Contents

Displaying 22281-22290 of 24985 results.
Content: 22700
Category: 18
Sub Category:
Heading: കർണ്ണാടക ബജറ്റ്: ക്രിസ്ത‌്യൻ സമുദായ ക്ഷേമത്തിന് 200 കോടി
Content: ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ വാഗ്ദാനങ്ങളുമായി കർണ്ണാടക സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് ധനവകുപ്പിൻ്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ചു. ക്രിസ്ത‌്യൻ സമുദായ ക്ഷേമത്തിന് 200 കോടിയും വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിനും വികസനത്തിനും 100 കോടിയും വകയിരുത്തി. തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് 20 കോടി നീക്കിവച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന് 393 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗവൺമെന്റ്, സ്വകാര്യ കോളജുകളിൽ നഴ്സിംഗിനു പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള ഫീസിളവ് പുനഃരാരംഭിക്കും. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കു ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് കർണ്ണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് ആറു ശതമാനം പലിശനിരക്കിൽ 10 കോടി രൂപ വരെ അനുവദിക്കും.
Image: /content_image/India/India-2024-02-17-09:56:18.jpg
Keywords: കർണ്ണാ
Content: 22701
Category: 1
Sub Category:
Heading: അംബികാപൂരിലെ കാർമൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയും സി. മേഴ്‌സിയുടെ അറസ്റ്റും: യാഥാർഥ്യമെന്ത്?
Content: അംബികാപൂരിലെ കാർമ്മൽ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർത്ഥിനി സ്വഭവനത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലിൽ അടച്ചിരിക്കുന്നത് നീതിനിഷേധമാണ്. ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സർഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാർമൽ സ്‌കൂൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ആ സ്‌കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ സ്‌കൂളിലെ അധ്യാപിക സി. മേഴ്‌സി ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. രണ്ടാം തവണയാണ് ഈ ഫെബ്രുവരി പതിനഞ്ചിന് സി. മേഴ്‌സിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. #{blue->none->b->സംഭവം:}# ഫെബ്രുവരി ആറാം തിയ്യതിയാണ് സംഭവങ്ങളുടെ ആരംഭം. അന്നേ ദിവസം രാത്രി 9. 30 ഓടെ കാർമൽ സ്‌കൂളിലെ ഒരു ആറാം ക്‌ളാസ് വിദ്യാർത്ഥിനിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. അത് സ്വന്തം കൈപ്പടയിൽ അവൾ തന്നെ എഴുതിയതാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. ആത്മഹത്യാക്കുറിപ്പിന്റെ പൂർണ്ണ രൂപം: "ഇന്ന് എന്റെയും രണ്ടു കൂട്ടുകാരികളുടെയും ഐഡി കാർഡ് എന്റെ സ്‌കൂളിലെ സി. മേഴ്‌സി പിടിച്ചുവാങ്ങി. അവൾ ഭയങ്കര അപകടകാരിയാണെന്ന് എന്റെ കൂട്ടുകാരികൾ എന്നോട് പറഞ്ഞു. അവൾ ഐഡി കാർഡ് ഹെഡ്മിസ്ട്രസിന്റെ കയ്യിൽ കൊടുക്കുകയും, മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്യും. ഞാൻ വല്ലാതെ പേടിച്ചുപോയി, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. എന്റെ മരണത്തിന് കാരണം സി. മേഴ്‌സി ആണ്. ഒപ്പം, ആരുഷ് (ഏഴാം ക്‌ളാസിലെ ഒരു ആൺകുട്ടി) എന്നെ തിരിച്ച് സ്നേഹിക്കുന്നുണ്ടോ എന്ന് അറിയുക എന്ന ഉദ്ദേശ്യവുമുണ്ട്. എന്റെ മരണം അവനൊരു പ്രശ്നമല്ലെങ്കിൽ, അവൻ സന്തോഷമായിരിക്കട്ടെ. എനിക്ക് സി. മേഴ്‌സിയോട് പകരം വീട്ടണം, അവൾക്ക് ജീവിച്ചിരിക്കാനുള്ള അർഹതയില്ല. Okey, thats it, Bye ...." (ഒപ്പ്, തീയതി). നിർത്തിയതിന് ശേഷം വീണ്ടും എഴുതുന്നു: "എന്റെ കൂട്ടുകാരികൾക്ക് ശിക്ഷ കിട്ടാതിരിക്കാൻ ദയവായി അവരെ സംരക്ഷിക്കുക". "മമ്മയെയും പപ്പയെയും ആരുഷിനെയും കൂട്ടുകാരെയും കസിൻസിനെയും ഞാൻ സ്നേഹിക്കുന്നു. ഞാൻ സന്തോഷവതിയായിരിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി. ദയവായി എന്റെ ശരീരം പോസ്റ്റ്‌മോർട്ടം ചെയ്യരുത്. എന്റെ സംസ്കാരത്തിന് എല്ലാ കൂട്ടുകാരെയും ആരുഷിനെയും വിളിക്കണം." "എന്റെ അമ്മയ്ക്ക് എന്റെ എന്റെ മരണത്തിൽ പങ്കില്ല" (പിതാവിനും മുത്തച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കുന്ന കുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ "അമ്മയ്ക്ക് പങ്കില്ല" എന്ന് പ്രത്യേകമായി എഴുതിയിരിക്കുന്നത് വിചിത്രമാണ്). സ്‌കൂളിൽനിന്ന് തിരിച്ചെത്തിയശേഷം മകൾ തനിക്ക് സുഖമില്ല എന്ന് പറയുകയും, താൻ നൽകിയ മരുന്ന് കഴിച്ച് അവൾ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു എന്നാണ് അവളുടെ അമ്മ പറഞ്ഞതായി എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി വൈകിയും കിടപ്പുമുറിയിൽനിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ പോയി വിളിക്കുകയും, വാതിൽ തുറക്കാതിരുന്നതിനാൽ സമീപത്തുള്ള പൂജാമുറിയുടെ സമീപമുള്ള ജനലിലൂടെ നോക്കിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിൽ കാണുകയുമായിരുന്നു എന്ന് അവർ പറയുന്നു. തുടർന്ന് വാതിൽ വീട്ടുകാർ ചവിട്ടിത്തുറക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ മരണവിവരം ക്‌ളാസ് ടീച്ചറെ അറിയിച്ചിരുന്നു. അപ്പോൾ തന്നെ ക്‌ളാസ് ടീച്ചർ ഹെഡ്മിസ്ട്രസിനെയും വിവരം അറിയിച്ചു. ഉടൻ തന്നെ ഹെഡ്മിസ്ട്രസ് കുട്ടിയുടെ പിതാവിനെ വിളിച്ചുസംസാരിച്ചു. അയാൾ അപ്പോൾ വീട്ടിൽ എത്തിയിരുന്നില്ല. കുട്ടിയുടെ വീടിന് സമീപമുള്ള ഒരു സ്‌കൂൾ അധ്യാപികയെ ഉടൻ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പറഞ്ഞയക്കുകയും തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കാണുകയും ചെയ്തിരുന്നു. മരണം നടന്നത് ഫെബ്രുവരി ആറാം തിയ്യതി രാത്രി ഒമ്പതരയോടെ ആയിരുന്നെങ്കിലും, എഫ്‌ഐആർ പ്രകാരം പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതായി പറയുന്നത് ഏഴാം തിയ്യതി ഉച്ചയ്ക്ക് ശേഷം 2. 10 നാണ്. പോലീസ് സ്ഥലത്തെത്തിയത് ഏഴാംതിയ്യതി ഉച്ചയ്ക്ക് ശേഷമാണ് എന്ന് വ്യക്തം. ഇക്കാര്യത്തിൽ വലിയ ദുരൂഹതയുണ്ട്. ഏഴാംതിയ്യതി രാവിലെ മുതൽ തന്നെ കുട്ടിയുടെ ആത്മഹത്യാ കുറിപ്പും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അതേത്തുടർന്ന് സ്‌കൂളിനെതിരെയുള്ള പ്രചാരണങ്ങൾ ശക്തിപ്രാപിക്കുകയും ചില തീവ്ര വർഗീയ സംഘടനാ പ്രവർത്തകർ കൂട്ടത്തോടെയെത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. കുറ്റാരോപിതയായ സി. മേഴ്സിയെ ജീവനോടെ തീ കൊളുത്തി കൊല്ലുമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ഭീഷണി. പോലീസ് കേസെടുത്തതോടൊപ്പം തന്നെ സി. മേഴ്‌സി അറസ്റ്റിലുമായി. ഹിന്ദുത്വ സംഘടനകളുടെയും ഭീഷണിയെ തുടർന്ന് ഒരാഴ്ച സ്‌കൂൾ അടച്ചിട്ടു. ഐപിസി 305 (കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക) പ്രകാരമാണ് സി. മേഴ്‌സിക്ക് എതിരെ കേസ് എടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ ബാലിശമായ ആരോപണമല്ലാതെ മറ്റൊരു തെളിവും സിസ്റ്ററിനെതിരെ ഇല്ലാതിരുന്നിട്ടും കോടതി രണ്ടാം തവണയും ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്. മരണപ്പെട്ട കുട്ടിക്ക് നേരിട്ട് പരിചയം പോലുമില്ലാത്ത, അവളുടെ അധ്യാപികയായിരുന്നില്ലാത്ത വ്യക്തിയാണ് കുറ്റം ആരോപിക്കപ്പെട്ട സി. മേഴ്‌സി. അവർ ചെയ്ത "തെറ്റ്" ഒരു പ്രത്യേക സാഹചര്യത്തിൽ മൂന്ന് കുട്ടികളുടെ ഐഡി കാർഡ് വാങ്ങിവച്ചു എന്നുള്ളതായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. #{blue->none->b->ആത്മഹത്യക്ക് മുമ്പ് സ്‌കൂളിൽ സംഭവിച്ചത്: ‍}# ഫെബ്രുവരി ആറാം തിയ്യതി അവസാനത്തെ പിരീഡിൽ ക്‌ളാസിൽ കയറാതെ ആറാംക്ലാസിലെ മൂന്ന് പെൺകുട്ടികൾ തങ്ങളുടേതല്ലാത്ത