Contents
Displaying 22331-22340 of 24983 results.
Content:
22751
Category: 7
Sub Category:
Heading: “പിശാചിന് ചെവികൊടുക്കരുത്!” | നോമ്പുകാല ചിന്തകൾ | പതിനാലാം ദിവസം
Content: യേശു അവനെ ശാസിച്ചു പറഞ്ഞു: "മിണ്ടരുത്, അവനെ വിട്ടുപോകൂ". ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി (ലൂക്കാ 4:35). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനാലാം ദിവസം }# ഈശോ ഗലീലിയിലെ ഒരു പട്ടണമായ കഫർണാമിൽ എത്തിയപ്പോൾ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ ഉറക്കെ നിലവിളിച്ചുകൊണ്ട് പറഞ്ഞു: "നസറായനായ ഈശോയേ നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധൻ . അപ്പോൾ ഈശോ അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടു പോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി" (ലൂക്കാ 4:33-35). ഇവിടെ പിശാച് സത്യമാണ് പറയുന്നത്. എന്നിട്ടും എന്തിനാണ് യേശു അവനെ ശാസിച്ചത്? ഈശോ ദൈവപുത്രനെന്നും, അവിടുത്തെ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പിശാചിനെ പരാജയപ്പെടുത്തി മാനവകുലത്തെ രക്ഷിക്കുവാനാണ് അവിടുന്ന് വന്നിരിക്കുന്നത് എന്നുമുള്ള സത്യം വിളിച്ചുപറയുമ്പോഴും, "മിണ്ടരുത്, അവനെ വിട്ടു പോകൂ" എന്ന് ഈശോ അവനെ ശാസിക്കുന്നു. ഇവിടെ വലിയൊരു സത്യം ഈശോ നമ്മെ പഠിപ്പിക്കുന്നുണ്ട്. നമ്മൾ ആരെ ശ്രവിക്കണം? ആരെ ശ്രവിച്ചുകൂടാ എന്ന് ഈശോ ഇവിടെ നമ്മുക്ക് പറഞ്ഞുതരുന്നു. എന്തു പറയുന്നു എന്നതുപോലെ തന്നെ ആര് പറയുന്നു എന്നതിനും വലിയ പ്രാധാന്യമുണ്ട്. ഇതേക്കുറിച്ചു സഭാപിതാവായ വിശുദ്ധ അത്തനേഷ്യസ് ഇപ്രകാരം പറയുന്നു: "നീ ദൈവത്തിൻറെ പുത്രനാകുന്നു" എന്നു പറഞ്ഞപ്പോൾ അവർ സത്യമാണ് സംസാരിച്ചത്. ഇപ്രകാരം സത്യം സംസാരിച്ചപ്പോൾപോലും കർത്താവ് അവരെ നിശബ്‌ദരാക്കുകയും സംസാരിക്കുന്നതു വിലക്കുകയുമാണ് ചെയ്‌തത്. അവർ സത്യത്തിനിടയിൽ തിന്മയുടെ വിത്തു പാകാതിരിക്കേണ്ടതിനായിരുന്നു ഇത്. അവർ സത്യം സംസാരിക്കുന്നതായി തോന്നുമ്പോൾപോലും അവരെ ഒരിക്കലും ശ്രവിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധാലുക്കളായിരിക്കണമെന്നും അവിടുന്നു ആഗ്രഹിച്ചു (Life of St. Antony 26). ഈ ആധുനിക കാലത്ത് ധാരാളമായി വായിക്കുവാനും കേൾക്കുവാനും കാണുവാനും നമ്മുക്ക് അവസരമുണ്ട്. നമ്മുക്ക് പ്രചോദനമാകുന്ന വിധത്തിലുള്ള ധാരാളം ചിന്തകളും ഉപദേശങ്ങളും സോഷ്യൽ മീഡിയയിലൂടെ നമ്മുക്ക് ലഭിക്കാറുമുണ്ട്. എന്നാൽ അവയിൽ ചിലതൊക്കെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്നും നമ്മെ അകറ്റുന്നതായിരിക്കും. ഇത്തരം സന്ദേശങ്ങൾ സത്യമാണ് പറയുന്നത് എന്ന് നമ്മുക്കു തോന്നാമെങ്കിലും, അത് ആര് പറയുന്നു, അവരുടെ ലക്ഷ്യമെന്താണ് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം