Contents
Displaying 22471-22480 of 24979 results.
Content:
22894
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി; ഈജിപ്തില്‍ നീതി തേടി പിതാവിന്റെ പോരാട്ടം
Content: കെയ്റോ: ഈജിപ്തില്‍ മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് മാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതർ സഹായം ചെയ്തുവെന്ന ആരോപണവുമായി കോപ്റ്റിക് സഭാംഗമായ പിതാവ് രംഗത്ത് എത്തി. അസ്യൂത് നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡോക്ടറാകാൻ പഠിച്ചുകൊണ്ടിരുന്ന 21 വയസ്സുള്ള അയറിൻ ഇബ്രാഹിം ജനുവരി 22-നാണ് പരീക്ഷ ദിവസങ്ങള്‍ക്കിടെ അപ്രത്യക്ഷയാകുന്നത്. ഗേറ്റ്സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ റെയ്മണ്ട് ഇബ്രാഹിമാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആദ്യമായി പുറത്തുവിട്ടത്. ഫെബ്രുവരിയില്‍ കരഞ്ഞുകൊണ്ട് പെൺകുട്ടി സഹോദരന് ഫോൺ ചെയ്തതായി പിതാവ് വെളിപ്പെടുത്തി. താൻ ഇപ്പോൾ എവിടെയാണെന്ന് വെളിപ്പെടുത്തിയ പെൺകുട്ടി തന്നെ രക്ഷിക്കണമെന്നും അല്ലായെങ്കിൽ താൻ മരിച്ചുവെന്ന് കരുതിയാൽ മതിയെന്നും സഹോദരനോട് പറഞ്ഞു. ഇതിനിടയിൽ ഒരാൾ ആക്രോശിച്ചുകൊണ്ട് ഫോൺ വാങ്ങി കട്ട് ചെയ്തു. അയറിനെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലാക്കിയ കുടുംബം, അവൾ സോഹാജ് നഗരത്തിലാണ് ഉള്ളതെന്ന വിവരത്തിന്മേൽ അവിടുത്തെ പോലീസ് സ്റ്റേഷനിൽ ചെന്ന് വിശദാംശങ്ങൾ പറഞ്ഞു. എന്നാൽ തട്ടിക്കൊണ്ടുപോയവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നും പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഫെബ്രുവരി 21നു അയറിനെ നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാറ്റിയെന്ന് ഉദ്യോഗസ്ഥർ കുടുംബത്തോട് പറഞ്ഞു. അസ്യൂത് ഗവർണറേറ്റിലെ മുസ്ലിം ബ്രദർഹുഡ് ശരിയത്ത് അസോസിയേഷൻ എന്ന സംഘടനയാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഒരാൾ വെളിപ്പെടുത്തി. പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഒരാളുടെ മേൽ കുറ്റം ചുമത്തിയെങ്കിലും, പെൺകുട്ടിയുടെ കുടുംബത്തോട് മോശം പെരുമാറ്റമാണ് സുരക്ഷാ വിഭാഗം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റെയ്മണ്ട് ഇബ്രാഹിം പറഞ്ഞു. അയറിൻ സ്വന്തം ഇഷ്ടപ്രകാരം ഒരു മുസ്ലിം വ്യക്തിയോടൊപ്പം ഒളിച്ചോടി പോയതാണെന്നാണ് പോലീസ് വാദം. എന്നാല്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വിളിച്ച് പറഞ്ഞ കാര്യം എങ്ങനെ സംഭവിച്ചുവെന്ന മറുവാദം മാതാപിതാക്കളും ഉന്നയിക്കുന്നു. ഓടിപ്പോകാൻ ആയിരുന്നുവെങ്കിൽ പരീക്ഷകൾ നടക്കുന്നതിനിടയിൽ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങൾ പോലും എടുക്കാതെ കയ്യിലുള്ള ചികിത്സാ സംബന്ധമായ വസ്തുക്കൾ മാത്രം കൊണ്ട് എന്തിനാണ് പെൺകുട്ടി പോയതെന്ന് പിതാവ് ചോദ്യം ഉന്നയിച്ചു. പെൺകുട്ടി എവിടെയാണെന്ന് അധികൃതർക്ക് അറിയാമെങ്കിലും അവർ അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി കുടുംബത്തെ അവർ കബളിപ്പിക്കുകയാണെന്നും ഇബ്രാഹിം പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Egypt: Yet another Coptic Christian girl has “disappeared,” with authorities abetting her kidnappers. On Jan. 22, Irene Ibrahim Shehata, a medical student, disappeared from Assyut National University. These cases keep happening. Pray for your sister.<a href="https://t.co/rLXkWZ6Vac">https://t.co/rLXkWZ6Vac</a></p>— Christian Emergency Alliance (@ChristianEmerg1) <a href="https://twitter.com/ChristianEmerg1/status/1765524233474773209?ref_src=twsrc%5Etfw">March 6, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കോപ്റ്റിക്ക് സോളിഡാരിറ്റി എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മനുഷ്യക്കടത്തിന് സമാനമായ ഇതുപോലത്തെ അഞ്ഞൂറോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പോലും അധികൃതര്‍ തയാറാകുന്നില്ലായെന്നും ആരോപണമുണ്ട്. ജനസംഖ്യയുടെ 85-95% സുന്നി മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ ജനസംഖ്യയുടെ 5-15% ആണ് കോപ്റ്റിക് ക്രൈസ്തവര്‍.
