Contents

Displaying 22461-22470 of 24979 results.
Content: 22884
Category: 1
Sub Category:
Heading: 13 വയസ്സ് മാത്രം പ്രായമുള്ള ഫിലിപ്പീനോ ബാലികയുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍റെ അനുമതി
Content: മനില: പതിമൂന്നാം വയസ്സിൽ നിത്യസമാനത്തിനായി വിളിക്കപ്പെട്ട ഫിലിപ്പീൻസ് സ്വദേശിനിയായ പെൺകുട്ടി നിന റൂയിസ് അബാദിന്റെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട രൂപതാതല അന്വേഷണം ആരംഭിക്കാൻ വത്തിക്കാൻ അനുമതി. നിഹിൽ ഒബ്സ്റ്റാറ്റ് അനുമതി ലഭിച്ചതോടുകൂടി നിന ദൈവദാസിയായി അറിയപ്പെടും. ഇതോടുകൂടി പെൺകുട്ടി അംഗമായിരുന്ന ലാവോഗ് രൂപത നിന അസാധാരണ വിശുദ്ധ ജീവിതമാണോ നയിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കും. ദൈവകരുണയുടെ തിരുനാൾ ദിവസമായ ഏപ്രിൽ ഏഴാം തീയതി സെന്റ് വില്യം കത്തീഡ്രൽ ദേവാലയത്തിൽവെച്ചായിരിക്കും നടപടികൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുക. അന്ന് ഇതിനുവേണ്ടി രൂപീകരിച്ചിരിക്കുന്ന രൂപതാതല ട്രിബ്യൂണൽ ആദ്യത്തെ കൂടികാഴ്ച നടത്തും. 1979 ഒക്ടോബർ 31നു ക്യൂസോൺ നഗരത്തിലെ ക്യാപ്പിറ്റോൾ മെഡിക്കൽ സെൻററിൽ അഭിഭാഷക ദമ്പതികളുടെ മകൾ ആയിട്ടാണ് നിന ജനിച്ചത്. അവൾക്ക് മൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോൾ അവളുടെ പിതാവ് മരണപ്പെട്ടു. സഹോദരിയായ മേരി ആനിനൊപ്പം വളർന്നുവന്ന നിന വളരെ ചെറുപ്പത്തിൽ തന്നെ ദിവ്യകാരുണ്യത്തോട് വലിയ ഭക്തി പുലർത്തിയിരുന്നു. ജപമാലയും വിശുദ്ധ ബൈബിളും, പ്രാർത്ഥന പുസ്തകങ്ങളും മറ്റുള്ളവർക്ക് നൽകുന്നതിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു. ഇതിനു ഇടയിലാണ് ഹൈപ്പർട്രോഫിക് കാർഡിയോമ്യോപ്പതി എന്ന ഹൃദയസംബന്ധമായ അസുഖം നിനയ്ക്ക് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ഫാ. ഡാനി പജാറാലിക എന്നൊരു കത്തോലിക്കാ വൈദികൻ അവളെ ആദ്യമായി കണ്ട സമയത്ത് പെൺകുട്ടി ആത്മീയമായി ഒരു പ്രത്യേകതയുള്ള ആളാണെന്ന് മനസ്സിലാക്കിയിരുന്നു. ദിവ്യകാരുണ്യത്തിലുള്ള അവളുടെ തീക്ഷ്ണമായ വിശ്വാസവും ആത്മീയ ചൈതന്യവും അവളെ സഹപാഠികൾക്കിടയിൽ വേറിട്ടതാക്കി. ഒരു മിഷ്ണറിയെന്ന നിലയിൽ, നടപ്പിലും ഭാവത്തിലും വരെ അവള്‍ ശ്രദ്ധാലുവായിരിന്നു. വെള്ളവസ്ത്രം ധരിച്ച് കഴുത്തിൽ ജപമാലയോടു കൂടിയാണ് നിന നടന്നിരുന്നത്. 1993 ഓഗസ്റ്റ് 16-ന് സ്‌കൂളിലാക്കുമ്പോൾ അവൾക്ക് ഹൃദയാഘാതമുണ്ടായി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒടുവിൽ നത്യതയിലേക്ക് യാത്രയായിരിന്നു. നിനയുടെ ജീവിതം പ്രാർത്ഥനയുടെയും ആരാധനയുടെയും യേശുവിനോടും, പരിശുദ്ധാത്മാവിനോടും പരിശുദ്ധ കന്യകാമറിയത്തോടും ആഴത്തിലുള്ള ബന്ധത്തിന്റെയും ജീവിതമായിരുന്നുവെന്ന് രൂപതയുടെ മെത്രാൻ റെനാറ്റോ മയൂഗ്ബ പറഞ്ഞു. സരാത്തിലെ സെമിത്തേരിയില്‍ അടക്കിയിരിക്കുന്ന നിനയുടെ കബറിടം ഇന്നു ഒരു തീർത്ഥാടന കേന്ദ്രമാണ്.
