Contents
Displaying 22421-22430 of 24979 results.
Content:
22842
Category: 18
Sub Category:
Heading: കപട പരിസ്ഥിതി വാദികളുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിയണം: മാർ ജോൺ നെല്ലിക്കുന്നേൽ
Content: അടിമാലി: വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 48 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു. സമാപന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കപട പരിസ്ഥിതി വാദികളുടെ യഥാർഥ മുഖം ജനം തിരിച്ചറിയണമെന്നും കൃഷിക്കാരെ മറന്നുള്ള സർക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി തെരുവി ലിറങ്ങേണ്ടിവന്നാൽ ഇറങ്ങും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തി വന്യജീവികളെ വനത്തിൽത്തന്നെ ഒതുക്കി നിർത്താനുള്ള ആ വാസ വ്യവസ്ഥ സൃഷ്ടിക്കണമെന്നും പരിഷ്കൃത രാജ്യങ്ങിൽ നടപ്പിലാക്കുന്നതു പോലെ വന്യമൃഗങ്ങളുടെ വർധന തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും മാർ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. ഇടുക്കി രൂപത കെസിവൈ എം ഡയക്ടർ ഫാ. ഷിജോ നടുപ്പടവിൽ, രൂപത മീ ഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ഫാ. മാത്യു കരോട്ടുകൊ ച്ചറക്കൽ, സാം സണ്ണി പുള്ളിയിൽ, സണ്ണി കടുത്താഴെ, സിജോ ഇലന്തൂർ, അമ ല ആന്റണി എന്നിവർ പ്രസംഗിച്ചു. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, അലക്സ‌് തോമസ് എന്നിവരാണ് 48 മണിക്കൂർ ഉപ വാസം അനുഷ്ഠിച്ചത്.
Image: /content_image/India/India-2024-03-12-10:41:43.jpg
Keywords: വന്യ

22843
Category: 18
Sub Category:
Heading: ഐക്യവും സമഭാവനയുമാണ് ഭാരത സംസ്കാരത്തിന്റെ ആത്മാവ്: ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
Content: കുറുമ്പനാടം: ഐക്യവും സമഭാവനയുമാണ് ഭാരത സംസ്കാരത്തിന്റെ ആത്മാവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടത്തിയ സമുദായ, രാഷ്ട്രീയ, മതസൗഹാർദ, സാംസകാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ് . ഒന്നിപ്പിന്റെ ചൈതന്യം തകർക്കുന്ന ഛിദ്രശക്തികൾ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സമുദായ സംഘടനകളിലും മാധ്യമ രംഗത്തും ഒക്കെ കടന്നു കയറി സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അസത്യം സത്യമെന്നു തോന്നുന്ന വിധത്തിൽ അവതരിപ്പിക്കപ്പെടുന്ന മാധ്യമമേഖലയെക്കുറിച്ചും നാം ജാഗ്രത പുലർത്തണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. തെങ്ങണ പുതൂർ പള്ളി ഇമാം മൻസൂർ മൗലവി അൽ ഖാസിമി, വാകത്താനം മലങ്കര പള്ളി വികാരി ഫാ. രഞ്ജിത്ത് ആലുങ്കൽ, ചുരപ്പാടി മഹാവിഷ് ക്ഷേത്രം പ്രസിഡന്റ് പ്രസാദ് കെ.എസ്., കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ സുധാ കുര്യൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ എൻ. രാജു, കുറു മ്പനാടം ഫൊറോന പള്ളി വികാരി റവ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, മാ ടപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ബിൻസൺ പി.എ., അസിസ്റ്റൻ്റ് വികാരി ഫാ. നിജോ വടക്കേറ്റത്ത്, ജോസഫ് സെബാസ്റ്റ്യൻ മറ്റത്തിൽ, ജോസഫ് ജോസഫ് ഇലവുംമൂട്ടിൽ, ജയിംസ് ജേക്കബ് കുന്നുംപുറം, അലക്‌സാണ്ടർ പ്രാക്കുഴി, ഷാജൻ ഓവേലിൽ, തോമസ് ജെ. മാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-03-12-10:54:55.jpg
Keywords: പെരുന്തോ