Image: /content_image/News/News-2024-03-19-15:40:42.jpg
Keywords: ഈജി, ഇസ്ലാ

22895
Category: 1
Sub Category:
Heading: യൗസേപ്പിതാവ് നൽകുന്ന നോമ്പു പാഠങ്ങൾ
Content: “നോമ്പിന്റെ ഉദ്ദേശ്യം ചില ഔപചാരികമായ കടമകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനും വേണ്ടിയാണ് ” - വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ. ആത്മപരിത്യാഗത്തിന്റെ മാർഗ്ഗങ്ങളിലൂടെ നോമ്പുകാലം പുരോഗമിക്കുമ്പോൾ തിരുസഭ അവളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ തിരുനാൾ ആഘോഷിക്കുന്നു. അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് പവലിന്റെ അഭിപ്രായത്തിൽ ജീവിതത്തിൽ "നോമ്പുകാല" നിമിഷങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് യൗസേപ്പിതാവ്. ഈ നോമ്പുകാലത്തു നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനുമുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീലങ്ങൾ നമുക്കു പരിശോധിക്കാം. #{blue->none->b-> അനുസരണം }# അനുസരിക്കുന്ന പിതാവായിരുന്നു വിശുദ്ധ യൗസേപ്പ്. അതായിരുന്നു ആ വിശുദ്ധ ജിവിതത്തിൻ്റെ മഹത്വവും കുലീനതയും. ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്നു പഠിപ്പിക്കുന്ന അവൻ അനുസരണയുള്ളവരാകാനും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരാകാനും നമ്മോടു പറഞ്ഞു തരുന്നു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയിൽ നാം കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂർണ്ണവുമായ കുടുംബം തിരുക്കുടുംബമായിരുന്നു. ദൈവവചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിന്റെയും മറിയത്തിന്റെയും സമ്പൂർണ്ണ വിധേയത്വമായിരുന്നു അതിനു നിദാനം. #{blue->none->b-> നിശബ്ദത }# യൗസേപ്പിതാവ് നിശബ്ദതയെ സ്നേഹിച്ചിരുന്ന ഒരു നല്ല അപ്പനായിരുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വീക്ഷണത്തിൽ യൗസേപ്പിൻ്റെ നിശബ്ദത അദ്ദേഹത്തിൻ്റെ ആന്തരികതയുടെ ശൂന്യതയായിരുന്നില്ല, നേരെ മറിച്ച് അവൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശ്വാസത്തിൻ്റെ നിറവായിരുന്നു. അവൻ്റെ ചിന്തകളെയും പ്രവർത്തികളെയും നയിച്ചിരുന്നത് ഈ വിശ്വാസ നിറവായിരുന്നു." യൗസേപ്പിതാവിൻ്റെ നിശബ്ദതയാൽ നിറയപ്പെടേണ്ട സമയമാണ് നോമ്പുകാലം. ശബ്ദത്തിന്റെ അഭാവമല്ല യാർത്ഥത്തിൽ നിശബ്ദത. ഏതു കോലാഹലങ്ങളുടെയും ഇടയിൽ ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണു നിശബ്ദതയെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. #{blue->none->b-> കുടുംബ പ്രാർത്ഥനയിൽ സജീവമായി പങ്കെടുക്കുക }# എങ്ങനെ കുടുംബ പ്രാർത്ഥന നയിക്കണം എന്നതിൻ്റെ ഏറ്റവും വലിയ മാതൃകയായിരുന്നു യൗസേപ്പു പിതാവ്. കുടുംബ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃകയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിൽ ഇപ്രകാരം പഠിപ്പിക്കുന്നു : "ബാലനായ ഈശോയെ സാബത്താചരണത്തിനായി സിനഗോഗിലും തിരുനാളുകൾക്കായി ജറുസലേം ദൈവാലയത്തിൽ കൊണ്ടുപോയിരുന്നതും ജോസഫായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണ സമയത്തും മുഖ്യ തിരുനാളുകളിലും ഭവനത്തിൽ പ്രാർത്ഥന നയിച്ചിരുന്നത് ജോസഫായിരുന്നു. നസ്രത്തിലെ എളിയ ഭവനത്തിലും യൗസേപ്പിൻ്റെ പണിശാലയിലും പ്രാർത്ഥനയും ജോലിയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാമെന്നും കുടുംബത്തിന് ആവശ്യമായ അപ്പം സമ്പാദിക്കാമെന്നും ഈശോ പഠിച്ചു. " അനുദിനമുള്ള കുടുംബ പ്രാർത്ഥന കുടുംബത്തിന്റെ ബലി സമർപ്പമാണ്. അതിനാൽ നോമ്പുകാലത്തു കുടുംബ പ്രാർത്ഥനയിൽ താൽപര്യപൂർവ്വം നമുക്കു പങ്കു കൊള്ളാം. കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുമ്പോൾ കുടുംബ നാഥനെന്ന നിലയിൽ അപ്പനു മുഖ്യ പുരോഹിതനടുത്ത ദൗത്യമുണ്ട്. ഈ ദൗത്യം ഭാര്യയയ്ക്കും മക്കൾക്കുമായി മാത്രം നിചപ്പെടുത്തി കൊടുക്കുക ഭൂഷണമല്ല. #{blue->none->b-> നാട്യങ്ങളില്ലാത്ത ജീവിതം }# കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിൻ്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക. ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന യൗസേപ്പിതാവ് ഒരു തുറന്ന പുസ്തകമായിരുന്നു ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും. ദൈവ സ്വരത്തോടു നിരന്തരം തുറവി കാട്ടിയ യൗസേപ്പിനു ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, ദൈവത്തിൻ്റെ ഛായ പതിഞ്ഞ തിരുമുഖം. കാപട്യമുള്ളവരുടെ ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കും. അത്തരക്കാർ അകത്ത് ഒരു കാര്യം ഒളിപ്പിച്ച് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ഇരട്ട മുഖക്കാരായിരിക്കും.ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയ സമൂഹത്തിൻ്റെ നികൃഷ്ട ശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും. നമ്മുടെ കപടത മറ്റുള്ളവർ അറിയുമ്പോൾ മാത്രം വേദനിക്കുന്ന ഒരു സമുഹത്തിൽ നാം ജീവിക്കുമ്പോൾ നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ ഈ നോമ്പുകാലത്തു നമ്മുടെ ആവേശവും അഭിമാനവും. #{blue->none->b-> സ്വർഗ്ഗം നോക്കി നടക്കുക }# വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗം നോക്കി നടന്നവനായിരുന്നു ദൈവ പിതാവിന്റെ ആഹ്വാനങ്ങളെ തുറവിയോടെ അവൻ സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസറത്തിലെ ആ തച്ചന്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനസാക്ഷിയുടെ സ്വരത്തിനു അവൻ വിലക്കൽപ്പിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തു പുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ചു പരാജയപ്പെടുത്തുക യൗസേപ്പ് വിനോദമാക്കി. നോമ്പുകാലം പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും പരസ്നേഹത്തിൻ്റെയും മാർഗ്ഗങ്ങളിലൂടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാൻ യൗസേപ്പിതാവു നമ്മെ വെല്ലുവിളിക്കുന്നു. യൗസേപ്പിതാവിനൊപ്പം നടന്നു നോമ്പുകാലം പുണ്യവും ദൈവാനുഗ്രഹ പ്രദവുമാക്കാം.
Image: /content_image/SocialMedia/SocialMedia-2024-03-19-16:16:35.jpg
Keywords: യൗസേ

22896
Category: 1
Sub Category:
Heading: അനേകരുടെ ജീവന്‍ രക്ഷിച്ച് രക്തസാക്ഷിത്വം വരിച്ച പാക്ക് യുവാവ് ആകാശിന്റെ രൂപതാതല നാമകരണ നടപടി പൂര്‍ത്തിയായി
Content: ലാഹോർ: കത്തോലിക്ക ദേവാലയത്തിൽ ചാവേർ ആക്രമണം നടത്താൻ വന്ന തീവ്രവാദിയെ സ്വജീവൻ പണയം വെച്ച് തടഞ്ഞുനിർത്തി അനേകരുടെ ജീവൻ രക്ഷിക്കുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ആകാശ് ബഷീറിൻ്റെ നാമകരണ നടപടിയിലെ സുപ്രധാന ഘട്ടം പിന്നിട്ട് ലാഹോർ അതിരൂപത. രൂപതാ അന്വേഷണത്തിനു സമാപനം കുറിച്ചുക്കൊണ്ട് ബലിയര്‍പ്പണവും സമാപന സമ്മേളനവും ഇക്കഴിഞ്ഞ ദിവസം നടന്നു. സമാപന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷാ അധ്യക്ഷത വഹിച്ചു. ഫാ. അംജദ് യൂസഫ്, എപ്പിസ്‌കോപ്പൽ പ്രതിനിധി ഫാ. റഫാൻ ഫയാസ്, പ്രൊമോട്ടർ ഓഫ് ജസ്റ്റിസ്, ഫാ. പാട്രിക് സാമുവൽ ഒഎഫ്എം എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ആകാശ് ബഷീറിൻ്റെ ജീവിതത്തെ സംബന്ധിക്കുന്ന പഠന വിധേയമാക്കിയ കാര്യങ്ങളും കണ്ടെത്തിയ കാര്യങ്ങളും അവതരിപ്പിച്ചു. പ്രാമാണീകരണ പ്രക്രിയ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ രേഖകൾ റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയിലേക്ക് അയക്കും. ഇതിന്റെ ഉത്തരവാദിത്വം, പാക്കിസ്ഥാനിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ജെർമാനോ പെനർനോട്ട് ഏറ്റെടുത്തു. വത്തിക്കാനിലെ നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ നാമകരണ സംബന്ധമായ വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് ഷായും മറ്റ് പ്രതിനിധി അംഗങ്ങളും പ്രതിജ്ഞയെടുക്കുകയും നടപടി ക്രമപ്രകാരം മുദ്രവെക്കുകയും ചെയ്തു. 