മാത്രം നാം അതു കേൾക്കുകയും ഷെയർ ചെയ്യുകയും ചെയ്യാം. ഈ നോമ്പുകാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം, കർത്താവായ യേശുക്രിസ്‌തു പീഡകളേറ്റ് കുരിശിൽ മരിച്ചത് നമ്മുക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. ആ ക്രിസ്തുവിൽ നിന്നും നമ്മെ അകറ്റുന്നവയെല്ലാം പിശാചിൽ നിന്നും വരുന്നു. അവ ഒന്നും നമ്മുക്ക് കേൾക്കാതിരിക്കാം, അവ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമ്പോൾ നാം അറിയാതെ പിശാചിന്റെ ഉപകരണങ്ങളായി മാറുന്നു. ക്രിസ്തുവിലേക്ക് നമ്മെ അടുപ്പിക്കുന്നതെല്ലാം പരിശുദ്ധാത്മാവിൽ നിന്നും വരുന്നു. അവ നമ്മുക്ക് കൂടുതലായി കാണുകയും കേൾക്കുകയും അവ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യാം. അങ്ങനെ നമ്മുക്ക് പരിശുദ്ധാത്മാവിന്റെ ഉപകരണങ്ങളായി മാറിക്കൊണ്ട് ഈ നോമ്പുകാലം കൂടുതൽ ഫലദായകമാക്കാം.
Image: /content_image/News/News-2024-02-25-12:27:07.jpg
Keywords: നോമ്പുകാല

22752
Category: 18
Sub Category:
Heading: വൈദികനെ വാഹനമിടിപ്പിച്ച കേസില്‍ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു
Content: പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു മായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരേ കൊലപാതകശ്രമത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയില്ല. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനു നിയമതടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയാറാകാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആക്രമണമുണ്ടായ ഉടൻ സഭാധികാരികളും ജനപ്രതിനിധികളും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ടിരുന്നു. കേസെടു ത്തെങ്കിലും പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രതികളുടെ പേരുവിവരം ചോദിച്ചപ്പോൾ, പ്രായപൂർത്തിയാകാത്തവർ ഉണ്ടെന്ന സാങ്കേതികത്വം പറഞ്ഞു വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയുമായിരുന്നു. പൂഞ്ഞാറിലെ സംഭവത്തോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച രണ്ടു പേർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരേയാണ് കോട്ടയം സൈബർ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചത്. സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്വേഷപരമായ രീതിയിൽ പോസ്റ്റുകളും കമൻ്റുകളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വൈദികനെ പള്ളിമുറ്റത്തുവച്ച് ആക്രമിച്ച തിൽ പ്രതിഷേധിച്ച് വിവിധ രൂപത കളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്നലെ വിവിധയിടങ്ങളിൽ നിരവധി പ്രതിഷേധ പരിപാടികൾ നടന്നു.
