Contents
Displaying 22241-22250 of 24987 results.
Content:
22658
Category: 1
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച മാമ അന്തൂലയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും
Content: ബ്യൂണസ് അയേഴ്സ്: അർജൻറീനയിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ സത്യ വിശ്വാസത്തിന് വേണ്ടി നിലക്കൊണ്ട് ജീവിതം സമര്‍പ്പിച്ച മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസ് വിശുദ്ധ പദവിയിലേക്ക്. നാളെ ലൂർദ്ദ്നാഥയുടെ തിരുന്നാളും മുപ്പത്തിരണ്ടാം ലോക രോഗീദിനവും ആചരിക്കപ്പെടുന്ന ഫെബ്രുവരി പതിനൊന്നാം തീയതി ഞായറാഴ്ച, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പ മരിയ അന്റോണിയോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. അർജൻറീനയുടെ പ്രസിഡൻറ് ജാവിയർ മിലിയും ചടങ്ങിൽ പങ്കെടുക്കും. 1767ൽ ലാറ്റിൻ അമേരിക്കയിൽ പ്രദേശത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന സ്പെയിനിലെ രാജാവ് ജെസ്യൂട്ട് വൈദികരെ പുറത്താക്കിയതിനു ശേഷം മാമ അന്തൂലയാണ് ഇഗ്നേഷ്യൻ ആത്മീയത വിസ്മൃതിയിൽ ആയിപ്പോകാതെ കാത്തുസൂക്ഷിച്ചത്. അവർ തുക്കുമാൻ പ്രവിശ്യയിലൂടെ ജെസ്യൂട്ട് വൈദികർ ധരിക്കുന്നതിന് സമാനമായ വസ്ത്രം ധരിച്ച് ചുറ്റി സഞ്ചരിച്ചു. ചില സമയങ്ങളിൽ പ്രദേശത്തെ ജനങ്ങൾ അന്തൂലക്ക് മാനസിക പ്രശ്നമുണ്ടെന്നും, അവർ മന്ത്രവാദിനി ആണെന്നും അടക്കമുളള ആക്ഷേപങ്ങൾ നടത്തി. എന്നിരുന്നാലും ക്രിസ്തു സാക്ഷ്യം പകര്‍ന്നുള്ള ധ്യാനങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്ന് അന്തൂല പിന്നോട്ട് പോയില്ല. സ്വതന്ത്രരാക്കപ്പെട്ട അടിമകൾ തെരുവിൽ ഉപേക്ഷിക്കപ്പെടാതിരിക്കാനും അവർ ശ്രദ്ധിച്ചു. 1879ൽ അവർ ബ്യൂണസ് അയേഴ്സിലേക്ക് പോയി. അവിടുത്തെ മെത്രാൻ ക്രമേണ വൈദിക വിദ്യാർഥികൾക്ക് അടക്കം ഇഗ്നേഷ്യൻ ആത്മീയതയിൽ ഉള്ള അന്തൂലയുടെ ധ്യാനങ്ങൾ നിർബന്ധമാക്കി. ഈ ആത്മീയത പ്രചരിപ്പിക്കാൻ വേണ്ടി നഗരത്തിൽ മാമ അന്തൂല സ്ഥാപിച്ച ഭവനത്തിൽ അവരുടെ ജീവിതത്തിൻറെ അവസാനത്തെ 20 വർഷങ്ങളിൽ എഴുപതിനായിരത്തോളം ആളുകളാണ് സന്ദർശനം നടത്തിയത്. ഇതിൽ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. നിത്യമായ പ്രതിസന്ധിയിലാണ് അർജൻറീന ഇപ്പോൾ ഉള്ളതെങ്കിലും, വിശുദ്ധിയുടെ ഒരു അടയാളം ലോകത്തിൽ സൃഷ്ടിക്കാനാണ് മാമാ അന്തൂല നമ്മെ വിളിക്കുന്നതെന്നും ബ്യൂണസ് അയേഴ്സ് ആർച്ച് ബിഷപ്പ് ജോർജ് ഇഗ്നാസിയോ ഗാർസിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആളുകളുടെ ഹൃദയങ്ങൾ തുറക്കാൻ വേണ്ടി പ്രത്യേകിച്ച്, അടിമകളെ സ്വതന്ത്രരാക്കാൻ വേണ്ടി മാമാ അന്തൂലക്ക് സാധിച്ചുവെന്ന് ലാ പ്ലാറ്റ രൂപതയുടെ സഹായമെത്രാനും, അർജൻറീന മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറിയുമായ ആൽബർട്ടോ ജർമൻ പറഞ്ഞു.
