് ലക്കുൻസയെ കണ്ടെത്തി. ഡേവിഡ് രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് കർദ്ദിനാൾ ജോസ് ലൂയിസ് ലകുൻസ സുരക്ഷിതനാണെന്ന് പനാമ എപ്പിസ്കോപ്പൽ കോൺഫറൻസ് (സിഇപി) അറിയിച്ചു. ഇതിനിടെ കർദ്ദിനാളിനെ പനാമ നാഷണൽ പോലീസ് കണ്ടെത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിന്നു. ജനറൽ ഡയറക്ടർ ജോൺ ഡോൺഹൈമിനൊപ്പം നിരവധി പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പനാമ കത്തോലിക്കാ സഭയിലെ പ്രമുഖ വ്യക്തിത്വമാണ് കർദ്ദിനാൾ ജോസ് ലൂയിസ്. 1969-ൽ സ്പെയിനിലെ പാംപ്ലോണയിൽ തിരുപ്പട്ടം സ്വീകരിച്ചു. 1985-ൽ പനാമ അതിരൂപതയുടെ സഹായ മെത്രാനായി. 1994 ഒക്ടോബർ 29-ന് ചിത്രേയിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. 1999 ആഗസ്ത് 28-ന് അദ്ദേഹം നിലവിൽ ശുശ്രൂഷ ചെയ്യുന്ന ഡേവിഡ് രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെടുകയായിരിന്നു. കർദ്ദിനാളിനെ കാണാതായതിന് പിന്നാലെ പ്രാർത്ഥനയ്ക്കു ആഹ്വാനവുമായി പനാമിയൻ ദേശീയ മെത്രാന് സമിതി ആഹ്വാനം നല്കിയിരിന്നു. അതേസമയം കർദ്ദിനാളിന്റെ തിരോധാനവും കണ്ടെത്തലും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Image: /content_image/News/News-2024-02-02-14:35:42.jpg
Keywords: പനാമ

22612
Category: 1
Sub Category:
Heading: ക്രിസ്ത്യാനികള്‍ക്കെതിരായ 'ജിഹാദ്'; നൈജീരിയയെ 'ഭീകര ഗവണ്‍മെന്റ്' ആയി പ്രഖ്യാപിക്കണം: യുഎസിനോട് നൈജീരിയന്‍ വൈദികന്‍
Content: വാഷിംഗ്ടൺ ഡിസി: ക്രൈസ്തവർക്കെതിരെ നടന്നുകൊണ്ടിരിക്കുന്നതു ജിഹാദാണെന്നും നൈജീരിയൻ ഭരണകൂടത്തെ തീവ്രവാദ സർക്കാരായി പ്രഖ്യാപിക്കണമെന്നും അമേരിക്കയിലെ ബൈഡൻ ഭരണകൂടത്തോട് നൈജീരിയൻ വൈദികൻ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച നൈജീരിയയിൽ നിന്നുള്ള കത്തോലിക്ക വൈദികൻ ഫാ. അംബ്രോസ് എക്കെരെക്കുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമാഫ്രിക്ക, യുക്രൈൻ, അർമേനിയ എന്നീ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സെഷനിലാണ് ഫാ. അംബ്രോസ് നൈജീരിയയിലെ ദയനീയ അവസ്ഥയിൽ ദുഃഖം പ്രകടിപ്പിച്ചത്. നൈജീരിയയിൽ നടക്കുന്നത് വ്യവസ്ഥാപിതമായ ജിഹാദും വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്ന് പറഞ്ഞ ഫാ. അംബ്രോസ്, ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്ന ഫുലാനി എന്നറിയപ്പെടുന്ന മുസ്ലീം വംശീയസംഘം ഒരു പുതിയ സംഭവവികാസമല്ലെന്നും നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കൂട്ടിച്ചേർത്തു. സെനെഗലിൽനിന്നും മൗറിഷ്യാനിയയിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിൽ നൈജീരിയയിലേക്ക് കുടിയേറിയ മുസ്ലിം ഫൂലാനികൾ ഏകദേശം 90 വർഷം നീണ്ടുനിന്ന ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചപ്പോൾ, ബ്രിട്ടീഷ് കൊളോണിയൽ നേതാക്കൾ അവരുടെ അധിനിവേശങ്ങളെ തടസ്സപ്പെടുത്തി. നൈജീരിയ പിന്നീട് ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇപ്പോൾ അവർ ആ ജിഹാദ് തുടരുന്നു. അതാണ് നടക്കുന്നത്. ഇപ്പോൾ നടക്കുന്നത് പുതിയ സംഭവവികാസമല്ലെന്നും ഫാ. എക്കെരെക്കു ആവർത്തിച്ചു. തീവ്രവാദികൾ നൈജീരിയക്കാരെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും അംഗഭംഗം വരുത്തുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോൾ ഫലപ്രദമായി പ്രതികരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അന്താരാഷ്ട്ര സമൂഹം നിസ്സഹായരായ നൈജീരിയൻ ജനതയുടെ സഹായത്തിനെത്തുന്നില്ലെങ്കിൽ ഇതിന് അവസാനമുണ്ടാവുകയില്ല. കാലാവസ്ഥ വ്യതിയാനമാണ് കൂട്ടക്കൊലകൾക്ക് കാരണമെന്നുള്ള ചില നേതാക്കളുടെ അവകാശവാദത്തെ ശക്തമായി അപലപിച്ച വൈദികൻ, ഇത് കർഷകരും ഇടയന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകളല്ലെന്നും ജിഹാദാണ് നടക്കുന്നതെന്നും പറഞ്ഞു. അമേരിക്കൻ സംസ്ഥാന വകുപ്പിന്റെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയയെ പുനഃസ്ഥാപിക്കണമെന്ന് പല മതസ്വാതന്ത്ര്യ വക്താക്കളും ആഹ്വാനം ചെയ്യുമ്പോൾ, അത്തരമൊരു നടപടി അധികം മുന്നോട്ട് പോകില്ലെന്നും നൈജീരിയയെ തീവ്രവാദ സർക്കാരായി പ്രഖ്യാപിക്കണമെന്നും ഫാ. എക്കെരെക്കു നിർദ്ദേശിച്ചു. കാൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഉൾപ്പെടെയുള്ള പ്രമുഖ ക്രൈസ്തവ നേതാക്കളും ഫുലാനി ആക്രമണങ്ങൾക്കെതിരെ വേദിയിൽ സംസാരിച്ചിരിന്നു. ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ പ്രസിദ്ധീകരിച്ച നവംബറിലെ 2022 റിപ്പോർട്ട് അനുസരിച്ച് വർഷത്തിലെ ആദ്യ പത്ത് മാസങ്ങളിൽ മാത്രം നാലായിരത്തിലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇസ്ലാമിക് ജിഹാദിസ്റ്റ് സംഘങ്ങളും ഫുലാനികളുമാണെന്ന് കണ്ടെത്തിയിരുന്നു.
Image: /content_image/News/News-2024-02-02-14:53:35.jpg
Keywords: നൈജീ

22613
Category: 1
Sub Category:
Heading: കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ആക്രമണം: എട്ടുപേർ കൊല്ലപ്പെട്ടു
Content: കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ബേതിയിൽ ക്രൈസ്തവ ദേവാലയമുൾപ്പെടെ വിവിധയിടങ്ങളിൽ നടത്തിയ സായുധാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദസംഘടനയുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ ദേവാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരിന്നു. പെന്തക്കോസ്ത് സമൂഹത്തിന്റെ ആരാധനാലയത്തിന് നേരെയായിരിന്നു ആക്രമണം. കിഴക്കൻ കോംഗോയിൽ നടന്ന ആക്രമണങ്ങളിൽ മുപ്പത് പേരെ അക്രമിസംഘം ബന്ദികളാക്കി കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'വത്തിക്കാൻ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ജനുവരി 27 ശനിയാഴ്ച രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് നടന്ന സമാനമായ മറ്റൊരാക്രമണത്തിൽ ദേവാലയത്തിനുള്ളിൽ തലയറുക്കപ്പെട്ട അഞ്ച് ക്രൈസ്തവർ ഉൾപ്പെടെ 32 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ട് ഉണ്ടായിരിന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2020 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 89% ക്രൈസ്തവരാണ്. എന്നാൽ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്. ഇസ്ളാമിക തീവ്രവാദികളില്‍ നിന്ന്‍ ഏറ്റവും കനത്ത ഭീഷണി നേരിടുന്നത് ക്രൈസ്തവരാണ്.
