Contents

Displaying 22401-22410 of 24979 results.
Content: 22822
Category: 1
Sub Category:
Heading: ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ വനിതകളെ സ്മരിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്ത് വിശുദ്ധിക്ക് സാക്ഷ്യം നൽകിയ വനിതകളുടെ പ്രാധാന്യം സ്മരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ മാർച്ച് 7 വ്യാഴാഴ്ച രാവിലെ റോമില്‍ "സ്ത്രീകൾ സഭയിൽ: മനുഷ്യന്റെ ശില്പികൾ" എന്ന പേരില്‍ നടന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ സംസാരിക്കുകയായിരിന്നു പാപ്പ. സാമൂഹിക രംഗങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്കില്ലാതിരുന്ന സാഹചര്യത്തിൽപ്പോലും ലോകത്ത് നിരവധി സ്ത്രീകൾ തങ്ങളുടെ ജീവിതം കൊണ്ട് വിശുദ്ധിക്ക് സാക്ഷ്യം നൽകിയെന്നും മഗ്ദലന മറിയം, കൽക്കട്ടയിലെ മദർ തെരേസ, ജോസഫ് ബകിത, എലിസബത്ത് ആൻ സെറ്റൺ, മേരി മക്കില്ലോപ്പ്, ലോറ മോണ്ടോയ, കാറ്റേരി ടെകാക്വിത, റഫ്‌ക പിയത്ര ചോബോക്ക് അർ-റേസ്, മരിയ ബെൽട്രേം ക്വാട്രോച്ച് തുടങ്ങിയ വിശുദ്ധരായ സ്ത്രീകൾ ഉദാഹരണമാണെന്നും പാപ്പ പറഞ്ഞു. ഈ സ്ത്രീകളെല്ലാം, വ്യത്യസ്‌ത കാലങ്ങളിലും വ്യത്യസ്ത സംസ്‌കാരങ്ങളിലും, ഓരോരുത്തർക്കും അവരുടേതായ വ്യത്യസ്‌തമായ രീതിയിൽ, ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളിലും പ്രാർത്ഥനയിലും ദൈവത്തിൻ്റെ വിശുദ്ധിയെ എങ്ങനെ പ്രതിഫലിപ്പിക്കാൻ കഴിയും എന്നതിന് തെളിവ് കാണിക്കുകയായിരിന്നുവെന്ന് പാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അന്താരാഷ്ട്രസമ്മേളനത്തിന് "സ്ത്രീകൾ മാനവികതയുടെ ശിൽപികൾ" എന്ന തലക്കെട്ട് അനുയോജ്യമാണെന്ന് പറഞ്ഞ പാപ്പാ, സ്ത്രീകളുടെ വിളിയെയാണ് ഇത് അനുസ്മരിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. ദൈവജനങ്ങൾക്കിടയിൽ സ്ത്രീകൾ കൂടുതൽ വിലമതിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത പാപ്പ എടുത്തുപറഞ്ഞു. ജീവന്റെയും, പൊതുനന്മയുടെയും സമാധാനത്തിന്റെയും സേവനത്തിലൂടെ സൃഷ്ടാവിന്റെ സഹകാരിണികളാകാൻ വിളിക്കപ്പെട്ടവരാണ് സ്ത്രീകൾ. സ്ത്രീകൾക്ക്, ഇന്നത്തെ ലോകത്തിന് ആർദ്രതയോടെയുള്ള പെരുമാറ്റത്തിന്റെ ശൈലി പകർന്നുകൊടുക്കാൻ സാധിക്കുന്നു. കാരുണ്യത്തിന്റെയും, സേവനതല്പരതയുടെയും ശൈലിയിലൂടെ സ്നേഹിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളാകാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു
Image: /content_image/News/News-2024-03-08-16:30:06.jpg
Keywords: വനിത
Content: 22823
Category: 10
Sub Category:
Heading: കുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന ഏഴ്, പത്ത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍
Content: നോമ്പുകാലത്തിലൂടെ നാം കടന്നുപോകുകയാണല്ലോ. വലിയ ആത്മശോധനയുടെ സമയമാണിത്. ''മോഷ്ട്ടിക്കരുത്, അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുത്'' - ദൈവപ്രമാണങ്ങളിലെ ഏഴാം കല്‍പ്പനയുമായും പത്താം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കു കീഴില്‍ വരുന്ന അന്‍പതിലധികം പാപങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ അടുത്ത അനുരജ്ഞന കൂദാശയില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. VII. മോഷ്ടിക്കരുത്( പുറപ്പാട് 20:15, നിയമ 5:18) (CCC 2401-2406) X. അന്യൻ്റെ വസ്തുക്കൾ മോഹിക്കരുത് ( പുറപ്പാട് 20:17, നിയമ 5:21) (CCC 2534-2557) 1. മറ്റുള്ളവരുടെ സാധനങ്ങൾ, പണം മോഷ്ടിച്ചിട്ടുണ്ടോ? 