Contents

Displaying 22261-22270 of 24985 results.
Content: 22678
Category: 1
Sub Category:
Heading: ജെറുസലേമിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് യഹൂദ ചരിത്രകാരൻ
Content: ബെര്‍ലിന്‍/ ജെറുസലേം: ജെറുസലേമിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് യഹൂദ ചരിത്രകാരനായ മൈക്കൽ വോൾഫ്സൺ. ജെറുസലേമിൽ തീവ്ര യഹൂദവാദികള്‍ ബെനഡിക്ടൈൻ മഠാധിപതിക്ക് നേരെ തുപ്പുകയും യേശുവിനെതിരെ അസഭ്യം പറയുകയും ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് ജൂഡിഷ് ആൾജെമൈൻ എന്ന പ്രതിവാര യഹൂദ പത്രത്തിൽ കുറിപ്പിലൂടെ അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അപലപനീയമാണെന്നും വിദ്വേഷം അവസാനിപ്പിക്കാൻ തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജെറുസലേമിൽ, യാഥാസ്ഥിതിക യഹൂദര്‍ ക്രൈസ്തവരുടെയോ മുസ്ലീങ്ങളുടെയോ മേൽ തുപ്പുകയോ അടിക്കുകയോ ചെയ്യുമ്പോൾ അവര്‍ തങ്ങളെ മാതൃക യഹൂദന്മാരായി കണക്കാക്കുന്നു. ആ യാഥാസ്ഥിതിക യഹൂദർ തോറയിലും താൽമൂദിലും പാരമ്പര്യത്തിലും മണിക്കൂറുകളോളം മുഴുകിയിരിക്കുന്നുവെങ്കിലും യഹൂദമതം വ്യക്തമായി അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമല്ല. യഹൂദരായ ഞങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി യഹൂദരോടുള്ള വിദ്വേഷത്തെക്കുറിച്ച് പരാതിപ്പെടുന്നു. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരായ യഹൂദ വിദ്വേഷവും അപലപനീയമാണ്. താന്‍ കുറ്റവാളികളുടെ പരിവര്‍ത്തനത്തിനായി പ്രാർത്ഥിക്കുകയാണെന്നും മൈക്കൽ വോൾഫ്സൺ കൂട്ടിച്ചേര്‍ത്തു. ഈ മാസത്തിന്റെ ആദ്യവാരത്തിലാണ് ബെനഡിക്ടൻ സമൂഹത്തിന്റെ മഠാധിപതിയായ ഫാ. നിക്കോദെമോസ് ഷ്നാബെല്‍ എന്ന വൈദികനെ രണ്ട് യുവ യഹൂദ ദേശീയവാദികള്‍ ആക്രമിച്ചത്. അർമേനിയൻ യഹൂദ ക്വാർട്ടേഴ്സുകൾക്കിടയിലുള്ള അതിർത്തിയിലെ സിയോന്‍ ഗേറ്റിന് സമീപമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ഒരാളും ഇരുപതു വയസ്സുള്ള ഒരു യഹൂദനും വൈദികനെ തുപ്പുകയും അസഭ്യ വാക്കുകളാല്‍ യേശുവിനെതിരെ ആക്രോശിക്കുകയുമായിരിന്നു. ജർമ്മൻ മാധ്യമപ്രവർത്തക നതാലി അമിരി ഈ രംഗം തത്സമയം പകർത്തിയതോടെ സംഭവം വിവാദമായി മാറിയിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ യഹൂദ ദേശീയവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
Image: /content_image/News/News-2024-02-14-11:21:21.jpg
Keywords: യഹൂദ
Content: 22679
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷൻ ഇന്നു മുതൽ 18 വരെ കത്തീഡ്രൽപള്ളി മൈതാനത്തു നടക്കും. പ്രശസ്‌ത വചന പ്രഘോഷകൻ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ കൺവെൻഷൻ നയിക്കും. ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവെൻഷൻ സമയം. ഇന്നു വൈകുന്നേരം 4.30 ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിക്കും. അതിരൂപതയിലെ സന്യസ്‌ത നവ വൈദികർ സഹകാർമികരായിരിക്കും. 