Contents
Displaying 22391-22400 of 24980 results.
Content:
22812
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ 9ന്; മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടി മാർച്ച് മാസ കൺവെൻഷനിൽ ബ്രദർ ഡാമിയൻ സ്റ്റയിൻ നയിക്കുന്ന മിറക്കിൾ ഹീലിങ്
Content: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാമിൽ നടക്കും. നോർത്താംപ്റ്റൻ രൂപത ബിഷപ്പ് എമിരിറ്റസ് പീറ്റർ ഡോയലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ പ്രമുഖ വചന പ്രഘോഷകൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. ലോക പ്രശസ്തമായ കോർ അറ്റ് ലുമൻ ക്രിസ്റ്റി കമ്യൂണിറ്റി ലീഡറും രോഗശാന്തി ശുഷ്രൂഷകനുമായ ഡാമിയൻ സ്റ്റയിൻ നയിക്കുന്ന “മിറക്കിൾ ഹീലിങ് ” ഇത്തവണത്തെ കൺവെൻഷന്റെ പ്രത്യേകതയാണ്.അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ ജോസ് കുര്യാക്കോസും പങ്കെടുക്കു. യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുത രോഗശാന്തികൾ ബ്രദർ ഡാമിയന്റെ ശുഷ്രൂഷകളിൽ ദൈവിക അടയാളമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനുമുള്ള സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; }# > ഷാജി ജോർജ് 07878 149670 > ജോൺസൺ +44 7506 810177 > അനീഷ് 07760 254700 > ബിജുമോൻ മാത്യു 07515 368239. #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b-> അഡ്രസ്സ്:}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. >> കൺവെൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ, >> Sandwell & Dudley >> West Bromwich >> B70 7JD.
Image: /content_image/Events/Events-2024-03-07-10:39:34.jpg
Keywords: അഭിഷേകാഗ്നി

22813
Category: 1
Sub Category:
Heading: കത്തോലിക്ക ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തണം: ബൈഡനോട് യുഎസ് സെനറ്റര്‍
Content: വാഷിംഗ്ടണ്‍ ഡിസി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് യുഎസ് സെനറ്റർ മാർക്കോ റൂബിയോ. കത്തോലിക്കാ ദേവാലയങ്ങള്‍ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് പ്രസിഡൻ്റ് ജോ ബൈഡനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാർച്ച് 5ന് പ്രസിഡൻ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 2020 മെയ് മുതൽ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ നാനൂറിലധികം ആക്രമണങ്ങൾ നടന്നതായുള്ള കണക്ക് ചൂണ്ടിക്കാട്ടിയ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍, വിഷയത്തില്‍ ക്രിയാത്മക നടപടി ബൈഡന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കത്തോലിക്ക ദേവാലയങ്ങളിലെ രൂപങ്ങള്‍ നശിപ്പിക്കൽ, പാറക്കല്ലുകളും ഇഷ്ടികകളും ജനലിലൂടെ വലിച്ചെറിയല്‍, ദേവാലയ ഭിത്തികളില്‍ പൈശാചിക സന്ദേശങ്ങളുടെ സ്പ്രേ പെയിൻ്റിംഗ് നടത്തുക തുടങ്ങീ നിരവധി ആക്രമണങ്ങളാണ് രാജ്യത്തു അരങ്ങേറിയിരിക്കുന്നത്. ഈ ആക്രമണങ്ങൾ യാദൃശ്ചികമല്ലായെന്നും വിശ്വാസികളോടു നിലനിൽക്കുന്ന വിദ്വേഷമാണ് അവരെ ആക്രമണത്തിനെ പ്രചോദിപ്പിക്കുന്നതെന്നും മാർക്കോ റൂബിയോ പറഞ്ഞു. ന്യൂയോർക്കിൽ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഉദാഹരണങ്ങൾ സെനറ്റർ ചൂണ്ടിക്കാട്ടി. അക്രമങ്ങളില്‍ ഒരു സ്ത്രീ കന്യകാമറിയത്തിൻ്റെ രൂപത്തിന് തീയിട്ടു, ഒരു വ്യക്തി ഉണ്ണിയേശുവിന്റെ രൂപത്തിന്റെ തലവെട്ടി, ഒരു