2. മോഷണത്തിന് കൂട്ടുനിന്നിട്ടുണ്ടോ? 3. മോഷണത്തിന് പ്രേരണ നല്‍കിയിട്ടുണ്ടോ? 4. മോഷണം നടത്തിയിട്ട് അതിനെ ന്യായീകരിച്ചിട്ടുണ്ടോ? 5. മോഷണം നടത്തിയ വസ്തുക്കള്‍ വിൽക്കാൻ സഹായിച്ചിട്ടുണ്ടോ? 6. അനീതിയ്ക്ക് കൂട്ടുനില്‍ക്കാന്‍ പണം, വസ്തുക്കള്‍ മറ്റ് എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ? 7. കൈക്കൂലി വാങ്ങിയിട്ടുണ്ടോ? 8. അധികാരികളുടെ മുന്നില്‍ കാപട്യം കാണിച്ചിട്ടുണ്ടോ? 9. കള്ളതുക്കം, കള്ളത്രാസ് എന്നിവയിലൂടെ വഞ്ചിച്ചിട്ടുണ്ടോ? 10. വസ്തുക്കള്‍ക്ക് അന്യായവില ഈടാക്കിയിട്ടുണ്ടോ? 11. അന്യായ പലിശയ്ക്കു പണം നല്‍കിയിട്ടുണ്ടോ? 12. നേര്‍ച്ച നേര്‍ന്നിട്ട് അത് നിറവേറ്റാതെ ഇരിന്നിട്ടുണ്ടോ? 13. കൂടെ കൂടെ നേര്‍ച്ച നേരുന്ന സ്വഭാവമുണ്ടോ? 14. വേലക്കാർക്ക് ന്യായമായ കൂലി കൊടുക്കാതിരുന്നിട്ടുണ്ടോ? 15. അവര്‍ക്ക് കുടിവെള്ളം നല്‍കുന്നത് നിഷേധിച്ചിട്ടുണ്ടോ? 16. കോപ്പിയടി നടത്തിയിട്ടുണ്ടോ? അവയ്ക്കു പ്രേരണ നല്‍കിയിട്ടുണ്ടോ? അതിന് സഹായിച്ചിട്ടുണ്ടോ? 17. പണത്തിന്റെ ധൂർത്ത് നടത്തിയിട്ടുണ്ടോ? 18. കീഴ്ജോലിക്കാരോട്, മക്കളോട് അപമര്യാദയായി പെരുമാറുകയും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? 19. സഹോദരങ്ങളോട് പക്ഷപാതപരമായി പെരുമാറിയിട്ടുണ്ടോ? (യാക്കോ 2:1-9) 20. അന്യന്റെ വസ്തു കൈയടക്കിയിട്ടുണ്ടോ? 21. അതിർത്തിക്കല്ല് മാറ്റിയിട്ടിട്ടുണ്ടോ? 22. അതിരുമാന്തി അന്യൻ്റെ വസ്‌തുവകകൾ തട്ടിയെടുത്തിട്ടുണ്ടോ? 23. പൊതുമുതലോ, അന്യൻ്റെ വസ്‌തുവകകളോ നശിപ്പിച്ചിട്ടുണ്ടോ? 24. മായം ചേർത്ത് വില്പന നടത്തിയിട്ടുണ്ടോ? 25. തൂക്കത്തിൽ വെട്ടിപ്പ് കാണിച്ചിട്ടുണ്ടോ? 26. കരിഞ്ചന്ത വില്‍പ്പന, പൂഴ്‌ത്തിവയ്പ്പ്, എന്നിവ നടത്തിയിട്ടുണ്ടോ? 27. കളവ് പറഞ്ഞ് വില്‌പന നടത്തിയിട്ടുണ്ടോ? 28. അനേകരെ തിന്മയിലേയ്ക്കും നാശത്തിലേയ്ക്കും നയിക്കുന്ന മദ്യം/ ലഹരിവസ്‌തുക്കൾ/ ബ്ലൂഫിലിം തുടങ്ങിയവയുടെ വിപണനത്തിലൂടെ പണം നേടിയിട്ടുണ്ടോ? 29. നികുതിവെട്ടിപ്പ് /കൃത്രിമ ഒപ്പ്/ കൃത്രിമ സീലുകൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ? 30. കള്ളപ്രമാണം / കൃത്രിമ രേഖകൾ/ കള്ള സർട്ടിഫിക്കറ്റുകൾ എന്നിവ തയാറാക്കിയിട്ടുണ്ടോ? 31. അവ തയാറാക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കിയിട്ടുണ്ടോ? 32. കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോ? അവ വഴി വിനിമയം നടത്തിയിട്ടുണ്ടോ? 33. വിൽപത്രത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ? 34. വീതം വയ്ക്കലിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ? 35. പലിശയുടെ പേരിൽ സ്വത്തു പിടിച്ചെടുത്തിട്ടുണ്ടോ? 36. കളഞ്ഞുകിട്ടിയവ സ്വന്തമാക്കിയിട്ടുണ്ടോ? 37. മീറ്റർ കേടാക്കി ഇലക്ട്രിസിറ്റി, വെള്ളം മുതലായവ മോഷ്‌ടിച്ചിട്ടുണ്ടോ? 38. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തിട്ടുണ്ടോ? 39. കുടിവെള്ളം, വഴി, ഇലക്ട്രിസിറ്റി മുതലായവ അയൽക്കാര്‍ക്ക് തടഞ്ഞിട്ടുണ്ടോ? 40. ഭൂമി, വസ്തുവകകള്‍ എല്ലാം ദൈവം തന്ന ദാനമാണ്. അതിന് ദൈവത്തിന് നന്ദി പറയാതെ ഇരിന്നിട്ടുണ്ടോ? 41. സഹായം അർഹിക്കുന്നവനെ അവഗണിച്ച് ആഡംബരത്തിനും ധൂർത്തിനും സ്വത്തു ചിലവഴിച്ചിട്ടുണ്ടോ? 42. അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾഅതിനെതിരെ ശബ്ദമുയർത്താതെ അലസത കാട്ടിയിട്ടുണ്ടോ? 43. വസ്തു തര്‍ക്കങ്ങളില്‍ സത്യമറിയാമായിരിന്നിട്ടും നിശബ്ദത പാലിച്ചിട്ടുണ്ടോ? 44. സമയത്തിന്റെയും സമ്പത്തിന്റെയും ഒക്കെ ദശാംശം ദൈവത്തിനവകാശപ്പെട്ടതാണ്. ദശാംശം കൊടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ? 45. ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയിട്ടുണ്ടോ? 46. ജോലികളില്‍ കൃത്യനിഷ്ഠ പാലിക്കാതെ ഇരിന്നിട്ടുണ്ടോ? 47. മറ്റുള്ളവരുടെ കൃഷി നശിപ്പിച്ചിട്ടുണ്ടോ? 48. മറ്റുള്ളവരുടെ തകര്‍ച്ചയ്ക്കു വേണ്ടി ആരോഗ്യമോ സമയമോ സമ്പത്തോ മാറ്റിവെച്ചിട്ടുണ്ടോ? 49. കടം വാങ്ങിയത് മടക്കികൊടുക്കാതെ ഇരിന്നിട്ടുണ്ടോ? 50. സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ? 51. ഇല്ലാക്കഥകള്‍ പറഞ്ഞു പരത്തിയിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }# ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/20901}} ☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21509}} ☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21869}} ☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/22481}} ☛☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന അഞ്ചാംപ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/22583}} ☛☛☛☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ആറ്, ഒന്‍പത് പ്രമാണങ്ങളിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/22646}} Tag: കുമ്പസാര സഹായി, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-08-17:55:19.jpg
Keywords: കുമ്പസാര സഹായി
Content: 22824
Category: 18
Sub Category:
Heading: സംസ്ഥാന സർക്കാരിൻ്റെ മദ്യനയം തിരുത്തണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: മാവേലിക്കര: സംസ്ഥാന സർക്കാരിൻ്റെ മദ്യനയം തിരുത്തണമെന്ന് മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വിൽപ്പനയ്ക്ക് നീക്കം ഊർജിതമാക്കിയിരിക്കുകയാണ് സർക്കാരും വൻകിട മദ്യ കമ്പനികളും. വിൽപ്പന നികുതി സംബന്ധിച്ച നിർദേശങ്ങളുമായി ആദ്യ പ്രൊപ്പോസൽ ബക്കാർഡി ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ചിരിക്കുകയാണ്. ഈ മാസം നാലിനാണ് ബക്കാർഡി കമ്പനി കുറഞ്ഞ നികുതി നിരക്ക് അടങ്ങുന്ന ശിപാർശ സർക്കാരിന് കൈമാറിയത്. ജിഎസ്ടി കമ്മീഷണർ പുതിയ നികുതി നിരക്ക് ശിപാർശ ചെയ്‌തതിന് പിന്നാലെയാണ് നീക്കം. ജനങ്ങളുടെ മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിനും സംസ്ഥാനത്തെ ജന ജീവിതം മെച്ചപ്പെടുത്തുന്നതിനും മുൻകൈയെടുക്കേണ്ട ഭരണകൂടം ജീവിത നിലവാരത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടവും അക്രമ സംഭവങ്ങളും ദിനംപ്രതി വർധിക്കുന്ന സന്ദർഭത്തിലും വീര്യം കു റഞ്ഞ മദ്യ വിൽപ്പന എന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിനൊപ്പം വിവിധ ഭാഗങ്ങളിൽ പുതിയ മദ്യഷോപ്പുകൾ തുറക്കുകയും ഐടി പാർക്കുകളിൽ മദ്യശാലകൾ ആരംഭി ക്കുകയും ചെയ്യുന്നതാണ് സർക്കാരിൻ്റെ പുതിയ മദ്യനയം. മദ്യനയത്തിനെതിരെ പ്രതിഷേധം കനക്കുമ്പോഴും നിഷേധാത്മക നിലപാടു മായി സംസ്ഥാന സർക്കാർ മുമ്പോട്ടുപോകുകയാണ്. മദ്യലോബിയുടെ താൽ പ്പര്യത്തെ സംരക്ഷിക്കുന്ന സർക്കാർ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ സുമനസുകൾ മുന്നോട്ടു വരണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-03-09-10:19:33.jpg
