Contents
Displaying 22351-22360 of 24982 results.
Content:
22771
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ ഭിന്നശേഷി ക്ഷേമ പദ്ധതി ആരംഭിച്ചു
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കുടുംബങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള 'ഹോളി ഫാമിലി എന്‍ഡോവ്മെന്‍റ് പദ്ധതി' പൊതുസമ്മേളനത്തില്‍വെച്ച് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രഥമ പുരസ്കാരം സുനി & ജെനി ദമ്പതികള്‍ക്ക് നല്‍കി. ഭൂമിയില്‍ ജനിക്കുന്ന ഒരോ കുഞ്ഞും ഈ ലോകത്തിന് വലിയ അനുഗ്രഹവുമായിട്ടാണ് കടന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്‍റെ നിലനില്‍പ്പും പ്രകൃതിയുടെ സംരക്ഷണവും ദൈവം മനുഷ്യരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉദരത്തിലെ കുഞ്ഞിന് പിറക്കുവാനുള്ള സാഹചര്യം ഒരുക്കുവാന്‍ ഒരോ കുടുംബത്തിനും ചുമതലയുണ്ടെന്നും അതിന് പിന്തുണ നല്‍കുവാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗര്‍ഭഛിദ്രത്തില്‍ നിന്നും കൗണ്‍സിലിങ് വഴി നിരവധി കുടുംബങ്ങളെ രക്ഷിക്കുവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളിലെ കുട്ടായ്മ വലിയ സന്തോഷത്തിനും ഐശ്വര്യത്തിനും ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍റെ സംരക്ഷണത്തിനുവേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുമോദിച്ചു. കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്‍റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. ജേക്കബ് പാലക്കാപ്പിള്ളി, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ആനിമേറ്റര്‍ സാബു ജോസ്, സെക്രട്ടറി ജെസ്ലിന്‍ ജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോയിസ് മുക്കുടം (കോതമംഗലം), ആന്‍റണി പത്രോസ് (തിരുവനന്തപുരം), ചെമ്പുമുക്ക് സ്നേഹനിലയം മാനേജര്‍ റവ. സിസ്റ്റര്‍ മേരി, ബേബി ചിറ്റിലപ്പള്ളി (കാഞ്ഞിരപ്പള്ളി) എന്നിവരെയും 'ചിറക് 'എന്ന നാടകത്തിന്‍റെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.
Image: /content_image/India/India-2024-02-29-14:14:18.jpg
Keywords: പ്രോലൈ

22772
Category: 1
Sub Category:
Heading: ഹൂസ്റ്റൺ സർവകലാശാലയിൽ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന പൈശാചിക പ്രതിമ: പ്രതിഷേധവുമായി വിശ്വാസികൾ
Content: ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ സ്ഥിതി ചെയ്യുന്ന ഹൂസ്റ്റൺ സർവകലാശാലയിൽ സാത്താനിക രൂപം സ്ഥാപിച്ചതിനെതിരെ പ്രാർത്ഥനയും പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്. ആടിന്റെ സമാനമായി ചുരുണ്ട മുടിയുള്ള സ്ത്രീയുടെ രൂപമുള്ള പ്രതിമ ഷാഹ്സിയാ സിക്കന്ദർ എന്ന വ്യക്തിയാണ് നിർമ്മിച്ചത്. ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന രൂപമാണിതെന്ന് സിക്കന്ദർ വ്യക്തമാക്കിയിരിന്നു. ലോകത്തിൻറെ മേലുള്ള ആധിപത്യത്തിന്റെ സൂചകമായി ഒരു മെറ്റൽ പ്രതലത്തിലാണ് പ്രതിമവെച്ചിരിക്കുന്നത്. പാശ്ചാത്യ കലയിൽ ആടിൻറെ കൊമ്പ് എന്നത് സാത്താനികമായ ഒന്നായിട്ടാണ് ചിത്രീകരിക്കുന്നതെന്നും, പ്രതിമ സ്ഥാപിക്കുന്നവർ സാത്താനിക ചിഹ്നമാണ് സ്വീകരിക്കുന്നതെന്നും ഇന്നലെ ഫെബ്രുവരി 28നു പ്രാർത്ഥന നടത്തിയ ടെക്സാസ് റൈറ്റ് ടു ലൈഫ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോൺ സിയാഗോ ഇഡബ്ല്യുടിഎന്‍ ചാനലിനു അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഭ്രൂണഹത്യ നടത്താനുള്ള അവകാശത്തിനുവേണ്ടിയും ദൈവത്തോടുള്ള അനുസരണയില്ലായ്മ ആഘോഷിക്കാനുമാണ് ശില്പം സ്ഥാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശില്പത്തിനെതിരെ സർവകലാശാലയിലെ മുൻ വിദ്യാർഥികളും, രാഷ്ട്രീയ നേതാക്കളും അടക്കം രംഗത്ത് വന്നതായും സിയാഗോ വെളിപ്പെടുത്തി. "ഹവാ ടു ബ്രീത്ത് എയർ ലൈഫ്" എന്ന പേരിട്ടിരിക്കുന്ന ഒരു പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച രണ്ട് പ്രതിമകളിൽ ഒന്നായ ഈ പ്രതിമ ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്ക്വയർ പാർക്കിൽ നിന്നാണ് സർവ്വകലാശാലയിലേക്ക് കൊണ്ടുവന്നത്. 2023 ജനുവരി 17 മുതൽ ജൂൺ 4 വരെ ഇത് ന്യൂയോർക്കിൽ പ്രദർശനത്തിന് വച്ചിരിക്കുകയായിരുന്നു. ഹൂസ്റ്റണിൽ ഇന്നലെ മുതൽ ഒക്ടോബർ 31 വരെ പ്രതിമ പ്രദർശനത്തിനുവെക്കാനാണ് അധികൃതർ പദ്ധതി ഇട്ടിരിക്കുന്നത്. അതേസമയം ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ വ്യാപകമാകാനാണ് സാധ്യത.
Image: /content_image/News/News-2024-02-29-14:38:46.jpg
Keywords: ഭ്രൂണഹത്യ

22773
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയിലെ നരഹത്യ: ഇരകൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ കത്തോലിക്ക മുസ്ലീം സമുദായങ്ങൾക്കു നേരെയുണ്ടായ ഇരട്ട ഭീകരാക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബുർക്കിന ഫാസോയിലെ ആരാധനാലയങ്ങൾക്കു നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഇരകൾക്കായി പ്രാർത്ഥിക്കുകയാണെന്ന് ഇന്നലെ ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെ പേപ്പല്‍ പ്രതിനിധി പാപ്പയുടെ സന്ദേശം വായിച്ചു. തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ഔദ്യോഗിക ടെലിഗ്രാം സന്ദേശം അയച്ചിരിന്നു. ബുർക്കിന ഫാസോയുടെയും നൈജറിൻ്റെയും എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ അധ്യക്ഷൻ ബിഷപ്പ് ലോറൻ്റ് ഡാബിറെയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് പാപ്പ വിഷയത്തില്‍ ദുഃഖം പ്രകടിപ്പിച്ചത്. സമാധാനത്തിനായുള്ള അഭ്യർത്ഥന പാപ്പ ആവർത്തിച്ചു. വിദ്വേഷം സംഘർഷങ്ങൾക്ക് പരിഹാരമല്ല. രാജ്യത്ത് അക്രമികള്‍ ഇടയ്ക്കിടെ ലക്ഷ്യമിടുന്ന വിശുദ്ധ ഇടങ്ങൾ ബഹുമാനിക്കപ്പെടണം. സമാധാന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അക്രമത്തിനെതിരായ പോരാട്ടമാണ് വേണ്ടതെന്നും സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച മാലിയുടെയും നൈജറിൻ്റെയും അതിർത്തിയിലുള്ള രാജ്യത്തിൻ്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന് ആക്രമണത്തില്‍ 15 കത്തോലിക്ക വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഡോറി രൂപതയുടെ വികാരി ജനറലായ ഫാ. ജീൻ-പിയറി സവാഡോഗോ, കൊലപാതകങ്ങളെ തീവ്രവാദി ആക്രമണമായി വിശേഷിപ്പിച്ചിരിന്നു. ആക്രമണത്തിൽ ദേവാലയത്തില്‍വെച്ചു തന്നെ 12 പേർ കൊല്ലപ്പെട്ടിരിന്നു. മൂന്ന് പേർ പിന്നീട് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.
