category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപോട്ട ദേശീയ ബൈബിൾ കൺവെൻഷനു ആരംഭം
Contentചാലക്കുടി: അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന 35-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷനു ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. വിനയത്തോടെ കാപട്യമില്ലാതെ ദൈവത്തിന്റെ ശക്തമായ കരങ്ങൾക്കു കീഴിൽ താഴ്‌മയോടെ നിൽക്കുമ്പോൾ പ്രതിസന്ധികളുടെ മധ്യത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ബോധിപ്പിച്ചു. രക്തസാക്ഷികളുടെ എണ്ണവും മതപീഡനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നത് നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു. എങ്കിലും തളരാതെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ കഴിയണം. ക്രിസ്‌തുവിനെപ്രതി ഹൃദയത്തെ ജ്വലിപ്പിച്ച് വിശ്വാസത്തിൽ ഉറച്ചുനിന്നാൽ എന്തു ത്യാഗവും സഹനവും ഏറ്റെടുക്കാൻ നമുക്ക് കഴിയും. രാജ്യം സാംസ്കാരികമായും സാമ്പത്തികവുമായും ഉയർന്നുവെന്ന് അവകാശപ്പെടുമ്പോഴും സമ്പത്ത് മുഴുവൻ ഏതാനും പേരിൽ കുമിഞ്ഞുകൂടുകയാണ്. 90 ശതമാനം പേരും ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും ദളിതർ, ദരിദ്രർ, ഗോത്രവർഗക്കാർ എന്നിവരിലേക്ക് ശ്രദ്ധ എത്തുന്നില്ലെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. പ്രോവിന്‍ഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചന പ്രതിഷ്‌ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. മാത്യു തടത്തിൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ബിനോയ് ചക്കാനികുന്നേൽ, ഫാ. ഫിലിപ്പ് നെടുംതുരുത്തിൽ, പോട്ട ആ ശ്രമം ഡയറക്ടർ മരായ ഫാ. ഡർബിൻ ഇറ്റിക്കാട്ടിൽ, ഫാ. ഫ്രാൻസീസ് ക ർത്താനം എന്നിവർ പ്രസംഗിച്ചു. ഫാ. ബിജു കൂനൻ, ഫാ. ആൻ്റണി പയ്യപ്പിള്ളി എന്നിവർ വചന ശുശ്രൂഷ നയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-15 09:58:00
Keywordsപോട്ട
Created Date2024-02-15 10:00:10