Keywords: മദ്യ
Content: 22825
Category: 7
Sub Category:
Heading: അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ | നോമ്പുകാല ചിന്തകൾ | ഇരുപത്തിയേഴാം ദിവസം
Content: അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ (മത്തായി 6:11). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഇരുപത്തിയേഴാം ദിവസം ‍}# ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! എന്നു പഠിപ്പിച്ച ഈശോ തന്നെ, എന്തിനാണ് അന്നന്നുവേണ്ട ആഹാരത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ നമ്മോട് ആവശ്യപ്പെടുന്നത്. ഇവിടെ, അന്നന്നുവേണ്ട ആഹാരം ഇന്നു എനിക്കു തരണമേ എന്നല്ല പ്രാർത്ഥിക്കുന്നത്; ഞങ്ങൾക്കു തരണമേ എന്നാണ് പ്രാർത്ഥിക്കുന്നത്. നമ്മുടെ ശരീരത്തിന്റെയും ആത്മാവിന്റെയും വളർച്ചക്ക് ആവശ്യമായ എല്ലാ നന്മകളും ദൈവത്തിന്റെ കരങ്ങളിൽ നിന്നും സ്വീകരിക്കുന്ന ഒരു മനോഭാവം ഈ പ്രാർത്ഥന നമ്മിൽ രൂപപ്പെടുത്തുന്നു. അതോടൊപ്പം ഈ ലോകത്തിലെ നമ്മുടെ സഹോദരങ്ങളും ദൈവപിതാവിന്റെ മക്കളുമായ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കുവാനും അവരോട് ചേർന്ന് നടന്നുകൊണ്ട് അവർക്ക് സഹായം ചെയ്യുവാനുമുള്ള വലിയ ഉത്തരവാദിത്വവും ഈ യാചന നമ്മെ ഓർമ്മപ്പെടുത്തുന്നു. സഭാപിതാവായ തീർത്തുല്യൻ ഇപ്രകാരം പഠിപ്പിക്കുന്നു: സ്വർഗത്തെ സംബന്ധിച്ച കാര്യങ്ങൾക്കുശേഷം - അതായത്, ദൈവത്തിന്റെ നാമത്തിനും ദൈവതിരുമനസ്സിനും ദൈവരാജ്യത്തിനും ശേഷം - നമ്മുടെ ഈ ലോകജീവിതത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള യാചനകൾക്കും ഈ പ്രാർത്ഥനയിൽ സ്ഥാനം ലഭിച്ചിരിക്കുന്നു. നമ്മുടെ കർത്താവ് നമ്മെ ഇങ്ങനെ പഠിപ്പിച്ചു: “നിങ്ങൾ അവിടുത്തെ രാജ്യം അന്വേഷിക്കുവിൻ, ഇവയെല്ലാം അതോടൊപ്പം നിങ്ങൾക്കു ലഭിക്കും" (ലൂക്കാ 12,31). 'അന്നന്നുവേണ്ട അപ്പം ഒരോ ദിവസവും ഞങ്ങൾക്കു തരണമേ' എന്നത് ഒരു ആത്മീയ അർത്ഥത്തിലാണ് നമ്മൾ മനസ്സിലാക്കേണ്ടത്. മിശിഹായാണ് നമ്മുടെ അപ്പം, കാരണം മിശിഹായാണ് ജീവൻ, ജീവനാണ് അപ്പം. അവിടുന്നു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം (യോഹ 6,35). അതിന് അല്‌പം മുമ്പ് അവിടുന്നു പറഞ്ഞു: സ്വർഗത്തിൽ നിന്നിറങ്ങിവന്ന, ജീവിക്കുന്ന ദൈവത്തിൻ്റെ വചനമാണ് അപ്പം (യോഹ 6,33). അപ്പത്തിൽ അവിടുത്തെ ശരി രമുള്ളതിനാൽ അവിടുന്നു പറഞ്ഞു: ഇത് എന്റെ ശരീരമാകുന്നു (മത്താ 26,26; മർക്കോ 14,22; ലൂക്കാ 22:19). നമ്മൾ അന്നന്നുവേണ്ട ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ, എന്നും മിശിഹായിൽ ജീവിക്കുന്നതിനുവേണ്ടിയും അവിടുത്തെ ശരീരത്തോട് അവിഭാജ്യമാംവിധം ഐക്യപ്പെട്ടിരിക്കുന്ന തിനു വേണ്ടിയുമാണ് പ്രാർത്ഥിക്കുന്നത് (On Prayer 6). പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന ആത്മീയവും ഭൗതികവുമായ എല്ലാ നന്മകളും നമ്മുക്ക് ഈ നോമ്പുകാലത്ത് ദൈവത്തിന്റെ കരങ്ങളിലേക്ക് സമർപ്പിക്കാം. എന്നിട്ട് "അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ" എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാം ദൈവകരങ്ങളിൽ നിന്നും സ്വീകരിക്കാം അതോടൊപ്പം പലവിധ ദാരിദ്ര്യം അനുഭവിക്കുന്ന മറ്റുള്ളവരെ ഓർമ്മിക്കുകയും കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുകയും ചെയ്യാം.