Image: /content_image/News/News-2024-03-18-12:46:27.jpg
Keywords: ബാലിക
Content: 22885
Category: 1
Sub Category:
Heading: സൈപ്രസ് ദ്വീപില്‍ 340 വര്‍ഷങ്ങള്‍ക്ക് ശേഷം ലാറ്റിന്‍ ബിഷപ്പിന്റെ സ്ഥാനാരോഹണം
Content: നിക്കോസിയ: സൈപ്രസ് ദ്വീപില്‍ മൂന്നര നൂറ്റാണ്ടിന് ശേഷം ലത്തീന്‍ മെത്രാന്റെ സ്ഥാനാരോഹണം നടന്നു. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയില്‍ നിന്നു കപ്പൂച്ചിന്‍ സമൂഹാംഗമായ മോണ്‍. ബ്രൂണോ വാരിയാനോയാണ് അഭിഷിക്തനായത്. മാർച്ച് 16 ശനിയാഴ്ച ഫിലോക്‌സീനിയ കോൺഫറൻസ് സെൻ്ററിലായിരിന്നു സ്ഥാനാരോഹണം. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന് കീഴിലാണ് സൈപ്രസ് ഉള്‍പ്പെടെ അഞ്ചു വികാരിയാത്തുകളുള്ളത്. സൈപ്രസ് ദ്വീപിലെ അവസാനത്തെ ലത്തീൻ ബിഷപ്പ് 340 വർഷം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷം ജെറുസലേം പാത്രിയാര്‍ക്കേറ്റില്‍ നിന്നു നേരിട്ടായിരിന്നു മേല്‍നോട്ടം. ദ്വീപിലെ അവസാനത്തെ ലത്തീൻ ബിഷപ്പ് വിടവാങ്ങി 340 വർഷങ്ങള്‍ക്കു ശേഷമുള്ള ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും ജെറുസലേം ലത്തീൻ പാത്രിയർക്കീസിന് ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. രാജ്യത്തെ ക്രൈസ്തവരില്‍ ഭൂരിപക്ഷവും ഓര്‍ത്തഡോക്സ് ക്രൈസ്തവരാണ്. ആകെ 10,000 വരുന്ന കത്തോലിക്ക വിശ്വാസികളില്‍ ഏറെയും പൌരസ്ത്യ സഭയായ മാരോണൈറ്റ് സഭാംഗങ്ങളാണ്. ശേഷിക്കുന്നവര്‍ ലത്തീന്‍ സഭാംഗങ്ങളാണ്. 1192-ലാണ് സൈപ്രസിലെ ലത്തീൻ കത്തോലിക്കരുടെ സാന്നിധ്യത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. 1196-ൽ ദ്വീപിൻ്റെ ഇപ്പോഴത്തെ തലസ്ഥാനമായ നിക്കോസിയയിൽ ലാറ്റിൻ ആർച്ച് ബിഷപ്പ് ചുമതലയേറ്റു. ഓട്ടോമൻ തുർക്കികൾ സൈപ്രസ് കീഴടക്കുന്നതുവരെ വിവിധ ബിഷപ്പുമാര്‍ ഇവിടെ സേവനം ചെയ്തിരിന്നു. പോർച്ചുഗലില്‍ നിന്നുള്ള കർദ്ദിനാൾ മാനുവൽ ആൽവെസ് അഗ്വിയാർ, ബ്രസീലിലെ സാവോ പോളോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഒഡിലോ പെഡ്രോ ഷെറർ, ജോർദാനിലേക്കും സൈപ്രസിലെയും അപ്പസ്‌തോലിക് നൂൺഷ്യോ മോൺ. ജിയോവാനി പിയട്രോ ഡാൽ ടോസോ, എന്നിവരെ കൂടാതെ 40 ബിഷപ്പുമാർ, നൂറുകണക്കിന് വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പുതുതായി സ്ഥാനാരോഹണം ചെയ്ത ബിഷപ്പ് ബ്രൂണോ വാരിയാനോ നിക്കോസിയയിലായിരിക്കും സേവനം ചെയ്യുക. ലിമാസോൾ, ലാർനാക്ക, പാഫോസ് നഗരങ്ങളിലെ ദേവാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പതിനൊന്ന് വൈദികരുടെ ഒപ്പം അദ്ദേഹം അപ്പസ്തോലിക ശുശ്രൂഷ തുടരും.
Image: /content_image/News/News-2024-03-18-14:29:07.jpg
Keywords: ദ്വീപ
Content: 22886
Category: 1
Sub Category:
Heading: മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ
Content: കേപ് ടൗണ്‍: രണ്ടു മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ. രാജ്യത്തെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രത്യേക പ്രാര്‍ത്ഥന ആവശ്യമാണെന്ന് ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസ് (SACC) പ്രസ്താവിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിലെ അക്രമാസക്തമായ പൊട്ടിത്തെറികളുടെ വേദനാജനകമായ മുറിവുകൾ ആളുകൾ ഇപ്പോഴും വഹിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (എസ്എസിബിസി) അംഗങ്ങൾ ഉൾപ്പെടുന്ന ക്രൈസ്തവ കൂട്ടായ്മയുടെ പ്രസിഡന്‍റും കേപ്ടൗണിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പുമായ താബോ മക്ഗോബ പറഞ്ഞു. ദേശീയ പ്രാർത്ഥനാ ദിനത്തിനായുള്ള ആഹ്വാനം സഭയുടെ പ്രധാന ദൗത്യത്തിൻ്റെ ഓർമ്മപ്പെടുത്തലാണ്. നിരാശയുടെ മുഖത്ത് പ്രത്യാശയ്ക്കുവേണ്ടിയുള്ള വാദമാണത്. രാജ്യത്തു നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിലുള്ള നമ്മുടെ പ്രത്യാശയുടെ നവീകരണത്തിനായി നാം ആഗ്രഹിക്കുകയാണ്. സമാധാനത്തിൻ്റെ അവസ്ഥ സംജാതമാകുന്നതിനും പ്രത്യാശയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് പ്രാര്‍ത്ഥനാദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് താബോ മക്ഗോബ കൂട്ടിച്ചേര്‍ത്തു. സമീപകാലത്തായി രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ സജീവമാണ്. ഇക്കഴിഞ്ഞ മാർച്ച് 13 ബുധനാഴ്ച സാനീൻ രൂപതയുടെ കീഴിലുള്ള ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് തൊട്ടുമുന്‍പ് കത്തോലിക്ക വെടിയേറ്റ് കൊല്ലപ്പെട്ടിരിന്നു. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുള്ളിനനില്‍ മൂന്നു കോപ്റ്റിക് സന്യാസികള്‍ കൊല്ലപ്പെട്ടിരിന്നു. ദക്ഷിണാഫ്രിക്കയിലെ മൊത്തം ജനസംഖ്യയുടെ 78% പേരും ക്രൈസ്തവരാണ്. 26 രൂപതകളും അതിരൂപതകളും അപ്പസ്തോലിക് വികാരിയേറ്റും ചേർന്നതാണ് രാജ്യത്തെ കത്തോലിക്ക സഭ. നിലവില്‍ 38 ലക്ഷം കത്തോലിക്ക വിശ്വാസികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-18-15:56:33.jpg
