Contents

Displaying 22201-22210 of 24987 results.
Content: 22617
Category: 1
Sub Category:
Heading: സ്പെയിനില്‍ യേശുവിനെ അല്‍പ്പ വസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെ പ്രതിഷേധം കനക്കുന്നു
Content: സെവില്ല: സ്പെയിനിലെ സെവില്ലയിൽ യേശുവിനെ അൽപ വസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെ കത്തോലിക്കാ സംഘടനകൾ രംഗത്തെത്തി. സലുഷ്ടിയാനോ ഗാർസിയ വരച്ച ചിത്രത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ച് പ്രദർശനത്തിനു വേണ്ടിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക, ആഭിമുഖ്യമുള്ള ഭാവങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം വരച്ചിരിക്കുന്നതെന്നും പ്രതിഷേധാര്‍ഹമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ പോളിസി എന്ന യാഥാസ്ഥിതിക കത്തോലിക്കാ സംഘടന പ്രസ്താവിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംഘടന രംഗത്തുണ്ട്. ചിത്രം വിശുദ്ധ വാരത്തിന്റെ യഥാർത്ഥ അർത്ഥത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് പറഞ്ഞ സംഘടന അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിശുദ്ധ വാരത്തില്‍ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആളുകൾക്ക് പ്രകോപനം സൃഷ്ടിക്കുന്നതാണ് ചിത്രമെന്ന് സ്പെയിനിലെ വോക്സ് പാർട്ടി അംഗമായ ജാവീർ നവാരോ പ്രതികരിച്ചു. എന്നാൽ പ്രതിഷേധങ്ങൾ ശക്തമായിട്ടും ചിത്രത്തിനെ ഗാർസിയ ന്യായീകരിച്ചത് വിവാദമായിട്ടുണ്ട്. കഴിഞ്ഞവർഷം സ്വവർഗാനുരാഗികളായ പുരുഷന്മാരുടെ സാന്നിധ്യത്തിൽ യേശു മലയില്‍ പ്രസംഗം നടത്തുന്ന രംഗം വരച്ചുണ്ടാക്കിയ ചിത്രം യൂറോപ്യൻ പാർലമെൻറിൽ പ്രദർശിപ്പിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു.
Image: /content_image/News/News-2024-02-03-17:00:53.jpg
Keywords: വിവാദ
Content: 22618
Category: 1
Sub Category:
Heading: എൻബിസിഎൽസി ചെയർമാനായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ
Content: ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ജനറൽബോഡി സമ്മേളനത്തിൽ ദേശീയ കേന്ദ്രങ്ങളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു. ബംഗളൂരു ആസ്ഥാനമായുള്ള എൻബിസിഎൽസി ചെയർമാനായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു. ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ കല്ലുപുരയാണ് കാരിത്താസ് ഇന്ത്യ ചെയർമാൻ. സിബിസിഐ സൊസൈറ്റി ഫോർ മെഡിക്കൽ എഡ്യുക്കേഷൻ, നോർത്ത് ഇന്ത്യ ചെയർമാനായി ബിഷപ്പ് ഡോ. ആനന്ദ് ജോജോയും ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ചെയർ മാനായി ആർച്ച്ബിഷപ് ഡോ. വിക്ടർ ഹെൻറി താക്കൂറും തെരഞ്ഞെടുക്കപ്പെട്ടു.