ഫ്ലോറിലെ ടോയ്‌ലെറ്റിനുള്ളിൽ (മൂന്ന്, നാല് ക്‌ളാസുകളിലെ കുട്ടികൾ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ്) കുറെ സമയമായി കയറി വാതിൽ അടച്ചിരിക്കുന്നതായി കണ്ട ചില കുട്ടികൾ സി. മേഴ്‌സിയെ വിവരമറിയിച്ചു. അരമണിക്കൂറോളം സമയം ഒരേ ടോയ്‌ലെറ്റിൽ ആയിരുന്നശേഷം പുറത്തിറങ്ങിയ അവരോട് സി. മേഴ്‌സി സ്വാഭാവികമായും കാര്യം ആരായുകയും, കുട്ടികളെ തിരിച്ചറിയുന്നതിനായി ഐഡി കാർഡുകൾ വാങ്ങുകയും ചെയ്തു. ശേഷം തിരികെ ക്‌ളാസിലേയ്ക്ക് പറഞ്ഞുവിട്ടു. സ്‌കൂളിൽ ആയിരിക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ചുമതലാബോധമുണ്ടായിരിക്കേണ്ട അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സ്വാഭാവിക നടപടി മാത്രമാണ് സി. മേഴ്സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ടോയ്‌ലെറ്റിന്റെ കോറിഡോറിലെ (അവിടെ മാത്രം സിസിടിവി സ്ഥാപിച്ചിട്ടില്ല) ദൃശ്യങ്ങൾ ഒഴികെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും തെളിവുകളായി സിസിടിവിയിലുണ്ട്. സി. മേഴ്‌സി ഇടപെടുന്നതിന് മുമ്പ് തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കുട്ടികൾ പലപ്പോഴായി നിരീക്ഷിക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. മാത്രവുമല്ല, തിരികെ ക്‌ളാസിൽ എത്തിയകുട്ടികൾ വളരെ സ്വാഭാവികമായി പരസ്പരം സംസാരിച്ചുകൊണ്ടും ഇടപഴകിക്കൊണ്ടും അവിടെ സമയം ചെലവഴിക്കുന്നതും സിസിടിവിയിൽ കാണാം. #{blue->none->b->പിന്നീടുണ്ടായത്: ‍}# മരണപ്പെട്ട കുട്ടിയുടെ ഗ്രാന്റ് പേരന്റ് ആയ അഭിഭാഷകന്റെ ഇടപെടലുകൾ ഇക്കാര്യത്തിൽ വ്യക്തമാണ്. കുറ്റാരോപിതയാ സന്യാസിനിക്കുവേണ്ടി കേസ് വാദിക്കാൻ അഭിഭാഷകരാരും തയ്യാറായിരുന്നില്ല. കേസ് നിഷ്പക്ഷമായി അന്വേഷിച്ചു തുടങ്ങിയ പോലീസ് ഓഫീസർ ദിവസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റപ്പെട്ടു. വാദം പൂർത്തിയായിട്ടും വിധി പറയാനുള്ള കാലതാമസം കോടതിയിൽ ഉണ്ടായി. ഇത്തരത്തിൽ, കേസിനെ കൂടുതൽ സങ്കീർണമാക്കി മാറ്റാനും, അന്വേഷണം വൈകിപ്പിക്കാനും, കൈകടത്തലുകൾ നടത്താനുമുള്ള നീക്കങ്ങൾ എല്ലായ്പ്പോഴും പ്രകടമായിരുന്നു. ഒപ്പമുണ്ടായ രാഷ്ട്രീയ ഇടപെടലുകളും വ്യാജപ്രചാരണങ്ങളും ഒരു പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഒരു വർഗ്ഗീയ കലാപ സമാനമായ സാഹചര്യമായിരുന്നു അവിടെ ഉടലെടുത്തത്. സി. മേഴ്‌സി യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തിൽ പോലീസിനും കോടതിക്കും, കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയ ആർക്കും സംശയമില്ല. എന്നാൽ, ഇത്തരമൊരു സംഭവത്തിന്റെ പേരിൽ വലിയ രാഷ്ട്രീയ - വർഗ്ഗീയ മുതലെടുപ്പുകളാണ് അവിടെ നടന്നത്. കത്തോലിക്കാ സന്യാസിനിമാരുടെ നേതൃത്വത്തിൽ മാതൃകാപരമായി നടന്നുവരുന്ന ആ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങൾ നടന്നു. സംഭവത്തെക്കുറിച്ചു പുകമറ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും അവരുടെ വികാരത്തെ മുതലെടുത്ത് കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തു. കാര്യങ്ങൾ വ്യക്തമാണെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും നിരപരാധിയായ ഒരു അധ്യാപികയെ ജയിലിട്ടിരിക്കുന്നു. സി. മേഴ്‌സിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ വലിയ രാഷ്ട്രീയ സമ്മർദ്ദം പോലീസിനും കോടതിക്കും മേൽ ഉള്ളതായാണ് സംശയിക്കുന്നത്. ജാമ്യം അനുവദിക്കാൻ പാടില്ല എന്ന പോലീസിന്റെ ശക്തമായ വാദം കോടതി ഉത്തരവിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്ന് കാർമൽ സ്‌കൂൾ അധികൃതരും അധ്യാപകരും കടുത്ത പരിഭ്രാന്തിയിലാണ്. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാൻ കഴിയുമെന്നിരിക്കെ, വ്യാജപ്രചാരണങ്ങൾ നടത്തി കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത് എന്നതാണ് കാരണം. ഇനിയും ഒരിക്കൽക്കൂടി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ പരിണിതഫലം പ്രവചനാതീതമായിരിക്കും എന്ന് അവർ ഭയക്കുന്നു. സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഉൾപ്പെടെ വിദ്യാർത്ഥികളുടെ ശിക്ഷണ കാര്യത്തിൽ അധ്യാപകർ സവിശേഷമായ ശ്രദ്ധ പുലർത്തണമെന്ന് വിവിധ വിധികളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നിരിക്കെ, ഇത്തരമൊരു സാഹചര്യത്തിൽ കാര്യം അന്വേഷിക്കുകയും ഐഡി കാർഡുകൾ വാങ്ങുകയും ചെയ്തു എന്നത് മാത്രം ഇപ്രകാരം ഒരു അദ്ധ്യാപിക കുറ്റക്കാരിയാകാനും ജനരോഷത്തിന് ഇരയാകാനും കാരണമായെങ്കിൽ അവരുടെ ആശങ്ക അടിസ്ഥാനരഹിതമല്ല. ഇപ്രകാരം ക്രൈസ്തവ സ്ഥാപനങ്ങളും സമർപ്പിതരും വർഗീയ വാദികൾ നേതൃത്വം നൽകുന്ന ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാകുന്നു എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. നിസ്വാർത്ഥമായി സേവനം ചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള നീക്കങ്ങൾക്കെതിരെ ഭരണ സംവിധാനങ്ങളും നിയമ വ്യവസ്ഥിതിയും ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരേണ്ടിയിരിക്കുന്നു.
Image: /content_image/News/News-2024-02-17-10:13:47.jpg
Keywords: കന്യാ
Content: 22702
Category: 7
Sub Category:
Heading: "അകലെയായി അനുഗമിച്ചവൻ" | നോമ്പുകാല ചിന്തകൾ | ആറാം ദിവസം
Content: "നിന്നോടുകൂടെ മരിക്കേണ്ടി വന്നാൽ പോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്മാരും പറഞ്ഞു" (മത്തായി 26:35). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ആറാം ദിവസം ‍}# പടയാളികൾ യേശുവിനെ പിടികൂടി പ്രധാനാചാര്യന്റെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ പത്രോസ് "അകലെയായി" യേശുവിനെ അനുഗമിച്ചിരുന്നു എന്ന് സുവിശേഷം വ്യക്തമാക്കുന്നു (ലൂക്കാ 22:54). അതിനുശേഷം പത്രോസ് മൂന്നുപ്രാവശ്യം യേശുവിനെ തള്ളിപ്പറയുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ഇതിനു മുൻപായി പത്രോസിന്റെ മറ്റൊരു ചിത്രം നാം സുവിശേഷത്തിൽ കാണുന്നുണ്ട്. അവിടെ പത്രോസ് ഈശോയോട് പറയുന്നത് ഇപ്രകാരമാണ്: "നിന്നോടുകൂടെ മരിക്കേണ്ടി വന്നാൽ പോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യന്മാരും പറഞ്ഞു" (മത്തായി 26:35). ഇപ്രകാരം പാറപോലെ ഉറച്ച ഒരു വിശ്വാസ പ്രഖ്യാപനം നടത്തിയ അപ്പസ്തോല പ്രമുഖനായ പത്രോസ് എന്തുകൊണ്ടായിരിക്കും പിന്നീട് തന്റെ ഗുരുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞത്? സഭാപിതാവായ മിലാനിലെ വിശുദ്ധ അംബ്രോസ് പറയുന്നു: "പത്രോസ് അകെലെയായി ഈശോയെ അനുഗമിച്ചു. പെട്ടന്നുണ്ടായ പ്രലോഭനത്തിൽ അവൻ ഈശോയെ തള്ളിപ്പറഞ്ഞു. അടുത്തനുഗമിച്ചിരുന്നുവെങ്കിൽ അവൻ മിശിഹായെ തള്ളിപ്പറയുമായിരുന്നില്ല" (Exposition of the Gospel of Luke 10.72). പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ വിശ്വാസം എത്ര ദൃഢമാണെങ്കിലും, നമ്മൾ ക്രിസ്‌തുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ഓർമ്മിക്കുക. നമ്മൾ അകലെയായി ഈശോയെ അനുഗമിക്കുന്നവരാണോ? എങ്കിൽ നമ്മളും വീണുപോകുവാനുള്ള സാധ്യത കൂടുതലാണ്. ഈ ആധുനിക ലോകം നമ്മുടെ മുൻപിൽ ധാരാളം പ്രലോഭനങ്ങൾ വച്ചുനീട്ടുന്നുണ്ട്. അതിനാൽ നാം എത്രമാത്രം ഈശോയിൽ നിന്നും അകലെയാണോ അത്രമാത്രം വീണുപോകുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ നോമ്പുകാലത്തു ഈശോയോട് കൂടുതൽ അടുക്കുവാൻ, ഈശോയോട് ചേർന്ന് നടക്കുവാൻ കൂടുതലായി നമ്മുക്കു പരിശ്രമിക്കാം. അതിനാൽ ഫ്‌ളൂവിലെ വിശുദ്ധ നിക്കോളാസിനോട് ചേർന്ന് നമ്മുക്കും പ്രാർത്ഥിക്കാം: കർത്താവായ ഈശോയെ അങ്ങയിലേക്ക് അടുക്കുവാൻ എനിക്ക് തടസ്സമായിരിക്കുന്നതെല്ലാം എന്നിൽ നിന്ന് അകറ്റുകയും, അങ്ങയിലേക്ക് എന്നെ അടുപ്പിക്കുന്നതെല്ലാം എനിക്കു നൽകുകയും ചെയ്യണമേ.
