Contents

Displaying 22291-22300 of 24985 results.
Content: 22710
Category: 18
Sub Category:
Heading: സർക്കാരിന് വലിയ വീഴ്ച‌ സംഭവിച്ചു: മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: വയനാട്ടിൽ വനം വകുപ്പ് വാച്ചർ പോളിൻ്റെ മരണത്തിൽ സർക്കാരിന് വലിയ വീഴ്ച‌ സംഭവിച്ചുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ നിരന്തരമാ യി അവഗണിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ധം ഉണ്ടാകണമെന്നു മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വനംമന്ത്രിയുടെ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാ ണെന്ന് കരുതുന്നില്ല. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാരിന്റെ കീ ഴിലാണ്. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടശേഷമേ സർക്കാർ നടപടികൾ സ്വീകരിക്കൂ എന്ന നിലപാട് ഏറെ ദുഃഖകരമാണ്. വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോര കർഷകരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ്. സാധാരണ മനുഷ്യൻ്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. ശക്തമായ പ്രതിഷേധങ്ങൾ മലയോര കർഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി. പുൽപ്പള്ളിയിൽ നടന്നുവരുന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയും ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ആദിവാസികളുടെ ജീവൻ പൊലി ഞ്ഞപ്പോൾ സർക്കാർ മുൻകൈയെടുത്ത് ആറളം ഫാമിൽ ആനമതിൽ നിർമാ ണത്തിന് അനുമതി നൽകി. അതിൻ്റെ നിർമാണം നടന്നുവരികയാണ്. ഈ കാര്യത്തിൽ സഭയ്ക്ക് സർക്കാരിനെ അഭിനന്ദിക്കാൻ ഒരു മടിയുമില്ല. തു ടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിൽ മനുഷ്യജീവനുകൾ പൊലിയുന്നതാണ് ആശങ്കയ്ക്ക് ഇട നൽകുന്നത്. ആനമതിൽ നിർമിച്ച് വന വും ജനവാസമേഖലയും വേർതിരിക്കണം. മനുഷ്യ-മൃഗസംഘർഷമെന്ന ഓമനപ്പേരിൽ ഈ നരഹത്യകളെ നിസാരവ ത്കരിക്കരുത്. ഇതെങ്ങനെയാണ് മനുഷ്യ-മൃഗസംഘർഷമാകുന്നത്. മൃഗങ്ങൾ മാത്രമാണ് ഇവിടെ സംഘർഷത്തിന് വരുന്നതെന്ന് ആർച്ച് ബിഷപ്പ് ഓർമപ്പെടുത്തി.
Image: /content_image/India/India-2024-02-18-13:16:33.jpg
Keywords: പാംപ്ലാനി
Content: 22711
Category: 1
Sub Category:
Heading: നോമ്പില്‍ സാക്ഷ്യവുമായി വിവിധ ഹോളിവുഡ് താരങ്ങള്‍
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികൾ നെറ്റിയിൽ ചാരം പൂശി നോമ്പുകാലത്തിന് ആരംഭം കുറിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വിശ്വാസ സാക്ഷ്യവുമായി ഹോളിവുഡ് താരങ്ങൾ. ലത്തീൻ ആരാധനക്രമത്തിലെ വിഭൂതി തിരുനാൾ ദിവസമായിരുന്ന ബുധനാഴ്ച, നിരവധി ഹോളിവുഡ് താരങ്ങൾ നെറ്റിയിൽ ചാരം പൂശിയുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ വിശ്വാസത്തിന് സാക്ഷ്യം നൽകി. ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും, ജോനാഥൻ റൂമിയും ഫ്രാൻസിസ്കൻ വൈദികനായ ഫാ. മാർക്ക് മേരിയോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ഫോക്സ് ന്യൂസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ പ്രാർത്ഥനാ ദിനചര്യ വിവരിച്ചു. നെറ്റിയിൽ ചാരം പൂശി കൊണ്ട് ഒരു വൈദികനോടൊപ്പം ഉള്ള ചിത്രമാണ് ഹോളിവുഡ് താരം മാരിയോ ലോപ്പസ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചത്. നിങ്ങൾ ചാരമാണ്, ചാരത്തിലേക്ക് മടങ്ങും എന്നുള്ള ഓർമ്മപ്പെടുത്തലും പോസ്റ്റിൽ ഉണ്ടായിരുന്നു. തൻറെ ഭാര്യയോടൊപ്പം നെറ്റിയിൽ ചാരം പൂശി നിൽക്കുന്ന ചിത്രമാണ് ഹോളിവുഡ് താരം ഡേവിഡ് ഹെൻട്രി പങ്കുവെച്ചത്. കത്തോലിക്ക വിശ്വാസിയായ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റണും വിഭൂതി തിരുനാൾ ദിവസം എടുത്ത ചിത്രം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by David Henrie (@davidhenrie)

അമേരിക്കൻ ഫുട്ബോൾ താരമായ ഹാരിസൺ ബട്ട്ക്കർ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പ്രാർത്ഥനാ ആപ്ലിക്കേഷൻ ആയ ഹാലോയുടെ പ്രചാരണത്തിന്റെ ഭാഗമാകുമെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. നോമ്പുകാലത്ത് യേശുവിനോട് കൂടുതൽ അടുക്കേണ്ട സമയമാണെന്നും ക്രിസ്തുവിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തേണ്ടതുണ്ടെന്നും തന്റെ നെറ്റിയിലെ ചാരം പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോളിവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരാണ്.