Image: /content_image/News/News-2024-02-04-11:14:40.jpg
Keywords: പോളി
Content: 22619
Category: 1
Sub Category:
Heading: കൗദാശിക വാക്യങ്ങളും വസ്തുക്കളും മാറ്റാൻ പാടില്ല: വത്തിക്കാന്‍ വിശ്വാസ തിരുസംഘം
Content: വത്തിക്കാന്‍ സിറ്റി: കൂദാശകളില്‍ ഉപയോഗിയ്ക്കുന്ന പ്രാര്‍ത്ഥനകളിലെ വാക്യങ്ങളിലും കൗദാശിക വസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവായിരിക്കുമെന്ന് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ ഔദ്യോഗിക കുറിപ്പ്. “ജെസ്തിസ് വെർബിസ്ക്വേ” (Gestis verbisque) എന്ന ലത്തീൻ ശീർഷകത്തിലുള്ള കുറിപ്പ് ശനിയാഴ്ചയാണ് (03/02/24) വിശ്വാസ തിരുസംഘം പുറപ്പെടുവിച്ചത്. സഭയുടെ ആരാധനാക്രമ ജീവിതത്തിൻ്റെ സൂക്ഷിപ്പുകാരും പരിപോഷകരും എന്ന നിലയിലുള്ള ബിഷപ്പുമാരെ അവരുടെ ചുമതലകളിൽ സഹായിക്കാനാണ് പുതിയ കുറിപ്പ്. തിരുസംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവേൽ ഫെർണാണ്ടസും സെക്രട്ടറി മോൺസിഞ്ഞോർ അർമാന്തോ മത്തേയൊയും ഒപ്പുവെച്ച കുറിപ്പിന് ഫ്രാൻസിസ് പാപ്പ ജനുവരി 31-ന് അംഗീകാരം നല്‍കിയിരിന്നു. കൂദാശയുടെ പരികർമ്മത്തിനായുള്ള നിർദ്ദിഷ്ട വാക്യങ്ങളും അതിനുപയോഗിക്കേണ്ട വസ്തുക്കളും കാര്‍മ്മികന് യഥേഷ്ടം മാറ്റാൻ പാടില്ലയെന്നും അങ്ങനെ ചെയ്യുന്ന പക്ഷം ആ കൂദാശ അസാധുവാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കാനൻ നിയമസംഹിതയിൽ സംഗ്രഹിച്ചിരിക്കുന്നത് പ്രകാരം അധികാരികൾ പുറപ്പെടുവിച്ച ആരാധനാക്രമ ഗ്രന്ഥങ്ങളിൽ ‘ഒന്നും കൂട്ടിച്ചേർക്കുകയോ' നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്യാതെ അത് വിശ്വസ്തതയോടെ നിരീക്ഷിക്കേണ്ടതാണ്. പദാർത്ഥത്തിലേക്കോ രൂപത്തിലേക്കോ ഉള്ള ഏകപക്ഷീയമായ മാറ്റങ്ങൾ കൂദാശ കൃപയുടെ ഫലപ്രദമായ ദാനത്തെ അപകടത്തിലാക്കുന്നു. പരിശുദ്ധാത്മാവിൻ്റെ വിശുദ്ധീകരണ ശക്തി കൂദാശകളുടെ അടയാളങ്ങളിലൂടെ വിശ്വാസികളിൽ പ്രവർത്തിക്കുന്നു. അവരെ കർത്താവായ ക്രിസ്തു എന്ന മൂലക്കല്ലിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ആത്മീയ മന്ദിരത്തിൻ്റെ ജീവനുള്ള കല്ലുകളാക്കി മാറ്റുന്നു. അവരെ ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിൽ പങ്കാളികളാക്കുന്നു. പങ്കുവെച്ച കുറിപ്പ് കേവലം സാങ്കേതികതയുടെയോ കാർക്കശ്യത്തിന്റെയോ പ്രശ്നമല്ലായെന്നും പ്രത്യുത, ദൈവത്തിന്റെ പ്രവർത്തനത്തിൻറെ മുൻഗണനയെ സുവ്യക്തമായി പ്രകടിപ്പിക്കുകയും ക്രിസ്തു ശരീരമായ സഭയുടെ ഐക്യം താഴ്മയോടെ സംരക്ഷിക്കുകയുമാണെന്നും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു.
Image: /content_image/News/News-2024-02-04-12:07:20.jpg
Keywords: കൂദാശ
Content: 22620
Category: 1
Sub Category:
Heading: വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടത്തില്‍ വിജയം; യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി
Content: കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത 'ആന്റണി' സിനിമയിലെ വിശുദ്ധ ഗ്രന്ഥ അവഹേളനത്തിനെതിരെ നിയമപോരാട്ടം നേടി വിജയം നേടിയ യുവാവിന് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി. കോലഞ്ചേരി സ്വദേശിയായ ജോജി എന്ന യുവാവ് ക്രിസ്തു വിശ്വാസത്തിന് വേണ്ടി നടത്തിയ ഒറ്റയാള്‍ നിയമപോരാട്ടത്തില്‍ ഒടുവില്‍ അനുകൂല വിധി നേടുകയായിരിന്നു. സിനിമയിലെ വിശുദ്ധ ബൈബിളിനുള്ളില്‍ വെട്ടിമാറ്റിയ സ്ഥലത്തു തോക്ക് ഉള്‍ക്കൊള്ളിച്ചുള്ള രംഗമാണ് വിവാദമായത്. രംഗം കണ്ടപ്പോള്‍ വലിയ ദുഃഖം തോന്നിയിരിന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിഷേധം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്നു ജോജി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. നിരവധി പേരാണ് ഈ പോസ്റ്റ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സിനിമയുടെ പോസ്റ്റര്‍ പോസ്റ്റിനോടൊപ്പം ഉപയോഗിച്ചതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ കോപ്പിറൈറ്റ് ലംഘനംചൂണ്ടിക്കാട്ടി ഫേസ്ബുക്കിന് നല്കിയ പരാതിയില്‍ പോസ്റ്റ് അപ്രത്യക്ഷമായി. വിഷയത്തില്‍ തുടര്‍ന്നും ഇടപെടണമെന്ന ശക്തമായ തോന്നല്‍ ഉണ്ടായതോടെയാണ് ഇടവകാംഗമായ അഭിഭാഷകനെ സമീപിച്ചത്. ആദ്യപടിയായി സിനിമയിലെ രംഗം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡിന് പരാതി അയയ്ക്കുകയാണ് ചെയ്തത്. മറുപടി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. ഇതിനിടെ സിനിമയില്‍ ബൈബിളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇല്ലായെന്നും തെറ്റായ ആരോപണമാണെന്നും പ്രൊഡ്യൂസര്‍ സെന്‍സര്‍ ബോര്‍ഡിന് മെയില്‍ അയച്ചതോടെ വിഷയം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനമെടുത്തു. സിനിമയിലെ വിവാദ ദൃശ്യത്തിലെ റോമാക്കാര്‍ക്ക് എഴുതിയ ലേഖന ഭാഗത്തിന്റെ ചിത്രവും യഥാര്‍ത്ഥ ബൈബിളിലെ ഭാഗങ്ങളും ഒന്നാണെന്ന് ജോജി കോടതിയില്‍ വ്യക്തമാക്കി. കോടതി അവധിക്കു ശേഷം, സെന്‍സര്‍ ബോര്‍ഡിന്റെ വക്കീല്‍ കോടതിയില്‍ ഹാജരായപ്പോള്‍ വിവാദമായ രംഗം സീന്‍ അവ്യക്തമാക്കി അവതരിപ്പിക്കുവാന്‍ സിനിമയ്ക്കു പിന്നിലുള്ളവര്‍ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരിന്നു. ജനുവരി 12നു സിനിമ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയപ്പോള്‍ രംഗത്തിലെ ബൈബിള്‍ ഭാഗം അവ്യക്തമാക്കിയാണ് പ്രദര്‍ശനത്തിനെത്തിയത്. ഇക്കാര്യം കോടതിയില്‍ അറിയിച്ചതോടെ തീര്‍പ്പ് കല്‍പ്പിക്കുകയായിരിന്നുവെന്നും ജോജി 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. ക്രൈസ്തവ വിരുദ്ധ അവേഹളനം നിറഞ്ഞ ഉള്ളടക്കമുള്ള സിനിമകള്‍ക്കു എതിരെ നിയമപരമായി മുന്നോട്ട് പോയാല്‍ ഫലമുണ്ടാകുമെന്ന സൂചനയാണ് ഈ കേസിലൂടെ വ്യക്തമായിരിക്കുന്നതെന്നും ജോജി പറയുന്നു. കേസിന്റെ വിജയത്തിന് പിന്നില്‍ പ്രാര്‍ത്ഥനയുടെ വലിയ ശക്തിയുണ്ടെന്നും ജോജി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ക്രിസ്തീയ അവഹേളനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി വിജയം സ്വന്തമാക്കിയ ജോജിക്ക് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ക്രൈസ്തവ വിശാസം ശക്തമായി പ്രഘോഷിക്കുന്ന വ്യക്തി കൂടിയാണ് ജോജി. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ജോജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ജീവസമൃദ്ധി' പ്രോലൈഫ് പദ്ധതി ഏറെ ശ്രദ്ധ നേടിയിരിന്നു. 115 ദമ്പതികള്‍ക്കു 'ജീവസമൃദ്ധി' പദ്ധതി വഴി ജോജിയും കൂട്ടരും സഹായം ലഭ്യമാക്കിയിട്ടുണ്ട്. ➤➤➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤➤➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-04-18:59:34.jpg