Image: /content_image/News/News-2024-02-17-10:46:21.jpg
Keywords: നോമ്പുകാല
Content: 22703
Category: 10
Sub Category:
Heading: ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല''; ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: നോമ്പുകാലം ആരംഭിച്ചതിന് പിന്നാലെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം. ''ത്യാഗം വയറില്‍ അല്ല, മത്സ്യ മാംസാദികളില്‍ അല്ല, ഹൃദയത്തിലാണ് നോമ്പും പശ്ചാത്താപവും വേണ്ടത് '' എന്ന ആമുഖത്തോടെ ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് പാപ്പയുടെ വാക്കുകള്‍ അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിലും 'എക്സി'ലും (ട്വിറ്റര്‍) ഇംഗ്ലീഷില്‍ പ്രചരിച്ച പോസ്റ്റിന്റെ ഈ പ്രചാരണം പിന്നീട് മലയാളത്തിലും വൈറലായി മാറുകയായിരിന്നു. എന്നാല്‍ നോമ്പുകാലത്തോട് അനുബന്ധിച്ചോ മറ്റ് അവസരങ്ങളിലോ പാപ്പ ഇങ്ങനെ ഒരു ചിന്ത പറഞ്ഞിട്ടില്ലായെന്നതാണ് സത്യം. ഫെബ്രുവരി 12ന് ഫേസ്ബുക്ക് ഉപയോക്താവായ മരിയ ബോർഗ് എന്ന പേരിലുള്ള ഐ‌ഡിയില്‍ നിന്നാണ് ആദ്യമായി വ്യാജ ഉദ്ധരണി പങ്കുവെയ്ക്കപ്പെട്ടത്. ഇത് പതിമൂവായിരത്തില്‍ അധികം പേരാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വൈകാതെ മറ്റ് അനേകം പേജുകളിലും പ്രത്യക്ഷപ്പെടുകയായിരിന്നു. പിക്ചര്‍ പോസ്റ്റുകളായും പിന്നീട് ഇത് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ പോസ്റ്റിന്റെ പരിഭാഷ പുതിയ ആശയങ്ങളുമായി മലയാളത്തില്‍ ആരോ പങ്കുവെച്ചതോടെ ആയിരങ്ങളാണ് വ്യാജ കുറിപ്പ് വാട്സാപ്പിലും ഫേസ്ബുക്കിലും നവമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തിൽ ഊന്നിയുള്ള 2024-ലെ ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ, ആരോപിക്കപ്പെടുന്ന ഉദ്ധരണി അടങ്ങിയിട്ടില്ല എന്നു മാത്രമല്ല, മുന്‍ വര്‍ഷങ്ങളിലും പാപ്പ ഇപ്രകാരം പറഞ്ഞിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. പ്രചരിക്കുന്ന ഉദ്ധരണി -മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, അപ്പസ്തോലിക കുറിപ്പുകള്‍, ചാക്രിക ലേഖനങ്ങള്‍ എന്നിവ കൃത്യമായി പങ്കുവെയ്ക്കുന്ന വത്തിക്കാന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എവിടേയും ഇല്ലായെന്നതു ഇക്കാര്യം സ്ഥിരീകരിക്കുന്നു. റാപ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ വെബ്സൈറ്റുകളും കുറിപ്പ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും അസത്യം, സത്യത്തിന്റെ മുഖം മൂടിയണിഞ്ഞു സമൂഹത്തെ വഞ്ചിക്കുകയാണെന്നതിന്റെ തെളിവായാണ് ഈ പ്രചരണത്തെ നോക്കികാണേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പഴയ നിയമം മുതല്‍ തന്നെ നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ കുറിച്ചു വിവരിക്കുന്നുണ്ട്. ഈശോ ഉപവസിച്ച കാര്യവും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഏതോ വ്യക്തിയുടെ ഉള്ളില്‍ വിരിഞ്ഞ ഭാവന സൃഷ്ട്ടി മാത്രമായ കുറിപ്പിലെ വാചകങ്ങള്‍ നല്ല സന്ദേശമെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലെ വാചകങ്ങള്‍ പത്രോസിന്റെ പിന്‍ഗാമിയുടേ വാക്കുകളാക്കി പങ്കുവെയ്ക്കുന്നത് ഈ നോമ്പുകാലത്ത് ചെയ്യുന്ന മഹാപാതകമായി മാത്രമേ നോക്കികാണാനാകൂ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും പ്രാധാന്യത്തെ കുറച്ചു കാണിക്കുവാന്‍ മാത്രമേ ഇത്തരം ''വ്യാജ പ്രചരണങ്ങള്‍'' കൊണ്ട് കഴിയുകയുള്ളൂവെന്ന്‍ നമ്മുക്ക് മനസിലാക്കാം. ഉത്പത്തി പുസ്തകത്തില്‍ ആദി മാതാപിതാക്കന്മാരുടെ പാപത്തിന് കാരണമായ അനുസരണക്കേടിന് പിന്നിലെ സാത്താന്റെ കെണിയിലും ഇത്തരത്തില്‍ അപകടകരമായ തന്ത്രം ഒളിഞ്ഞിരിപ്പുണ്ടായിരിന്നുവെന്ന് പുനര്‍വിചിന്തനം ചെയ്യാം. സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ്‌ നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ''ആ വൃക്‌ഷത്തിന്‍െറ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും'', അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട്‌ അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനുംകൊടുത്തു; അവനും തിന്നു. (ഉല്‍പത്തി 3 : 4-6). #{blue->none->b->- ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം, പ്രത്യേകമായി കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അതിന്റെ ആധികാരികത മനസിലാക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുമല്ലോ. ഉപവാസത്തിലും ത്യാഗത്തിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടും സത്കര്‍മ്മങ്ങള്‍ ചെയ്തും സത്യത്തിന് വേണ്ടി നിലക്കൊണ്ടും ഈ നോമ്പുകാലം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം. ‍}#
Image: /content_image/News/News-2024-02-17-13:33:45.jpg
Keywords: വ്യാജ
Content: 22704
Category: 1
Sub Category:
Heading: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ
Content: 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം അവരുടെ മുൻ ആത്മീയ ആചാര്യൻ കർദ്ദിനാൾ ജോർജ് പെൽ കുറ്റവിമുക്തനായ ദിവസം.ലൈംഗീക ആരോപണത്തെ തുടര്‍ന്നു പതിമൂന്നുമാസത്തിലേറേ ജയിലില്‍ അടക്കപ്പെട്ടിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് 2020 ഏപ്രിൽ 7 നാണ്. ബാലപീഡനക്കുറ്റത്തിന് കീഴ്ക്കോടതി 6 വർഷം വിധിച്ച ജയില്‍ ശിക്ഷ കര്‍ദ്ദിനാള്‍ തെറ്റുകാരനല്ലെന്ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിച്ചതോടെയാണ് എഴുപത്തിയെട്ടാം വയസ്സിൽ കർദ്ദിനാൾ ജോർജ് പെൽ ജയിൽ വിമോചിതനായത് #{blue->none->b->ആരാണ് കർദ്ദിനാൾ ജോർജ് പെൽ? }# 2014 ഫെബ്രുവരി 24 നു ഫ്രാൻസീസ് പാപ്പ ഫിദേലിസ് ഡിസ്പെൻസേറ്റർ എത് പ്രൂഡൻസ് എന്ന മോത്തു പ്രോപ്രിയ വഴി സ്ഥാപിച്ച വത്തിക്കാൻ ധനകാര്യ കാലായത്തിലെ ( 2014-2019) ആദ്യത്തെ അധ്യക്ഷനായിരുന്നു ഓസ്ട്രേലിയൻ കർദ്ദിനാൾ ആയിരുന്ന ജോർജ് പെൽ. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഫ്രാൻസീസ് പാപ്പയുടെ ഉപദേശക സമിതിയിലെ ഒരംഗവുമായിരുന്നു. 1941 വിക്ടോറിയ സംസ്ഥാനത്തെ ബല്ലാറാത്തിൽ ജനിച്ച ജോർജ് പെൽ 1966 ഡിസംബർ 16 നു വൈദീകനായി അഭിഷിക്തനായി. 1987 മെൽബൺ അതിരൂപതയുടെ സഹായമെത്രാനായി. 1996 മുതൽ 2001 വരെ മെൽബൺ അതിരൂപതയുടെയും 2001 മുതൽ 2014 വരെ സിഡ്നി അതിരൂപതയുടെയും ആർച്ചുബിഷപ്പായി ശുശ്രൂഷ നിർവ്വഹിച്ചു. 2003 ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്കു ഉയർത്തി. 2019 ലൈംഗീക കുറ്റാരോപണത്തെ തുടർന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ മാറ്റിയിരുന്നു. #{blue->none->b->കർദ്ദിനാൾ പെൽ എങ്ങനെ ജയിലിലെത്തി. }# 1996-ല്‍ കർദ്ദിനാൾ പെൽ മെൽബൺ ആർച്ചുബിഷപ്പായിരുന്ന സമയത്തു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരിന്നു കര്‍ദ്ദിനാളിന് മേല്‍ ചുമത്തിയ ആരോപണം. 2017 ജൂണിൽ പോലീസ് കേസു ചാർജു ചെയ്ത അന്നു മുതൽ കർദ്ദിനാൾ താൻ നിരപരാധിയാണന്നു പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് വിക്ടോറിയൻ കൗണ്ടി കോടതിയാണ് 6 വർഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. വിക്ടോറിയൻ കീഴ്ക്കോടതിയുടെ വിധിക്കെതിരെ കഴിഞ്ഞ വർഷം കർദ്ദിനാൾ പെൽ അപ്പീലിനു പോയിരുന്നെങ്കിലും മൂന്നംഗങ്ങളടങ്ങിയ ജഡ്ജി സംഘം 2 - 1 ഭൂരിപക്ഷത്തോടെ കീഴ്ക്കോടതിയുടെ തീരുമാനം ശരിവച്ചിരുന്നു. ഈ വിധിയാണ് ഏഴുപേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബെഞ്ച് ഒന്നടങ്കം റദ്ദാക്കുകയും കര്‍ദ്ദിനാള്‍ നിരപരാധിയെന്നു വിധിക്കുകയും ചെയ്തിരിക്കുന്നത്. മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ ജയിൽ വാസം അനുഭവിച്ചിരുന്നത്. #{blue->none->b-> വിജയം കണ്ട അപ്പീൽ }# ആരോപണ വിധേയനായ ഇരയുടെ " നിർബന്ധിത " തെളിവുകളെ ജൂറിയും മുൻ അപ്പീൽ ജഡ്ജിമാരും വളരെയധികം വിശ്വാസത്തിലെടുത്തുവെന്നു കർദ്ദിനാൾ പെൽ ആരോപിച്ചിരുന്നു. കർദ്ദിനാളിൻ്റെ അഭിഭാഷകർ ആ സാക്ഷ്യം വിശ്വാസയോഗ്യമല്ലാതാക്കൻ ശ്രമിക്കുന്നതിലുപരി, ജൂറി മറ്റു തെളിവുകൾ ശരിയായി പരിഗണിച്ചില്ലന്നു വാദിച്ചു അതിൽ പ്രകാരം മറ്റു സാക്ഷ്യങ്ങൾ "കുറ്റം നടന്നില്ല എന്നതിനു സാധ്യമായ സാധ്യത " അവതരിപ്പിച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തിക്കൊണ്ട് " മുഴുവൻ തെളിവുകളുടെയും യുക്തിഭദ്രത അറിഞ്ഞു പ്രവർത്തിച്ച കോടതി അപേക്ഷകൻ്റെ പരാതിയിൽ ഒരു സംശയം ജനിപ്പിക്കേണ്ടതുണ്ട്." എന്നു