Image: /content_image/News/News-2024-02-10-19:11:27.jpg
Keywords: അര്‍ജന്‍റീന

22659
Category: 18
Sub Category:
Heading: 129-ാമത് മാരാമൺ കൺവെൻഷൻ ഇന്നുമുതൽ
Content: മാരാമൺ: 129-ാമത് മാരാമൺ കൺവെൻഷൻ ഇന്നുമുതൽ 18 വരെ പമ്പാതീരത്തു തയാറാക്കിയ പന്തലിൽ നടക്കും. ഒരു ലക്ഷം പേർക്കിരിക്കാവുന്ന വിശാ ലമായ ഓലപ്പന്തലാണ് തീരത്ത് ഒരുങ്ങിയിരിക്കുന്നത്. മലങ്കര മാർത്തോമ്മ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നൽ കിവരുന്ന കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌ി നോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ്പ് റവ. ബർണാഡ് തിയഡോൾവാലറ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), പ്രഫ. മാകെ ജെ. മസാങ്കോ (സൗ ത്ത് ആഫ്രിക്ക) എന്നിവരും മാർത്തോമ്മ സഭയിലെ ബിഷപ്പുമാർ സഹോദരീ സഭകളിലെ ബിഷപ്പുമാർ, ഡോ.ജോവാൻ ചുങ്കപ്പുര തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. നാളെ മുതൽ ശനി വരെ രാവിലെ 9.30നും വൈകുന്നേരം ആറിനും പൊതു യോഗങ്ങൾ ഉണ്ടാകും. 14നു രാവിലെ 9.30ന് എക്യുമെനിക്കൽ യോഗത്തിൽ വിവിധ സഭാ മേലധ്യക്ഷന്മാർ പങ്കെടുക്കും. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യസന്ദേശം നൽകും.
Image: /content_image/India/India-2024-02-11-09:46:25.jpg
Keywords: മാരാമ

22660
Category: 18
Sub Category:
Heading: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ക് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാനന്തവാടിയിൽ പടമല പനച്ചിയിൽ അജി എന്ന കുടുംബനാഥനെ കാട്ടാന ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവം കേരളത്തിന് അപമാനമാണ്. പ്രിയപ്പെട്ടവർ നോക്കിനില്ക്കവേയാണ് അജി അതിദാരുണമായി കൊല്ലപ്പെട്ടത്. വന്യമൃഗങ്ങൾ മനുഷ്യരുടെ വാസസ്ഥലങ്ങളിൽ ഇറങ്ങി അക്രമംകാണിക്കുന്നതു തടയാൻ ഫലപ്രദമായ നടപടികൾ ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കാത്തതിനാലാണ് ഒരു ജീവൻകൂടി നഷ്ടമായത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ അഴിഞ്ഞാടിയത്. ഇതുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ മാതൃകപരമായ നടപടി സ്വീകരിക്കണം. വന്യമൃഗങ്ങൾ ജീവനെടുക്കുന്നതും കൃഷിനശിപ്പിക്കുന്നതും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗൗരവകരമായ സമീപനം ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കേണ്ടതാണ്. മൃഗങ്ങളുടെ ജീവനെക്കാൾ മനുഷ്യജീവനു പ്രാധാന്യം കൊടുക്കാത്ത സമീപനം ഒരു പരിഷ്കൃതസമൂഹത്തിനു ചേരുന്നതല്ല. മലയോരമേഖലകളിൽ കഴിയുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതികൾ രൂപീകരിക്കാൻ സർക്കാർ ഇനിയും കാത്തിരിക്കുന്നതു ജനങ്ങളോടും അവരുടെ ന്യായമായ ആവശ്യങ്ങളോടുമുള്ള നിസംഗതയായി കാണേണ്ടിവരുമെന്നു മേജർ ആർച്ചുബിഷപു പറഞ്ഞു. അതിദാരുണമായ വിധത്തിൽ ജീവൻ നഷ്ടപ്പെട്ട അജിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിക്കുന്നതായും മേജർ മേജർ ആര്‍ച്ക് ബിഷപ്പ് അറിയിച്ചു.