Image: /content_image/India/India-2024-02-25-12:59:30.jpg
Keywords: പൂഞ്ഞാ

22753
Category: 14
Sub Category:
Heading: ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ അവാര്‍ഡ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്'ന്
Content: ന്യൂയോര്‍ക്ക്: 2023ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' കരസ്ഥമാക്കി. തന്റെ 21-ാം വയസിൽ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്വല ജീവിതം വിവരിക്കുന്ന സിനിമയാണിത്. ലോക ക്രിസ്‌ത്യൻ ചലച്ചിത്ര നിർമാണത്തിലെ മികവിന്റെ പ്രതീകമാണ് ഐസിവിഎം ഗോൾഡൻ ക്രൗൺ അവാർഡ്. അമേരിക്കയിലെ ടെന്നിസിൽ നടന്ന ചടങ്ങിൽ സിനിമയുടെ സംവിധായകനായ ഷൈസൺ പി. ഔസേഫ്, നിർമാതാവായ സാന്ദ്രാ ഡിസൂസ റാണാ എന്നിവർ അംഗീകാരം ഏറ്റുവാങ്ങി. സിനിമയ്ക്ക് ഐസിവിഎം 2023 ഗോൾഡൻ ക്രൗൺ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിലൂടെ തങ്ങളുടെ കഠിനാധ്വാനത്തെ ആഘോഷിക്കു ക മാത്രമല്ല, മുഖമില്ലാത്തവരുടെ മുഖം എന്നതിൻ്റെ സാർവത്രിക ആകർഷ ണം അടിവരയിടുക കൂടിയാണെന്നും ചിത്രത്തിന്റെ സംവിധായകൻ ഷൈസൺ പി. ഔസേഫ് പറഞ്ഞു. എഴുപതിലധികം രാജ്യങ്ങളിലെ നൂറിലേറെ ക്രിസ്‌തീയ ചലച്ചിത്ര ആവിഷ്കാരങ്ങളിൽ നിന്നാണ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' മികച്ച അന്താരാഷ്ട്ര ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രം ലോകമെമ്പാടും അൻപതിലധികം അംഗീകാരങ്ങൾ നേടുകയും ഓസ്‌കർ നോമിനേഷനുകൾക്ക് അർഹത നേടുകയും ചെയ്തു.
Image: /content_image/News/News-2024-02-25-13:10:36.jpg
Keywords: സിനിമ

22754
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി ക്രിസ്‌ത്യൻ നേതാവ് തെരഞ്ഞെടുക്കപ്പെട്ടു
Content: കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യാ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറായി പിപിപിയിലെ ക്രിസ്‌ത്യൻ നേതാവ് ആൻ്റണി നവീദ് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം ഇതര വിഭാഗക്കാരനാണ് നവീദ്. ക്രിസ്ത്യൻ മനുഷ്യാവകാശ പ്രവർത്തകനും പിപിപിയുടെ ക്രിസ്‌ത്യൻ മുഖവുമായ നവീദിന് 111 വോട്ടും എംക്യുഎം-പി പാർട്ടിയിലെ റാഷിദ് ഖാന് 36 വോട്ടുമാണു ലഭിച്ചത്. പിടിഐയിലെ ഒമ്പത് അംഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയിലെ ഒരംഗവും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. 114 അംഗങ്ങളുള്ള പിപിപിയാണ് സിന്ധ് പ്രവിശ്യാ അസംബ്ലിയിലെ വലിയ ഒറ്റക്കക്ഷി. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം മുതല്‍ പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കെതിരെയുള്ള വേട്ടയാടൽ തുടര്‍ സംഭവമാണ്. ഇസ്ലാമിക തീവ്രവാദം, അക്രമം, വിവേചനം, മതനിന്ദ നിയമങ്ങൾ തുടങ്ങി പല രൂപത്തിലുള്ള പീഡനങ്ങൾ ക്രൈസ്തവര്‍ നേരിടുന്നുണ്ട്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്ന രാജ്യത്തെ മതനിന്ദ നിയമങ്ങൾ ക്രൈസ്തവരെ വേട്ടയാടുന്നുണ്ടെന്ന് നിരവധി അന്താരാരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിന്ധ് പ്രവിശ്യയിലെ ആൻ്റണി നവീദിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-02-26-09:20:29.jpg
