Contents

Displaying 22301-22310 of 24983 results.
Content: 22720
Category: 18
Sub Category:
Heading: പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷിക പരിഗണന കാണിക്കണം: ബിഷപ്പ് ജോസ് പൊരുന്നേടം
Content: മാനന്തവാടി: വന്യമൃഗ ആക്രമണത്തെത്തുടർന്ന് പാക്കം സ്വദേശിയായ പോൾ മരണപ്പെട്ടതിനെ തുടർന്ന് പുൽപള്ളിയിൽ അരങ്ങേറിയ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തിൽ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിൽ ജനമുയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണ്. പ്രതിഷേധം പ്രകടിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്ര പരിതാപകരമാണ്. പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽപ്പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട കേരളാ ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ്പ് ജോസ് പൊരുന്നേടം.
Image: /content_image/India/India-2024-02-20-09:49:53.jpg
Keywords: ജോസ്
Content: 22721
Category: 1
Sub Category:
Heading: ക്ഷമയുടെ മാതൃക | നോമ്പുകാല ചിന്തകൾ | ഒന്‍പതാം ദിവസം
Content: ''ഈശോയ്ക്ക് കാവൽ നിന്നിരുന്നവർ യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു'' (ലൂക്കാ 23: 63-65). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഒന്‍പതാം ദിവസം ‍}# ചരിത്രത്തിലുടനീളം പല നേതാക്കന്മാരും ക്ഷമയുടെ മാതൃക ലോകത്തിന് കാണിച്ചുതന്നിട്ടുണ്ട്. പല മതഗ്രന്ഥങ്ങളും ക്ഷമയുടെ സന്ദേശം ലോകത്തെ പഠിപ്പിക്കുന്നുണ്ട്. അവയൊക്കെ നല്ല സന്ദേശങ്ങൾ തന്നെയാണ്. അവയൊക്കെ മനുഷ്യനു ക്ഷമിക്കുവാൻ പ്രേരണ നൽകിയെങ്കിലും, ക്ഷമിക്കുവാനും സ്നേഹിക്കുവാനും മനുഷ്യനെ ശക്തനാക്കിയില്ല. ക്ഷമിക്കുവാൻ പഠിപ്പിച്ച നേതാക്കന്മാർക്കാർക്കും ക്ഷമിക്കുവാനുള്ള ശക്തി ഈ ലോകത്തിന് പ്രദാനം ചെയ്യാൻ കഴിഞ്ഞില്ല. അതു പ്രദാനം ചെയ്യുവാൻ ലോകചരിത്രത്തിൽ യേശുക്രിസ്തുവിനു മാത്രമേ സാധിച്ചിട്ടുള്ളൂ. കാരണം സത്യദൈവമായ അവിടുന്ന് ദൈവിക പ്രശാന്തത നമ്മിലേക്ക് ചൊരിഞ്ഞുകൊണ്ട് നമ്മുടെ ഹൃദയത്തിന്റെ മുറിവുകളെ ഉണക്കുകയും നമ്മുക്ക് ക്ഷമിക്കുവാൻ ശക്തി നൽകുകയും ചെയ്യുന്നു. ക്ഷമയുടെ ഉത്തമമായ മാതൃകയും സ്രോതസ്സുമായി പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിനു നൽകിയിരിക്കുന്നു. ന്യായാധിപ സംഘത്തിന്റെ മുമ്പിൽ വച്ച് യേശു പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ''ഈശോയ്ക്ക് കാവൽ നിന്നിരുന്നവർ യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു'' (ലൂക്കാ 23: 63-65). എന്നാൽ ഈശോ എല്ലാം ശാന്തമായി സഹിക്കുന്നു. ഇതേക്കുറിച്ച് വിശുദ്ധ പത്രോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത് (1 പത്രോസ് 2:23). സഭാപിതാവായ അലക്‌സാൻഡ്രിയായിലെ സിറിൽ പറയുന്നു: ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും എല്ലാം സംവിധാനം ചെയ്തവനും രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായവനെ പറ്റിയാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. അവിടുന്നു അത്യധികമായ മഹത്വവും ഗാംഭീര്യവുമുള്ളവനാണ്. എല്ലാറ്റിന്റെയും അടിസ്ഥാനം അവനാണ്. സര്‍വവും നിലനില്‍ക്കുന്നതും അവനില്‍ തന്നെ (കൊളോ 1:17). സ്വര്‍ഗ്ഗത്തിലുള്ള സര്‍വ വിശുദ്ധരുടെയും ജീവശ്വാസം അവനാണ്. അപ്രകാരമുള്ള അവന്‍ നമ്മിലൊരുവനെപോലെ തള്ളി