Keywords: ജോജി, നിയമ
Content: 22621
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം: കേരള കൗൺസിൽ ഓഫ് ചർച്ചസ്
Content: തിരുവനന്തപുരം: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കിയുള്ള ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണമെന്നും ക്രൈസ്‌തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യം ആണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബീയോസ് മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, സ്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കുക, ദളിത് ക്രൈസ്തവരുടെ പിൻവലിച്ച ആനുകൂല്യങ്ങൾ തിരികെ നൽകുക, പൂർണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണ നീതി യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. ജാഥാ ക്യാപ്റ്റൻ കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി .തോമസ്, വൈസ് പ്രസിഡന്റ് മേജർ ആശാ ജസ്റ്റിൻ, ബിഷപ്പ് ഡോ. സെൽവസ് പ്രമോദ്, ബിഷപ്പ് ഓസ്റ്റിൻ എം.എ.പോൾ, മാർത്തോമാ സഭാ സെക്രട്ടറി എബി. ടി .മാമ ൻ, ഓ .പി.ജോൺ, കൺവീനർമാരായ എ.ആർ. നോബിൾ, അലക്സ് പി.ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-02-05-10:51:15.jpg
Keywords: കൗൺസി
Content: 22622
Category: 1
Sub Category:
Heading: മൂന്നുവർഷത്തിനിടെ പാശ്ചാത്യ ലോകത്ത് ക്രൈസ്തവർക്കെതിരെ 168 മതസ്വാതന്ത്ര്യ ലംഘനങ്ങൾ; പുതിയ റിപ്പോര്‍ട്ട്
Content: ലണ്ടന്‍: മൂന്നുവർഷത്തിനിടെ പാശ്ചാത്യലോകത്ത് ക്രൈസ്തവർക്ക് നേരെ 168 മതസ്വാതന്ത്ര്യ ലംഘന കേസുകൾ നടന്നതായി പുതിയ റിപ്പോര്‍ട്ട്. 16 രാജ്യങ്ങളിൽ നടന്ന കേസുകളെ സംബന്ധിച്ച് ഫാമിലി റിസർച്ച് കൗൺസിലിന്റെ സെൻറർ ഫോർ റിലീജിയസ് ലിബർട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. പൊതുസ്ഥലത്ത് സുവിശേഷപ്രഘോഷണം നടത്തിയതിനും, പ്രാർത്ഥിച്ചതിനും ലഭിച്ച പിഴയും, അറസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. "ഫ്രീ ടു ബിലീവ്? ദ ഇൻഡൻസിഫയിങ് ഇൻഡോളറൻസ് ടു വേർഡ് ക്രിസ്ത്യൻസ് ഇൻ ദ വെസ്റ്റ്" എന്ന പേരിലാണ് സെൻറർ ഫോർ റിലീജിയസ് ലിബർട്ടി ഗവേഷണ ഫലം പുറത്തുവിട്ടിരിക്കുന്നത്. 2020 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 58 കേസുകള്‍ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോള്‍, കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 36 ആണ്. 43 കേസുകൾ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ സ്പെയിൻ, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളുമുണ്ട്. പാശ്ചാത്യ ജനാധിപത്യ ലോകത്ത് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിൽ ഗവേഷണ വിഭാഗത്തിൻറെ അധ്യക്ഷൻ ഏരിയൽ ഡെൽ ടുർകോ ആശങ്ക രേഖപ്പെടുത്തി. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ എണ്ണത്തിൽ 2020നു ശേഷം കുറവുണ്ടായിട്ടുണ്ടെങ്കിലും, ക്രൈസ്തവർക്ക് നേരെ അവരുടെ വിശ്വാസത്തിൻറെ പേരിൽ നടക്കുന്ന വിവേചനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ചുറ്റുമുള്ള ബഫർ സോൺ നിയമങ്ങൾ അടക്കം മതസ്വാതന്ത്ര്യ ലംഘനത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.
