Contents
Displaying 22411-22420 of 24979 results.
Content:
22832
Category: 18
Sub Category:
Heading: ഇന്ത്യയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റിക്കാർഡ് കത്തോലിക്ക സന്യാസിനിയ്ക്ക്
Content: കാസർഗോഡ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റിക്കാർഡ് ബുക്കിൻ്റെ നാഷണൽ റിക്കാർഡിന് സാമൂഹിക പ്രവർത്തകയും കത്തോലിക്ക സന്യാസിനിയുമായ സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് അർഹയായി. 57 വയസിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തിയാണ് സിസ്റ്റർ ജയ ദേശീയ റിക്കാർഡ് സ്ഥാപിച്ചത്. ബി പോസിറ്റീവ് ഗ്രൂപ്പുകാരിയായ സിസ്റ്റർ ജയ 1987ൽ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഒരു വ്യക്തിക്ക് ഒരു വർഷം നാല് പ്രാവശ്യം മാത്രമാണ് രക്തദാനം നടത്താൻ നിയമം അനുവദിക്കുന്നത്. ഈ പരിധിക്കുള്ളിൽനിന്നുകൊണ്ടാണ് സിസ്റ്റർ ജയ നാല്‍പ്പത് വർഷത്തിനുള്ളിൽ 117 പേർക്ക് രക്തദാനം നടത്തിയത്. ഗിന്നസ് വേൾഡ് റിക്കാർഡ് ഹോൾ ഡേഴ്സിന്റെ സംസ്ഥാന പ്രസിഡൻ്റ് ഗിന്നസ് സത്താർ ആദുരാണ് സിസ്റ്ററിന്റെ നേട്ടം മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റിക്കാർഡ് ബുക്കിൻ്റെ ശ്രദ്ധയിലെത്തിച്ചത്.
Image: /content_image/India/India-2024-03-10-07:43:51.jpg
Keywords: സന്യാസിനി

22833
Category: 1
Sub Category:
Heading: ആരാണ് ഭാഗ്യവാൻ? | നോമ്പുകാല ചിന്തകൾ | ഇരുപത്തിയെട്ടാം ദിവസം
Content: അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍ (സങ്കീ 32:1). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയെട്ടാം ദിവസം }# നമ്മുടെ ഈ ലോകജീവിതത്തിൽ നമ്മൾ പലരെയും ഭാഗ്യവാൻ എന്ന് വിളിക്കാറുണ്ട്. ഈ ലോകത്തിൽ പലവിധത്തിലുള്ള നേട്ടങ്ങൾ കൈവരിച്ചവരെയും, ജീവിതവിജയം നേടിയവരെയും ഒക്കെ നാം ഭാഗ്യവാൻ എന്ന് വിളിക്കാറുണ്ട്. എന്നാൽ ആരാണ് യഥാർത്ഥത്തിൽ ഭാഗ്യവാൻ? ഇതേക്കുറിച്ച് ദൈവവചനം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? (സങ്കീ 32:1) "അതിക്രമങ്ങൾക്കു മാപ്പും പാപങ്ങൾക്കു മോചനവും ലഭിച്ചവൻ ഭാഗ്യവാൻ". എന്നാൽ ഇപ്രകാരം നാം ഭാഗ്യവാന്മാരായി തീരണമെങ്കിൽ ദൈവം നമ്മുടെ മുൻപിൽ ഒരു നിബന്ധന വയ്ക്കുന്നുണ്ട്. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ അഞ്ചാമത്തെ യാചനയിൽ നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു: ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. നമ്മുടെ തെറ്റുകൾ ദൈവം നമ്മോട് ക്ഷമിക്കണമെങ്കിൽ ആദ്യം നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കാൻ തയ്യാറാകണം എന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയോട് ജീവിതത്തിലുടനീളം സമരം ചെയ്യുന്നവരാണോ നമ്മൾ? എങ്കിൽ അതിനെ നാം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് ക്ഷമിക്കാൻ കഴിയാത്ത അവസ്ഥ ദൈവത്തിന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിലേക്ക് ഒഴുകുന്നതിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോൾ ക്ഷമിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥകൾ നമ്മെ രോഗത്തിലേക്ക് നയിച്ചിട്ടുണ്ടാവാം. മറ്റുള്ളവരോട് ക്ഷമിക്കുവാനായി നാം പലപ്പോഴും അവരിൽ നിന്നും നമ്മുക്കുണ്ടായ ദുരനുഭവങ്ങൾ മറക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ എപ്പോഴൊക്കെ നാം ഇപ്രകാരം മറക്കാൻ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ ആ ഓർമ്മകൾ നമ്മെ വീണ്ടും വീണ്ടും മുറിപ്പെടുത്തുകയും ക്ഷമിക്കുന്നതിനുള്ള തടസ്സം വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ ക്ഷമിക്കുന്നതിന് നാം ആദ്യം ദൈവത്തിങ്കലേക്കാണ് നോക്കേണ്ടത്. നമ്മൾ പാപികളായിരിക്കെ നമ്മെ പുത്രരായി സ്വീകരിച്ചവനാണ് ദൈവം. ആ ദൈവത്തിലേക്ക് നോക്കിക്കൊണ്ടും ആ ദൈവത്തിൽ നിന്നും ശക്തി സ്വീകരിച്ചുകൊണ്ടും മാത്രമേ നമ്മുക്ക് മറ്റുള്ളവരോട് ക്ഷമിക്കുവാൻ സാധിക്കൂ. ഇപ്രകാരം നമ്മുക്ക് ക്ഷമിക്കുവാൻ സാധിക്കുമ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ അനന്തമായ അനുഗ്രഹങ്ങൾ വർഷിക്കുവാൻ തുടങ്ങും. സഭാപിതാവായ അലക്‌സാൻഡ്രിയയിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു: നമ്മൾ ചെയ്തുപോയ പാപങ്ങൾക്കു ദൈവത്തോടു നമ്മൾ പൊറുതി യാചിക്കണം. എന്നാൽ, ആദ്യം നമ്മോട് ഏതെങ്കിലും തരത്തിൽ അതി ക്രമം ചെയ്തവരോടു നമ്മൾ ക്ഷമിക്കണം: പരമോന്നതനായ ദൈവത്തിൻ്റെ മഹത്വത്തിനെതി രായല്ല, നമുക്ക് എതിരായി ചെയ്തവ. സഹോദ രർ നമ്മോടു ചെയ്യുന്നവ നമ്മൾ ക്ഷമിക്കുകവഴി, നമ്മോടു കരുണകാണിക്കാൻ തയ്യാറായിരിക്കുന്ന, മിശിഹായെയാണ് നമ്മൾ കണ്ടെത്തുന്നത് (Commentary on Luke, Homily 76). അതിനാൽ ഈ നോമ്പുകാലത്ത് മറ്റുള്ളവരോട് ആത്മാർത്ഥമായി ക്ഷമിച്ചുകൊണ്ട് നമ്മുക്ക് മിശിഹായെ കണ്ടെത്തുകയും അങ്ങനെ ഭാഗ്യവാന്മാരായി തീരുകയും ചെയ്യാം.