പറയപ്പെടുന്നു; ക്ഷമാപൂര്‍വ്വം പ്രഹരങ്ങള്‍ സഹിക്കുന്നു. ദുഷ്ടന്മാരുടെ നിന്ദനത്തിന് വിധേയനാകുന്നു. അവന്‍ നമ്മുക്ക് ക്ഷമയുടെ ഉത്തമ മാതൃക നല്‍കുന്നു. അതിലുപരി ദൈവീക പ്രശാന്തതയുടെ അതുല്യമായ മഹത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു (Commentary of Luke, Homily 150). പ്രിയപ്പെട്ട സഹോദരങ്ങളെ, മറ്റുള്ളവരോട് പൂർണ്ണമായും ക്ഷമിക്കുക എന്നത് മനുഷ്യനാൽ അസാധ്യമാണ് കാരണം അത് ദൈവികമായ ഒരു പ്രവർത്തിയാണ് അതിന് നമ്മുക്ക് ദൈവത്തിന്റെ സഹായം കൂടിയേ തീരൂ. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുക്ക് എല്ലാവരോടും ക്ഷമിക്കുവാനുള്ള വലിയ ഒരു കൃപയ്ക്കായി ഈശോയോട് പ്രാർത്ഥിക്കാം. നമ്മുടെ കർത്താവ് ക്ഷമയുടെ ഉത്തമമായ മാതൃക നമ്മുക്കു നൽകുക മാത്രമല്ല ചെയ്‌തത്‌, അതിലുപരി ദൈവിക പ്രശാന്തതയുടെ അതുല്യമായ മഹത്വം വെളിപ്പെടുത്തുകയും, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ മഹത്വത്തില്‍ നമ്മെ പങ്കുകാരാക്കുകയും ചെയ്തുകൊണ്ട് നമ്മെ ക്ഷമിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.
Image: /content_image/News/News-2024-02-20-11:09:26.jpg
Keywords: നോമ്പുകാല
Content: 22722
Category: 1
Sub Category:
Heading: കോംഗോയിലെ ദേവാലയങ്ങളില്‍ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന
Content: കിൻഷാസ: സായുധ സംഘങ്ങളുടെ അക്രമങ്ങൾ തകർത്തയിടങ്ങളിൽ സമാധാനം സംജാതമാകാന്‍ പ്രത്യേക പ്രാർത്ഥനയുമായി കോംഗോയിലെ കത്തോലിക്ക ദേവാലയങ്ങള്‍. ഏതു സമയത്തും ഒരു ആഭ്യന്തര യുദ്ധമായി പൊട്ടിത്തെറിക്കാവുന്ന തരത്തിലാണ് നഗരമെന്ന് കിൻഷാസായിലെ ഗോമാ മെത്രാനായ വില്ലി ൻഗുംബി ഇൻ ഗെൻഗെലെ പറഞ്ഞു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ കിഴക്കൻ ഭാഗത്ത് വിമത തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമത്താൽ മൂന്ന് ദശകങ്ങളായി പതിനായിരങ്ങളുടെ ജീവനാണ് അപഹരിച്ചിട്ടുള്ളത്. ഫെബ്രുവരി 18 ഞായറാഴ്ച രാജ്യത്ത് അർപ്പിച്ച ഓരോ ദിവ്യബലിയോടൊപ്പവും മെത്രാൻ സമിതി തയ്യാറാക്കിയ പ്രത്യേക പ്രാർത്ഥന നടത്തിയിരിന്നു. വരുന്ന ശനിയാഴ്ച രാജ്യത്തിന്റെ തലസ്ഥാനത്തുള്ള കോംഗോയുടെ നാഥയുടെ നാമത്തിലുള്ള കത്തീഡ്രലിൽ സമാധാനത്തിനായി ദിവ്യബലിയർപ്പിച്ച് കിൻഷാസിനായി ആർച്ച് ബിഷപ്പ് ഫ്രിദൊളിൻ അംബോംഗോ പ്രാർത്ഥിക്കും. രണ്ടു ദിവസം മുമ്പ് ഗോമയിൽ മൃതസംസ്കാര ചടങ്ങിനിടയിൽ നടന്ന സായുധസംഘങ്ങളുടെ ഏറ്റുമുട്ടലിൽ 17 പേരാണ് മരിച്ചത്. റുവാണ്ട പിൻതുണയ്ക്കുന്ന എം23 എന്ന സായുധ സംഘമാണ് അതിന്റെ പിന്നിൽ. വംശീയ ഗ്രൂപ്പുകളും അയൽ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സമാധാനപരമായ സഹവർത്തിത്വവും ജീവിതവും താറുമാറാക്കും എന്ന ഭയം വ്യാപകമാണ്. ഗോമാ റുവാണ്ടയുമായി അതിർത്തി പങ്കിടുന്ന പട്ടണവും ഗിസെനി നഗരവുമായി അതിർത്തി കടന്ന് ഉയർന്ന സാമ്പത്തിക വ്യാപാരം ചെയ്യുന്ന നാടാണ്. ഏകദേശം രണ്ട് ദശലക്ഷം നിവാസികളുള്ള ഗോമയിൽ സർക്കാർ സ്ഥാപിച്ച ഏഴ് ക്യാമ്പുകളിൽ രണ്ടു വർഷത്തിനിടെ 850,000 പേരാണ് അഭയാർത്ഥികളായുള്ളതെന്നും ഒരു മാനുഷിക ദുരന്തത്തെ നിസ്സഹായരായി നോക്കി നിൽക്കുകയാണ് തങ്ങളെന്നും ബിഷപ്പ് വില്ലി ൻഗുംബി പറഞ്ഞു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2021ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 95% ക്രൈസ്തവരാണ്. പക്ഷേ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്.