Keywords: ഫ്രിക്ക
Content: 22887
Category: 1
Sub Category:
Heading: ഓരോ ജീവനും മഹത്തായ സമ്മാനം, ഐ‌വി‌എഫ് അംഗീകരിക്കാനാകില്ല: നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ കത്തോലിക്ക സഭ
Content: അലബാമ: അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ഓരോ വ്യക്തിയുടെ ജീവനും അതുല്യമായ സമ്മാനമാണെന്നും അതിനാലാണ് ഐ‌വി‌എഫ് പോലെയുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങൾ ഉൾപ്പെടെയുള്ളവയെ കത്തോലിക്ക സഭ എതിർക്കുന്നതെന്നും അമേരിക്കൻ മെത്രാൻ സമിതിയുടെ കീഴിലുള്ള പ്രോലൈഫ് കമ്മിറ്റി. കുട്ടികൾ ഉണ്ടാകാനുള്ള ആഗ്രഹവും, ദമ്പതികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും അംഗീകരിച്ചുകൊണ്ട് വന്ധ്യതയുടെ യഥാർത്ഥ കാരണം പരിഹരിക്കാനായി ധാർമിക ചികിത്സകൾക്കാണ് ഊന്നൽ നൽകേണ്ടതെന്നും അനേകം ജീവനെടുക്കുന്ന ഇന്‍ വിട്രോ ഫെർട്ടിലൈസേഷൻ (ഐ‌വി‌എഫ്) പോലുള്ള കൃത്രിമ ഗർഭധാരണ മാർഗ്ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലായെന്നും അര്‍ലിംഗ്ടൺ രൂപതയുടെ മെത്രാനും പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനുമായ ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് പറഞ്ഞു. പരസ്പരം സ്നേഹം നൽകുന്നതിലൂടെ വിവാഹം ചെയ്ത പിതാവിനും, മാതാവിനും കുഞ്ഞുങ്ങള്‍ക്കു അവകാശമുണ്ട്. എന്നാൽ കൃത്രിമ ഗർഭധാരണം എന്നത് ഈ ബന്ധത്തെയും, ഈ അവകാശത്തെയും അറത്ത് മുറിച്ച് മനുഷ്യജീവനെ ഒരു വസ്തുവായി മാത്രം കാണാൻ സാഹചര്യം സൃഷ്ടിക്കുകയാണ്. കൃത്രിമ ഗർഭധാരണം സാധ്യമാക്കുന്നതിന്റെ ഭാഗമായുളള ഐ‌വി‌എഫ് പ്രക്രിയ നടക്കുമ്പോൾ ഒരുപാട് ഭ്രൂണങ്ങൾ നശിച്ചു പോകാനുള്ള സാധ്യത കാണണണമെന്നും ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ചൂണ്ടിക്കാട്ടി. അതിനാൽ വന്ധ്യതയ്ക്ക് ഇതൊരു പരിഹാരം അല്ലെന്ന് ബിഷപ്പ് പറഞ്ഞു. ഐവിഎഫ് വ്യവസായത്തിൽ, പല ഭ്രൂണങ്ങളും ഒരിക്കലും അമ്മയുടെ ഗർഭപാത്രത്തിലേക്ക് മാറ്റപ്പെടുന്നില്ല. എന്നാല്‍ നശിപ്പിക്കപ്പെടുകയോ അനിശ്ചിതമായി മരവിപ്പിക്കുകയോ ചെയ്യുന്നു. കൈമാറ്റം ചെയ്യപ്പെടുന്നവരിൽ ഒരു ഭാഗം മാത്രമേ ഒടുവിൽ ജനിക്കുന്നുള്ളൂ. ഈ വ്യവസായത്താൽ കൊല്ലപ്പെടുകയോ സ്ഥിരമായി മരവിപ്പിക്കപ്പെടുകയോ ചെയ്ത ദശലക്ഷക്കണക്കിന് ജീവനുകളുണ്ട്. വന്ധ്യത വെല്ലുവിളികള്‍ക്കുള്ള യഥാര്‍ത്ഥ ഉത്തരം ഇതായിരിക്കില്ല. പുതിയ ജീവന്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ, വെട്ടിച്ചുരുക്കുകയും കെടുത്തിക്കളയുകയും ചെയ്യുന്ന അനേകം മനുഷ്യ ജീവനുകളില്‍ നിന്ന് നമുക്ക് മുഖം തിരിക്കാനാവില്ല. കൃത്രിമ ഗർഭധാരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചർച്ചയിലിരിക്കുന്ന ഫാമിലി ബിൽഡിംഗ് ആക്ട് അടക്കമുള്ള ബില്ലുകളെ എതിർത്തുകൊണ്ട് ഫെബ്രുവരി 28നു ബിഷപ്പ് മൈക്കിൾ ബർബിഡ്ജ് ഉള്‍പ്പെടെ മൂന്നു മെത്രാന്‍മാര്‍ അമേരിക്കൻ സെനറ്റ് അംഗങ്ങൾക്ക് സംയുക്തമായി കത്തയച്ചിരുന്നു. ശീതീകരിച്ച ഭ്രൂണങ്ങളെ കുഞ്ഞുങ്ങളായി കണക്കാക്കുമെന്നും അത് നശിപ്പിക്കുന്നവർ ഉത്തരവാദികളായിരിക്കുമെന്നും അമേരിക്കയിലെ അലബാമ കോടതി അടുത്തിടെ പ്രസ്താവിച്ചിരിന്നുവെന്നത് ശ്രദ്ധേയമാണ്. വിധിയുടെ പശ്ചാത്തലത്തില്‍ അലബാമയിലെ ഏറ്റവും വലിയ ആശുപത്രിയായ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഇന്‍ വിട്രൊ ഫെർട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സ നിർത്തലാക്കിയിരിന്നു. പിന്നാലെ മറ്റു ക്ലിനിക്കുകളും നിർത്തിവച്ചു. ➤ #{blue->none->b->MUST WATCH: }# കത്തോലിക്ക സഭ എന്തുക്കൊണ്ടാണ് ഐ‌വി‌എഫ് ചികിത്സയെ എതിര്‍ക്കുന്നത്? വ്യക്തമായ ഉത്തരം താഴെയുള്ള വീഡിയോയില്‍ കാണാം. ➤ </p> <iframe width="560" height="315" src="https://www.youtube.com/embed/mKdqzLeDvkk" title="IVF -ലൂടെയുള്ള ഗർഭധാരണം | മറഞ്ഞിരിക്കുന്ന അപകടങ്ങളും അധാർമ്മികതയും" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe> <p>
Image: /content_image/News/News-2024-03-18-17:24:52.jpg
Keywords: ജീവന്‍, ഗര്‍ഭ
Content: 22888
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിൽ സഭയുടെ ഉഷകാല നക്ഷത്രം: മാർ റാഫേൽ തട്ടിൽ
Content: ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ സീറോമലബാർ സഭയുടെ സൂര്യോദയം പ്രഖ്യാപിക്കാൻ കടന്നുവന്ന ഉഷകാല നക്ഷത്രമാണെന്ന് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാർ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന അനുസ്മരണ വിശുദ്ധകുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. സീറോമലബാർ സഭയുടെ നഷ്ടപ്പെട്ട പൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളർച്ചയ്ക്കു പിന്നിലും കർമധീരതയോടെ മാർ പവ്വത്തിൽ പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെയും ചങ്ങനാശേരി അതിരൂപതയുടെയും വളർച്ചയ്ക്കു പിന്നിൽ കർമയോഗിയായ മാർ പവ്വത്തിലിൻ്റെ കഠിനാധ്വാനങ്ങളാണെന്നും അദ്ദേഹത്തിൻ്റെ ജീവിതപരിമളം സീറോമലബാർ സഭയുടെ സുഗന്ധമാണെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ മാത്യു അറയ്ക്കൽ, അതിരൂപതയിലെ വൈദികർ എന്നിവർ വിശുദ്ധകുർബാനയ്ക്കു സഹകാർമികരായിരുന്നു.
Image: /content_image/India/India-2024-03-19-11:07:24.jpg
Keywords: തട്ടി, പവ്വത്തി
Content: 22889
Category: 1
Sub Category:
Heading: ക്രിസ്ത്യാനി എന്തിലാണ് മേൻമ ഭാവിക്കേണ്ടത്? | നോമ്പുകാല ചിന്തകൾ | മുപ്പത്തിയേഴാം ദിവസം
Content: "നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ" (ഗലാ 6:14) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയേഴാം ദിവസം ‍}# നമ്മുടെ ജീവിതത്തിൽ ദൈവം നമ്മുക്ക് ധാരാളം ദാനങ്ങൾ നൽകിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ ദാനങ്ങളൊക്കെ നമ്മുടെ അധ്വാനം കൊണ്ട് നേടിയതാണ് എന്ന നിലയിൽ നാം മേൻമ ഭാവിക്കാറുണ്ട്. ചിലപ്പോഴൊക്കെ നാം നമ്മുടെ പാരമ്പര്യത്തിലും കുടുംബമഹിമയിലും മേൻമ ഭാവിക്കാറുണ്ട്? എന്നാൽ ഒരു ക്രിസ്ത്യാനി എന്തിലാണ് മേൻമ ഭാവിക്കേണ്ടത്? വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നു: "നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേൻമ ഭവിക്കാൻ എനിക്കിടയാകാതിരിക്കട്ടെ" (ഗലാ 6:14). ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി കുരിശിൽ മരിച്ചുവെന്നും, അതിലൂടെ നമ്മൾ ദൈവമക്കളും സ്വർഗ്ഗരാജ്യത്തിന് അവകാശികളുമായിത്തീർന്നു എന്നതിലും നമ്മുക്ക് അഭിമാനിക്കാം. അവിശ്വാസിക്ക് കുരിശ് അപമാനത്തിന്റെ ചിഹ്നമാണെങ്കിൽ വിശ്വാസിക്ക് അത് അഭിമാനത്തിന്റെ ചിഹ്‌നവും രക്ഷയുടെ അടയാളവുമാണ്. വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: ക്രൂശിക്കപ്പെടാനുള്ളിടത്തേക്ക് ഈശോ കുരിശും ചുമന്നുകൊണ്ടു പോകുന്നത് മഹത്തായ ഒരു കാഴ്‌ചയായിരുന്നു. അവിശ്വാസിയാണ് കാഴ്ചക്കാരനെങ്കിൽ ഈശോ വലിയൊരു പരിഹാസ പാത്രം മാത്രം. വിശ്വാസിയാണെങ്കിൽ മഹത്തായ ഒരു രഹസ്യം. അവിശ്വാസിയായ ഒരു കാഴ്‌ചക്കാരന് അത് അപമാനത്തിന്റെ പ്രകടനം. വിശ്വാസിക്കോ അത് വിശ്വാസത്തിന്റെ ഉന്നതമായ പ്രകാശനം. അവിശ്വാസി രാജകീയ ചെങ്കോലിൻ്റെ സ്ഥാനത്ത് തൻ്റെ ശിക്ഷയ്ക്കുള്ള മരം വഹിക്കുന്ന രാജാവിനെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. വിശ്വാസിയാകട്ടെ താൻ ക്രൂശിക്കപ്പെടാനുള്ള മരം വഹിക്കുന്ന രാജാവിൽ പിന്നീട് വിശുദ്ധർ അഭിമാനം കൊള്ളാനുള്ളവനെ ദർശിക്കുന്നു. പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് നമ്മുക്ക് വിചിന്തനം ചെയ്യാം. നമ്മുടെ ഈ ലോക നേട്ടങ്ങളിൽ നമ്മൾ മേൻമ ഭവിക്കുന്നവരാണോ? എങ്കിൽ നാം തിരിച്ചറിയണം അവയൊന്നും നമ്മെ സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കുന്നില്ല എന്നു മാത്രമല്ല അവയ്ക്ക് നമ്മുടെ ജീവിതത്തിൽ ദൈവത്തെക്കാൾ ഉയർന്ന സ്ഥാനം നൽകുന്നുവെങ്കിൽ അത് നമ്മളെ നിത്യനരകാഗ്നിക്ക് എറിയപ്പെടുന്നതിന് കാരണമായേക്കാം. അതിനാൽ നമ്മുടെ ഈ ലോക നേട്ടങ്ങളും സൗഭാഗ്യങ്ങളും ഈശോയുടെ കുരിശിൽ ചുവട്ടിലേക്ക് നമ്മുക്ക് ഇറക്കി വയ്ക്കാം. എന്നിട്ട് നമ്മെ വീണ്ടടുത്തു രക്ഷിച്ച അവിടുത്തെ കുരിശിൽ നമ്മുക്ക് അഭിമാനിക്കാം. കാരണം “ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏക മധ്യസ്ഥനായ ക്രിസ്‌തുവിന്റെ അതുല്യമായ ബലിയാണ് കുരിശ്” (CCC 618).
