Contents

Displaying 22451-22460 of 24979 results.
Content: 22874
Category: 1
Sub Category:
Heading: ഗാസ ഇപ്പോള്‍ കൊലക്കളം: വെളിപ്പെടുത്തലുമായി സന്ദർശനം നടത്തിയ യു‌എസ് ക്രൈസ്തവ പ്രതിനിധി സംഘം
Content: കാലിഫോര്‍ണിയ: ഗാസയില്‍ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ പ്രദേശത്ത് സന്ദർശനം നടത്തിയ അമേരിക്കയിൽ നിന്നുള്ള പ്രതിനിധി സംഘം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഗാസ ഒരു കൊലക്കളമായി മാറിയെന്ന് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ 23 പേര്‍ അടങ്ങുന്ന പ്രതിനിധി സംഘം വെളിപ്പെടുത്തി. അപ്പാർട്ട്മെന്റുകളും, സ്കൂളുകളും, ആശുപത്രികളും, ക്രൈസ്തവ ദേവാലയങ്ങളും, മോസ്കുകളും, ചന്തകളും ഇസ്രായേലിന്റെ പട്ടാളം ഇടിച്ചു നിരത്തുകയാണെന്നും, ഈജിപ്ത് അതിർത്തിയിൽ ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെ തടയുകയാണെന്നും സംയുക്ത പ്രസ്താവനയിൽ പ്രതിനിധി സംഘം പറഞ്ഞു. പട്ടിണി വ്യാപകമാണെന്നു വെളിപ്പെടുത്തിയ പ്രതിനിധി സംഘം, പകർച്ചവ്യാധികളും, ഉദരസംബന്ധമായ പ്രശ്നങ്ങളും, ശുദ്ധമായ വെള്ളത്തിന്റെയും, മരുന്നുകളുടെയും അഭാവവും വരും നാളുകളില്‍ ഇനിയും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. നേരത്തെ പ്രദേശം സന്ദർശിച്ചവരും, ഇവിടെ ജോലി ചെയ്തവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഹമാസിനെ തങ്ങൾ പിന്തുണയ്ക്കുന്നില്ലായെന്ന് പറഞ്ഞ പ്രതിനിധി സംഘം, ഒക്ടോബർ ഏഴാം തീയതി ഹമാസ് ഇസ്രായേലിൽ നടത്തിയ അക്രമത്തെ അപലപിച്ചിരിന്നു. ഇസ്രയേൽ വിഷയത്തിൽ ലോകത്തിന് രണ്ട് നിലപാടുകൾ ആണെന്ന് അവർ അഭിപ്രായപ്പെട്ടു.യുദ്ധത്തിനുവേണ്ടി അമേരിക്ക ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിനാൽ, ഇപ്പോഴത്തെ ഈ അവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ അമേരിക്കയ്ക്കു കഴിയുമെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. ഇരു വിഭാഗങ്ങളും ബന്ധികളെ മോചിപ്പിക്കണമെന്നും, വെടി നിർത്തലിന് തയ്യാറാകണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
Image: /content_image/News/News-2024-03-16-11:22:39.jpg
Keywords: ഗാസ
Content: 22875
Category: 18
Sub Category:
Heading: വൈദിക പരിശീലനത്തെക്കുറിച്ചു നടത്തുന്ന ത്രിദിന പഠനശിബിരം
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയും തൃശൂർ പറോക് ഗവേഷണകേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജർ സെമിനാരികളിലെ വൈദിക പരിശീലനത്തെക്കുറിച്ചു നടത്തുന്ന ത്രിദിന പഠനശിബിരം നാളെ ആരംഭിക്കും. നാളെമുതൽ 20 വരെ തൃശൂർ മേരിമാത മേജർ സെമിനാരിയിലാണു പഠനശിബിരം. കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതാ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്‌ധരും ആറു