Image: /content_image/News/News-2024-02-20-12:05:35.jpg
Keywords: കോംഗോ
Content: 22723
Category: 1
Sub Category:
Heading: ഹോങ്കോങ്ങിന്റെ പരിഗണനയിലുള്ള നിയമനിര്‍മാണം ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
Content: ഹോങ്കോങ്: ഹോങ്കോങ്ങിന്റെ പരിഗണനയിലുള്ള നിയമനിർമാണം മതസ്വാതന്ത്ര്യത്തെ കൂടുതൽ ഹനിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയിൽ അഭയം പ്രാപിച്ച ഹോങ്കോങ്ങ് സ്വദേശിയും കത്തോലിക്ക വിശ്വാസിയുമായ ഫ്രാൻസിസ് ഹൂയിയുടെ മുന്നറിയിപ്പ്. ആർട്ടിക്കിൾ 23 എന്ന് പേരിട്ടിരിക്കുന്ന നിയമനിർമ്മാണം 2020ൽ പാസാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ അധികാര പരിധി വർദ്ധിപ്പിക്കുമെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ഭീഷണിയായി തീരുമെന്നും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഫ്രാൻസിസ് ഹൂയി പറഞ്ഞു. ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കത്തോലിക്കാ വിശ്വാസിയും ജനാധിപത്യ വാദിയുമായ ജിമ്മി ലായി ഏറെക്കാലമായി ജയിലിലാണ്. അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ പോലും ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് ഹൂയി പ്രസ്താവിച്ചു. ജിമ്മി ആരംഭിച്ച ആപ്പിൾ ഡെയിലി എന്ന മാധ്യമം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചുകൊണ്ട് നിരന്തരമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആർട്ടിക്കിൾ 23 പാസായാൽ ഏറെക്കാലമായി രാഷ്ട്രീയ എതിരാളികളുടെ മേൽ സർക്കാർ നടത്തുന്ന അടിച്ചമർത്തൽ കൂടുതൽ ശക്തമാകുമെന്നാണ് നിരീക്ഷകർ പറയുന്നത്. വിദേശ സംഘടനകളെയും, അവരുടെ ഹോങ്കോങ്ങിലെ പ്രവർത്തനത്തെയും ലക്ഷ്യംവെക്കുമെന്ന് സൂചനയുള്ളതിനാല്‍ അത് വിദേശ ക്രൈസ്തവ മിഷ്ണറിമാരെയും, ഹോങ്കോങ്ങിലെ സഭയ്ക്ക് വത്തിക്കാനുമായുള്ള സമ്പർക്കത്തെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് ഹൂയി പറഞ്ഞു. വത്തിക്കാൻ ഒരു വിദേശരാജ്യം ആയതുകൊണ്ട്, ഹോങ്കോങ്ങിലെ കത്തോലിക്കാ സഭയ്ക്ക് അവരുമായുള്ള സമ്പർക്കം പോലും ഒരുപക്ഷേ നിര്‍ത്തേണ്ടി വരും. ഇത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്റെ ഭാഗമായി മാറാൻ ഹോങ്കോങ്ങിലേ കത്തോലിക്കാ സഭയുടെ മേൽ സമ്മർദ്ധമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Image: /content_image/News/News-2024-02-20-13:43:37.jpg
Keywords: ഹോങ്കോ
Content: 22724
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള വേട്ടയാടല്‍ തുടര്‍ക്കഥ
Content: ടെഹ്റാന്‍: തീവ്ര ഇസ്ലാമിക ഭരണമുള്ള ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള മതപീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ആർട്ടിക്കിൾ 18, ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്, ഓപ്പൺ ഡോർസ്, മിഡിൽ ഈസ്റ്റ് കൺസേൺ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബൈബിള്‍ കൂടുതലായി കൈവശംവെച്ചതിന് വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. മൂന്നിലൊന്ന് അറസ്റ്റുകളും ബൈബിളിന്റെ ഒന്നിലധികം കോപ്പികൾ കൈവശം വച്ചിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടായിരിന്നുവെന്നാണ് കണക്ക്. 