Image: /content_image/India/India-2024-02-11-10:00:11.jpg
Keywords: തട്ടി

22661
Category: 1
Sub Category:
Heading: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം
Content: മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശിയായ അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും (WSSS) ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരിൽ മാനന്തവാടി യിലുള്ള ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ സ്ഥിരനിക്ഷേപമായി നിക്ഷേപിക്കുമെന്ന് മാനന്തവാടി രൂപത അറിയിച്ചു. കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജീഷ് പനച്ചിയിൽ വളരെ നല്ല ഒരു സംഘാടകനും ഇടവകയിലെ സജീവ പ്രവർത്തകനും കൈക്കാരനും കൂടിയായിരുന്നു. അജീഷിന്റെ അകാല നിര്യാണത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസർച്ചും അഗാധദുഃഖം രേഖപ്പെടുത്തി. പത്രസമ്മേളനത്തിൽ ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിങ്ങ് ഡയറക്ടർ റവ. ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ, ബയോവിന്‍ ജനറല്‍ മാനേജര്‍ റവ. ഫാ. ബിനു പൈനുങ്കല്‍, രൂപതാ പി.ആര്‍.ഓ. റവ. ഫാ. നോബിള്‍ പാറക്കല്‍, ബയോവിന്‍ പ്രോഗ്രാം ഓഫീസർ ജോസ്. പി. എ., പര്‍ച്ചേസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു. മരണമടഞ്ഞ അജീഷ് പടമല ഇടവകയിലെ കൈക്കാരന്‍ കൂടിയായിരിന്നു. മരണമടഞ്ഞ വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അജിയുടെ മൃതദേഹം സന്ദര്‍ശിച്ച ബിഷപ് ജോസ് പൊരുന്നേടം ഇന്നലെ ആവശ്യപ്പെട്ടിരിന്നു. അനുദിനമെന്നോണം വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ സത്വരനടപടികള്‍ കൈക്കൊള്ളണമെന്നും മരണപ്പെട്ട അജിയുടെ കുടുംബത്തിന് നല്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.
Image: /content_image/News/News-2024-02-11-15:42:04.jpg
Keywords: മാനന്തവാടി

22662
Category: 1
Sub Category:
Heading: “നല്ല കള്ളൻ” | നോമ്പുകാല ചിന്തകൾ | ഒന്നാം ദിവസം
Content: "നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം നമ്മുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. അവൻ തുടർന്നു: ഈശോയേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!" (ലൂക്കാ 23: 40-42) . #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഒന്നാം ദിവസം }# നമ്മൾ വീണ്ടും ഒരു വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കർത്താവായ യേശു ക്രിസ്‌തുവിനെ കുരിശിൽ തറച്ചപ്പോൾ അവിടുത്തെ രണ്ടു വശങ്ങളിലുമായി രണ്ടു കള്ളന്മാരെയും കുരിശിൽ തറച്ചതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ വലിയ നോമ്പിലേക്ക് പ്രവേശിക്കുവാൻ ധ്യാനവിഷയമാക്കേണ്ട ഏറ്റവും ഉചിതമായ ഒരു രംഗം ഇതുതന്നെയായിരിക്കാം. രണ്ടുകള്ളന്മാരുടെ നടുവിൽ ക്രിസ്‌തു കുരിശിൽ തറക്കപ്പെട്ടിരിക്കുന്ന രംഗത്തിലൂടെ സുവിശേഷം മാനവകുലത്തെ മുഴുവൻ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ്. ഈ രണ്ടുകള്ളന്മാർ ഈ ലോകത്തിലെ സകലമനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നു. ഈശോയെ ദുഷിച്ചുപറയുന്ന കള്ളൻ ക്രിസ്‌തുവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത, സ്വന്തം വീഴ്ചകൾക്ക് ദൈവത്തെയും മറ്റുള്ളവരെയും പഴിക്കുന്ന വ്യക്തികളുടെ പ്രതീകമാണ്. എന്നാൽ നല്ല കള്ളനാകട്ടെ പാപിയാണെങ്കിലും സ്വന്തം പാപങ്ങളോർത്ത് പശ്ചാത്തപിക്കുന്ന, യേശുക്രിസ്തുവിനെ സത്യദൈവമായി തിരിച്ചറിയുന്ന വ്യക്തികളുടെ പ്രതീകമാണ്. ഇവരുടെ മധ്യത്തിൽ കുരിശിൽ കിടക്കുന്ന യേശുക്രിസ്തുവിനെ ഉയർത്തിനിറുത്തിക്കൊണ്ട് "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്ന സത്യം പിതാവായ ദൈവം ഈ ലോകത്തിന് വെളിപ്പെടുത്തുന്നു. ഈശോയെ ദുഷിച്ചു പറഞ്ഞ കള്ളനെ ശകാരിച്ചുകൊണ്ട് നല്ല കള്ളൻ പറയുന്ന വാക്കുകൾ വിശുദ്ധ ലൂക്കായുടെ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയിൽ തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം നമ്മുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്‌തിട്ടില്ല. അവൻ തുടർന്നു: ഈശോയേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!" (ലൂക്കാ 23: 40-42) അപ്പോൾ ഈശോ അവനോട് അരുളിച്ചെയ്തു; ''സത്യമായി ഞാൻ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" (ലൂക്കാ 23: 43). ഇവിടെ നല്ല കള്ളൻ മൂന്നുകാര്യങ്ങൾ ചെയ്യുന്നു; ഒന്ന്: മിശിഹായുടെ ശരീരത്തിലേറ്റ മുറിവുകൾക്ക് ഉത്തരവാദി താനാണെന്ന് അവൻ തിരിച്ചറിഞ്ഞുകൊണ്ട് അവൻ സ്വന്തം പാപങ്ങളോർത്ത് പശ്ചാത്തപിക്കുന്നു. രണ്ട്: സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അധികാരിയും വിധികർത്താവുമായ യേശുക്രിസ്തുവിനെ സത്യദൈവമായി അവൻ തിരിച്ചറിയുന്നു. മൂന്ന്: അവൻ മറ്റേ കള്ളനോട് ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുന്നു. സ്വർഗ്ഗരാജ്യ പ്രവേശനത്തിന് ഈ മൂന്നുകാര്യങ്ങളും സുപ്രധാനമാണെന്ന് ഇതിലൂടെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ സുവിശേഷ പ്രഘോഷണത്തെക്കുറിച്ച് വലിയൊരു പാഠം നല്ല കള്ളൻ നമ്മുക്ക് നൽകുന്നുണ്ട്. നല്ല കള്ളന്റെ പ്രഘോഷണത്തിലൂടെ മറ്റേ കള്ളൻ മാനസാന്തരത്തിലേക്കു കടന്നുവരുന്നതായി നാം കാണുന്നില്ല. എന്നാൽ ആ പ്രഘോഷണം നല്ല കള്ളനെ സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കുന്നു. അതിനാൽ നമ്മുടെ നന്മപ്രവർത്തികളിൽ കൂടി എന്തു മാറ്റം ഈ ലോകത്ത് സംഭവിച്ചു? അല്ലെങ്കിൽ നമ്മുടെ സുവിശേഷ വേലയിലൂടെ എത്രമാത്രം അത്ഭുതങ്ങളും മാനസാന്തരങ്ങളും സംഭവിച്ചു എന്ന് നോക്കിയല്ല, പിന്നെയോ നാം എത്രമാത്രം തീഷ്ണതയോടെ ക്രിസ്‌തുവിന്റെ സന്ദേശം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ഈ ലോകത്തിന് പകർന്നുനൽകി എന്നതിനനുസരിച്ചാണ് ദൈവം നമ്മുക്ക് പ്രതിഫലം നൽകുന്നത്. അതുകൊണ്ടാണ് സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം പ്രസംഗിക്കുവാൻ വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മോട് ആഹ്വാനം ചെയ്യുന്നത് (2 തിമോ 4:2). അതിനാൽ പ്രിയപ്പെട്ട സഹോദരങ്ങളെ ഈ നോമ്പുകാലത്ത് നമ്മുക്ക് നമ്മുടെ പാപങ്ങളോർത്ത് പശ്ചാത്തപിക്കാം. മിശിഹായുടെ ദൈവത്വത്തെക്കുറിച്ച് ആഴത്തിൽ ധ്യാനിക്കുകയും, അവിടുത്തെ ഇനിയും അറിഞ്ഞിട്ടില്ലാത്ത അനേകരോട് സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാം. അപ്പോൾ ഈശോ നമ്മോടും പറയും: "നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" എന്ന്. സഭാപിതാവായ ഒരിജൻ ഇപ്രകാരം പറയുന്നു: "നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" എന്ന് പറയുന്നതുവഴി, സ്വന്തം പാപം മൂലം ആദമടച്ച പറുദീസയുടെ വാതിൽ വിശ്വാസികൾക്കും തന്നെ ഏറ്റുപറയുന്നവർക്കുമായി ഈശോ തുറന്നുനൽകുകയാണ്. ജീവൻറെ വൃക്ഷത്തെ സംരക്ഷിക്കുന്നതിനു സ്ഥാപിക്കപ്പെട്ടിരിക്കുന്ന ജ്വലിക്കുന്ന വാൾ നീക്കം ചെയ്യുവാനും പറുദീസയുടെ കവാടങ്ങൾ തുറക്കുവാനും അവനല്ലാതെ മറ്റാർക്കാണ് കഴിയുക? ക്രോവേ മാലാഖ കാവൽ നിന്നിരുന്ന പറുദീസയുടെ വാതിൽ തുറക്കുവാൻ, സ്വർഗ്ഗത്തിലും ഭൂമിയിലും സർവ്വ അധികാരവും നൽകപ്പെട്ടിരിക്കുന്നവനായ യേശുക്രിസ്തുവിനല്ലാതെ മറ്റേതു ശക്തിക്കാണ് കഴിയുക". (Homilies on Leviticus, 9.5). ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-02-12-11:54:25.jpg
Keywords: ക്രിസ്തു

22663
Category: 18
Sub Category:
Heading: ജനങ്ങളുടെ കണ്ണീര് തുടയ്ക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഭരണാധികാരികള്‍: തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
Content: മാരാമൺ: ജനങ്ങളുടെ കണ്ണീരു തുടയ്ക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഭരണാധികാരികളെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 129 -ാമത് മാരാമൺ കൺവൻഷൻഷൻ പമ്പാ മണൽപ്പുറത്ത് ഉദ്ഘാടനം ചെ യ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനങ്ങൾ എല്ലാ മുണ്ടായിട്ടും മാനന്തവാടിയിൽ ഒരു മനുഷ്യജീവൻ കാട്ടാനയുടെ ആക്രമണത്തിൽ ഹോമിക്കപ്പെടേണ്ടിവന്നത് ദൗർഭാഗ്യകരമാണ്. വനാതിർത്തിയിൽ താമസിക്കുന്ന കർഷകർ ഈ നാടിന്റെ ഭാഗമാണ്. ഓരോ പൗരന്റെയും സ്വാതന്ത്ര്യവും അന്തസും ഉയർത്തിപ്പിടിക്കാൻ നമ്മുടെ ഭരണഘടന പിന്തുണ നൽകുന്നുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. എന്നാൽ, ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകുന്നുവോ എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളും ഇല്ലാതില്ല. ജനക്കൂട്ടം നിയമം കൈയിലെടുക്കുമ്പോൾ നമ്മുടെ പ്രതീക്ഷയായി നിൽക്കേണ്ടത് സർക്കാരും ഉദ്യോസ്ഥരുമാണ്. ദുർബലർ ആക്രമിക്കപ്പെടുമ്പോൾ അവിടെ ധർമം സ്ഥാപിക്കേണ്ടവരാണ് തങ്ങളെന്ന സത്യം ഭരണാധികാരികൾ മറ ന്നുപോകരുത്. ഏതുതരം ഹിംസയും ആരെയും ഒരുതരത്തിലും അസ്വസ്ഥത പ്പെടുത്താത്ത ഒരു സമൂഹം രൂപപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ആശങ്കാജനകമാണ്. ആൾക്കൂട്ടങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമായി മാറ്റിയെടുക്കാനുള്ള ചുമതല രാഷ്ട്രീയക്കാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ കടുത്ത ആശങ്കയിലാണ്. ഉത്തരവാദപ്പെട്ടവർ മതന്യൂനപക്ഷങ്ങളു ടെ ആശങ്ക അകറ്റണം. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇനിയും നടപ്പാക്കിയിട്ടില്ല. ദളിത് ക്രൈസ്തവർക്ക് അർഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണം. യുവത്വത്തിനു സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നീതിപാലകരെയും വിദ്യാർഥികളെയും ഈ സാംക്രമികരോഗം ബാധി ച്ചോ എന്നും തോന്നിപ്പിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്ന് മാർത്തോ മ്മ മെത്രാപ്പോലീത്ത പറഞ്ഞു.