Image: /content_image/News/News-2024-02-18-14:11:07.jpg
Keywords: ഹോളിവു
Content: 22712
Category: 18
Sub Category:
Heading: അഞ്ചാമത് ഫിയാത്ത് മിഷൻ ജിജിഎം ഏപ്രിൽ 10 മുതൽ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ
Content: തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു. 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ജിജിഎം എന്ന ഈ അന്തർദ്ദേശീയ സംഗമം മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും കേരളസഭയ്ക്ക് ലഭിക്കുന്ന അവസരമാണ്. അഖിലേന്ത്യാതലത്തിൽ, മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ മിഷൻകേന്ദ്രങ്ങൾ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടുകൂടിയ അതിവിപുലമായ എക്സിബിഷൻ, മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കായി മലയാളത്തിലും ഇംഗ്ലീഷിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, വ്യത്യസ്ത സംസ്കാരത്തിലുള്ള മിഷൻ കേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘കൾച്ചറൽ എക്സ്ചേഞ്ച്' പരിപാടികൾ. വിവിധ റീത്തുകളിലുള്ള പിതാക്കന്മാരുമായി തുറന്ന് സംസാരിക്കാൻ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്പ് ’ തുടങ്ങി നിരവധി പരിപാടികളാണ് അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ ഒരുക്കിയിരിക്കുന്നത്. എല്ലാദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യപിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിവിധ ഭാഷകളിലുള്ള വിശുദ്ധബലിയോടെ ആരംഭിക്കുന്ന മിഷൻ കോൺഗ്രസിൽ വൈദികർ, സിസ്റ്റേഴ്സ്,ബൈബിൾ എഴുതി പൂർത്തിയാക്കിയവർ, സെമിനാരിക്കാർ, അത്മായ ശുശ്രൂഷകർ, കാറ്റികിസം അധ്യാപകർ, കാറ്റികിസം വിദ്യാർത്ഥികൾ, യുവാക്കൾ, ജോലിയിൽ നിന്നും വിരമിച്ചവർ, ഹിന്ദി സംസാരിക്കുന്നവർ, വലിയ കുടുംബങ്ങൾ ,ഡോക്ടേഴ്സ് തുടങ്ങിയവർക്കായി വ്യത്യസ്ത കൂട്ടായ്മകൾ വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നു. സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഏപ്രിൽ പത്താം തീയതി രാവിലെ 9 മണിക്ക് വിശുദ്ധ ബലിയർപ്പിച്ച് ആരംഭിക്കുന്ന അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ കർദ്ദിനാൾ എമിരത്തൂസ് ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ടോണി നീലങ്കാവിൽ, ആർച്ച് ബിഷപ്പ് ജോൺ മൂലേച്ചിറ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ, ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ, ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വിക്ടർ ലിംഗ് ദോ, ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് പി.കെ. ജോർജ്, ബിഷപ്പ് തോമസ് പുല്ലോപ്പള്ളിൽ, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിൽബർട്ട്, ബിഷപ്പ് സിൽവസ്റ്റർ പൊന്നു മുത്തൻ, ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബിഷപ്പ് അലക്സ് വടുക്കുതല, ബിഷപ്പ് വർഗീസ് ചക്കാലക്കൽ തുടങ്ങി നിരവധി പിതാക്കന്മാർ ദിവ്യബലി അർപ്പിക്കാനും മറ്റു പരിപാടികൾക്ക് നേതൃത്വം നൽകാനും മിഷൻ കോൺഗ്രസിലുണ്ടായിരിക്കും. മിഷൻ കോൺഗ്രസ് മൂന്നാം ദിനമായ ഏപ്രിൽ 12 വെള്ളിയാഴ്ച ‘മിഷൻ ഡേ’ യായി പ്രത്യേകം ആഘോഷിക്കുന്നു. ഫാ. ദേവസ്യ കാനാട് സി എം ഐ നേതൃത്വം നൽകുന്ന ദിവ്യകാരുണ്യ സൗഖ്യ ആരാധന'നൈറ്റ് വിജില്‍ അന്നേദിനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്. ഏപ്രിൽ 14 ശനിയാഴ്ച ബിഷപ്പ് മാർ തോമസ് തറയിൽ നയിക്കുന്ന കാറ്റികിസം അധ്യാപകർക്കുള്ള കൂട്ടായ്മ അധ്യാപകർക്ക് ഒരു പുതുദിശാബോധം നൽകുമെന്നുറപ്പാണ്. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മ്യൂസിക് ബാൻഡുകൾ ഈ മിഷൻ മഹാസംഗമം സംഗീതസാന്ദ്രമാക്കും. ബൈബിൾ ചരിത്രവും വിവിധങ്ങളായ ബൈബിൾ ശേഖരവും ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും അവതരിപ്പിക്കുന്ന അതിവിപുലമായ ‘ബൈബിൾ എക്സ്പോ’, വിശ്വാസികളിൽ മിഷൻ തീക്ഷ്ണത വർധിപ്പിക്കാനുതകുന്ന ഷോർട്ഫിലിമുകൾ പ്രദർശിപ്പിക്കുന്ന ‘ഷോർട് ഫിലിം ഫെസ്റ്റ്’, ഭാരതത്തിനകത്തും പുറത്തും സ്തുത്യർഹമായ സേവനം ചെയ്യുന്ന മിഷനറിമാരെ ആദരിക്കുന്ന ‘മിഷൻ അവാർഡ് സെറിമണി’ എന്നിവ മിഷൻകോൺഗ്രസിന്റെ ആകർഷകഘടകങ്ങളിൽ ചിലതാണ്. ആത്മീയഭൌതിക മേഖലകളിൽ സമ്പന്നമായ കേരളസഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് പരിശുദ്ധാത്മപ്രേരിതരായി ആദ്യത്തെ മിഷൻ കോൺഗ്രസ് നടത്തിയതെന്ന് ഫിയാത്ത് മിഷനറിമാർ പറയുന്നു. ഇതുവഴി ഭാരതസഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരും സന്യസ്തരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി. മിഷൻ ധ്യാനത്തിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യുവാൻ സന്നദ്ധതയറിയിച്ച് കടന്നുപോയി. അനവധി ഗ്രാമീണ ദൈവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസുകൾ നിമിത്തമായി. മിഷൻപ്രദേശങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കുവാൻ മിഷൻ കോൺ ഗ്രസ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്ക് സാധിച്ചു. ഇത്തരത്തിൽ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജിജിഎം മിഷൻ കോൺഗ്രസുകൾ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച് ഫിയാത്ത് മിഷൻ മിഷൻ രംഗത്ത് പ്രവർത്തിച്ചുവരുന്നു. ബൈബിളില്ലാത്ത ഭാഷകളിൽ ബൈബിൾ നിർമിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമാണവിതരണശുശ്രൂഷ, മധ്യസ്ഥപ്രാർത്ഥനാശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി പ്രതിജ്ഞാബദ്ധരായ ഫിയാത്ത് മിഷന്റെ രക്ഷാധികാരികൾ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ എസ്.വി.ഡി, ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവരാണ്. ഇടവകകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മിഷൻ എക്സിബിഷൻ സന്ദർശിക്കാൻ വരുന്നവർക്ക് (ബസ് / മിനി ബസ് )യാത്രാ ചിലവിലേക്കായി കിലോമീറ്റർ 15 രൂപ നിരക്കിൽ ഡീസൽ അലവൻസ് , ഡ്രൈവർക്കുള്ള യാത്രാബത്തയായി 250 രൂപയും ഫിയാത്ത് മിഷൻ നൽകുന്നതാണ്. (ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 വാഹനങ്ങൾ മാത്രം).
