Contents
Displaying 22501-22510 of 24979 results.
Content:
22924
Category: 1
Sub Category:
Heading: അസഹനീയമായ സാഹചര്യം, സമാഗതമാകുന്നത് വേദനയുള്ള ഈസ്റ്റര്‍: ജെറുസലേം പാത്രീയാര്‍ക്കീസ് കർദ്ദിനാൾ പിസബല്ല
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ നിലവില്‍ ഉള്ളത് അസഹനീയമായ സാഹചര്യമാണെന്നും സമാഗതമാകുന്നത് വേദനയുള്ള ഈസ്റ്റര്‍ കാലമാണെന്നും ജെറുസലേം പാത്രീയാര്‍ക്കീസ് കർദ്ദിനാൾ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഇറ്റാലിയൻ ചാനലായ TV2000-നു നല്‍കിയ അഭിമുഖത്തിലാണ് വിശുദ്ധ നാട്ടിലെ സ്ഥിതിഗതികൾ ദയനീയമാണെന്നു അദ്ദേഹം പറഞ്ഞത്. എല്ലായ്‌പ്പോഴും എല്ലാത്തരം പ്രശ്‌നങ്ങളുമുണ്ട്, സാമ്പത്തിക-സാമ്പത്തിക സ്ഥിതി വളരെ ദുർബലമാണ്, മുമ്പൊരിക്കലും ഇങ്ങനെ പട്ടിണി ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ബലഹീനത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കാരണം, ഇതുവരെ കാര്യങ്ങൾ ക്രമീകരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു. ഇപ്പോൾ ഇത് കൈക്കാര്യം ചെയ്യാൻ ആരുമില്ല. ഞങ്ങൾ അത് സ്വയം ചെയ്യണം. ഇത് എങ്ങനെ, അല്ലെങ്കിൽ എപ്പോൾ സാധ്യമാകുമെന്ന് അറിയില്ല. ഇത് ബുദ്ധിമുട്ടുള്ള ഈസ്റ്റർ ആയിരിക്കും. ഗെത്സെമനിലെ യേശുവിൻ്റെ ഏകാന്തതയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അത് ഇപ്പോൾ ഞങ്ങളെല്ലാവരും പങ്കിടുകയാണെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു. പാലസ്തീൻ പ്രദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് വിശുദ്ധവാര തിരുക്കര്‍മ്മങ്ങൾക്കായി ജെറുസലേം സന്ദർശിക്കാൻ അനുമതി ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നമുക്ക് പെർമിറ്റുകൾ ലഭിക്കും. റമദാനിന് മുസ്ലീങ്ങൾക്ക് പെർമിറ്റ് നൽകിയത് പോലെ, ഈസ്റ്ററിന് ക്രൈസ്തവര്‍ക്ക് പെർമിറ്റ് നൽകണമെന്ന് ഞങ്ങൾ അഭ്യര്‍ത്ഥിച്ചു. എണ്ണം ചെറുതാണെങ്കിലും, ഓശാന ഞായറാഴ്ചയും ഈസ്റ്ററിനും ജെറുസലേം സന്ദര്‍ശിക്കുവാന്‍ പാലസ്തീന്‍ ക്രൈസ്തവര്‍ക്ക് പെർമിറ്റുകൾ ലഭിക്കുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കത്തോലിക്ക സന്നദ്ധ സംഘടനയായ എസിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 512 ക്രൈസ്തവരാണ് ഗാസയിലെ ഹോളി ഫാമിലി ഇടവക ദേവാലയത്തില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.
