category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ന് ഓശാന ഞായര്‍: ആഗോള ക്രൈസ്തവ സമൂഹം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു
Contentതിരുവനന്തപുരം: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മയില്‍ ഇന്നു ഓശാന ഞായര്‍. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷകളും കുരുത്തോല വിതരണവും നടന്നു. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്കു തുടക്കമായി. മാനന്തവാടി രൂപതയുടെ കീഴിലുള്ള മേജര്‍ ആക്കി എപ്പിസ്കോപ്പല്‍ ദേവാലയമായ നടവയല്‍ ഹോളി ഫാമിലി ഇടവക ദേവാലയത്തിലാണ് സീറോ മലബാര്‍ മേജര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്കു കാര്‍മ്മികത്വം വഹിച്ചത്. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വി. കുർബാനയും നടന്നു. പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ രാവിലെ ഏഴിന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനായി. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാനയും കുരിശിന്റെ വഴിയും നടക്കും. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഓശാന യുടെ തിരുക്കർമങ്ങൾ രാവിലെ 6.30ന് ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമികനായിരിന്നു. കുരുത്തോലവാഴ്വ‌ിൻ്റെ ശുശ്രൂഷ പ്രദക്ഷിണവും നടന്നു. വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-24 06:20:00
Keywordsഓശാന
Created Date2024-03-24 06:20:40