Image: /content_image/India/India-2024-02-19-09:33:14.jpg
Keywords: ഫിയാത്ത
Content: 22713
Category: 18
Sub Category:
Heading: വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് ഐക്യദാര്‍ഢ്യം: കെ‌സി‌ബി‌സി
Content: കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്ന് കെസിബിസി. വനം വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 55839 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത്. അതേ രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ 910 ആണ്. വര്‍ഷങ്ങള്‍ പിന്നിടുംതോറും വന്യജീവി ആക്രമണങ്ങളുടെ എണ്ണവും രൂക്ഷതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കേരളത്തിലേത്. കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലും പരിസര ജില്ലകളിലും സംഭവിക്കുന്ന വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സമാനതകളില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് അവിടങ്ങളില്‍ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ മാത്രം മൂന്നുപേരുടെ ജീവന്‍ വയനാട്ടില്‍ നഷ്ടപ്പെട്ടിരിക്കുന്നു. വിഷയത്തില്‍ ശാശ്വതമായ പ്രശ്‌നപരിഹാരത്തിനായി സമഗ്രമായ നിയമനിര്‍മ്മാണം നടത്തണമെന്നു കെസിബിസി ആവശ്യപ്പെട്ടു. കടുവ, ആന, കരടി, കാട്ടുപന്നി എന്നിങ്ങനെ മനുഷ്യര്‍ക്ക് ഉപദ്രവകാരികളായ ഏതാണ്ട് എല്ലാത്തരം വന്യമൃഗങ്ങളും ജനവാസമേഖലകളില്‍ നിരന്തരം ഇറങ്ങുകയും മനുഷ്യജീവനും സ്വത്തിനും കടുത്ത ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. നിരവധി വന്യജീവി ആക്രമണങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വനത്തോട് ചേര്‍ന്നുകിടക്കുന്ന ജനവാസമേഖലകളില്‍ ഉള്ളവര്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ഇതുവരെയും വന്യമൃഗ ശല്യം ഇല്ലാതിരുന്ന ഭാഗങ്ങളില്‍ ജീവിക്കുന്നവരും കടുത്ത ഭീതിയിലാണ്. കേവലം ഒരു വര്‍ഷത്തിനിടയിലാണ് അത്തരം പല പ്രദേശങ്ങളിലും കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്നുള്ളതാണ് ശ്രദ്ധേയം. ദിനംപ്രതി വന്യജീവി അക്രമങ്ങള്‍ വര്‍ധിച്ചുവരുകയും സുരക്ഷിതത്വബോധം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന പ്രദേശവാസികളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. ഈ ഘട്ടത്തില്‍ തികഞ്ഞ ഗൗരവത്തോടെ പ്രായോഗികവും സത്വരവുമായ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന - കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ജനങ്ങളുടെ ആശങ്കകളെയും പ്രാണഭയത്തെയും അടിച്ചമര്‍ത്തി എളുപ്പവഴിയില്‍ പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില്‍നിന്ന് വനം വന്യജീവി വകുപ്പും ഉദ്യോഗസ്ഥരും പിന്മാറണം. ജനവാസ മേഖലകളില്‍ വിഹരിക്കുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഉടനടി പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യജീവന് ഉയര്‍ന്ന പരിഗണന നല്‍കി അവയെ വെടിവച്ചുകൊല്ലാനുള്ള നയ രൂപീകരണം ഉടനടി നടത്തണം. വനത്തിന്റെ സ്വാഭാവികമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന വിധത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിക്കാനുള്ള നടപടികള്‍ താമസംവിനാ നടപ്പാക്കണം. വന്യജീവി ആക്രമണങ്ങള്‍ മൂലം ജീവനും സ്വത്തിനും നാശം സംഭവിക്കുകയും പരിക്കുകള്‍ ഏല്‍ക്കുകയും വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ച വരുത്തരുത്. കൂടുതല്‍ മൃഗങ്ങള്‍ വനം വിട്ട് ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കണം. ജനങ്ങളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവനും സാധാരണ ജനങ്ങളുടെ സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ തുടര്‍ന്നും വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും, ആവശ്യത്തിനുള്ള സേനകളെ അത്തരം മേഖലകളില്‍ വിന്യസിക്കുകയും വേണം. ശാശ്വതമായ പ്രശ്‌നപരിഹാരത്തിനായി സമഗ്രമായ നിയമനിര്‍മ്മാണം നടത്തണം. വന്യജീവി ആക്രമണങ്ങളില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളോടും കേരള കത്തോലിക്കാ സഭയുടെ അനുശോചനം അറിയിക്കുന്നതോടൊപ്പം അതിജീവനത്തിനായി പൊരുതുന്ന ജനതയോട് പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയാണെന്ന് കെസിബിസി പ്രസ്താവിച്ചു.