2023-ൽ 166 അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിനു മുന്‍പ് അധികാരികൾ ഏതാനും പേരെ മാത്രമാണ് അറസ്റ്റു ചെയ്തത്. പിന്നീട് മൂന്ന് മാസത്തിനുള്ളിൽ നൂറിലധികം ക്രൈസ്തവരെയാണ് അറസ്റ്റ് ചെയ്തത്. യേശുവിന്റെ ജനന തിരുനാള്‍ ആഘോഷിക്കാനിരിന്ന ക്രിസ്തുമസ് സമയത്ത് അറസ്റ്റുകളുടെ എണ്ണം വലിയ രീതിയില്‍ വര്‍ദ്ധിക്കുകയായിരിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിൽ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. പ്രാര്‍ത്ഥന കൂട്ടായ്മകളില്‍ അംഗമാണെന്ന് കണ്ടെത്തുന്നവര്‍ക്ക് നേരെ ദേശീയ സുരക്ഷയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി ജയില്‍ ശിക്ഷ നല്‍കുന്നത് രാജ്യത്തു പതിവാണ്. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് ഇസ്ലാം മതത്തിലേക്ക് ആളുകൾക്ക് പരിവർത്തനം ചെയ്യാമെങ്കിലും ഇസ്ലാം മതസ്ഥർക്ക് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ അനുമതിയില്ല. ഇങ്ങനെ ചെയ്താൽ ഇത് ശരിയത്ത് നിയമപ്രകാരം വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. 8.7 കോടി ജനങ്ങളുള്ള ഇറാനില്‍ 3,00,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്.
Image: /content_image/News/News-2024-02-20-14:39:18.jpg
Keywords: ഇറാന
Content: 22725
Category: 1
Sub Category:
Heading: കുഞ്ഞുങ്ങള്‍ക്കു ഈശോയെ പകരാന്‍ മോണ്ടിസോറി സമൂഹത്തിൽ ആദ്യമായി നിത്യവ്രത വാഗ്ദാനം
Content: നോര്‍ത്ത് ഡകോട്ട: കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും സമന്വയിപ്പിച്ച് അവിഷ്ക്കരിച്ച വിദ്യാഭ്യാസ രീതിയായ മോണ്ടിസോറി രീതിയുടെ പ്രചരണത്തില്‍ ഊന്നി രൂപം നല്‍കിയ സേർവെൻറ്സ് ഓഫ് ദ ചിൽഡ്രൻ ഓഫ് ലൈറ്റ് സമൂഹത്തില്‍ ആദ്യ നിത്യവ്രത വാഗ്ദാനം. ഇറ്റാലിയൻ ഡോക്ടറായിരുന്നു മരിയ മോണ്ടിസോറിയായിരിന്നു വിദ്യാഭാസരീതിയുടെ ഉപജ്ഞാതാവ്. 1950ൽ താൻ രൂപം നൽകിയ വിദ്യാഭ്യാസ രീതി മുമ്പോട്ട് കൊണ്ട് പോകാൻ ഒരു സന്യാസ സമൂഹം ഉടലെടുക്കണമെന്ന ആഗ്രഹത്തെ പറ്റി ഡോ. മരിയ മോണ്ടിസോറി എഴുതിയിരിന്നു. 74 വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സഫലമായിരിക്കുകയാണ്. കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായി മോണ്ടിസോറി വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സംസ്ഥാനമായ നോർത്ത് ഡാകോട്ടയിലെ ബിസ്മാര്‍ക്കിലാണ് സന്യാസ സമൂഹം രൂപം എടുത്തിരിക്കുന്നത്. മരിയ മോണ്ടിസോറിയുടെ ആഗ്രഹം സഫലീകരിച്ച് 'സേർവെൻറ്സ് ഓഫ് ദ ചിൽഡ്രൻ ഓഫ് ലൈറ്റ്' എന്ന പേര് നല്കിയിരിക്കുന്ന സന്യാസി സമൂഹം മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉടലെടുത്തതാണ്. നിത്യവ്രത വാഗ്ദാനം സ്വീകരിച്ച മദർ ചിയാറ തെരേസ്സും, നോവിഷ്യേറ്റ് ചെയ്യുന്ന സിസ്റ്റർ ലൂസിയ റോസും ആണ് സമൂഹത്തിലെ ഇപ്പോഴത്തെ അംഗങ്ങൾ. ജനുവരി ആറാം തീയതി, ക്രിസ്തുവിൻറെ ജ്ഞാനസ്നാന തിരുനാൾ ദിനത്തിലാണ് ചിയാറ തെരേസ്സ് നിത്യവൃത വാഗ്ദാനം സ്വീകരിച്ചത്. അന്നേദിവസം സിസ്റ്റർ ലൂസിയ സന്യാസ വസ്ത്രവും സ്വീകരിച്ചു. ഇങ്ങനെ ഒരു സന്യാസ സമൂഹം തുടങ്ങാനുള്ള പ്രചോദനം പരിശുദ്ധാത്മാവായിരുന്നുവെന്ന് മദർ ചിയാറ തെരേസ്സ് 'അലെറ്റേയ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മനുഷ്യരാശിക്ക് ആവശ്യം വരുമ്പോൾ എല്ലാം, കർത്താവ് ഒരു സന്യാസ സമൂഹത്തെ നൽകി ആവശ്യത്തിന് ഉത്തരം നൽകാറുണ്ട്. പ്രാദേശിക മെത്രാനുമായി ഇതിനുവേണ്ടി ഒരുപാട് കൂടിയാലോചനകൾ നടത്തിയെന്നും പ്രാർത്ഥനയ്ക്ക് മുഖ്യ പ്രാധാന്യം നൽകുന്ന സന്യാസ സമൂഹമാണ് തങ്ങളെന്നും മദർ പറഞ്ഞു. മാണ്ടനിലുള്ള ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് മോണ്ടസോരി സ്കൂളിലാണ് സന്യാസ സമൂഹം ഇപ്പോൾ സേവനം ചെയ്യുന്നത്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ കൂടാതെ കുഞ്ഞുങ്ങളില്‍ ക്രിസ്തുവിനെ കാണുവാന്‍ കഴിയുക എന്ന ലക്ഷ്യം കൂടി ഇവര്‍ മുന്‍പോട്ടുവെയ്ക്കുന്നു. മരിയ മോണ്ടിസോറി ഇങ്ങനെ ഒരു രീതിയായിരുന്നു അവലംബിച്ചിരുന്നത്. സൃഷ്ടാവിന്റെ സ്വന്തമായ, പുതിയതും പകരംവെക്കാൻ സാധിക്കാത്തതുമായ സൃഷ്ടിയായിട്ടായിരുന്നു കുട്ടികളെ അവർ കണ്ടിരുന്നത്. ദൈവത്തിൻറെ സൃഷ്ടിയുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഈ വിദ്യാഭ്യാസ രീതി കുട്ടികളെ സഹായിക്കുകയാണെന്നും മദർ ചിയാറ പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/News/News-2024-02-20-19:18:41.jpg
Keywords: വ്രത
Content: 22726
Category: 1
Sub Category:
Heading: സത്യത്തിന്റെ നോട്ടം | നോമ്പുകാല ചിന്തകൾ | പത്താം ദിവസം
Content: ''കര്‍ത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു'' (ലൂക്ക 22:61-62) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പത്താം ദിവസം ‍}# നമ്മുടെ കഴിഞ്ഞ കാലത്തെ ഓർമ്മകൾ നമ്മെ വേട്ടയാടാറുണ്ടോ? മറ്റുള്ളവർ നമ്മെ മുറിപ്പെടുത്തിയ ഓർമ്മകളും, നമ്മുടെ ജീവിതത്തിൽ നാം ചെയ്തുപോയ പാപങ്ങളും, നമ്മുടെ ചില തെറ്റായ തീരുമാനങ്ങൾ മൂലം നമ്മുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളും ഒക്കെ വലിയ വേദനയായി ചിലപ്പോഴൊക്കെ നമ്മെ വേട്ടയാടാറുണ്ട്. അവയൊക്കെ ചിലപ്പോൾ മറ്റുള്ളവരോടുള്ള വെറുപ്പിലേക്കും വൈരാഗ്യത്തിലേക്കും നമ്മെ നയിക്കും, ചിലപ്പോൾ കുറ്റബോധം നമ്മോടുതന്നെയുള്ള വെറുപ്പിന് കാരണമായേക്കാം. എങ്ങനെയാണ് കഴിഞ്ഞകാലത്തിന്റെ ഈ തടവറയിൽ നിന്നും നമ്മുക്ക് മോചനം ലഭിക്കുക? യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് പിന്നീട് കുറ്റബോധത്താൽ സ്വയം തൂങ്ങി മരിച്ചു. എന്നാൽ യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് പിന്നീട് സുവിശേഷം പ്രഘോഷിച്ചുകൊണ്ട് അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു. കർത്താവിനെ തള്ളിപ്പറഞ്ഞ കുറ്റബോധത്തിൽ നിന്നും പുറത്തുവരുവാൻ എങ്ങനെയാണ് പത്രോസിന് സാധിച്ചത്? പത്രോസ് യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞപ്പോൾ, കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴി കൂവുന്നതിന് മുമ്പു മൂന്നുപ്രാവശ്യം എന്നെ നിഷേധിക്കും എന്ന് കർത്താവ് പറഞ്ഞ വചനം അപ്പോൾ പത്രോസ് ഓർമ്മിച്ചു. അവൻ പുറത്തുപോയി മനം നൊന്തു കരഞ്ഞു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ തന്റെ കുറ്റബോധത്തിൽ നിന്നും ഹൃദയ നവീകരണത്തിലേക്ക് പത്രോസിനെ നയിച്ചത് മൂന്നുകാര്യങ്ങളാണെന്ന് നമ്മുക്കു കാണുവാൻ സാധിക്കും. ഒന്ന്: കർത്താവ് തന്നെ നോക്കുന്നത് അവൻ തിരിച്ചറിയുന്നു. രണ്ട്: കർത്താവ് പറഞ്ഞ വചനം അവൻ ഓർമ്മിക്കുന്നു. മൂന്ന് അവൻ മാനസാന്തരപ്പെട്ട് മനം