Image: /content_image/News/News-2024-03-23-19:36:57.jpg
Keywords: വിശുദ്ധ നാ

22925
Category: 1
Sub Category:
Heading: ഇന്ന് ഓശാന ഞായര്‍: ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു
Content: തിരുവനന്തപുരം: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഇന്നു ഓശാന ഞായര്‍. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി. മാനന്തവാടി രൂപതയുടെ കീഴിലുള്ള മേജര്‍ ആക്കി എപ്പിസ്കോപ്പല്‍ ദേവാലയമായ നടവയല്‍ ഹോളി ഫാമിലി ഇടവക ദേവാലയത്തിലാണ് സീറോ മലബാര്‍ മേജര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്കു കാര്‍മ്മികത്വം വഹിച്ചത്. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടന്നു. പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ രാവിലെ ഏഴിന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും നടക്കും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാന യുടെ തിരുക്കർമങ്ങൾ രാവിലെ 6.30ന് ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിന്നു. കുരുത്തോലവാഴ്വിൻ്റെ ശുശ്രൂഷ പ്രദക്ഷിണവും നടന്നു. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.
Image: /content_image/News/News-2024-03-24-06:20:40.jpg
Keywords: ഓശാന

22926
Category: 1
Sub Category:
Heading: ഓശാന! ചരിത്രത്തിലൂടെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിരണ്ടാം ദിവസം
Content: യേശുവിന്റെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ ഉന്നതങ്ങളിൽ! ഉന്നതങ്ങളിൽ ഹോസാന! (മത്തായി 21:9) #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിരണ്ടാം ദിവസം }# ഇന്ന് ഓശാന ഞായർ. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശന സമയത്ത് അവിടുത്തെ മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തുവിളിച്ചു: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ ഉന്നതങ്ങളിൽ! ഉന്നതങ്ങളിൽ ഹോസാന! (മത്തായി 21:9). ആ പുണ്യ ദിനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് നാം വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുന്നു. (ലൂക്കാ 19:37-40). ഇവിടെ രണ്ടുതരം വ്യക്തികളെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു: ഒന്ന് തങ്ങൾ അനുഭവിച്ചറിഞ്ഞ ഈശോയുടെ അത്ഭുതപ്രവർത്തികളെപ്പറ്റി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉച്ചത്തിൽ ദൈവത്തെ സ്‌തുതിക്കുന്നവർ. രണ്ട്: ഇതിൽ അസൂയപൂണ്ട് ദൈവത്തെ സ്തുതിക്കുന്നവരെ ശാസിക്കുന്നവർ. ഇതേക്കുറിച്ച് അലക്‌സാൻഡ്രിയയിലെ സിറിൽ ഇപ്രകാരം പറയുന്നു: ഈശോ കഴുതക്കുട്ടിയുടെ മേൽ ഇരുന്നു. ജറുസലേമിനു സമീപമുള്ള ഒലിവുമലയുടെ ചെരുവിലേക്ക് അവൻ വന്നതിനാൽ ശിഷ്യന്മാർ അവനെ പ്രകീർത്തിച്ചുകൊണ്ട് അവനു മുമ്പേ നീങ്ങി. അവൻ ചെയ്ത അത്ഭുതപ്രവർത്തനങ്ങൾക്കും അവന്റെ ദൈവികമഹത്വത്തിനും അധികാരത്തിനും സാക്ഷികളാകാനും