category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രഥമ സ്ഥാനം ദൈവത്തിനു നൽകണം: ഫ്രാൻസിസ് പാപ്പ
Content വത്തിക്കാന്‍ സിറ്റി: അപരനോടുള്ള തുറവിയുടെയും സ്നേഹത്തിന്റെയും അടിസ്ഥാനം ദൈവത്തോടുള്ള ബന്ധത്തിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നും, അതിനാൽ ജീവിതത്തിൽ ദൈവത്തിന് പ്രഥമ സ്ഥാനം നൽകണമെന്നും ഫ്രാൻസിസ് പാപ്പ. യുകെ വംശജനും, എഴുത്തുകാരനുമായ ഓസ്റ്റിൻ ഐവറിയുടെ 'First belong to God '(ആദ്യം ദൈവത്തിനു സ്വന്തമാവുക) എന്ന പുതിയ ഗ്രന്ഥത്തിനു എഴുതിയ ആമുഖ കുറിപ്പിലാണ് ഇക്കാര്യം ഫ്രാൻസിസ് പാപ്പ കുറിച്ചിരിക്കുന്നത്. ജീവിതം യഥാർത്ഥത്തിൽ എന്താണെന്നു തിരിച്ചറിയണമെങ്കിൽ സഹജീവികളോടുള്ള തുറവി ആവശ്യമാണെന്നും, അതിനു നമ്മെ പ്രചോദിപ്പിക്കുന്നത്, ജീവിതമെന്ന സമ്മാനം പിതാവായ ദൈവത്തിൽ നിന്നു നമുക്ക് ലഭിച്ചതാണെന്നുള്ള ബോധ്യമാണെന്നും പാപ്പ എടുത്തു പറഞ്ഞു. ദൈവത്തിന്റെ സ്നേഹം അതിന്റെ മൂർദ്ധന്യതയിൽ നമുക്ക് മനസിലാക്കിത്തരുന്നത്, തന്റെ പീഡാനുഭവത്തിലൂടെയും, മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും, ദൈവം നേടിത്തന്ന പോരാട്ടവിജയമാണ്. എന്നാൽ ഇന്നും ലൗകികമായ പ്രലോഭനങ്ങൾ, ഉണ്ട്. അവ നമ്മിൽ തന്നെ ഒതുങ്ങികൂടുവാനും, ജീവിതമെന്നാൽ പരമാധികാരവും സ്വയം പര്യാപ്തനുമാണെന്ന മിഥ്യാധാരണ നമ്മിൽ ഉടലെടുക്കുവാൻ കാരണമാകുന്നു. ഈ പ്രലോഭനങ്ങൾക്കെതിരെ പോരാടുവാൻ സഭ നൽകുന്ന കൃപയുടെ നീർചാലുകളായ കൂദാശകളുടെ പരികർമ്മങ്ങളും, മറ്റു ഭക്താനുഷ്ഠാനങ്ങളും സഹായകരമാണ്. ഇപ്രകാരം ദൈവീകകൃപയിൽ ആശ്രയം വച്ചുകൊണ്ട് ജീവിക്കുന്നവരാണ് യഥാർത്ഥ ശിഷ്യര്‍.സഹജീവികളോടുള്ള കരുണാർദ്രമായ സ്നേഹം ദൈവീക ശിഷ്യത്വത്തിന്റെ ഭാവമാണ്. അതിനാലാണ് തന്റെ പത്രോസിനടുത്ത അജപാലശുശ്രൂഷയിൽ കുടിയേറ്റ പ്രശ്നങ്ങളും, പൊതു ഭവനത്തിന്റെ തകർച്ചയുമെല്ലാം ഏറ്റെടുക്കുവാൻ താൻ തയ്യാറായത്. കൃപയുടെ നീർചാലുകളുടെ തുറവി, താൻ പ്രഥമമായി ദൈവത്തിന് സ്വന്തമാണെന്നുള്ള ചിന്തയിൽ നിന്നുമാണ് ഉടലെടുക്കുന്നതെന്നും പാപ്പ അനുസ്മരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-13 20:13:00
Keywordsപാപ്പ
Created Date2024-02-13 20:14:11