മേജർ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കും. സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനസമ്മേളനത്തിലും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമാപനസമ്മേളനത്തിലും അധ്യക്ഷത വഹിക്കും. കെസിബിസി സെക്രട്ടറി ജനറൽ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കേരള കത്തോലിക്കാസഭയിലെ വൈദികപരിശീലനത്തെക്കുറിച്ച് പറോക് ഗവേഷണകേന്ദ്രം കേരള മെത്രാൻ സമിതിയുടെ നിർദേശപ്രകാരം ഒന്നരവർഷമായി നടത്തിയ ഗവേഷണപഠനങ്ങളുടെ ഫലങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. സംവാദത്തിനുശേഷം വൈദികപരിശീലനം കുടുതൽ മികച്ചതാ ക്കാനുള്ള നിർദേശങ്ങൾ മെത്രാൻ സമിതിക്കു സമർപ്പിക്കും. കെസിബിസി വൈസ് പ്രസിഡൻ്റും ഇരിങ്ങാലക്കുട രൂപത ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിൽ മെത്രാന്മാരുടെ ഒരു സമിതി പഠനത്തി നും ശില്പശാലയുടെ സംഘാടനത്തിനും നേതൃത്വം നൽകും. പഠനശിബിരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെസിബിസി ഡെപ്യൂ ട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി.പാലയ്ക്കാപ്പിള്ളി, പറോക് ഗവേഷണകേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സൈജോ തൈക്കാട്ടിൽ എന്നിവർ അറിയി
Image: /content_image/India/India-2024-03-17-06:30:22.jpg
Keywords: വൈദിക
Content: 22876
Category: 18
Sub Category:
Heading: 'പാദ്രിസ് കോർദേ മാർ പവ്വത്തിൽ': കാഞ്ഞിരപ്പള്ളി രൂപതയില്‍ കുടുംബ നാഥന്മാർക്കു പരിശീലന പരിപാടി
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ അനുസ്‌മരണമായി രൂപതയിലെ ഇടവകകളിൽ നടത്തപ്പെടുന്ന കുടുംബ നാഥന്മാർക്കുള്ള പരിശീലന പരിപാടിയായ പാദ്രിസ് കോർദേ മാർ പവ്വത്തിൽ നാളെ ചരമവാർഷിക ദിനത്തിൽ തുടക്കമാകും. മാർ പവ്വത്തിലിൻ്റെ കുടുംബങ്ങളെ സംബന്ധിച്ചുള്ള ദർശനങ്ങളെ ഉൾക്കൊള്ളിച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ മാർ പവ്വത്തിൽ അനുസ്മരണപ്രഭാഷണം നടത്തും. ചരമ വാർഷിക ദിനമായ നാളെ പൊടിമറ്റം നിർമല റിന്യൂവൽ സെൻ്ററിൽ നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തിൽ എല്ലാ ഇടവകകളിൽനിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. രൂപതയിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവർഷം, മാർ യൗസേപ്പിതാവിന്റെ തിരുനാൾ, രൂപത സുവർണ ജൂബിലി എന്നിവയുടെ പശ്ചാത്തലത്തിൽ മാർ പവ്വത്തിൽ അനുസ്‌മരണമെന്ന നിലയിലാണ് രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ ആഭിമുഖ്യത്തിൽ രൂപത പിതൃവേദി പരിശീലന പരിപാടി ഏകോപിപ്പിക്കുന്നത്. ഇടവകകളിൽ ക്ലാസ് നയിക്കുന്നതിനുള്ള റിസോഴ്സ് ടീമിനെ തയാ റാക്കി അയയ്ക്കുന്നതാണ്. ക്രൈസ്തവ കുടുംബനാഥന്മാരെന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹി ക്കുന്നതിന് പിതാക്കൻമാർക്ക് സഹായകമാകുന്ന വിധത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. രൂപത ഫാമിലി അപ്പൊസ്‌തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കലാണ് പരിശീലന ചുമതല നിർവഹിക്കുന്നത്