അവർ വിളിക്കപ്പെട്ടിരുന്നു. അവനാരാണെന്നും അവൻ എത്രമാത്രം ഉന്നതനാണെന്നും അറിഞ്ഞുകൊണ്ട് നമ്മളും ഇതുപോലെ അവനെ സദാസമയം പ്രകീർത്തിക്കണം. ഈശോ പ്രകീർത്തിക്കപ്പെടുന്നതിൽ ഫരിസേയർ പരാതിപ്പെടുന്നു. അവർ അടുത്തുവന്ന് അവനോടു പറഞ്ഞു: “നിൻ്റെ ശിഷ്യരെ ശാസിക്കുക”. അല്ലയോ ഫരിസേയാ, എന്തു തെറ്റായ പ്രവൃത്തിയാണ് അവർ ചെയ്തത്? വിശുദ്ധഗ്രന്ഥം അനുസരിക്കാനും സത്യ ജ്ഞാനത്തിനായി ദാഹിക്കാനുമായിരുന്നു നിൻ്റെ ഉത്തരവാദിത്വം. നീ ഇതു ചെയ്‌തില്ല. മറിച്ച്, പ്രശംസിക്കേണ്ടിയിരുന്ന നീ അതിനു വിരുദ്ധമായ വാക്കുകളുപയോഗിച്ച് സത്യത്തിൻ്റെ പ്രഘോഷകരെ ശാസിക്കാൻ ആഗ്രഹിച്ചു (Commentary on Luke, Homily 130). വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുക്ക് വിചിന്തനം ചെയ്യാം. നമ്മൾ ഇതിൽ ആരോടോപ്പമാണ്? ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്‌ത അനുഗ്രഹങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിക്കാൻ നമ്മുക്ക് സാധിക്കുന്നുവെങ്കിൽ നാം അവിടുത്തെ ശിഷ്യന്മാർക്കൊപ്പമാണ്. മറ്റുള്ളവർ ദൈവത്തെ സ്തുതിക്കുന്നത് കാണുമ്പോൾ നാം അസ്വസ്ഥതപെടുകയും അവരെ നിശബ്ദരാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ നാം ഫരിസേയർക്കൊപ്പമാണ്. നമ്മുടെ ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ നന്മകളും ദൈവത്തിന്റെ ദാനമാണ്. എന്നിട്ടും, നാം ദൈവത്തെ സ്തുതിക്കുവാൻ മറന്നുപോയെങ്കിൽ, അതോർത്തു നമ്മുക്ക് ദൈവസന്നിധിയിൽ മാപ്പപേക്ഷിക്കാം. അതോടൊപ്പം ദൈവം നമ്മുക്ക് നൽകിയ ദാനങ്ങളോർത്ത് അവിടുത്തെ സ്തുതിച്ചുകൊണ്ട് ചരിത്രത്തിലൂടെ ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഓശാന ഗീതങ്ങളോട് ചേർന്ന് നമ്മുക്കും ഉച്ചത്തിൽ ആർത്തുവിളിക്കാം: ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ! ഉന്നതങ്ങളിൽ ഹോസാന!
Image: /content_image/News/News-2024-03-24-12:16:04.jpg
Keywords: ചിന്തകൾ

22927
Category: 18
Sub Category:
Heading: ഓശാന ഞായർ പ്രവൃത്തി ദിനമാക്കിയതിനെതിരെ പ്രതിഷേധം
Content: കൊച്ചി: വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായ ഓശാന ഞായർ പ്രവൃത്തിദിനമാക്കി സമഗ്ര ശിക്ഷ കേരളം ഉത്തരവ് പുറപ്പെടുവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും നടപടി സർക്കാർ പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. ഇത് ഒരുവിഭാഗം ജനങ്ങളുടെ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണ്. ഈസ്റ്റർ ദിനത്തിൽ പ്രവൃത്തിദിനമാണെന്ന് ചില ബാങ്കുകളും സർക്കുലർ ഇറക്കിയിരുന്നു. ഞായറാഴ്‌ചകളിൽ പ്രവൃത്തിദിനമാക്കനുള്ള ഗൂഢനീക്കങ്ങൾ പ ലപ്പോഴായി ഉണ്ടായിട്ടുള്ളതാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസ്താവിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗ ത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ഒഴുകയിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-03-24-12:25:01.jpg

22928
Category: 18
Sub Category:
Heading: സഹനങ്ങളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറ: മാർ റാഫേൽ തട്ടിൽ
Content: നടവയൽ: ഇന്നത്തെ തലമുറ സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന, സ്വിച്ചിൽ ജീവിക്കുന്ന മക്കളായിത്തീരുന്ന സാഹചര്യമാണെന്നും സഹനങ്ങളില്ലാത്ത, കഷ്ടപ്പാടുകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറയെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്കിടെ വചനസന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. സഹനമില്ലാത്ത ഒരു സ്വപ്ന ലോകത്തെ പ്രതീക്ഷിക്കുന്ന ലോകത്തിലാണ് ഞാനും നിങ്ങളുമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മലയോര ജനത അഭിമുഖീകരിക്കുന്ന കടുത്ത വന്യമൃഗ പ്രശ്നവും സന്ദേശത്തില്‍ പ്രമേയമായി. മനുഷ്യനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്കു നൽകുന്ന കാലഘട്ടത്തിലാണു ജനങ്ങൾ ജീവിക്കുന്നതെന്ന തോന്നലാണ് നിലവിലുള്ളത്. മനുഷ്യനു പ്രാധാന്യം ഇല്ലേ എന്നു ചോദിക്കേണ്ട അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഈ വലിയ ആഴ്ച്‌ചയിൽ സഭ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കുമെന്നും അവരുടെ വേദന ഏറ്റെടുക്കുമെന്നും സഭ അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കണം. കുടിയേറ്റക്കാരുടെ കണ്ണീർ വീണ രണ്ടു ജില്ലകളാണ് ഇടുക്കിയും വയനാടും. കുടിയേറ്റക്കാർ കള്ളൻമാരല്ല. ഈ നാട്ടിൽ പൊന്നുവിളയിച്ചവരാണ്. കുടിയേറ്റക്കാർ മലയോര നാടിനും ദേശത്തിനും ചെയ്ത സംഭാവനകൾ മറക്കാൻ പാടില്ലാത്തതാണ്. മ ലയോര കർഷക ജനതയുടെ എല്ലാവിധ ആവശ്യങ്ങൾക്കും സർക്കാരുകൾ ഇ ടപെടണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. നടവയലിൽ രാവിലെ ഏഴിന് എത്തിയ മേജർ ആർച്ച്ബിഷപ്പിനെ വൈദികരും സിസ്റ്റേഴ്സും ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഓശാന ഞായർ തിരുക്കർമങ്ങളുടെ ഭാഗമായി കുരുത്തോല വെഞ്ചരിപ്പിനും കരുത്തോല പ്രദക്ഷിണത്തിനും വിശുദ്ധ കുർബാനയ്ക്കും കാർമികത്വം വഹിച്ചു.
Image: /content_image/India/India-2024-03-25-09:30:19.jpg
Keywords: തട്ടിൽ

22929
Category: 1
Sub Category:
Heading: ജീവൻ നൽകുന്ന മരണം | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിമൂന്നാം ദിവസം
Content: യേശു പറഞ്ഞു: "ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" (യോഹ 11:25) #{blue->none->b-> 'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിമൂന്നാം ദിവസം }# ലോകത്തിന് വലിയ സംഭാവനകൾ നൽകിയ അനേകം മഹാന്മാർ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അവരൊക്കെ മരിച്ചപ്പോൾ അത് വലിയൊരു നഷ്ടമായി ഈ ലോകം വിലയിരുത്തി. എന്നാൽ ലോകചരിത്രത്തിൽ ഒരേ ഒരു വ്യക്തിയുടെ മരണം മാത്രമേ സകല ജനതക്കും നേട്ടം സമ്മാനിച്ചുവുള്ളൂ. അത് ക്രിസ്‌തുവിന്റെ മരണമാണ്. മറ്റു മഹാന്മാരുടെ മരണത്തോടെ അവർക്കു ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ യേശുക്രിസ്‌തുവിന്റെ കുരിശുമരണം എല്ലാ മനുഷ്യർക്കും ജീവൻ പ്രദാനം ചെയ്യുന്നതായിരുന്നു. സത്യദൈവവും പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ ഈശോമിശിഹായുടെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സകലമനുഷ്യർക്കും നിത്യജീവനിലേക്കുള്ള കവാടം തുറന്നു തന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു; "ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിലൂടെ" മനുഷ്യരുടെ അന്തിമമായ വീണ്ടെടുപ്പു പൂർത്തിയാക്കുന്ന പെസഹാബലിയാണ് ക്രിസ്തുവിൻറ മരണം. അതുപോലെ, "പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെട്ട ഉടമ്പടിയുടെ രക്തത്തി"ലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ച്, അവനെ, അവിടുത്തോടുള്ള ഐക്യത്തിലേക്കു വീണ്ടും കൊണ്ടുവരുന്ന പുതിയ ഉടമ്പടിയുടെ ബലിയുമാണ് അത്" (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 613). ആദത്തിന്റെ അനുസരണക്കേടിനാൽ പാപവും മരണവും മനുഷ്യചരിത്രത്തിലേക്ക് പ്രവേശിച്ചു. എന്നാൽ യേശുക്രിസ്തുവിന്റെ മരണം വരെയുള്ള അനുസരണത്താൽ പാപപരിഹാര ബലിയായി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട് അവിടുന്ന് നമ്മുടെ തെറ്റുകൾക്ക് പരിഹാരം ചെയ്യുകയും നമ്മുക്ക് നിത്യജീവൻ പ്രദാനം ചെയ്യുകയും ചെയ്‌തു. യേശു പറഞ്ഞു: "ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" (യോഹ 11:25). ഇപ്രകാരം പറയുവാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയൂ കാരണം അവിടുന്ന് ദൈവമാണ്.
Image: /content_image/News/News-2024-03-25-10:16:15.jpg
Keywords: നോമ്പുകാല

22930
Category: 18
Sub Category:
Heading: വലിയ ആഴ്‌ചയിലെ തിരുക്കർമ്മങ്ങള്‍ പുനഃപരിശോധിക്കാനുള്ള അവസരം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: ഓശാനത്തിരുനാളും വലിയ ആഴ്‌ചയിലെ തിരുക്കർമങ്ങളും നമ്മുടെ ജീവിതത്തെ പുനഃപരിശോധിക്കാനുള്ള അവസരമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ കത്തീഡ്രലിൽ ഓശാനത്തിരുനാളിന് മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. ദൈവത്തെ ഗൗരവകരമായി നമ്മുടെ ഉള്ളിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരണം. വിമർശനും കുറ്റപ്പെടുത്തലുകളും കൂടിവരുന്ന കാലഘട്ടമാണിതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. ശാന്തമായിട്ടിരിക്കാൻ പറ്റാത്ത ജനമായി നാം മാറിവരുന്നു. വലിയ ആഴ്‌ചയിൽ നാം ദൈവവചനം കൂടുതൽ വായിക്കണം. ദേവാലയത്തോടും പരിശുദ്ധ തിരുക്കർമങ്ങളോടും ചേർന്നുനിൽക്കണം. ദുഃഖങ്ങളിലും പ്രതിസന്ധികളിലും കർത്താവ് നമ്മെ തോളിലേറ്റി നടത്തുന്നുണ്ടെന്ന വിശ്വാസം മുറുകെപ്പിടിക്കണം. വിനയഭാവം നാം കൈവിടരുതെന്നും ദൈവത്തിന്റെ പക്കൽ ഏവർക്കും സ്ഥാനമുണ്ടെന്ന് ഓർക്കണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു.