Image: /content_image/India/India-2024-02-12-10:28:40.jpg

22664
Category: 18
Sub Category:
Heading: മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഇന്ന്
Content: കോട്ടയം: വിജയപുരം രൂപതയുടെ പ്രഥമ സഹായമെത്രാൻ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ മെത്രാഭിഷേകം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം വിമലഗിരി കത്തീഡ്രലിൽ ശുശ്രൂഷകൾ ആരംഭിക്കും. വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയും പ്രധാനസഹകാർമികരാകും. വിവിധ റീത്തുകളിലെ മെത്രാന്മാരും ഇരുനൂറിൽപ്പരം വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിക്കും. കേരള ലത്തീൻ മെത്രാൻ സമിതി പ്രസിഡൻ്റും കോഴിക്കോട് ബിഷപുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനപ്രഘോഷണം നടത്തും. വിശുദ്ധ കുർബാനയ്ക്കുശേഷം മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും അനുഗ്രഹ പ്രഭാഷണം നടത്തും. മെത്രാഭിഷേക ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് വിശാലമായ പന്തലും ഇരിപ്പിടങ്ങളും കത്തീഡ്രൽ അങ്കണത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, അസോസിയേറ്റ് ക ൺവീനർ മോൺ. ജോസ് നവസ്, സാജു ജോസഫ്, കൺവീനർ ഫാ. സേവ്യർ മാമ്മൂട്ടിൽ, പിആർഒ ഹെൻറി ജോൺ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2024-02-12-10:35:56.jpg
Keywords: വിജയപു

22665
Category: 1
Sub Category:
Heading: ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്
Content: കൊച്ചി: യേശു മരുഭൂമിയില്‍ ഏറ്റെടുത്ത ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വരുന്ന ഇന്ന് ( ഫെബ്രുവരി 12) നോമ്പിലേക്ക് പ്രവേശിച്ചു. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശല്‍ തിരുകര്‍മ്മവും ദിവ്യബലിയര്‍പ്പണവും രാവിലെ തന്നെ ദേവാലയങ്ങളില്‍ നടന്നു. ഇന്ന്‍ ഉപവാസ ദിനമാണ്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 14) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. വിഭൂതി ബുധനാഴ്ച റോമിലെ അവെന്‍റൈന്‍ ഹില്ലില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികനാകും. ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. ദേവാലയങ്ങളിലും ഭവനങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാകളും ഇനി സജീവമായി നടക്കും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും. ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. മാര്‍ച്ച് 31-നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാളായി ആചരിക്കുന്നത്. #{red->none->b->2024 നോമ്പിലെ പ്രധാന ദിനങ്ങള്‍: }# വിഭൂതി (സീറോ മലബാര്‍ | മലങ്കര -പൗരസ്ത്യ സഭകള്‍) - ഫെബ്രുവരി 12 വിഭൂതി (ലത്തീന്‍) - ഫെബ്രുവരി 14 ഓശാന ഞായര്‍ - മാര്‍ച്ച് 24 പെസഹ വ്യാഴം - മാര്‍ച്ച് 28 ദുഃഖവെള്ളി - മാര്‍ച്ച് 29 ദുഃഖ ശനി- മാര്‍ച്ച് 30 ഈസ്റ്റര്‍- മാര്‍ച്ച് 31. ➤ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-12-10:54:19.jpg
Keywords: ന്നോമ്പ

22666
Category: 1
Sub Category:
Heading: മരിയന്‍ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് ലൂര്‍ദ്ദില്‍ ഇത്തവണ എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍
Content: ലൂര്‍ദ്: 166 വർഷങ്ങൾക്ക് മുമ്പ്, മരിയന്‍ പ്രത്യക്ഷീകരണം നടന്ന ഫ്രാന്‍സിലെ ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നലെ തിരുനാള്‍ ദിനത്തില്‍ എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍. 1858 ഫെബ്രുവരി 11-നു ഫ്രാൻസിലെ ലൂർദിനടുത്തുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലെ വിള്ളലിലാണ് കന്യാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മുന്‍ വര്‍ഷങ്ങള്‍ക്കു സമാനമായി ഇത്തവണത്തെ തിരുനാളില്‍ പങ്കുചേരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നിരിന്നു. തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച രാത്രിയില്‍ നടത്തിയ ജാഗരണ പ്രദിക്ഷണത്തിലും കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങളാണ് പങ്കെടുത്തത്. വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. 1879 ഏപ്രിൽ 16-ന് മുപ്പത്തിയഞ്ചാംവയസ്സിൽ സിസ്റ്റർ മരിയ ബെര്‍ണാഡെറ്റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 1907-ൽ പത്താം പീയൂസ് മാർപാപ്പയാണ് ലൂർദിലെ മറിയത്തിൻ്റെ ആദ്യ ദർശനത്തിന്റെ തിരുനാൾ ആഗോള സഭയ്ക്കു വേണ്ടി നിശ്ചയിച്ചത്. 1925-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ ബെര്‍ണാഡെറ്റെയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 1933 ഡിസംബർ 8-ന് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന് എച്ച് ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക് മൊണ്ടാഗ്നിയർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു. പ്രതിവര്‍ഷം 30 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്.
Image: /content_image/News/News-2024-02-12-13:15:05.jpg
Keywords: ലൂര്‍ദ

22667
Category: 1
Sub Category:
Heading: നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം
Content: അബൂജ: നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപത പരിധിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വൈദികര്‍ക്കു മോചനം. ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ, ഫാ. ജൂഡ് നവാച്ചുക്വു എന്നീ വൈദികരാണ് മോചിതരായിരിക്കുന്നത്. 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ'യുടെ (CAN) പ്ലേറ്റോ ചാപ്റ്ററിന്റെ ചെയർമാൻ ഫാ. പോളികാർപ്പ് ലൂബോ, മാധ്യമങ്ങള്‍ക്കു നൽകിയ അഭിമുഖത്തിൽ വൈദികരുടെ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികരുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയിരുന്നോ എന്ന് വെളിപ്പെടുത്താൻ 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ' തയാറായിട്ടില്ല. ഫാ. കൻവ, പങ്ക്‌ഷിന്‍ രൂപതയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സഹവികാരിയായിരിന്നു ഫാ. ജൂഡ്. ഫെബ്രുവരി 1 വ്യാഴാഴ്‌ച രാത്രി ഇടവക റെക്‌റ്ററിയിൽ വെച്ചാണ് വൈദികരെ തട്ടിക്കൊണ്ടുപോയത്. വൈദികരുടെ മോചനത്തിനായി പങ്ക്‌ഷിന്‍ രൂപതയും ക്ലരീഷ്യന്‍ സമൂഹവും പ്രാര്‍ത്ഥന യാചിച്ചിരിന്നു. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ആക്രമണങ്ങൾ തുടങ്ങീ നിരവധി പ്രതിസന്ധികളാല്‍ നട്ടം തിരിയുന്ന രാജ്യമാണ് നൈജീരിയ. ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ തവണ ആക്രമണത്തിന് ഇരയാകുന്നത്. അക്രമങ്ങളില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
Image: /content_image/News/News-2024-02-12-16:13:11.jpg
Keywords: നൈജീ