Image: /content_image/News/News-2024-02-29-18:20:08.jpg
Keywords: പാപ്പ, ബുർക്കി

22774
Category: 1
Sub Category:
Heading: പുതിയ നിയമം: 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 68-ാമത്തെ ക്ലാസ് നാളെ
Content: പഴയനിയമത്തില്‍ നിന്നു പുതിയ നിയമത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്? സുവിശേഷങ്ങളുടെ സവിശേഷ പ്രാധാന്യമെന്താണ്? സുവിശേഷങ്ങള്‍ എന്തുമാത്രം ചരിത്രപരമാണ്? സുവിശേഷങ്ങളെ എപ്രകാരമാണ് മനസിലാക്കേണ്ടത്? തുടങ്ങീ വിശുദ്ധ ഗ്രന്ഥത്തിലെ പുതിയ നിയമത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (മാര്‍ച്ച് 02, 2024) Zoom-ല്‍ നടക്കും. തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 68-ാമത്തെ (ദൈവവചനം സീരീസിലെ ഏട്ടാമത്തെ) ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു 'കുരിശിന്റെ വഴി' ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh}}
Image: /content_image/News/News-2024-03-01-08:20:26.jpg
Keywords: ക്ലാസ്

22775
Category: 7
Sub Category:
Heading: ക്രിസ്‌തു ഇന്നും ക്രൂശിക്കപ്പെടുന്നു | നോമ്പുകാല ചിന്തകൾ | പത്തൊന്‍പതാം ദിവസം
Content: "ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല" (1 കോറി 2:8). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പത്തൊന്‍പതാം ദിവസം }# ക്രിസ്‌തുവിന്റെ പീഡാസഹനങ്ങൾക്ക് ആരായിരുന്നു കാരണക്കാർ? പാപികളായ നമ്മൾ ഓരോരുത്തരുമാണ് അതിന്റെ കാരണക്കാർ. നമ്മുടെ പാപങ്ങളാണ് അവനെ കുരിശിലേറ്റിയത്. ക്രിസ്‌തു നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നു. അതുകൊണ്ട് നിയമരാഹിത്യത്തിലും കുറ്റകൃത്യത്തിലും നാം മുഴുകുമ്പോൾ നമ്മുടെ ഹൃദയത്തിൽ വസിക്കുന്ന ക്രിസ്‌തുവിനെ നാം വീണ്ടും ക്രൂശിക്കുന്നു. നാം ദൈവപുത്രനെ വീണ്ടും ആക്ഷേപിക്കുകയും കുരിശിൽ തറക്കുകയുമാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ യഹൂദരുടേതിനേക്കാൾ വലിയ കുറ്റമാണ് നമ്മുടേത്. കാരണം യേശു ദൈവപുത്രനാണ് എന്ന് തിരിച്ചറിയാതെയാണ് അവർ അവിടുത്തെ കുരിശിലേറ്റിയത്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: "ഈ ലോകത്തിന്റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല" (1 കോറി 2:8). എന്നാൽ നാം ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുകയും അതേ സമയം നമ്മുടെ പാപങ്ങളാൽ ക്രിസ്‌തുവിനെ വീണ്ടും കുരിശിൽ തറക്കുകയും ചെയ്യുമ്പോൾ നാം യഹൂദരുടേതിനേക്കാൾ വലിയ കുറ്റം ചെയ്യുന്നു. വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഇപ്രകാരം പറയുന്നു: "തിന്മകളിലും പാപങ്ങളിലും നീ ആഹ്ളാദിക്കുമ്പോൾ ഇന്നും നീ യേശുവിന്റെ ക്രൂശിക്കുന്നു" (Admonitio 5,3). പ്രിയപ്പെട്ട സഹോദരങ്ങളെ, നാം സാധാരണയായി പാപത്തിൽ വീണുപോകുവാൻ സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളെ ഒന്ന് ഓർമ്മിച്ചെടുക്കാം. ചിലപ്പോൾ നമ്മെ വീണ്ടും വീണ്ടും പാപത്തിലേക്ക് ക്ഷണിക്കുന്ന ചില സാഹചര്യങ്ങളിൽ നിന്നും നാം അകന്നു നിൽക്കേണ്ടതായിട്ടുണ്ട്, അവയിൽ നിന്നും അകന്നു നിൽക്കുവാൻ നമ്മുക്ക് ഒരു തീരുമാനമെടുക്കാം. ചിലപ്പോൾ ചില വ്യക്തികൾ നമ്മെ പാപത്തിലേക്ക് ക്ഷണിക്കുന്നുണ്ടാവാം, ആവശ്യമെങ്കിൽ അവരിൽ നിന്നും വിട്ടുനിന്നുകൊണ്ട് അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ നമ്മുക്ക് ഒരു തീരുമാനമെടുക്കാം. കാരണം ഇത്തരം വ്യക്തികളോടും സാഹചര്യങ്ങളോടും ചേർന്നു നിന്ന് പാപം ചെയ്യുമ്പോൾ നമ്മുടെ കർത്താവിനെ നാം വീണ്ടും വീണ്ടും ക്രൂശിക്കുകയാണ് ചെയ്യുന്നത് .
Image: /content_image/News/News-2024-03-01-08:26:17.jpg
Keywords: ചിന്തകൾ

22776
Category: 1
Sub Category:
Heading: ജിമ്മി ലായി വരച്ച ക്രൂശിത ചിത്രം ക്യാമ്പസിൽ സ്ഥാപിച്ച് കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക
Content: ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ ജയിലിൽ തടവിൽ കഴിയുന്ന ജനാധിപത്യ ആക്ടിവിസ്റ്റും, കത്തോലിക്കാ വിശ്വാസിയുമായ ജിമ്മി ലായിയുടെ ചിത്രം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക ക്യാമ്പസിൽ സ്ഥാപിച്ചു. ലായ് വരച്ച ക്രിസ്തുവിന്റെ കുരിശിലെ ചിത്രത്തിൻറെ രണ്ട് വശത്തായി 8 ഓറഞ്ച് നിറത്തിലുള്ള പുഷ്പങ്ങളുമുണ്ട്. ബുഷ് സ്കൂൾ ഓഫ് ബിസിനസ് വിഭാഗത്തിൻറെ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള ചാപ്പലിലാണ് ചിത്രം സ്ഥാപിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റിയുടെ ചാപ്ലിൻ ഫാദർ അക്വീനാസ് ഗുൽബിയുവാണ് ചിത്രം വെഞ്ചിരിച്ചു. ആപ്പിൾ ഡെയിലി എന്ന മാധ്യമത്തിന്റെ സ്ഥാപകനായ ലായ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായിരുന്നു. 2020 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്. ദേശീയ സുരക്ഷ നിയമത്തിന് വിപരീതമായി പ്രവര്‍ത്തിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് 2020 ഓഗസ്റ്റ് മാസം ലായിയെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനോ, നിശബ്ദനാകാനോ തയാറാകാത്തത് തന്റെ കത്തോലിക്ക വിശ്വാസത്തിലാണെന്നു ലായ് പറഞ്ഞ വാക്കുകള്‍ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിൻറെ ചുവട്ടിലെ ഫലകത്തിൽ എഴുതിയിട്ടുണ്ട്. സ്ഥാപിക്കപ്പെട്ട ചിത്രം അദ്ദേഹത്തിൻറെ മാത്രമല്ല, ഹോങ്കോങ്ങിലെ എല്ലാ ജനങ്ങളുടെയും, വിശ്വാസം കൊണ്ട് അടിച്ചമർത്തലിനെ എതിർക്കുന്ന ചൈനയിലെ എല്ലാ ജനങ്ങളുടെയും