Keywords: പാക്കി

22755
Category: 18
Sub Category:
Heading: സഭയുടെ സത്യവിശ്വാസം സംരക്ഷിക്കപ്പെടണമെന്നത് ഓരോ വിശ്വാസിയുടെയും ദൗത്യം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പൂഞ്ഞാർ: വിശ്വാസവും ദേവാലയവും വൈദികരും സന്യസ്‌തരും അല്‌മായരും എക്കാലത്തും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസത്തിൽ മായം ചേർക്കാനോ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റം കണ്ടില്ലെന്നു വയ്ക്കാനോ സാധിക്കില്ലെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പൂഞ്ഞാർ സെൻ്റ മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പിന്നാലേ പള്ളിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. സഭയുടെ സത്യവിശ്വാസം സംരക്ഷിക്കപ്പെടണമെന്നത് ഓരോ വിശ്വാസിയുടെയും ദൗത്യമാണ്. ഒപ്പം വിശ്വാസം സമഗ്രമായി പ്രഘോഷിക്കാനുള്ള സാഹചര്യവുമുണ്ടായിരിക്കണം. വെള്ളിയാഴ്‌ചത്തെ സംഭവങ്ങളെ നിയമപരമായും ആത്മീയമായും കൈകാര്യം ചെയ്യും. ഇതിലൊരു വിട്ടുവീഴ്‌ചയും പാടില്ല. അതേസമയം ഇതിന്റെ വൈകാരിക തലം സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരമായി ചേർന്ന പള്ളിക്കമ്മിറ്റി യോഗം സംഭവത്തിൽ നടുക്കവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. എസ്എംവൈഎം, എകെസിസി, വിൻസൻ്റ ഡിപോൾ, മിഷൻലീഗ്, കർഷകദളം, ജീസസ് യൂത്ത്, പിതൃവേദി, മാതൃവേദി തുടങ്ങിയ സംഘടനകൾ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-02-26-09:44:52.jpg
Keywords: കല്ലറങ്ങാ

22756
Category: 1
Sub Category:
Heading: "ആഴമായ അനുതാപം" | നോമ്പുകാല ചിന്തകൾ | പതിനഞ്ചാം ദിവസം
Content: “എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ നിന്നിൽ ഇടറുകയില്ല" (മത്താ 26:33). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനഞ്ചാം ദിവസം }# നാം എത്രമാത്രം വിശുദ്ധിയിൽ ജീവിക്കണമെന്ന് ആഗ്രഹിച്ചാലും പലപ്പോഴും നാം പാപത്തിൽ വീണുപോകാറുണ്ട്. നമ്മുടെ പാപങ്ങളും വീഴ്ച്ചകളും നമ്മെ മറ്റുള്ളവരിൽ നിന്നും ചിലപ്പോൾ നമ്മിൽ നിന്നു തന്നെയും നമ്മെ അകറ്റിയിട്ടുണ്ടാവാം. ദൈവം നമ്മെ കൈവിട്ടുവോ എന്ന തോന്നൽ ചിലപ്പോഴൊക്കെ നമ്മെ അലട്ടിയിട്ടുണ്ടാവാം. നാം ജീവിതത്തിൽ അനുഭവിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണ്. എന്നിട്ടും നാം ദൈവത്തെ തള്ളിപ്പറഞ്ഞ് ദൈവത്തിൽ നിന്നും അകന്നുപോയെങ്കിൽ ഈ നോമ്പുകാലത്ത് നമ്മുക്ക് അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരാം അതിന് നമ്മുക്ക് ആഴമായ അനുതാപം ആവശ്യമാണ്. യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് മനം നൊന്തു കരഞ്ഞു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇപ്രകാരം തന്റെ പാപങ്ങളെ കണ്ണുനീരാൽ കഴുകിയ പത്രോസിന് ഉയിർത്തെഴുന്നേറ്റ കർത്താവ് തന്റെ അജഗണത്തെ ഭരമേൽപ്പിക്കുന്നു. ഇതേക്കുറിച്ച് സഭാപിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു: പത്രോസ് മനംനൊന്തു കരഞ്ഞു. അതുവഴി അവൻ തൻ്റെ പാപങ്ങളെ കണ്ണീരാൽ കഴുകി വിശുദ്ധീകരിച്ചു. നിങ്ങൾക്കു ക്ഷമ ലഭിക്കണമെങ്കിൽ നിങ്ങളുടെ കുറ്റങ്ങൾ കണ്ണുനീരാൽ കഴുകിക്കളയണം. ആ നിമിഷ ത്തിൽ മിശിഹാ നിൻ്റെ നേരെ നോക്കും. നീ ഏതെങ്കിലും പാപത്തിൽ വീണുപോയാൽ, അവൻ നിന്റെ രഹസ്യങ്ങളുടെ സാക്ഷിയായതുകൊണ്ട് നിന്റെനേരെ നോക്കുന്നു. അതു നീ പാപങ്ങൾ ഓർക്കുന്നതിനും അവ ഏറ്റുപറയുന്നതിനുമാണ്. “കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ" (യോഹ 21,15) എന്നു മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞ പത്രോസിനെ അനുകരിക്കുവിൻ. മൂന്നു പ്രാവശ്യം തള്ളി പറഞ്ഞതുകൊണ്ടാണ് അവൻ മൂന്നു പ്രാവശ്യം ഏറ്റുപറഞ്ഞത്. രാത്രിയിൽ അവൻ തള്ളിപ്പറഞ്ഞു. എന്നാൽ, പകൽ വെളിച്ചത്തിൽ അവൻ ഏറ്റു പറഞ്ഞു. ആരും സ്വയം മേന്മ ഭാവിക്കാതിരിക്കേണ്ടതിന്, നമുക്കുവേണ്ടി ഇത് എഴുതപ്പെട്ടിരിക്കുന്നു. “എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ നിന്നിൽ ഇടറുകയില്ല" (മത്താ 26: 33) എന്നു പറഞ്ഞ പത്രോസ് വീണുപോയെങ്കിൽ, മറ്റാർക്ക് വീഴുകയില്ലെന്ന് ഉറപ്പിക്കാനാവും? ദാവീദ് പറയുന്നു: “ഞാൻ വ്യതിചലിക്കുകയില്ലെന്ന് എൻ്റെ സമൃദ്ധിയിൽ ഞാൻ പറഞ്ഞു." തന്റെ മേനി പറച്ചിൽ തനിക്ക് ഉപദ്രവം വരുത്തിയെന്ന് അദ്ദേഹം ഏറ്റുപറയുന്നു: "അങ്ങു മുഖം തിരിക്കുകയും ഞാൻ സംഭ്രമിക്കുകയും ചെയ്‌തു" (സങ്കീ 30,6-7) (Exposition of the Gospel of Luke, 10.90-91). പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ പാപങ്ങളോർത്ത് പശ്ചാത്തപിക്കുകയും, പാപത്തിൽ വീണുപോകുന്നവരെ നമ്മുക്ക് കരുണയോടെ നോക്കുകയും ചെയ്യാം. നമ്മളിൽ ഏതെങ്കിലും വിധത്തിലുള്ള വിശുദ്ധിയോ നന്മകളോ ഉണ്ടങ്കിൽ അതോർത്തു ഒരിക്കലും അഹങ്കരിക്കാതിരിക്കാം. പത്രോസ് വീണുപോയെങ്കിൽ നമ്മളും വീണുപോകുവാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഞങ്ങൾ പ്രലോഭനങ്ങളിൽ വീഴാൻ ഇടയാകരുതേ എന്ന് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം.
Image: /content_image/News/News-2024-02-26-10:15:10.jpg
Keywords: ചിന്തകൾ

22757
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയില്‍ വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരാക്രമണം: 15 പേർ കൊല്ലപ്പെട്ടു
Content: സാഹേൽ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ കത്തോലിക്ക ദേവാലയത്തില്‍ ഞായറാഴ്‌ച വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മാലി, നൈജർ രാജ്യങ്ങളുടെ അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന വടക്കു കിഴക്കൻ മേഖലയിലെ സാഹേൽ പ്രവിശ്യയിലെ എസാകെയ്ൻ ഗ്രാമത്തിലായിരുന്നു ആക്രമണം. 12 പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിലുമാണു മരിച്ചതെന്ന് ഡോറി രൂപത വികാരി ജനറൽ ഫാ. ജീൻ പിയർ സവാദോഗോ പറഞ്ഞു. അൽക്വയ്‌ദയുമായി ബന്ധമുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് സാഹേൽ മേഖലയിൽ സജീവമാണെന്ന റിപ്പോർട്ട് സ്ഥിരീകരിക്കുന്നതാണ് പുതിയ ആക്രമണം. വേദനാജനകമായ സാഹചര്യത്തിൽ, വിശ്വാസത്തെ പ്രതി മരിച്ചവർക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും, ദുഃഖിതരായ ഹൃദയങ്ങളുടെ സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയാണെന്ന് ഫാ. ജീൻ പറഞ്ഞു. നോമ്പുകാലത്ത് നമ്മുടെ തപസ്സിൻ്റെയും പ്രാർത്ഥനയുടെയും ത്യാഗങ്ങള്‍ ബുർക്കിന ഫാസോയ്ക്ക് സമാധാനവും സുരക്ഷിതത്വവും നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുർക്കിന ഫാസോയിൽ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇസ്ലാമിക ഭീകരരുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ കുടിയിറക്കത്തിന് കാരണമായ നിരവധി ആക്രമണങ്ങളാണ് രാജ്യത്തു ഇതിനോടകം അരങ്ങേറിയത്. 