Image: /content_image/India/India-2024-02-19-09:46:13.jpg
Keywords: കെ‌സി‌ബി‌സി
Content: 22714
Category: 1
Sub Category:
Heading: "സിംഹത്തിന്റെയും അണലിയുടെയും മേൽ ചവിട്ടി നടക്കുന്നവൻ" | നോമ്പുകാല ചിന്തകൾ | എട്ടാം ദിവസം
Content: "പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിത കാലത്തേക്ക് അവനെ വിട്ടുപോയി" (ലൂക്കാ 4:13). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: എട്ടാം ദിവസം ‍}# മനുഷ്യ സൃഷ്ടിയുടെ ആരംഭം മുതൽ പിശാച് ഓരോ മനുഷ്യനെയും കീഴ്പ്പെടുത്തുവാൻ ശ്രമം നടത്തുന്നുണ്ട്. വിശുദ്ധ അംബ്രോസ് പറയുന്നു: ഓരോ കാലഘട്ടത്തിലും നിലനിൽക്കുന്ന സകല വശീകരണങ്ങളുടെയും സഹായത്തോടെയാണ് സാത്താൻ പോരാടുന്നത് (Exposition of the Gospel of Luke 4.33-34). അതിനാൽ നാം ജാഗ്രതയുള്ളവരായിരിക്കണം. ഈശോയെ മരുഭൂമിയിൽ വച്ച് പിശാച് പരീക്ഷിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു. "അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ട് നാൽപ്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. അപ്പോൾ പിശാച് മൂന്നു പ്രലോഭനങ്ങളുമായി ഈശോയെ സമീപിക്കുന്നു. എന്നാൽ അവിടെ പരാജയപ്പെട്ട "പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിത കാലത്തേക്ക് അവനെ വിട്ടുപോയി" എന്ന് വചനം പറയുന്നു (ലൂക്കാ 4:1-13) ഈ വചനഭാഗം വായിക്കുമ്പോൾ നമ്മുക്ക് തോന്നാവുന്ന ഒരു സംശയമാണ്: എന്തുകൊണ്ടാണ് ഇവിടെ നിശ്ചിതകാലത്തേക്ക് അവനെ വിട്ട് പോയി എന്ന് പറഞ്ഞിരിക്കുന്നത്? പിന്നീട് എപ്പോഴാണ് പിശാച് മടങ്ങി വന്നത്? വിശുദ്ധ അഗസ്തീനോസ് ഇതിനു നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: ഈ ലോകത്തിന്റെ വശീകരണങ്ങളിലെല്ലാം ഈ മൂന്നു പ്രലോഭനങ്ങളാണ് - ഭൗതികസുഖം, ജിജ്ഞാസ, അഹങ്കാരം - അടങ്ങിയിരിക്കുന്നത്. പിശാച് ഓരോ പ്രലോഭനവും അവസാനിപ്പിക്കുമ്പോഴും കർക്ക ശവും കഠിനവുമായ, നിഷ്ഠൂരവും നികൃഷ്ടവുമായ പൈശാചികവും ബീഭത്സവുമായ മറ്റു പ്രലോഭനങ്ങൾ അവശേഷിക്കുന്നു. എന്താണ് നിവർത്തിതമായതെന്നും എന്താണ് അവശേഷിക്കുന്നതെന്നും മനസ്സിലാക്കിയിരുന്ന സുവിശേഷകൻ ഇപ്രകാരം പറഞ്ഞു: “പ്രലോഭനങ്ങളെല്ലാം പൂർത്തിയാക്കിയശേഷം പിശാച് നിശ്ചിതസമയത്തേക്ക് അവനെ വിട്ടുപോയി." വഞ്ചകനായ സർപ്പത്തിന്റെ രൂപത്തിലാണ് അവൻ അവിടുത്തെ വിട്ടുപോയത് (ഉല്പ‌ 3.1). ഗർജ്ജിക്കുന്ന സിംഹത്തിന്റെ രൂപത്തിൽ അവൻ തിരികെവരും (1 പത്രോ 5,8). സിംഹത്തിന്റെയും സർപ്പത്തിന്റെയും മേൽ ചവിട്ടിനടക്കുന്നവൻ അവനെ കീഴ്പ്പെടുത്തും (സങ്കീ 91,13). സാത്താൻ തിരികെവരും. അവൻ യൂദാസിൽ പ്രവേശിച്ച്, തൻ്റെ ഗുരുവിനെ ഒറ്റിക്കൊടുക്കുന്നതിന് അവനെ ഉപകരണമാക്കും. യഹൂദന്മാരെയും അവൻ ഒരുമിച്ചുകൂട്ടും. മധുരവചനങ്ങളുമായല്ല, ജ്വലിക്കുന്ന കോപത്തോടെയാണ് അവൻ വരുന്നത്. തന്റെ സ്വന്തം പണിക്കോപ്പുകൾ തയ്യാറാക്കിയ അവൻ, അവരുടെയെല്ലാം നാവിലൂടെ അലറിവിളിക്കും: "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” (ലൂക്കാ 23,21). മിശിഹായാണവിടെ ജേതാവെന്നതിൽ നാമെന്തിന് ആശ്ചര്യഭരിതരാകണം? അവൻ സർവശക്തനായ ദൈവമായിരുന്നു (Sermon 284.5). പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ഈ ലോകജീവിതം പിശാചുമായുള്ള നിരന്തര പോരാട്ടത്തിലാണ്. പല തിന്മകളെയും ഈ ആധുനിക ലോകം ഇന്ന് നന്മയെന്നു വിളിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ ലോകത്തിലെ സകല പ്രലോഭനങ്ങളിലൂടെയും പിശാച് നമ്മെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കും. അതിനാൽ നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം. ലോകരക്ഷകനും സത്യദൈവവുമായ യേശുക്രിസ്‌തുവിന്റെ കുരിശിലൂടെ മാത്രമേ പിശാചിനെ പരാജയപ്പെടുത്തുവാൻ സാധിക്കൂ. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുടെ കർത്താവിന്റെ കുരിശിനോട് നമ്മുക്ക് കൂടുതലായി ചേർന്നുനിൽക്കാം. അവിടുത്തെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും കുറിച്ച് ധ്യാനിക്കാം. അങ്ങനെ ക്രിസ്‌തുവിന്റെ സംരക്ഷണയിലും അവിടുത്തെ കരം പിടിച്ചുകൊണ്ടും പിശാചിന്റെ എല്ലാ പ്രലോഭനങ്ങളെയും നമ്മുക്ക് പരാജയപ്പെടുത്താം.