വിധിന്യായത്തിൽ കുറിച്ചു. ചുരുക്കത്തിൽ പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ ഏപ്രിൽ 7നു കർദിനാൾ ജയിൽ മോചിതനായി, അന്യായമായി വിധിക്കപ്പെട്ടവർക്കു വേണ്ടി ഫ്രാൻസീസ് പാപ്പ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ച ദിവസം തന്നെയാണ് കർദ്ദിനാൾ പെൽ ജയിൽ വിമോചിതനായത് എന്നത് ദൈവപരിപാലനയുടെ ഇടപെടലായി നമുക്കു കരുതാം. #{blue->none->b->തടവറ കുറിപ്പുകൾ }# കർദ്ദിനാൾ ജോർജ് പെൽ തടവറയിൽ കിടന്ന സമയത്തു എഴുതിയ കുറിപ്പുകൾ(Prison Journal, Vol. 1: The Cardinal Makes his Appeal എന്ന പേരിൽ 2020ൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ജയിൽവാസത്തിന്റെ അപമാനവും അസ്വസ്ഥതയും തരണം ചെയ്യാൻ പ്രാർത്ഥന എത്രമാത്രം സഹായിച്ചു എന്ന് കർദ്ദിനാൾ പറയുന്നു: "ആ നാളുകളിൽ വിശ്വാസവും പ്രാർത്ഥനയുമാണ് അടിസ്ഥാനപരമായി എന്നെ സഹായിച്ചത്. തടങ്കലിൽ കഴിഞ്ഞ നാളുകളിലെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റാൻ അവ എന്നെ സഹായിച്ചു... ദൈവകൃപ തേടുന്നതും പ്രാർത്ഥിക്കുന്നതും എത്രത്തോളം സഹായിക്കുന്നുവെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു. പ്രത്യേകിച്ചും നമ്മുടെ വ്യക്തിപരമായ കഷ്ടപ്പാടുകൾ വലിയ നന്മയ്ക്കായി ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുമ്പോൾ, നമ്മുടെ കഷ്ടപ്പാടുകളെ ഈശോയുടേതുമായി ബന്ധപ്പെടുത്താൻ കഴിയും. ക്രിസ്ത്യാനി എന്ന നിലയിൽ, ദൈവപുത്രന്റെ പീഡാസഹനത്താലും മരണത്താലും നാം വീണ്ടെടുക്കപ്പെട്ടവരാണ്. സഹനത്തിൻ്റെ മൂല്യത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിൽ ജീവിക്കുമ്പോൾ നമുക്കു സ്വയം കണ്ടെത്തുവാനും മാറുവാനും കഴിയും എന്ന് കർദിനാൽ ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു." എല്ലാ ദിവസവും ജയിലിൽ വെച്ച്, കർദ്ദിനാൾ കുറ്റാരോപിതർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു എന്നും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരുന്നു. ജയിൽ വാസത്തെ "നീണ്ട ഒരു ധ്യാനമായാണ് " കർദ്ദിനാൾ പെൽ കണ്ടത്. വിചിന്തനങ്ങൾക്കും എഴുത്തിനും സർവ്വോപരി പ്രാർത്ഥിക്കുന്നതിനും ധാരാളം സമയം ലഭിച്ചു. " മറ്റുള്ളവരുടെ പ്രാർത്ഥനയടക്കം ഈ കാലയളവിലെല്ലാം പ്രാർത്ഥന, എനിക്കു വലിയ കരുത്തു പകർന്നിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ കാലത്തു എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും അങ്ങെയറ്റം നന്ദിയുള്ളവനാണ് " കർദ്ദിനാൾ പറഞ്ഞു തൻ്റെ ജയിൽ വാസകാലത്തു കത്തുകളിലൂടെയും കാർഡുകളിലൂടെയും തനിക്കു ലഭിച്ച പിന്തുണക്കും ആശംസകൾക്കും നന്ദി അർപ്പിക്കാനും കർദ്ദിനാൾ പെൽ മറന്നില്ല. #{blue->none->b->കുറ്റാരോപിതനെക്കുറിച്ച്? }# ജയിൽ മോചിതനായതിനു ശേഷം നടത്തിയ പരസ്യ പ്രസ്താവനയിൽ തനിക്കെതിരെ കുറ്റമാരോപിച്ചവരെക്കുറിച്ചു ഇപ്രകാരമാണ് കർദിനാൾ എഴുതിയിരിക്കുക. " എൻ്റെ മേൽ കുറ്റമാരോപിച്ചവരോടു എനിക്കൊരു ശത്രുതയുമില്ല. എന്നെ കുറ്റവിമുക്തനാക്കിയതിൽ അനേകർക്കു തോന്നുന്ന വേദനയും കൈയ്പും വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അവർക്കു വേദനയും നീരസവും ഉണ്ട്. ദീർഘകാല രോഗശാന്തിയുടെ ഏക അടിസ്ഥാനം സത്യമാണ്, നീതിയുടെ ഏക അടിത്തറ സത്യമാണ്, കാരണം നീതീ എന്നാൽ എല്ലാവർക്കും സത്യമാണ് " #{blue->none->b->ജയിൽ മോചിതമായ ശേഷമുള്ള ആദ്യ പ്രതികരണങ്ങൾ }# ജയിൽ വിമോചിതനായ ശേഷം കാത്തലിക് ന്യൂസ് ഏജൻസിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുമെന്നു വിശ്വാസം കാത്തു സൂക്ഷിക്കുമ്പോഴും അമിതമായ ശുഭാപ്തി വിശ്വാസം വയ്ക്കാതിരിക്കാൻ ശ്രമിച്ചിരുന്നു എന്നു കർദ്ദിനാൾ പെൽ പ്രതികരിച്ചു. തീരുമാനം കോടതി പ്രഖ്യാപിക്കുമ്പോൾ മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ. ടെലിവിഷൻ വാർത്തയിലൂടെയാണ് ആദ്യം വിധിയറിഞ്ഞത്. സന്തോഷം തോന്നിയെങ്കിലും എൻ്റെ അഭിഭാഷക സംഘം വരുന്നതുവരെ ഇതിനെക്കുറിച്ചു സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നു പെൽ കുട്ടിച്ചേർത്തു. നാനൂറു ദിവസങ്ങൾക്കു ശേഷം സ്വതന്ത്രമായി ഒരു ഭക്ഷണം കഴിക്കാൻ സാധിച്ചതിൻ്റെ സന്തോഷം കർദ്ദിനാളിൻ്റെ മുഖത്തുണ്ടായിരുന്നു. വളരെ കാലങ്ങൾക്കു ശേഷം സ്വകാര്യമായി ഒരു വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് കർദ്ദിനാൾ പെൽ #{blue->none->b-> മറ്റുള്ളവരുടെ പ്രതികരണം }# 2014 ൽ കർദ്ദിനാൾ ജോർജ് പെല്ലിൻ്റെ പിൻഗാമിയായി സിഡ്നി ആർച്ചുബിഷപായി നിയമിതനായ ആർച്ചു ബിഷപ് ആൻറണി ഫിഷർ ഏപ്രിൽ എഴാം തീയതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ "കർദിനാൾ ജോർജ് എല്ലായ്പ്പോഴും നിഷ്ളങ്കനായിരുന്നു എന്നു ഇന്നത്തെ വിധി അതു അടിവരയിടുന്നുവെന്നും " കുറിച്ചു. “ അദ്ദേഹത്തിൻ്റെ വിമോചനത്തിൽ താൻ വളരെ സന്തോഷവാനാണന്നു അദ്ദേഹത്തിനെതിരെയുള്ള നിയമ നടപടികൾ തീർന്നതിൽ ആനന്ദിക്കുന്നുവെന്നും " ആർച്ചുബിഷപ് ഫിഷർ കൂട്ടിച്ചേർത്തു. കർദ്ദിനാളിനെ ജയിലിൽ സന്ദർശിക്കുകയും നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ഓസ്ട്രേലിയയിലെ മുൻ പ്രധാനമന്ത്രി റ്റോണി ആബട്ട് ഹൈക്കോടതിയുടെ വിധിയെ നീതിയുടെ വിജയമായി കാണുന്നു. ലോക പ്രശസ്തമായ Sky News ൻ്റെ ലേഖകൻ ആൻഡ്രൂ ബോൾട്ട് 2018ൽ കർദ്ദിനാൾ ജോർജ് പെല്ലിനെ വിക്ടോറിയ കീഴ്ക്കോടതി തടവിനു വിധിച്ചപ്പോൾ ആ വിധിയെ ഓസ്ട്രേലിയൻ ചരിത്രത്തിലെ നീതിയുടെ ഏറ്റവും വലിയ അലംഭാവമായി റിപ്പോർട്ടു ചെയ്തിരുന്നു. കർദ്ദിനാളിനെ കുറ്റവിമുക്തനാക്കിയ വിധിയെ കുറിച്ചു ബോൾട്ടിൻ്റെ പ്രതികരണം ഇങ്ങനെ " നിരപരാധിയായ ഒരു മനുഷ്യനെ 404 ദിവസങ്ങൾ ജയിലിൽ അടച്ചതിനു, അദ്ദേഹത്തെ വേട്ടയാടിയതിനു നിരവധി പേർ അവരുടെ പങ്കാളിത്തത്തെ ഓർത്തു ലജ്ജിക്കണം." 2023 ജനുവരി 10 നായിരുന്നു കർദ്ദിനാൾ ജോർജ് പെൽ 81 വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. സ്ഥിരവും പ്രതിബദ്ധതയുമുള്ള സാക്ഷ്യജീവിതത്തിലൂടെ സുവിശേഷത്തിനും സഭയ്ക്കും വേണ്ടിയുള്ള കർദ്ദിനാൾ പെല്ലിൻ്റെ ആത്മസമർപ്പണം പ്രശംസിച്ച ഫ്രാൻസിസ് മാർപാപ്പ തൻ്റെ അനുശോചന സന്ദേശം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: "പരീക്ഷണങ്ങളുടെ സമയത്തും സ്ഥിരോത്സാഹത്തോടെ തന്റെ കർത്താവിനെ അനുഗമിച്ച ഈ വിശ്വസ്ത ദാസൻ സ്വർഗ്ഗത്തിന്റെ സന്തോഷത്തിലേക്ക് സ്വീകരിക്കപ്പെടുകയും ശാശ്വത സമാധാനത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യട്ടെ" അന്യായമായി വേട്ടയാടപ്പെട്ട സഹനദാസാ , ദൈവസന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.
Image: /content_image/News/News-2024-02-17-16:19:38.jpg
Keywords: പെല്‍
Content: 22705
Category: 18
Sub Category:
Heading: മാനന്തവാടി രൂപതാംഗമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ നിയുക്ത മെത്രാൻ
Content: ഭോപ്പാൽ: മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ റവ. ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാൽ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരിന്നു അഗസ്റ്റിൻ മഠത്തിക്കുന്നേലച്ചൻ. 1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ ജനിച്ചത്. നാഗ്പൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്രപഠനത്തിന് ശേഷം 1994 ഏപ്രില്‍ 18-ന് കണ്ഠ്വ രൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1994-96 കാലയളവില്‍ സിര്‍പൂരില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം രൂപതാമെത്രാന്റെ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം 1997-99 കാലയളവില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഒരു വര്‍ഷം കൂടി രൂപതാമെത്രാന്റെ സെക്രട്ടറിയായി സേവനം ചെയ്ത ശേഷം 2000-2010 കാലയളവില്‍ സെന്റ് പയസ് സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായും സെന്റ് പയസ് സെമിനാരിയുടെ റെക്ടറായും ജോലി ചെയ്തു. 2010 മുതല്‍ 2018 വരെ രൂപതയുടെ ബര്‍സാറും രൂപതാമെത്രാന്റെ സെക്രട്ടറിയുമായിരുന്നു. 2018-2021 കാലയളവില്‍ സെന്റ് ആന്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് രൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുന്നത്. പുതിയ ദൈവികനിയോഗത്തിൽ മാനന്തവാടി രൂപതാകുടുംബം ദൈവത്തിന് നന്ദിപറയുകയും അഭിനന്ദനങ്ങൾ നേരുകയും അച്ചന്റെ മേൽപ്പട്ടശുശ്രൂഷയിൽ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം അറിയിച്ചു.