വ്യക്തി ക്രിസ്തുവിൻ്റെ രൂപത്തിന്റെ കൈകൾ വെട്ടിമാറ്റി- ഈ സംഭവങ്ങൾ ബൈഡന്‍ ഭരണം അടിയന്തിര മുൻഗണന നല്‍കി അന്വേഷിക്കുകയും പൂർണ്ണമായി വിചാരണ ചെയ്യണം. അക്രമത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഭരണകൂടം ഏറ്റവും ഉയർന്ന മുൻഗണന നൽകണം. അതേസമയം ദേവാലയങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ക്കിടയിലും ഭരണകൂടത്തിൻ്റെ നിഷ്ക്രിയത്വം കത്തോലിക്കാ പള്ളികളെയും അവരുടെ ഇടവകക്കാരെയും സംരക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ എന്ന് സംശയിക്കാൻ ഇടയാക്കുകയാണെന്നും സെനറ്റര്‍ കത്തില്‍ കുറിച്ചു. ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയ വിധിക്ക് പിന്നാലെ 2022- മുതല്‍ ഇതുവരെ നിരവധി കത്തോലിക്ക ദേവാലയങ്ങളും പ്രോലൈഫ് സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ കത്തോലിക്ക സഭ പുലര്‍ത്തുന്ന ശക്തമായ സമീപനമാണ് ഭ്രൂണഹത്യ അനുകൂലികളെ ചൊടിപ്പിക്കുന്നത്. ഇതേ തുടര്‍ന്നു നൂറുകണക്കിന് ദേവാലയങ്ങള്‍ക്ക് നേരെയാണ് ഭ്രൂണഹത്യ അനുകൂലികള്‍ ആക്രമണം നടത്തിയത്. Tag: Sen. Marco Rubio demands Biden protect Catholic churches from attacks, pravachakasabdam, Catholic Malayalam News ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-07-11:19:47.jpg
Keywords: അമേരിക്ക

22814
Category: 1
Sub Category:
Heading: അങ്ങയുടെ രാജ്യം വരണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയഞ്ചാം ദിവസം
Content: അവന്‍ അരുളിച്ചെയ്‌തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ; (ലൂക്കാ 11 : 2) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയഞ്ചാം ദിവസം }# 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയിലെ രണ്ടാമത്തെ യാചനയാണ് 'അങ്ങയുടെ രാജ്യം വരണമേ' എന്നത്. ഈ യാചനയിലൂടെ ക്രിസ്‌തുവിനോട് അവിടുത്തെ വാഗ്‌ദാനമനുസരിച്ച് വീണ്ടും വരാൻ നാം പ്രാർത്ഥിക്കുകയാണ്. ഭൂമിയിൽ തുടങ്ങിക്കഴിഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഭരണം സുനിശ്ചിതമായി പ്രബലപ്പെടട്ടെയെന്നും നാം പ്രാർത്ഥിക്കുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, കർത്തൃപ്രാർത്ഥനയിൽ "അങ്ങയുടെ രാജ്യം വരണമേ" എന്ന യാചന പ്രധാനമായും ക്രിസ്‌തുവിൻറെ രണ്ടാം വരവിലൂടെയുള്ള ദൈവരാജ്യത്തിന്റെ അന്തിമാഗമനത്തെയാണു സൂചിപ്പിക്കുന്നത്. ഇത് സഭയെ അവൾക്ക് ഇന്നത്തെ ലോകത്തിലുളള ദൗത്യത്തിൽനിന്നും പിന്തിരിപ്പിക്കുന്നില്ല. പകരം അതിലേക്ക് കൂടുതൽ ശക്തമായി സ്വയം അർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. പന്തക്കുസ്‌താ മുതൽ, ഈ രാജ്യത്തിൻറ ആഗമനം കർത്താവിൻറെ ആത്മാവിന്റെ പ്രവൃത്തിയാണ്. ആത്‌മാവാണ് അവിടുത്തെ പ്രവർത്തനം ഭൂമിയിൽ പൂർണമാക്കുകയും എല്ലാ വിശുദ്‌ധീകരണവും പൂർത്തിയാക്കുകയും ചെയ്യുന്നത്. (CCC 2818). അലക്സാണ്ട്രിയിലെ വിശുദ്ധ സിറിൾ ഇപ്രകാരം പഠിപ്പിക്കുന്നു, "വൻ വരിക തന്നെ ചെയ്യും. അവൻ വിധികർത്താവായി ഇറങ്ങിവരും. അതു നമ്മുടേതുപോലെ താഴ്ന്ന അവസ്ഥയിലോ, മനുഷ്യപ്രകൃതിയുടെ എളിയ ഭാവത്തിലോ ആയിരിക്കുകയില്ല. അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്നവനും മാലാഖമാരാൽ അകമ്പടി സേവിക്കപ്പെടുന്നവനുമായ അവിടുന്ന് (1 തിമോ 6:16) ദൈവത്തിന് ചേർന്ന മഹത്വത്താലായിരിക്കും വരുന്നത്. മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്വത്തിൽ തൻ്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നുവെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ട്. (മത്തായി 16:27). ആ ന്യായവിധിയുടെ സിംഹാസനം ഭീതിജനകമാണ്. വിധികർത്താവു നിഷ്‌പക്ഷനാണ്. അത് - ഉത്തരം നല്‌കേണ്ട സമയമാണ്. അത് ന്യായ വാദത്തിന്റെ സമയമാണ്; അതിലുപരി, വിചാരണയുടെയും പ്രതിഫലം നല്‌കുന്നതിന്റെയും സമയമാണ്. തീയും നിത്യശിക്ഷയും യാതനകളുമാണ് ദുഷ്‌ടർക്കായി ഒരുക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധർ അവിടുത്തെ ആഗമനത്തെ കാത്തിരിക്കുന്നു. വിധി കർത്താവിന്റെ സന്നിധിയിൽ ശോഭയോടെ നിൽ ക്കാമെന്നും അവിടുത്തെ അധരങ്ങളിൽനിന്നും "എൻ്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ " (മത്താ 25,34) എന്നു ശ്രവിക്കാമെന്നും അവർ വിശ്വസിക്കുന്നു. ഓരോ തവണയും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ "അങ്ങയുടെ രാജ്യം വരണമേ" ചൊല്ലുമ്പോൾ ഈശോയുടെ രണ്ടാം വരവിനു വേണ്ടി എപ്പോഴും ഒരുങ്ങിയിരിക്കുവാൻ ഈശോ നമ്മോട് ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലം അതിനുള്ള ഒരുക്കമാവട്ടെ.
Image: /content_image/News/News-2024-03-07-11:56:22.jpg
Keywords: ചിന്തകൾ

22815
Category: 1
Sub Category:
Heading: ജർമ്മനിയില്‍ ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം
Content: ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഭ്രൂണഹത്യ അവസാനിക്കാൻ സമാധാനപരമായി പ്രാർത്ഥിക്കുന്ന ആളുകൾക്ക് നേരെ അബോര്‍ഷന്‍ അനുകൂലികള്‍ ആക്രമണം നടത്തി. മാർച്ച് 1 ന് നടത്തിയ ആക്രമണത്തെ അഭിഭാഷകനും 40 ഡേയ്‌സ് ഫോർ ലൈഫ് ഇൻ്റർനാഷണലിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ടോമിസ്ലാവ് കുനോവിച്ച് അപലപിച്ചു. ഇൻ്റർനാഷണൽ പ്ലാൻഡ് പാരൻ്റ്ഹുഡ് ഫെഡറേഷൻ്റെ ഓഫീസില്‍ നിന്ന് 100 അടി മാറി ജപമാല ചൊല്ലിക്കൊണ്ടിരുന്ന ഒരു കൂട്ടം ആളുകളെ ഇരുപതോളം പേര്‍ അടങ്ങുന്ന ഭ്രൂണഹത്യ അനുകൂലികള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരിന്നുവെന്ന് ടോമിസ്ലാവ് ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥിക്കാന്‍ പങ്കെടുക്കുന്നവരുടെ ഒത്തുചേരാനുള്ള അവകാശത്തെയും കേന്ദ്രം സന്ദർശിക്കുന്ന ഗർഭിണികളുടെ സ്വകാര്യതയെയും ഒരുപോലെ മാനിക്കണമെന്നും കോടതികൾ ആവശ്യപ്പെടുന്ന പ്രകാരം നിയമപരമായ രീതിയിലാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി. ശാരീരിക ആക്രമണ ഭീഷണി ഉണ്ടായിരുന്നിട്ടും, പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നുകൊണ്ടിരിന്നവര്‍ പിരിഞ്ഞുപോകാൻ വിസമ്മതിച്ചു. തലമറച്ചുള്ള ഹൂഡി ധരിച്ച അക്രമികൾ പ്രാര്‍ത്ഥിക്കുന്നവരുടെ സമീപത്തെത്തി അവരുടെ നേരെ ആക്രോശിക്കുകയും അവരെ ഉപദ്രവിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമായിരിന്നുവെന്നും ഭീഷണിപ്പെടുത്തലാണ് ഇതിലൂടെ നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ന്യായീകരിക്കാന്‍ ഭ്രൂണഹത്യ അനുകൂലികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പൊതു മുദ്രാവാക്യമായ "മൈ ബോഡി മൈ ചോയ്സ്" എന്ന മുദ്രാവാക്യം അവർ സമീപത്ത് ഇംഗ്ലീഷിൽ എഴുതിയിരിന്നു. സംഭവത്തില്‍ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലായെന്നു ടോമിസ്ലാവ് കുനോവിച്ച് ആരോപിച്ചു. പോലീസ് എത്താൻ ഏകദേശം 20 മിനിറ്റ് എടുത്തു. അസാധാരണമാണിത്. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നതിനും സംശയിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനും പകരം അവർ ഇരകളെ ശാസിക്കുകയാണ് ചെയ്തത്. പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റം ഇതിനിടെ തുടര്‍ന്നു. ബലപ്രയോഗം, ഭീഷണി, വിദ്വേഷം വളർത്തൽ, അപമാനിക്കൽ, സ്വത്ത് നശിപ്പിക്കൽ, മോഷണം, നിയമപരമായ സമ്മേളനം തടസ്സപ്പെടുത്തൽ, എന്നി കുറ്റകൃത്യങ്ങള്‍ക്കു അടിസ്ഥാനപരമായ തെളിവുകളുണ്ടെങ്കിലും സംഭവത്തിൻ്റെ വീഡിയോ റെക്കോർഡിംഗുകൾ ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലായെന്ന് അദ്ദേഹം പറയുന്നു. ‘നീ കൊല്ലരുത്’ എന്ന ദൈവിക കൽപ്പനയെ കുറിച്ച് ഓർമിപ്പിക്കുന്ന ക്രൈസ്തവരുടെ മനസ്സാക്ഷിയെ നിശബ്ദമാക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2024-03-07-14:59:30.jpg
Keywords: ഭ്രൂണഹത്യ

22816
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ പതിവിന് മാറ്റമില്ല; ഇത്തവണത്തെ പെസഹ ശുശ്രൂഷ റോമിലെ വനിത ജയിലിൽ
Content: റോം: വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന്റെ അനുസ്മരണം നടക്കുന്ന പെസഹ വ്യാഴാഴ്ചയിലെ പേപ്പല്‍ ബലി ഇത്തവണ നടക്കുക റോമിലെ റെബിബിയ ജയിലിൽ. പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റെബിബിയ വനിതാ ജയിലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് വത്തിക്കാനാണ് അറിയിച്ചിരിക്കുന്നത്. മാർച്ച് 28 പെസഹ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ വനിത ജയിലില്‍ സ്വകാര്യ സന്ദർശനം നടത്തുമെന്നും അവിടെ വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുമെന്നും വത്തിക്കാന്‍ അറിയിച്ചു. ഈ വർഷത്തെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ സ്വകാര്യ സ്വഭാവമുള്ളതായിരിക്കുമെന്നും പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ കുർബാനയ്‌ക്കിടെ, വിനയത്തിന്റെ മഹനീയ മാതൃക ലോകത്തിന് കാണിച്ചു നല്‍കി യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ച് പാദങ്ങള്‍ കഴുകുന്ന ശുശ്രൂഷ പാപ്പ ഇത്തവണയും നടത്തുമെന്ന് തന്നെയാണ് സൂചന. അതേസമയം കാല്‍മുട്ടിനുള്ള ബുദ്ധിമുട്ട് ഉള്‍പ്പെടെ വിവിധങ്ങളായ ശാരീരിക പ്രശ്നങ്ങള്‍ പാപ്പ നേരിടുന്നതു വെല്ലുവിളിയാണ്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015-ലെ പെസഹ വ്യാഴാഴ്ച റെബിബിയ ജയിലിൽ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയിരിന്നു. അന്നു പാപ്പ കാല്‍ കഴുകിയവരില്‍ സ്ത്രീകളും പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെട്ടിരിന്നു. മെത്രാനായിരുന്ന കാലം മുതല്‍ക്കേ ജയില്‍ അന്തേവാസികള്‍ക്കൊപ്പം പെസഹാ ദിനാചരണം നടത്തുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. പാപ്പയായതിന് ശേഷവും ഈ പതിവില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2013-ല്‍ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് 15 ദിവസങ്ങള്‍ക്ക് ശേഷം മാര്‍പാപ്പയെന്ന നിലയില്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പെസഹാദിന ശുശ്രൂഷ നടത്തിയതു വത്തിക്കാന്‍ സിറ്റിയില്‍ നിന്നും 11 മൈല്‍ അകലെയുള്ള കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലിലായിരിന്നു. കഴിഞ്ഞ വര്‍ഷം പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ച് അന്തേവാസികളായ 12 യുവ തടവുകാരുടെ പാദങ്ങൾ കഴുകിയത് ഇതേ ജയിലിലായിരിന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഒരു വീൽചെയറിലാണ് പാപ്പയെ ജയിലിനുള്ളിലെ ചാപ്പലിലേക്ക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. കാലിന് വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ തടവുപുള്ളികളുടെ പാദങ്ങൾ മുട്ടുകുത്താതെ തന്നെ കഴുകാനുള്ള സജ്ജീകരണങ്ങൾ പാപ്പയ്ക്കുവേണ്ടി ഒരുക്കിയിരുന്നു. 