Image: /content_image/India/India-2024-03-09-11:12:54.jpg
Keywords: ചിന്തകൾ
Content: 22826
Category: 1
Sub Category:
Heading: വീണ്ടും ജയിച്ചാല്‍ ഭ്രൂണഹത്യയെ പിന്തുണയ്ക്കും: നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ഗർഭഛിദ്രത്തിന് ബലമേകുന്ന നിയമത്തെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ - ഗർഭഛിദ്രത്തിന് അനുകൂലമായ രാഷ്ട്രീയക്കാരുടെ കോൺഗ്രസ് ആണെങ്കിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ ദേശസാൽകൃത ഗർഭഛിദ്ര മാനദണ്ഡങ്ങൾ പുനഃസ്ഥാപിക്കുമെന്നു ഇന്നലെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു. ഭ്രൂണഹത്യ അവകാശത്തെ അട്ടിമറിക്കാൻ വോട്ട് ചെയ്ത ആറ് സുപ്രീം കോടതി ജസ്റ്റിസുമാരിൽ മൂന്ന് പേരെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ നിയമിക്കുകയായിരിന്നുവെന്ന് ബൈഡൻ വിമർശിച്ചു. "എൻ്റെ മുൻഗാമി ഓഫീസിൽ വന്നത് റോയ് വി വേഡ് (ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി) അട്ടിമറിക്കപ്പെടുന്നത് കാണാനായിരിന്നു. വിധി അട്ടിമറിക്കപ്പെടാനുള്ള കാരണം അദ്ദേഹമാണ്, അദ്ദേഹം അതിനെക്കുറിച്ച് വീമ്പിളക്കുന്നു". അതിൻ്റെ ഫലമായുണ്ടായ അരാജകത്വം നോക്കണമെന്നും ബൈഡന്‍ പറഞ്ഞു. തന്റെ ഭരണകാലയളവില്‍ ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായി നിലക്കൊണ്ട പ്രസിഡന്‍റായിരിന്നു ഡൊണാള്‍ഡ് ട്രംപ്. കടുത്ത ക്രൈസ്തവ വിശ്വാസിയും പ്രോലൈഫ് പ്രവര്‍ത്തകയായ അമി കോണി ബാരെറ്റ് ഉള്‍പ്പെടെയുള്ളവരെ യുഎസ് സുപ്രീംകോടതി ജസ്റ്റിസായി ട്രംപ് നാമനിര്‍ദ്ദേശം ചെയ്തിരിന്നു. ഭ്രൂണഹത്യയ്ക്കു വലിയ സാധ്യതയുണ്ടായിരിന്ന ബില്ലുകളില്‍ ഭേദഗതി നടത്തിയും പ്രോലൈഫ് കേന്ദ്രങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയും ട്രംപ് വലിയ ഇടപെടലുകള്‍ നടത്തിയിരിന്നു. എന്നാല്‍ 2021-ല്‍ ജോ ബൈഡന്‍ അധികാരമേറ്റെടുത്തത് മുതല്‍ കാര്യങ്ങള്‍ തകിടം മറിയുകയായിരിന്നു. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വലിയ ഇടപെടലുകള്‍ അദ്ദേഹം നടത്തി. സ്വയം കത്തോലിക്ക വിശ്വാസിയായി അവകാശപ്പെടുന്ന ബൈഡന്‍ സ്വീകരിച്ച പല നടപടികളെയും അപലപിച്ചു അമേരിക്കന്‍ കത്തോലിക്ക സഭ തന്നെ രംഗത്തു വന്നിരിന്നു. 2022 -ല്‍ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ ജോ ബൈഡൻ ഒപ്പുവച്ചതും വ്യാപക വിമര്‍ശനത്തിന് കാരണമായി. ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ജോ ബൈഡനെ അപലപിച്ചു അമേരിക്കൻ മെത്രാൻ സമിതി പരസ്യമായി രംഗത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബൈഡനും ട്രംപും ഏറ്റുമുട്ടുമ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ പിന്തുണ ട്രംപിനായിരിക്കുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gkllwz44nkB1YHtoI3IO4N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2024-03-09-12:50:24.jpg
Keywords: ബൈഡ, ട്രംപ
Content: 22827
Category: 18
Sub Category:
Heading: യുവ വചന പ്രഘോഷകന്‍ ബ്രദര്‍ ടെനീഷ് മാത്യു അന്തരിച്ചു
Content: കോട്ടയം ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്ററും മുഴുവൻ സമയ സുവിശേഷകനുമായ ബ്രദര്‍ ടെനീഷ് മാത്യു (36) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 1.30ന് ആയിരിന്നു അന്ത്യം. ഓണ്‍ലൈന്‍ സുവിശേഷവത്ക്കരണത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയ ഉപയോഗിച്ചിരിന്നു. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം. നിലമ്പൂർ തവളപ്പാറ എടമലയിൽ കുടുംബത്തിൽ മാത്യുവിൻ്റേയും പരേതയായ മേരിയുടേയും മകനാണ് അദ്ദേഹം. ഭാര്യ: ടെസ്, മക്കൾ: ആദം (3 വയസ്), ഇവാൻ (4 മാസം).