Image: /content_image/News/News-2024-03-19-11:12:53.jpg
Keywords: നോമ്പുകാല
Content: 22890
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ സഭാവിജ്ഞാനീയം പഠന വിഷയമാക്കണം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിലിന്റെ സഭാദർശനങ്ങളും സഭാവിജ്ഞാനീയവും പഠനവിഷയമാക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചങ്ങനാശേരി സെൻ്റ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന അനുസ്മ‌രണ ദിവ്യബലിക്കുശേഷം സന്ദേശം നൽകുകയായിരുന്നു കർദ്ദിനാൾ. പവ്വത്തിൽ പിതാവിൻ്റെ അജപാലന ശുശ്രൂഷ വൈദികർക്കും മെത്രാന്മാർക്കും മികച്ച മാതൃകനൽകുന്ന ഐക്കണായി നിലകൊള്ളുമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. വിശുദ്ധ കുർബാനയ്ക്കുശേഷം മർത്ത്മറിയം പള്ളിയിലെ മാർ ജോസഫ് പവ്വ ത്തിലിന്റെ കബറിടത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഒപ്പീസ് നടന്നു. രാവിലെ മെത്രാപ്പോലീ ത്തൻ പാരിഷ് ഹാളിൽ മാർ പവ്വത്തിൽ സഭാചാര്യനും സാമൂഹികപ്രതിഭയും എന്ന വിഷയത്തിൽ പ്രഥമ അനുസ്‌മരണ സിമ്പോസിയവും സംഘടിപ്പിച്ചു.
Image: /content_image/India/India-2024-03-19-11:33:29.jpg
Keywords: ആലഞ്ചേരി
Content: 22891
Category: 24
Sub Category:
Heading: യൗസേപ്പിതാവെന്ന നല്ല അപ്പൻ
Content: കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് ''The Book of Joseph: God's Chosen Father'' അഥവാ "ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് " എന്നത്. ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്. യൗസേപ്പിതാവിനു ഈ ലോകത്തിൽ കിട്ടിയ എറ്റവും വലിയ ആനുകൂല്യവും കടമയും ദൈവപുത്രൻ്റെ പിതൃത്വം ഏറ്റെടുക്കലായിരുന്നു. വിശുദ്ധ യൗസേപ്പിൻ്റെ യേശുവിൻ്റെ പിതാവ് എന്ന സ്ഥാനം വിശുദ്ധ ഗ്രന്ഥാധിഷ്ഠതമാണ്. സുവിശേഷങ്ങളിൽ രണ്ടിടത്ത് യൗസേപ്പിതാവിനെ യേശുവിൻ്റെ പിതാവായി സാക്ഷ്യപ്പെടുത്തുന്നു. ശിമയോൻ ഉണ്ണിയേശുവിനെ കൈകളിലെടുത്തു ദൈവത്തെ സ്തുതിക്കുന്ന അവസരത്തിൽ അവൻ്റെ മാതാവും പിതാവും അത്ഭുതപ്പെട്ടു (ലൂക്കാ 2:33) എന്നു ലൂക്കാ സുവിശേഷകൻ എഴുതിയിരിക്കുന്നു. രണ്ടാം സന്ദർഭത്തിൽ മൂന്നു ദിവസം യേശുവിനെ കാണാതെ അന്വേഷിച്ചു ജറുസലേം ദൈവാലയത്തിൽ യേശുവിനെ കണ്ടുമുട്ടുമ്പോൾ മറിയം പറയുന്നു: നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. (ലൂക്കാ 2 : 48). ആദിമ സഭയിൽ യൗസേപ്പിനെ യേശുവിൻ്റെ പിതാവായി അംഗീകരിക്കാൻ ഒരു വിമുഖത ഉണ്ടായിരുന്നു. യൗസേപ്പിനെ യേശുവിൻ്റെ ശാരീരിക പിതാവായി തെറ്റി ദ്ധരിച്ചാലോ എന്ന ഭയം നിമിത്തമായിരുന്നു അത്. മറിയത്തിൻ്റെ കന്യകാത്വത്തിനു ഭംഗം വരുത്തുന്ന യാതൊന്നും അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ആഗസ്തിനോസാണ് ഈ ചിന്താഗതിയെ മാറ്റിയത്. ഒരു പ്രഭാഷണത്തിൽ വിശുദ്ധ ആഗസ്തിനോസ് ഇപ്രകാരം പറഞ്ഞു: "വിശുദ്ധ യൗസേപ്പ് യേശുവിൻ്റെ ശാരീരിക പിതാവല്ലെങ്കിലും അവൻ യേശുവിനു ഒരു പിതാവു തന്നെയാണ് കാരണം ആധികാരികതയോടും വാത്സല്യത്തോടും വിശ്വസ്തയോടും യൗസേപ്പ് യേശുവിനോടുള്ള തൻ്റെ പിതൃത്വ കടമ നിറവേറ്റി. " യേശുവിൻ്റെ പിതാവായ യൗസേപ്പ് യേശുവിൻ്റെ മൗതീക ശരീരമായ സഭയുടെയും പിതാവാണ്, അതിനാൽ ഓരോ സഭാംഗങ്ങളുടെയും പിതാവായി യൗസേപ്പിതാവ് മാറുന്നു. ഒരു പിതാവിൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഭാര്യയ്ക്കും മക്കൾക്കും ജീവനും സംരക്ഷണവും പ്രദാനം