10 യുവാക്കളുടെയും, രണ്ട് യുവതികളുടെയും പാദങ്ങളാണ് ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വര്‍ഷം കഴുകിയത്. Tag: Pope to celebrate Mass in Rome’s Rebibbia prison on Holy Thursday, Catholic Malayalam News, Pravachaka Sabdam ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-07-16:30:43.jpg
Keywords: പാപ്പ

22817
Category: 18
Sub Category:
Heading: കൊടുങ്ങല്ലൂരിൽ ക്‌നാനായ കുടിയേറ്റ അനുസ്‌മരണം നടത്തി
Content: കോട്ടയം: ക്നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്‌തകമാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപത കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ക്‌നാനായ കുടിയേറ്റ അനുസ്‌മരണവും ക്നായി തോമാ ദിനാചരണവും ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമുദായത്തെക്കൂടാതെ സീറോ മലബാർ സഭ അപൂർണമാണെന്നും ഇതിന്റെ കെട്ടുറപ്പും തനിമയും സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനു തന്നെ മാതൃകയാണെന്നും മാർ തട്ടിൽ കൂട്ടിച്ചേർത്തു. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിൻ്റെ അധ്യക്ഷതയിൽ മാർ പോളി കണ്ണൂക്കാടൻ, മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ സന്ദേശങ്ങൾ നൽകി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ, പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഏബ്രാഹം പ റമ്പേട്ട്, വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ കരുണ എസ്‌വിഎം, പാസ്റ്ററൽ കൗൺസിൽ അൽമായ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെസിഡബ്ല്യുഎ പ്രസിഡൻ്റ് ഷൈനി ചൊള്ളമ്പേൽ, കെസിവൈഎൽ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു. അതിരൂപതാ സംഘടനകളുടെ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ രാവിലെ കോട്ടപ്പുറം കോട്ടയിലെത്തി പൂർവിക അനുസ്‌മരണ പ്രാർഥന നടത്തി. ക്നായി തോമാഭവനിൽ കെസിസി പ്രസിഡൻ്റ പതാക ഉയർത്തി. കോട്ടപ്പുറം ഹോളി ഫാമിലി ദേവാലയത്തിൽ മാർ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. കോട്ടപ്പുറം കോട്ടയ്ക്ക് സമീപം നിർമിക്കുന്ന ഓർമക്കൂടാരത്തിൻ്റെ അടിസ്ഥാനശില മാർ മാത്യു മൂലക്കാട്ട് ആശീർവദിച്ചു.
Image: /content_image/India/India-2024-03-08-10:49:28.jpg
Keywords: ക്നാനായ

22818
Category: 18
Sub Category:
Heading: കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യൻ്റെ പക്ഷം ചേരുന്ന ഭരണകൂടമുണ്ടാകണമെന്ന് ഇടുക്കി രൂപത