Image: /content_image/India/India-2024-02-17-21:47:27.jpg
Keywords: മാനന്തവാടി
Content: 22706
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: ഫാത്തിമായിൽ ദർശനം ലഭിച്ച ഫ്രാൻസിസ്കോ മാർത്തോ
Content: "എനിക്ക് ഒന്നും ആകേണ്ട, എനിക്കു മരിക്കുകയും സ്വർഗ്ഗത്തിൽ പോവുകയും ചെയ്താൽ മതി."- ഫ്രാൻസിസ്കോ മാർത്തോ (1908-1919). പരിശുദ്ധ കന്യകാമറിയം ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയ കുട്ടികളിൽ ഒരാളാണ് ഫ്രാൻസിസ്കോ മാർത്തോ. 1917 മെയ് പതിമൂന്നാം തീയതി മറിയം ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഫ്രാൻസിസ്കോയ്ക്കു എട്ടു വയസ്സും സഹോദരി ജസീന്തയ്ക്ക് ഏഴു വയസ്സും അവരുടെ ബന്ധു ലൂസിയ്ക്കു പത്തു വയസ്സുമായിരുന്നു. ലൂസിയയുടെ പിൽക്കാല ഓർമ്മക്കുറിപ്പുകൾ അനുസരിച്ച്, ഫ്രാൻസിസ്കോ ശാന്തനും സംഗീതപ്രതിഭയുള്ളവനും തനിയെ പ്രാർത്ഥിക്കാൻ ഇഷ്ടമുള്ളവനുമായിരുന്നു. ജപമാല ചൊല്ലാനും പാപികളുടെ മാനസാന്തരത്തിനായി ത്യാഗങ്ങൾ ചെയ്യാനും പരിശുദ്ധ മറിയം അവരോടു ആവശ്യപ്പെട്ടിരുന്നു. നരകത്തിന്റെ യാഥാർത്ഥ്യവും മറിയം അവർക്കു കാണിച്ചു കൊടുത്തിരുന്നു. ഫ്രാൻസിസ്കോയും ജസീന്തയും 1918 ലെ യൂറോപ്യൻ ഇൻഫ്ലുവൻസ എന്ന പകർച്ചവ്യാധി മൂലം മരണത്തിനു കീഴടങ്ങി. ആശുപത്രിയിലെ ചികിത്സ നിരാകരിച്ച ഫ്രാൻസിസ്കോയുടെ ഏറ്റവും വലിയ ആഗ്രഹം എത്രയും വേഗം സ്വർഗ്ഗഗത്തിലെത്തിചേരുക എന്നതായിരുന്നു. 1919 ഏപ്രിൽ നാലാം തീയതി പതിനൊന്നാമെത്ത വയസ്സിൽ ഫ്രാൻസിസ്കോ സ്വർഗ്ഗത്തിലേക്കു യാത്രയായി. ജോൺ പോൾ രണ്ടാമൻ പാപ്പ ഫ്രാൻസിസ്കോയെ “ചെറിയ ബലി വസ്തു” എന്നാണ് വിശേഷിപ്പിക്കുക. ആദ്യത്തെ ഫാത്തിമാ പ്രത്യക്ഷീകരണത്തിൻ്റെc നൂറാം വർഷത്തിൽ ഫ്രാൻസീസ് പാപ്പ 2017 മെയ് 13 ന് ഫ്രാൻസിസ്കോയേയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിച്ചു. #{blue->none->b-> വിശുദ്ധ ഫ്രാൻസിസ്കോയോടൊപ്പം പ്രാർത്ഥിക്കാം. }# വിശുദ്ധ ഫ്രാൻസിസ്കോ, സ്വർഗ്ഗത്തിലെത്തിച്ചേരുക എന്ന ആഗ്രഹം നീ അചഞ്ചലമായി കാത്തു സൂക്ഷിച്ചുവല്ലോ, നോമ്പിലെ ഈ ദിനങ്ങളിൽ സ്വർഗ്ഗം നേടിയെടുക്കുന്നതിനായി ദൃഢതയോടെ പരിശ്രമിക്കാൻ എന്നെ പഠിപ്പിക്കണമേ. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2024-02-17-21:58:52.jpg
Keywords: ഫാത്തിമാ
Content: 22707
Category: 1
Sub Category:
Heading: ''എന്റെ രാജ്യം ഐഹികമല്ല'' | നോമ്പുകാല ചിന്തകൾ | ഏഴാം ദിവസം
Content: യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല. (യോഹന്നാന്‍ 18:36). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഏഴാം ദിവസം ‍}# സത്യദൈവമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന ഒറ്റ കാരണത്താൽ ലോകത്തിലുടനീളം അനേകം ക്രൈസ്തവർ ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യാറുണ്ട്. ഇപ്രകാരം ക്രൈസ്തവർ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ അനേകർ ചോദിക്കുന്ന ചോദ്യമാണ് ക്രിസ്‌തു രാജാധിരാജനും സർവ്വശക്തനായ ദൈവവുമാണെങ്കിൽ എന്തുകൊണ്ടാണ് വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യാനികൾക്ക് മരിക്കേണ്ടി വരുന്നത്? അങ്ങനെയാണെങ്കിൽ ക്രിസ്‌തു സത്യമായും ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ള സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജാവാണോ?. ഈ ചോദ്യം തന്നെയാണ് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് പീലാത്തോസ് യേശുവിനോട് ചോദിച്ചത്. പീലാത്തോസ് യേശുവിനോട് ചോദിച്ചു: "നീ യഹൂദരുടെ രാജാവാണോ?" ക്രിസ്‌തുവിന്റെ രാജത്വത്തെ ചരിത്രത്തിലുടനീളം പിശാച് ഭയപ്പെട്ടിരുന്നു. നാരകീയ ശക്തികൾ ഭയന്നുവിറച്ചിരുന്ന അവിടുത്തെ രാജത്വത്തെക്കുറിച്ചു ക്രിസ്‌തു പീലാത്തോസിനു നൽകിയ മറുപടി ഇപ്രകാരമായിരുന്നു, അവിടുന്നു പറഞ്ഞു; "എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കിൽ ഞാൻ യഹൂദർക്ക് ഏൽപ്പിക്കപ്പെടാതിരിക്കാൻ എന്റെ സേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല". ഐഹികം എന്നതിന് “ഈ ലോകത്തിന്റേത്” എന്നാണർത്ഥം. ക്രിസ്ത്യാനിയായ ഓരോ വ്യക്തിയെയും ക്രിസ്‌തു ഈ ലോകത്തിൽ നിന്നും തിരഞ്ഞെടുത്ത് അവിടുത്തെ രാജ്യത്തിൽ ചേർത്തിരിക്കുന്നു. ക്രിസ്‌തുവിന്റെ ജനനം മുതൽ ഈ രാജ്യത്തെ പിശാച് ഭയപ്പെട്ടിരുന്നു. മിശിഹായുടെ ജനനവാർത്ത അറിഞ്ഞ ഹേറോദേസു മുതൽ ഈ ഭയത്തിൽ നിന്നും ഉളവാകുന്ന ഭീരുത്വമാണ് ക്രിസ്ത്യാനികളെ ക്രൂരമായി പീഠിപ്പിക്കുന്നതിനും കൊലചെയ്യുന്നതിനും കാരണമായി തീർന്നത് അതിനാൽ അവരുടെ പ്രവർത്തികളെ നാം ഒരിക്കലും ഭയപ്പെടരുത്. വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: ''മിശിഹായുടെ ജനന വാര്‍ത്ത അറിഞ്ഞ ഹേറോദോസിന്റെ അടിസ്ഥാനരഹിതമായ ഭീരുത്വത്തെ നിങ്ങള്‍ വിലമതിക്കരുത്. അവന്റേത് കോപത്തിലുപരി ഭീരുത്വമാണ്. അതിനാലാണ് ഈശോയും അവരില്‍പ്പെടും എന്ന ധാരണയില്‍ അനേകം ശിശുക്കളെ വധിക്കുവാന്‍ ഇടയാക്കിയത്''. (യോഹന്നാന്റെ സുവിശേഷം, ആഗസ്തീനോസിന്റെ ഭാഷ്യം P 1108). പ്രിയപ്പെട്ട സഹോദരങ്ങളെ, ക്രൈസ്‌തവ വിശ്വാസത്തിനുവേണ്ടി പീഡകൾ സഹിക്കുന്ന ലോകം മുഴുവനുമുള്ള നമ്മുടെ സഹോദരങ്ങളെ സമർപ്പിച്ച് ഈ നോമ്പുകാലത്ത് നമ്മുക്ക് പ്രാർത്ഥിക്കാം. നമ്മൾ ഈ ലോകത്തു ജീവിക്കുമ്പോഴും ക്രിസ്‌തുവിനുവേണ്ടി പീഡകൾ സഹിക്കുമ്പോഴും നമ്മുക്ക് ഓർമ്മിക്കാം, നമ്മൾ ഈ ലോകത്തിന് സ്വന്തമല്ല നാം ക്രിസ്‌തുവിന്റെ ഐഹികമല്ലാത്ത രാജ്യത്തെ അംഗങ്ങളാണ്. അതിനാൽ നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ്.