Image: /content_image/News/News-2024-02-05-11:11:06.jpg
Keywords: യൂറോ
Content: 22623
Category: 1
Sub Category:
Heading: വിയറ്റ്നാമില്‍ ഭവനത്തില്‍ പ്രാർത്ഥന കൂട്ടായ്മ നടത്തിയതിന് ക്രൈസ്തവ വിശ്വാസിയ്ക്കു നാലര വർഷത്തെ തടവ്
Content: ഹോ ചി മിൻ സിറ്റി: വിയറ്റ്നാമില്‍ തൻ്റെ വീട്ടിൽ പ്രാർത്ഥന നടത്തിയതിന് ക്രൈസ്തവ വിശ്വാസിയെ 4.5 വർഷത്തെ തടവിന് ശിക്ഷിച്ചതായി റിപ്പോര്‍ട്ട്. കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യത്തു ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു വിധേയമാകുന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്ത. സെൻട്രൽ ഹൈലാൻഡ്‌സ് ഇവാഞ്ചലിക്കൽ സമൂഹവുമായി ബന്ധമുള്ള നെയ് വൈ ബ്ലാങ്ങിനെ (48) കഴിഞ്ഞ വെള്ളിയാഴ്ചയാണ് തടവിന് ശിക്ഷിച്ചത്. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികൾക്ക് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. വിയറ്റ്നാമീസ് സർക്കാർ പ്രാർത്ഥനയെ അവരുടെ അധികാരത്തിനും നിയമസാധുതയ്ക്കും നേരിട്ടുള്ള ഭീഷണിയായാണ് കാണുന്നതെന്നു ക്രിസ്ത്യൻ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സംഘടനയുടെ അധ്യക്ഷന്‍ മെർവിൻ തോമസ് പ്രസ്താവിച്ചു. വിയറ്റ്‌നാമിലെ മനുഷ്യാവകാശ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തു മതപരവും വംശീയവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിൻ്റെ ഉദാഹരണമാണിത്. ഇത് പലപ്പോഴും ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ രൂക്ഷമാണെന്നും ക്രിസ്ത്യൻ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പ്രസ്താവിച്ചു. ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ് വിയറ്റ്നാം. രാജ്യത്തെ 55% ജനങ്ങളും ബുദ്ധമതമാണ് പിന്തുടരുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ആദ്യത്തെ പോർച്ചുഗീസ് മിഷ്ണറിമാർ വിയറ്റ്നാമിൽ എത്തിചേരുന്നത്. 9.6 മില്യണ്‍ വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവരായിട്ടുള്ളത്. ആകെ ജനസംഖ്യയുടെ 9.7% മാത്രമാണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. 2020-ൽ രാജ്യത്തെ ജനസംഖ്യ കണക്കുകള്‍ പ്രകാരം ക്രൈസ്തവരില്‍ 7% കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള 'ഓപ്പണ്‍ഡോഴ്സ്' പട്ടികയില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്താണ് വിയറ്റ്നാം. ➤➤➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤➤➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-05-13:33:55.jpg
Keywords: വിയറ്റ്നാ
Content: 22624
Category: 1
Sub Category:
Heading: നൈജീരിയയില്‍ രണ്ട് കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിലെ പങ്ക്‌ഷിന്‍ രൂപതാപരിധിയില്‍ നിന്ന് രണ്ടു കത്തോലിക്ക വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി. ക്ലരീഷ്യന്‍ മിഷ്ണറിമാര്‍ എന്നറിയപ്പെടുന്ന മിഷ്ണറീസ് സൺസ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. കെന്നത്ത് കൻവ, ഫാ. ജൂഡ് നവാച്ചുക്വു