Content: കരിമ്പൻ: നിഷ്ക്രിയമായ ഭരണകൂടമാണ് നാട്ടിലുള്ളതെന്നും വന്യമൃഗശല്യത്തെക്കാൾ ഭീതിദമായ അവസ്ഥയാണെന്നും ഇടുക്കി രൂപത. കേരളം ഉണരു ന്നതും ഉറങ്ങുന്നതും വന്യമൃഗങ്ങൾ നിഷ്ഠൂരമായി ആളുകളെ കൊല ചെയ്യുന്ന വാർത്ത കേട്ടുകൊണ്ടാണ്. കാടുവിട്ട് നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി കാട്ടിൽ കയറ്റുന്നതിനു പകരം ഭയം കൊണ്ടു തെരുവിലിറങ്ങി നിലവിളിക്കുന്ന സാധാരണക്കാരന്റെ സമരങ്ങളെ അടിച്ചമർത്തുകയും തല്ലിച്ചതയ്ക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന ഗതികെട്ട നാടായി കേരളം മാറിയിരിക്കുകയാണ്. കപട പരിസ്ഥിതി വാദം വെടിഞ്ഞ് മനുഷ്യൻ്റെ പക്ഷം ചേർന്ന് നാട് ഭരിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് രൂപത പ്രസ്താവിച്ചു. തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്‌തുകൊണ്ടിരുന്നവരാണ് വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. നാട്ടിൽ ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ഭയത്തിലാണ് കഴിയുന്നത്. മരണപ്പെടുന്ന ആളുകൾക്ക് 10 ലക്ഷം രൂപ നൽകി കൈകഴുകുന്ന രീതിയാണ് ഇപ്പോൾ ഭരണകൂടം കാണിക്കുന്നത്. പരിക്കുപറ്റിയവർക്കു സഹായം ചെയ്യുന്നതിൽ വലിയ വിമുഖതയും കാണി ക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കേ രളത്തിൽ പൊലിഞ്ഞത് 12 ജീവനുകളാണ്. വന്യമൃഗങ്ങൾ ആളുകളെ കൊലപ്പെടുത്താൻ വനപാലകർ ഒത്താശചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 1972ലെ നിയമത്തിൻ്റെ കുരുക്ക് പറഞ്ഞ് ഭരണാധികാരികൾ തലയൂരാൻ ശ്രമിക്കുകയാണ്. ഇനിയും അത്തരത്തിലുള്ള കപട ന്യായീകരണം വിലപ്പോകില്ല. ആ നിയമമാണ് പ്രശ്‌നമെങ്കിൽ അതിനു പരിഹാരം കണ്ടെത്തേണ്ടതു ജനപ്ര തിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലയാണ്. വനത്തിലുള്ള മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ജലവും ലഭ്യമാകുന്നില്ല എന്നതാണ് കാരണമെങ്കിൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകണം. അക്രമകാരികളായ മൃഗങ്ങളെ കൊല ചെയ്യുന്നതിനുള്ള നിയമസംവിധാനം രൂപപ്പെടുത്തണം. പ്രകോപനമില്ലാതെ ജീവിക്കുന്ന ജനം വന്യമൃഗങ്ങളുടെ ആക്രമത്തിൽ കൊലചെയ്യപ്പെടുമ്പോൾ ആളുകൾ പ്രതിഷേധിക്കുക സ്വാഭാവികമാണ്. അത്തരത്തിലുള്ള സമരങ്ങളെ അടിച്ചമർത്താൻ പരിശ്രമിക്കുന്നത് നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിക്കും. ഇടുക്കിയിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലിഞ്ഞത് 5 ജീവനുകളാ ണ്. അഞ്ചു കുടുംബങ്ങളുടെ അത്താണികളാണ് നഷ്ടപ്പെട്ടു പോയത്. ആ കു ടുംബങ്ങളുടെ ദുഃഖം സമാനതകൾ ഇല്ലാത്തതാണ്. ഇനിയും ഒരാളുടെ പോലും ജീവൻ നാട്ടിൽ നഷ്ടപ്പെടാൻ ഇടയാവരുത്. അതിന് ഭരണകൂടം ക്രിയാത്മകമായി പ്രവർത്തിക്കണം. അതിനു സാധിക്കാതെ വന്നാൽ സാധാരണക്കാരായ ആളുകളുടെ പക്ഷം ചേർന്ന് ഇടുക്കിയിലെ ഒരു പൊതു സംവിധാനം എന്ന നിലയിൽ രൂപത സമരമുഖത്ത് സജീവമാകുമെന്നും രൂപത വക്താവ് ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2024-03-08-11:01:49.jpg
Keywords: ഇടുക്കി, നെല്ലി

22819
Category: 7
Sub Category:
Heading: അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയാറാം ദിവസം
Content: അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ (മത്തായി 6:10). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയാറാം ദിവസം }# ഒരു മനുഷ്യൻ അവന്റെ സ്വന്തം ഇഷ്ടത്തിലും സ്വന്തം ആശയത്തിലും ഹൃദയം പ്രതിഷ്ഠിക്കാൻ തുടങ്ങുമ്പോൾ അവൻ സ്വർഗ്ഗത്തിൽ നിന്നും അകലുന്നു. എന്നാൽ എപ്പോഴൊക്കെ ഒരുവൻ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് അവന്റെ ജീവിതം ക്രമീകരിക്കുന്നുവോ അപ്പോഴൊക്കെ അവൻ സ്വർഗ്ഗത്തിലേക്ക് അടുക്കുന്നു. അതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ മൂന്നാമത്തെ യാചനയായ "അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ" എന്ന യാചനയിലൂടെ നമ്മുടെ ജീവിതത്തിലും ഈ ലോകം മുഴുവനിലും ദൈവത്തിന്റെ ഹിതം നടപ്പിലാക്കുവാൻ വേണ്ടി നാം പ്രാർത്ഥിക്കുകയാണ്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു; ക്രിസ്തുവിൽ അവിടുത്തെ മാനുഷിക മനസ്‌സിലൂടെ പിതാവിന്റെ തിരുമനസ്‌സ് പൂർണ്ണമായും എന്നന്നേക്കുമായും നിറവേറ്റപ്പെട്ടു. ഈ ലോകത്തിലേക്കു പ്രവേശിച്ചപ്പോൾ യേശു പറഞ്ഞു; "ദൈവമേ അവിടുത്തെ തിരുവിഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വരുന്നു". "ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു" എന്ന് യേശുവിനു മാത്രമേ പറയാനാവൂ. പീഡാനുഭവവേളയിലെ തന്റെ പ്രാർത്ഥനയിൽ അവിടുന്നു പൂർണമായും ഈ ഹിതത്തിനു വഴങ്ങുന്നു: "എന്റെ ഇഷ്‌ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ". ഇക്കാരണത്താൽ, യേശു "ദൈവ തിരുഹിതമനുസരിച്ചു നമ്മുടെ പാപങ്ങൾക്കുവേണ്ടി സ്വയം അർപ്പിച്ചു. "ആ ഹിതമനുസരിച്ചു യേശു ക്രിസ്‌തുവിൻറെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു". (CCC 2824) പ്രാർത്ഥനയിലൂടെ നമുക്കു ദൈവഹിതം എന്തെന്ന് വിവേചിച്ചറിയാനും അതു നിറവേറ്റുന്നതിനു വേണ്ട ക്‌ഷമ ആർജ്ജിക്കാനും കഴിയും. ഒരു വ്യക്തി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത് വാക്കുകളാലല്ല, പ്രത്യുത "സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഹിതം" നിറവേറ്റുന്നതിലൂടെയാണ് എന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. (CCC 2826). നമ്മൾ പലപ്പോഴും നമ്മുടെ പദ്ധതികൾ വിഭാവനം ചെയ്യുകയും അതു നടപ്പിലാക്കുവാൻ വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇത് ക്രിസ്തീയമായ ഒരു പ്രാർത്ഥനാ രീതിയല്ല. യേശു പഠിപ്പിച്ചതും അവിടുന്ന് നമ്മുക്ക് കാണിച്ചുതന്നതും പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ ഹിതം എന്തെന്ന് വിവേചിച്ചറിയാനും അങ്ങനെ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാനുള്ള കൃപകൾക്കായി യാചിക്കാനുമാണ്. നാം ഇപ്രകാരം പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ജീവിതം സ്വർഗ്ഗമായി മാറും. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം: "പിതാവായ ദൈവമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
Image: /content_image/News/News-2024-03-08-11:27:28.jpg

22820
Category: 18
Sub Category:
Heading: അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ഇന്ന് മുതല്‍ ZOOM-ല്‍
Content: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴില്‍ ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മ ZOOM-ല്‍ ഒരുക്കുന്ന പതിനേഴാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ഇന്നു ആരംഭിക്കും. ഉത്പത്തി പുസ്തകം മുതല്‍ വെളിപാടു വരെ രാവും പകലും തുടര്‍ച്ചയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷ ഇന്നു രാത്രി 8 മണിക്ക് ആരംഭിക്കും. താലന്ത് മാഗസിന്റെ ചീഫ് എഡിറ്റര്‍ ഫാ. ടോണി കോഴിമണ്ണില്‍ പങ്കുവെയ്ക്കുന്ന വചനസന്ദേശത്തോടെയാണ് അഖണ്ഡ ബൈബിള്‍ പാരായണത്തിന് ഇന്നു ആരംഭമാകുക. പന്ത്രണ്ടാം തീയതി ചൊവ്വാഴ്ച ബൈബിള്‍ പാരായണം സമാപിക്കും. Zoom Meeting ID: 4760452605 Passcode: 492398