22844
Category: 1
Sub Category:
Heading: അബ്രാഹത്തിന്റെ ജന്മദേശമായ ഉർ നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
Content: ബാഗ്ദാദ്: ലോവര്‍ മെസൊപ്പൊട്ടോമിയയിലെ പുരാതന കല്‍ദായ നഗരവും, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മദേശമായി ഉല്‍പ്പത്തി പുസ്തകത്തില്‍ പരാമര്‍ശിക്കുകയും ചെയ്യുന്ന ‘ഉര്‍’ നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഇറാഖിലെത്തുന്ന തീർത്ഥാടകരെ ആകർഷിക്കാനായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പണികള്‍ ഈ മാസം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗതമായി ഇറാഖിൽ പ്രചാരത്തിൽ ഇരിക്കുന്ന മഞ്ഞ നിറത്തിലുള്ള ചുടുകട്ട കൊണ്ട് നിർമ്മിച്ച ഗോപുരത്തില്‍ ദേവാലയ മണി ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. 2021 മാർച്ച് മാസം ഇറാഖില്‍ സന്ദർശനം നടത്തിയപ്പോൾ ഉർ നഗരത്തില്‍ മതാന്തര പ്രാർത്ഥനയ്ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നൽകിയിരുന്നു. ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന രാജ്യമായിരിന്നു ഇറാഖ്. അമേരിക്കന്‍ അധിനിവേശവും ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആവിര്‍ഭാവവും ക്രൈസ്തവരെ കൂട്ടപലായനത്തിലേക്ക് നയിച്ചിരിന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ദീ കർ പ്രവിശ്യയിലേക്കും, ഉർ പൗരാണിക നഗരത്തിലേക്കും നടത്തിയ സന്ദർശനങ്ങൾ ചരിത്ര പ്രാധാന്യം ഉള്ളതായിരുന്നുവെന്ന് പ്രവിശ്യയിലെ പുരാവസ്തു വിഭാഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന ഷാമിൽ അൽ റുമൈത് പറഞ്ഞു. ഉർ നഗരത്തിലെ പുരാവസ്തു കേന്ദ്രങ്ങളുടെ സമീപത്തായിട്ടാണ് പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ക്രൈസ്തവ സഹോദരങ്ങൾക്ക് ഇവിടം സന്ദര്‍ശനം നടത്താന്‍ പ്രേരണയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജൂലൈ 10നാണ് ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോയും, ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമിയും പങ്കെടുത്ത കൂടിക്കാഴ്ചയില്‍ ദേവാലയ നിര്‍മ്മാണ പദ്ധതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അന്നു മുഖ്യ എഞ്ചിനീയറായ അദൌര്‍ ഫതൌഹി പുതിയ ദേവാലയത്തിന്റെ രൂപകല്‍പ്പന സഭയ്ക്കും ഭരണകൂടത്തിനും ഔദ്യോഗികമായി കൈമാറിയിരിന്നു. തന്റെ സ്വപ്നപദ്ധതിയായ ഈ ദേവാലയ നിര്‍മ്മാണത്തിനുള്ള വ്യക്തിപരമായ സംഭാവന എന്ന നിലയിലാണ് കല്‍ദായ എഞ്ചിനീയര്‍ ഫതൌഹി രൂപകല്‍പ്പന കൈമാറിയത്. 2003-ൽ നടന്ന അമേരിക്കൻ അധിനിവേശനത്തിനും ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്കും ശേഷം രണ്ട് പതിറ്റാണ്ട് കൊണ്ട് ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ 15 ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷമായി ചുരുങ്ങിയിരിന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ അൽക്വയ്ദ തീവ്രവാദ സംഘടനയിൽ നിന്നും പിന്നീട് 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിൽ നിന്നും കടുത്ത പീഡനങ്ങളാണ് രാജ്യത്തെ ക്രൈസ്തവരും, മറ്റ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരും നേരിട്ടത്. തീവ്രവാദ സംഘടനയുടെ പതനത്തിനു ശേഷവും തൊഴിലില്ലായ്മയും, മറ്റ് സായുധ സംഘടനകളുടെ സാന്നിധ്യവും മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ ക്രൈസ്തവര്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുകയാണ്.
Image: /content_image/News/News-2024-03-12-11:24:14.jpg
Keywords: ഇറാഖ

