Contents

Displaying 22251-22260 of 24985 results.
Content: 22668
Category: 1
Sub Category:
Heading: അർജന്‍റീനയ്ക്കു ആദ്യത്തെ വനിത വിശുദ്ധ; വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പ്രസിഡന്‍റും
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ ലൂര്‍ദ് നാഥയുടെ തിരുനാള്‍ ദിനത്തില്‍ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ മാമ അന്തൂല എന്നറിയപ്പെടുന്ന മരിയ അന്റോണിയോ ഡി പാസിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. അർജന്‍റീനയുടെ ആദ്യത്തെ വനിത വിശുദ്ധയാണ് മരിയ അന്റോണിയോ. ഇഗ്നേഷ്യൻ ആത്മീയത സംരക്ഷിക്കുന്നതിൽ മരിയ ഉറച്ചുനിന്നുവെന്ന് അർജൻ്റീന സ്വദേശി കൂടിയായ ഫ്രാന്‍സിസ് പാപ്പ സ്മരിച്ചു. ലാറ്റിൻ അമേരിക്കയിൽ പ്രദേശത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്ന സ്പെയിനിലെ രാജാവ് ജെസ്യൂട്ട് വൈദികരെ പുറത്താക്കിയതിനു ശേഷം മാമ അന്തൂലയാണ് ഇഗ്നേഷ്യൻ ആത്മീയത വിസ്മൃതിയിൽ ആയിപ്പോകാതെ കാത്തുസൂക്ഷിച്ചത്. ജെസ്യൂട്ടുകളെ പുറത്താക്കിയപ്പോൾ, വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവ് അവളിൽ ഒരു മിഷ്ണറി ജ്വാല ജ്വലിപ്പിക്കുകയായിരിന്നുവെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ''മരുഭൂമികളിലൂടെയും അപകടകരമായ റോഡുകളിലൂടെയും ആയിരക്കണക്കിന് മൈലുകൾ കാൽനടയായി" സഞ്ചരിച്ച് ആളുകളെ ദൈവത്തിലേക്ക് കൊണ്ടുവരുന്നതിന് അർജൻ്റീനിയൻ വിശുദ്ധ അപ്പോസ്തോലിക ആവേശത്തിൻ്റെയും ധൈര്യത്തിൻ്റെയും മാതൃകയായിരിന്നുവെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. തന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിന് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ച വ്യക്തിയായിരിന്നു മരിയ അന്റോണിയോ. സ്വതന്ത്രരാക്കപ്പെട്ട അടിമകൾ തെരുവിൽ ഉപേക്ഷിക്കപ്പെടാതിരിക്കാനും അവർ ശ്രദ്ധിച്ചു. 1879ൽ അവർ ബ്യൂണസ് അയേഴ്സിലേക്ക് പോയി. അവിടുത്തെ മെത്രാൻ ക്രമേണ വൈദിക വിദ്യാർഥികൾക്ക് അടക്കം ഇഗ്നേഷ്യൻ ആത്മീയതയിൽ ഉള്ള അന്തൂലയുടെ ധ്യാനങ്ങൾ നിർബന്ധമാക്കി. ഈ ആത്മീയത പ്രചരിപ്പിക്കാൻ വേണ്ടി നഗരത്തിൽ മാമ അന്തൂല സ്ഥാപിച്ച ഭവനത്തിൽ അവരുടെ ജീവിതത്തിൻറെ അവസാനത്തെ 20 വർഷങ്ങളിൽ എഴുപതിനായിരത്തോളം ആളുകളാണ് സന്ദർശനം നടത്തിയത്. ഇന്നലെ വിശുദ്ധ പദവി പ്രഖ്യാപന വേളയിൽ അർജൻ്റീനയുടെ പ്രസിഡൻ്റ് ജാവിയർ മിലി മാർപാപ്പയുടെ വലതുവശത്ത് മുൻ നിരയിലുണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇലക്ഷന്‍ പ്രചാരണ വേളയില്‍ ഫ്രാന്‍സിസ് പാപ്പയെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് മിലി. ഈ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മാധ്യമങ്ങള്‍ പ്രത്യേക വാര്‍ത്താപ്രാധാന്യം നല്‍കി. പ്രസിഡന്‍റ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തുവെന്നാണ് സൂചന. ഈ വർഷം രണ്ടാം പകുതിയിൽ അർജൻ്റീന സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അര്‍ജന്റീനയിലെ മുൻ ആർച്ച് ബിഷപ്പ് കൂടിയായ ഫ്രാൻസിസ് മാർപാപ്പ നേരത്തെ പറഞ്ഞിരിന്നു. 2013ൽ മാര്‍പാപ്പ പദവിയില്‍ ഉയര്‍ത്തപ്പെട്ടതിന് ശേഷം ഫ്രാൻസിസ് പാപ്പ സ്വന്തം നാട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-12-19:45:37.jpg
Keywords: അര്‍ജന്‍റീന