നൊന്ത് കരയുന്നു. ഇതേക്കുറിച്ചു മഹാനായ ലെയോ പറയുന്നത് ഇപ്രകാരമാണ്: "കർത്താവ് പത്രോസിനെ നോക്കി. പത്രോസ് സംഘർഷത്തിലൂടെ കടന്നുപോകുമെന്നു ഒരിക്കൽ മുൻകൂട്ടി കണ്ട അതേ കണ്ണുകൾ കൊണ്ട് ഈശോ കുഴപ്പത്തിലകപ്പെട്ട ശിഷ്യനെ നോക്കി. അതുവഴി സത്യത്തിന്റെ നോട്ടം പത്രോസിൽ പ്രവേശിച്ച് അവനെ ഹൃദയ നവീകരണത്തിലേക്ക് നയിച്ചു" (Sermon 54.5.1). പിന്നീട് യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച് അവസാനം ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പതോസിനെയാണ് ചരിത്രത്തിൽ നാം കാണുന്നത്. പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ ജീവിതത്തിലെ കഴിഞ്ഞകാല വേദനകൾ നമ്മെ അലട്ടുന്നുണ്ടങ്കിൽ, ഏതെങ്കിലും കുറ്റബോധം നമ്മെ വേട്ടയാടുന്നുണ്ടങ്കിൽ നാം തിരിച്ചറിയണം. പത്രോസിനെ നോക്കിയതുപോലെ ഈശോ നമ്മെയും നോക്കുന്നുണ്ട്. ആ സത്യത്തിന്റെ നോട്ടം നാം തിരിച്ചറിയാതെ പോകരുത്. എല്ലാവരും നമ്മെ കുറ്റപ്പെടുത്തുമ്പോഴും നമ്മെ സ്നേഹത്തോടെ നോക്കുന്ന ഈശോയുടെ നോട്ടം നാം കാണാതെ പോകരുത്. അപ്പോൾ ഈശോ നമ്മെ നോക്കി നമ്മോട് പറയും മകനെ മകളെ, നീ എന്താണ് ആലോചിക്കുന്നത്? നീ എന്തിനാണ് ഉൾവലിഞ്ഞു നിൽക്കുന്നത്? എന്നിലേക്ക് തിരിയുക, എന്നിൽ ആശ്രയിക്കുക, എന്നെ അനുഗമിക്കുക. ഈ നോമ്പുകാലത്ത് ഈശോയുടെ നോട്ടം തിരിച്ചറിയുവാനും അവിടുത്തെ സ്വരം കേൾക്കുവാനും അത് നമ്മെ മനസാന്തരത്തിലേക്കും ഹൃദയനവീകരണത്തിലേക്കും നയിക്കുവാനുമുള്ള കൃപയ്ക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
Image: /content_image/News/News-2024-02-20-21:19:20.jpg
Keywords: നോമ്പുകാല
Content: 22727
Category: 18
Sub Category:
Heading: വയനാട്ടിലെത്തിയ മന്ത്രിതല സംഘവും ക്രൈസ്തവസഭാനേതൃത്വവും ചർച്ച നടത്തി
Content: മാനന്തവാടി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച ചെയ്തു. സംസ്ഥാനസർക്കാരിന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതും നടപടികൾ ഉണ്ടാകേണ്ടതുമായ വിവിധ വിഷയങ്ങൾ നിവേദനമായി സമർപ്പിച്ചു. വന്യജീവി ആക്രമണം അപ്രതീക്ഷിതവും അനിയന്ത്രിതവുമായിത്തീരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ഇടപെടലുകൾ അടിയന്തിരസ്വഭാവമുള്ളതും പ്രതിസന്ധി മറികടക്കാൻ പര്യാപ്തവുമായിരിക്കണമെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം മന്ത്രിമാരോട് ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിൽ പാക്കം സ്വദേശിയായ പോൾ മരണപ്പെട്ടതിനെ ത്തുടർന്ന് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരേ കേസുകളെടുക്കുന്ന നടപടിയിൽ നിന്ന് പിൻവാങ്ങണമെന്ന് പ്രതിനിധിസംഘം ഒന്നടങ്കം ആവശ്യപ്പെട്ടു. മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത സ്തെഫാനോസ് മാർ ഗീവർഗീസ്, കോഴിക്കോട് രൂപതയിൽ നിന്ന് റവ. ഫാ. ഫ്രാൻസിസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ നിന്ന് റവ. ഫാ. വർഗ്ഗീസ് മന്ത്രത്ത് എന്നിവരും മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് അംഗങ്ങളുമാണ് മന്ത്രിമാരുമായി ചർച്ച നടത്തിയത്. പ്രതിനിധിസംഘം ഉന്നയിച്ച ആവശ്യങ്ങളുടെ മേൽ ഗവൺമെന്റ്തല ചർച്ച നടത്തിയ ശേഷം അനകൂലമായ തീരുമാനംകൈക്കൊള്ളാമെന്ന് മന്ത്രിമാർ ഉറപ്പു നല്കി.