22845
Category: 1
Sub Category:
Heading: സംസ്ഥാനത്തിന്റെ രക്ഷ ദൈവവചനത്തിൽ: ബൈബിൾ റിലേ പാരായണത്തിന് ഒക്ലഹോമയില്‍ തുടക്കം
Content: ഒക്ലഹോമ സിറ്റി: സംസ്ഥാനത്തിന്റെ രക്ഷ ദൈവവചനത്തിലാണെന്ന് രാഷ്ട്രീയക്കാരെ ഓർമ്മപ്പെടുത്താൻ ബൈബിൾ റിലേ പാരായണത്തിന് ഒക്ലഹോമ സംസ്ഥാനത്തെ കാപ്പിറ്റോളിൽ തുടക്കമായി. ആദിയിൽ ദൈവം ആകാശവും ഭൂമിയെ സൃഷ്ടിച്ചു എന്ന ഉല്പത്തി പുസ്തകത്തിലെ വചനത്തോടുകൂടിയാണ് റിലേ പാരായണത്തിന് തുടക്കമായത്. വചന പ്രഘോഷകയായ കരോൾ അൺസെലാണ് ഈ വചനഭാഗങ്ങൾ വായിച്ച് വിശുദ്ധ ഗ്രന്ഥ പാരായണത്തിന് തുടക്കമിട്ടത്. 90 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന റിലേ പാരായണം നാളെ മാർച്ച് 13 ബുധനാഴ്ച അവസാനിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യാന സംസ്ഥാനത്തെ ബ്രസീൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഡ്ലൈൻ ഇൻറർനാഷണൽ എന്ന സംഘടനയുടെ കാപ്പിറ്റോൾ ബൈബിൾ റീഡിങ് മാരത്തൺ എന്ന മിനിസ്ട്രിയാണ് ബൈബിൾ പാരായണം സംഘടിപ്പിക്കുന്നത്.

Rev. Carol Unsell of Coalgate officially begins the Bible Reading Marathon at the Oklahoma State Capitol. She and her husband Rev. David Unsell are state hosts of the marathon. Story coming soon. pic.twitter.com/eidkJcEjXV
— Carla Hinton (@OKRelig) March 9, 2024

ബൈബിൾ റിലേ പാരായണങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെതാണ് ഒക്ലഹോമയെന്നും, വാഷിംഗ്ടൺ ഡിസിയിൽ നിരവധി തവണ ഇത് നടത്തിയിട്ടുണ്ടെന്നും, മിനിസ്ട്രിയുടെ ദേശീയ അധ്യക്ഷനായ ജോൺ ബവാർ പറഞ്ഞു. 15 മിനിറ്റ് വീതം ബൈബിൾ വായന നടത്താനായി 360 സ്ലോട്ടുകൾ ഉണ്ടായിരുന്നതിൽ ഭൂരിഭാഗം സ്ലോട്ടുകളിലേക്ക് ഇതിനോടകം തന്നെ ആളുകൾ പേരുകൾ നൽകിയത് നല്ലൊരു അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവവചനത്തെ തിരികെ നിയമസഭാ മന്ദിരത്തിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് ബവാർ വിശദീകരിച്ചു.

Bible Reading Ceremony at the Oklahoma State Capitol begins with prayer and the song “America The Beautiful.” Event is expected to last through March 13. pic.twitter.com/G0dl1rAv6i
— Carla Hinton (@OKRelig) March 9, 2024