Image: /content_image/India/India-2024-03-09-13:52:35.jpg
Keywords: വചന
Content: 22828
Category: 1
Sub Category:
Heading: ഹെയ്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകള്‍ക്ക് മോചനം
Content: പോർട്ട്-ഓ-പ്രിന്‍സ്: ഹെയ്തിയിൽ നിന്നു അക്രമികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് കന്യാസ്ത്രീകളെ വിട്ടയച്ചു. മാഡ്‌ലൈൻ കമ്മ്യൂണിറ്റിയിൽ സ്ഥിതി ചെയ്യുന്ന, ക്ലൂണിയിലെ സെൻ്റ് ജോസഫ് സമൂഹാംഗങ്ങളായ സിസ്റ്റേഴ്സാണ് ഒരു ദിവസം നീണ്ട തടവിന് ശേഷം മോചിതരായിരിക്കുന്നത്. പ്രദേശത്തെ ഒരു അനാഥാലയത്തില്‍ കന്യാസ്ത്രീകൾ സേവനം ചെയ്തുവരികയായിരിന്നു. 400 മാവോസോ സംഘമാണ് രാജ്യത്തിൻ്റെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. സന്യാസിനികളെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ഇവരാണെന്നാണ് സൂചന. തലസ്ഥാനത്തിന്റെ 80% പ്രദേശങ്ങളും നിയന്ത്രിക്കുന്ന ക്രിമിനൽ ഗ്രൂപ്പുകൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ജയിലുകളിൽ നിന്ന് അയ്യായിരത്തിലധികം തടവുകാരെ മോചിപ്പിച്ചതിന് ശേഷം അക്രമം ഉച്ചസ്ഥായിലെത്തുകയായിരിന്നു. കാരിഫോർ-ഫ്യൂലെസിലെ സെൻ്റ് ജെറാർഡ് ഇടവകയിലെ മുൻ ഇടവക വികാരിയായ ഫാ. ഗിൽബർട്ട് പെൽട്രോപ്പാണ് മോചന വാര്‍ത്ത സ്ഥിരീകരിച്ചത്. മോചനദ്രവ്യമായി പണം നല്‍കിയോയെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാർച്ച് 5 ചൊവ്വാഴ്‌ചയാണ് കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നും 24 മണിക്കൂറിന് ഇവര്‍ മോചിതരാകുകയായിരിന്നുവെന്നും അദ്ദേഹം അറിയിച്ചു. ഹെയ്തിയില്‍ സായുധ മാഫിയാസംഘങ്ങളുടെ കലാപം ശമനമില്ലാതെ തുടരുകയാണ്. അടിയന്തരാവസ്ഥയ്ക്കിടയിലും സംഘർഷഭരിതമാണ് ഹെയ്‌തി. തിങ്കളാഴ്ച പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പോലീസും സായുധസംഘങ്ങളും ഏറ്റുമുട്ടി. വിദേശത്തുള്ള പ്രധാനമന്ത്രിയുടെ തിരിച്ചുവരവ് തടഞ്ഞ് രാജിവെപ്പിക്കുകയാണ് ലക്ഷ്യമെന്ന് അക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗുണ്ടാത്തലവൻ ജിമ്മി ക്രീസിയെ പറഞ്ഞു. മുൻ പോലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് സായുധസംഘങ്ങളുടെ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത്.