Image: /content_image/News/News-2024-02-18-10:31:33.jpg
Keywords: ചിന്തകൾ
Content: 22708
Category: 18
Sub Category:
Heading: ലോക് സഭ തെരഞ്ഞെടുപ്പ്: നാലിന ആവശ്യങ്ങളുമായി സീറോ മലബാര്‍ സഭ
Content: കൊച്ചി: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, സംസ്ഥാന ഇഡബ്ല്യുഎസ് മാനദണ്ഡങ്ങളുടെ പരിഷ്കരണം, വന്യമൃഗശല്യ നിയന്ത്രണം എന്നീ വിഷയങ്ങളിൽ ലോക് സഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തുവരുന്നതിനു മുമ്പായി അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് സീറോ മലബാർ സഭ ആവശ്യപ്പെട്ടു. സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. #{blue->none->b-> 1. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമ്പൂർണമായി പുറത്തുവിടണം ‍}# രണ്ടു വർഷക്കാലം നീണ്ട ഗഹനമായ പഠനം പൂർത്തിയാക്കി റിട്ട. ജസ്റ്റിസ് ജെ.ബി. കോശിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ട് 2023 മെയ് 17 ന് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ്. ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും ഈ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ഈ റിപ്പോർട്ട് ഉടൻ തന്നെ പൂർണമായും പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. #{blue->none->b-> 2. സംസ്ഥാന ഇഡബ്ല്യു എസ് മാനദണ്ഡങ്ങൾ പരിഷ്കരിക്കണം. ‍}# 2020 ജനുവരി 03 ന് സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള സംവരണം (ഇഡബ്ല്യുഎസ്) നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവിൽ, മൂന്നുവർഷം കൂടുമ്പോൾ സംവരണ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ നാലുവർഷം പൂർത്തിയായിട്ടും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങൾ പലതും അശാസ്ത്രീയവും അപര്യാപ്തവുമാണ്. അതിനാൽ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണം. #{blue->none->b-> 3. കേന്ദ്ര സർക്കാരിൻ്റെ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാന സർക്കാർ നടപ്പിലാക്കണം. ‍}# കേന്ദ്ര സർക്കാർ ഇഡബ്ല്യുഎസ് മാനദണ്ഡങ്ങൾ പ്രകാരം റസിഡൻഷ്യൽ പ്ലോട്ട് പഞ്ചായത്തുകളിൽ 4.13 സെൻ്റും മുൻസിപ്പാലിറ്റികളിൽ 2.1 സെൻ്റും ആണ്. കേരളത്തിൽ പുരയിടമായി രേഖപ്പെടുത്തിയിരിക്കുന്ന കൃഷിഭൂമികളെയെല്ലാം റസിഡൻഷ്യൽ പ്ലോട്ട് ആയി കണക്കാക്കിയിരിക്കുന്നതിനാൽ പലർക്കും കേന്ദ്ര ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഇതുമൂലം അനേകായിരങ്ങൾക്ക് അർഹമായ തൊഴിലവസരങ്ങളും ഉന്നത സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളും നഷ്ടമാകുന്നു. ഇവയൊന്നും കേരളത്തിലെ മറ്റൊരു വിഭാഗത്തിനും പകരമായി ലഭിക്കുന്നുമില്ല. ഇതിനും സമാനമായ മറ്റു പ്രശ്നങ്ങൾക്കും പരിഹാരമായി 2022 സെപ്തംബർ 19 ന് കേന്ദ്രസർക്കാർ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കുകയും അതു നടപ്പിലാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. പ്രസ്തുത നിർദേശങ്ങളിലെ 9 ആം നമ്പർ പ്രകാരം 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിർമാണ ചട്ടമനുസരിച്ചുള്ള റസിഡൻഷ്യൽ പ്ലോട്ടിന് പുറത്ത് കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി കൃഷിഭൂമിയായി തന്നെ കണക്കാക്കേണ്ടതാണ്'. ഈ നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഇത് അടിയന്തിരമായി നടപ്പിലാക്കാൻ ബഹു മുഖ്യമന്ത്രി നിർദേശം നൽകണം. #{blue->none->b-> 4. വന്യമൃഗശല്യം നിയന്ത്രിക്കണം ‍}# വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലകളിൽ ഇറങ്ങി നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങളെ വനാതിർത്തിയിൽത്തന്നെ തടയുന്നതിനുള്ള സംവിധാനം ഉണ്ടാകണം. നിലവിലെ വനം വന്യജീവി നിയമങ്ങൾ മനുഷ്യപക്ഷത്ത് നിന്ന് മാത്രമേ നടപ്പിലാക്കാവൂ എന്ന ശക്തമായ നിർദേശം സംസ്ഥാന സർക്കാർ വനപാലകർക്കു നൽകണം. കേന്ദ്ര സർക്കാർ വനം വന്യജീവി നിയമങ്ങളിലെ മനുഷ്യവിരുദ്ധ വകുപ്പുകൾ പൂർണമായി ഒഴിവാക്കി ഭേദഗതികൾ കൊണ്ടുവരികയും വേണം.
Image: /content_image/India/India-2024-02-18-10:55:22.jpg
Keywords: സീറോ മലബാ
Content: 22709
Category: 19
Sub Category:
Heading: വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09
Content: ഇസ്ലാമിസ്റ്റുകൾ സാധാരണ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ക്രിസ്തുമതത്തിന്റെ സ്ഥാപകൻ വിശുദ്ധ പൗലോസ് ആണെന്നത്. ഈശോമിശിഹായുടെ പ്രബോധനങ്ങൾ വളച്ചൊടിച്ച് ക്രിസ്‌തുമതത്തിന്റെ വിശ്വാസസംഹിതകൾ ഇന്നത്തെ രൂപത്തിലാക്കിയത് അദ്ദേഹമാണത്രെ. സുവിശേഷങ്ങളിൽ തിരുത്തൽ വരുത്തിയ വിശുദ്ധ പൗലോസ് സ്വന്തനിലയിൽ കുറേ ലേഖനങ്ങൾ എഴുതുകയും ചെയ്‌തു. അവയാണ് ബൈബിൾ പുതിയനിയമത്തിലുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ. എന്തുകൊണ്ടു മുസ്ലീങ്ങൾ വിശുദ്ധ പൗലോസിനെ എതിർക്കുന്നു അല്ലെങ്കിൽ വെറുക്കുന്നു എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ അവർക്കു സാധിക്കുന്നില്ല. ഇസ്ലാം മതപ്രബോധകരുടെ പ്രസംഗങ്ങളിൽ നിന്ന് വിശുദ്ധ പൗലോസിനോടുള്ള എതിർപ്പിന്റെ കാരണം സൂക്ഷ്‌മമായി ഗ്രഹിക്കാൻ സാധ്യവുമല്ല. ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുർആനുമായി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ ഒത്തുപോകുന്നില്ല എന്നതാണ് ഈ വെറുപ്പിന്റെ അടിസ്ഥാനകാരണം. മാത്രമല്ല, ക്രൈസ്‌തവ വിശ്വാസത്തിന് ദാർശനികവും ആത്മീയവുമായ വ്യാഖ്യാനം നൽകി യുക്തിഭദ്രമായി അവതരിപ്പിച്ചതും വിശുദ്ധ പൗലോസാണ്. അതുകൊണ്ട് ഇന്നുള്ള ക്രൈസ്‌തവർ 'പൗലോസിന്റെ ക്രൈസ്തവരാണെന്നും' ക്രിസ്‌തുശിഷ്യരായ ക്രൈസ്തവരല്ലെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു. വിശുദ്ധ പൗലോസ് തിരുത്തിയതായി ഇസ്ലാമിസ്റ്റുകൾ പറയുന്ന മൂല വിശുദ്ധഗ്രന്ഥം അവരുടെ കൈവശമില്ല! ഈശോയുടെ ഏതു പ്രബോധനവുമായാണ് വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ ചേർന്നുപോകാത്തത് എന്നും യുക്തിസഹമായി തെളിയിക്കാൻ അവർക്കു സാധിക്കുന്നില്ല. വിശുദ്ധ പൗലോസിന്റെ ചില പ്രസ്‌താവനകൾ ഇസ്ലാമിനെ മുമ്പിൽ കണ്ടുകൊണ്ടായിരുന്നോ എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മിശിഹായുടെ സുവിശേഷത്തെ എതിർക്കുകയും അതിനു വിരുദ്ധമായ നിലപാടുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ അദ്ദേഹത്തിന്റെ കാലത്തുതന്നെ ഉണ്ടായിരുന്നു. ഇസ്ലാമിനെയും അക്കൂട്ടത്തിൽപ്പെടുത്താം. സുവിശേഷവിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളുന്നവരെക്കുറിച്ചു വിശുദ്ധ പൗലോസ് പറയുന്നു: ''മിശിഹായുടെ കൃപയിൽ നിങ്ങളെ വിളിച്ചവരെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്‌തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്‌തവത്തിൽ മറ്റൊരു സുവിശേഷമില്ല; എന്നാൽ, നിങ്ങളെ ഉപദ്രവിക്കാനും മിശിഹായുടെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽ നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ. ഞങ്ങൾ നേരത്തേ നിങ്ങളോടു പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!'' (ഗലാ 1,6-9). വിശുദ്ധ പൗലോസിനെ വെറുക്കാൻ ഇസ്ലാമിസ്റ്റുകളെ പ്രേരിപ്പിക്കുന്ന ഏതാനും കാര്യങ്ങൾ അവലോകനം ചെയ്യുന്നതു നന്നായിരിക്കും. ഇസ്ലാമിക സാഹിത്യം ആഴത്തിൽ പഠിച്ചാൽ മാത്രമേ ക്രൈസ്തവ വീക്ഷണത്തിൽനിന്നുകൊണ്ട് ഈ വിഷയത്തിൽ അവരുമായി സംവദിക്കാൻ കഴിയൂ. പ്രാഥമിക സംവാദത്തിന് ആവശ്യമായ ചില ധാരണകൾ പകരാൻ താഴെ നൽകുന്ന വിശദീകരണങ്ങൾ ഉപകരിക്കും. #{blue->none->b-> 1. വിശുദ്ധ പൗലോസ് ഈശോ മിശിഹായെ കണ്ടിട്ടില്ല! ‍}# ഇസ്ലാമിസ്റ്റുകൾ പറയുന്ന ഒരു കാര്യം വിശുദ്ധ പൗലോസ് ഈശോയെ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനങ്ങൾക്ക് ആധികാരികതയില്ല എന്നാണ്. ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം അവിടുന്ന് പൗലോസിന് പ്രത്യക്ഷനായതും തുടർന്നു പൗലോസ് പഠനത്തിലും മനനത്തിലും മുഴുകി അനേകനാൾ ചെലവഴിച്ചതും നടപടിപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (നടപടി 8-9). കർത്താവിൽനിന്നുതന്നെ താൻ നേരിട്ടു പഠിച്ചതായി സെന്റ് പോൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. (1 കോറി 11,23). ഗലാത്തിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു: 'സഹോദരരേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു. എന്തെന്നാൽ, മനുഷ്യരിൽ നിന്നല്ല ഞാൻ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. ഈശോമിശിഹായുടെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്' (ഗലാ 1,11-12). #{blue->none->b->2. പുതിയ നിയമം മുഴുവനും എഴുതിയത് വിശുദ്ധ പൗലോസാണ്; അതും യഥാർത്ഥ പുതിയ നിയമം തിരുത്തിക്കൊണ്ട്! ‍}# പുതിയ നിയമം 27 പുസ്‌തകങ്ങളുള്ള ഒരു സമാഹാരമാണ്. അവ ഓരോന്നും അറിയപ്പെടുന്നത് രചയിതാക്കളുടെ പേരിലാണ് (നടപടി, ഹെബ്രായർ, വെളിപാട് മുതലായ അപവാദങ്ങളുണ്ട്). സെന്റ് പോളിന്‍റേതായി 13 കൃതികളാണ് പുതിയ നിയമത്തിലുള്ളത്. പുതിയ നിയമത്തിന്റെ ഉള്ളടക്കത്തിന്റെ 27% വരും അവ. സെന്റ് പോളിന്‍റേ ലേഖനങ്ങൾ (Epistles of St. Paul) എന്നാണവ അറിയപ്പെടുന്നത്. ഇവ ഓരോന്നിന്റെയും തുടക്കത്തിൽ ലേഖകനായ പൗലോസിന്റെ പേരുണ്ട്. ഗ്രീക്കുഭാഷയിൽ രചിക്കപ്പെട്ട ഈ കത്തുകളുടെ ആദ്യവാക്കു തന്നെ 13 എണ്ണത്തിലും പോൾ എന്നാണ്. ഈ പതിമൂന്നു ലേഖനങ്ങളാണ് വിശുദ്ധ പൗലോസിന്റേതായി പുതിയനിയമത്തിലുള്ളത്. പുതിയനിയമത്തിലുള്ള മറ്റു 14 പുസ്തകങ്ങളുടെയും രചയിതാവ് വിശുദ്ധ പൗലോസ് അല്ല. സുവിശേഷങ്ങൾ, നടപടി, വെളിപാട് മുതലായ പുതിയ നിയമപുസ്‌തകങ്ങളുടെ ഉള്ളടക്കം ലേഖനങ്ങളുടേതിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. സുവിശേഷങ്ങൾ ഈശോയുടെ ജീവിതവും പ്രബോധനങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. നടപടി പുസ്തകത്തിൽ, ഈശോയുടെ ഉത്ഥാനാനന്തരം ശ്ലീഹന്മാർ സുവിശേഷപ്രഘോഷണം നടത്തുന്നതും വിവിധ സ്ഥലങ്ങളിൽ സഭ സ്ഥാപിതമാകുന്നതും അവർ നേരിട്ട അനുഭവങ്ങളുമാണു വിവരിക്കുന്നത്. വെളിപാടു പുസ്‌തകം അന്ത്യകാലസംഭവങ്ങളെപ്പറ്റി യോഹന്നാനു ലഭിക്കുന്ന ദർശനമാണ്. ഇവയിൽ ഏതെങ്കിലും തിരുത്തിയാണ് പൗലോസ് ലേഖനങ്ങൾ എഴുതിയത് എന്ന വാദം യുക്തിസഹമല്ല. പൗലോസിന്റെ ലേഖനങ്ങൾക്ക് അൽപമെങ്കിലും സാമ്യമുള്ളതും പുതിയനിയമത്തിലെ മറ്റു ലേഖനങ്ങളുമായാണ് (ഹെബ്രായർ, യാക്കോബ്, ഒന്ന് പത്രോസ്, രണ്ട് പത്രോസ്, ഒന്ന് യോഹന്നാൻ, രണ്ട് യോഹന്നാൻ, മൂന്ന് യോഹന്നാൻ, യൂദാ). അവയ്‌ക്കെല്ലാം വ്യത്യസ്‌ത രചയിതാക്കൾ ഉണ്ടുതാനും. പൗലോസിന്റെ 13 രചനകളും ഇവയും തമ്മിൽ ഭാഷാപരമായും ശൈലിപരമായും ഉള്ളടക്കത്തിന്റെ വ്യത്യാസംകൊണ്ടും സാമ്യങ്ങൾപോലും കുറവാണ്. വ്യത്യാസങ്ങളാണ് കൂടുതൽ. അങ്ങനെയുള്ള ഏതെങ്കിലും കൃതി തിരുത്തിയാണ് വിശുദ്ധ പൗലോസ് എഴുതിയതെന്നു തെളിയിക്കാൻ സാധ്യമല്ല. പരിശുദ്ധാരൂപിയുടെ പ്രചോദനമനുസരിച്ച് വിശുദ്ധ പൗലോസ് തന്നെ എഴുതിയ ഈ ലേഖനങ്ങളെ അവയുടെ രചനാകാലം മുതൽതന്നെ ആദിമസഭ വിലപ്പെട്ട പ്രമാണിക ലിഖിതങ്ങളായി പരിഗണിച്ചിരുന്നു. ശ്ലീഹന്മാരിൽ പ്രമുഖനായ പത്രോസിനോടൊപ്പം സഭയും വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളെ ആദരിച്ചിരുന്നു എന്ന കാര്യം വ്യക്തമാണ്. "ആദ്യം നിങ്ങൾ ഇതു മനസ്സിലാക്കുവിൻ: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങൾ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ, പ്രവചനങ്ങൾ ഒരിക്കലും മാനുഷികചോദനയാൽ രൂപം കൊണ്ടതല്ല, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ്" (2 പത്രോ. 1,20-21). 'നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെ തന്നെയാണ് എല്ലാ ലേഖനങ്ങളിലും അവൻ എഴുതിയിരിക്കുന്നത്. മനസിലാക്കാൻ വിഷമമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലർ, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു' (2 പത്രോ 3,15-16). ലോകത്തിൽ തന്നെ ഏറ്റവുമധികം ഗവേഷണം ചെയ്യപ്പെട്ടിട്ടുള്ളവയാണ് പുതിയനിയമ ഗ്രന്ഥങ്ങൾ; അവയുടെ രചനാകാലം, മൂലഭാഷ, ശൈലി, പദസമ്പത്ത്, സാഹിത്യരൂപം എന്നിവയെല്ലാം. സുവിശേഷങ്ങൾ സെന്റ് പോൾ രചിച്ചവയോ അദ്ദേഹം സ്വാധീനിച്ചവയോ ആണെന്നതിനു ശാസ്ത്രീയമായ ഒരു തെളിവുമില്ല. പുതിയ നിയമത്തിലെ ആദ്യ കൃതിയായി കരുതപ്പെടുന്നത് വിശുദ്ധ പൗലോസിന്റെ തന്നെ തെസ്സലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനമാണ്. അതിൽ നിന്നു വ്യത്യസ്‌തമായ രചനാ ചരിത്രമാണ് സുവിശേഷങ്ങൾക്കുള്ളത്. പൗലോസിന്റെ ലേഖനങ്ങൾ പൂർത്തിയാകുന്നതിനു മുമ്പുതന്നെ ആദ്യ മൂന്നു സുവിശേഷങ്ങളും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. പൗലോസിന്റെ രചനകൾ സുവിശേഷങ്ങൾ സ്വാധീനിക്കാൻ അക്കാരണത്താൽ തന്നെ വിദൂരസാധ്യതപോലുമില്ല. #{blue->none->b->3. സെന്റ് പോളും ബർണബാസും തമ്മിൽ വിയോജിപ്പ്? ‍}# വിശുദ്ധ പൗലോസിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ സ്നേഹിതരും ശിഷ്യരുമായവർ അദ്ദേഹത്തെ എതിർത്തിരുന്നു എന്നു സ്ഥാപിക്കാൻ ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു സംഭവമാണ് പൗലോസും ബർണബാസും തമ്മിലുണ്ടായ അഭിപ്രായഭിന്നത. പൗലോസിന്റെ സ്നേഹിതനും സഹപ്രവർത്തകനുമായിരുന്ന ബർണബാസ്‌ പ്രേഷിതയാത്രകളിൽ യോഹന്നാന്‍ മര്‍ക്കോസിനൊപ്പം പൗലോസിനെ അനുഗമിച്ചു (കൊളോ 4,10). യാത്രയ്ക്കിടെ യോഹന്നാന്‍ ജെറുസലേമിലേക്കു മടങ്ങി (നട 13, 13). അതിന്റെ കാരണം വിശദമാക്കപ്പെടുന്നില്ല. പിന്നീടുള്ള യാത്രയിൽ യോഹന്നാന്‍ മര്‍ക്കോസിനെയും കൂട്ടാമെന്നുള്ള ബർണബാസിന്റെ നിർദേശം പൗലോസിനു സ്വീകാര്യമായില്ല. അവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതായി നടപടിപ്പുസ്തകം പറയുന്നു (15,36-41). ഇതും ഏതെങ്കിലും ദൈവശാസ്ത്രനിലപാടിന്റെ പേരിലുണ്ടായ ഭിന്നതയായി കാണുന്നത് ശരിയല്ല. കാരണം, രണ്ടുപേരും അവരവരുടെ നിലയ്ക്ക് പ്രേഷിതപ്രവർത്തനം തുടർന്നു നടത്തിയെന്നു മാത്രമല്ല, ഇരുവർ പരസ്പരമുള്ള ആദരവ് നിലനിർത്തുകയും ചെയ്‌തു. ബർണബാസിനു പിന്തുണ നൽകാൻ പിന്നീട് വിശുദ്ധ പൗലോസ് ആവശ്യപ്പെടുന്നുണ്ടല്ലോ (1 കോറി 9:6). വിശുദ്ധ പൗലോസും ബർണബാസും തമ്മിലുണ്ടായ നീരസം രേഖപ്പെടുത്തുന്നതിൽ ലൂക്കാ കാണിച്ച ആർജവം അംഗീകരിക്കേണ്ടതല്ലേ? അതുകൊണ്ട് ദൈവാരൂപിയുടെ നിയന്ത്രണത്തിലാണ് ലൂക്കാ എഴുതിയതെന്നു വ്യക്തം. വിശുദ്ധ പൗലോസും അറേബ്യയിൽ പ്രവർത്തിച്ചതിനെപ്പറ്റി ഖുർആൻ സംസാരിക്കുണ്ടോ? അദ്ദേഹത്തിന്റെ അറേബ്യയിലെ ദൗത്യം വിജയിച്ചില്ലെന്നു വിശുദ്ധ ജെറോമും മറ്റു പിൽക്കാല എഴുത്തുകാരും പറയുന്നുണ്ട്. മുഹമ്മദിനുമുമ്പ് അറേബ്യയിൽ എത്തിച്ചേർന്ന ഒരു ദൂതനെപ്പറ്റി ഇസ്ലാമിക ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. ഇവിടെ ഉദ്ദേശിക്കുന്നത് പൗലോസിനെയാണോ എന്നു വ്യക്തമല്ല. ഈശോയെക്കുറിച്ചും മറ്റുമുള്ള തെറ്റായ കഥകൾപോലെ ശ്ലീഹന്മാരെക്കുറിച്ചും ആ പുസ്തകത്തിൽ സൂചനകൾ ഉണ്ടാകാം. 'സാലിഹ്' എന്ന കഥാപാത്രം സാവൂളിനെയാകാം സൂചിപ്പിക്കുന്നത്. ബി.സി.100-നും എ.