Image: /content_image/News/News-2024-02-19-10:45:01.jpg
Keywords: നോമ്പുകാല
Content: 22715
Category: 1
Sub Category:
Heading: ഭാരത സഭയിൽ അഞ്ചു രൂപതകൾക്ക് പുതിയ മെത്രാന്മാർ
Content: മുംബൈ: മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപത ഉള്‍പ്പെടെ ഭാരതത്തിലെ അഞ്ചു രൂപതകളിൽ പുതിയ മെത്രാന്മാരെ നിയമിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ നിയമന ഉത്തരവ്. ഇന്‍ഡോര്‍ രൂപതയുടെ അധ്യക്ഷനായി മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഫാ. ഡോ. തോമസ് മാത്യു കുറ്റിമാക്കൽ നിയമിക്കപ്പെട്ടു. ഭോപ്പാൽ അതിരൂപതയുടെ കീഴിലുള്ള കണ്ഠ്വ രൂപതയുടെ അധ്യക്ഷനായി മാനന്തവാടി രൂപതാംഗമായ ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലും നിയമിക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ പൂർണിയ, തെലങ്കാനയിലെ നൽഗോണ്ട, ഖമ്മം തുടങ്ങീയ രൂപതകളിലാണ് മറ്റ് മെത്രാന്മാരെ നിയമിച്ചിരിക്കുന്നത്. പുതിയ മെത്രാന്‍മാരെ നിയമിച്ചതിനോടൊപ്പം ഔറംഗബാദ് രൂപതയുടെ സഹായമെത്രാനായിരിന്ന ബിഷപ്പ് ലാൻസി പിൻ്റോയെ രൂപതയുടെ അധ്യക്ഷ സ്ഥാനത്തേക്കു പാപ്പ ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ഫാ. ഡോ. തോമസ് മാത്യു കുറ്റിമാക്കൽ 1962 ഫെബ്രുവരി 25നു ഇപ്പോഴത്തെ കോതമംഗലം രൂപതയുടെ ഭാഗമായ കല്ലൂർക്കാട് കുറ്റിമാക്കൽ കുടുംബത്തിൽ ജനിച്ചു. സ്കൂ‌ൾ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഫിലോസഫിയും തിയോളജിയും ഭോപ്പാലിലെ സെമിനാരിയിൽ പഠിച്ചു. 1987 നവംബർ 25 നു ഇൻഡോർ രൂപതാ വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു. ഇൻഡോർ കത്തീഡ്രലില്‍ അസിസ്റ്റന്റ് വികാരിയായും ഇൻഡോറിലെ സെൻ്റ് റാഫേൽ സ്കൂൾ വൈസ് പ്രിൻസിപ്പളായും ജാബുവയിലെ മൈനർ സെമിനാരി വൈസ് റെക്ടറായും രൂപതയുടെ സ്‌കൂളിൻ്റെ ഡയറക്ടറായും ഇടവക വികാരിയായും സേവനമനുഷ്‌ഠിച്ചു. 2021 മുതൽ ഇൻഡോർ കത്തീഡ്രൽ വികാരിയായി സേവനമനുഷ്‌ഠിച്ചു വരവേയാണ് രൂപതയുടെ പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്. 2021-ൽ കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജിനെ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവി അഗസ്റ്റിൻ മഠത്തിക്കുന്നേല്‍ നിര്‍വ്വഹിച്ചു വരികയായിരിന്നു. നാഗ്പൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്രപഠനത്തിന് ശേഷം 1994 ഏപ്രില്‍ 18-ന് കണ്ഠ്വ രൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1994-96 കാലയളവില്‍ സിര്‍പൂരില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം രൂപതാമെത്രാന്റെ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം 1997-99 കാലയളവില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ബീഹാറിലെ പൂർണിയ രൂപതയുടെ ഭരണസാരഥിയായി ഡോ. ഫ്രാൻസിസ് തിർക്കിയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. 1961 ജൂലൈ 24ന് ജനിച്ച ഫ്രാൻസിസ് ടിർക്കി പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം റാഞ്ചിയിലെ സെൻ്റ് ആൽബർട്ട്സ് കോളേജിൽ ഫിലോസഫിയും മംഗലാപുരത്തെ സെൻ്റ് ജോസഫ്സ് ഇൻ്റർഡയോസിസൻ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ശേഷം കാനഡയിലെ ഹാലിഫാക്സിലുള്ള കോഡി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സോഷ്യൽ സർവീസസിൽ ഡിപ്ലോമ നേടി. 1993 മെയ് 17 ന് ദുംക രൂപത വൈദികനായി അഭിഷിക്തനായി. രൂപതയുടെ വിഭജനത്തിനുശേഷം പുർണിയ രൂപതയിൽ ഇടവക വൈദികനായും സാമൂഹിക വികസന കേന്ദ്രത്തിൻ്റെ അഡ്മിനിസ്ട്രേറ്ററായും സോഷ്യൽ സർവീസ് സെൻ്റർ ഡയറക്റായും വികാരി ജനറലായും പബ്ലിക് റിലേഷൻ ഓഫീസറായും ലേബർ കമ്മീഷൻ്റെ തലവനായും സേവനം ചെയ്തു. ഫാ. കർണം ധമൻ കുമാര്‍ എം.എസ്.എഫ്.എസാണ് നൽഗോണ്ടയിലെ പുതിയ ബിഷപ്പായി നിയമിക്കപ്പെട്ടിരിക്കുന്നത്. 