Image: /content_image/India/India-2024-02-21-11:00:53.jpg
Keywords: ക്രൈസ്തവ
Content: 22728
Category: 18
Sub Category:
Heading: കാട്ടുനീതിക്കെതിരെ മനുഷ്യരോടൊപ്പമാണെന്ന് കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ ഘടകം
Content: കണ്ണൂർ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങളുടെ സാഹചര്യത്തിൽ കഷ്ടപ്പെടുന്ന ജനതയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റ്. കേരളത്തിലുടനീളം പ്രത്യേകിച്ച് ഇപ്പോൾ വയനാട്ടിലും ജനങ്ങൾ കാട്ടുജീവികൾമുലം അനുഭവിക്കുന്ന പ്രതിസന്ധി വലുതാണെന്നും അടിയന്തരമായ തീരുമാനങ്ങളും നടപടികളും ഉണ്ടാകേണ്ടതുണ്ടെന്നും സന്യാസ കൂട്ടായ്മ പ്രസ്താവിച്ചു. ഷാജു ഫിലിപ്പ്, ദി ഇന്ത്യൻ എക്‌സ്പ്രസിന് വേണ്ടിഎഴുതിയ ലേഖനത്തില്‍ പറയുന്നത് ഇപ്രകാരമാണ്- "2022-23 ലെ സർക്കാർ കണക്കുകൾ പ്രകാരം 8,873 വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 4193 കാട്ടാനകളും 1524 കാട്ടുപന്നികളും 193 കടുവകളും 244 പുള്ളിപ്പുലികളും 32 കാട്ടുപോത്തുകളുമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട 98 മരണങ്ങളിൽ 27 എണ്ണം ആനയുടെ ആക്രമണം മൂലമാണ്. മനുഷ്യർക്ക് അപകടമുണ്ടാക്കുന്നതിനപ്പുറം, ഈ ആക്രമണങ്ങൾ കേരളത്തിൻ്റെ കാർഷിക മേഖലയെയും തകർത്തു. 2017 മുതൽ 2023 വരെ, വന്യമൃഗങ്ങളുടെ ആക്രമണം മൂലം 20,957 വിളനാശമുണ്ടായിട്ടുണ്ട്. ഇത് 1,559 വളർത്തുമൃഗങ്ങളെ, പ്രധാനമായും കന്നുകാലികളെ കൊന്നു". - ഇത്തരം വസ്തുതകൾ പൊതുജനം മുഴുവൻ അറിയേണ്ട സത്യങ്ങൾ ആണെന്ന് സി. ആർ. ഐ. കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് പറഞ്ഞു. വയനാട്ടിൽ നടക്കുന്ന അരക്ഷിതാവസ്ഥ വൈസ് പ്രസിഡന്റ് ഫാ. ടിബിൻ കോലഞ്ചേരി സിഎംഐ അനുസ്മരിച്ചു. വന്യമൃഗങ്ങളോടൊപ്പം തന്നെ മയിൽ പക്ഷിയുടെ ക്രമാതീതമായ വർദ്ധനവ് മൂലവും കാട്ടുപന്നിയുടെ ശല്യം കൊണ്ടും അത്യധികമായി മലയോര ജനത ബുദ്ധിമുട്ടുന്നത് കണ്ണീരണിയിക്കുന്ന അനുഭവമാണെന്ന് സെക്രട്ടറി സി. മെറിൻ എസ് എ ബി എസ് ഓർമ്മപ്പെടുത്തി. അടിയന്തരമായ തീരുമാനങ്ങളും പ്രവർത്തന രീതികളും ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ ഉണ്ടാകേണ്ടതാണെന്ന് ട്രഷറർ സി. ജെസ്സി ഡി എസ് എസ് ആവശ്യപ്പെട്ടു. കാട്ടുപന്നികളും മയിലുകളും ജനവാസ മേഖലയിൽ ഇറങ്ങി സാധാരണക്കാരുടെ ജീവിതത്തെ ദുരിതമാക്കുന്നത് അനുദിന സംഭവമായി മാറുന്ന ഈ സാഹചര്യത്തിൽ വേലി നിർമ്മാണം പോലെയുള്ള പ്രായോഗികമായ കൃത്യമായ നടപടികൾ ഇനി ഒട്ടും വൈകി കൂടാ എന്ന് സി ആർ ഐ കണ്ണൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
Image: /content_image/India/India-2024-02-21-12:20:41.jpg
Keywords: വന്യ
Content: 22729
Category: 10
Sub Category:
Heading: ജേഴ്സിയില്‍ ബൈബിൾ വചനം പ്രദർശിപ്പിച്ച് ക്രിസ്തീയ സാക്ഷ്യവുമായി പ്രീമിയർ ലീഗ് താരം