Image: /content_image/India/India-2024-03-08-13:37:04.jpg
Keywords: കെസിബിസി

22821
Category: 14
Sub Category:
Heading: വിശുദ്ധ ഫ്രാൻസെസ് കബ്രീനിയുടെ ജീവിതകഥ പറയുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്
Content: ന്യൂയോര്‍ക്ക്: വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനിയുടെ ജീവിതക്കഥ പറയുന്ന ചലച്ചിത്രം ലോക വനിതാ ദിനമായ ഇന്ന് മാർച്ച് എട്ടാം തീയതി തിയേറ്ററുകളിലേക്ക്. എയ്ഞ്ചൽ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് 'കബ്രീനി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൗണ്ട് ഓഫ് ഫ്രീഡം ചിത്രം സംവിധാനം ചെയ്ത അലക്ജാന്ദ്രോ മോൺഡേവെർഡേയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 1889ൽ ഇറ്റാലിയൻ കുടിയേറ്റക്കാര്‍ക്കെതിരെ ന്യൂയോർക്കിൽ വംശീയ വിദ്വേഷം കൊടുമ്പിരികൊണ്ടിരിക്കുന്ന നാളുകളും സിസ്റ്റര്‍ കബ്രീനി അവിടെയെത്തുന്നതുമാണ് ചിത്രത്തിൻറെ പശ്ചാത്തലം. 1850 ജൂലൈ 15-ന് അന്നത്തെ ഓസ്ട്രിയൻ സാമ്രാജ്യത്തിൻ്റെ ഭാഗമായ ലോഡിയിലെ ലോംബാർഡ് പ്രവിശ്യയിലെ സാൻ്റ് ആഞ്ചലോ ലോഡിജിയാനോയിൽ കർഷകരായ അഗോസ്റ്റിനോ കബ്രീനിയുടെയും സ്റ്റെല്ല ഓൾഡിനിയുടെയും പതിമൂന്ന് മക്കളിൽ ഇളയവളായിട്ടായിരിന്നു ഫ്രാൻസെസ് കബ്രീനിയുടെ ജനനം. പതിമൂന്നാം വയസ്സിൽ അവള്‍ യേശുവിൻ്റെ തിരുഹൃദയത്തിൻ്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു സ്കൂളിൽ ചേർന്നു. അഞ്ച് വർഷത്തിന് ശേഷം ടീച്ചിംഗ് സർട്ടിഫിക്കറ്റോടെ ബിരുദം നേടി. 1870-ൽ അവളുടെ മാതാപിതാക്കൾ മരിച്ചതിനുശേഷം, അവൾ അർലുനോയിലെ കോണ്‍വെന്‍റില്‍ പ്രവേശനത്തിന് അപേക്ഷിച്ചുവെങ്കിലും നിരസിക്കപ്പെട്ടു. 1880 നവംബറിൽ, കബ്രീനിയും ഏഴുപേരോടൊപ്പം ചേര്‍ന്ന് മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് (എംഎസ്‌സി) സ്ഥാപിച്ചു. 1887 സെപ്റ്റംബറിൽ, ചൈനയിൽ മിഷനുകൾ സ്ഥാപിക്കുന്നതിന് മാർപാപ്പയുടെ അംഗീകാരം തേടാൻ കബ്രീനി പോയി. എന്നാല്‍ ദാരിദ്ര്യത്തിൽ കഴിയുന്ന ഇറ്റാലിയൻ കുടിയേറ്റക്കാരെ സഹായിക്കാൻ അവൾ അമേരിക്കയിലേക്ക് പോകണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ഇറ്റലിയിൽ നിന്നും അവിടേക്ക് എത്തിയ കബ്രീനി കണ്ടത് ഞെട്ടിപ്പിക്കുന്ന അവസ്ഥയായിരിന്നു. രോഗങ്ങളും, കുറ്റകൃത്യങ്ങളും ദുരിതപൂർണ്ണമായ ജീവിതങ്ങളുമാണ് തന്റെ മുന്നില്‍ അവള്‍ കാണുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ ഉള്ളവർക്ക് വിദ്യാഭ്യാസം നൽകാനും, താമസിക്കാനുള്ള ഇടമൊരുക്കാനും കബ്രീനിയും, മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹെഡ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളും മിഷൻ പ്രവർത്തനം ആരംഭിക്കുകയായിരിന്നു. ഇത് അനേകരുടെ ജീവിതങ്ങളെ സ്പര്‍ശിച്ചു. കബ്രീനി നിലകൊണ്ട മൂല്യങ്ങളിൽ താനും ഉറച്ച് വിശ്വസിക്കുന്നതായും, ഈ വേഷം തിരഞ്ഞെടുക്കാൻ ഇത് ഒരു കാരണമായിട്ടുണ്ടെന്നും, ചിത്രത്തിൽ വിശുദ്ധയുടെ വേഷം കൈകാര്യം ചെയ്ത ഇറ്റാലിയൻ ചലച്ചിത്ര താരം ക്രിസ്റ്റീന ഡെൽ അന്ന പറഞ്ഞു. ചിത്രം കണ്ടതിനുശേഷം ഉത്തരവാദിത്ത ബോധവുമായി കാണികൾ, തിയേറ്ററുകൾ വിടുമെന്ന പ്രതീക്ഷ അവർ പ്രകടിപ്പിച്ചു. രോഗികൾക്കും, ദരിദ്രർക്കും സമൂഹത്തില്‍ നിന്നു മാറ്റിനിര്‍ത്തിയവര്‍ക്കും കബ്രീനി ചെയ്ത വലിയ പ്രവര്‍ത്തനങ്ങള്‍ സിനിമയില്‍ പ്രമേയമാകുന്നുണ്ട്.
Image: /content_image/News/News-2024-03-08-14:15:57.jpg
Keywords: സിനിമ, ചലച്ചി