Image: /content_image/India/India-2024-03-17-06:38:39.jpg
Keywords: പവ്വത്തി
Content: 22877
Category: 7
Sub Category:
Heading: കൈകൾ കഴുകുന്ന പീലാത്തോസ് | നോമ്പുകാല ചിന്തകൾ | മുപ്പത്തിയഞ്ചാം ദിവസം
Content: "അവനെ ക്രൂശിക്കുക! ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്" (മത്തായി 27:23). ഈശോയെ മരണ ശിക്ഷക്കു വിട്ടുകൊടുത്തതുകൊണ്ട് "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്ന് പറഞ്ഞുകൊണ്ട് പീലാത്തോസ് കൈകൾ കഴുകുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം കാണുന്നു- "അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവന്‍ അവരോടു ചോദിച്ചു: അവന്‍ എന്തു തിന്‍മയാണ് ചെയ്തത്? അപ്പോള്‍ അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! ബഹളം വര്‍ദ്ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. (മത്തായി 27:23-24). മറ്റുള്ളവർ പാപം ചെയ്യുന്നതിന് നാം കാരണമാകുമ്പോഴും, പാപം ചെയ്യുന്നതിൽ നിന്നും നമ്മുടെ സഹോദരങ്ങളെ തടയാൻ നാം ശ്രമിക്കാതിരിക്കുമ്പോഴും നാം പീലാത്തോസിനെ പോലെ തെറ്റുചെയ്യുന്നു. നമ്മുടെ കുടുംബജീവിതത്തിലും, സാമൂഹ്യജീവിതത്തിലും, ജോലിമേഖലകളിലും മറ്റുള്ളവർ തെറ്റു ചെയ്യുമ്പോൾ നാം അതിനുനേരെ കണ്ണടക്കാറുണ്ടോ? നമ്മുടെ മൗനവും നിസ്സംഗതയും മറ്റുള്ളവരെ പാപത്തിലേക്ക് നയിച്ചിട്ടുണ്ടോ? നമ്മുക്ക് ആത്മശോധന ചെയ്യാം. ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും എതിരായി ചെയ്യുന്ന എല്ലാ പ്രവർത്തികളും പാപമാണ്. അതിനാൽ തന്നെ അതിൽ എനിക്കു പങ്കില്ല എന്ന് പറഞ്ഞ് നാം സ്വയം ന്യായീകരിക്കുമ്പോൾ നാമും പീലാത്തോസിനെപ്പോലെ കൈകൾ കഴുകുകയാണ് ചെയ്യുന്നത്. സഭാപിതാവായ വിശുദ്ധ അംബ്രോസ് ഇപ്രകാരം പറയുന്നു: പീലാത്തോസ് തന്റെ കൈകൾ കഴുകുന്നു. എന്നാൽ തന്റെ പ്രവർത്തികൾ കഴുകി കളയുന്നില്ല (Exposition of the Gospel of Luke, 10.101-102). നാം സത്യത്തിലും നീതിയിലും ജീവിക്കുന്നതോടൊപ്പം, നമ്മുടെ കുടുംബത്തെയും സമൂഹത്തെയും സത്യത്തിലേക്കും നീതിയിലേക്കും നയിക്കുവാനും നമ്മുക്ക് കടമയുണ്ട്. പ്രിയപ്പെട്ട സഹോദരങ്ങളെ ഈ നോമ്പുകാലത്ത് നമ്മുക്ക് ഒരു തീരുമാനമെടുക്കാം. നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും തിന്മ ഒഴിവാക്കുവാനുള്ള എല്ലാ പരിശ്രമങ്ങളും നമ്മുക്ക് ചെയ്യാം. അങ്ങനെ അവരെയും നമ്മുക്ക് നിത്യജീവനിലേക്ക് നയിക്കാം. അതിനുള്ള ഏകമാർഗം എല്ലാവരോടും ക്രിസ്‌തുവിനെ പ്രഘോഷിക്കുകയും ക്രിസ്‌തുവിന്റെ മാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ്. കാരണം ക്രിസ്‌തുവിന്റെ മാർഗ്ഗം ജീവനിലേക്കു നയിക്കുന്നു. അതിനു വിരുദ്ധമായ മാർഗ്ഗം നാശത്തിലേക്കു നയിക്കുന്നു (CCC 1696). ഈ രണ്ടു മാർഗ്ഗങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടന്നു തിരിച്ചറിയുവാൻ ഈ നോമ്പുകാലത്ത് നമ്മുക്ക് സാധിക്കട്ടെ.