2011-ലെ ലിബിയയിലെ ആഭ്യന്തരയുദ്ധത്തിനുശേഷം സഹേൽ മേഖലയിലെ അധികാരികൾ ഇസ്ലാമിക ഭീകരസംഘടനകൾക്കെതിരെ പോരാട്ടം തുടരുന്നുണ്ട്. 2012-ൽ വടക്കൻ മാലി ഇസ്ലാമിക തീവ്രവാദികള്‍ പിടിച്ചെടുത്തിരിന്നു. ക്രിസ്ത്യൻ പള്ളികളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍, വൈദികരെയും സന്യസ്തരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോകുന്നത്, കൊലപാതകം, തുടങ്ങീ നിരവധി അക്രമ സംഭവങ്ങളാണ് രാജ്യത്തു പതിവായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2024-02-27-11:31:48.jpg
Keywords: ബുർക്കിന

22758
Category: 18
Sub Category:
Heading: ക്രൈസ്തവർക്കു നേരേ നടക്കുന്ന നിരന്തര ആക്രമണങ്ങളെ അപലപിച്ച് സമുദായ ജാഗ്രതാ സമ്മേളനം
Content: തൃശൂർ: ക്രൈസ്തവർക്കെതിരായ കേന്ദ്ര - സംസ്ഥാന നിലപാടുകൾക്കെതിരേ താക്കീതായി തൃശൂരിൽ സമുദായ ജാഗ്രതാ സമ്മേളനം. മതേതര ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ നടക്കുന്ന പീഡനങ്ങളെയും ക്രൈസ്‌തവ സ്ഥാപനങ്ങൾക്കുനേരേയും വിശ്വാസ പ്രേഷിതപ്രവർത്തനങ്ങൾക്കെതിരേയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെയും തൃശൂർ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാസമ്മേളനം ശക്തമായി അപലപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണം ക്രൈസ്‌തവസമൂഹങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനും, മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ അതിശക്തമായ ഇടപെടൽ നടത്തണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തു വിവിധ ന്യൂനപക്ഷക്ഷേമപദ്ധതികൾ വിതരണം ചെയ്യുന്നതിൽ നീതീകരിക്കാനാകാത്ത വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്നുണ്ട്. ആ അവസ്ഥ അവസാനിപ്പിക്കണം. ന്യൂനപക്ഷക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കാത്ത സംസ്ഥാനസർക്കാരിൻ്റെ നിലപാടിൽ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഈ നിലപാടു മാറ്റാൻ സർക്കാർ തയാറാകണം. മലയോരമേഖലയിലെ വന്യമൃഗ ആക്രമണഭീഷണി ഒഴിവാക്കാനും കാർഷി കമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ അടിയന്തരനടപടിക ൾ സ്വീകരിക്കണമെന്നു യോഗം പ്രമേയം മുഖേന ആവശ്യപ്പെട്ടു. സംസ്ഥാനത്തിലെ ക്രൈസ്‌തവസമൂഹങ്ങളുടെ സാമ്പത്തിക - വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനായി നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒമ്പതു മാസമായിട്ടും പ്രസിദ്ധീകരിക്കാൻപോലും തയാറാകാത്ത സർക്കാരിൻ്റെ നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ സമുദായനേതൃത്വവുമായി ചർച്ചചെയ്തു നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാർ കുണ്ടുകുളം നഗറിൽ (സെന്റ് തോമസ് കോളജ്) സംഘടിപ്പിച്ച സമ്മേളനം തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ദീപിക സർ ക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ ആമുഖപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എം. ഫ്രാൻസിസ്, ജോഷി വടക്കൻ, ഷിന്റോ മാത്യു, സിആർഐ പ്രസിഡൻ്റ് മദർ സോഫി പെരേപ്പാട ൻ, മാതൃവേദി ഗ്ലോബൽ പ്രസിഡൻ്റ് ബീന ജോഷി, ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-02-27-11:56:12.jpg
Keywords: ക്രൈസ്

22759
Category: 1
Sub Category:
Heading: രക്ഷാകരമായ സഹനങ്ങൾ | നോമ്പുകാല ചിന്തകൾ | പതിനാറാം ദിവസം
Content: "തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും" (1 പത്രോസ് 5:10). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനാറാം ദിവസം }# നമ്മുടെ ജീവിതത്തിൽ സഹനങ്ങളും ദുഖങ്ങളും ഉണ്ടാകുമ്പോൾ നാം ദൈവത്തോട് ധരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ദൈവത്തോട് ചേർന്ന് ജീവിക്കുമ്പോഴും നമ്മുടെ ജീവിതത്തിൽ സഹനങ്ങളും ദുരന്തങ്ങളും നേരിടേണ്ടി വരുമ്പോൾ നാം ചോദിക്കാറുണ്ട് ദൈവമേ അങ്ങയെ തള്ളിപ്പറഞ്ഞു ജീവിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകയും എന്നാൽ അങ്ങയോട് ചേർന്ന് വിശുദ്ധിയിൽ ജീവിക്കാൻ പരിശ്രമിക്കുന്ന എന്റെ ജീവിതത്തിൽ സഹനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് എന്തുകൊണ്ട്? ക്രിസ്തുവിനു സ്വന്തമായവർ അവിടുത്തെ സഹനത്തിലും പങ്കുചേരുന്നു എന്ന വലിയ ഒരു യാഥാർഥ്യം നാം വിസ്‌മരിക്കരുത്. ഈശോ കുരിശും വഹിച്ചുകൊണ്ടു പോകുമ്പോൾ ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽ വച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടു പോകുവാൻ പടയാളികൾ നിർബന്ധിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു. ഇതേക്കുറിച്ച് സഭാപിതാവായ വിശുദ്ധ അപ്രേം ഇപ്രകാരം പറയുന്നു: "അവൻ തന്റെ കുരിശും വഹിച്ചു പുറപ്പെട്ടപ്പോൾ സൈറിൻകാരനായ ഒരു മനുഷ്യനെ - അതായത്, വിജാതീയരിൽ നിന്നുള്ള ഒരുവനെ - കാണുകയും അവർ അവനെ തടഞ്ഞു നിർത്തുകയും ചെയ്‌തു. അവർ കുരിശുമരം അവന്റെ ചുമലിൽ വച്ചു. എല്ലാ അനുഗ്രഹങ്ങളും കൊണ്ടുവന്നവൻറെ ആഗമനത്തെ യഹൂദന്മാർ മത്സരബുദ്ധിയാൽ നിരസിച്ചതിനാൽ കുരിശുമരം സ്വേച്ഛയാ വിജാതീയർക്ക് നല്‌കപ്പെട്ടതു ന്യായയുക്തമാണ്". (Ref: Commentary on Tatian’s Diatessaron, 20.20). യഹൂദന്മാർ തിരസ്‌കരിച്ച കുരിശിനെ വിജാതീയനായ ശിമയോൻ ആശ്ലേഷിക്കുന്നു. അങ്ങനെ ശിമയോൻ ഭാഗ്യവാനായി തീരുന്നു. ഈ നോമ്പുകാലത്ത് നമ്മുക്ക് ചിന്തിക്കാം? നമ്മുടെ സഹനങ്ങളെ നാം നിരാശപ്പെടും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും നഷ്ടപ്പെടുത്തുന്നവരാണോ? നമ്മുടെ ജീവിതത്തിലെ സഹനങ്ങളും ദുഃഖങ്ങളും ക്രിസ്തുവിനോടോത്ത് സഹിക്കുവാനുള്ള നമ്മുടെ ജീവിതത്തിലെ അവസരങ്ങളാണ്. നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നമ്മുക്കുണ്ടാകുന്ന സഹനങ്ങൾ നാം ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാ. അവയെല്ലാം ക്രിസ്‌തുവിന്റെ കുരിശിലെ സഹനത്തോട് ചേർത്ത് വച്ചു നാം സഹിക്കുമ്പോൾ നാം ശിമെയോനെപ്പോലെ ഭാഗ്യവാന്മാരായി തീരുന്നു.