എന്നിവരാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായത്. ഫാ. കൻവ, പങ്ക്‌ഷിന്‍ രൂപതയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സഹവികാരിയായിരിന്നു ഫാ. ജൂഡ്. ഫെബ്രുവരി 1 വ്യാഴാഴ്‌ച രാത്രി ഇടവക റെക്‌റ്ററിയിൽ വെച്ചാണ് വൈദികരെ തട്ടിക്കൊണ്ടുപോയതെന്നു വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥന യാചിക്കുന്നതായി പ്രോവിന്‍ഷ്യാള്‍ സെക്രട്ടറി ഫാ. ഡൊമിനിക്ക് ഉക്പോങ് പറഞ്ഞു. വൈദികരുടെ സുരക്ഷിതത്വത്തിനും അടിമത്തത്തിൽ നിന്ന് പെട്ടെന്നുള്ള മോചനത്തിനുമായി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ഫാ. ഡൊമിനിക്ക് കൂട്ടിച്ചേര്‍ത്തു. വൈദികരുടെ കുരുതിക്കളം എന്നറിയപ്പെടുന്ന നൈജീരിയയില്‍ ക്രിസ്തീയ സമൂഹങ്ങളില്‍ നിന്നുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമായി മാറിയിട്ടുണ്ട്. എളുപ്പത്തില്‍ പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് വൈദികരെയും സന്യാസിനികളെയും തട്ടിക്കൊണ്ടു പോകുന്നത്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും വലിയ ആക്രമണമാണ് ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്നത്. ➤➤➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤➤➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-05-15:57:38.jpg
Keywords: നൈജീ
Content: 22625
Category: 1
Sub Category:
Heading: ഇടവക വികാരികളായ വൈദികരുടെ ആഗോള സമ്മേളനം ഏപ്രിൽ 28 മുതല്‍ റോമില്‍
Content: വത്തിക്കാന്‍ സിറ്റി: സിനഡാത്മകതയെ സംബന്ധിച്ചുള്ള സിനഡ് സമ്മേളനത്തിൻറെ അവസാനത്തെ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരികളായ വൈദികരുടെ ലോക സമ്മേളനം റോമില്‍ ഒരുങ്ങുന്നു. ഏപ്രിൽ 28 മുതല്‍ മെയ് 2 വരെയാണ് സമ്മേളനം നടക്കുക. കത്തോലിക്ക മെത്രാൻ സംഘങ്ങളും പൗരസ്ത്യ സഭകളും തെരഞ്ഞെടുത്തു അയയ്ക്കുന്ന മുന്നൂറോളം വൈദികരായിരിക്കും ഇതിൽ സംബന്ധിക്കുക. മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയവും വൈദികർക്കായുള്ള സംഘവും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വൈദികരുടെ വിവരങ്ങള്‍ മാർച്ച് 15-നകം അതാത് രാജ്യങ്ങളിലെ ബിഷപ്പ് കോൺഫറൻസ് പ്രഖ്യാപിക്കും. ബിഷപ്പ് കോൺഫറൻസിലെ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടാണ് ഓരോ റീജിയണിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വൈദികരുടെ എണ്ണം. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ വൈദികരുടെ വട്ടമേശ ചര്‍ച്ചകള്‍, ആരാധനക്രമ ആഘോഷങ്ങൾ, അജപാലന നിർദേശങ്ങളെക്കുറിച്ചുള്ള ശിൽപ്പശാലകൾ, വിദഗ്ധരുമായുള്ള സംവാദം എന്നിവ നടക്കുമെന്ന് സിനഡ് സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. മെയ് 2ന് ഫ്രാൻസിസ് മാർപാപ്പയുമായി സംസാരിക്കാനും വൈദികർക്ക് അവസരം ലഭിക്കും. മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം ഇക്കൊല്ലം ഒക്ടോബറിലായിരിക്കും നടക്കുക. ➤➤➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤➤➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-05-18:41:50.jpg
Keywords: വൈദിക
Content: 22626
Category: 1