Image: /content_image/News/News-2024-03-17-07:00:24.jpg
Keywords: ചിന്തകൾ
Content: 22878
Category: 1
Sub Category:
Heading: പൊന്തിഫിക്കൽ സമിതിയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ പോൾ ജോസഫ് ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: 2016 അവസാനം വരെ പ്രവർത്തനനിരതമായിരുന്ന 'കോർ ഊനും' പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായി അനേക വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ പോൾ ജോസഫ് ദിവംഗതനായി. 89 വയസ്സായിരുന്നു. റോമില്‍വെച്ചാണ് അന്ത്യം. ദരിദ്രർക്കുവേണ്ടിയുള്ള സഭയുടെ പരിപാലനത്തില്‍ ഊന്നിയുള്ള സംഘടനയെ 15 വര്‍ഷമാണ് കർദ്ദിനാൾ പോൾ ജോസഫ് നയിച്ചത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം അറിയിച്ചു. യുവജന ലോകത്തിൻറെയും ദുർബ്ബലരുടെയും ആവശ്യങ്ങളിൽ ശ്രദ്ധപതിച്ചുകൊണ്ട് വിശ്വസ്തതയോടും ഉദാരതയോടുംകുടി കർത്താവിനെയും സഭയെയും സേവിച്ച സഹോദരനാണ് കർദ്ദിനാൾ കോർദെസെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. 1934 സെപ്റ്റംബർ 5-ന് ജർമ്മനിയിലാണ് ജനനം. 1961 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1976 ഫെബ്രവരി 1ന് മെത്രാനായി അഭിഷിക്തനായി. 2007 നവംബര്‍ 24-ന് കർദ്ദിനാളായി ഉയര്‍ത്തപ്പെട്ടു. ജർമ്മനിയിലെ പാദെർബോൺ രൂപതയുടെ സഹായമെത്രാൻ, അല്‍മായർക്കായുള്ള പൊന്തിഫിക്കൽ സമിതിയുടെ ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള കർദ്ദിനാൾ കോർദെസ് 1995 ഡിസംബർ 2 മുതൽ 2010 ഒക്ടോബർ 7 വരെ “കോർ ഊനും” പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു. കര്‍ദ്ദിനാളിന്റെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 238 ആയി. ഇവരിൽ 129 പേർക്കാണ് പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം. ശേഷിച്ച 109 പേർ 80 വയസ്സ് കഴിഞ്ഞവരായതിനാല്‍ ഇവര്‍ക്ക് വോട്ടവകാശമില്ല.