നമ്മുടെ രാജ്യം എന്തെങ്കിലും വിധത്തിലുള്ള മാറ്റം കാണാൻ വേണ്ടി പോകുന്നുണ്ടെങ്കിൽ അത് ദൈവം മൂലം ആയിരിക്കുമെന്ന് ആത്മാർത്ഥമായി പറയുകയാണെന്ന് ചടങ്ങിൽ സംസാരിച്ച യുകൂണിലെ ഹാർവെസ്റ്റ് ഹിൽസ് ബാപ്റ്റിസ്റ്റ് സമൂഹത്തിന്റെ പാസ്റ്റർ ജയ്സൺ ശിർക്ക് പറഞ്ഞു. പ്രത്യാശ ദൈവവചനത്തിൽ ആണെന്ന് കാപ്പിറ്റോൾ കെട്ടിടത്തിന്റെ പടികളിൽ നിന്നുകൊണ്ട് രാഷ്ട്രീയക്കാരെയും, സംസ്ഥാനത്തെയും ഓർമ്മപ്പെടുത്താൻ തങ്ങൾ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-03-12-15:38:02.jpg
Keywords: ബൈബി

22846
Category: 10
Sub Category:
Heading: 'ക്രൈസ്തവ ന്യൂനപക്ഷ സംരക്ഷകന്‍' ഷഹബാസ് ഭട്ടിയുടെ സ്മരണയില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവര്‍
Content: ലാഹോര്‍: ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ രാജ്യത്തെ ഏക ക്രൈസ്തവ മന്ത്രി ഷഹബാസ് ഭട്ടിയുടെ ഓര്‍മ്മയില്‍ പാക്ക് ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു അദ്ദേഹത്തിന്റെ പതിമൂന്നാമത് ചരമവാര്‍ഷികം. ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി ശക്തമായി നിലക്കൊണ്ടിരിന്ന അദ്ദേഹത്തെ, 2011 മാര്‍ച്ച് രണ്ടാം തീയതി ഇസ്ലാമാബാദിൽവെച്ച് തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരിന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ ചടങ്ങില്‍ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, ഫൈസലാബാദ്, തുടങ്ങിയ പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിൽ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നുള്ളവരും ഇസ്ലാം മതവിശ്വാസികളും പങ്കെടുത്തു. മത സഹിഷ്ണുതയുടെയും മതാന്തര സൗഹാർദ്ദത്തിൻ്റെയും പ്രചാരകനായിരുന്നു ഷഹബാസ് ഭട്ടിയെന്ന് മുസ്ലീം നേതാക്കൾക്കിടയിൽ, സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മതാന്തര കമ്മീഷന്റെ പ്രസിഡൻ്റ് മുഹമ്മദ് അഹ്‌സൻ സിദ്ദിഖി അനുസ്മരിച്ചു. ഭാവി തലമുറയ്ക്കായി മതസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനായി തൻ്റെ ജീവൻ ബലിയർപ്പിച്ച വിമോചകനായ അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ എപ്പോഴും ഓർമ്മിപ്പിക്കപ്പെടുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ശബ്ദമില്ലാത്തവർക്ക് ശബ്ദമായി മാറിയ ഷഹബാസ് മതങ്ങളുടെ അതിർ വരമ്പുകളില്ലാതെ എല്ലാവരുടെയും ഹൃദയങ്ങളിൽ ജീവിക്കുന്ന, അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും സംരക്ഷകനായ, നീതിയുടെയും സമാധാനത്തിൻ്റെയും പ്രചാരകനായ വ്യക്തിയായിരിന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മീയപിതാവ് ഫാ. ഇമ്മാനുവൽ പർവേസ് അനുസ്മരിച്ചു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവു കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും അദ്ദേഹത്തെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു. അധികം വൈകാതെ അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ തെഹരിക് ഐ താലിബാന്‍ എന്ന ഭീകര സംഘടന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരിന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. 2016-ല്‍ ഷഹബാസ് ഭട്ടിയുടെ നാമകരണ നടപടികള്‍ക്ക് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത തുടക്കം കുറിച്ചിരിന്നു.
Image: /content_image/News/News-2024-03-12-18:31:57.jpg
Keywords: പാക്ക