Content: 22669
Category: 18
Sub Category:
Heading: ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ അഭിഷിക്തനായി
Content: കോട്ടയം: കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ ശുശ്രൂഷയിൽ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ വിജയപുരം രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനായി. സഭാപിതാക്കന്മാരും സമർപ്പിതരും അല്‍മായരുമുൾപ്പെടെ ആയിരങ്ങൾ ഒത്തുചേർന്ന തിരുക്കർമങ്ങളിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികനായിരുന്നു. വിശ്വസ്‌തതയുടെ അടയാളമായ സ്ഥാനികമോതിരവും വിശുദ്ധിയുടെ അട യാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു. അജപാലനാധികാരത്തിന്റെ അടയാളമായ അംശദണ്ഡ് നൽകി സ്ഥാനികകസേരയിൽ ഇരുത്തിയ ധന്യനിമിഷത്തിൽ ഏവരും കരഘോഷം മുഴക്കി. തിരുകർമങ്ങളുടെ ആദ്യ ഭാഗത്ത് ആർച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് നെറ്റോയും മുഖ്യ സഹകാർമികരായി. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകി. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ- മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. നിയുക്ത മെത്രാനെയും മെത്രാന്മാരെയും പ്രവേശന കവാടത്തിൽ സ്വീകരിച്ച് വാദ്യമേള അകമ്പടിയോടെയാണ് കത്തീഡ്രലിലേക്ക് ആനയിച്ചത്. ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സ്വാഗതം പറഞ്ഞു. ചാൻസലർ മോൺ. ജോസ് നവസ് ഫ്രാൻസിസ് മാർപാപ്പയുടെ ലാറ്റിൻ നിയമന ഉത്തരവും, മലയാള പരിഭാഷ വൈസ് ചാൻസലർ സിസ്റ്റർ മേരി അൻസയും വായിച്ചു. നാൽപതു മെത്രാന്മാരും മുന്നൂറിലേറെ വൈദികരും പങ്കെടുത്തു. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി, തോമസ് മാർ കൂറിലോസ്, ഡോ. സൂസപാക്യം, കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണൂക്കാടൻ, ഡോ. ക്രിസ്തുദാസ്, ഡോ. സ്റ്റാൻലി റോമൻ, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ, ഡോ. ജോസഫ് കാരിക്കശേരി, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ബോസ്കോ പുത്തൂർ, മാർ മാത്യു അറയ്ക്കൽ, ഗീവർഗീസ് മാർ അപ്രേം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയോസ്, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. അന്തോണി സാമി, യൂഹനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ യൂലിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാത്യൂസ് മാർ പോളികാർപ്പസ്, ഡോ.ജോസഫ് കരിയിൽ, ഡോ. അലക്സ് വടക്കുംതല, ഡോ. വിൻസെന്റ് സാമുവൽ, വിൻസെന്റ് മാർ പൗലോസ്, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, കെ.വി. തോമസ്, കെ.സി. ജോസഫ്, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2024-02-13-10:08:51.jpg
Keywords: മഠത്തിൽ
Content: 22670
Category: 18
Sub Category:
Heading: വയനാട് മനസാക്ഷി ഹർത്താലിനുള്ള ആഹ്വാനം സ്വാഗതാർഹം: മാനന്തവാടി രൂപത രാഷ്ട്രീയകാര്യ സമിതി