Image: /content_image/News/News-2024-03-17-07:29:15.jpg
Keywords: പൊന്തിഫി
Content: 22879
Category: 1
Sub Category:
Heading: കുമ്പസാര രഹസ്യം പുറത്തുവിടില്ല; ഭീഷണിയിലും നിലപാട് വ്യക്തമാക്കി ഹോങ്കോംഗ് രൂപത
Content: ഹോങ്കോംഗ്: കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് തടവ് ശിക്ഷ വരെ ലഭിക്കാവുന്ന പുതിയ ദേശീയ സുരക്ഷാ നിയമ ഭീഷണികള്‍ക്കിടയിലും നിലപാട് ആവര്‍ത്തിച്ച് ഹോങ്കോംഗ് രൂപത. നിയമങ്ങളെ ബഹുമാനിക്കുമെന്നും കുമ്പസാര രഹസ്യം ഒരു കാരണവശാലും പുറത്തുവിടില്ലായെന്നും രൂപത വ്യക്തമാക്കി. വൈദികരെയും സാമൂഹിക പ്രവർത്തകരെയും പോലുള്ള ആളുകൾക്ക് മേല്‍ നിയമം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് ശരിയല്ലായെന്ന് ജസ്റ്റിസ് സെക്രട്ടറി പോൾ ലാം ടിംഗ്-ക്വോക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യദ്രോഹം, വിദേശ രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു ശിക്ഷ കര്‍ശനമാക്കുന്ന നിയമത്തിന് കീഴിൽ കുമ്പസാരത്തിന്റെ രഹസ്യാത്മകത ലംഘിക്കില്ലെന്ന് ഹോങ്കോംഗ് രൂപത വ്യക്തമാക്കി. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ആർട്ടിക്കിൾ 23 ലെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട്, ഹോങ്കോങ്ങിലെ കത്തോലിക്കാ രൂപത ഒരു പൗരനെന്ന നിലയിൽ ദേശീയ സുരക്ഷ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സഭയുടെ കുമ്പസാരത്തിൻ്റെ (അനുരഞ്ജനത്തിൻ്റെ കൂദാശ) രഹസ്യ സ്വഭാവത്തെ നിയമനിർമ്മാണം മാറ്റില്ലെന്ന് ഹോങ്കോംഗ് രൂപത പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് ഭരണത്തിൻ കീഴിൽ ഹോങ്കോങ്ങിന് ഉയർന്ന സ്വയംഭരണാവകാശം ഉറപ്പുനൽകുന്ന ഭരണഘടനാ രേഖയില്‍ ദേശീയതക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുമുള്ള ഏറ്റവും പുതിയ ശ്രമമെന്ന പേരില്‍ ഒരുങ്ങുന്ന 212 പേജുള്ള പുതിയ ആഭ്യന്തര ദേശീയ സുരക്ഷാ നിയമം - അടിസ്ഥാന നിയമത്തിൻ്റെ ആർട്ടിക്കിൾ 23 എന്നും അറിയപ്പെടുന്നു. ഹോങ്കോംഗ് രൂപതയുടെ കണക്കുകൾ പ്രകാരം, 7.5 ദശലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ്ങിലെ കത്തോലിക്കാ ജനസംഖ്യ 392,000 ആണ്.
Image: /content_image/News/News-2024-03-17-08:05:16.jpg
Keywords: കുമ്പസാര രഹസ്യ
Content: 22880
Category: 18
Sub Category:
Heading: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
Content: തിരുവനന്തപുരം: മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രാജ്യത്തിൻ്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി 22ന് ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാനുള്ള ഭാരത കത്തോലിക്കാ സഭയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധി ച്ചുളള അതിരൂപതാ മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയ ലേഖനം ഇന്നലെ പള്ളികളിൽ വായിച്ചു. മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മത മൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാർമികതയെ തകർക്കുകയാണെന്നും ഇടയലേഖനത്തിൽ വിവരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്‌തവർക്കും ക്രിസ്‌തീയ സ്ഥാപനങ്ങൾക്കും നേരേ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറിയിരിക്കുകയും ചെയ്യുകയാണ്. 2014-ൽ ക്രൈസ്തവർക്കു നേരേ 147 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023-ൽ ക്രൈസ്‌തവ വിരുദ്ധ അക്രമങ്ങൾ 687 ആയി. ഈ പശ്ചാത്തലത്തിൽ 22-ന് ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ ഏവരോടും ആഹ്വാനം ചെയ്യുകയാണെന്ന് ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