5.30 ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. പൗരോഹിത്യത്തിന്റെ 25,50 ജൂബിലി ആഘോഷിക്കുന്ന വൈദികർ സഹകാർമികരായിരിക്കും. 16ന് ഉപവാസദിനമായി ആചരിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സീനിയർ സിറ്റിസൺ സംഗമം നടത്തം. 4.30ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. അന്നേ ദിവസം 5.30 ന് പരീക്ഷ ഒരുക്ക പ്രത്യേക പ്രാർത്ഥന നടക്കും. 17ന് ചങ്ങനാശേരി അതിരൂപത ദിവ്യകാരുണ്യ കോൺഗ്രസ് നടക്കും. 3.30 ന് പ്രാരംഭ പ്രദക്ഷിണം, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആഘോഷമായ വിശുദ്ധ കുർബാനക്ക് മുഖ്യകാർമികനായിരിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാർ തോമസ് തറയിൽ, ഫൊറോന വികാരിമാർ, അതിരൂപതയിലെ ഇടവക സന്യസ്‌ത വൈദികർ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
Image: /content_image/India/India-2024-02-14-13:12:01.jpg
Keywords: പൂവണ്ണ
Content: 22680
Category: 1
Sub Category:
Heading: കെനിയയില്‍ ക്രിസ്തു സാക്ഷ്യവുമായി ഒരുമിച്ച് കൂടിയത് അന്‍പതിനായിരത്തിലധികം കുഞ്ഞ് മിഷ്ണറിമാര്‍
Content: നെയ്‌റോബി: ഇക്കഴിഞ്ഞ ശനിയാഴ്ച കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ മിഷന്‍ തീക്ഷ്ണതയോടെ ഒരുമിച്ച് കൂടിയത് അന്‍പതിനായിരത്തിലധികം കുഞ്ഞ് മിഷ്ണറിമാര്‍. ഫെബ്രുവരി 10ന് നടന്ന അതിരൂപത വാർഷിക ദിവ്യകാരുണ്യ ആഘോഷത്തിൽ പങ്കെടുക്കാനാണ് 120 കത്തോലിക്കാ ഇടവകകളിൽ നിന്നുള്ള പൊന്തിഫിക്കൽ മിഷ്ണറി ചൈൽഡ്ഹുഡ് അംഗങ്ങളായ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഒന്നുചേര്‍ന്നത്. നെയ്‌റോബി ആർച്ച് ബിഷപ്പ് ഫിലിപ്പ് സുബിറ അനിയോലോ തിരുക്കര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു. നെയ്‌റോബി വെസ്റ്റ്‌ലാൻഡ്‌സിലെ സെൻ്റ് മേരീസ് മസോങ്കരി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, സംഗീത കലാപരിപാടികള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഭാഗമായി നടന്നു. ഒരുമിച്ചു പ്രാർത്ഥനാനിർഭരമായ ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമായി ഇതിനെ കാണാമെന്ന് ഫാ. കെവിന്‍ ഡൊമിനിക്ക് പറഞ്ഞു. കർത്താവുമായുള്ള ദൈനംദിന ആശയവിനിമയത്തിലൂടെ പ്രാർത്ഥനയുടെ സംസ്കാരം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത പരിപാടിയില്‍ ചര്‍ച്ചയായി. ദിവ്യകാരുണ്യ ആരാധനയ്ക്കു ഒടുവില്‍ നടത്തിയ പ്രസംഗത്തിൽ, പിഎംസി കോർഡിനേറ്റർ സിസ്റ്റര്‍ കാതറിൻ കൗവ- പള്ളിയിലോ ആരാധനാലയത്തിലോ മാത്രമല്ല, എവിടെനിന്നും പ്രാർത്ഥിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് കുട്ടികള്‍ ഓര്‍മ്മിപ്പിച്ചു. 2025 ജൂബിലി വർഷത്തിനു ഒരുക്കമായുള്ള പ്രാര്‍ത്ഥനാവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് റോഡിലൂടെയും മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും നടക്കുമ്പോൾ പ്രാർത്ഥിക്കാമെന്നും സിസ്റ്റര്‍ കാതറിൻ കൗവ പറഞ്ഞു. 