Content: മാനന്തവാടി: പടമലയിൽ പനച്ചിയിൽ അജീഷിന്റെ മരണത്തിനിടയാക്കിയ കാട്ടാന ആക്രമണവും തുടർസംഭവങ്ങളും ചർച്ച ചെയ്യുന്നതിന് മാനന്തവാടി രൂപതയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേർന്നു. രൂപതയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ പങ്കെടുത്ത യോഗം വന്യമൃഗങ്ങളുടെ ആക്രമണം മൂലം പൊറുതി മുട്ടുന്ന വയനാടിന്റെയും ഇതര മലയോരമേഖലകളുടെയും സമകാലിക സാഹചര്യം വിലയിരുത്തി. വന്യമൃഗ ആക്രമണങ്ങൾ മൂലം തുടർച്ചയായി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാഞ്ജ നിലവിൽ വരുന്നത് വയനാടിനെ ഒരു തുറന്ന ജയിലാക്കി മാറ്റുകയാണെന്നും വന്യജീവി ആക്രമണം വിവിധഭാഗങ്ങളിൽ രൂക്ഷമാവുകയും സ്ഥിതിഗതികൾ വഷളാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫെബ്രുവരി 13, ചൊവ്വാഴ്ച ഫാർമേഴ്സ് റിലീഫ് ഫോറം വയനാട്ടിൽ ആഹ്വാനം ചെയ്തിരിക്കുന്ന മനസാക്ഷി ഹർത്താൽ സ്വാഗതാർഹമാണെന്നും യോഗം നിരീക്ഷിച്ചു. നിസംഗതയുടെയും മെല്ലെപ്പോക്കിന്റെയും നയസമീപനം വെടിഞ്ഞ് സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട ഗുരുതരസാഹചര്യം കാടിനോട് ചേർന്നും കാടിനാൽ ചുറ്റപ്പെട്ടും കിടക്കുന്ന പ്രദേശങ്ങളിൽ സംജാതമായിട്ടുണ്ട് എന്നത് നഗ്നസത്യമാണ്. കാലാവസ്ഥയുടെ മാറ്റവും കാടിന്റെ പ്രകൃതത്തിലുണ്ടായിരി ക്കുന്ന വ്യതിയാനങ്ങളും മൃഗങ്ങളെ വനത്തിന് പുറത്തേക്ക് കൊണ്ടുവരികയാണ്. ഈ സാഹചര്യത്തെ മനസ്സിലാക്കികൊണ്ടുള്ള ക്രിയാത്മകഇടപെടലുകൾ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. അതിനാവശ്യമുള്ള പ്രവർത്തനങ്ങളിൽ ശക്തമായി ഏർപ്പെടാനും ജനത്തിന്റെ സുരക്ഷിതത്വത്തെ മുൻനിർത്തി സമാനസ്വഭാവമുള്ള മുന്നേറ്റങ്ങളോട് സഹകരിക്കാനും യോഗത്തിൽ പങ്കെടുത്ത സംഘടനാഭാരവാഹികൾ തീരുമാനിച്ചു. അതിന് മുന്നോടിയായി അടുത്ത ഞായറാഴ്ച (ഫെബ്രുവരി 18) ഇടവകദേവാലയങ്ങളിലെ പ്രധാന കുർബാനക്ക് ശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രകടനം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കെസിവൈഎം, കത്തോലിക്കാ കോൺഗ്രസ്, മിഷൻലീഗ്, രാഷ്ട്രീയകാര്യസമിതി, രൂപതാ മാതൃവേദി, പബ്ലിക് റിലേഷൻ ഓഫീസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2024-02-13-10:56:38.jpg
Keywords: മാനന്തവാടി
Content: 22671
Category: 1
Sub Category:
Heading: യുക്രൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്ന ക്രൈസ്തവ സംഘടനയെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: യുക്രൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ വലിയ രീതിയില്‍ ഇടപ്പെടുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ യൂറോപ്യൻ മിഷൻ ഫെലോഷിപ്പിനെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക്. 2023 മാർച്ച് മാസത്തിന്റെ അവസാനത്തില്‍ അഞ്ച് ലക്ഷത്തോളം പൗണ്ട് സംഘടനയ്ക്ക് കണ്ടെത്താൻ സാധിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ ക്യാമ്പയിനിൽ മാത്രം അരലക്ഷത്തോളം പൗണ്ടാണ് ഇവർക്ക് ലഭിച്ചത്. ഫെലോഷിപ്പിനെ അഭിനന്ദിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കത്തെഴുതുകയായിരിന്നു. റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന്റെ രണ്ടാം വാർഷികം അടുത്തുവരവേ ഏകദേശം ഒരു കോടി 70 ലക്ഷത്തോളം ആളുകളാണ് യുക്രൈനിൽ സഹായം കാത്തു കഴിയുന്നത്. അതേസമയം രാജ്യത്ത് 36 ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി മാറിയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇതുവരെ ശേഖരിച്ച പണം പന്ത്രണ്ട് സഭകൾക്കും, ഫെലോഷിപ്പുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകൾക്കുമാണ് നൽകിയിരിക്കുന്നത്. ഈ പണം ഉപയോഗിച്ച് ഭക്ഷണം, മെഡിക്കൽ സഹായം, പുതപ്പുകൾ തുടങ്ങിയവ ദുരിതബാധിതര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. തങ്ങളുടെ പ്രവർത്തനം സുവിശേഷത്തിൽ ഊന്നിയുള്ളതാണെന്നു ഫെലോഷിപ്പിന്റെ പ്രവർത്തകർ വ്യക്തമാക്കി. യൂറോപ്യൻ മിഷൻ ഫിലോഷിപ്പിന്റെ പ്രവർത്തകർ 2023 ആദ്യം യുക്രൈനിൽ സന്ദർശനം നടത്തിയിരുന്നു. 60 വർഷത്തിലേറെയായി യൂറോപ്പിലുടനീളം സന്നദ്ധ സേവനം തുടരുന്നവരാണ് യൂറോപ്യൻ മിഷൻ ഫെലോഷിപ്പ്. നിലവിൽ യുക്രൈന്‍ ഉൾപ്പെടെ യൂറോപ്പിലുടനീളം 19 രാജ്യങ്ങളിലായി തൊണ്ണൂറിലധികം ജീവനക്കാര്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2024-02-13-11:20:45.jpg
Keywords: യുക്രൈ
Content: 22672
Category: 1
Sub Category:
Heading: "അതു ഞാനാണ്" | നോമ്പുകാല ചിന്തകൾ | രണ്ടാം ദിവസം
Content: ''ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു'' (യോഹ 18:6). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: രണ്ടാം ദിവസം ‍}# പ്രിയപ്പെട്ട സഹോദരങ്ങളെ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഒരുഗണം പടയാളികളെയും, പുരോഹിതപ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കൽനിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി ഈശോയെ ബന്ധിക്കുവാനായി എത്തുന്ന രംഗം സുവിശേഷത്തിൽ നാം കാണുന്നുണ്ട്. അവരെ കണ്ടപ്പോൾ യേശുവാണ് അവരോട് ചോദിക്കുകയാണ് "നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?" എന്ന്. അവർ പറഞ്ഞു: നസറായനായ യേശുവിനെ. അപ്പോൾ യേശു പറഞ്ഞു "അത് ഞാനാണ്". ആ രംഗം വിശദീകരിച്ചുകൊണ്ട് സുവിശേഷം പറയുകയാണ്: ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിക്കുകയും നിലം പതിക്കുകയും ചെയ്‌തു (യോഹ 18:6). "അത് ഞാനാണ്" എന്ന വാക്കിനു മുൻപിൽ ദുഷ്‌ട ശക്തികൾക്ക് പിടിച്ചു നിൽക്കാൻ സാധിക്കാതെ നിലം പതിച്ചുവെങ്കിൽ അത് ഒരു വലിയ സത്യം ഈ ലോകത്തോട് പ്രഘോഷിക്കുന്നുണ്ട്: അത് മിശിഹാ ദൈവമാണ് എന്ന സത്യമാണ്. ഇതേക്കുറിച്ചു വിശുദ്ധ അഗസ്തീനോസ് പറയുന്നത് ഇപ്രകാരമാണ്: ഒരായുധവുമില്ലാതെ അവന്റെ 'അത് ഞാനാണ്' എന്ന സ്വരം ആ ജനക്കൂട്ടത്തെ മുഴുവന്‍, അവരുടെ വിദ്വേഷത്തിന്റെയും ആയുധങ്ങളുടെ ഭീഷണിയുടെയും ശക്തിയോടു കൂടി തന്നെ, പിന്‍വലിപ്പിക്കുകയും നിലംപതിപ്പിക്കുകയും ചെയ്തു. കാരണം ആ മനുഷ്യ ശരീരത്തില്‍ ദൈവം മറഞ്ഞുനിന്നിരിന്നു. 'അത് ഞാനാണ്' എന്ന്‍ പറഞ്ഞുക്കൊണ്ട് അവന്‍ ദുഷ്ടരെ നിലംപതിപ്പിക്കുന്നു. വിധിക്കപ്പെടാനായി സ്വയം നല്കുമ്പോള്‍ ഇങ്ങനെ ചെയ്തെങ്കില്‍, വിധിയാളനായി വരുമ്പോള്‍ അവന്‍ എന്തുചെയ്യും? മരിക്കാന്‍ വന്നപ്പോള്‍ അവന് ഇത്രയും ശക്തിയുണ്ടായിരിന്നെങ്കില്‍ വിധിയാളനായി ഭരിക്കാന്‍ വരുമ്പോള്‍ അവന്റെ ശക്തി എന്തായിരിക്കും? സുവിശേഷത്തില്‍ ഉടനീളം മിശിഹാ പറയുന്നു, ''അത് ഞാനാണ്''. (യോഹന്നാൻറെ സുവിശേഷം, ആഗസ്തീനോസിന്റെ ഭാഷ്യം). വിശുദ്ധ അഗസ്തീനോസ് പറയുന്നതുപോലെ സുവിശേഷത്തിലുടനീളം മിശിഹാ പറയുന്ന "അത് ഞാനാണ്" എന്ന സ്വരം കേൾക്കാൻ നമ്മുക്ക് സാധിക്കുന്നുണ്ടോ. ഈ നോമ്പുകാലം അതിനുള്ള ഒരു ഒരുക്കമായിരിക്കട്ടെ. നമ്മുടെ വേദനകളിലും തകർച്ചകളിലും തന്റെ സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ട് അവിടുന്നു