1963 നവംബർ 16-ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം അതിരൂപതയിലെ വിജയനഗരത്തിലാണ് ജനനം. ബാംഗ്ലൂരിലെ സുവിദ്യ കോളേജിൽ തത്വശാസ്ത്രവും പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിൽ ദൈവശാസ്ത്രവും പഠിച്ചു.1990 ഒക്ടോബർ 17-ന് വൈദികനായി അഭിഷിക്തനായി. ഇടവക വികാരി, വിദ്യാജ്യോതി മൈനർ സെമിനാരി റെക്ടർ, ഏലൂർ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസ് സ്കൂൾ പ്രിൻസിപ്പൽ, സെൻ്റ് പയസ് സെമിനാരി റെക്ടര്‍, ഏലൂർ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് ഡി സെയിൽസ് തിയോളജി സ്റ്റഡി ഹൗസ് റെക്ടർ, എം.എസ്.എഫ്.എസ് വിശാഖപട്ടണം പ്രവിശ്യ കൗൺസിലർ, സുപ്പീരിയർ ഡെലിഗേറ്റ് എന്നീ നിലകളിലും ജര്‍മ്മനിയിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഖമ്മം ബിഷപ്പായി നിയമിക്കപ്പെട്ട ഫാ. പ്രകാശ് സാഗിലി കടപ്പ സ്വദേശിയാണ്. 1957 ജനുവരി 2-ന് അദ്ദേഹം ജനിച്ചു. കടപ്പയിലെ സെൻ്റ് പീറ്റേഴ്‌സ് മൈനർ സെമിനാരിയിലും വിജയവാഡയിലെ ക്രൈസ്റ്റ് ദി കിംഗ് സെമിനാരിയിലും പഠിച്ച ശേഷം, ചെന്നൈയിലെ പൂനമല്ലിയിലെ സേക്രഡ് ഹാർട്ട് സെമിനാരിയിൽ പഠനം തുടര്‍ന്നു. 1984 ഏപ്രിൽ 25-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. ഇടവക വികാരി, യൂത്ത് ആൻഡ് പാസ്റ്ററൽ സെൻ്റർ ഡയറക്ടർ, മൾട്ടിപർപ്പസ് സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി, റീജിയണൽ യൂത്ത് ഡയറക്ടർ, പ്രോമാമില്ലയിലെ ഇടവക വികാരി, യൂത്ത് മൂവ്‌മെൻ്റ്സ് ഇന്ത്യ നാഷണൽ ഡയറക്ടർ, കടപ്പ വികാരി ജനറല്‍, ബാംഗ്ലൂർ സെൻ്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ, സിസിബിഐ ഹെൽത്ത് അപ്പോസ്‌തോലേറ്റിൻ്റെ കോർഡിനേറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. #{blue->none->b->പുതിയ ദൗത്യം ഏറ്റെടുക്കുന്ന അഭിവന്ദ്യ പിതാക്കന്‍മാര്‍ക്ക് പ്രവാചകശബ്ദത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍ ‍}#
Image: /content_image/News/News-2024-02-19-12:01:00.jpg
Keywords: ഭാരത
Content: 22716
Category: 1
Sub Category:
Heading: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിന്റെ വിവാദ സംസ്കാര ശുശ്രൂഷയ്ക്കു പിന്നാലെ ന്യൂയോർക്കിൽ പാപപരിഹാര ബലിയർപ്പണം
Content: ന്യൂയോര്‍ക്ക്: ട്രാൻസ്ജെൻഡർ ആക്ടിവസ്റ്റായിരുന്ന വ്യക്തിയുടെ മൃതസംസ്കാര ശുശ്രൂഷ വിവാദമായതിന് പിന്നാലെ ന്യൂയോർക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്സ് കത്തീഡ്രൽ ദേവാലയത്തിൽ പാപപരിഹാര ബലിയര്‍പ്പണം. സ്ത്രീ വേഷത്തിൽ നടന്നിരുന്ന സിസിലിയ ജെന്റിലി എന്ന പുരുഷന്റെ സംസ്കാര ശുശ്രൂഷയാണ് ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി കത്തീഡ്രൽ ദേവാലയത്തിൽവെച്ച് നടന്നത്. ന്യൂയോർക്ക് സംസ്ഥാനത്ത് ലൈംഗികവൃത്തി നിയമവിധേയമാക്കാൻ ശക്തമായി നിലക്കൊണ്ട വ്യക്തിത്വം കൂടിയായിരിന്നു ജെന്റിലിയുടേത്. ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തിയവർ ജെന്റിലിയെ "വേശ്യകളുടെ മാതാവ്" എന്നാണ് വിശേഷിപ്പിച്ചത്. ചടങ്ങുകളിൽ പങ്കെടുത്തവരിൽ ഏറിയ പങ്കും ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവരും ആയിരുന്നു. ഫാഷൻ വസ്ത്രവിധാനങ്ങളോടെ നിരവധിയാളുകൾ പങ്കെടുത്ത സംസ്കാര ചടങ്ങ് ദേവാലയത്തിന്റെ പരിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്നും ആക്ഷേപമുണ്ടായിരിന്നു.മരിച്ചയാളുടെ പശ്ചാത്തലവും പ്രവർത്തന മേഖലയും പിന്തുടർന്നിരുന്ന ആശയത്തേക്കുറിച്ചും ധാരണയില്ലായിരുന്നുവെന്നും സഭ പിന്നീട് അറിയിച്ചു. ഒരു കത്തോലിക്കാ വിശ്വാസിക്ക് വേണ്ടി കുടുംബവും, സുഹൃത്തുക്കളും സംസ്കാര ബലിക്ക് അനുമതി അഭ്യർത്ഥിച്ചതായിട്ടാണ് കത്തീഡ്രൽ അധികൃതർക്ക് മനസ്സിലായതെന്നും പ്രാർത്ഥനയെയും കൂട്ടായ്മയെയും ഈ വിധത്തിൽ തെറ്റിദ്ധരിപ്പിക്കുകയും, നിന്ദിക്കുകയും ചെയ്തുകൊണ്ട് അപമാനിക്കുമെന്ന് കരുതിയിരുന്നില്ലായെന്നും കത്തീഡ്രൽ ദേവാലയത്തിലെ വൈദികൻ ഫാ. എൻറിക്കോ സാൽവോ പിന്നീട് പ്രസ്താവിച്ചു.