category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ അഭിഷിക്തനായി
Contentകോട്ടയം: കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ ശുശ്രൂഷയിൽ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ വിജയപുരം രൂപതയുടെ പ്രഥമ സഹായമെത്രാനായി അഭിഷിക്തനായി. സഭാപിതാക്കന്മാരും സമർപ്പിതരും അല്‍മായരുമുൾപ്പെടെ ആയിരങ്ങൾ ഒത്തുചേർന്ന തിരുക്കർമങ്ങളിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മുഖ്യകാർമികനായിരുന്നു. വിശ്വസ്‌തതയുടെ അടയാളമായ സ്ഥാനികമോതിരവും വിശുദ്ധിയുടെ അട യാളമായ അംശമുടിയും നിയുക്ത മെത്രാനെ അണിയിച്ചു. അജപാലനാധികാരത്തിന്റെ അടയാളമായ അംശദണ്ഡ് നൽകി സ്ഥാനികകസേരയിൽ ഇരുത്തിയ ധന്യനിമിഷത്തിൽ ഏവരും കരഘോഷം മുഴക്കി. തിരുകർമങ്ങളുടെ ആദ്യ ഭാഗത്ത് ആർച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് നെറ്റോയും മുഖ്യ സഹകാർമികരായി. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകി. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ- മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. നിയുക്ത മെത്രാനെയും മെത്രാന്മാരെയും പ്രവേശന കവാടത്തിൽ സ്വീകരിച്ച് വാദ്യമേള അകമ്പടിയോടെയാണ് കത്തീഡ്രലിലേക്ക് ആനയിച്ചത്. ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സ്വാഗതം പറഞ്ഞു. ചാൻസലർ മോൺ. ജോസ് നവസ് ഫ്രാൻസിസ് മാർപാപ്പയുടെ ലാറ്റിൻ നിയമന ഉത്തരവും, മലയാള പരിഭാഷ വൈസ് ചാൻസലർ സിസ്റ്റർ മേരി അൻസയും വായിച്ചു. നാൽപതു മെത്രാന്മാരും മുന്നൂറിലേറെ വൈദികരും പങ്കെടുത്തു. ആർച്ച്ബിഷപ്പുമാരായ മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി, തോമസ് മാർ കൂറിലോസ്, ഡോ. സൂസപാക്യം, കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ്പുമാരായ മാർ ജോർജ് മഠത്തിൽക്കണ്ടത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ പോളി കണ്ണൂക്കാടൻ, ഡോ. ക്രിസ്തുദാസ്, ഡോ. സ്റ്റാൻലി റോമൻ, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ, ഡോ. ജോസഫ് കാരിക്കശേരി, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ബോസ്കോ പുത്തൂർ, മാർ മാത്യു അറയ്ക്കൽ, ഗീവർഗീസ് മാർ അപ്രേം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, സാമുവൽ മാർ ഐറേനിയോസ്, ഡോ. വർഗീസ് ചക്കാലയ്ക്കൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ഡോ. അന്തോണി സാമി, യൂഹനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ യൂലിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാത്യൂസ് മാർ പോളികാർപ്പസ്, ഡോ.ജോസഫ് കരിയിൽ, ഡോ. അലക്സ് വടക്കുംതല, ഡോ. വിൻസെന്റ് സാമുവൽ, വിൻസെന്റ് മാർ പൗലോസ്, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, കെ.വി. തോമസ്, കെ.സി. ജോസഫ്, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-13 10:08:00
Keywordsമഠത്തിൽ
Created Date2024-02-13 10:08:51