Image: /content_image/India/India-2024-03-25-10:35:12.jpg
Keywords: കല്ലറങ്ങാ

22931
Category: 1
Sub Category:
Heading: വത്തിക്കാനിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രം; പങ്കെടുത്തത് 60,000 വിശ്വാസികള്‍
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും നിന്നുമെത്തിയ അറുപതിനായിരത്തിലധികം സാന്നിധ്യത്തില്‍ വത്തിക്കാനില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രം. 60,000 വിശ്വാസികളാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അങ്കണത്തിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ച മാർപാപ്പ ആരോഗ്യ ബുദ്ധിമുട്ടുകളെ തുടര്‍ന്നു വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകിയിരിന്നില്ല. കലശലായ മുട്ടുവേദനയും ശ്വാസതടസവും അനുഭവിക്കുന്ന മാർപാപ്പ വിശുദ്ധ കുർബാനയ്ക്കു മുമ്പ് കർദ്ദിനാൾമാർക്കൊപ്പമുള്ള ഓശാന പ്രദക്ഷിണത്തിലും പങ്കെടുത്തില്ല. നിരവധി കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും തിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കായി. വിശുദ്ധ കുർബാനയുടെ സമാപനത്തിൽ ത്രികാല ജപത്തോട് ഒപ്പമുള്ള സന്ദേശത്തില്‍ റഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് വേണ്ടി പാപ്പ പ്രാര്‍ത്ഥിച്ചു. മോസ്‌കോയിൽ നടന്ന നികൃഷ്ടമായ ഭീകരാക്രമണത്തിൻ്റെ ഇരകൾക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയാണെന്നും കർത്താവ് അവരെ തൻ്റെ സമാധാനത്തിൽ സ്വാഗതം ചെയ്യുകയും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യുക്രൈനിലെ എല്ലാവർക്കും വേണ്ടി പാപ്പ പ്രാർത്ഥിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ തീവ്രമായ ആക്രമണങ്ങൾ കാരണം നിരവധി ആളുകൾ പ്രതിസന്ധിയില്ലാണെന്നും മരണത്തിനും ദുരിതങ്ങള്‍ക്കും കാരണമാകുന്നുവെന്നും ഇത് വലിയ മാനുഷിക ദുരന്തത്തിൻ്റെ അപകടസാധ്യത ഉയർത്തുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ദയവായി, രക്തസാക്ഷിയായ യുക്രൈനെ മറക്കരുത്, മറ്റ് യുദ്ധ സ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെ കുറിച്ച് നമ്മുക്ക് ഓര്‍ക്കാമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-03-25-11:21:52.jpg

22932
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി
Content: സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ മ്യൂസിയംസ് ഏജൻസിക്ക് വേണ്ടി ഗവേഷണം നടത്തുന്നതിനിടയിലാണ് മോതിരം ശ്രദ്ധയിൽപ്പെട്ടത്. ഇതോടൊപ്പം ഏകദേശം 400 വർഷങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങളും, തെരുവ് വീഥികളും അടക്കം ഈ പ്രദേശത്ത് കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചാം നൂറ്റാണ്ടിൻറെ തുടക്കമാണ് ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത മോതിരം നിര്‍മ്മിച്ചതായി കണക്കാക്കുന്നത്. വളരെ ചെറുതായതിനാൽ അത്തരം മോതിരം സ്ത്രീ ധരിച്ചതായിരിക്കാമെന്നും അനുമാനമുണ്ട്. സമാനമായ ചില മോതിരങ്ങള്‍ വടക്കൻ ഫിൻലാൻഡിലും ഓസ്റ്റർഗോട്ട്‌ലൻഡിലും അപ്‌ലാൻഡിലും കണ്ടെത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുപ്പതിനായിരത്തിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്താൻ സാധിച്ചുവെന്നും, ഇത് പ്രതീക്ഷകൾക്ക് അപ്പുറത്താണെന്നും നാഷണൽ ഹിസ്റ്റോറിക്കൽ മ്യൂസിയംസിനു വേണ്ടി പ്രവർത്തിക്കുന്ന ആർക്കിയോളജിസ്റ്റ് എന്ന സംഘടന പ്രസ്താവിച്ചു. മധ്യകാലഘട്ടത്തിലെ നഗരത്തിന്റെ മൂടി എടുത്തുമാറ്റാൻ തങ്ങൾക്ക് സാധിച്ചുവെന്നും എങ്ങനെയാണ് ആളുകൾ ജീവിച്ചതെന്നും ഭക്ഷണം കഴിച്ചതെന്നും, വെള്ളം കുടിച്ചതെന്നും എപ്രകാരമാണ് ഇതിൽ മാറ്റം ഉണ്ടായതെന്നും തങ്ങൾക്ക് പഠിക്കാൻ സാധിച്ചുവെന്നും സംഘടനയുടെ പ്രൊജക്റ്റ് മാനേജർ മാഗ്നസ് സ്ടിബൂസ് പറഞ്ഞു. ഒന്‍പതാം നൂറ്റാണ്ടോടെയാണ് സ്വീഡനില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു.
