Contents

Displaying 22211-22220 of 24987 results.
Content: 22627
Category: 18
Sub Category:
Heading: സിബിസിഐ സമ്മേളനത്തിൽ കന്ധമാല്‍ രക്തസാക്ഷികളെക്കുറിച്ച് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു
Content: ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനത്തിൽ കന്ധമാലിലെ രക്തസാക്ഷികളെക്കുറിച്ച് കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കര തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. 35 രക്തസാക്ഷികളെ വിശുദ്ധരാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് വത്തിക്കാൻ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് ആന്റോ അക്കര പറഞ്ഞു. 16 മിനിറ്റുള്ള ഡോക്യുമെൻ്ററിയിൽ കന്ധമാലിൽ അരങ്ങേറിയ അതിക്രൂരമായ ക്രൈസ്‌തവപീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. കന്ധമാൽ ഇന്ന് ക്രൈസ്‌തവർക്ക് വിശുദ്ധ സ്ഥലമായി മാറിയിരിക്കുകയാണെന്ന് ആന്റോ അക്കര പറഞ്ഞു. 2008ലെ കലാപത്തിനുശേഷം 35 തവണ കന്ധമാല്‍ സന്ദർശിച്ചിട്ടുള്ള ആന്റോ ഇതുസംബന്ധിച്ച് ആറു ഡോക്യുമെന്ററികളും രണ്ട് ഗവേഷണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്താണ് ആന്റോ അക്കരയെ സിബിസിഐ സമ്മേളനത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ക്ഷണിച്ചത്. ⧪ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}}
Image: /content_image/India/India-2024-02-06-10:34:06.jpg
Keywords: കന്ധമാ
Content: 22628
Category: 18
Sub Category:
Heading: മാര്‍ മാത്യു മൂലക്കാട്ടിന്റെ മെത്രാഭിഷേക രജതജൂബിലി: സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി
Content: കോട്ടയം: മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് സാന്ത്വനം എന്ന പേരില്‍ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സേവനത്തിനു തുടക്കമായി. കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയില്‍ പ്രതിവര്‍ഷം 500 ഡയാലിസിസുകള്‍ വീതം അടുത്ത പത്തുവര്‍ഷക്കാലത്തേക്ക് സാമ്പത്തികപരിമിതിയുള്ളവര്‍ക്ക് സൗജന്യമായി ഇതിന്റെ ഭാഗമായി ലഭ്യമാക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഡോ. ഫാ. ബിനു കുന്നത്ത് പദ്ധതിയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിനു കാവില്‍, ഫാ. ജിസ്‌മോന്‍ മഠത്തില്‍, ഡോ. അജിത് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യഘട്ടമായി കാരിത്താസ് ആശുപത്രിയില്‍ നിലവില്‍ ഡയാലിസിസ് ചെയ്യുന്ന എല്ലാ രോഗികള്‍ക്കും അവരുടെ അര്‍ഹത പരിഗണിച്ച് ഒരു ഡയാലിസിസ് വീതം സൗജന്യമായി നല്‍കിതുടങ്ങിയിട്ടുണ്ട്. തുടര്‍ന്ന് പ്രതിവര്‍ഷം 500 സൗജന്യ ഡയാലിസിസുകള്‍ വീതം അര്‍ഹതയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്കു ലഭ്യമാക്കും. മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മെത്രാഭിഷേകരജതജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തില്‍ സാന്ത്വനം എന്ന പേരില്‍ നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് സേവനപദ്ധതിയുടെ ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നു.
Image: /content_image/India/India-2024-02-06-10:47:38.jpg
Keywords: മൂലക്കാ
Content: 22629
Category: 1
Sub Category:
Heading: വത്തിക്കാനിൽ C9 കർദ്ദിനാൾ സമ്മേളനം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: സാർവത്രിക സഭയുടെ ഭരണത്തിൽ മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമൻ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കർദ്ദിനാൾ സംഘത്തിന്റെ സമ്മേളനം ആരംഭിച്ചു. ഇന്നലെ ഫെബ്രുവരി അഞ്ചിന് ആരംഭിച്ച സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയും സംബന്ധിക്കുന്നുണ്ട്. C9 എന്ന് വിളിക്കപ്പെടുന്ന സംഘത്തിലെ അംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പം സന്നിഹിതരായിരുന്നുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 2023 ഡിസംബർ 4, 5 തീയതികളിലാണ് അവസാനമായി കർദ്ദിനാളുമാരുടെ കൗൺസിൽ യോഗം നടന്നത്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആഗോള സിനഡ് സംഘാടകനായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ച്, കനേഡിയന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് സി. ലാക്രോയിക്സ്, ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സെര്‍ജിയോ ഡാ റോച്ച, സ്പാനിഷ് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ, അമേരിക്കന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക്ക് ഒ’മാലി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, കോംഗോ സ്വദേശി കര്‍ദ്ദിനാള്‍ ഫ്രിഡോളിന്‍ അമ്പോങ്ങോ ബെസുങ്ങു എന്നിവരാണ് പ്രത്യേക സംഘത്തിലെ അംഗങ്ങള്‍. ബിഷപ്പ് മാര്‍ക്കോ മെല്ലിനോ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ സെക്രട്ടറി.