Image: /content_image/News/News-2024-03-09-15:00:50.jpg
Keywords: ഹെയ്തി
Content: 22829
Category: 1
Sub Category:
Heading: ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ തൈ നട്ടു
Content: വത്തിക്കാൻ സിറ്റി: യഹൂദരെ സംരക്ഷിച്ചതിന്റെ പേരിൽ നാസികൾ കൂട്ടക്കൊല ചെയ്ത ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ മരം നട്ടുപിടിപ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും റോമിലെ പോളിഷ് കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളും യുക്രൈന്‍, ക്യൂബ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ചടങ്ങിൽ പങ്കെടുത്തു. ഉൽമ കുടുംബത്തിലെ അംഗങ്ങൾ അവസാനം വരെ, സുവിശേഷ സ്നേഹത്തിൻ്റെ ഉദാഹരണങ്ങളായിരിന്നുവെന്നും ഗർഭധാരണം മുതൽ മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ അടയാളമാണ് ഈ കുടുംബമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെ സെപ്റ്റംബർ പത്താം തീയതിയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുവെന്നത് ആഗോള ശ്രദ്ധ നേടിയ വാര്‍ത്തയായിരിന്നു. ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമയെ ഓര്‍മ്മപ്പെടുത്തുന്നതായിരിന്നു ഉല്‍മ ദമ്പതികള്‍ നടത്തിയ ഇടപെടല്‍. "ജനിച്ചിട്ടില്ലാത്ത സഭ അംഗീകരിച്ച ആദ്യത്തെ രക്തസാക്ഷി" ഉല്‍മ കുടുംബത്തിലെ ഗര്‍ഭസ്ഥ ശിശുവായിരിന്നുവെന്ന് അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർസെക്രട്ടറി ഗബ്രിയേല ഗാംബിനോ പറഞ്ഞു. അമ്മയുടെ ഉദരത്തിൽ തന്നെയുണ്ടായിരുന്ന ഈ കുഞ്ഞ്, ജനിച്ചിട്ടില്ലാത്തപ്പോൾ സഭ അംഗീകരിച്ച ആദ്യത്തെ രക്തസാക്ഷിയാണ്. ഒരു ദുർബലമായ കുറ്റിയിൽ നിന്ന് പോലും പുനർജനിക്കുകയും ഫലം കായ്ക്കുകയും ചെയ്യുന്ന ജീവൻ്റെ അടയാളമാണ് ഉല്‍മ കുടുംബത്തെ അനുസ്മരിച്ച് നടുന്ന ഈ ആപ്പിള്‍ ചെടി. ഈ വൃക്ഷം പുനർജന്മത്തിൻ്റെ അടയാളമാണ്, പുനരുത്ഥാനത്തിൻ്റെ അടയാളമാണ്. കഷ്ടതകളും വേദനകളും അനുഭവിക്കുന്ന ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും ഇത് ഒരു സാക്ഷ്യമായിരിക്കുമെന്നും ഗബ്രിയേല കൂട്ടിച്ചേര്‍ത്തു. പോളണ്ട് പ്രസിഡൻ്റ് ഡൂഡ വത്തിക്കാൻ ഗാർഡനിൽ ഉല്‍മ കുടുംബത്തെ അനുസ്മരിച്ച് മരം നട്ടതിനെ സ്വാഗതം ചെയ്തു.എല്ലാ വർഷവും ദശലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കുന്ന, ക്രൈസ്തവ ലോകത്തിൻ്റെ കേന്ദ്രമായ, നിത്യനഗരത്തിൽ, അത് കൃത്യമായി വളരുകയും പൂക്കുകയും ഫലം കായ്ക്കുകയും ചെയ്യുമെന്നതിൽ സന്തോഷമുണ്ടെന്നു പോളണ്ട് പ്രസിഡൻ്റ് പ്രസ്താവിച്ചു. ഗോള്‍ഡ്‌മാന്‍, ഗ്രണ്‍ഫീല്‍ഡ് എന്നീ കുടുംബങ്ങളില്‍ നിന്നുള്ള എട്ടു യഹൂദരെ നാസികളില്‍ നിന്നും രക്ഷിക്കുവാന്‍ തങ്ങളുടെ ഭവനത്തില്‍ ഒളിപ്പിച്ചതിന്റെ പേരില്‍ 1944 മാര്‍ച്ച് 24-നാണ് നാസികള്‍ ഉല്‍മ കുടുംബത്തെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 7 മക്കളില്‍ ഏറ്റവും മൂത്തയാള്‍ക്ക് 8 വയസ്സും, ഏറ്റവും ഇളയ ആള്‍ക്ക് രണ്ടു വയസ്സുമായിരിന്നു പ്രായം. അമ്മയുടെ ഉദരത്തില്‍ ഉണ്ടായിരിന്ന ഗര്‍ഭസ്ഥ ശിശുവിന് 8 മാസമായിരിന്നു പ്രായം. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-09-16:49:00.jpg
Keywords: ഉല്‍മ
Content: 22830
Category: 1
Sub Category:
Heading: വിശുദ്ധ നാടിനു വേണ്ടി സഹായ അഭ്യർത്ഥനയുമായി പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം
Content: വത്തിക്കാന്‍ സിറ്റി: ആയിരകണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന വിശുദ്ധ നാടിനുവേണ്ടി സഹായ അഭ്യർത്ഥനയുമായി പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘം. എല്ലാ വര്‍ഷവും ദുഃഖ വെള്ളിയാഴ്ച ദേവാലയങ്ങളിലെ സ്തോത്രക്കാഴ്ച വിശുദ്ധനാടിനു വേണ്ടി പ്രത്യേകം നീക്കിവയ്ക്കുന്ന പതിവനുസരിച്ച് ഇക്കൊല്ലം കൂടുതൽ ഉദാരമായി സംഭാവന ചെയ്യാൻ വിശ്വാസികളെ ക്ഷണിക്കുകയാണെന്ന്‍ പൗരസ്ത്യ സഭകൾക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി പറഞ്ഞു. 2023-ൽ വിശുദ്ധ നാടിനു വേണ്ടി 65 ലക്ഷത്തിലേറെ യൂറോ സമാഹരിച്ചുവെന്ന് പൗരസ്ത്യ സഭകൾക്കായുള്ള സംഘം വെളിപ്പെടുത്തി. 58 കോടി 50 ലക്ഷത്തിൽപ്പരം രൂപയ്ക്കു തുല്യമായ തുകയാണിത്. ആഗോള സഭയുടെ ഐക്യദാർഢ്യത്തിന്റെ പ്രതിഫലനമായ ഈ തുക ജെറുസലേം, പലസ്തീൻ, ഇസ്രായേൽ, ജോർദ്ദാൻ, സൈപ്രസ്, സിറിയ, ലെബനോൻ, ഈജിപ്റ്റ്, എത്യോപ്യ, എറിത്രിയ, തുർക്കി, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ അജപാലന - വിദ്യാഭ്യാസപരമായ സംവിധാനങ്ങൾക്കു വേണ്ടി ഉപയോഗിക്കും. പ്രോ ടെറാ സാൻങ്ത എന്ന പേരിലുള്ള സ്തോത്രക്കാഴ്ച ശേഖരണം 1974 മുതൽ വത്തിക്കാന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ഇതിനു വേണ്ടി ദുഃഖ വെള്ളിയാഴ്ച തെരഞ്ഞെടുത്തത് പോൾ ആറാമൻ മാർപാപ്പയാണ്. ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ 65 ശതമാനം ജെറുസലേമിലെ ക്രൈസ്തവരുടെ പരിപാവന കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദ ഹോളി ലാൻഡിനാണ് ലഭിക്കുക.
Image: /content_image/News/News-2024-03-09-20:30:32.jpg
Keywords: വിശുദ്ധ നാ
Content: 22831
Category: 18
Sub Category:
Heading: സിഎംഐ സന്യാസ സമൂഹം നൽകിയ സംഭാവനകൾ നിസ്‌തുലം: മാർ റാഫേൽ തട്ടിൽ
Content: മാന്നാനം: സീറോമലബാർ സഭയുടെ വളർച്ചയ്ക്കു സിഎംഐ സന്യാസ സമൂഹം നൽകിയ സംഭാവനകൾ നിസ്‌തുലമാണെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സിഎംഐ സമൂഹത്തിന്റെ ഭാഗത്തു നിന്ന് ഇനിയും ക്രിയാത്മകമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി മാന്നാനം ആശ്രമ ദേവാലയത്തിലെത്തിയ മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു. ആധുനിക കാലഘട്ടത്തിലെ സീറോമലബാർ സഭയെ ഇന്നു കാണുന്നതു പോലെ സുസംഘടിതമാക്കുന്നതിനും സഭയുടെ ശുശ്രൂഷാമേഖല ഭാരതം മുഴുവനുമായി വ്യാപിപ്പിക്കുന്നതിനും വേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്‌ടനഷ്ടങ്ങളും സഹിച്ച സിഎംഐ സമൂഹം പിറവിയെടുത്ത മണ്ണാണ് മാന്നാനം. ആധുനിക കാലഘട്ടത്തിലെ സീറോമലബാർ സഭയുടെ പിള്ളത്തൊട്ടിലാണു മാന്നാനം. - മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആശ്രമ ദേവാലയ കവാടത്തിൽ ആശ്രമം പ്രിയോർ റവ. ഡോ. കുര്യൻ ചാലങ്ങാടി തിരി നൽകി മേജർ ആർച്ച്ബിഷപ്പിനെ സ്വീകരിച്ചു. വിശുദ്ധ ചാവറയച്ചൻ്റെ കബറിടത്തിൽ പ്രാർത്ഥിച്ചശേഷമാണു മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചത്. സിഎംഐ സമൂഹത്തിന്റെ വികാർ ജനറൽ റവ. ഡോ. ജോസി താമരശേരി, പ്രോവിൻഷ്യൽമാരായ ഫാ. ആൻ്റണി ഇളംതോട്ടം, ഫാ. ഏബ്രഹാം വെട്ടിയാങ്കൽ തുടങ്ങിയവർ മേജർ ആർച്ച് ബിഷപ്പിനെ വരവേൽക്കാൻ എത്തിയിരുന്നു.
Image: /content_image/India/India-2024-03-10-07:33:47.jpg
Keywords: സിഎംഐ