Image: /content_image/News/News-2024-03-10-08:22:17.jpg
Keywords: നോമ്പുകാല

22834
Category: 18
Sub Category:
Heading: ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍
Content: തൃശൂർ: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്‌സ് ഓഫ് ഡിവൈൻ പ്രോവിഡൻസ് സഭയുടെ സുപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ഫ്ലോറി കൊടിയൻ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ജനോവയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി ഇടവകയിൽപ്പെട്ട കൊടിയൻ ഔസേപ്പ് - തങ്കമ്മ ദമ്പതികളുടെ മകളാണ്. സിസ്റ്റർ റൊസാലിയ കരിപ്പായി അസിസ്റ്റൻ്റ് സുപ്പീരിയർ ജനറലായും സിസ്റ്റർ ഇഗ്നേഷ്യ ചെലങ്ങര, സിസ്റ്റർ ട്രീസ ആളുക്കാരൻ, സിസ്റ്റർ മേരി ക്ലെയർ മുക്കനാപറമ്പിൽ, സിസ്റ്റർ ജെസ്റ്റിൻ കുറ്റിയാഞ്ഞിലിക്കൽ എന്നിവർ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
Image: /content_image/India/India-2024-03-11-09:01:30.jpg
Keywords: മലയാളി

22835
Category: 18
Sub Category:
Heading: തെക്കൻ കുരിശുമല 67-ാമത് മഹാ തീർത്ഥാടനത്തിന് കൊടിയേറി
Content: വെള്ളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല 67-ാമത് മഹാ തീർത്ഥാടനത്തിന് പുനലൂർ രൂപത ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ പതാക ഉയർത്തി. ഇന്നലെ ആരംഭിച്ച തീർത്ഥാടനത്തിൻ്റെ ഒന്നാംഘട്ടം 17ന് അവസാനിക്കും. 28, 29 തിയതികളിൽ രണ്ടാം ഘട്ട തീർത്ഥാടനം നടക്കും. വിശുദ്ധ കുരിശ് തീര്‍ത്ഥാടകരുടെ പ്രത്യാശ എന്നതാണ് തീര്‍ത്ഥാടന സന്ദേശം. വെള്ളറടയിൽ നിന്നും രണ്ടിന് ആരംഭിച്ച പ്രത്യാശയുടെ കുരിശിൻ്റെ വഴിക്ക് നെയ്യാറ്റിൻകര കെസിവൈഎം രൂപതാ സമിതി നേതൃത്വം നൽകി. സംഗമ വേദിയിൽ നടന്ന ഗാനാഞ്ജലിക്ക് നെയ്യാറ്റിൻകര അസിസി കമ്മ്യൂണിക്കേഷൻ നേതൃത്വം നൽകി. സംഗമ വേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്കും ബിഷപ്പ് മുഖ്യ കാർമികത്വം വഹിച്ചു. മോൺ. ജി. ക്രിസ്‌തുദാസ്, മോൺ. ഡോ. വിൻസെന്റ് കെ.പീറ്റർ, രൂപതയിലെ വൈദീകർ സഹകാർമികരായി. 6.30 ന് നടന്ന ഉദ്ഘാടന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസൻ്റ് സാമുവൽ അധ്യക്ഷനായിരുന്നു, മോൺ ഡോ. വിൻസന്റ് കെ പീറ്റർ ആമുഖ സന്ദേശം നൽകി. സി.കെ.ഹരീന്ദ്രൻ എംഎൽഎ മുഖ്യ സന്ദേശം നൽകി. കെ. ആൻസലൻ എംഎ ൽഎ, ജി.സ്റ്റീഫൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ സുരേഷ് കുമാ ർ, താണുപിള്ള, എം. രാജ്‌മോഹൻ, വൽസല രാജു, അൻസജിത റസ്സൽ, ഫെമിന ബെർളിൻജോയ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-03-11-09:16:11.jpg
Keywords: കുരിശുമല

22836
Category: 1
Sub Category:
Heading: പരീക്ഷകളും പ്രലോഭനങ്ങളും | നോമ്പുകാല ചിന്തകൾ | ഇരുപത്തിയൊന്‍പതാം ദിവസം
Content: ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്‍മയില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ (മത്തായി 6:13). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയൊന്‍പതാം ദിവസം }# ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യനും രണ്ടുതരം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഒന്ന് അവന്റെ ആന്തരിക മനുഷ്യന്റെ വളർച്ചക്ക് ആവശ്യമായ പരീക്ഷകളാണ്. അത് നാം ആത്മീയമായി വളരുന്നതിനും ഈ ലോകമോഹങ്ങളെ ഉപേക്ഷിച്ചു സുവിശേഷ ഭാഗ്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ദൈവത്തോട് കൂടുതൽ അടുക്കുന്നതിനും അങ്ങനെ നാം സ്വർഗ്ഗരാജ്യത്തിൽ എത്തിച്ചേരുന്നതിനുമായി ദൈവം അനുവദിക്കുന്നതാണ്. എന്നാൽ രണ്ടാമത്തേത് പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രലോഭനങ്ങളാണ്. അത് പിശാചിൽ നിന്നും വരുന്നു. നമ്മെ പാപത്തിൽ വീഴിച്ചു ദൈവത്തിൽ നിന്നും അകറ്റി നരകത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പിശാച് ഒരുക്കുന്ന കെണികളാണ് അവ. അതിനാൽ "ആന്തരിക മനുഷ്യന്റെ വളർച്ചക്ക് ആവശ്യമായ പരീക്ഷകളെ പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രലോഭനത്തിൽ നിന്നും വേർതിരിച്ചറിയാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു" (CCC 2847). ലോകം പുരോഗമിക്കുമ്പോൾ പ്രലോഭനങ്ങളും വർദ്ധിക്കുന്നു. അൻപത് വർഷങ്ങൾക്ക് മുൻപുള്ള പ്രലോഭനങ്ങളല്ല ഇന്നുള്ളത്. പണ്ട് തിന്മയെന്നു കരുതിയിരുന്ന പലതിനെയും ഇന്ന് ലോകം നന്മയെന്നു വിളിക്കുവാൻ തുടങ്ങിയിരിക്കുന്നു. കാലം മുന്നോട്ട് പോകുംതോറും, പിശാച് മനുഷ്യനെ പാപത്തിലേക്ക് വീഴ്ത്തുവാനുള്ള സാഹചര്യങ്ങളെ കൂടുതലായി ഒരുക്കി വച്ചുകൊണ്ട് നമ്മുടെ വീഴ്ച്ചക്കായി കാത്തിരിക്കുന്നു. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്‌തു ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ എന്ന ആറാമത്തെ യാചന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയത്. പ്രലോഭനത്തിൽ വീഴാതിരിക്കുവാൻ ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം. കാരണം ഇത് ഒരു ആത്മീയ പോരാട്ടമാണ്. ഇതിൽ വിജയം വരിക്കുവാൻ പ്രാർത്ഥനയിലൂടെ മാത്രമേ സാധിക്കൂ. പ്രാർത്ഥനയിലൂടെയാണ് യേശു ആരംഭത്തിലേതുമുതൽ പീഡാസഹനത്തിന്റെ അന്തിമ ഘട്ടനത്തിലേതുവരെയുള്ള പ്രലോഭകനെ തോൽപിച്ചത്. നമ്മുടെ പിതാവിനോടുള്ള ഈ യാചനയിൽ, യേശു നമ്മെ തൻ്റെ പോരാട്ടത്തോടും സഹനത്തോടും ചേർത്തു നിർത്തുന്നു. അവിടുത്തെ ജാഗ്രതയോടുള്ള കൂട്ടായ്‌മയിൽ നമ്മുടെ ഹൃദയത്തിൻറ ജാഗ്രത പുലർത്താൻ അവിടുന്നു നമ്മെ ഓർമ്മിപ്പിക്കുന്നു. ജാഗ്രത "ഹൃദയത്തിന്റെ കാവലാണ്". യേശു തന്റെ പിതാവിനോടു നമ്മെ അവിടുത്തെ നാമത്തിൽ കാത്തുസൂക്ഷിക്കണമേ എന്നു പ്രാർത്ഥിച്ചു. 'ഈ ജാഗ്രതയിലേക്കു പരിശുദ്‌ധാത്മാവു നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നു. ഈ യാചന, നമ്മുടെ ഭൗമിക പോരാട്ടത്തിന്റെ അന്തിമ പ്രലോഭനവുമായി ബന്‌ധപ്പെട്ട അതിൻറെ നാടകീയമായ അർഥം മുഴുവനും ഉൾക്കൊള്ളുന്നു; ഇത് അന്ത്യംവരെയുള്ള നിലനിൽപിനുവേണ്ടി പ്രാർഥിക്കുന്നു. “ഇതാ ഞാൻ കള്ളനെപ്പോലെ വരുന്നു. ഉണർന്നിരിക്കുന്നവൻ ഭാഗ്യവാൻ"- ( കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2849)
Image: /content_image/News/News-2024-03-11-09:47:54.jpg
Keywords: ചിന്തകൾ

22837
Category: 13
Sub Category:
Heading: സഹനത്തെ കൃപയാക്കിയ ഈശോയുടെ പ്രിയപ്പെട്ട അയന ഇനി സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയില്‍
Content: തൊടുപുഴ: അര്‍ബുദം ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കിടയിലും സുവിശേഷത്തിന്റെ തീജ്വാല പടര്‍ത്തി അനേകരിലേക്ക് ഈശോയെ പകര്‍ന്ന അയന ഐപ്പ് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. 26 വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ ഏകരക്ഷകനായ ഈശോയെ മറ്റുള്ളവര്‍ക്ക് പകരാനും സഹനത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും വേദനകളെ പുഞ്ചിരിയോടെ കൃപയായി സ്വീകരിച്ചതിന്റെയും സാക്ഷ്യം അനേകര്‍ക്ക് പകര്‍ന്ന കാരിക്കൽ ഐപ്പ് - ഷിബി ദമ്പതികളുടെ മകളായ അയന ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. സഹന ജീവിതത്തില്‍ അയന പരത്തിയ വിശുദ്ധിയുടെ പരിമളം സോഷ്യല്‍ മീഡിയായില്‍ ഇന്ന് ഏറെ ചര്‍ച്ചയാകുകയാണ്. 1998 മാർച്ച് എട്ടാം തീയതി തൊടുപുഴയിൽ കാരിക്കൽ ഐപ്പ് - ഷിബി ദമ്പതികളുടെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളായാണ് അയനയുടെ ജനനം. വളരെ ചെറുപ്പം മുതൽ മരിയ ഭക്തിയിൽ ആഴപ്പെട്ട് ഈശോയോട് ചേര്‍ന്നുള്ള ജീവിതമാണ് അവള്‍ നയിച്ചിരിന്നത്. ബാല്യത്തിന്റെ ആദ്യ നാളുകളില്‍ ചുരുക്കം ചില ദിവസങ്ങളിൽ വീട്ടുകാർ ജോലിക്ക് പോകുമ്പോൾ മഠത്തിലെ സിസ്റ്റർമാർ നോക്കിയ കുഞ്ഞ് ആയത് കൊണ്ടാകാം, അസാധാരണമായ ദൈവീക ചൈതന്യമുള്ള വൃക്തിയായിട്ടാണ് അയന വളർന്നുവന്നത്. സമര്‍പ്പിതരുടെ വലിയ പരിമളം കുഞ്ഞ് അയനയിലേക്കും പകര്‍ന്നിരിന്നു. ഇതുകൊണ്ടാകണം, പഠനത്തിൽ മിടുക്കിയായിരിന്ന അയന സ്കൂൾ കാലം മുതൽ തന്നെ സിസ്റ്റർ ആകണമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ആഗ്രഹം പോലെ തന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആരാധന സന്യാസിനി സമൂഹത്തിന്റെ മഠത്തിൽ ചേർന്നു. ഈശോയോട് ചേര്‍ന്നുള്ള അവളുടെ ജീവിതവും പെരുമാറ്റവും പരിശീലന കാലഘട്ടത്തിൽ തന്നെ അയന എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറുന്നതിന് കാരണമായി. ഇതിനിടെ സന്യാസ പരിശീലനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ പതിവില്ലാത്ത ക്ഷീണവും ഉറക്കവും അവള്‍ക്ക് അനുഭവപ്പെട്ടു. അസ്വസ്ഥതയുടെ നാളുകള്‍. തുടർന്നുള്ള പരിശോധനയിൽ നട്ടെല്ലിന് ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ പതറാനോ പിന്മാറാനോ അവള്‍ തയാറായിരിന്നില്ല. അറിവുവച്ച പ്രായത്തിൽ തന്നെ തൻ്റെ ജീവിതം ക്രിസ്തുവിനു പൂർണ്ണമായിട്ട് സമർപ്പിച്ച അവള്‍ സഹനത്തെ കൃപയാക്കി സ്വീകരിക്കുകയായിരിന്നു. തുടർ ചികിത്സകൾക്കായി തിരികെ വീട്ടിലെത്തിയ അയന പിന്നീട് മൂന്ന് മേജർ ഓപ്പറേഷനുകളിലൂടെ കടന്നുപോയി. അതിൻ്റെ ഫലമായി നടുവിന് താഴേക്ക് ചലന ശേഷി നഷ്ട്ടപ്പെട്ടു. വീല്‍ ചെയറിലായിരിന്നു പിന്നീടുള്ള ജീവിതം. രോഗത്തിന് ശരീരത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയനയുടെ ഉള്ളിലെ ജ്വലിക്കുന്ന വിശ്വാസ തീക്ഷ്ണതയെയും ദൈവരാജ്യ മഹത്വത്തിനായി താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളെയും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഇടവക ദേവാലയമായ കോതമംഗലം രൂപതയിലെ ചിറ്റൂര്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയിലെ യുവജന കൂട്ടായ്മയിലൂടെ മാധ്യമ രംഗത്തെ പുതിയ സാധ്യതകൾ അവൾ കണ്ടെത്തി. ആദ്യം ചെറിയ പോസ്റ്ററുകളിലൂടെയും പിന്നീട് വലിയ മാധ്യമ ശുശ്രൂഷകളിലൂടെയും അവൾ സുവിശേഷ പ്രഘോഷണം തുടർന്നു. വീൽ ചെയറിൽ ആയിരിക്കെ പല ദിവസങ്ങളിലും യാത്ര ചെയ്ത് ബേസിക് കൗൺസിലിംഗ് കോഴ്സും അതോടൊപ്പം ഡിസൈനിങ് പഠനവും പൂർത്തിയാക്കി. ഇടവക പള്ളിയിൽ നിന്ന് ആരംഭിച്ച ശുശ്രൂഷ രൂപതയുടെയും ലോകത്തിന്റെയും വിവിധ കോണുകളിൽ വരെ എത്തുവാന്‍ കാരണമായി. ഇടവകയിലെ ഡാറ്റാബേസിൽ നിന്നും കിട്ടുന്ന അതത് ദിവസങ്ങളിലെ ഇടവക അംഗങ്ങളുടെ ജന്മദിനങ്ങളും വിവാഹ വാർഷികങ്ങളും എല്ലാ ദിവസവും ഇടവക വാട്സ്ആപ്പ് കൂട്ടായ്മയിൽ അറിയിക്കുന്നത് കഴിഞ്ഞ ആറു വർഷമായി അയന സന്തോഷത്തോടെ ചെയ്ത വിവിധ ശുശ്രൂഷകളില്‍ ഒന്നായിരിന്നു. ഇതോടൊപ്പം