Image: /content_image/News/News-2024-03-25-13:36:00.jpg
Keywords: മോതിര

22933
Category: 18
Sub Category:
Heading: വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശനം നടത്തി
Content: മാനന്തവാടി: വയനാട്ടില്‍ കഴിഞ്ഞ ഡിസംബറിനുശേഷം വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശനം നടത്തി. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വാകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മരോട്ടിപ്പറമ്പില്‍ പ്രജീഷ് എന്നിവരുടെ വീടുകളാണ് മാര്‍ തട്ടില്‍ സന്ദര്‍ശിച്ചത്. രാവിലെ 9.30നായിരുന്ന അജീഷിന്റെ വീട്ടില്‍ സന്ദര്‍ശനം. അജീഷിന്റെ ഭാര്യ ഷീബ, മക്കളായ അല്‍ന, അലന്‍ എന്നിവരെയും കുടുംബത്തിലെ മറ്റംഗങ്ങളെയും വലിയ പിതാവ് ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം സഭ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. രാവിലെ പത്തരയ്ക്കും 11നും ഇടയിലായിരുന്നു പാക്കത്ത് വെള്ളച്ചാലില്‍ പോളിന്റെയും കാരേരിക്കുന്ന് ശരത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം. പോളിന്റെ ഭാര്യ സാലിയോട് വീട്ടിലെ സാഹചര്യം മകള്‍ സോനയുയെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ വലിയ പിതാവ് ചോദിച്ചറിഞ്ഞു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, വയനാട്ടില്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാടിന്റെയും കാട്ടുമൃഗങ്ങളുടെയും സംരക്ഷണത്തിനു ഒരുപാടുകാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാര്‍ മനുഷ്യരുടെ സംരക്ഷണത്തില്‍ മതിയായ ശ്രദ്ധ ചെലുത്തുന്നില്ല. തക്കസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ പോള്‍ മരിക്കില്ലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളും മറ്റുമായി സംസാരിച്ചപ്പോള്‍ അറിയാനിടയായത്. വയനാട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആധുനിക ചികിത്സാ സൗകര്യം ഒരുക്കണം. വയനാട്ടിലുള്ളവര്‍ക്കും തുല്യ സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും പരമാവധി സഹായം ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. ഉച്ചയോടെയായിരുന്നു വാകേരി കൂടല്ലൂരില്‍ പ്രജീഷീന്റെ വീട്ടില്‍ സന്ദര്‍ശനം. ഡിസംബര്‍ ഒമ്പതിനു പകല്‍ വീടിനു കുറച്ചകലെയാണ് ക്ഷീര കര്‍ഷകന്‍ പ്രജീഷ് പുല്ലരിയുന്നതിനിടെ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രജീഷിന്റെ മാതാവ് ശാരദയെയും സഹോദരന്‍ മജീഷിനെയും മാര്‍ തട്ടില്‍ ആശ്വസിപ്പിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചു. സന്ദര്‍ശിച്ച മുഴുവന്‍ വീടുകളിലും കുടുംബാംഗങ്ങള്‍ക്കായി വലിയ പിതാവ് പ്രാര്‍ഥന നടത്തി. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പിആര്‍ഒ സമിതിയംഗങ്ങളായ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു ഏബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അനുഗമിച്ചു.
Image: /content_image/India/India-2024-03-26-09:11:58.jpg
Keywords: റാഫേല്‍