1994 ജൂൺ 22ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നൗഷേരയിലെ റിസാൽപൂരിലായിരിന്നു ആകാശിന്റെ ജനനം. 2008-ല്‍ ആകാശിന്റെ കുടുംബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാശ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാശും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാശ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാശിന്റെ അവസാന വാക്കുകള്‍. ആകാശ് ബഷീറും, മറ്റ് രണ്ട് പേരും പള്ളിക്ക് പുറത്തും ആയിരത്തിലധികം വിശ്വാസികൾ പള്ളിക്കകത്തും തിങ്ങിനിറഞ്ഞിരുന്നു. ആകാശ് അക്രമിയെ ദേവാലയത്തിന്റെ അകത്ത് പ്രവേശിക്കാൻ തടഞ്ഞത് കൊണ്ട് വലിയ ഒരു കൂട്ടക്കൊലയാണ് അന്ന് ഒഴിവായത്. ആകാശിന്റെ മരണശേഷം അവന്റെ സഹോദരനായ അര്‍സലാന്‍ ദേവാലയത്തിന്റെ സുരക്ഷാ വോളണ്ടിയറായി സേവനം ആരംഭിച്ചിരിന്നു. 2022 ജനുവരി 31നു ആകാശിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയിരിന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-19-16:58:44.jpg
Keywords: പാക്ക, ആകാ

22897
Category: 18
Sub Category:
Heading: ഏഴാമത് കുളത്തുവയൽ തീർത്ഥാടനം നാളെ
Content: കുളത്തുവയൽ: നാൽപ്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് കുളത്തുവയൽ തീർത്ഥാടനം നാളെ രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടർച്ചയായി ചൊല്ലി 35 കിലോമീറ്റർ കാൽ നടയായുള്ള തീർത്ഥാടനം താമരശേരി അൽഫോൻസാ സ്‌കൂൾ, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് രാവിലെ എട്ടിന് കുളത്തുവയൽ സെൻ്റ ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. മരുതോങ്കര ഫൊറോനയിൽ നിന്നും പുലർച്ചെ നാലിന് ആരംഭിക്കുന്ന തീർത്ഥാടനം ചെമ്പനോട, പെരുവണ്ണാമൂഴി വഴി കുളത്തുവയലിൽ എത്തിച്ചേരും.തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്കുപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ കാർമികത്വം വഹിക്കും. വൈദികരും, സന്യസ്‌തരും അടങ്ങുന്ന ആയിരകണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കുചേരും. യുദ്ധക്കെടുതികൾ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയിൽ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കർഷകരെയും പരീക്ഷയെഴുതുന്ന വിദ്യാർഥികളെയും യുവജനങ്ങളെയും തീർത്ഥാടനത്തിൽ പ്രത്യേക നിയോഗമായി സമർപ്പിക്കും.
Image: /content_image/India/India-2024-03-20-10:23:40.jpg
Keywords: തീർത്ഥാട

22898
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീർത്ഥാടനം നാളെ മുതൽ
Content: വിതുര: കിഴക്കിൻ്റെ കാൽവരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 67-ാമത് തീർത്ഥാടനം നാളെ മാര്‍ച്ച് 21 ന് ആരംഭിക്കും. 21 മുതൽ 24 വരെ ഒന്നാം ഘട്ടവും, 29ന് ദുഃഖവെള്ളി ദിനത്തിൽ രണ്ടാംഘട്ടവും നടക്കും. 'വിശുദ്ധ കുരിശ് ഇരുളകറ്റുന്ന പ്രകാശ ഗോപുരം" എന്നതാണ് ഈ വർഷത്തെ തീർത്ഥാടന സന്ദേശം. 21ന് രാവിലെ 8.30ന് പ്രാരംഭ പ്രാർത്ഥന. ഒമ്പതിന് റെക്ടർ ആൻഡ് ചുള്ളിമാനൂർ ഫൊറോന വികാരി ഫാ. അനിൽ കുമാർ തീർത്ഥാടന പതാക ഉയർത്തും. 9.30ന് കാൽവരി ഇടവക വികാരി ഫാ. ജസ്റ്റിൻ ഫ്രാൻസിസ് നയിക്കുന്ന കുരിശിന്റെ വഴി. തുടർന്ന് കുരിശിൻ്റെ ആശിർവാദം. 11.30ന് നെടുമങ്ങാട് റിജിയൺ കോഡിനേറ്റർ മോൺ. റൂഫസ് പയസ് ലീൻ്റെ മുഖ്യ കാർമികത്വത്തിൽ ആ ഘോഷമായ ദിവ്യബലി. പേരയം ഇടവക വികാരി ഫാ. പ്രദീപ് ആൻ്റോ വചന സന്ദേശം നൽകും. തുടർന്ന് പിയാത്ത വന്ദനം. ആദ്യദിവസ തീർത്ഥാടനത്തിന് ചുള്ളിമാനൂർ ഫൊറോന നേതൃത്വം നൽകും. ദുഃഖവെള്ളി ദിനമായ 29ന് രാവിലെ എട്ടിന് ഫാ. റിനോയ് കാട്ടിപറമ്പിൽ ഒഎ സ്ജെ നയിക്കുന്ന കുരിശിൻ്റെ വഴി. തുടർന്ന് കുരിശാരാധന, കുരിശുവന്ദനം നെടുമങ്ങാട്, ആര്യനാട്, ചുള്ളിമാനൂർ ഫൊറോന കളിലെ അൽമായ കൂട്ടായ നേതൃത്വം നൽകുന്ന തീർത്ഥടനത്തിന് നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ പങ്കെടുക്കും.