Image: /content_image/India/India-2024-03-18-09:21:31.jpg
Keywords: നെറ്റോ
Content: 22881
Category: 18
Sub Category:
Heading: ഈസ്റ്റർ ദിനത്തിലെ മൂല്യനിർണ്ണയ നിർദ്ദേശം പിൻവലിക്കണം: നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
Content: ചെങ്ങന്നൂർ: ഈസ്റ്റർ ദിനത്തിൽ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പിന് അധ്യാപകർ ജോലിക്ക് എത്തണമെന്ന സർക്കാർ നിർദ്ദേശം നിരാശാജനകമാണെന്ന് നാഷ്ണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്. മാർച്ച് 27 വരെ പരീക്ഷ നടക്കുന്നതിനാൽ പെസഹാ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ ദിവസങ്ങളിൽ അധ്യാപകർക്ക് ക്യാമ്പിൽ എത്തിച്ചേരണം. ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള പീഡാനുഭവ ആഴ്ചകളിൽ നടത്തുന്ന മൂല്യനിർണ്ണയ ക്യാമ്പ് മാറ്റിവക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും എൻസിഎംജെ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാ. പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാ. ജോണു കുട്ടി, ഫാ. ഗീവർഗീസ് കൊടിയാട്ട്, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. പി എ ഫിലിപ്പ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്, വി ജി ഷാജി എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2024-03-18-09:25:58.jpg
Keywords: വിശുദ്ധ
Content: 22882
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയായിട്ട് ഒരു വര്‍ഷം
Content: ചങ്ങനാശേരി: ബനഡിക്ട് മാർപാപ്പ, ''സീറോ മലബാര്‍ സഭയുടെ കിരീടം'' എന്നു വിശേഷിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയായിട്ട് ഒരു വര്‍ഷം. 2023 മാർച്ച് 18 വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ തലേന്ന് 1.17ന് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു സഭയുടെ ശ്രേഷ്ഠാചാര്യൻ സ്വർഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മാർച്ച് 22ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്ത്‌മറിയം പള്ളിയിലാണ് മാർ പവ്വത്തിലിൻ്റെ ഭൗതിക ശരീരം കബറിടക്കം നടത്തിയത്. ചങ്ങനാശേരി അരമനയിൽ നിന്നു പവ്വത്തിൽ പിതാവിൻ്റെ ഭൗതികശരീരവും വഹിച്ച് ചങ്ങനാശേരി നഗരത്തിലൂടെ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലേക്കു നടന്ന വിലാപയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. മാർ ജോസഫ് പവ്വത്തിലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെൻ്റമേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ഇന്നു അനുസ്‌മരണ ദിവ്യബലിയും സിമ്പോസിയവും നടക്കും. 11. 15ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ ജോർജ് കോച്ചേരി, മാർ മാത്യു അറയ്ക്കൽ, അതിരൂപതയിലെ വൈദികർ എന്നിവർ സഹകാർമികരാകും. വിശുദ്ധ കുർബാന മധ്യേ മേജർ ആർച്ച് ബിഷപ്പ് വചനസന്ദേശം നൽകും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്‌മരണ പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കബറിടത്തിൽ ഒപ്പീസ് അർപ്പിക്കും.
Image: /content_image/India/India-2024-03-18-09:42:33.jpg
Keywords: പവ്വത്തി