Image: /content_image/News/News-2024-02-03-10:16:04.jpg
Keywords: കോംഗോ

22614
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ കൾച്ചറൽ ഫോറം രൂപീകരിച്ചു
Content: കൊച്ചി: പ്രോലൈഫ് സമിതിയുടെ ജീവോൻമുഖ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനും കലാ സാംസ്കാരിക പരിപാടികളിലൂടെ ജീവന്റെ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമായി കെ സി ബി സി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം രൂപീകരിച്ചു. കെസിബിസി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം ജനറൽ കോഡിനേറ്റർ ആയി ജോയ്സ് മുക്കുടത്തെയും(കോതമംഗലം )കൺവീനർ ആയി ആൻറണി പത്രോസിനെയും (തിരുവനന്തപുരം) ഉൾപ്പെടുത്തി ഒരു ടീമും രൂപീകരിച്ചു. എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ നടന്ന രൂപീകരണ യോഗത്തിൽ ഡയറക്ടർ ക്ലീറ്റസ് കതിർപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ജോൺസൺ ചൂരപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ് , മോൻസി ജോർജ് , ജെസ്ലിൻജോ. തുടങ്ങിയവർ പ്രസംഗിച്ചു. പ്രോലൈഫ് സന്ദേശങ്ങൾ സിനിമ, നാടകം, കഥാപ്രസംഗം, മാജിക്, സാഹിത്യരചനകൾ, യുട്യൂബ് ചാനൽ എന്നിവയിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. സമിതിയുടെ മീഡിയ, യുത്ത് ഫോറങ്ങളും പിന്തുണ നൽകും. കൾച്ചറൽ ഫോറത്തിന്റെ ആദ്യ സംരംഭം എന്ന നിലയിൽ ഒരു നാടക പ്രചരണ പരിപാടി ആരംഭിക്കുന്നു. ഭിന്നശേഷിക്കാരുടെ ജീവിതവും മനുഷ്യ ജീവൻറെ മൂല്യവും ഉയർത്തി കാണിക്കുന്ന കെസിബിസി നാടകമേളയിൽ മികച്ച നാടകം ആയി തെരഞ്ഞെടുത്ത കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാനൊരു ചിറക് എന്ന നാടകം കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി പ്രദർശിപ്പിക്കുന്നതിന് സമിതി നേതൃത്വം നൽകും. നാടക പ്രദർശനത്തിലൂടെ സമാഹരിക്കുന്ന തുകകൊണ്ട് വിവിധ രൂപതകളിലെ ഭിന്നശേഷിക്കാരരുള്ള വലിയ കുടുംബങ്ങളെ സഹായിക്കുന്നതിന് പദ്ധതി ഒരുക്കിയിട്ടുണ്ട്. ആദ്യ പ്രദർശനം ഫെബ്രുവരി 27ന് വൈകിട്ട് ആറുമണിക്ക് പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെൻററിൽവച്ച് കെസിബിസി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോക്ടർ പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. ഈ അവസരത്തിൽ ഭിന്നശേഷി മക്കളെ ശുശ്രൂഷിച്ചു വളർത്തുന്ന മാതാപിതാക്കളെ ആദരിക്കും. ഭിന്നശേഷി പദ്ധതിക്ക് കോ ഓർഡിനേറ്ററായി സാബു ജോസ് (എറണാകുളം ) നേതൃത്വം നൽകും.
Image: /content_image/India/India-2024-02-03-10:41:15.jpg
Keywords: കെസിബിസി

22615
Category: 1
Sub Category:
Heading: മിഷ്ണറിമാർക്കെതിരെയുള്ള ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ
Content: റായ്പൂർ: മിഷ്ണറിമാർ മതപരിവർത്തനം നടത്തുകയാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ നേതാക്കൾ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവർത്തനമാണ് ക്രൈസ്തവർ നടത്തുന്നതെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മിഷ്ണറിമാർ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ഒരു പ്രബല ശക്തിയാണെന്നും, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ നൽകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് അവർ മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. റായ്പൂർ അതിരൂപതയുടെ വികാരി ജനറലായ ഫാ. സെബാസ്റ്റ്യൻ പൂമറ്റം മുഖ്യമന്ത്രിയുടെ അവകാശവാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെ ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി ആരോപണം ഉന്നയിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ മിഷ്ണറിമാർ പാവപ്പെട്ട ആദിവാസി ജനങ്ങളുടെ ഇടയിൽ അവരുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങൾക്ക് വേണ്ടി ഇടപെടുന്നത് നിഷേധിക്കാൻ സാധിക്കാത്ത വസ്തുതയാണ്. എന്നാൽ അവരെ മതപരിവർത്തനം നടത്തുകയാണ് എന്ന് പറയുന്നത് അബദ്ധവും, നിരാശാജനകവും ആയ ആരോപണമാണ്. മിഷ്ണറിമാർ നടത്തുന്ന ഒരു സ്ഥാപനത്തിലാണ് മുഖ്യമന്ത്രി പഠിച്ചതെങ്കിലും ഇപ്പോഴും അദ്ദേഹം സ്വന്തം വിശ്വാസം തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം നവംബർ 17 തീയതി നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബർ മാസം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനം സായി ഏറ്റെടുത്തത്. ജനുവരി 28നു തലസ്ഥാനമായ റായിപ്പൂരിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ കണക്ക് പ്രകാരം 2022ൽ ക്രൈസ്തവർക്കും, ക്രൈസ്തവ ആരാധനാലയങ്ങൾക്കും എതിരെ നടക്കുന്ന അക്രമ സംഭവങ്ങളുടെ കണക്കില്‍ ഉത്തർപ്രദേശിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ചത്തീസ്ഗഡ്.