പങ്കുവെച്ച മനോഹരമായി തയാറാക്കിയ ബൈബിള്‍ വചനങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകളില്‍ തന്‍റേയോ ഇടവകയുടെയോ പേര് പതിപ്പിച്ച് പങ്കുവെയ്ക്കാനോ അതിലൂടെ പ്രശസ്തി നേടാനോ അവള്‍ തയാറായിരിന്നില്ല. മറിച്ച്, വാട്ടര്‍മാര്‍ക്കില്ലാത്ത പോസ്റ്റ് വിവിധ പേജുകളിലൂടെ, ഗ്രൂപ്പുകളിലൂടെ ആയിരങ്ങളിലേക്ക് എത്തണമെന്ന് അവള്‍ ഏറെ ആഗ്രഹിച്ചു. തന്റെ ഏക ലക്ഷ്യം ദൈവരാജ്യ മഹത്വം എന്നത് മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരിന്നു അയനയുടെ ഈ തീരുമാനം. പങ്കുവെയ്ക്കുന്ന ഡിജിറ്റല്‍ പോസ്റ്ററുകളിലെ എല്ലാ വചനങ്ങളുടെയും ചുവടെ 'ഈശോയുടെ നാമത്തില്‍ നല്ല ഒരു ദിവസം ആശംസിക്കുന്നു' എന്ന വാക്കുകള്‍ അയനയ്ക്ക് ഈശോയുമായുള്ള വലിയ ബന്ധം തുറന്നുക്കാണിക്കുന്നത് കൂടിയായിരിന്നു. 'ഇടയനും ഇടവകക്കും ഇടവിടാതെ' എന്നപേരിൽ ഒരു ദിനം ഒരു ഇടവകവെച്ച് രൂപതയിലെ ഇരുനൂറിലധികം വരുന്ന വൈദികർക്കും നൂറിലധികം വരുന്ന ഇടവകൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന നാലുമാസം നീണ്ടുനിന്ന പ്രോജക്ട് വിശ്വാസപരിശീലന കേന്ദ്രത്തിന്റെ കീഴിൽ രൂപത തലത്തിൽ നടത്തിയത് വലിയൊരു പ്രാർത്ഥനാനുഭവമായിരുന്നു. ഇതിലൂടെ രൂപതയ്ക്കും വൈദികര്‍ക്കും വേണ്ടി ആയിരങ്ങള്‍ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ ഭാഗങ്ങള്‍ പങ്കുവെച്ചും അവള്‍ സഭയോടുള്ള തന്റെ സ്നേഹം പങ്കുവെച്ചു. സഭയിലെ ഏതെങ്കിലും സംവിധാനത്തിന് ഒരു പോസ്റ്റർ ചെയ്യാൻ ആളുകളുടെ അഭാവം ഉണ്ടെങ്കിൽ ആദ്യം എത്തിച്ചേരുക അയനയുടെ അടുത്തായിരുന്നു. തന്റെ കഴിവും സമയവും ബലഹീനമായ ശരീരവും അവള്‍ ഈശോയുടെ മഹത്വത്തിനായി സമര്‍പ്പിച്ചു. ജീസസ് യൂത്തിന്റെ പ്രോഗ്രാമിന് വേണ്ടി മീഡിയ ടീം ട്രെയിനിങ് ഓൺലൈനിലൂടെ നൽകുവാനും അയന തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പള്ളിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്നെ ഏതാണ്ട് രണ്ടായിരത്തോളം പോസ്റ്റുകൾ അയനയുടെ ഡിസൈനിങ് മികവിൽ പിറന്നിട്ടുണ്ട്. ഇതിനെല്ലാം പുറമേ കത്തോലിക്ക കോൺഗ്രസ്, യുവദീപ്തി കെസിവൈഎം, ജീസസ് യൂത്ത്, ജാഗ്രത സമിതി തുടങ്ങി വിവിധ സംഘടനകളിലുമായി നൂറുകണക്കിന് ചിത്രങ്ങളും മറ്റും വേറെയും ഡിസൈനുകളും ചെയ്തു. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന അവതരണവുമായി 2021-ല്‍ പുറത്തിറങ്ങിയ 'സാറാസ്' എന്ന സിനിമയ്ക്കു പിന്നാലേ അയന തയാറാക്കിയ ഒരു പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. പ്രമുഖ സിനിമ സംവിധായകൻ സിബി മലയില്‍ ഉൾപ്പെടെയുള്ളവർ പോസ്റ്ററിനു ചുവടെ അനുകൂല കമൻ്റ് ചെയ്തിരുന്നു. ദ്രുതഗതിയിൽ പോസ്റ്ററുകളും നോട്ടീസുകളും തയ്യാറാക്കുന്നതിനാൽ അയന ചെയ്ത പല ഡിസൈനുകളും ദൃശ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ റഫറൻസുകൾക്കായി പ്രത്യക്ഷപ്പെട്ടിരിന്നുവെന്നത് മറ്റൊരു വസ്തുത. ആളുകളെ കാണാനും മനസ്സിലാക്കാനും അവര്‍ക്ക് ദൈവസ്നേഹം പകർന്നു കൊടുക്കാനുമുള്ള അയനയുടെ കഴിവ് കൗൺസിലിംഗ് കോഴ്സിലൂടെ ഒന്നുകൂടി ആഴപ്പെട്ടു. ഇത് അനേകര്‍ക്ക് ജീവിത വഴിത്താരയിലെ വിവിധ പ്രതിസന്ധികളില്‍ നിന്നു കരകയറുന്നതിന് കാരണമായി. അയനയുടെ അരികെ എത്തുന്നവര്‍ക്ക്, പ്രതിസന്ധിയിലും നിരാശയിലും കടന്നുചെല്ലുന്നവർക്ക് പ്രത്യാശ നിറഞ്ഞ മനസ്സുമായി തിരിച്ചുവരാനേ സാധിക്കുമായിരുന്നുള്ളൂ. വ്യക്തിപരമായ പ്രാർത്ഥനയും ഡിസൈനിങ്ങും കഴിഞ്ഞുള്ള സമയം സുഹൃത്തുക്കളുടെ ജീവിതത്തിൽ ആത്മീയ ജ്വലനം ഉണ്ടാക്കുന്നതിന് പ്രാർത്ഥനയും പ്രവർത്തനവുമായി മാറ്റിവെച്ചിരുന്നു. കാൻസർ കോശങ്ങൾ ശരീരം മുഴുവൻ വ്യാപിച്ച് കാന്‍സര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോഴും വേദന കൊണ്ട് സംസാരിക്കാൻ പോലും ആവാത്ത സാഹചര്യങ്ങളില്‍ പരാതികൾ ഇല്ലാതെ സഹനങ്ങളെ കൃപയാക്കിയ അൽഫോൻസാമ്മയുടെ ചൈതന്യമാണ് അയനയിൽ എല്ലാവരും ദർശിച്ചത്. ഇതും അനേകര്‍ക്ക് വിശ്വാസത്തില്‍ ആഴപ്പെടുന്നതിന് കാരണമായി. രോഗത്തിനോ മരണത്തിനോ കർത്താവിനെ പ്രഘോഷിക്കുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിക്കാനാവില്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ട് മരിക്കുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ പോലും ദൈവവചനത്തിന്റെ പോസ്റ്റർ എഡിറ്റിംഗ് പൂര്‍ത്തിയാക്കി അവള്‍ എല്ലാവർക്കും അയച്ചു കൊടുത്തിരിന്നു. ഇന്നലെ ഞായറാഴ്ച പുലര്‍ച്ചെ സ്വഭവനത്തില്‍വെച്ചായിരിന്നു തന്റെ പ്രാണനാഥന്റെ സന്നിധിയിലേക്കുള്ള അയനയുടെ മടക്കയാത്ര. ചിറ്റൂര്‍ സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ ഇന്നലെ വൈകീട്ട് നടന്ന മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ നാട് മുഴുവന്‍ എത്തിയിരിന്നു. രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, മിഷന്‍ ലീഗ്, കെസിവൈഎം സംഘടനകളുടെ രൂപത ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ വൈദികരും സന്യസ്തരുമായി നിരവധി പേരും അയനയെ യാത്രയാക്കുവാന്‍ എത്തി. മൃതസംസ്കാര ശുശ്രൂഷ മദ്ധ്യേ ഇടവക വികാരി ഫാ. ടോജിന്‍ കല്ലറയ്ക്കല്‍ നടത്തിയ പ്രസംഗത്തിലാണ് ഇടവകയുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന അനുദിന വചനങ്ങള്‍ക്കും ആശംസ സന്ദേശങ്ങള്‍ക്കും പിന്നില്‍ അയന ആണെന്ന കാര്യം ഇടവകയിലെ ഭൂരിഭാഗം വിശ്വാസികളും അറിയുന്നത്. സഹനത്തെ കൃപയാക്കി, ഈശോയുമായുള്ള ബന്ധം അവികലം കാത്തുസൂക്ഷിച്ച 'ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി അജ്ന ജോര്‍ജ്ജിനെ' പോലെ അയനയ്ക്കും ഇനി തന്റെ സ്വര്‍ഗീയ മണവാളന്റെ സന്നിധിയില്‍ നിത്യവിശ്രമം. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-11-14:27:47.jpg
Keywords: അജ്ന, സഹന

22838
Category: 1
Sub Category:
Heading: കുടുംബത്തിന്റെ അടിസ്ഥാനശില വിവാഹം; ഹിതപരിശോധനയില്‍ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത
Content: ഡബ്ലിൻ: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ നടത്തിയ ഹിതപരിശോധന വലിയ ഭൂരിപക്ഷത്തിൽ ജനം തള്ളിക്കളഞ്ഞു. കുടുംബത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയും സ്ത്രീകളെ കുടുംബത്തിന്റെ പ്രചോദനമായി അവതരിപ്പിച്ചും ഭരണഘടനയിൽ നല്‍കിയിരിക്കുന്ന നിർവചനങ്ങൾ മാറ്റുന്നതിനായിരുന്നു ഹിതപരിശോധന. വിവാഹേതര ബന്ധത്തെ ഉള്‍പ്പെടുത്തി കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ 67.7 ശതമാനം ഐറിഷ് ജനതയാണ് നിലപാട് കടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവരുന്നതുമായി അഭിപ്രായം അറിയുന്നതിന് നടത്തിയ റഫറണ്ടത്തിലാണ് എതിർപ്പ് പ്രകടമാക്കിയത്. ഹിത പരിശോധന അനുകൂലമാകുകയും നിർദ്ദേശം നടപ്പിലാക്കുകയും ചെയ്തിരിന്നെങ്കിൽ, വിവാഹം കഴിക്കാതെ ദീർഘനാളായി ഒരുമിച്ച് താമസിക്കുന്ന രീതികൾക്ക് കുടുംബം എന്ന പദവി ലഭിക്കുമായിരുന്നു. എന്നാൽ ബഹു ഭൂരിപക്ഷവും നിർദ്ദേശത്തെ എതിർക്കുകയായിരിന്നു. വീട്ടിൽ അമ്മയുടെ ചുമതലയെ സംബന്ധിക്കുന്ന