ചെയ്യുക എന്നതാണ്. സവിശേഷങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിനും ഉണ്ണിയേശുവിനും വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന യൗസേപ്പിനെ കണ്ടുമുട്ടുന്നു. ജോസഫിൻ്റെ നിശബ്ദത ജാഗ്രതയുടെ പ്രതിഫലനമായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും സഭയെ വിരിഞ്ഞുമുറുക്കുമ്പോൾ അവൾ യൗസേപ്പിലേക്കു തിരിയുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്. "തിരുമുറിവുകളുടെ മിസ്റ്റിക് " (Mystic of the Holy Wounds) എന്നറിയപ്പെടുന്ന ദൈവദാസിയായ സി. മേരി മർത്താ ചാമ്പോണിനു നൽകിയ ഒരു ദർശനത്തിൽ യേശു തന്നെ സിസ്റ്ററിനോടു " നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക, കാരണം ഞാൻ അവനു ഒരു പിതാവിൻ്റെ സ്ഥാനവും നന്മയും നൽകിയിരിക്കുന്നു" എന്നു പറയുന്നുണ്ട്. മാമ്മോദീസാ എന്ന കൂദാശ വഴി ഒരു വ്യക്തി ദൈവത്തിൻ്റെ കുടുംബത്തിലെ അംഗമാകുന്നു, രക്ഷകനും നാഥനുമായ യേശു നമ്മുടെ സഹോദരനുമാകുന്നു. യേശു നമ്മുടെ സഹോദരനാണങ്കിൽ അവൻ്റെ മാതാപിതാക്കൾ നമ്മുടെയും മാതാപിതാക്കളാണ്. യൗസേപ്പിൻ്റെ പിതൃത്വം കേവലം നൈയാമികമായ രക്ഷാകര്‍തൃസ്ഥാനം മാത്രമായിരുന്നില്ല, യേശുവിനോടുള്ള അവൻ്റെ പിതൃതുല്യമായ ബന്ധം വ്യക്തിപരവും ആധികാരികവും വാത്സല്യം നിറഞ്ഞതുമായിരുന്നു. ഇത്തരത്തിലുള്ള രക്ഷാകര്‍തൃസ്ഥാനമാണ് യൗസേപ്പ് മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിക്കും നൽകുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പ യൗസേപ്പിതാവിനെ ദൈവത്തിൻ്റെ പിതൃത്വത്തിൽ പങ്കുചേരാൻ ഭാഗ്യം ലഭിച്ച മനുഷ്യനായാണ് അവതരിപ്പിക്കുന്നത്. "കാണപ്പെടുന്നതും കാണാത്തതുമായ എല്ലാറ്റിന്റെയും പിതൃത്വം ലോകത്തിന്റെ ഏക സ്രഷ്ടാവായ പിതാവായ ദൈവത്തിനു മാത്രമേയുള്ളൂ. എന്നിട്ടും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനു ദൈവത്തിന്റെ ഈ ഏക പിതൃത്വത്തിൽ ഒരു പങ്ക് ലഭിച്ചു (എഫെ 3:15). വിശുദ്ധ യൗസേപ്പ് ഇതിനു ശ്രേഷ്ഠമായ ഉദാഹരണമാണ് അവൻ ജീവ ശാസ്ത്രപരമായി യേശുവിനു ജന്മം നല്കാതെ ഒരു പിതാവായി. യേശുവിൻ്റെ പിതാവ് ദൈവം മാത്രമായിട്ടും യൗസേപ്പ് അവൻ്റെ പിതൃത്വം പൂർണ്ണമായും സമ്പൂർണ്ണമായും ജീവിച്ചു . ഒരു പിതാവാകുക എന്നാൽ എല്ലാറ്റിനുമുപരിയായി ജീവൻ്റെയും വളർച്ചയുടെയും ശുശ്രൂഷയിൽ ഏർപ്പെടുക എന്നതാണ്." മാനവ ചരിത്രത്തിലൊരിക്കലും യൗസേപ്പിൻ്റെ പിതൃത്വത്തോടു തുലനം ചെയ്യാവുന്ന മറ്റൊന്ന് ഉണ്ടായിട്ടില്ല. ദൈവപുത്രനു സനാഥത്വം നൽകുന്ന പിതൃസ്ഥാനം അത് സ്വർഗ്ഗം അവനു നൽകിയ സമ്മാനവും ആദരവുമാണ്. അതിനാൽത്തന്നെ ആ പിതൃത്വം അതുല്യവുമാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിൽ സംഭവിച്ചിച്ചത് വിവാഹിതനായ മറ്റേതൊരു പുരുഷൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടില്ല. ആ പിതൃത്വം ഒരു രഹസ്യവും (Mystery) ധ്യാനവും (Meditation) ദൗത്യവും (Mission) ആയിരുന്നു. ജോസഫിനു സർവ്വശക്തനായ ദൈവം നൽകിയ പിതൃത്വം ഒരു കന്യകാ പിതൃത്വം (Virginal Father ) ആയിരുന്നു. അത്ഭുതകരമായി കന്യകയായ മറിയം പരിശുദ്ധന്മാവിനാൽ ഗർഭം ധരിക്കുന്നു, അവൾ ഒരു മകനെ പ്രസവിക്കുന്നു. ആ ശിശു മാംസം ധരിച്ച ദൈവവചനമാകുന്നു. ആ ശിശുവിൻ്റെ വളർത്തു പിതാവായി നസറത്തിലെ നീതിമാനായ ഒരു മനുഷ്യനെ തിരഞ്ഞെടുക്കുന്നതാണ് ആ പിതൃത്വത്തിലെ ദൈവീക രഹസ്യം രണ്ടാമതായി ഈ രഹസ്യങ്ങൾ മനസ്സിലാക്കാൻ അവൻ ഹൃദയത്തിൽ ധ്യാനനിരതനായി. നിശബ്ദത