അമേരിക്കയുടെ ഇടവക ദേവാലയം എന്നറിയപ്പെടുന്ന കത്തീഡ്രലിൽ ഇങ്ങനെ ഒരു അപവാദ സംഭവം അരങ്ങേറിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് പാപത്തിന്റെയും, അന്ധകാരത്തിന്റെയും ശക്തികൾക്കെതിരെ നടക്കുന്ന 40 ദിവസ പോരാട്ട കാലമായ നോമ്പ് ആരംഭിക്കുന്ന സമയത്ത് തന്നെ നടന്നത് ഈ വിശുദ്ധ കാലത്ത് എത്രയധികം പ്രാർത്ഥനയും പരിഹാരങ്ങളും, പ്രായശ്ചിത്തവും, കൃപയും, കരുണയും വേണം എന്നതിൻറെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ന്യൂയോർക്ക് ആർച്ച് ബിഷപ്പ് കർദിനാൾ തിമോത്തി ഡോളന്റെ നിർദ്ദേശപ്രകാരമാണ് പരിഹാര ബലി അർപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സംസ്കാര ശുശ്രൂഷയില്‍ വലിയൊരു വിഭാഗം വിശ്വാസികളും പ്രതിഷേധം അറിയിച്ചിരിന്നു.
Image: /content_image/News/News-2024-02-19-16:13:54.jpg
Keywords: പരിഹാര
Content: 22717
Category: 1
Sub Category:
Heading: ഗ്വാഡലൂപ്പ പ്രത്യക്ഷീകരണം പ്രമേയമാക്കിയ ചലച്ചിത്രം ഫെബ്രുവരി 22ന് തീയേറ്ററുകളിലേക്ക്
Content: വാഷിംഗ്ടണ്‍ ഡി‌.സി: ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണവും ദൈവീക ഇടപെടലുകളും പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന "Guadalupe: Mother of Humanity" ഡോക്യുമെന്ററി ചിത്രം ഫെബ്രുവരി 22-ന് അമേരിക്കയിൽ പ്രദര്‍ശിപ്പിക്കും. മെക്സിക്കോ, സെൻട്രൽ അമേരിക്ക, പ്യൂർട്ടോ റിക്കോ, ബൊളീവിയ, ചിലി എന്നിവിടങ്ങളിലും ഇതേ ദിവസം സിനിമ പ്രീമിയർ ചെയ്യുമെന്ന് ഗോയ പ്രൊഡക്ഷൻസാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. 1531-ൽ ഗ്വാഡലൂപ്പയി കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണം വിഷയമാക്കി അവതരിപ്പിച്ചിരിക്കുന്ന സിനിമ മെക്സിക്കോ, അമേരിക്ക, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. കൊളംബിയ, പെറു, ഉറുഗ്വേ എന്നിവിടങ്ങളിൽ ഫെബ്രുവരി 29നും സ്പെയിനിൽ മാർച്ച് 1നും ബ്രസീലിൽ മെയ് 2നും ചിത്രം റിലീസ് ചെയ്യും. സ്പാനിഷ് ചലച്ചിത്ര നിർമ്മാതാവ് പാബ്ലോ മൊറേനോയാണ് ചിത്രത്തിൻ്റെ ശക്തമായ സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഭാഗം സംവിധാനം ചെയ്തത്. ആന്ദ്രേസ് ഗാരിഗോയാണ് മറ്റൊരു സംവിധായകന്‍. ആഞ്ചെലിക്ക ചോംഗ് ഗ്വാഡലൂപ്പിലെ ദൈവമാതാവായും മരിയോ ആൽബർട്ടോ ഹെർണാണ്ടസ്, മരിയന്‍ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ജുവാൻ ഡീഗോയായും നടി കരിം ലൊസാനോ അവതാരകയായും ജനപ്രിയ ഇ‌ഡബ്ല്യു‌ടി‌എന്‍ അവതാരകനായ പെപ്പെ അലോൺസോ വിവരണവുമായും ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്വാഡലൂപ്പയില്‍ നിന്നു ജീവിതം തിരിച്ചു പിടിച്ച ഹോളിവുഡ് നിർമ്മാതാവിൻ്റെ യഥാർത്ഥ കഥയും മറ്റ് നിരവധി സാക്ഷ്യങ്ങളും ഡോക്യുമെന്ററി ചിത്രത്തില്‍ പ്രമേയമാകുമെന്നാണ് സൂചന. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണത്തിന് 2031-ൽ 500 വർഷം തികയുവാനിരിക്കെയാണ് സിനിമ പുറത്തിറക്കുന്നതെന്നതു ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-02-19-18:41:17.jpg
Keywords: ഗ്വാഡ
Content: 22718
Category: 1
Sub Category:
Heading: വേദനയുടെ നടുവിലും പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായ സന്യാസിനിയുടെ നാമകരണ നടപടിയ്ക്കു ആരംഭം
Content: ബ്യൂണസ് അയേഴ്സ്: ഘോരമായ വേദനയുടെ നടുവില്‍ പുഞ്ചിരിയോടെ നിത്യതയിലേക്ക് യാത്രയായി ആഗോള ശ്രദ്ധ നേടിയ കര്‍മ്മലീത്ത സന്യാസിനി സിസ്റ്റര്‍ സിസിലിയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഉത്തരവിൽ അര്‍ജന്റീനിയന്‍ രൂപത ഒപ്പുവച്ചു. 'കര്‍മലീറ്റിന്‍ ഓഫ് സാന്റാ ഫീ' സന്യാസിനിയായ സിസ്റ്റര്‍ സിസിലിയയുടെ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനായുള്ള ആദ്യപടിയായി അർജൻ്റീനയിലെ സാന്താ ഫെ ഡി ലാ വെരാ ക്രൂസ് ആർച്ച് ബിഷപ്പ് സെർജിയോ ഫെനോയാണ് പ്രാഥമിക ഉത്തരവിൽ ഒപ്പുവച്ചത്. കഠിനമായ പരീക്ഷണങ്ങൾക്കിടയിലും യേശുക്രിസ്തുവിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അവളുടെ സാക്ഷ്യം, പല ഹൃദയങ്ങളെയും ഉണര്‍ത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് സെർജിയോ പ്രസ്താവിച്ചു. 