പോരാട്ടത്തിന്റെ സാക്ഷ്യം ആണെന്ന് ലായിയുടെ സുഹൃത്തായ ഫാ. റോബർട്ട് സിരിക്കോ പറഞ്ഞു. ചിത്രം സ്ഥാപിച്ച ചടങ്ങിൽ ഫാ. റോബർട്ട് പങ്കെടുത്തിരിന്നു. കുരിശിലെ ക്രിസ്തുവിൻറെ പീഡാനുഭവത്തിൽ പങ്കുചേരുന്ന അനുഭവമായിട്ടാണ് തടവറയിൽ കഴിയുന്നതിനെ ലായ് കാണുന്നതെന്ന് സിരിക്കോ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ ഹോങ്കോങ്ങ് മെത്രാന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്നിനൊപ്പണ് ജിമ്മി ലായി അറസ്റ്റിലായത്. 1947-ല്‍ ചൈനയില്‍ ജനിച്ച ജിമ്മി ലായി 12-മത്തെ വയസ്സിലാണ് ഹോങ്കോങ്ങില്‍ എത്തിയത്. 49-മത്തെ വയസ്സില്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 2019-ല്‍ ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ബെയ്ജിംഗ് തടവിലാക്കിയ ഇരുന്നൂറ്റിഅന്‍പതോളം ജനാധിപത്യവാദികളില്‍ ലായിയെയും അറസ്റ്റ് ചെയ്യുകയായിരിന്നു. തന്റെ നിലപാടുകളില്‍ കത്തോലിക്ക വിശ്വസം അദ്ദേഹം മുറുകെ പിടിച്ചിരിന്നു.
Image: /content_image/News/News-2024-03-01-10:41:13.jpg
Keywords: ചൈന

22777
Category: 1
Sub Category:
Heading: തിരുസഭയ്ക്കുവേണ്ടി ഒന്‍പത് മാസത്തെ നൊവേനയ്ക്കു ആഹ്വാനവുമായി കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ
Content: വിസ്കോൺസിന്‍: പാപത്തിന്റെ ശക്തികള്‍ക്കെതിരെ തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു മറിയത്തിന്റെ മാധ്യസ്ഥം തേടി ഒന്‍പത് മാസത്തെ നൊവേന പ്രാർത്ഥനയിൽ പങ്കുചേരാൻ കത്തോലിക്ക സഭയുടെ ഉന്നത നീതിപീഠമായ അപ്പസ്തോലിക സിഗ്നത്തൂരയിലെ സുപ്രീം ട്രിബ്യൂണലിന്റെ മുന്‍ തലവനായ കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെയുടെ ആഹ്വാനം. വിസ്കോൺസിനിൽ ഗ്വാഡലൂപ്പയിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിച്ച അമേരിക്കൻ കർദ്ദിനാൾ, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം ദേവാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തിലും പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനമുണ്ട്. നമ്മുടെ കർത്താവ് നമ്മെ ഭയപ്പെടുത്താൻ വിളിച്ചിട്ടില്ല. പാപത്തിൻ്റെ ഇരുട്ട് വളരെ വലുതായി തോന്നുന്നു. എന്നാൽ നമ്മുടെ കർത്താവ് നമ്മെ ഭയപ്പെടുത്താൻ വിളിച്ചിട്ടില്ല! തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ലായെന്നും അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കണമെന്ന് കർദ്ദിനാൾ റെയ്മണ്ട് ബുര്‍ക്കെ സന്ദേശത്തില്‍ പറഞ്ഞു. തിന്മയ്ക്ക് ദൈവകൃപയുടെ ശക്തിയെ സമീപിക്കാൻ കഴിയില്ല. അനുതപിക്കുകയും അത് അന്വേഷിക്കുകയും ചെയ്യുന്നവരിലേക്ക് നമ്മുടെ കർത്താവിൻ്റെ കാരുണ്യം എത്തിച്ചേരുന്നത് പാപത്തിന് തടയാനാവില്ല. 500 