അവൻ്റെ ധ്യാന ജീവിതത്തിൻ്റെ അടയാളമായിരുന്നു. ദൈവത്തിൻ്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു. പ്രകൃത്യാതീതമായി കാര്യങ്ങൾ നടക്കുമ്പോൾ ദൈവഹിതം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന പിതാവാകാൻ യൗസേപ്പിനു സാധിച്ചത് അവൻ്റെ ധ്യാനാത്മക ജീവിത ശൈലി നിമിത്തമായിരുന്നു. ധ്യാനാത്മകതയിൽ ദൈവീക പരിപാലന തിരിച്ചറിഞ്ഞ യൗസേപ്പ് തൻ്റെ ദൗത്യം കൃത്യമായി നിറവേറ്റുന്നു. ഈ നിയോഗ പൂർത്തീകരണത്തിൽ പ്രതിസദ്ധികളും പ്രലോഭനങ്ങളും വിഘാതം നിൽക്കുമ്പോഴും സ്വർഗ്ഗം തിരഞ്ഞെടുത്ത പിതാവിനു തൻ്റെ ദൗത്യം "രക്ഷകനു കാവലാവുക " എന്നതാണ് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. ദൈവപുത്രനെ ദുർബലനായ ഒരു ശിശുവിൽ നിന്നു പുരുഷത്വത്തിൻ്റെ പൂർണ്ണതയിലേക്കു വളർത്തിയ, ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച നസറത്തിലെ യൗസേപ്പ് നല്ല അപ്പനാകാൻ ചില കുറുക്കുവഴികൾ നിർദേശിക്കുന്നു. ഒന്നാമതായി നല്ല അപ്പനാകാൻ ആദ്യമേ തന്നെ സ്വർഗ്ഗീയ പിതാവിന്റെ അനുസരണമുള്ള , കുലീനത്വമുള്ള സ്നേഹമുള്ള മകനാവുക. രണ്ടാമതായി യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ആഗ്രഹിക്കുന്നവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടും മക്കളോടുമുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു. മൂന്നാമതായി നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.
Image: /content_image/SocialMedia/SocialMedia-2024-03-19-11:53:17.jpg
Keywords: യൗസേ
Content: 22892
Category: 1
Sub Category:
Heading: ചരിത്രത്തിൽ ആദ്യമായി നോർവീജിയൻ ഭാഷയിൽ കത്തോലിക്ക ബൈബിൾ തര്‍ജ്ജമ പുറത്തിറക്കി
Content: ഓസ്ലോ: ചരിത്രത്തിൽ ആദ്യമായി നോർവീജിയൻ എഴുത്തു ഭാഷകളായ ബോഗ്മാലിലും, നൈനോർസ്കിലുമുള്ള കത്തോലിക്ക ബൈബിൾ തർജ്ജമകൾ പുറത്തിറക്കി. നോർവീജിയൻ ബൈബിൾ സൊസൈറ്റിയാണ് ദ കാത്തലിക് കാനോൺ എന്ന പേരിൽ ബൈബിൾ പുറത്തിറക്കിയിരിക്കുന്നത്. ട്രോണ്ടം രൂപതയുടെ മെത്രാൻ എറിക്ക് വാർഡൻ ദൌത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചു. നോർവീജിയൻ ബൈബിൾ, വിശ്വാസികളുടെ ജീവിതത്തെ നവീകരിക്കുമെന്നുള്ള പ്രത്യാശ അദേഹം പ്രകടിപ്പിച്ചു. 2020ലാണ് ട്രാപ്പിസ്റ്റ് സന്യാസിയായ എറിക്ക് വാർഡൻ രൂപതയുടെ മെത്രാനായി ചുമതല ഏറ്റെടുക്കുന്നത്. ബൈബിൾ പണ്ഡിതരും, ഭാഷാവിദഗ്ധരും, കവികളും, എഴുത്തുകാരും ഉൾപ്പെടെയുള്ളവർ തർജ്ജമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ജോൺ ഫോസയും ഇതില്‍ ഭാഗമായി. 2030 ലക്ഷ്യമാക്കി 'മിഷൻ 2030' എന്ന പേരിൽ നോർവേയിലെ ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്‌വർക്കും, ട്രോണ്ടം രൂപതയും സംയുക്തമായി നടത്തുന്ന പുനഃസുവിശേഷവത്കരണ ശ്രമങ്ങളുടെ സുപ്രധാന ഭാഗമായി ഇത് മാറുമെന്ന് നോർവേയിലെ ഇറ്റേണൽ വേൾഡ് ടെലവിഷൻ നെറ്റ്വർക്കിന്റെ സഹസ്ഥാപകൻ പാൽ ജൊഹാനാസ് നെസ് പറഞ്ഞു. നോർവീജിയൻ ഭാഷയിൽ ബൈബിൾ തന്റെ കുട്ടികൾക്ക് വായിച്ചു കൊടുക്കാൻ സാധിക്കുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊട്ടസ്റ്റന്റ് ബൈബിളിൽ ഇല്ലാതിരുന്ന പഴയ നിയമത്തിലെ തോബിത്തിന്റെ ഉൾപ്പെടെയുള്ള ഏഴ് പുസ്തകങ്ങൾ പുതിയ കത്തോലിക്കാ ബൈബിളിലുണ്ട്. പ്രൊട്ടസ്റ്റന്‍റ് സമൂഹമായ ലൂഥറന്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമായ രാജ്യമാണ് നോര്‍വേ. വിശ്വാസികളില്‍ 68%വും ലൂഥറന്‍ വിശ്വസികളാണ്.