Sub Category:
Heading: ഭരണകൂട നിസംഗത: 118 വര്‍ഷം പഴക്കമുള്ള കാശ്മീരിലെ മിഷ്ണറി സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയുടെ നടുവില്‍
Content: ശ്രീനഗർ: വടക്കൻ കാശ്മീരിൽ ആയിരങ്ങള്‍ക്ക് വിദ്യാഭ്യാസം പകരുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച മിഷ്ണറി സ്കൂള്‍ ഭരണകൂട വേട്ടയാടലിനെ തുടര്‍ന്നു അടച്ചുപൂട്ടലിന്റെ വക്കില്‍. 118 വര്‍ഷം പഴക്കമുള്ള വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളാണ് ഭരണകൂടത്തിന്റെ നിസംഗത പുലര്‍ത്തുന്ന നിലപാടിനെ തുടര്‍ന്നു ഭീഷണി നേരിടുന്നത്. സ്കൂൾ അഡ്മിനിസ്ട്രേഷനു ഭൂമി പട്ടയം പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നു സ്കൂള്‍ അടച്ചുപൂട്ടലിന് വക്കിലാണെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്' ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിൻ്റർഗാർട്ടൻ മുതൽ 12 വരെ 3,000-ത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇത്. ഭൂമി പാട്ടത്തിൻ്റെ രേഖകൾ ഇല്ലാത്തതിനാൽ ബോർഡ് പരീക്ഷകൾക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ അധികാരികൾ വിസമ്മതിച്ചതായാണ് റിപ്പോർട്ട്. 1905-ലാണ് സ്‌കൂൾ മാനേജ്മെന്‍റ് അധികാരികൾ പാട്ടത്തിനെടുത്ത സർക്കാർ ഭൂമിയില്‍ സ്ഥാപിച്ചത്. ഭൂമിയുടെ പാട്ടം കാലഹരണപ്പെടുന്നതിന് മുമ്പ് തന്നെ പുതുക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പിനെ സമീപിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഭൂമിയുടെ പാട്ടത്തിൻ്റെ കാലാവധി 2018-ൽ അവസാനിച്ചു. ബാരാമുള്ളയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാർശ ഉൾപ്പെടെയുള്ള ഫയൽ 2022 ഏപ്രിൽ മുതൽ കശ്മീരിലെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസിൽ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് സ്കൂൾ മാനേജ്‌മെൻ്റ് പറയുന്നു. 2022-ൽ ജമ്മു കശ്മീരിലെ ഗവർണർ ഭരണകൂടം, സ്വകാര്യ സ്കൂളുകൾ ഭൂമിയും കെട്ടിടങ്ങളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കായി 2002 ലെ വിദ്യാഭ്യാസ നിയമത്തിന് കീഴിലുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിന്നു. ഇതേ തുടര്‍ന്നു സർക്കാർ ഭൂമിയിൽ സ്ഥാപിതമായ എല്ലാ സ്വകാര്യ സ്കൂളുകളിലും എൻറോൾ ചെയ്ത കുട്ടികളുടെ വിദ്യാഭ്യാസം അവിടെ നിന്നു പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. അധികാരികൾ ഭൂമി പാട്ടം പുതുക്കാത്തതിനാൽ, ബോർഡ് പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യാൻ സ്കൂൾ വിദ്യാഭ്യാസ ബോർഡ് വിസമ്മതിച്ചതായി റിപ്പോർട്ട്. വരാനിരിക്കുന്ന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കു നേരെ ബി‌ജെ‌പി ഗവണ്‍മെന്‍റ് നടത്തുന്ന വേട്ടയാടലിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് സംഭവത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. ⧪ #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ⧪ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-05-20:42:14.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്