Image: /content_image/News/News-2024-02-06-11:28:50.jpg
Keywords: വത്തിക്കാ
Content: 22630
Category: 1
Sub Category:
Heading: മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Content: ബെംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ നടന്നുക്കൊണ്ടിരിക്കുന്ന 36-ാമത് ജനറൽ ബോഡി യോഗത്തിന്റെ ഇന്നത്തെ സെഷനിലാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വീണ്ടും സി‌ബി‌സി‌ഐയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം നാളെ ഫെബ്രുവരി 7 ന് സമാപിക്കും. 1951 ഡിസംബര്‍ 13ന് ജനിച്ച ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രുസ് താഴത്ത് 1977 മാര്‍ച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം അതിരൂപതയിലും സഭാതലത്തിലും വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 2007 മാര്‍ച്ച് 18-ന് അദ്ദേഹത്തെ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. പെര്‍മനന്‍റ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍, വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനര്‍, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷന്‍ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാർപാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുന്ന റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സില്‍ ഉപദേശകന്‍ കൂടിയാണ് മാര്‍ ആന്‍ഡ്രൂസ്. #{blue->none->b-> അഭിവന്ദ്യ ആന്‍ഡ്രൂസ് പിതാവിന് പ്രാര്‍ത്ഥനാമംഗളങ്ങള്‍ ‍}# ⧪ #{green->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-06-13:37:30.jpg
Keywords: താഴത്ത
Content: 22631
Category: 1
Sub Category:
Heading: ചാൾസ് രാജാവിന് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍
Content: ലണ്ടന്‍: ചാൾസ് രാജാവിന് കാൻസർ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ബക്കിംഗ്ഹാം കൊട്ടാരം ആഗോള സമൂഹത്തെ അറിയിച്ചതിനു പിന്നാലെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും മെത്രാന്‍ സമിതിയുടെ അധ്യക്ഷനും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻസെൻ്റ് നിക്കോൾസ്. ചികിത്സയ്ക്കിടയിൽ രാജാവ് പൊതുചുമതലകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരിന്നു.

I am saddened to learn that King Charles is now facing a time of treatment for cancer.
On behalf of the entire Catholic Community in England and Wales, I offer His Majesty our warmest wishes and assurance of steadfast prayers for his full and speedy recovery. God bless the King. pic.twitter.com/n1wjuI8233
— Cardinal Nichols (@CardinalNichols) February 5, 2024

രാജാവ് ഇപ്പോൾ അര്‍ബുദ ചികിത്സയുടെ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നു എന്നറിയുന്നതിൽ ദുഃഖമുണ്ടെന്ന് കർദ്ദിനാൾ നിക്കോൾസ് 'എക്സി'ല്‍ കുറിച്ചു. ചാള്‍സ് രാജാവ് പൂർണ്ണമായും വേഗത്തിലും സുഖം പ്രാപിക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ കത്തോലിക്കാ സമൂഹത്തിനുവേണ്ടി ആശംസകളും പ്രാർത്ഥനയുടെ ഉറപ്പും വാഗ്ദാനം ചെയ്യുകയാണെന്നും ദൈവം രാജാവിനെ അനുഗ്രഹിക്കട്ടെയെന്നും കർദ്ദിനാൾ നിക്കോൾസ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെച്ചിരിക്കുകയാണ്. ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും ബക്കിംഗ്ഹാം പാലസിന്റെ പ്രസ്താവനയിൽ പറയുന്നു. ⧪ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-06-15:27:32.jpg