Image: /content_image/News/News-2024-02-27-12:53:24.jpg

22760
Category: 1
Sub Category:
Heading: ഹിറ്റായ ക്രിസ്ത്യന്‍ മൊബൈല്‍ ആപ്ലിക്കേഷന് വിലക്കിട്ട് ചൈന
Content: ബെയ്ജിംഗ്: ക്രൈസ്തവ പ്രാർത്ഥനകളും ബൈബിൾ സംഭവ കഥകളും, അനുദിന വചനവിചിന്തനങ്ങളും ഉൾപ്പെടുത്തി ഒന്നര കോടിയിലധികം ആളുകള്‍ ഉപയോഗിച്ചിരുന്ന പ്രേ ഡോട്ട് കോം എന്ന പ്രശസ്തമായ അപ്ലിക്കേഷൻ ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. നേരത്തെ സമാനമായ ക്രൈസ്തവ ആപ്പുകൾ നീക്കം ചെയ്യപ്പെട്ടപ്പോഴും പ്രേ ഡോട്ട് കോമിന് രാജ്യത്ത് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ സർക്കാരിൻറെ നയം മാറുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ നടപടി കരുതപ്പെടുന്നു. അമേരിക്കൻ പ്രസിഡൻറ് അടക്കമുള്ളവർ പങ്കെടുക്കുന്ന ദേശീയ പ്രാർത്ഥനാ ദിനവും പ്രേ ഡോട്ട് കോം ആളുകളിൽ എത്തിച്ചിരുന്നു. 2016 ലാണ് ആപ്ലിക്കേഷന് തുടക്കം കുറിക്കപ്പെടുന്നത്. ചൈനീസ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ മറ്റ് മാർഗ്ഗങ്ങളിലൂടെ ചൈനയിലെ വിശ്വാസികളുടെ ഇടയിൽ എങ്ങനെ പ്രവർത്തിക്കാം എന്നതിനെപ്പറ്റി പ്രേ ഡോട്ട് കോം ആപ്പിന്റെ അധികൃതർ ചർച്ചകൾ നടത്തുകയാണ്. 2024 അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ഡൊണാൾഡ് ട്രംപുമായി സംസാരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടുത്തകാലത്തായി നിരവധി ബൈബിൾ ആപ്ലിക്കേഷനുകളും, ക്രൈസ്തവ വി ചാറ്റ് അക്കൗണ്ടുകളും ചൈന നീക്കം ചെയ്തിരുന്നു. ഏഷ്യയില്‍ ക്രിസ്തീയ വിശ്വാസം ഏറ്റവും അധികം വ്യാപിക്കുന്ന രാജ്യമാണ് ചൈന. ഇതില്‍ അസ്വസ്ഥരായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ശക്തമായ നിയന്ത്രണമാണ് ക്രൈസ്തവ സമൂഹത്തിന് ഏര്‍പ്പെടുത്തുന്നത്. 2013 മുതല്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി ദേവാലയങ്ങളിലെ കുരിശു നീക്കം ചെയ്യുന്നത് ഏറെ വിവാദമായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്. പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. രാജ്യത്തു ഓൺലൈനായി അച്ചടി ബൈബിൾ വാങ്ങുന്നത് രാജ്യത്തു നിരോധിച്ചിരിന്നുവെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇൻറർനാഷണൽ ക്രിസ്ത്യൻ കൺസേനും റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ് യു.എസ്.എ’യുടെ പട്ടികയില്‍ പത്തൊന്‍പതാമതാണ് ചൈനയുടെ സ്ഥാനം.
Image: /content_image/News/News-2024-02-27-16:36:08.jpg
Keywords: ചൈന