വർഷങ്ങൾക്ക് മുമ്പുള്ളതുപോലെ ഇന്നും ശക്തമായി നിലനിൽക്കുന്ന നമ്മുടെ മാതാവിൻ്റെ കരുതലും സംരക്ഷണവും കുറയ്ക്കാൻ യാതൊന്നിനും കഴിയില്ല. ലോകം ക്ഷാമത്തോടും രോഗങ്ങളോടും മല്ലിടുന്നു. മനോഹരവും പീഡിപ്പിക്കപ്പെട്ടതുമായ വിശുദ്ധ നാട്ടില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം പ്രദേശത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടൊപ്പം, സഭയ്ക്കുള്ളിൽ നിന്നുള്ള ആശയക്കുഴപ്പം ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശ്വാസത്തെ ഇല്ലാതാക്കി. എന്നാല്‍, നമ്മുടെ മാതാവിൻ്റെ പ്രത്യക്ഷീകരണത്തിന് മുമ്പായി പാപത്തിൻ്റെ ശക്തികൾ പിൻവാങ്ങുന്നത് നാം കണ്ടു. ദൈവമാതാവിന്റെ പ്രത്യക്ഷീകരണം ലഭിച്ച വിശുദ്ധ ജുവാൻ ഡീഗോയുടെ കൃപയോടുകൂടിയ വിനീതവും ധീരവുമായ സഹകരണത്തിലൂടെ വിശുദ്ധന്റെ മരണസമയത്ത് ഏകദേശം 9 ദശലക്ഷം പുതിയ ആത്മാക്കളെ സഭയിലേക്ക് ആകർഷിക്കുന്നതിന് കാരണമായി. മാർച്ച് 12 മുതൽ മാതാവിൻ്റെ മാധ്യസ്ഥ്യം തേടി ഒമ്പത് മാസത്തെ നൊവേന പ്രാർത്ഥിക്കുന്നതിൽ തന്നോടൊപ്പം ചേരാൻ എല്ലാ കത്തോലിക്കരോടും, പ്രത്യേകിച്ച് അമേരിക്കയിലുള്ളവരോടും ആഹ്വാനം ചെയ്യുകയാണെന്നും കർദ്ദിനാൾ പറഞ്ഞു. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീ പൌരോഹിത്യം തുടങ്ങിയ വിഷയങ്ങളിലും കൂദാശകള്‍ സംബന്ധിച്ചും തിരുസഭയുടെ ധാര്‍മ്മിക പാരമ്പര്യത്തിന് വേണ്ടി ഏറ്റവും ശക്തമായ വിധത്തില്‍ സ്വരമുയര്‍ത്തിയിട്ടുള്ള കര്‍ദ്ദിനാളാണ് ബുര്‍ക്കെ.
Image: /content_image/News/News-2024-03-01-19:33:01.jpg
Keywords: ബുര്‍ക്കെ

22778
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ലീഗ് അന്തർദേശീയ വാർഷിക സമ്മേളനം ഇന്ന്
Content: കാക്കനാട്: ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗ് അന്തർദേശീയ വാർഷിക സമ്മേളനം ഇന്ന് ഓൺലൈനായി നടത്തപ്പെടും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ ആർച്ച് ബിഷപ്പ് മാർ റാഫേൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീറോ മലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ, ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മിസ്സിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മിഷൻ ലീഗ് അയർലണ്ട് സമിതി ജനറൽ സെക്രട്ടറി ജിൻസി ജോസഫ്, ഖത്തർ സമിതി ജോയിന്റ് സെക്രട്ടറി ജെന്നിഫർ അഭിലാഷ് എന്നിവർ ആശസകളർപ്പിക്കും. മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിക്കും. അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ സ്വാഗതവും ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് നന്ദിയും പറയും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും.