Image: /content_image/News/News-2024-02-03-14:06:09.jpg
Keywords: ക്രൈസ്തവ

22616
Category: 1
Sub Category:
Heading: അട്ടിമറിയിലൂടെ സൈനീക ഭരണകൂടം അധികാരം പിടിച്ചെടുത്തതിന് 3 വര്‍ഷം; പ്രാര്‍ത്ഥനാദിനമായി ആചരിച്ച് മ്യാന്മര്‍ സഭ
Content: യങ്കോണ്‍: സൈനീക ഭരണകൂടം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ട് മ്യാന്മറിലെ ജനാധിപത്യ സംവിധാനത്തെ തകിടം മറിച്ചതിന്റെ മൂന്നാം വാര്‍ഷികം പ്രാര്‍ത്ഥനാദിനമായി ആചരിച്ച് മ്യാന്മര്‍ സഭ. 2021 ഫെബ്രുവരി ഒന്നിനാണ് സൈനീക ഭരണകൂടം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്. മൂന്നാം വാര്‍ഷിക ദിനമായ ഫെബ്രുവരി ഒന്നാം തിയതി ദിവ്യകാരുണ്യത്തിന് മുന്നില്‍ നിശബ്ദമായ ആരാധന നടത്തിയും, ജപമാലയർപ്പിച്ചും സമാധാനത്തിന്റെയും നീതിയുടേയും സ്വാതന്ത്ര്യത്തിന്റെ കാലം സംജാതമാകാന്‍ ദേവാലയങ്ങളില്‍ വിവിധ പ്രാർത്ഥനകൾ നടന്നു. രാവിലെ നടന്ന ദിവ്യബലി അര്‍പ്പണത്തില്‍ അന്യായമായി തടവിലാക്കപ്പെട്ടവർക്കും, ദുരിതപൂർണ്ണമായ വിധത്തില്‍ അഭയാർത്ഥി കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും, പീഡനങ്ങളിൽ നിന്ന് രക്ഷപെട്ടവർക്കും, വേണ്ടി പ്രാർത്ഥിച്ചുവെന്ന് യങ്കോണിലെ ഇടവകാംഗങ്ങള്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. പട്ടാള അട്ടിമറി നടന്ന അന്നു മുതൽ ഇന്നുവരെ മരണമടഞ്ഞ നിഷ്കളങ്കരായവർക്കു വേണ്ടി പ്രാർത്ഥിച്ചതോടൊപ്പം യുദ്ധം അവസാനിക്കാനും, സമാധാനവും നീതിയും, അവകാശങ്ങളും, മനുഷ്യാന്തസ്സ് മാനിക്കപ്പെടാനും വേണ്ടി പ്രാദേശിക സമൂഹം പ്രാർത്ഥിച്ചതായും പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2021 ഫെബ്രുവരിയിൽ ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. കിരാതമായ നിലപാടുകളില്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാൻ സമാധാനപരമായി നിരത്തിൽ ഇറങ്ങിയ ജനങ്ങളെ പട്ടാളം അടിച്ചമർത്തി. ഇതിനിടെ അക്രമകാരികളെ ലക്ഷ്യമിട്ട് പട്ടാളക്കാര്‍ നടത്തിയ തിരച്ചിലിലും ആക്രമണങ്ങളിലും രാജ്യത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയ്ക്കിരയാക്കപ്പെട്ടിരിന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാള ഭരണകൂടം മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. അടിയന്തരാവസ്ഥ നിരവധി തവണ നീട്ടിയതിനാൽ തിരഞ്ഞെടുപ്പ് വൈകുകയാണ്. നിലവില്‍ മ്യാൻമറിൽ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടിയെന്ന് നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2024-02-03-15:56:24.jpg
Keywords: മ്യാ