Image: /content_image/India/India-2024-03-20-10:37:50.jpg
Keywords: ബോണ

22899
Category: 7
Sub Category:
Heading: യേശുവിനു ദാഹിക്കുന്നു | നോമ്പുകാല ചിന്തകൾ | മുപ്പത്തിയെട്ടാം ദിവസം
Content: "അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു" (യോഹ 19:28). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയെട്ടാം ദിവസം }# ഈശോയുടെ കുരിശുമരണസമയത്ത് അവിടുന്നു പറഞ്ഞു "എനിക്കു ദാഹിക്കുന്നു". അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു (യോഹ 19:28-30). മനുഷ്യനായി അവതരിച്ച ഈശോമിശിഹാ എല്ലാം പൂർത്തിയാക്കുന്നതിന് മുൻപ് അവസാനമായി പറഞ്ഞ വാക്കുകൾ ഇതായിരുന്നു "എനിക്കു ദാഹിക്കുന്നു". എന്തിനാണ് യേശുവിന് ദാഹിച്ചത്? തന്റെ പരസ്യജീവിത കാലത്തും ഇപ്രകാരം ദാഹിക്കുന്ന യേശുവിനെ നമ്മുക്കു സുവിശേഷത്തിൽ കാണാം. യാത്ര ചെയ്‌ത് ക്ഷീണിച്ച യേശു സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ ഒരു കിണറ്റിൻ കരയിൽ ഇരുന്നപ്പോൾ അവിടെ വെള്ളം കോരാൻ വന്ന സമരിയക്കാരി സ്ത്രീയോട് "എനിക്കു കുടിക്കാൻ തരുക" എന്ന് പറയുന്നു. ഈ വചനഭാഗത്തിലൂടെ ക്രൈസ്‌തവ പ്രാർത്ഥന എന്ന മഹാവിസ്‌മയം ലോകത്തിന്റെ മുൻപിൽ അനാവൃതമാകുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പറയുന്നു; “ദൈവത്തിന്റെ ദാനം എന്താണെന്നു നീ അറിഞ്ഞിരുന്നെങ്കിൽ " വെള്ളം തേടി നാം എത്തുന്ന കിണറ്റിങ്കൽ വച്ചാണു പ്രാർഥനയാകുന്ന മഹാവിസ്‌മയം നമുക്ക് അനാവൃതമാകുന്നത്. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാൻ ക്രിസ്തു വന്നുചേരുന്നു. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്നു നമ്മോടു ദാഹജലം ആവശ്യ പ്പെടുന്നത്. യേശുവിനു ദാഹിക്കുന്നു. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിൻറ അഗാധതയിൽ നിന്നുയരുന്നതാണ് അവിടുത്തെ അഭ്യർഥന. നാം മനസ്‌സിലാക്കിയാ ലും ഇല്ലെങ്കിലും ദൈവത്തിന്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള സമാഗമമാണു പ്രാർഥന. നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു. ഈ ലോക ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് നാം ക്രിസ്തുവിൽ നിന്നും അകന്നുപോകുമ്പോൾ നാം പ്രാർത്ഥനയിലൂടെ അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരുവാൻ അവിടുന്ന് ദാഹിക്കുന്നു. നാം പാപം ചെയ്‌ത് അവിടുന്നിൽ നിന്നും അകന്നുപോകുമ്പോൾ മാനസാന്തരപ്പെട്ട് അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരണമെന്ന് അവിടുന്നു ദാഹിക്കുന്നു. ക്രിസ്‌തുവിന്റെ മൗതിക ശരീരമായ സഭയിൽ നിന്നും നാം അകന്നുപോകുമ്പോൾ നമ്മൾ സഭയിലേക്ക് മടങ്ങി വരുവാനും കൗദാശിക ജീവിതത്തിലൂടെ അവിടുത്തെ കൃപാവരങ്ങൾ സ്വീകരിക്കുവാനും വേണ്ടി അവിടുന്ന് ദാഹിക്കുന്നു. ദൈവം നമ്മുക്കു നൽകിയ വ്യക്തി ബന്ധങ്ങളിൽ നിന്നും നാം അകലുമ്പോൾ നമ്മുടെ സ്നേഹത്തിലേക്കുള്ള മടങ്ങിവരവിനായി അവിടുന്നു ദാഹിക്കുന്നു. അഗതികളെയും പാവപ്പെട്ടവരെയും രോഗികളെയും നാം അവഗണിക്കുമ്പോൾ അവരിൽ ക്രിസ്‌തുവിനെ ദർശിക്കണമെന്ന് അവിടുന്നു ദാഹിക്കുന്നു. ജീവജലത്തിന്റെ ഉറവയായ ക്രിസ്‌തുവിനെ ഉപേക്ഷിച്ചു, ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുമ്പോൾ നാം അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവന്ന് അവനോട് ചോദിക്കുകയും അവൻ നൽകുന്ന ജീവജലം നാം കുടിക്കുകയും ചെയ്യണമെന്ന് അവിടുന്ന് ദാഹിക്കുന്നു. ഇപ്രകാരം നമ്മുടെ ജീവിതത്തിൽ ഈശോ "എനിക്കു ദാഹിക്കുന്നു" എന്ന് പലപ്പോഴും നമ്മോടും പറയുന്നുണ്ട്. ഈ നോമ്പുകാലത്ത് അതുകേൾക്കുവാനായി നമ്മുടെ കാതുകളെ നമ്മുക്ക് തുറക്കാം.
