category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകപട പരിസ്ഥിതി വാദികളുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിയണം: മാർ ജോൺ നെല്ലിക്കുന്നേൽ
Contentഅടിമാലി: വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 48 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു. സമാപന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു‌. കപട പരിസ്ഥിതി വാദികളുടെ യഥാർഥ മുഖം ജനം തിരിച്ചറിയണമെന്നും കൃഷിക്കാരെ മറന്നുള്ള സർക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി തെരുവി ലിറങ്ങേണ്ടിവന്നാൽ ഇറങ്ങും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തി വന്യജീവികളെ വനത്തിൽത്തന്നെ ഒതുക്കി നിർത്താനുള്ള ആ വാസ വ്യവസ്ഥ സൃഷ്ടിക്കണമെന്നും പരിഷ്കൃത രാജ്യങ്ങിൽ നടപ്പിലാക്കുന്നതു പോലെ വന്യമൃഗങ്ങളുടെ വർധന തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും മാർ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. ഇടുക്കി രൂപത കെസിവൈ എം ഡയക്ടർ ഫാ. ഷിജോ നടുപ്പടവിൽ, രൂപത മീ ഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ഫാ. മാത്യു കരോട്ടുകൊ ച്ചറക്കൽ, സാം സണ്ണി പുള്ളിയിൽ, സണ്ണി കടുത്താഴെ, സിജോ ഇലന്തൂർ, അമ ല ആന്റണി എന്നിവർ പ്രസംഗിച്ചു. കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, അലക്സ‌് തോമസ് എന്നിവരാണ് 48 മണിക്കൂർ ഉപ വാസം അനുഷ്ഠിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-12 10:41:00
Keywordsവന്യ
Created Date2024-03-12 10:41:43