1843 മെയ് 19 ന് ഫ്രഞ്ച് ബിഷപ്പ് ചാൾസ് ഡി ഫോർബിൻ ജാൻസൺ സ്ഥാപിച്ചതാണ് പൊന്തിഫിക്കൽ മിഷ്ണറി ചൈൽഡ്ഹുഡ്. 1 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികള്‍ ഇതിന്റെ ഭാഗമാണ്. നൂറ്റിമുപ്പതിലധികം രാജ്യങ്ങളിൽ ഇന്നു സംഘടനയ്ക്കു വേരുകളുണ്ട്. കുട്ടികൾക്കായി പ്രാർത്ഥിക്കുന്ന കുട്ടികൾ, കുട്ടികൾക്ക് സുവിശേഷം നൽകുന്ന കുട്ടികൾ, കുട്ടികളെ സഹായിക്കുന്ന കുട്ടികൾ എന്നീ ത്രിവിധ മുദ്രവാക്യത്തിലൂന്നിയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍. ലോക സുവിശേഷവൽക്കരണത്തിനായി പരിശുദ്ധ പിതാവിൻ്റെ ആത്മീയ ആശീര്‍വാദമുള്ള സംഘടന കൂടിയാണ് പൊന്തിഫിക്കൽ മിഷ്ണറി ചൈൽഡ്ഹുഡ്.
Image: /content_image/News/News-2024-02-14-15:23:50.jpg
Keywords: കെനിയ
Content: 22681
Category: 1
Sub Category:
Heading: വാലെന്റൈൻസ് ദിനത്തിനു പിന്നിലെ വിശുദ്ധ വാലെന്റൈയിനിന്റെ യഥാര്‍ത്ഥ ചരിത്രം
Content: ഇന്ന് വാലെന്റൈൻസ് ഡേ. രാജ്യങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതമായി പ്രണയിക്കുന്നവരുടെ ദിനമെന്ന വിശേഷണത്തോടെ ഏറെ ആഘോഷിക്കപ്പെടുന്ന ദിനം. എന്നാല്‍ ഈ ആഘോഷത്തിന് പിന്നില്‍ ക്രിസ്തുവിന് വേണ്ടി ജീവിതം സമര്‍പ്പിച്ച, വിവാഹമെന്ന കൂദാശയുടെ പരിശുദ്ധി സംരക്ഷിക്കുവാന്‍ വേണ്ടി നിലക്കൊണ്ട ഒരു വിശുദ്ധനായിരിന്നുവെന്ന് എത്രപേര്‍ക്ക് അറിയാം? വിശുദ്ധ വാലെന്റൈനെ കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം. മൂന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൻ കീഴിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായി പോരാടിയിരിന്ന വ്യക്തിയായിരിന്നു മെത്രാനായിരിന്ന വാലെന്റൈന്‍. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലം. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂവെന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ലായെന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ കടുത്ത തീരുമാനമെടുക്കാന്‍ ചക്രവർത്തി തീരുമാനിച്ചു. റോമിൽ വിവാഹം നിരോധിക്കുക. 'അവിവാഹിതനായവന്‍ വിവാഹിതനേക്കാള്‍ ഒരു നല്ല പടയാളിയായിരിക്കും' എന്ന വിശ്വാസത്താല്‍ അദ്ദേഹം യുവാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിച്ചു. എന്നാല്‍ യുവജനങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി മനസിലാക്കിയ വിശുദ്ധ വാലെന്റൈന്‍ ഈ ഉത്തരവിനെ വെല്ലുവിളിയായി ഏറ്റെടുത്തു. പരസ്പരം സ്നേഹിക്കുന്ന യുവാക്കളേയും യുവതികളേയും രഹസ്യമായി തന്റെ അടുക്കല്‍ വിളിച്ചു വരുത്തി അവരെ വിവാഹമെന്ന കൂദാശ വഴി ഒന്നാക്കുവാന്‍ തുടങ്ങി. എന്നാല്‍ രഹസ്യമായി നടക്കുന്ന ഈ പ്രവര്‍ത്തി ചക്രവര്‍ത്തി അറിഞ്ഞു. വൈകാതെ തന്നെ വിശുദ്ധനെ ബന്ധനസ്ഥനാക്കി തന്റെ മുന്‍പില്‍ കൊണ്ടുവരുവാന്‍ ചക്രവര്‍ത്തി കല്‍പ്പിച്ചു. എന്നാല്‍ ചെറുപ്പമായ വാലെന്റൈന്റെ പെരുമാറ്റവും സംസാര ശൈലിയും ചക്രവര്‍ത്തിയെ ഏറെ സ്വാധീനിച്ചു. കൊല്ലുവാന്‍ തീരുമാനമെടുത്ത ചക്രവര്‍ത്തി തന്റെ തീരുമാനം മാറ്റി. വിശുദ്ധനെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനാ സമ്പ്രദായത്തിലേക്ക് വിശുദ്ധനെ പരിവര്‍ത്തനം ചെയ്യുവാനാണ് ചക്രവര്‍ത്തി ശ്രമിച്ചത്. എന്നാല്‍ വിശുദ്ധ വാലെന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ച് നിന്നു. മരണം വരിക്കേണ്ടി വന്നാലും ക്രിസ്തുവല്ലാതെ മറ്റൊരു ദൈവമില്ലായെന്ന സത്യം സധൈര്യം പ്രഘോഷിച്ചു. ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ വാലെന്റൈന്‍ ശ്രമം കൂടി നടത്തിയതോടെ ക്ലോഡിയസ് ചക്രവര്‍ത്തി കുപിതനായി. തന്റെ പഴയ തീരുമാനം തന്നെ സ്വീകരിക്കുവാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. വാലെന്റൈനെ വധിക്കുക. മരണത്തിന് മുന്‍പുള്ള തടവറ ദിനങ്ങളും ക്രിസ്തു സ്നേഹത്താല്‍ വാലെന്റൈന്‍ മറ്റുള്ളവരിലേക്ക് വലിയ പ്രതീക്ഷ പകര്‍ന്നു. വിശുദ്ധന്‍ തടവറയിലായിരിക്കുമ്പോള്‍ കാരാഗ്രഹ സൂക്ഷിപ്പുകാരനായ അസ്റ്റേരിയൂസും, അദ്ദേഹത്തിന്റെ അന്ധയായ മകളും അദ്ദേഹത്തോട് അനുകമ്പ കാണിച്ചിരിന്നു. അസ്റ്റേരിയൂസിന്റെ മകള്‍ വിശുദ്ധന് ദിവസവും ഭക്ഷണവും, സന്ദേശങ്ങളും കൊണ്ടു വന്നു പോന്നു. അവര്‍ തമ്മില്‍ ഊഷ്മളമായ ഒരു സുഹൃത്ബന്ധം ഉടലെടുത്തു. തന്റെ കാരാഗൃഹ വാസത്തിന്റെ അവസാനത്തോടെ വിശുദ്ധന് അവരെ രണ്ടുപേരേയും ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞു. വിശുദ്ധന്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്റെ മകളുടെ കാഴ്ചശക്തി അത്ഭുതകരമായി തിരിച്ചു നല്‍കിയെന്നും ചരിത്രമുണ്ട്. വിശുദ്ധന്‍ കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രിയില്‍ വിശുദ്ധന്‍ ആ പെണ്‍കുട്ടിക്ക് എഴുതിയ വിടവാങ്ങല്‍ സന്ദേശം പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. കത്തിന് കീഴെ “നിന്റെ വാലെന്റൈനില്‍ നിന്നും (From your Valentine)” എന്ന വിശുദ്ധന്റെ വാക്കുകള്‍ നൂറ്റാണ്ടുകള്‍ക്കു അപ്പുറവും ഇന്നു സ്മരിക്കപ്പെടുന്നു. കിരാതമായ ഭരണത്തിന് കീഴില്‍ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ അദ്ദേഹം ഒടുവില്‍ തലയറുത്ത് കൊല്ലപ്പെടുകയായിരിന്നു. AD 273 ഫെബ്രുവരി 14 നായിരിന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. ഈ ദിവസമാണ് നിരീശ്വരവാദികള്‍ ഉള്‍പ്പെടെ ലോകം മുഴുവന്‍ വാലെന്റൈൻ ദിനമായി കൊണ്ടാടുന്നത്. നാലാം നൂറ്റാണ്ടു മുതലേ അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന ദേവാലയം പ്രസിദ്ധിയാര്‍ജിച്ചിരിന്നു. ♦️ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/News/News-2024-02-14-18:09:04.jpg
Keywords: ചരിത്ര
Content: 22682
Category: 1
Sub Category:
Heading: കോപ്റ്റിക് രക്തസാക്ഷികളെ അനുസ്മരിച്ചുള്ള പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും
Content: വത്തിക്കാന്‍ സിറ്റി: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ക്രിസ്തു വിശ്വാസത്തെ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ സ്മരണാര്‍ത്ഥമുള്ള പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും. നാളെ വ്യാഴാഴ്ച സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന എക്യുമെനിക്കൽ പരിപാടിയില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്ന് ഡിക്കാസ്റ്ററി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റിയാണ് അറിയിച്ചിരിക്കുന്നത്. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി പ്രസിഡൻ്റ് കർദ്ദിനാൾ കുർട്ട് കോച്ചിൻ്റെ അധ്യക്ഷതയിൽ വൈകുന്നേരം 5 മണിക്കാണ് എക്യുമെനിക്കൽ പരിപാടി ആരംഭിക്കുക. ക്വയർ ചാപ്പലിൽ കോപ്റ്റിക് ഗായകസംഘത്തിൻ്റെ പരിപാടിയും നടക്കും. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരായ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-14-20:26:29.jpg
Keywords: കോപ്റ്റി
Content: 22683
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിൾ കൺവെൻഷനു ആരംഭം
Content: ചാലക്കുടി: അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന 35-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷനു ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. വിനയത്തോടെ കാപട്യമില്ലാതെ ദൈവത്തിന്റെ ശക്തമായ കരങ്ങൾക്കു കീഴിൽ താഴ്‌മയോടെ നിൽക്കുമ്പോൾ പ്രതിസന്ധികളുടെ മധ്യത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ബോധിപ്പിച്ചു. രക്തസാക്ഷികളുടെ എണ്ണവും മതപീഡനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നത് നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു. എങ്കിലും തളരാതെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ കഴിയണം. ക്രിസ്‌തുവിനെപ്രതി ഹൃദയത്തെ ജ്വലിപ്പിച്ച് വിശ്വാസത്തിൽ ഉറച്ചുനിന്നാൽ എന്തു ത്യാഗവും സഹനവും ഏറ്റെടുക്കാൻ നമുക്ക് കഴിയും. രാജ്യം സാംസ്കാരികമായും സാമ്പത്തികവുമായും ഉയർന്നുവെന്ന് അവകാശപ്പെടുമ്പോഴും സമ്പത്ത് മുഴുവൻ ഏതാനും പേരിൽ കുമിഞ്ഞുകൂടുകയാണ്. 90 ശതമാനം പേരും ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും ദളിതർ, ദരിദ്രർ, ഗോത്രവർഗക്കാർ എന്നിവരിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. പ്രോവിന്‍ഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചന പ്രതിഷ്‌ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ബിനോയ് ചക്കാനികുന്നേൽ, ഫാ. ഫിലിപ്പ് നെടുംതുരുത്തിൽ, പോട്ട ആ ശ്രമം ഡയറക്ടർ മരായ ഫാ. ഡർബിൻ ഇറ്റിക്കാട്ടിൽ, ഫാ. ഫ്രാൻസീസ് ക ർത്താനം എന്നിവർ പ്രസംഗിച്ചു. ഫാ. ബിജു കൂനൻ, ഫാ. ആൻ്റണി പയ്യപ്പിള്ളി എന്നിവർ വചന ശുശ്രൂഷ നയിച്ചു.