Image: /content_image/News/News-2024-03-20-11:06:19.jpg
Keywords: ചിന്തകൾ

22900
Category: 1
Sub Category:
Heading: മാഫിയ സംഘം കൊലപ്പെടുത്തിയ വൈദികനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: പ്രാദേശിക സമൂഹത്തിൻ്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച് ഒടുവില്‍ മാഫിയയുടെ ഇരയായ ഇറ്റാലിയന്‍ വൈദികന്‍ ഫാ. ഗ്യൂസെപ്പെ ഡയാനയെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. വൈദികന്‍ കൊല്ലപ്പെട്ടതിന്റെ 30-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇറ്റലിയിലെ അവേർസ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ആഞ്ചലോ സ്പിനില്ലോയ്ക്ക് അയച്ച കത്തിലാണ് മുപ്പത്തിയാറാം വയസ്സിൽ രക്തസാക്ഷിയായ വൈദികനെ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചത്. തന്റെ ജനതയുടെ ബുദ്ധിമുട്ടുകളിലും വെല്ലുവിളികളിലും പ്രവാചകനെപോലെ പ്രവർത്തിച്ച അദ്ദേഹം സ്വന്തം അസ്തിത്വത്തെ മറന്നു ജീവ ത്യാഗം ചെയ്യുകയായിരിന്നുവെന്ന് പാപ്പ പറഞ്ഞു. തിന്മയുടെയും എല്ലാത്തരം ദ്രോഹപരമായ അടിച്ചമർത്തലുകളുടെയും നുകത്തിൽ നിന്നും മുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്നതിനെ അടിസ്ഥാനമാക്കിയായിരിന്നു വൈദികന്റെ ഇടപെടലെന്നു പാപ്പ അനുസ്മരിച്ചു. ഇറ്റലിയിലെ കാമ്പാനിയ മേഖല കേന്ദ്രമാക്കിയ 'കമോറ' മാഫിയ സംഘം പ്രദേശത്ത് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിന്നു. ലോകത്തെ ഏറ്റവും വലിയ ലഹരി വില്‍പന സിന്‍ഡിക്കറ്റായിരുന്നു 'കമോറ' ഗൂഢസംഘം. മയക്കുമരുന്ന് കടത്ത്, റാക്കറ്റിംഗ്, കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും അക്രമങ്ങളും കമോറ തുടര്‍ന്നിരിന്നു. 1980-കളിൽ, മാഫിയ നടത്തിക്കൊണ്ടിരിന്ന റിക്രൂട്ട്‌മെൻ്റിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായി കാമ്പാനിയയിലെത്തുന്ന ആഫ്രിക്കൻ കുടിയേറ്റക്കാർക്കായി ഫാ. ഗ്യൂസെപ്പെ ഒരു കേന്ദ്രം സ്ഥാപിച്ചിരിന്നു. 1991 ക്രിസ്തുമസ് ദിനത്തിൽ, തൻ്റെ ഇടവകക്കാരെ കമോറ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഒരു കത്ത് പ്രസിദ്ധീകരിച്ചു. "എൻ്റെ ജനങ്ങളുടെ സ്നേഹത്തിനായി ഞാൻ നിശബ്ദനായിരിക്കില്ല" എന്ന തലക്കെട്ടിലുള്ള കത്തിലൂടെ കമോറയുടെ ഭരണത്തെ ചെറുക്കാൻ അദ്ദേഹം സഭയോട് ആഹ്വാനം ചെയ്തു. പ്രദേശത്തെ കൊള്ളയടിക്കൽ, അനധികൃത മയക്കുമരുന്ന് കടത്ത്, എന്നിവ വഴി ക്രിമിനൽ സംഘടന ഉയര്‍ത്തിയ വലിയ വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകളും ജനത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവും 'കമോറ'യെ ചൊടിപ്പിച്ചിരിന്നു. 1994 മാർച്ച് 19 വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നതിനിടെ കമോറ മാഫിയ സംഘം വൈദികന് നേരെ നിറയൊഴിക്കുകയായിരിന്നു. തലയ്ക്ക് നേരെയായിരിന്നു വെടിവെയ്പ്പ്. ഫാ. ഗ്യൂസെപ്പെയുടെ നാമകരണ നടപടികള്‍ക്ക് അവേർസ രൂപത തുടക്കം കുറിച്ചിട്ടുണ്ട്.
Image: /content_image/News/News-2024-03-20-13:10:43.jpg
Keywords: ഇറ്റാലി

22901
Category: 1
Sub Category:
Heading: വിശുദ്ധ വാരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ച് നിക്കരാഗ്വേ ഭരണകൂടം
Content: മനാഗ്വേ: ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം രാജ്യത്തെ കത്തോലിക്ക സഭയ്ക്കു നേരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മാർത്ത പട്രീഷ്യ മോളിന ഇത്തവണ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന കൊടിയ നിയന്ത്രണങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ഓശാന ഞായറാഴ്ചയും ദുഃഖവെള്ളിയാഴ്ചയും ഉള്‍പ്പെടെ രാജ്യമെമ്പാടും നടക്കേണ്ടിയിരിന്ന 4800 പ്രദിക്ഷണങ്ങള്‍ക്കു ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മനാഗ്വ അതിരൂപത സംഘടിപ്പിക്കുന്ന പരിഹാര പ്രദിക്ഷണത്തിനും വിലക്കുണ്ട്. ചിലയിടങ്ങളില്‍ പ്രദിക്ഷണം നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അത് ദേവാലയത്തിനുള്ളില്‍ നടത്താന്‍ മാത്രമാണ് അനുമതി. നിക്കരാഗ്വയിൽ പരസ്യമായി ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കുന്നത് പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിക്കുകയാണെന്നും വൈദികരോ സാധാരണക്കാരോ ആരും സുരക്ഷിതരല്ലായെന്നും മാർത്ത പട്രീഷ്യ മോളിന പറഞ്ഞു. ഒർട്ടെഗ ഭരണകൂടത്തിൻ്റെ രഹസ്യാന്വേഷണ സംവിധാനത്തിൻ്റെ നിരന്തരമായ നിരീക്ഷണത്തിലാണ് വൈദികരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദികര്‍ക്ക് നേരെയുള്ള പീഡനവും ഉപരോധവും മാറിയിട്ടില്ലായെന്നും ഇത് ഓരോ ദിവസവും കൂടുതൽ വർദ്ധിക്കുകയാണെന്നും അവര്‍ പറയുന്നു. നിക്കരാഗ്വേ ഭരിക്കുന്ന സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗ കഴിഞ്ഞ വര്‍ഷവും സമാനമായ നിയന്ത്രണം കൊണ്ടുവന്നിരിന്നു. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള വിവിധ സന്യാസിനികളെ രാജ്യത്തു നിന്നു പുറത്താക്കിയും ഒര്‍ട്ടേഗ ഏകാധിപത്യം തുടര്‍ന്നു. ഭരണകൂടത്തിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ 26 വര്‍ഷത്തെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട ബിഷപ്പ് റോളണ്ടോ അല്‍വാരെസ്, വത്തിക്കാന്‍ ഇടപെടലില്‍ നിക്കരാഗ്വേയില്‍ നിന്നു മോചിക്കപ്പെട്ടത് അടുത്തിടെയാണ്.
Image: /content_image/News/News-2024-03-20-14:37:26.jpg
Keywords: നിക്കരാ

22902
Category: 1
Sub Category:
Heading: ഭക്ഷണവും വെള്ളവുമില്ല, എങ്കിലും വിശ്വാസത്തിൽ ഉറച്ച്; ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തില്‍ അഭയം തേടിയിരിക്കുന്നത് 512 ക്രൈസ്തവര്‍
Content: ഗാസ: പരിമിതമായ സാഹചര്യത്തില്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത് 512 ക്രൈസ്തവര്‍. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പാരിഷ് കോമ്പൗണ്ടിൽ നിലവിൽ 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. 120 കുട്ടികളും 60 വികലാംഗരും 65 വയസ്സിനു മുകളിലുള്ള 84 പേരും ഉൾപ്പെടെയുള്ളവരാണ് ദേവാലയത്തില്‍ ഉള്ളതെന്നും സംഘടന വെളിപ്പെടുത്തി. ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവവും പകര്‍ച്ചവ്യാധികളും ഇവിടെ കഴിയുന്നവരെ അലട്ടുന്നുണ്ടെങ്കിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച് ഇവര്‍ മുന്നോട്ട് പോകുകയാണെന്ന് ഇവിടെ സേവനം ചെയ്യുന്ന കത്തോലിക്ക സന്യാസിനി സിസ്റ്റര്‍ നബില പറഞ്ഞു. ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം കാലഘട്ടമാണിത്. ഫോൺ ലൈനുകൾ ഇല്ല, ഓൺലൈൻ കണക്ഷനുകൾ തുടർച്ചയായി തടസ്സപ്പെട്ടു. എന്താണ് പറയുന്നതെന്ന് മറ്റൊരാള്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല: എന്നാല്‍ ഞങ്ങള്‍ ജീവിച്ചിരിക്കുന്നു, പക്ഷേ ഞങ്ങൾക്ക് വേണ്ടത്ര ഇല്ല, ഞങ്ങള്‍ക്കുള്ളത് ദൈവകൃപയാണ്. ഞങ്ങളുടെ ആളുകൾ നിരന്തരം കഷ്ടപ്പെടുന്നു. ഇരുപക്ഷവും സന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൈനിക നടപടികളുടെ തീവ്രത വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി, ഹോളി ഫാമിലി ഇടവക സ്ഥിതി ചെയ്യുന്ന അൽ സെയ്‌റ്റൺ മേഖലയില്‍ രൂക്ഷമായ സൈനിക ഏറ്റുമുട്ടലും ഷെല്ലാക്രമണവുമാണ് നടക്കുന്നതെന്നും സിസ്റ്റര്‍ നബില വെളിപ്പെടുത്തി. ഭക്ഷണസാധനങ്ങൾ വളരെ പരിമിതമാണെന്ന് എസിഎന്നിന്‍റെ പ്രാദേശിക നേതൃത്വവും അറിയിച്ചിട്ടുണ്ട്. ഭക്ഷണം കുറവാണ്, എവിടെയും കണ്ടെത്താൻ പ്രയാസമാണ്. ശുദ്ധമായ വെള്ളവും ഭക്ഷണവും ലഭ്യമാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. എസിഎന്നിൻ്റെയും മറ്റ് സംഘടനകളുടെയും സഹായത്തോടെ, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് പരിമിതമായ രീതിയില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. അല്ലാത്തപക്ഷം, മറ്റെവിടെയെങ്കിലും ഭക്ഷണം കണ്ടെത്താൻ ശ്രമിച്ചു സാഹചര്യങ്ങളെ അതിജീവിക്കണം. ഒരു ചെറിയ ബോക്സ് ഭക്ഷണം ലഭിക്കാൻ ആളുകൾ മണിക്കൂറുകളോളം നടക്കുന്നു, അത് അവസാനം മൂന്ന് പേർക്ക് പോലും തികയാത്ത സാഹചര്യമാണെന്നും അവര്‍ വിശദീകരിച്ചു. ശുദ്ധജലം നിലവിലെ ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ്. ടോയ്‌ലറ്റുകൾക്കും സാനിറ്ററി യൂണിറ്റുകൾക്കും വൃത്തിയില്ലാത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത രീതികൾ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്നു. കുട്ടികൾക്കു ഓക്കാനം, വയറിളക്കം എന്നിവ തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ട്. പ്രായമായവരിൽ നാല് പേർ ഗുരുതരമായ രോഗങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ വിശ്വാസം ഉറച്ചതാണ്. വിശുദ്ധ കുർബാന, മതബോധന സെഷനുകൾ, ജപമാല, ബൈബിള്‍ പാരായണം എന്നിവയ്‌ക്ക് പുറമെ, കുട്ടികൾക്കായി പരിശീലന പരിപാടികളും പ്രാർത്ഥനകളും ഇപ്പോഴും സംഘടിപ്പിക്കുന്നുണ്ടെന്ന് എസിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഗാസയിലെ 23 ലക്ഷം ജനങ്ങളിൽ 70 ശതമാനവും അതിഗുരുതരമായ പട്ടിണിനേരിടുന്നതായി യു.എൻ. ഭക്ഷ്യപദ്ധതിയുടെ (ഡബ്ല്യു.എഫ്.പി.) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2024-03-20-16:39:33.jpg
Keywords: ഗാസ

22903
Category: 1
Sub Category:
Heading: കരുണയുടെ കൈത്താങ്ങുമായി കാരിത്താസ്: 40 അര്‍ബുദ രോഗികൾക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം
Content: കോട്ടയം: ഭീതിയുടെ കരിനിഴലിൽ കഷ്ടപ്പെടുന്ന നിർധനരായ അര്‍ബുദ രോഗികൾക്ക് കരുണയുടെ കൈത്താങ്ങുമായി കാരിത്താസ് ആശുപത്രിയും എസ്‌ഡിഎം കാൻസർ റിലീഫും. ആശുപത്രിയുടെ പാലിയേറ്റീവ് മെഡിസിൻ വിഭാഗവും എസ്‌ഡിഎം കാൻസർ റിലീഫ് ഫണ്ടും ചേർന്ന് നടത്തിയ പരിപാടിയിൽ 40 അര്‍ബുദ രോഗികൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു. ഫാ. ജിനു കാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ രോഗിക്കും 25,000 രൂപ വീതം നൽകിയ ഈ സംരംഭം നിരവധി കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കിരണമായി മാറി. നാല്‍പ്പതോളം കുടുംബങ്ങൾക്ക് ചെറുതെങ്കിലും ഒരു സഹായമാകുന്ന ഈ ശ്രേഷ്ഠ കർമ്മത്തിൽ ഭഗവാക്കാകുവാൻ സാധിച്ചതിൽ കാരിത്താസിന് അഭിമാനമുണ്ടെന്നും "കേനോട്ടിക് ലവ്" എന്ന കാരിത്താസിന്റെ തന്നെ ആപ്തവാക്യത്തിന് അനുസരിച്ച് വിവിധങ്ങളായ കാരുണ്യ പ്രവർത്തങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത ഇനിയും കാരിത്താസ് നിറവേറ്റുമെന്നും ആശുപത്രി ഡയറക്ടർ ഫാ. ഡോ ബിനു കുന്നത്ത് പറയുകയുണ്ടായി.കാരിത്താസ് ഹോസ്പിറ്റലിലെ ഡോ. ബോബി (മെഡിക്കൽ ഡയറക്ടർ), ഡോ. ജോസ് ടോം (HOD, ഓങ്കോളജി), ഡോ. അജിത്ത് കുമാർ, ഡോ. മനു ജോൺ (പാലിയേറ്റീവ് ഓൺകോളജിസ്റ്) എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ചികിത്സയുടെയും മരുന്നുകളുടെയും ചെലവിൽ തളർന്നുപോകുന്നവർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പദ്ധതി കാരിത്താസ് ആശുപത്രിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ തെളിവായാണ് നിരീക്ഷിക്കുന്നത്. പാവപ്പെട്ടവർക്കും ആവശ്യമുള്ളവർക്കും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനുള്ള ആശുപത്രിയുടെ ദീർഘകാല പ്രതിബദ്ധതയുടെ തുടർച്ചയാണിതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രോഗികളുടെ ശാരീരിക സംരക്ഷണത്തോടൊപ്പം മാനസിക പിന്തുണയും നൽകുന്ന പാലിയേറ്റീവ് പരിചരണത്തിലൂടെയും ഇത്തരം സാമ്പത്തിക സഹായ പദ്ധതികളിലൂടെയും കാരിത്താസ് ആശുപത്രി ഇതിന് മുന്‍പും ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.
Image: /content_image/India/India-2024-03-20-18:46:22.jpg
Keywords: കാരിത്താ