പറയുന്നുണ്ട് "ഇത് ഞാനാണ്". മറ്റാരും നമ്മെ മനസ്സിലാക്കുന്നില്ല എന്നുള്ള നമ്മുടെ വേദനകളിൽ ഒറ്റപ്പെടലുകളിൽ, മറ്റാരോടും പങ്കുവെക്കുവാൻ കഴിയാത്ത വേദനകളിൽ, രോഗങ്ങളിൽ ഒക്കെ നാം ഉരുകുമ്പോൾ ഈശോ നമ്മോടു പറയുന്നുണ്ട് "ഇത് ഞാനാണ്" എന്ന്. തന്നെ ബന്ധിക്കുവാൻ വന്നവരെപ്പോലും സ്നേഹിച്ചുകൊണ്ടും അവരോട് കരുണകാണിച്ചുകൊണ്ടും അവിടുന്ന് "അത് ഞാനാണ്" എന്ന് പറഞ്ഞുവെങ്കിൽ ഈ ലോകത്തിലെ വിവിധ മതങ്ങളിലൂടെ ദൈവത്തെ തേടുന്നവരോടും, സത്യം അന്വേഷിക്കുന്ന നിരീശ്വരവാദികളോടും സകല മനുഷ്യരോടും അവിടുന്നു പറയുന്നുണ്ട് "അത് ഞാനാണ്". ആ സ്വരം തിരിച്ചറിയാൻ കഴിയുന്നവൻ ഭാഗ്യവാൻ. ഈ ലോകം നമ്മോട് പറയുന്ന ശബ്ദങ്ങൾ കൊണ്ട് നമ്മുടെ ഹൃദയം അടഞ്ഞുപോയങ്കിൽ, ഈ നോമ്പുകാലത്ത് കൂടുതലായി ദൈവവചനം വായിച്ചും ധ്യാനിച്ചും ക്രിസ്തുവിന്റെ സ്വരം കേൾക്കുവാൻ നമ്മുടെ ഹൃദയങ്ങളെ നമ്മുക്ക് തുറക്കാം. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-13-12:42:11.jpg
Keywords: നോമ്പുകാല
Content: 22673
Category: 1
Sub Category:
Heading: മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ ഭാരത സഭ
Content: ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ സഭ. ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആഹ്വാനം. മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സി‌ബി‌സി‌ഐ നേരത്തെ പ്രസ്താവിച്ചിരിന്നു. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മത മൗലികവാദ പ്രസ്ഥാനങ്ങളും എല്ലായ്പ്പോഴും രാജ്യത്തെയും അതിൻ്റെ ഭരണഘടനയെയും ചിത്രീകരിച്ചിട്ടുള്ള ബഹുസ്വര ധാർമ്മികതയെ ഇല്ലാതാക്കുന്നുവെന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങള്‍ ഒരിക്കലും ഹനിക്കാന്‍ പാടില്ലായെന്നും സി‌ബി‌സി‌ഐ പ്രസ്താവിച്ചു. 2014 മുതൽ ഹിന്ദു ദേശീയവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന ബി‌ജെ‌പി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാണ്. ആസാമില്‍ ക്രൈസ്‌തവർ നടത്തുന്ന സ്‌കൂളുകളിലെ ക്രിസ്‌തുവിന്റെയും കന്യകാമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്ന് അടുത്തിടെ തീവ്രഹിന്ദുത്വ സംഘടന അന്ത്യശാസനം നല്‍കിയിരിന്നു. സ്കൂളുകളിൽ ജോലിചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും സഭാ വസ്ത്രങ്ങൾ ധരിച്ച് ജോലിചെയ്യരുതെന്നും സ്‌കൂളുകളിൽ ക്രൈസ്‌തവ പ്രാർത്ഥനകൾ പാടില്ലെന്നും ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കും ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കും നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി രാജ്യത്തു മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 79.8% ഹൈന്ദവരാണ്. 2.3% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്. 30 ദശലക്ഷം നിവാസികളുള്ള ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അടക്കം ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് ഉയരുന്നത്. 2014ൽ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നുള്ളൂ. എന്നാല്‍ 2023ൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ 687 ആയി വർദ്ധിച്ചെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ചൂണ്ടിക്കാട്ടിയിരിന്നു.