ഒരു വാചകത്തിൽ ചില തിരുത്തലുകൾ വരുത്തുവാനുള്ള നിർദ്ദേശത്തെയും പൊതുജനങ്ങൾ എതിർത്തു. ഈ നിർദ്ദേശത്തെ എതിർത്തത് 73 ശതമാനം പേരാണ്. സമ്മതിദായകർ സർക്കാരിന് രണ്ട് പ്രഹരങ്ങളാണ് നൽകിയിരിക്കുന്നത് എന്നായിരുന്നു റഫറണ്ടത്തിന്റെ ഫലം പുറത്തുവന്നപ്പോൾ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറിന്റെ പ്രതികരണം. അന്താരാഷ്ട്ര വനിത ദിനത്തിലാണ് റഫറണ്ടത്തിന്റെ ഫലം പുറത്തു വന്നതെന്നും, സ്ത്രീത്വവുമായി ബന്ധപ്പെട്ട, പഴഞ്ചനായതും ലിംഗഭേദം സൂചിപ്പിക്കുന്നതുമായ ചില വാക്കുകൾ നീക്കം ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെട്ടെന്നും ഇദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള റഫറണ്ടം സമഗ്ര പരാജയമാണെന്നും പ്രധാനമന്ത്രി സമ്മതിച്ചു. നേരത്തെ അയർലണ്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും മറ്റ് സ്വാധീനമുള്ള ഗ്രൂപ്പുകളും ഹിതപരിശോധനയെ ശക്തമായി പിന്തുണച്ചപ്പോള്‍, യാഥാസ്ഥിതിക ഗ്രൂപ്പുകളും രാജ്യത്തെ കത്തോലിക്ക മെത്രാന്മാരും എതിര്‍പ്പ് പ്രകടമാക്കണമെന്ന് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-11-18:12:12.jpg
Keywords: അയര്‍, ഐറി

22839
Category: 1
Sub Category:
Heading: ഫ്ലോറിഡയിലെ പൊതുവിദ്യാലയങ്ങളിൽ പ്രതിനിധികളെ നിയമിക്കാന്‍ സാത്താനിക് സംഘടനയുടെ നീക്കം
Content: ഫ്ലോറിഡ: അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയിലെ പൊതുവിദ്യാലയങ്ങളിൽ ചാപ്ലിൻമാരായി തങ്ങളുടെ പ്രസ്ഥാനത്തിലെ അംഗങ്ങളെയും നിയമിക്കണമെന്ന വിവാദ ആവശ്യവുമായി പൈശാചിക സംഘടനയായ സാത്താനിക് ടെമ്പിൾ രംഗത്ത്. കൗൺസിലിംഗ് നൽകാൻ വേണ്ടി പൊതുവിദ്യാലയങ്ങളിൽ വോളണ്ടിയർ ചാപ്ലിൻമാരെ നിയമിക്കുന്നത് സംബന്ധിച്ച ബില്ല് ഇതിനോടകം ജനപ്രതിനിധി സഭ പാസാക്കി കഴിഞ്ഞിരിന്നു. ഈ ബില്ലിന്റെ പരിധിയിൽ തങ്ങളുടെ അംഗങ്ങളെയും ഉൾപ്പെടുത്തണം എന്നാണ് സാത്താനിക് ടെമ്പിൾ സംഘടന ആവശ്യപ്പെടുന്നത്. ഇല്ലായെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം കുഞ്ഞുങ്ങളില്‍ പൈശാചികമായ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പൊതു വിദ്യാലയങ്ങളിലെ പ്രധാനധ്യാപകർ ചാപ്ലിൻമാരെ നിയമിക്കുന്നത് സംബന്ധിച്ച് മാതാപിതാക്കളെ അറിയിക്കുകയും അവരുടെ അനുവാദത്തോടുകൂടി, മാതാപിതാക്കൾ തെരഞ്ഞെടുക്കുന്ന കൗൺസിലർമാരെ കുട്ടികൾക്ക് നൽകുകയും വേണമെന്നാണ് ബില്ലിൽ നിഷ്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾ ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ മുൻകാല ചരിത്രമന്വേഷിച്ചതിനു ശേഷം മാത്രമേ നിയമനം നടക്കുകയുള്ളൂ. ബില്ല് മുന്നോട്ടുവെച്ച ഫ്ലോറിഡ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററായ എറിൻ ഗ്രാൾ സാത്താനിക പുരോഹിതർ ഈ അവസരം മുതലെടുക്കുമോയെന്ന് ആശങ്ക പ്രകടിപ്പിച്ചിരിന്നു. മുൻകാല ചരിത്രം പരിശോധിക്കപ്പെട്ടതിനുശേഷം ഓരോ വ്യക്തിക്കും തെരഞ്ഞെടുക്കപ്പെടാൻ ഉള്ള അവകാശം നൽകാമെന്നും, അതിനുശേഷം മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാമെന്നും വിശ്വസിക്കുന്നതായും ഗ്രാൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ക്രിസ്തുമസ് നാളുകളിൽ പുല്‍കൂടിന് ബദലായി അയോവ സംസ്ഥാനത്തെ സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ സാത്താനിക രൂപം സ്ഥാപിച്ച് സാത്താനിക് ടെമ്പിൾ വിവാദം സൃഷ്ടിച്ചിരുന്നു. ഡിസംബർ പതിനാലാം