Image: /content_image/News/News-2024-03-19-12:57:39.jpg
Keywords: ബൈബി
Content: 22893
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി; ഈജിപ്തില്‍ നീതി തേടി പിതാവിന്റെ പോരാട്ടം
Content: കെയ്റോ: ഈജിപ്തില്‍ മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതർ സഹായം ചെയ്തുവെന്ന ആരോപണവുമായി കോപ്റ്റിക് സഭാംഗമായ പിതാവ് രംഗത്ത് എത്തി. അസ്യൂത് നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന 21 വയസ്സുള്ള അയറിൻ ഇബ്രാഹിം ജനുവരി 22-നാണ് പരീക്ഷ ദിവസങ്ങള്‍ക്കിടെ അപ്രത്യക്ഷയാകുന്നത്. ഗേറ്റ്സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റെയ്മണ്ട് ഇബ്രാഹിമാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആദ്യമായി പുറത്തുവിട്ടത്. ഫെബ്രുവരിയില്‍ കരഞ്ഞുകൊണ്ട് പെൺകുട്ടി സഹോദരന് ഫോൺ ചെയ്തതായി പിതാവ് വെളിപ്പെടുത്തി. താൻ ഇപ്പോൾ എവിടെയാണെന്ന് വെളിപ്പെടുത്തിയ പെൺകുട്ടി തന്നെ രക്ഷിക്കണമെന്നും അല്ലായെങ്കിൽ താൻ മരിച്ചുവെന്ന് കരുതിയാൽ മതിയെന്നും സഹോദരനോട് പറഞ്ഞു. ഇതിനിടയിൽ ഒരാൾ ആക്രോശിച്ചുകൊണ്ട് ഫോൺ വാങ്ങി കട്ട് ചെയ്തു. അയറിനെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലാക്കിയ കുടുംബം, അവൾ സോഹാജ് നഗരത്തിലാണ് ഉള്ളതെന്ന വിവരത്തിന്മേൽ അവിടുത്തെ പോലീസ് സ്റ്റേഷനിൽ ചെന്ന് വിശദാംശങ്ങൾ പറഞ്ഞു. എന്നാൽ തട്ടിക്കൊണ്ടുപോയവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫെബ്രുവരി 21നു അയറിനെ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാറ്റിയെന്ന് ഉദ്യോഗസ്ഥർ കുടുംബത്തോട് പറഞ്ഞു. അസ്യൂത് ഗവർണറേറ്റിലെ മുസ്ലിം ബ്രദർഹുഡ് ശരിയത്ത് അസോസിയേഷൻ എന്ന സംഘടനയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഒരാൾ വെളിപ്പെടുത്തി. പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഒരാളുടെ മേൽ കുറ്റം ചുമത്തിയെങ്കിലും, പെൺകുട്ടിയുടെ കുടുംബത്തോട് മോശം പെരുമാറ്റമാണ് സുരക്ഷാ വിഭാഗം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റെയ്മണ്ട് ഇബ്രാഹിം പറഞ്ഞു. അയറിൻ സ്വന്തം ഇഷ്ടപ്രകാരം ഒരു മുസ്ലിം വ്യക്തിയോടൊപ്പം ഒളിച്ചോടി പോയതാണെന്നാണ് പോലീസ് വാദം. എന്നാല്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വിളിച്ച് പറഞ്ഞ കാര്യം എങ്ങനെ സംഭവിച്ചുവെന്ന മറുവാദം മാതാപിതാക്കളും ഉന്നയിക്കുന്നു. ഓടിപ്പോകാൻ ആയിരുന്നുവെങ്കിൽ പരീക്ഷകൾ നടക്കുന്നതിനിടയിൽ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ പോലും എടുക്കാതെ കയ്യിലുള്ള ചികിത്സാ സംബന്ധമായ വസ്തുക്കൾ മാത്രം കൊണ്ട് എന്തിനാണ് പെൺകുട്ടി പോയതെന്ന് പിതാവ് ചോദ്യം ഉന്നയിച്ചു. പെൺകുട്ടി എവിടെയാണെന്ന് അധികൃതർക്ക് അറിയാമെങ്കിലും അവർ അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി കുടുംബത്തെ അവർ കബളിപ്പിക്കുകയാണെന്നും ഇബ്രാഹിം പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Egypt: Yet another Coptic Christian girl has “disappeared,” with authorities abetting her kidnappers. On Jan. 22, Irene Ibrahim Shehata, a medical student, disappeared from Assyut National University. These cases keep happening. Pray for your sister.<a href="https://t.co/rLXkWZ6Vac">https://t.co/rLXkWZ6Vac</a></p>&mdash; Christian Emergency Alliance (@ChristianEmerg1) <a href="https://twitter.com/ChristianEmerg1/status/1765524233474773209?ref_src=twsrc%5Etfw">March 6, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കോപ്റ്റിക്ക് സോളിഡാരിറ്റി എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മനുഷ്യക്കടത്തിന് സമാനമായ ഇതുപോലത്തെ അഞ്ഞൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പോലും അധികൃതര്‍ തയാറാകുന്നില്ലായെന്നും ആരോപണമുണ്ട്. ജനസംഖ്യയുടെ 85-95% സുന്നി മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ ജനസംഖ്യയുടെ 5-15% ആണ് കോപ്റ്റിക് ക്രൈസ്തവര്‍.
Image: /content_image/News/News-2024-03-19-14:55:38.jpg
Keywords: ഈജി, ഇസ്ലാ