22847
Category: 1
Sub Category:
Heading: പൊന്തിഫിക്കൽ സയന്‍സ് അക്കാദമിയിലേക്ക് പാപ്പ നിയമിച്ചവരില്‍ ഗൂഗിൾ എഐ തലവനും
Content: വത്തിക്കാന്‍ സിറ്റി: ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചവരില്‍ പ്രമുഖരും. ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡെമിസ് ഹസാബിസ് ഉള്‍പ്പെടെയുള്ളവരെയാണ് പാപ്പ പുതുതായി നിയമിച്ചിരിക്കുന്നത്. 1976 ജൂലൈ 27 ന് ഗ്രേറ്റ് ബ്രിട്ടനിലെ ലണ്ടനിലാണ് പ്രൊഫസർ ഡെമിസ് ഹസാബിസിൻ്റെ ജനനം. കേംബ്രിഡ്ജ് സർവകലാശാലയിലെ ക്വീൻസ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് കോഗ്നിറ്റീവ് ന്യൂറോ സയൻസസിൽ ഡോക്ടറേറ്റ് നേടി. ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധിയായ DeepMind-ൻ്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി അദ്ദേഹം ജോലി ചെയ്തു വരികയാണ്. ഇതിനിടെയാണ് പാപ്പയുടെ നിയമനം. പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൻ്റെ പയസ് പതിനൊന്നാം പാപ്പയുടെ പേരിലുള്ള മെഡൽ ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ഫിസിക്സ് ആൻഡ് അസ്ട്രോണമി ഡിപ്പാർട്ട്മെൻ്റിലെ ആസ്ട്രോഫിസിക്സ് പ്രൊഫസർ ആൻഡ്രിയ മിയ ഗെസ്, സ്റ്റോക്ക്ഹോം യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫസർ ഒർജൻ മൈക്കൽ ഗുസ്താഫ്സൺ, കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഫിസിക്സ് പ്രൊഫസർ ദിദിയർ പാട്രിക് ക്വലോസ്, മോണ്ടെവീഡിയോയിലെ ലാ റിപ്പബ്ലിക്ക യൂണിവേഴ്സിറ്റിയുടെ ബയോകെമിസ്ട്രി വിഭാഗം മേധാവി റാഫേൽ റാഡി ഐസോള ഉള്‍പ്പെടെയുള്ളവരാണ് പാപ്പ പുതുതായി നിയമിച്ച മറ്റ് അംഗങ്ങള്‍. 1936-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സ്ഥാപിച്ചത്.
Image: /content_image/News/News-2024-03-12-21:23:50.jpg
Keywords: ശാസ്ത്ര

22848
Category: 18
Sub Category:
Heading: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
Content: കൊച്ചി: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന സമിതിയുടെ 2024- 27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. രഞ്ജിത്ത് മുതുപ്ലാക്കൽ (മാനന്തവാടി)-സംസ്ഥാന പ്രസിഡൻ്റ്, ജയ്‌സൺ പുളിച്ചമാക്കൽ (തലശേരി) -ജനറൽ സെക്രട്ടറി, തോമസ് അടുപ്പുകല്ലുങ്കൽ (പാലാ) -ജനറൽ ഓർഗനൈസർ എന്നിവരാണു ഭാരവാഹികൾ. പാലാരിവട്ടം പിഒസിയിൽ നടന്ന സംസ്ഥാന മാനേജിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
Image: /content_image/India/India-2024-03-13-06:32:12.jpg
Keywords: മിഷന്‍ ലീഗ്

22849
Category: 18
Sub Category:
Heading: കർഷക രക്ഷയ്ക്കായുള്ള പ്രത്യക്ഷ സമരം തുടരും: മാർ ജോൺ നെല്ലിക്കുന്നേൽ
Content: രാജകുമാരി ( ഇടുക്കി): കർഷക രക്ഷയ്ക്കായുള്ള പ്രത്യക്ഷ സമരം തുടരുമെന്ന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ. ഇടുക്കി രൂപത എന്നും കർഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ സംഘടിപ്പിച്ച ബഹുജന റാലിയെ തുടർന്നുള്ള പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാർ നെല്ലിക്കുന്നേൽ. ഇച്ഛാശക്തിയോടെ നിന്നില്ലെങ്കിൽ മൃഗങ്ങളാൽ നമ്മളില്ലാതാകുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നതെന്നും ഉദ്യോഗസ്ഥർക്ക് കിട്ടുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ട ജനങ്ങൾക്കെതിരേ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ നശിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭയംകൊണ്ട് ഒരു തൊഴിലാളിക്കും സ്വന്തം പറമ്പിൽ പോലും ഇറങ്ങാൻ കഴി യുന്നില്ല. വന്യമൃഗ ശല്യം മൂലം സ്വയം ജീവിതത്തിന് കാവൽക്കാരായി മാറേണ്ട അത്യന്തം ദാരുണാവസ്ഥയിലാണ് ജനങ്ങൾ. ഇന്ന് ഞാൻ നാളെ നീ എന്ന വാക്യം പോലെ ജനങ്ങൾ കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്നു കഴിയുകയാണ്. അശാസ്ത്രീയമായ നിയമങ്ങൾ മൂലം അധ്വാനിച്ചു ജീവിക്കുന്ന കർഷകരെ വരെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണ്. ഇങ്ങനെ കർഷകരെ കുടിയിറക്കാനുള്ള ഗൂഢതന്ത്രത്തിൻ്റെ ഭാഗമായാണ് കപട പരിസ്ഥിതി വാദങ്ങൾ ഉണ്ടാക്കുന്നത്. കൊലയാളി ആനകളെ വരെ ഹീറോ ആക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. 1972ലെ വന്യ ജീവി നിയമം പരിഷ്‌കരിക്കണം. ദീപിക രണ്ട് ദിവസങ്ങളിലായി വന്യമൃഗങ്ങൾ മൂലം മരണപ്പെട്ടവരുടെ ചിത്രങ്ങളും പരിക്കുപറ്റി ജീവിക്കുന്ന രക്തസാക്ഷികളായി മാറിയവരുടെ ദൈന്യതയും വെളിച്ചത്തു കൊണ്ടുവന്നത് ഏറ്റവും വലിയ കാര്യമാണ്. ജില്ലാ ആസ്ഥാനത്തു ചേർന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ ജനപക്ഷ ത്തു നിന്ന് അടിയന്തരമായി നടപ്പിലാക്കുകയും ജനങ്ങൾക്ക് ആശ്വാസം നൽ കുകയും വേണം. വന്യമൃഗങ്ങളെ കാട്ടിൽ നിലനിർത്താൻ രാഷ്ട്രീയമായ നട പടികൾ സ്വീകരിക്കണമെന്നും വനത്തിൻ്റെ പരിധിയിൽ ഒതുങ്ങാത്ത വിധം വർദ്ധിച്ചിരിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-03-13-06:58:03.jpg
Keywords: നെല്ലിക്കു

22850
Category: 18
Sub Category:
Heading: ഇടുക്കിയില്‍ എട്ടോളം കപ്പേളകള്‍ക്ക് നേരെ ആക്രമണം
Content: കട്ടപ്പന: ഇടുക്കി ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളുമായി ബന്ധപ്പെട്ട ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം. വിവിധ മേഖലകളിലായുള്ള എട്ടോളം കപ്പേളകള്‍ക്ക് നേരെയാണ് കഴിഞ്ഞ രാത്രിയില്‍ ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കപ്പേളകളാണ് ആക്രമിക്കപ്പെട്ടത്, ചില്ലുകള്‍ എറിഞ്ഞുടച്ച അവസ്ഥയിലാണ്. സംഭവത്തിൽ വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. കട്ടപ്പന സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇടുക്കി കവലയിലുള്ള കപ്പേള, ഇരുപതേക്കര്‍ പോര്‍സ്യുങ്കല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, നരിയംപാറ പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, പുളിയന്‍മല സെന്റ് ആന്റണീസ് ദേവാലയത്തിന്റെ രണ്ട് കപ്പേളകള്‍, മൂങ്കിപ്പള്ളം, ചേറ്റുകുഴി ദേവാലയാങ്ങളുടേയും പഴയ കൊച്ചറയിലെ രണ്ട് ദേവാലയങ്ങളുടെ കപ്പേളകള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പുളിയന്‍മല കപ്പേളയുടെ ചില്ല്, പുലര്‍ച്ചെ ഒന്നേകാലോടെ ബൈക്കില്‍ എത്തിയ ഒരാള്‍ എറിഞ്ഞുടയ്ക്കുന്ന സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്. എല്ലാ കപ്പേളകളും സമാനമായ രീതിയില്‍, എറിഞ്ഞുടയ്ക്കുകയാണ് ചെയ്തിരിയ്ക്കുന്നത്. കപ്പേളകൾ സാമൂഹ്യ വിരുദ്ധർ തകർത്ത സംഭവം ഏറെ വേദനാജനകമാണെന്നും വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
Image: /content_image/News/News-2024-03-13-07:02:02.jpg
Keywords: കപ്പേള