26-ാം വയസില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിസിലിയ ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത്. തുടര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ചു. കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്കിടെ സിസ്റ്ററിന്റെ ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിക്കുകയായിരിന്നു. എന്നാല്‍ കാന്‍സറിന് സിസ്റ്ററിന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തെയും പ്രത്യാശയേയും തകര്‍ക്കാന്‍ കഴിഞ്ഞില്ല. രോഗം ഗുരുതരമായി കിടപ്പിലാകുന്നതിനു മുന്‍പുവരെ വയലിനില്‍ പ്രാര്‍ത്ഥനാഗീതങ്ങള്‍ വായിക്കുന്നത് സിസിലിയ മുടക്കിയിരുന്നില്ല. മരണത്തോട് അടുക്കുന്ന ഓരോ വേളയിലും കന്യാസ്ത്രീയുടെ പുഞ്ചിരി അനേകരെ അത്ഭുതപ്പെടുത്തി. മരിച്ച നിമിഷം പുഞ്ചിരി അതിന്റെ നെറുകയില്‍ എത്തിയിരിന്നു. രോഗത്തിന്റെ കഠിന വേദനയിലും മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ വിജയം നല്‍കുന്ന പ്രത്യാശയുടെ സന്തോഷമാണ് കന്യാസ്ത്രീയുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നതെന്നാണ് അന്ന്‍ നേരിട്ടു കണ്ട പലരും അഭിപ്രായപ്പെട്ടത്. 2016 ജൂണ്‍ 23 നാണ് സിസ്റ്റര്‍ സിസിലിയ നിത്യതയിലേക്ക് യാത്രയായത്. ആശുപത്രിയില്‍ കാന്‍സറിന്റെ കടുത്ത വേദനകളറിഞ്ഞ് മരണത്തിനു കീഴങ്ങുമ്പോഴും പുഞ്ചിരി പ്രതിഫലിപ്പിച്ച 43 വയസുകാരിയായ സിസ്റ്റര്‍ സിസിലിയയുടെ ചിത്രങ്ങള്‍ അന്നു സോഷ്യല്‍ മീഡിയായില്‍ വലിയ രീതിയില്‍ വൈറലായിരിന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-19-19:39:28.jpg
Keywords: സന്യാസ
Content: 22719
Category: 18
Sub Category:
Heading: ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു
Content: മാനന്തവാടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കുന്നതിനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനുമായി വയനാട്ടിലെത്തിയതായിരുന്നു ഗവർണർ. മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ കേരള ഗവർണറെ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം, സഹായ മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗലം, യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ സ്തെഫാനോസ് മാർ ഗീവർഗീസ് എന്നിവരും ബത്തേരി സീറോ മലങ്കര രൂപതയുടെയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു. വയനാടൻ ജനതയും മലയോര കർഷകരും വന്യമൃഗങ്ങളിൽ നിന്ന് നേരിടുന്ന പ്രതി സന്ധികളുടെ ഗൗരവം ബിഷപ്പ് ജോസ് പൊരുന്നേടം ഗവർണറെ ധരിപ്പിച്ചു. ബിഷപ്പ് ജോസ് പൊരുന്നേടത്തിന്റെ വിഷയാവതരണത്തിൽ നിന്ന് തനിക്ക് ഈ നാട് നേരിടുന്ന പ്രതിസന്ധിയുടെ യാഥാർത്ഥ്യം മനസ്സിലായെന്ന് ഗവർണർ മറുപടിയിൽ സൂചിപ്പിച്ചു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയാലുടൻ തന്നെ ഈ വിഷയത്തിൽ സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകളുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതാണെന്ന് ഗവർണർ ഉറപ്പ് നല്കി. തന്റേത് സൗഹൃദ സന്ദർശനമാണെന്നും ആക്രമണത്തിനു ഇരയായവരുടെ കുടുംബങ്ങളോടും വയനാടൻ ജനതയോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനായിട്ടാണ് താൻ എത്തിയതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ സംഘടനകളുടെ പ്രതിനിധികളും ഗവർണറെ കാണാൻ ബിഷപ്സ് ഹൗസിൽ എത്തിയിരുന്നു. എല്ലാവരുടെയും നിവേദനങ്ങൾ ഗവർണർ സ്വീകരിച്ചു. ഒരു മണിയോടെ ബിഷപ്സ് ഹൗസിലെത്തിയ ഗവർണർ ഉച്ചഭക്ഷണത്തിന് ശേഷം രണ്ടരയോടെയാണ് മടങ്ങിയത്.
Image: /content_image/India/India-2024-02-20-09:34:05.jpg
Keywords: മാനന്തവാടി