Keywords: ചാള്‍
Content: 22632
Category: 1
Sub Category:
Heading: ഹെയ്തി ചേരികളിലെ കുട്ടികളുടെ താങ്ങും തണലുമായ സന്യാസിനിയെ ഫോണ്‍ വിളിച്ച് ഫ്രാന്‍സിസ് പാപ്പ
Content: പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിലെ ചേരികളിലുള്ള 2,500 കുട്ടികളുടെ താങ്ങും തണലുമായി സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനിയെ ഫോണ്‍ വിളിച്ച് ഫ്രാന്‍സിസ് പാപ്പ. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ പരിധിക്കുള്ളിൽ വരുന്ന ചേരിയിലെ കുട്ടികളെ ചേര്‍ത്തുപിടിക്കുന്ന ഫ്രഞ്ച് സന്യാസിനി സിസ്റ്റർ പേസിയെയാണ് ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ശനിയാഴ്ച ഫോണില്‍ നേരിട്ടു ബന്ധപ്പെട്ടത്. ഹെയ്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് അന്വേഷിച്ച പാപ്പ, ദരിദ്രരായ കുട്ടികൾക്ക് വേണ്ടിയുള്ള സിസ്റ്ററുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പയുടെ ഫോൺ വിളി വലിയ അത്ഭുതമായിരുന്നുവെന്ന് സിസ്റ്റര്‍ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. എന്റെ ഫോൺ ബെല്ലടിച്ചപ്പോൾ, പരിശുദ്ധ പിതാവിന്റെ വിളിയായിരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പാപ്പ പ്രോത്സാഹന സന്ദേശം അയയ്ക്കുകയും കുട്ടികൾക്കായി അവിടെയായിരിക്കുന്നതിനു നന്ദി പറയുകയും ചെയ്തിരുന്നു. എനിക്കു പിതാവിന്റെ പ്രാർത്ഥനയുണ്ടാകുമെന്ന് ഉറപ്പു നൽകി. വിളിയുടെ നേരത്ത് എന്നെ യഥാർത്ഥത്തിൽ സ്തംഭിപ്പിച്ചത് പരിശുദ്ധ പിതാവിന്റെ ശബ്ദമായിരുന്നു. അതിൽ എനിക്ക് വലിയ സൗമ്യതയും ദയയും ഉള്ളതായി തോന്നി. ഞാൻ ഇത് എന്റെ സമൂഹമായും, എന്റെ ടീമുമായും, ചില കുട്ടികളുമായും പങ്കുവെച്ചുവെന്നും സിസ്റ്റര്‍ പറഞ്ഞു. ഹെയ്തിയിലെ ദൌത്യത്തെ കുറിച്ചുള്ള വത്തിക്കാന്‍ ന്യൂസിന്റെ ചോദ്യകര്‍ത്താവിന് സിസ്റ്റര്‍ നല്‍കിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരിന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചില അമ്മമാർ എന്നോടു പറഞ്ഞു: "സിസ്റ്റർ, നിങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, ഞങ്ങളെല്ലാവരും മരിച്ചേനെ" എന്ന്. അവർ അൽപ്പം പെരുപ്പിച്ചുകാട്ടുകയായിരുന്നെന്ന് ഞാൻ കരുതുന്നു. പക്ഷേ അവർക്ക് അങ്ങനെയാണ് തോന്നുന്നത്. കുറഞ്ഞപക്ഷം, അതാണ് അവർ പറഞ്ഞത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയും, ഒന്നും ഇല്ലാതെയും ആളുകൾ എങ്ങനെ അതിജീവിക്കുന്നെന്ന് ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ദൈവം ഇവിടെയുണ്ട്. അതാണ് ശരിയായ ഉത്തരം എന്ന് ഞാൻ കരുതുന്നു. അവിടുന്ന് അവർക്കായി ഇവിടെയുണ്ട്. അവിടുന്ന് എന്നിലൂടെയോ മറ്റേതെങ്കിലും രീതിയിലോ ഇവിടെ സന്നിഹിതനാണ്. എന്നാൽ അവിടുന്ന് ഒരിക്കലും തന്റെ മക്കളെ ഉപേക്ഷിക്കുന്നില്ലായെന്നും സിസ്റ്റര്‍ പേസി പറഞ്ഞു. ⧪ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-06-16:39:59.jpg
Keywords: ഹെയ്തി
Content: 22633
Category: 1
Sub Category:
Heading: ബൈബിളിലെ ഗത്ത് നഗരത്തിന്റെ നാശം ചരിത്ര സത്യം; തെളിവുകളുമായി ഗവേഷകര്‍
