Content | ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ജനറൽബോഡി സമ്മേളനത്തിൽ ദേശീയ കേന്ദ്രങ്ങളുടെ ചെയർമാന്മാരെ തെരഞ്ഞെടുത്തു. ബംഗളൂരു ആസ്ഥാനമായുള്ള എൻബിസിഎൽസി ചെയർമാനായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തെരഞ്ഞെടുക്കപ്പെട്ടു.
ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ കല്ലുപുരയാണ് കാരിത്താസ് ഇന്ത്യ ചെയർമാൻ. സിബിസിഐ സൊസൈറ്റി ഫോർ മെഡിക്കൽ എഡ്യുക്കേഷൻ, നോർത്ത് ഇന്ത്യ ചെയർമാനായി ബിഷപ്പ് ഡോ. ആനന്ദ് ജോജോയും ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ചെയർ മാനായി ആർച്ച്ബിഷപ് ഡോ. വിക്ടർ ഹെൻറി താക്കൂറും തെരഞ്ഞെടുക്കപ്പെട്ടു. |