Content: 22883
Category: 1
Sub Category:
Heading: "ഇതാ നിന്റെ അമ്മ" | നോമ്പുകാല ചിന്തകൾ | മുപ്പത്തിയാറാം ദിവസം
Content: "യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹന്നാന്‍ 19:26-27). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയാറാം ദിവസം ‍}# മരണസമയത്ത് ഈശോ കുരിശിൽ കിടന്നുകൊണ്ട് തന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ തന്റെ ശിഷ്യനായ യോഹന്നാന് ഭരമേല്പിച്ചുകൊണ്ട് പറഞ്ഞു: "ഇതാ നിന്റെ അമ്മ". അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു എന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ യോഹന്നാൻ തന്നെക്കുറിച്ചുതന്നെയാണ് പറയുന്നത്. ഏതായിരുന്നു യോഹന്നാന്റെ സ്വന്തം ഭവനം? ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: യോഹന്നാൻ, കർത്താവിൻ്റെ അമ്മയെ സ്വീകരിച്ചുകൊണ്ടു പോയപ്പോൾ അവനു സ്വന്തമായുള്ളത് എന്തായിരുന്നു? കാരണം “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു" എന്നു പറഞ്ഞവരുടെ കൂട്ടത്തിന് പുറത്തായിരുന്നില്ല യോഹന്നാൻ. ശ്ലീഹന്മാരുടെ നടപടിപ്പുസ്‌തകത്തിൽ പറയുന്നതുപോലെ ആരും ഒന്നും സ്വന്തമെന്നവകാശപ്പെടാതെ എല്ലാം പൊതുവായി കരുതിയിരുന്ന ആ സമൂഹത്തിലേക്കാണ് യോഹന്നാൻ മറിയത്തെ കൂട്ടിക്കൊണ്ടുപോയത്. പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റുകിട്ടിയ തുക ശ്ലീഹന്മാരുടെ കാൽക്കൽ അർപ്പിച്ചു. അത് "ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു" (നട. 4: 34-35) എന്നു നടപടിപ്പുസ്‌തകത്തിൽ നാം കാണുന്നു. അതിനാൽ അവൻ അവളെ സ്വീകരിച്ചത് സ്വന്തം പുരയിടത്തിലേയ്ക്കല്ല കാരണം സ്വന്തമായി അവനു പുരയിടം ഇല്ലായിരുന്നു. തൻ്റെ ഉത്തരവാദിത്വ പൂർണ്ണമായ സേവനത്തിലേയ്ക്കായിരുന്നു അവൻ മറിയത്തെ സ്വീകരിച്ചത്. (P1130). അതായത് ആദിമ സഭാസമൂഹത്തിലേക്ക്, പരിശുദ്ധ കത്തോലിക്കാ സഭയിലേക്കാണ് ഈശോ തന്റെ മാതാവിനെ നൽകിയതും അപ്പസ്തോലന്മാരുടെ പ്രതിനിധിയായി യോഹന്നാൻ സ്വീകരിച്ചതും. ഇക്കാരണത്താൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സഭയുടെ മാതാവാണ്, അവൾ വിശ്വാസികളായ നമ്മൾ ഓരോരുത്തരുടെയും അമ്മയാണ്. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ആദിമ ക്രൈസ്തവസമൂഹം മുതൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെ സഭ പ്രത്യേകമാം വിധം വണങ്ങുകയും, വിശ്വാസികൾ അവരുടെ ആവശ്യങ്ങളിൽ മറിയത്തിന്റെ മാധ്യസ്ഥം തേടുകയും ചെയ്യുന്നത്. ഈശോ ഭൂമിയിലേക്ക് പിറന്നുവീഴുന്നതിനു മുൻപുതന്നെ ഏലീശ്വാ ആത്മാവിനാൽ പ്രചോദിതയായി മറിയത്തെ "എന്റെ കർത്താവിന്റെ അമ്മ എന്ന് പ്രകീർത്തിക്കുന്നു. സത്യദൈവവും പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയുമായ ഈശോമിശിഹാ തന്റെ കുരിശുമരണസമയത്ത് അവിടുത്തെ അമ്മയെ "ഇതാ നിന്റെ അമ്മ" എന്നു പറഞ്ഞുകൊണ്ട് നമ്മുടെ അമ്മയായി നമ്മുക്ക് നൽകിയിരിക്കുന്നു. യേശുവാണ് മറിയത്തിന്റെ ഏകപുത്രൻ; എങ്കിലും മറിയത്തിന്റെ ആധ്യാത്മിക മാതൃത്വം യേശു രക്ഷിക്കാൻ വന്ന സർവ്വ മനുഷ്യരെയും ആശ്ലേഷിക്കുന്നു (CCC 501). അതിനാൽ മരണം വരെ ഈശോയോട് ചേർന്നു നടക്കുന്നതിനും മരണശേഷം സ്വർഗ്ഗത്തിൽ ഈശോയോടൊപ്പം നിത്യസൗഭാഗ്യം അനുഭവിക്കുന്നതിനുമുള്ള കൃപക്കായി ഈ നോമ്പുകാലത്തു നമ്മുക്ക് മറിയത്തിന്റെ മാധ്യസ്ഥം തേടി പ്രത്യേകം പ്രാർത്ഥിക്കാം.
Image: /content_image/News/News-2024-03-18-10:57:20.jpg
Keywords: ചിന്തകൾ