Image: /content_image/India/India-2024-02-15-10:00:10.jpg
Keywords: പോട്ട
Content: 22684
Category: 18
Sub Category:
Heading: ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന: മാർ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനത്ത് തുടക്കമായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധകുർബാനയെന്നും ഈ സ്രോതസിൽ നിന്നും വിശ്വാസികൾ ദൈവികജീവനും കൃപകളും ആർജിക്കണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സഭയുടെ ഐക്യവും കെട്ടുറപ്പും ശിഥിലമാക്കാൻ തിന്മയുടെ ശക്തികൾ ഇന്നു വളരെ പ്രബലമായി പ്രവർത്തിക്കുന്നുണ്ട്. മിശിഹായിൽ പണിയപ്പെട്ട സഭയിൽ തിന്മയുടെ ശക്തി പ്രബലപ്പെടുകയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു. വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, കത്തീഡ്രൽ വികാരി യും ജനറൽ കൺവീനറുമായ റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, ബൈബിൾ അപ്പസ്ത‌ലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ പരിശുദ്ധ കുർബാന അർപ്പി ച്ചു. എത്രമാത്രം ഒരാൾ സഭയെ സ്നേഹിക്കുന്നുവോ അത്രമാത്രം പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുമെന്നും സഭയെ അമ്മയായി കാണുവാൻ സാധിക്കാത്തവർക്ക് ദൈവത്തെ പിതാവ് എന്നു വിളിക്കുവാൻ കഴിയില്ലെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. അതിരുപതയിലെ സന്യസ്‌ത നവവൈദികർ സഹകാർമികരായിരുന്നു.
Image: /content_image/India/India-2024-02-15-10:14:48.jpg
Keywords: ചങ്ങനാശേരി
Content: 22685
Category: 1
Sub Category:
Heading: “എന്തിനാണ് എന്നെ അടിച്ചത്?” | നോമ്പുകാല ചിന്തകൾ | നാലാം ദിവസം
Content: അപ്പോൾ "യേശു അവനോട് പറഞ്ഞു: ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?" (യോഹ 18:23). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാലാം ദിവസം ‍}# പ്രധാന പുരോഹിതന്റെ മുൻപിൽ വച്ച് യേശുവിനെ വിചാരണചെയ്യുമ്പോൾ അടുത്തു നിന്നിരുന്ന സേവകൻമാരിൽ ഒരുവൻ "ഇങ്ങനെയാണോ പ്രധാന പുരോഹിതനോട് മറുപടി പറയുന്നത് എന്ന് ചോദിച്ചുകൊണ്ട് യേശുവിനെ അടിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നുണ്ട്. അപ്പോൾ "യേശു അവനോട് പറഞ്ഞു: ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കിൽ എന്തിനു നീ എന്നെ അടിക്കുന്നു?" (യോഹ 18:23). ഈ വചനഭാഗം വായിക്കുമ്പോൾ നമ്മുക്ക് സാധാരണയായി തോന്നാവുന്ന ഒരു സംശയമാണ്- എന്തുകൊണ്ടാണ് യേശു ഇപ്രകാരം ചെയ്‌തത്‌? ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കണം എന്നു പഠിപ്പിച്ച യേശു എന്തുകൊണ്ടാണ് ഈ അവസരത്തിൽ അവിടുത്തെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കാതെ തന്നെ അടിച്ചവനെ ചോദ്യം ചെയ്‌തത്‌?. ഇതേക്കുറിച്ചു വിശുദ്ധ അഗസ്തീനോസ് പറയുന്നത് ഇപ്രകാരമാണ്: ''തന്നെ അടിച്ചവനോട് അവന്‍ അപ്രകാരം സംസാരിക്കരുതായിരുന്നെന്നും അവന്റെ മറ്റേ കരണം കൂടി കാണിച്ചുകൊടുക്കേണ്ടതായിരുന്നു എന്നു പറയുന്നവരും, അവന്‍ കല്പിച്ചതിനെതിരായി (മത്താ 5:39) അവന്‍തന്നെ പ്രവര്‍ത്തിച്ചതെന്തുകൊണ്ടാണ് എന്നു ചോദിക്കുന്നവരുമായി കുറെപ്പേരുണ്ടാവും. എന്നാല്‍ ഇതിലൊക്കെ ഉപരിയായി, അവന്‍ സത്യസന്ധമായും ശാന്തമായും ശരിയായും ഉത്തരം നല്കുകയും, അതേസമയം തന്നെ തന്റെ കരണംകൂടി കാണിച്ചുകൊടുക്കാന്‍ മാത്രമല്ല സ്വന്തം ശരീരം കൂടി ആണികളാല്‍ മരത്തില്‍ തറയ്ക്കപ്പെടാനായി തയ്യാറാവുകയും ചെയ്തില്ലേ? തന്റെ ധര്‍മ്മോപദേശങ്ങള്‍ നിറവേറ്റേണ്ടത് പ്രകടനാത്മകമായിട്ടല്ല, മാനസികമായ തയ്യാറെടുപ്പിലൂടെയാണെന്ന് ഇപ്രകാരം അവന്‍ കാട്ടിത്തരുകയായിരുന്നു. ക്രൂദ്ധനായ ഒരു വ്യക്തിക്കും ബാഹ്യമായി തന്റെ മറ്റേ കവിള്‍ത്തടം കാട്ടിക്കൊടുക്കാനാവും. എന്നാല്‍, ഇതിലും എത്രയോ ഭേദമാണ് സത്യസന്ധമായി ഉത്തരം പറയാനുംമാത്രം ആന്തരികസ്വസ്ഥത കൈവരിച്ചതിനുശേഷം ശാന്തമായ മനസ്സോടെ കൂടിയതരം സഹനങ്ങളെ അഭിമുഖീകരിക്കുന്നത്?''. (യോഹന്നാന്റെ സുവിശേഷം, ആഗസ്തീനോസിന്റെ ഭാഷ്യം). സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ശാന്തമായും ശരിയായും ഉത്തരം നൽകുകയും, അതേസമയം തന്റെ കരണംകൂടി കാണിച്ചുകൊടുക്കാൻ മാത്രമല്ല സ്വന്തം ശരീരം കൂടി ആണികളാൽ മരത്തിൽ തറക്കപ്പെടുവാൻ വിട്ടുകൊടുക്കുകയും ചെയ്‌ത ക്രിസ്‌തുവിന്റെ ചൈതന്യം ഈ നോമ്പുകാലത്ത് നമ്മുടെ ഹൃദയങ്ങളെ നിറക്കട്ടെ. അങ്ങനെ ഏതു സാഹചര്യത്തിലും സുവിശേഷത്തിനു വേണ്ടി ധീരമായി നിലകൊള്ളുവാൻ നമ്മുക്ക് സാധിക്കട്ടെ. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-02-15-10:40:02.jpg
Keywords: ചിന്തക
Content: 22686
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ ലിബിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ഒന്‍പത് വര്‍ഷം
Content: കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് ഒന്‍പത് വര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു നിന്ന് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരാവിശഷ്ടങ്ങൾ കണ്ടെത്തി. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു. മാർട്ടിൻ മോസ്ബാക്ക് എന്ന ജർമ്മൻ നോവലിസ്റ്റ് അടക്കം അനേകം പ്രമുഖര്‍ ക്രൈസ്തവരുടെ ജീവിതം പ്രമേയമാക്കി പുസ്തകങ്ങള്‍ പുറത്തിറക്കിയിരിന്നു. ഇത് ഏറെ ശ്രദ്ധ നേടി. ഇതില്‍ മാർട്ടിൻ മോസ്ബാക്ക്, രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് വിശ്വാസികളിൽ 13 പേർ ജീവിച്ചിരുന്ന ഈജിപ്തിലെ എൽ ഓർ എന്ന പട്ടണം സന്ദര്‍ശനം നടത്തിയിരിന്നു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോള്‍, അവിടെ രക്തസാക്ഷികളുടെ മധ്യസ്ഥം വഴി ഒരുപാട് അത്ഭുതങ്ങൾ പ്രദേശത്ത് സംഭവിക്കുന്നതായും മനസിലാക്കിയിരിന്നു. ഇത് പുസ്തകത്തിലും പ്രമേയമായി. വർഷങ്ങൾക്ക് ശേഷവും ക്രൈസ്തവ വിശ്വാസത്തെ പ്രതി മരണം ഏറ്റുവാങ്ങിയ ഈ ചെറുപ്പക്കാർ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് വലിയ പ്രചോദനമാണ്. വ്യാഴാഴ്ച സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന എക്യുമെനിക്കൽ പരിപാടിയില്‍ മാര്‍പാപ്പ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2024-02-15-14:33:18.jpg
Keywords: രക്തസാ
Content: 22687
Category: 1
Sub Category:
Heading: ഏപ്രിൽ മാസത്തിൽ ഫ്രാൻസിസ് പാപ്പ വെനീസ് സന്ദർശിക്കും
Content: വെനീസ്: ഇറ്റലിയുടെ തെക്കൻ നഗരമായ വെള്ളത്താൽ ചുറ്റപ്പെട്ട നയന മനോഹരമായ വെനീസിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ. വിശ്വാസികളുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ, ജ്യൂദേക്കയിലെ വനിത ജയിലും, ബിയെന്നായിലെ പരിശുദ്ധ സിംഹാസനത്തിന്റെ പവിലിയനും പാപ്പ സന്ദർശിക്കും. വെനീസിന്റെ മധ്യസ്ഥനായ വിശുദ്ധ മർക്കോസിന്റെ തിരുനാളിനു മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പാ വെനീസിൽ എത്തിച്ചേരുന്നതെന്നത് ശ്രദ്ധേയമാണ്. വെനീസ് സന്ദർശിക്കുവാനുള്ള ഫ്രാൻസിസ് പാപ്പയുടെ തീരുമാനത്തിനു പാത്രിയാർക്കീസ് ഫ്രാഞ്ചെസ്‌കോ മൊറാല്യ നന്ദി പ്രകടിപ്പിച്ചു. പാപ്പയുടെ വരവിനായി, ആത്മീയമായും വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നന്നായി തയാറെടുക്കാമെന്ന് പാത്രിയാർക്കീസ് 'വത്തിക്കാന്‍ ന്യൂസി'നോട് പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം നഗരത്തിനും, പ്രദേശത്തിനും ഒരു ചരിത്ര ദിനമായിരിക്കുമെന്നു വെനീസിന്റെ മേയർ ലൂയിജി ബ്രൂഞ്ഞാറോ പറഞ്ഞു. വെനീസ് സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ പ്രദേശം സന്ദര്‍ശിക്കുന്ന നാലാമത്തെ പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാൻസിസ് പാപ്പ മാറും. 1972-ൽ പോൾ ആറാമൻ പാപ്പയും, 1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും, 2011-ല്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയുമാണ് വെനീസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുള്ള മറ്റു പാപ്പമാർ.
Image: /content_image/News/News-2024-02-15-15:41:42.jpg
Keywords: പാപ്പ