Image: /content_image/India/India-2024-03-02-11:19:01.jpg
Keywords: മിഷന്‍ ലീഗ

22779
Category: 7
Sub Category:
Heading: പിടിക്കപ്പെടാത്ത കുറ്റവാളികൾ | നോമ്പുകാല ചിന്തകൾ | ഇരുപതാം ദിവസം
Content: "അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്" (യോഹ 8:11). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപതാം ദിവസം }# കുറ്റവാളികളോടുള്ള നമ്മുടെ സമീപനം എങ്ങനെയാണ്? ഒരു കുറ്റകൃത്യത്തിന്റെ പേരിൽ ഒരാൾ പിടിക്കപ്പെടുകയും അത് വാർത്തയാകുകയും ചെയ്യുമ്പോൾ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും? അയാളെ ശിക്ഷിക്കുക അയാൾക്ക് പരമാവധി ശിക്ഷ തന്നെ നൽകുക എന്ന് പറഞ്ഞുകൊണ്ട് നമ്മളും മറ്റുള്ളവരോട് ചേരാറുണ്ടോ? വ്യഭിചാരത്തിന് പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടി ഈശോയുടെ മുൻപിൽ കൊണ്ടുവരുന്ന രംഗം നാം സുവിശേഷത്തിൽ കാണുന്നുണ്ട്. അവർ അവനോട് പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപ്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?... (യോഹ 8: 3-11) ഇവിടെ ഞാനും നിന്നെ വിധിക്കുന്നില്ല എന്നു പറഞ്ഞപ്പോൾ നമ്മുടെ കർത്താവ് പാപത്തെ കണ്ടില്ലന്നു നടിക്കുകയല്ല ചെയ്‌തത്. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: "ഞാനും നിന്നെ വിധിക്കുന്നില്ല" കർത്താവേ, ഇതിന്റെ അർത്ഥമെന്താണ്? നീ പാപങ്ങളെ കണ്ടില്ലെന്നു നടിക്കുന്നോ? തീർച്ചയായും അല്ല. തുടർന്നു പറയുന്നതു ശ്രദ്ധിക്കുക- “പൊയ്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്”. കർത്താവു പാപത്തെ വ്യക്തമായും തള്ളിപ്പറഞ്ഞു. എന്നാൽ മനുഷ്യനെ തള്ളിപ്പറഞ്ഞില്ല. കാരണം അവൻ പാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനായിരുന്നെങ്കിൽ ഇപ്രകാരം പറയുമായിരുന്നു. "ഞാനും വിധിക്കുന്നില്ല. പോയി നീ ആഗ്രഹിക്കുന്നതുപോലെ ജീവിച്ചുകൊള്ളുക. ഞാൻ നല്കുന്ന മോചനത്തിൽ അഭയം കണ്ടെത്തുക. നീ എത്രമാത്രം പാപം ചെയ്‌താലും ഞാൻ നിന്നെ എല്ലാത്തരം ശിക്ഷകളിൽനിന്നും നരകശിക്ഷയിൽനിന്നും പാതാള ലോകത്തിലെ പീഡകരിൽനിന്നുപോലും രക്ഷിക്കാം". എന്നാൽ ഇതായിരുന്നില്ല, അവൻ പറഞ്ഞത്. ഈ ഭൂമിയിലെ ഏതൊരു മനുഷ്യനും അവൻ എത്രവലിയ പാപിയാണെങ്കിലും, ഈശോ ഈ ലോകത്തിലേക്കു വന്നതും കുരിശിൽ മരിച്ചതും ആ മനുഷ്യനു വേണ്ടി കൂടിയാണ് എന്ന സത്യം ഈ നോമ്പുകാലം നമ്മെ ഓർമ്മപ്പെടുത്തട്ടെ. അതിനാൽ അയാളെ വിധിക്കാൻ നമ്മൾ ആരാണ്? നാം മറ്റുള്ളവരുടെ ശിക്ഷാവിധിക്കായി മുറവിളി കൂട്ടുമ്പോൾ ഈശോ നമ്മോടും പറയുന്നുണ്ടാവും, നിങ്ങളിൽ പാപം ചെയ്യാത്തവർ ആദ്യം അയാളെ കല്ലെറിയട്ടെ എന്ന്. നമ്മുടെ കഴിഞ്ഞ കാല ജീവിതങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ നമ്മളും എത്രയോ പാപങ്ങൾ ചെയ്‌തിട്ടുണ്ടാവാം, അവയൊക്കെ പിടിക്കപ്പെട്ടിരുന്നുവെങ്കിൽ നമ്മളും കുറ്റവാളികളെപോലെ പൊതുസമൂഹത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരുമായിരുന്നു. അവിടെയെല്ലാം ദൈവം നമ്മോട് കരുണകാണിച്ചില്ലേ? അപ്പോഴൊക്കെ ഈശോ നമ്മോട് പറഞ്ഞില്ലേ മകനേ മകളേ ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊള്ളുക, ഇനിമേൽ പാപം ചെയ്യരുത് എന്ന്. അതിനാൽ ഓരോ കുറ്റവാളികളും പിടിക്കപ്പെടുന്നത് വർത്തയാകുമ്പോൾ നാം തിരിച്ചറിയണം അവർ പിടിക്കപ്പെട്ട കുറ്റവാളികൾ; നമ്മളോ പിടിക്കപ്പെടാത്ത കുറ്റവാളികൾ.
Image: /content_image/News/News-2024-03-02-11:45:33.jpg
Keywords: നോമ്പുകാല

22780
Category: 1
Sub Category:
Heading: ബൈബിൾ തിരുത്തിയെഴുതാന്‍ പാപ്പ നിര്‍ദ്ദേശം നൽകിയെന്ന് വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ബൈബിൾ തിരുത്തി എഴുതാൻ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നൽകിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. നിലവില്‍ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ബൈബിളിലെ തെറ്റായ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം മായിച്ചു കളയണമെന്ന് പാപ്പ എക്സിൽ കുറിച്ചെന്ന സ്ക്രീൻഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററിൽ പ്രചരിക്കുന്നുണ്ട്. 'ദി പീപ്പിൾസ് വോയിസ്' എന്ന വെബ്സൈറ്റിൽ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും പോസ്റ്ററിനൊപ്പം പങ്കുവെയ്ക്കുന്നുണ്ട്. അതിലെ തലക്കെട്ടും, ചിത്രവുമാണ് പോസ്റ്ററിലുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉള്ളിലെ വിവരങ്ങൾ അറിയാവുന്ന ഒരാളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് വെബ്സൈറ്റിൽ ആരോപിച്ചിരിന്നു. രാഷ്ട്രീയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന, ദൈവത്തിനുള്ള സ്ഥാനം കുറച്ച് പ്രകൃതിക്ക് കേന്ദ്ര സ്ഥാനം നൽകുന്നതായിരിക്കണം പുതിയ ബൈബിളെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം നൽകിയെന്ന് ഈ വ്യക്തി വെളിപ്പെടുത്തിയതായി വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചാരണം തള്ളി. ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ ഒരു കാര്യം പറഞ്ഞതായി യാതൊരുവിധ തെളിവുമില്ലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലോക സാമ്പത്തിക ഫോറം നടത്തുന്ന ജോലിയുടെ വിലയില്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജ പ്രചാരണമാണെന്നു ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു വക്താവ് റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ എക്സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്ക്രീൻ ഷോട്ടിലെ വാചകങ്ങൾ പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലായെന്നും ഫാറ്റ് ചെക്കിങ് റിപ്പോർട്ടിൽ പറയുന്നു.
Image: /content_image/News/News-2024-03-02-12:42:50.jpg
Keywords: വ്യാജ