Content: നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേട്ടത്തിന് പിന്നാലെ ജേഴ്സിയിലെ ക്രിസ്തീയ വിശ്വാസവും ബൈബിൾ വചനവും ടെലവിഷൻ കാമറകൾക്കും, കാണികൾക്കും മുന്നിൽ പ്രദർശിപ്പിച്ച് പ്രീമിയർ ലീഗ് താരത്തിന്റെ സാക്ഷ്യം. തൈവോ അവോനിയി എന്ന നോട്ടിംഗ്ഹാം ഫോറസ്റ്റ് ടീമിന്റെ താരം ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ചുക്കൊണ്ട് നടത്തിയ സമർപ്പണം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പങ്കുവെയ്ക്കപ്പെടുകയാണ്. ശനിയാഴ്ച വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തിലെ ഗോൾ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹം തന്റെ ജേഴ്സിയിലൂടെ അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/C3dhwPQt4iu/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/C3dhwPQt4iu/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/C3dhwPQt4iu/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Awoniyi Taiwo (@awoniyi18)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> ''എല്ലാ അന്ധകാര കാലത്തിലും നീ വെളിച്ചമായി. യേശുവിന്റെ മഹത്വം അത്യുന്നതമായി ഉയർത്തിയിരിക്കുന്നു." ഇതോടൊപ്പം സഭാപ്രസംഗകന്റെ പുസ്തകം പന്ത്രണ്ടാം അധ്യായം പതിമൂന്നാം വാക്യവും അവോനിയി ജേഴ്സിയില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. വചനത്തില്‍ ഇങ്ങനെ പറയുന്നു, " ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കല്‍പനകള്‍ പാലിക്കുക; മനുഷ്യന്റെ മുഴുവന്‍ കര്‍ത്തവ്യവും ഇതുതന്നെ.." മത്സരത്തിൽ രണ്ട് ഗോളുകൾക്കാണ് ഫോറസ്റ്റ് ടീം വിജയിച്ചത്. ചെറുപ്പത്തിൽ താരം ഏറെ പിന്തുണച്ചിരുന്ന പ്രമുഖ ക്ലബ്ബായ ആർസണലിനെ ഇക്കഴിഞ്ഞ ജനുവരിയില്‍ തോൽപ്പിച്ചിരിന്നു. ശേഷം ജേഴ്സിയിൽ പ്രദർശിപ്പിച്ച ബൈബിൾ വചനം തന്നെയാണ് ദൈവത്തോടുള്ള നന്ദി സൂചകമായി തൈവോ അവോനിയി ഇത്തവണ കുറിച്ചത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/p/CxB7FgbNsFf/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/p/CxB7FgbNsFf/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/p/CxB7FgbNsFf/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Awoniyi Taiwo (@awoniyi18)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ ടീമായ നൈജീരിയയ്ക്ക് വേണ്ടി ഗോളടിച്ചതിനുശേഷം കുരിശ് അടയാളമുള്ള ഷിൻപാഡ് താരം കൈകളിൽ ഉയർത്തി പ്രദർശിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു. ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന വിവിധ മത്സരങ്ങളില്‍ താരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം നല്‍കുന്നത് സമീപകാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടം പ്രശസ്തമായ ലുജാൻ മരിയന്‍ ബസിലിക്ക ദേവാലയത്തിൽ സമര്‍പ്പണം നടത്താന്‍ ടീം മൊത്തമായി എത്തിയത് നേരത്തെ ചര്‍ച്ചയായിരിന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-21-13:30:27.jpg
Keywords: താര, ഫുട്ബോ