Image: /content_image/News/News-2024-02-13-15:00:20.jpg
Keywords: ഭാരത, ഇന്ത്യ
Content: 22674
Category: 1
Sub Category:
Heading: മധ്യ മെക്സിക്കോയില്‍ ദൈവവിളി വസന്തം; 12 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: മെക്സിക്കോ സിറ്റി: മധ്യ മെക്സിക്കോയിലെ പ്യൂബ്ല അതിരൂപതയില്‍ കത്തോലിക്ക സഭയ്ക്കു പ്രതീക്ഷയുടെ കിരണവുമായി ദൈവവിളി വസന്തം. ഫെബ്രുവരി 8ന് അതിരൂപതയില്‍ 12 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. പ്യൂബ്ലയിലെ അമലോഭവ മാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ പ്യൂബ്ല ആർച്ച് ബിഷപ്പ് മോൺ. വിക്ടർ സാഞ്ചസ് എസ്പിനോസ മുഖ്യകാര്‍മ്മികത്വം വഹിച്ചു. യേശുക്രിസ്തുവിൻ്റെ സുവിശേഷം ആനന്ദത്തോടെ അറിയിക്കണമെന്നും, ദൈവത്തിൻ്റെ വിശുദ്ധജനത്തെ മേയ്‌ക്കാൻ അവിടുന്ന് അവരെ വിളിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തങ്ങൾക്ക് ലഭിച്ച ദൈവവചനം സന്തോഷത്തോടെ കൈമാറാൻ ആർച്ച് ബിഷപ്പ് വിക്ടർ സാഞ്ചസ് നവവൈദികരോട് ആഹ്വാനം ചെയ്തു. വായിക്കുന്നത് വിശ്വസിക്കുക, വിശ്വസിക്കുന്നത് പഠിപ്പിക്കുക, പഠിപ്പിക്കുന്നത് നടപ്പിലാക്കുക, അങ്ങനെ ജീവിതം ക്രിസ്തുവിൻ്റെ ശിഷ്യന്മാരുടെ മാതൃകയാകാനും ദൈവത്തിൻ്റെ സഭയായ വിശുദ്ധ ഭവനം പണിയുന്നതിൽ സംഭാവന നൽകാനും ശ്രമിക്കണം. തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നന്ദി പറയുകയാണെന്ന് ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. നവവൈദികരില്‍ 11 പേർ പ്യൂബ്ല അതിരൂപതയിലെ പൊന്തിഫിക്കൽ പാലഫോക്സിയാനോ ആഞ്ചലോപൊളിറ്റാനോ സെമിനാരിയിൽ പരിശീലനം നേടിയവരാണ്. മറ്റൊരാൾ റിഡെംപ്‌റ്റോറിസ് സെമിനാരിയിൽ നിന്നാണ് വൈദിക പഠനം പൂര്‍ത്തീകരിച്ചത്. 2009 ഏപ്രിലിൽ പ്യൂബ്ലയിൽ ഉത്തരവാദിത്വം ഏറ്റെടുത്തതിന്, ശേഷം ബിഷപ്പ് വിക്ടർ മൊത്തം 126 വൈദികര്‍ക്ക് തിരുപ്പട്ടം നല്‍കിയിട്ടുണ്ട്. അതിരൂപതയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, 297 ഇടവകകളിലും അർദ്ധ ഇടവകകളിലുമായി 379 രൂപത വൈദികരാണ് സേവനം ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫിലും സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫ് സമൂഹങ്ങളില്‍ അംഗങ്ങളായ 99 വൈദികരും സേവനം തുടരുന്നുണ്ട്.
Image: /content_image/News/News-2024-02-13-16:18:49.jpg
Keywords: മെക്സി
Content: 22675
Category: 1
Sub Category:
Heading: പ്രഥമ സ്ഥാനം ദൈവത്തിനു നൽകണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അപരനോടുള്ള തുറവിയുടെയും സ്നേഹത്തിന്റെയും അടിസ്ഥാനം ദൈവത്തോടുള്ള ബന്ധത്തിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നും, അതിനാൽ ജീവിതത്തിൽ ദൈവത്തിന് പ്രഥമ സ്ഥാനം നൽകണമെന്നും ഫ്രാൻസിസ് പാപ്പ. യുകെ വംശജനും, എഴുത്തുകാരനുമായ ഓസ്റ്റിൻ ഐവറിയുടെ 'First belong to God '(ആദ്യം ദൈവത്തിനു സ്വന്തമാവുക) എന്ന പുതിയ ഗ്രന്ഥത്തിനു എഴുതിയ ആമുഖ കുറിപ്പിലാണ് ഇക്കാര്യം ഫ്രാൻസിസ് പാപ്പ കുറിച്ചിരിക്കുന്നത്. ജീവിതം യഥാർത്ഥത്തിൽ എന്താണെന്നു തിരിച്ചറിയണമെങ്കിൽ സഹജീവികളോടുള്ള തുറവി ആവശ്യമാണെന്നും, അതിനു നമ്മെ പ്രചോദിപ്പിക്കുന്നത്, ജീവിതമെന്ന സമ്മാനം പിതാവായ ദൈവത്തിൽ നിന്നു നമുക്ക് ലഭിച്ചതാണെന്നുള്ള ബോധ്യമാണെന്നും പാപ്പ എടുത്തു പറഞ്ഞു. ദൈവത്തിന്റെ സ്നേഹം അതിന്റെ മൂർദ്ധന്യതയിൽ നമുക്ക് മനസിലാക്കിത്തരുന്നത്, തന്റെ പീഡാനുഭവത്തിലൂടെയും, മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും, ദൈവം നേടിത്തന്ന പോരാട്ടവിജയമാണ്. എന്നാൽ ഇന്നും ലൗകികമായ പ്രലോഭനങ്ങൾ, ഉണ്ട്. അവ നമ്മിൽ തന്നെ ഒതുങ്ങികൂടുവാനും, ജീവിതമെന്നാൽ പരമാധികാരവും സ്വയം പര്യാപ്തനുമാണെന്ന മിഥ്യാധാരണ നമ്മിൽ ഉടലെടുക്കുവാൻ കാരണമാകുന്നു. ഈ പ്രലോഭനങ്ങൾക്കെതിരെ പോരാടുവാൻ സഭ നൽകുന്ന കൃപയുടെ നീർചാലുകളായ കൂദാശകളുടെ പരികർമ്മങ്ങളും, മറ്റു ഭക്താനുഷ്ഠാനങ്ങളും സഹായകരമാണ്. ഇപ്രകാരം ദൈവീകകൃപയിൽ ആശ്രയം വച്ചുകൊണ്ട് ജീവിക്കുന്നവരാണ് യഥാർത്ഥ ശിഷ്യര്‍.സഹജീവികളോടുള്ള കരുണാർദ്രമായ സ്നേഹം ദൈവീക ശിഷ്യത്വത്തിന്റെ ഭാവമാണ്. അതിനാലാണ് തന്റെ പത്രോസിനടുത്ത അജപാലശുശ്രൂഷയിൽ കുടിയേറ്റ പ്രശ്നങ്ങളും, പൊതു ഭവനത്തിന്റെ തകർച്ചയുമെല്ലാം ഏറ്റെടുക്കുവാൻ താൻ തയ്യാറായത്. കൃപയുടെ നീർചാലുകളുടെ തുറവി, താൻ പ്രഥമമായി ദൈവത്തിന് സ്വന്തമാണെന്നുള്ള ചിന്തയിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നും പാപ്പ അനുസ്മരിച്ചു.