തീയതി, മിസിസപ്പിയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ ജനപ്രതിനിധി സഭ സ്ഥാനാർത്ഥിയും, മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ മൈക്കിൾ കസിഡി മിസിസിപ്പിയിൽ നിന്ന് സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിലേക്ക് എത്തുകയും ഈ രൂപം തല്ലിത്തകർക്കുകയും ചെയ്തു. ഇതിൻറെ പേരിൽ നിയമനടപടി നേരിടുന്ന അദ്ദേഹത്തിന് പിന്തുണയുമായി ഫ്ലോറിഡ ഗവർണർ റൊണാള്‍ഡ് ഡിസാൻറ്റിസ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നുവെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2024-03-11-20:07:50.jpg
Keywords: സാത്താ, പൈശാ

22840
Category: 2
Sub Category:
Heading: പിശാചിനെ ഭയപ്പെടാതിരിക്കാൻ നാം എന്തുചെയ്യണം? | നോമ്പുകാല ചിന്തകൾ | മുപ്പതാം ദിവസം
Content: "ലോകത്തിൽ നിന്നും അവരെ എടുക്കണമെന്നല്ല, ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്" (യോഹ 17:15) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പതാം ദിവസം }# നമ്മുടെ ഈ ലോക ജീവിതത്തിൽ നാം പിശാചിനെ ഭയപ്പെടാറുണ്ടോ? ആരംഭം മുതലേ കൊലപാതകിയും നുണയനും നുണകളുടെ പിതാവും പ്രപഞ്ചത്തെ മുഴുവൻ ചതിക്കുന്നവനുമായ സാത്താനിലൂടെ പാപവും മരണവും ലോകത്തിൽ പ്രവേശിച്ചു. അതിനാൽ ഈ ലോകജീവിതത്തിൽ ചിലരൊക്കെ പിശാചിനെ ഭയപ്പെടുന്നതായി നാം കാണാറുണ്ട്. എന്നാൽ ഈ നോമ്പുകാലത്ത് നാം മനസ്സിലാക്കേണ്ട ഒരു വലിയ യാഥാർഥ്യമുണ്ട്. നമ്മുക്കു തൻറെ ജീവൻ നൽകാനായി യേശു സ്വമനസ്സാൽ തന്നെത്തന്നെ മരണത്തിനു വിട്ടുകൊടുത്ത മണിക്കൂറിൽ അവിടുന്ന് സാത്താന്റെ മേൽ എന്നേക്കുമായി വിജയം വരിച്ചുകഴിഞ്ഞു (CCC 2853). അതിനാൽ കർത്താവായ യേശുക്രിസ്തുവിനു സ്വയം സമർപ്പിക്കുന്ന ഒരുവനും പിശാചിനെ ഭയപ്പെടേണ്ടതില്ല. യേശുവിന്റെ കുരിശുമരണത്തിലൂടെ മാത്രമല്ല അവിടുത്തെ പ്രാർത്ഥനയിലൂടെയും അവിടുന്ന് നമ്മുക്ക് പിശാചിൽ നിന്നും സംരക്ഷണം നൽകുന്നു. ഈശോ ശിഷ്യന്മാർക്കുവേണ്ടി പിതാവിനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ലോകത്തിൽ നിന്നും അവരെ എടുക്കണമെന്നല്ല, ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്" (യോഹ 17:15). ഈ പ്രാർത്ഥന തന്നെ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ ഏഴാമത്തെ യാചനയിൽ ഉൾപ്പെടുത്തികൊണ്ട് "ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ" എന്ന് പ്രാർത്ഥിക്കുവാൻ അവിടുന്ന് പഠിപ്പിച്ചു. അതിനാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന മനോഹരമായ പ്രാർത്ഥന സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, അത്ഭുത ശക്തിയുള്ള വിടുതൽ പ്രാർത്ഥനയാണ്. വിശ്വാസപൂർവ്വം അത് ഏറ്റുചൊല്ലുമ്പോൾ നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുന്നു, ക്രിസ്‌തുവിന്റെ വാക്കുകളിൽ കൂടി നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്നും തകർച്ചകൾ വിട്ടുമാറുന്നു, രോഗങ്ങൾ സുഖമാക്കപ്പെടുന്നു, സാത്താന്റെ കോട്ടകൾ തകരുന്നു. അതിനാൽ ഈ നോമ്പുകാലത്ത് നമ്മളെയും നമുക്കുള്ള സകലതിനെയും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ. അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ വീഴുവാന്‍ ഇടയാകരുതേ, തിന്‍മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍
Image: /content_image/Liturgy/Liturgy-2024-03-12-10:00:50.jpg

22841

Image: /content_image/News/News-2024-03-12-10:03:10.jpg