ഡി.100-നും ഇടയ്ക്കാണത്രേ തമൂദ് ഗോത്രം തിരസ്കരിച്ച ആ ദൂതന്റെ കാലം. വിശുദ്ധ പൗലോസ് അറിയപ്പെട്ടിരുന്നത് സാവൂൾ എന്നാണല്ലോ. അതിന്റെ അറബിയിലെ തത്ഭവമാകാം സാലിഹ്. ഈ സാലിഹിന്റെ പ്രബോധനം എന്താണെന്നോ എന്തുകൊണ്ട് അദ്ദേഹത്തെ തമൂദ് ഗോത്രക്കാർ തിരസ്കരിച്ചെന്നോ ഖുർആൻ പറയുന്നില്ല. വിശുദ്ധ പൗലോസിന്റെ വ്യക്‌തിത്വം ന്യൂനീകരിക്കാനുള്ള ശ്രമമായി മാത്രമേ ഇസ്ലാമിസ്റ്റുകളുടെ ബർണബാസ്‌ വിവരണത്തെ കാണാനാകൂ. #{blue->none->b->4. ന്യായപ്രമാണം: ഈശോയ്ക്കും പോളിനും വ്യത്യസ്ത നിലപാടുകളോ? ‍}# പൗലോസിനെതിരായുള്ള ഇസ്ലാമിസ്റ്റുകളുടെ ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് യഹൂദന്യായപ്രമാണത്തെ സംബന്ധിച്ചതാണ്. ഇസ്ലാം വിശ്വാസമനുസരിച്ച് പശ്ചാത്താപവും പരിഹാരബലികളും അള്ളായെ പ്രസാദിപ്പിക്കുകയില്ല, ഇസ്ലാമിൽ ഒരു രക്ഷകസങ്കൽപ്പവും ഇല്ല. സ്വർഗ്ഗത്തിലേക്കുള്ള ഏകമാർഗം ശരിയത്ത് നിയമം പാലിക്കുകയാണ്. ന്യായപ്രമാണത്തെ സംബന്ധിച്ച് ഈശോയും പൗലോസും വ്യത്യസ്‌ത നിലപാടുകളാണു സ്വീകരിച്ചിരിക്കുന്നതെങ്കിൽ പൗലോസിന്റെ അപ്പസ്തോലപദവിയും ക്രിസ്‌തുശിഷ്യത്വവുമൊക്ക ചോദ്യം ചെയ്യപ്പെടാം. പക്ഷേ, നിയമപാലനത്തെ സംബന്ധിച്ച് ഈശോയും പൗലോസും പുലർത്തിയിരുന്നത് ഒരേ നിലപാടുകളാണ് എന്നതാണ് വാസ്‌തവം. മോശയുടെ ന്യായപ്രമാണം ആധികാരികമായി വ്യാഖ്യാനിക്കുകയും തിരുത്തുകയും ചെയ്‌ത ഈശോ നിയമങ്ങളെല്ലാം അനുസരിച്ചുകൊണ്ടാണ് ജീവിച്ചത്. തനിക്കു പതിവായിരുന്നതുപോലെ ഈശോ സിനഗോഗിൽ പോവുകയും ഇതരനിയമങ്ങൾ പാലിക്കുകയും ചെയ്‌തിരുന്നു. (ലൂക്കാ 4,16). നിയമത്തോടുള്ള ഈശോയുടെ മനോഭാവം അവിടുന്നു വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: 'നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്' (മത്തായി 5, 17). നിയമങ്ങൾ ഒഴിവാക്കി ജീവിക്കാനാണ് ഈശോ പഠിപ്പിക്കുന്നത്. പഴയവ അസാധുവാക്കുകയുമല്ല അവിടുത്തെ ഉദ്ദേശ്യം. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പുത്രനായ ഈശോ നിയമാനുസരണത്തിലൂടെ നിയമങ്ങൾ പൂർത്തിയാക്കി. അങ്ങനെ തന്നെക്കുറിച്ചുള്ള പിതാവിന്റെ ഇംഗിതവും പ്രവാചകന്മാരുടെ വചനങ്ങളും സഫലമാക്കി. തന്നെപ്പോലെ നിയമം അനുസരിക്കുന്ന ഒരു ദൈവജനത്തെയാണ് ഈശോ രൂപപ്പെടുത്താൻ ആഗ്രഹിച്ചത്. അവിടുന്നു പ്രസംഗിച്ച ദൈവരാജ്യം നിയമാനുഷ്ഠാനത്തിന്റെ സങ്കുചിതത്വത്തിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല തോറായുടെ ആധികാരികതയെ ഈശോ ചോദ്യം ചെയ്‌തില്ല. എന്നാൽ, തോറായുടെ ആന്തരിക ചൈതന്യമായ സ്നേഹവും കാരുണ്യവും സർവപ്രധാനമാണെന്നു അവിടുന്ന് പഠിപ്പിച്ചു. വിശുദ്ധ പൗലോസും ഈശോയെപ്പോലെ പുതിയൊരു ദൈവജനത്തെ വിഭാവനം ചെയ്‌തു. പരമ്പരാഗതമായി മോശയുടെ ന്യായപ്രമാണം പാലിച്ചു പോന്ന യഹൂദർ മാത്രമല്ല, യഹൂദരുടെ ദൃഷ്ടിയിൽ വിജാതീയരായ ഇതര ജനതകൾക്കും ഈ ദൈവജനത്തിൽ അംഗത്വമുണ്ട്. കാരണം ദൈവത്തിന് മുഖം നോട്ടമില്ല; പക്ഷപാതവുമില്ല. ഇരുകൂട്ടരെയും ഒന്നിപ്പിക്കുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതി ഈശോയിലൂടെയാണു നിറവേറുന്നതെന്ന് വിശുദ്ധ പൗലോസ് പറയുന്നു. ഈശോ നിയമങ്ങൾ അനുസരിച്ചവനാണ് (ഗലാ 4,4). പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾ നിറവേറ്റുവാൻ യഹൂദരുടെ ഇടയിൽ ശുശ്രൂഷ നിർവഹിച്ചവനാണ് അവിടുന്ന് (റോമാ 15, 8). എന്നാൽ യഹൂദരെയും വിജാതീയരെയും ഒന്നിപ്പിക്കുന്ന പുതിയൊരു ദൈവജനസൃഷ്ടിയാണ് ഈശോയുടെയും പൗലോസിന്റെയും ലക്‌ഷ്യം. നിയമത്തിന്റെ ആന്തരികതയാണ് ഇക്കാര്യത്തിൽ മൗലികമായി പാലിക്കപ്പെടേണ്ടത്. ദൈവത്തിന്റെ കരുണയ്ക്ക് അതിർത്തി നിശ്ചയിക്കാതെ അവിടുന്നിൽ അഭയം ഗമിക്കുകയാണ് ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത്. നിയമം അനുസരിക്കുന്ന യഹൂദരെയും പാപികളായി മുദ്രകുത്തപ്പെട്ടിരുന്ന ആളുകളെയും ഒരേപോലെ സ്നേഹിച്ച് ഈശോയുടെ അതേ നിലപാടാണ് വിശുദ്ധ പൗലോസും പുലർത്തിയിരുന്നത് എന്നു സാരം. ചുരുക്കത്തിൽ, ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്ന വിശുദ്ധ പൗലോസ് അവരുടെ സങ്കൽപ്പത്തിലുള്ള ഒരു കഥാപാത്രമാണ്. കാരണം യഥാർത്ഥ വിശുദ്ധ പൗലോസ് വിമർശകർ ചിത്രീകരിക്കുന്ന ആളല്ല. ഈശോയിൽ നിന്നു ശിക്ഷണം സ്വീകരിച്ച വിശുദ്ധ പൗലോസ് ഈശോയുടെ ശ്ലീഹായും അവിടുന്നു പ്രസംഗിച്ച സുവിശേഷത്തിന്റെ പ്രഘോഷകനുമായിരുന്നു. സ്വന്തമായി ഒരു മതം സ്ഥാപിക്കുകയോ ഈശോയുടെ പ്രബോധനങ്ങളെ തിരുത്തുകയോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. വിശുദ്ധ പൗലോസ് സ്ത്രീപുരുഷന്മാരായ നിരവധി സഹപ്രവർത്തകരുമായി ചേർന്നു പ്രവർത്തിച്ച ഒരു ശ്ലീഹായാണ്. മാനുഷികമായ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവരീതികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവയെല്ലാം ആശയപരമായ ഭിന്നതകളായി ചിത്രീകരിക്കുന്നതു ശരിയല്ല. ഈശോമിശിഹായാകുന്ന അസ്തിവാരത്തിൽ ദൈവജനത്തെ കെട്ടിപ്പടുക്കാൻ അധ്വാനിച്ച ആളെന്ന നിലയിൽ വിശുദ്ധ പൗലോസിന് തിരുസഭയിൽ അനന്യമായ സ്ഥാനമാണുള്ളത്. ഈശോയുടെ ദൈവത്വം വിശുദ്ധ പൗലോസാണ് ഏറ്റവും ആധികാരികമായി സ്ഥാപിച്ചത്. വിശുദ്ധ പൗലോസ് ഇല്ലാക്കഥകള്‍ ഉണ്ടാക്കിയ ആളാണെന്ന് വരുത്തി ഈശോ മിശിഹായുടെ ദൈവത്വം നിഷേധിക്കുകയാണ് ഇസ്ലാമിസ്റ്റുകൾ ലക്ഷ്യമിടുന്നത് എന്ന് കരുതുന്നതിൽ തെറ്റില്ല. ഖുർആനിലെ അള്ളാ വിശുദ്ധ പൗലോസിനെ വിമർശിക്കുന്നില്ല. ഈ പൗലോസിനെ ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്നതിന്റെ സാംഗത്യം വ്യക്തമല്ല. മറ്റൊരു സുപ്രധാന കാര്യം, അവർ തെറ്റാണെന്നും അസ്വീകാര്യമാണെന്നും കുറ്റപ്പെടുത്തുന്ന ബൈബിൾ തന്നെ ആധാരമാക്കിയാണ് അവർ പൗലോസിനെ വിമർശിക്കുന്നത് എന്നതാണ്. ഇതൊരു വിരോധാഭാസമല്ലേ? മറ്റൊരു സ്രോതസ്സും അവർക്കു ചൂണ്ടിക്കാണിക്കാനില്ല. പരസ്പര വിരുദ്ധവും ചരിത്രപരമായി നിലനിൽപ്പില്ലാത്തതുമായ വാദഗതികളാണ് സെന്റ് പൗലോസിനെപ്പറ്റി ഇസ്ലാമിസ്റ്റുകൾ ഉന്നയിക്കുന്നത്. (''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤ ➤➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ എട്ടുഭാഗങ്ങള്‍: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍-> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍-> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍-> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍-> http://www.pravachakasabdam.com/index.php/site/news/22525}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #{blue->none->b->മുകളിലെ ലേഖനത്തിന് ആധാരമായ കുറിപ്പുകൾ ‍}# 1. David B. Capes, Rodney Reeves, E, Randolph Richards, Rediscovering Paul (Downers Grove , II. IVP, 2007 ). 2. Mark Beaumont (ed), Arab Christians and the Quran from the Origins of Islam to the Medieval Period (The History of Christian-Muslim Relations 35; Leiden: Brill 2018). 3. Timo Giizelmansur (ed), Die offiziellen Dokumente der katholischen Kirche zum Dialog mit dem Islam (Regensburg: Pustet, 2009). 4. David G. Horell, An Introduction to the Study of Paul (London - New York : Continuum, 2000). 5. Christian Troll, SJ, Als Christ dem Islam begegnen (Wuerzburg: Echter, 2007). 6. "Der Koran und die Bibel", Welt und Umwelt der Bibel Vol 5, I (2000). 7. "Der Koran: mehr als ein Buch", Welt und Umvelt der Bibel Vol 17, I (2012).
Image: /content_image/News/News-2024-02-18-17:18:59.jpg
Keywords: ലേഖനപരമ്പര