Image: /content_image/News/News-2024-02-13-20:14:11.jpg
Keywords: പാപ്പ
Content: 22676
Category: 18
Sub Category:
Heading: അനാവശ്യ ആർഭാടങ്ങൾ സഭയിലും സമൂഹത്തിലും കൂടുന്നു, നിയന്ത്രിച്ചേ മതിയാവൂ: മാർ റാഫേൽ തട്ടിൽ
Content: ഭരണങ്ങാനം: അനാവശ്യ ആർഭാടങ്ങൾ സഭയിലും സമൂഹത്തിലും കൂടിവരികയാണെന്നും ആർഭാടങ്ങൾ നിയന്ത്രിച്ചേ മതിയാവൂവെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. സാമൂഹിക പ്രതിബദ്ധതയുള്ള സഭയായി മാറുകയെന്നുള്ളത് സീറോമലബാർ സഭയുടെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. വലിയ പള്ളിഗോപുരങ്ങൾ ഉയർത്തുന്നത് നിയന്ത്രിക്കണം. നാട്ടിൽ ധാരാളം പാവപ്പെട്ടവരുണ്ടെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേര്‍ത്തു. പാവങ്ങ ളുടെ പക്ഷം ചേരാൻ സഭയ്ക്കു കഴിയണം. സ്വീകരണങ്ങളിൽ ഷാളുകളും ബൊക്കെയുമൊക്കെ ലഭിക്കുന്നതിലും ഇഷ്ടം മുണ്ടുകളും ഷർട്ടും ലഭിക്കുന്നതിനോടാണെന്നും അദ്ദേഹം പറഞ്ഞു. അതാകുമ്പോൾ മറ്റുള്ളവർക്ക് കൊടു ക്കാമല്ലോ. ശത്രുക്കൾ പുറത്തല്ല അകത്താണ്. ഒരു കുടുംബമെന്ന രീതിയിൽ ജീവിക്കാൻ കഴിയണമെന്നും സീറോമലബാർ സഭയിലെ പുളിമാവാണ് പാലാ രൂപതയെന്നും മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു. സഹനങ്ങളെ സ്നേഹത്തോടെ സ്വീകരിച്ച് ഊർജമാക്കി മാറ്റിയവളാണ് വിശുദ്ധ അൽഫോൻസാമ്മ. എല്ലാവരും ഒന്നായി തീരുകയാണ് വേണ്ടത്. പ്രതിസ ന്ധികളിലൂടെയാണ് സീറോമലബാർ സഭ കടന്നു പോകുന്നതെന്നും ദൈവത്തിൻ ആശ്രയിച്ച് മൂന്നോട്ടു പോകുമ്പോൾ പ്രതിസന്ധികൾ അവസാ നിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. തീർത്ഥാടന കേന്ദ്രത്തിലെത്തിയ മേജർ ആർച്ച് ബിഷപ്പിനെ തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ. അഗസ്റ്റിൻ പാലക്കപറമ്പിൽ, ഭരണങ്ങാനം പള്ളി വികാരി ഫാ. സഖറിയാസ് അട്ടപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ വൈദികരും സിസ്റ്റേഴ്സു‌ം വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.വിശുദ്ധ അൽഫോൻസമ്മയുടെ കബറിടത്തിങ്കൽ പ്രാർത്ഥന നടത്തിയ ശേഷം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശവും നൽകി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, വൈദികർ, സിസ്റ്റേഴ്‌സ്, വിശ്വസികൾ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2024-02-14-09:45:08.jpg
Keywords: തട്ടി
Content: 22677
Category: 1
Sub Category:
Heading: പന്ത്രണ്ടുപേരിൽ ഒരുവൻ | നോമ്പുകാല ചിന്തകൾ | മൂന്നാം ദിവസം