Content: ജെറുസലേം: ബൈബിളിലെ പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ഗത്തു നഗരത്തിന്റെ നാശം ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേലി ഗവേഷകർ. രണ്ട് രാജാക്കന്മാർ, പന്ത്രണ്ടാം അധ്യായത്തിൽ വിവരിക്കുന്ന ഗത്തു നഗരത്തെ കുറിച്ചുള്ള വിവരണം ചരിത്ര സത്യമാണെന്ന് ഗവേഷകരെ ഉദ്ധരിച്ച് ശാസ്ത്ര മാഗസിനായ പബ്ലിക് ലൈബ്രറി ഓഫ് സയൻസ് (PLOS) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശുദ്ധ ബൈബിളിലെ പഴയനിയമത്തിലെ ഓരോ സംഭവങ്ങളും കഥയല്ല, ചരിത്ര യാഥാര്‍ത്ഥ്യമാണെന്നു വീണ്ടും തെളിയിക്കുന്നതാണ് പുതിയ ഗവേഷണ ഫലം. രണ്ട് രാജാക്കന്മാർ, പന്ത്രണ്ടാം അധ്യായത്തിൽ യോവാഷ് രാജാവ് യൂദയായിൽ ഭരണം നടത്തുന്നതിനെപ്പറ്റി പറയുന്നുണ്ട്. അധ്യായത്തിന്റെ അവസാന ഭാഗത്ത് സിറിയ രാജാവായ ഹസായേൽ ആ സമയത്ത് ഏറ്റവും പ്രബലമായ പ്രദേശങ്ങളിൽ ഒന്നായ ഗത്തു പിടിച്ചടക്കിയതിനു ശേഷം ജെറുസലേമിനെ ലക്ഷ്യം വെച്ചു. അധിനിവേശത്തിനിടെ വൻതോതിൽ കത്തിച്ചുകളഞ്ഞ, ഗത്ത് നഗരത്തിന്റെ നാശത്തിൻ്റെ വിപുലമായ തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന് 830 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ബൈബിളില്‍ വിവരിക്കുന്ന സംഭവം ചരിത്ര സത്യമാണെന്ന് റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗിന്റെയും മറ്റ് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെയും അകമ്പടിയോടെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസി ഒന്‍പതാം നൂറ്റാണ്ടിൽ, പ്രദേശത്ത് ചൂളകളിൽ ഇഷ്ടികകൾ നിര്‍മ്മിക്കുന്ന രീതി വന്നിട്ടില്ലായിരിന്നു. 800 വർഷങ്ങൾക്ക് ശേഷമുള്ള റോമൻ അധിനിവേശത്തോടെയാണ് ഇത് പ്രദേശത്ത് വന്നത്. യഹൂദയിലും അയൽരാജ്യങ്ങളിലും ഉപയോഗിച്ചിരുന്ന സിൽറ്റ് ഇഷ്ടികകൾ സൂര്യ പ്രകാശത്തിന്റെ സഹായത്തോടെ സാവധാനത്തില്‍ നടക്കുന്ന ഉണക്കൽ പ്രക്രിയയിലൂടെ സൃഷ്ടിച്ചതായിരിന്നു. കണ്ടെത്തിയ ഇഷ്ടികകൾ അവയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചതിനേക്കാൾ ഉയർന്ന താപനിലയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അതിനർത്ഥം അത് തീവ്രമായ അഗ്നിബാധയ്ക്ക് വിധേയമായിട്ടുണ്ടെന്നുമാണെന്ന് ഗവേഷകര്‍ പറയുന്നു. വിശുദ്ധ ബൈബിളിലെ നൂറുകണക്കിന് സംഭവങ്ങള്‍ ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം കണ്ടെത്തലുകളില്‍ ഏറ്റവും അവസാനത്തേതാണ് ഗത്ത് നഗരത്തിന്റെ നാശവും പിടിച്ചെടുക്കലും. ⧪ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-06-20:55:53.jpg
Keywords: ചരിത്ര
Content: 22634
Category: 18
Sub Category:
Heading: ക്രൈസ്‌തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് സ്വീകരണം
Content: തിരുവനന്തപുരം: ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങൾ പോലും സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ്. കേരള കൗൺസിൽ ഓഫ് ചർച്ച് നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്തേക്ക് നടക്കുന്ന ക്രൈസ്‌തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് കിളിമാനൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് കമ്മിസറി റവ. ജെ. ജയ രാജ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെസിസി ജനറൽ സെക്രട്ടറി ഡോ. പ്ര കാശ് പി. തോമസ്, ക്ലർജി കമ്മീഷൻ ചെയർമാൻ റവ. എ.ആർ.നോബിൾ, സോഷ്യൽ കൺസേൺസ് കമ്മീഷൻ ചെയർമാൻ റവ. അലക്‌സ് പി. ഉമ്മൻ, സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ്. കേണൽ സജു ഡാനിയേ ൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-02-07-10:03:41.jpg
Keywords: ക്രൈസ്തവ
Content: 22635
Category: 18
Sub Category:
Heading: കുടുംബത്തെ കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണം സ്വാഗതാര്‍ഹം: പ്രോലൈഫ് അപ്പോസ്ത‌ലേറ്റ്
Content: കൊച്ചി: കുഞ്ഞുങ്ങൾ ജനിക്കുകയും വളരുകയും ചെയ്യേണ്ടത് കുടുംബത്തിലായിരിക്കണമെന്നും വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള സുപ്രീംകോടതിയുടെ നിരീക്ഷണത്തെ പ്രോലൈഫ് അപ്പോസ്ത‌ലേറ്റ് സ്വാഗതം ചെയ്തു. നാൽപ്പത്തിനാലുകാരിയായ അവിവാഹിത വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി തേടി നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കുഞ്ഞുങ്ങളെ സ്വീകരിച്ചു വളർത്തുന്ന ഭാരതത്തിന്റെ കുടുംബസംസ്‌കാര സവിശേഷത എടുത്തുപറഞ്ഞ വിധിവാക്യങ്ങൾ കുട്ടികളുടെ ക്ഷേമം സംരക്ഷി ക്കുന്നതാണെന്നും കുടുംബജീവിതത്തിൻ്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും പ്രോലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി. അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹം കഴിക്കുകയോ ദത്തെടുക്കു കയോ ചെയ്യണമെന്നുള്ള കോടതിയുടെ ഉപദേശവും മാതൃത്വത്തിന്റെ മഹനീ യതയെ അംഗീകരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2024-02-07-10:16:55.jpg
Keywords: പ്രോലൈ
Content: 22636
Category: 1
Sub Category:
Heading: 16 നവവൈദികര്‍, 25 ഡീക്കന്മാര്‍; ദക്ഷിണ കൊറിയന്‍ അതിരൂപതയില്‍ ദൈവവിളി വസന്തം
Content: സിയോള്‍: മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കുവാന്‍ ഒരുങ്ങുന്ന ദക്ഷിണ കൊറിയയില്‍ ദൈവവിളി വസന്തം. 16 വൈദികരും 25 ഡീക്കന്മാരും അതിരൂപതയില്‍ അഭിഷിക്തരായി. ഫെബ്രുവരി 1, 2 തീയതികളിൽ മയോങ്‌ഡോംഗ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ സിയോളിലെ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അതേസമയം പുതിയ പട്ട സ്വീകരണത്തോടെ സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം 969 ൽ നിന്ന് 985 ആയി ഉയര്‍ന്നു. നിലവിലെ 25 ഡീക്കൻമാർ വൈദികരാകുകയാണെങ്കിൽ എണ്ണം 1010 ആയി ഉയരുമെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. നിയുക്തരായ ഡീക്കൻമാരിൽ 21 പേർ അതിരൂപതയ്ക്കു വേണ്ടി വൈദികരാകുന്നവരാണ്. ഒരാൾ റിഡെംപ്‌റ്ററിസ്റ്റ് മെറ്റർ അംഗവും ഒരാൾ മിഷ്ണറീസ് ഓഫ് ദി വേഡ് അംഗവും മറ്റ് രണ്ട് പേർ ഡൊമിനിക്കൻ സമൂഹാംഗങ്ങളുമാണ്. 52.6 ദശലക്ഷം നിവാസികളുള്ള ദക്ഷിണ കൊറിയയിൽ 11% കത്തോലിക്ക വിശ്വാസികളാണുള്ളത്. വത്തിക്കാൻ വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫിഡെസിൻ്റെ കണക്കനുസരിച്ച് രാജ്യത്ത് 5,700-ലധികം വൈദികരും 1,784 ഇടവകകളുമാണുള്ളത്. 2014 ഓഗസ്റ്റ് 13-18 തീയതികളില്‍ നടന്ന ആറാമത് ഏഷ്യൻ യുവജന സംഗമത്തോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ കൊറിയ സന്ദർശിച്ചിരിന്നു. 2027-ലെ യുവജനസംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്നാണ് സൂചന. ⧪ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-07-10:48:56.jpg
Keywords: കൊറിയ, ദൈവവി