22851
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാന്‍ ആയിരകണക്കിന് മൈല്‍ കാല്‍ നട തീര്‍ത്ഥാടനത്തിന് 24 യുവജനങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ചു നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നോടിയായി ആയിരക്കണക്കിന് മൈലുകൾ കാല്‍ നടയായി തീര്‍ത്ഥാടനം നടത്താന്‍ യുവജനങ്ങള്‍. നഗരവീഥികളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സജീവ സാന്നിധ്യം സാക്ഷ്യപ്പെടുത്തി കാല്‍ നട തീര്‍ത്ഥാടനം നടത്താനാണ് യുവജനങ്ങള്‍ ഒരുങ്ങുന്നത്. 6,500 മൈലിലധികം ദൂരം നാല് വ്യത്യസ്ത വഴികളിലൂടെ നടന്ന് സഞ്ചരിച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്ന ജൂലൈ മാസത്തില്‍ ഇന്ത്യാനപോളിസില്‍ എത്തുവാനാണ് ഇവരുടെ തീരുമാനം. ഓരോ റൂട്ടിലും ആറ് പേർ എന്ന നിലയില്‍ 19 നും 29 നും ഇടയിൽ പ്രായമുള്ള, 24 "ശാശ്വത തീർത്ഥാടകർ" വെയിലും മഴയും അവഗണിച്ച് ഈശോയ്ക്കു സാക്ഷ്യം വഹിക്കാനാണ് ഒരുങ്ങുന്നത്. നാല് വ്യത്യസ്ത പാതകളിലും തീർത്ഥാടകർ ഓരോ ദിവസവും 10-15 മൈലുകൾ സഞ്ചരിക്കും. ഇവരുടെ ആത്മീയ പര്യടന യാത്രയുടെ ഭാഗമായി ദിവ്യകാരുണ്യ പ്രദിക്ഷണവും വൈദികര്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ നിരവധി യുവജനങ്ങള്‍ തീർത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അപേക്ഷ നല്‍കിയിരിന്നു. തിങ്കളാഴ്ച്ചയാണ് തീർത്ഥാടകരുടെ പേരുകൾ ദേശീയ മെത്രാന്‍ സമിതി പ്രഖ്യാപിച്ചത്. വിശുദ്ധ കുര്‍ബാനയോടുള്ള തൻ്റെ ഇഷ്ടത്തിലാണ് ഇതില്‍ പങ്കുചേരുന്നതെന്നും യേശു ഒരുക്കുന്ന അത്ഭുങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വാഷിംഗ്ടൺ ഡിസിയിൽ ബിരുദ പഠനം നടത്തുന്ന ജർമ്മനി സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ കെയ് വെയ്‌സ് പറഞ്ഞു. അമേരിക്കയില്‍ ദിവ്യകാരുണ്യ ആഭിമുഖ്യം വളര്‍ത്തുന്നതിനായുള്ള വിവിധ പരിപാടികളുടെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ ഹോം സ്റ്റേഡിയമായ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ചാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. ഏതാണ്ട് 80,000-ത്തോളം കത്തോലിക്കര്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തിയിരിന്നു. അമേരിക്കന്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തെ അടയാളപ്പെടുത്തുന്നതായിരിക്കും ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നാണ് കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞത്. ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ ഉപയോഗിക്കേണ്ട തിരുവോസ്തി സൂക്ഷിക്കുന്നതിനുള്ള അരുളിക്ക അന്നു പാപ്പ ആശീര്‍വദിച്ചിരിന്നു.
Image: /content_image/News/News-2024-03-13-07:34:00.jpg
Keywords: ദിവ്യകാരുണ്യ