Content: പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ്‌ സ്‌കറിയോത്താ പ്രധാന പുരോഹിതന്‍മാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക്‌ എന്തു തരും? അവര്‍ അവന്‌ മുപ്പതുവെള്ളിനാണയങ്ങള്‍ വാഗ്‌ദാനം ചെയ്‌തു (മത്തായി 26: 14-15) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മൂന്നാം ദിവസം ‍}# വിശുദ്ധ ഗ്രന്ഥത്തിൽ, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്ന ഭാഗത്ത് "പന്ത്രണ്ടു പേരിൽ ഒരുവനായ യൂദാസ്" എന്ന് മൂന്ന് സമാന്തര സുവിശേഷങ്ങളിലും യൂദാസിനെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നുണ്ട്. എന്തിനായിരിക്കും ഒറ്റുകാരനായ യൂദാസിനെ "പന്ത്രണ്ടുപേരിൽ ഒരുവൻ" എന്ന് പ്രത്യേകം എടുത്തു പറയുന്നത്? ഇതേക്കുറിച്ച് സഭാപിതാവായ അലക്‌സാഡ്രിയായിലെ സിറിൽ ഇപ്രകാരമാണ് പറയുന്നത്: അവൻ പന്ത്രണ്ടുപേരിൽ ഒരുവനായിരുന്നു എന്നു സുവിശേഷം വ്യക്തമാക്കുന്നു. ഇത് ഒറ്റുകാരന്റെ പാപത്തിന്റെ ആഴം വ്യക്തമാക്കാനാണ്. കർത്താവ് മറ്റു പതിനൊന്നു പേരോടുമൊപ്പം അവനെ ആദരിക്കുകയും ശ്ലൈഹീക പദവിയാൽ അലങ്കരിക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടവനും പ്രിയങ്കരനുമായിരുന്ന അവനെ അവിടുന്ന് വിശുദ്ധ മേശയിങ്കൽ സ്വീകരിക്കുകയും ഉന്നതമായ ബഹുമതി നല്‌കുകയും ചെയ്‌തു. എന്നാൽ, അതു കർത്താവിൻ്റെ കൊലയാളികൾക്ക് അവിടുത്തെ കണ്ടെത്താനുള്ള വഴിയായി ഭവിച്ചു. അവൻ്റെ വീഴ്ച്‌ചയുടെ ആഴത്തെക്കുറിച്ച് എത്രയധികം കണ്ണീർപൊഴിച്ചാലും മതിയാവില്ല. ഏതു വിലാപ ഗാനമാണ് അവനു പര്യാപ്‌തമായുള്ളത്? വില കുറഞ്ഞ നാണയത്തുട്ടുകളെപ്രതി അവൻ മിശിഹായിൽനിന്ന് അകലുകയും ദൈവത്തിലുള്ള പ്രത്യാശ നഷ്ട‌പ്പെടുത്തുകയും ചെയ്തു. മിശിഹായുടെ യഥാർത്ഥ അനുയായികൾക്കുവേണ്ടി ഒരുക്കപ്പെട്ടിരുന്ന ബഹുമതിയും കിരീടവും ജീവനും മഹത്വവും അവൻ നഷ്‌ടപ്പെടുത്തി; അതോടൊപ്പം കർത്താവിന്റെ കൂടെ ഭരിക്കുന്നതിനുള്ള അവകാശവും. (Commentary on Luke, Homily 148). ഒരു പാപം അത് ആരു ചെയ്യുന്നു എന്നതനുസരിച്ച് പാപത്തിന്റെ ഗൗരവവും വർദ്ധിക്കുന്നു. മാമ്മോദീസയിലൂടെ ക്രിസ്‌തുവിന്റെ മൗതിക ശരീരത്തിലെ അംഗങ്ങളായി തീർന്നവർ ദൈവത്തോട് അവിശ്വസ്തത കാണിക്കുമ്പോൾ അത് മാരകമായ വീഴ്‌ചയായി തീരുന്നു. യൂദാസ് വിലകുറഞ്ഞ നാണയത്തുട്ടുകളെപ്രതി മിശിഹായിൽ നിന്ന് അകലുകയും ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്‌തു. അതുപോലെ ഈ ലോകം നമ്മുടെ മുൻപിൽ വച്ചുനീട്ടുന്ന പണവും പ്രശസ്‌തിയും സുഖഭോഗങ്ങളും നമ്മെ ക്രിസ്തുവിൽ നിന്നും അകറ്റിയിട്ടുണ്ടങ്കിൽ, ഈ നോമ്പുകാലത്ത് നമ്മുക്ക് അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരാം. അതിനായി അനുതാപമുള്ള ഒരു ഹൃദയം നൽകി നമ്മളെ നവീകരിക്കണമേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-02-14-10:19:58.jpg
Keywords: നോമ്പുകാല