Contents
Displaying 22511-22520 of 24979 results.
Content:
22934
Category: 1
Sub Category:
Heading: യേശുവിന്റെ മരണസമയത്തെ നിലവിളി | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിനാലാം ദിവസം
Content: "ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?" (മർക്കോസ് 15:34). #{blue->none->b-> 'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിനാലാം ദിവസം }# ഓരോ നോമ്പുകാലത്തും നാം കൂടുതലായി കേൾക്കുന്ന ഒരു വചനഭാഗമാണ് അവിടുത്തെ മരണസമയത്തെ നിലവിളി. യേശുവിന്റെ മരണസമയത്ത് അവിടുന്ന് ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത് എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? (മാർക്കോസ് 15:34). ഈ വചനഭാഗം ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ ചോദിക്കുന്ന ചോദ്യമാണ് യേശു ദൈവമാണെങ്കിൽ എന്തുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം നിലവിളിച്ചത്? യേശുവിന്റെ ഈ നിലവിളി ഉപേക്ഷിക്കപ്പെട്ട ഒരുവന്റെ നിലവിളിയായിരുന്നില്ല. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം മുതൽ കുരിശുമരണവും ഉത്ഥാനവും വരെയുള്ള അവിടുത്തെ ഓരോ വാക്കുകളിലും പ്രവർത്തികളിലും അവിടുന്നു മനുഷ്യരാശിയെ മുഴുവൻ തന്നോട് ബന്ധിപ്പിച്ചു. അവിടുത്തെ ഈ നിലവിളിയിലും അവിടുന്ന് ചെയ്‌തത് അതായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, "പാപത്തിനും മരണത്തിനും അടിമപ്പെട്ട മനുഷ്യരാശി എക്കാലവും ഉയര്‍ത്തിയിട്ടുള്ള എല്ലാ നെടുവീര്‍പ്പുകളും രക്ഷാകര ചരിത്രത്തിലെ എല്ലാ യാചനകളും എല്ലാ മാധ്യസ്ഥ പ്രാര്‍ത്ഥനകളും അവതരിച്ച വചനത്തിന്റെ ഈ നിലവിളിയില്‍ സംക്ഷേപിക്കപ്പെട്ടിരിക്കുന്നു. ഇതാ പിതാവ് അവ സ്വീകരിക്കുകയും പുത്രനെ ഉയിര്‍പ്പിച്ചുക്കൊണ്ട് എല്ലാ പ്രതീക്ഷകള്‍ക്കും അതീതമായി അവയ്ക്കു പ്രത്യുത്തരം നല്കുകയും ചെയ്യുന്നു". (CCC 2606). പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ജീവിതത്തിൽ യേശുവിന്റെ നാമത്തിൽ നാം അർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും യാചനകളും നമ്മൾ യേശുവിന്റെ ഈ നിലവിളിയോട് ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ രോഗങ്ങളിലും വേദനകളിലും തകർച്ചകളിലും ബന്ധനങ്ങളിലും ഒറ്റപ്പെടലുകളിലും ദൈവം പോലും നമ്മെ കൈവിട്ടുവോ എന്ന് കരുതുമ്പോൾ യേശു നമുക്കുവേണ്ടി മരണവേദനയോടെ പിതാവിന്റെ സന്നിധിയിൽ നിലവിളിക്കുന്നു "എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?" അതിനാൽ യേശുവിന്റെ ഈ നിലവിളി സ്വീകരിച്ച് അവിടുത്തെ ഉയിർപ്പിച്ച പിതാവായ ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകതന്നെ ചെയ്യും. https://www.youtube.com/watch?v=6MK6XYoLbWk&ab_channel=PravachakaSabdam
Image: /content_image/News/News-2024-03-26-10:02:05.jpg
Keywords: യേശു

22935
Category: 1
Sub Category:
Heading: ഓശാന ഞായറാഴ്ച പതിവ് തെറ്റിച്ചില്ല; യേശു നീങ്ങിയ വഴിയിലൂടെ ജെറുസലേമില്‍ വിശ്വാസികളുടെ ഘോഷയാത്ര
Content: വത്തിക്കാന്‍ സിറ്റി: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ജെറുസലേമിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ സ്മരണ പുതുക്കി ജെറുസലേമിലെ ക്രൈസ്തവര്‍. വിശുദ്ധ വാരത്തിനു ആരംഭം കുറിച്ച ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ച പരമ്പരാഗത ഘോഷയാത്രയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. യേശു കഴുതപുറത്തു കയറി സഞ്ചരിച്ച അതേ പാതയിലൂടെയാണ് ഇത്തവണത്തെ പ്രദിക്ഷണവും നടന്നത്. ഒലിവ് മലയുടെ കിഴക്കുഭാഗത്തുള്ള ബേത്ത്ഫാഗിൽ നിന്നു ആരംഭിച്ച ഘോഷയാത്ര ഒലിവ് മലയിലൂടെ യാത്ര തുടരുകയായിരിന്നു. യേശു തൻ്റെ പീഡാസഹനത്തിന് മുന്നോടിയായി ഏറ്റവും വേദനാജനകമായ മണിക്കൂറുകൾ കടന്നുപോയ ഗത്സമേനിയിലൂടെയും ചുറ്റിസഞ്ചരിച്ച ഓശാന ഞായറാഴ്ച പ്രദിക്ഷണം സെൻ്റ് ആന്‍ ബസിലിക്കയിലാണ് സമാപിച്ചത്. ഏകദേശം 3,000 ആളുകൾ ഞായറാഴ്ചത്തെ പ്രദിക്ഷണത്തില്‍ പങ്കെടുത്തു. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഓശാന ഞായാറാഴ്ച പ്രദിക്ഷണത്തില്‍ ആളുകള്‍ കുറവായിരിന്നു. വിശുദ്ധ നാട്ടിലെ യുദ്ധമാണ് ഇതിന് പിന്നിലെ കാരണമായി നിരീക്ഷിക്കപ്പെടുന്നത്. പലസ്തീൻ പ്രദേശങ്ങളിൽ നിന്നുള്ള 2,000 ക്രൈസ്തവര്‍ രണ്ടു ദിവസത്തേക്കു പെർമിറ്റുകൾ നേടിയിരുന്നു. ടെൽ അവീവിൽ നിന്നും ഗലീലിയിൽ നിന്നും നിരവധി വിശ്വാസികൾ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. സ്തുതി ഗീതങ്ങള്‍, നൃത്തങ്ങൾ എന്നിവയിലൂടെയും പുഞ്ചിരിയിലൂടെയും ആയിരങ്ങള്‍ ഘോഷയാത്രയെ സജീവമാക്കി ക്രിസ്തു വിശ്വാസത്തിലുള്ള അതിയായ ആഹ്ളാദം പ്രകടമാക്കി. റോഡരികിലും ബാൽക്കണിയിലുമായി നിരവധി മുസ്ലീം കുടുംബങ്ങളും ഓശാന ആഘോഷം കാണാന്‍ നില്‍പ്പുണ്ടായിരിന്നു. പരിസരങ്ങളിലെ കുട്ടികളും ആകാംക്ഷയോടെ പരിപാടി വീക്ഷിച്ചു. ആളുകള്‍ കുറവാണെങ്കിലും, ഈ വിജയകരമായ ജെറുസലേം പ്രവേശനം പ്രധാനമാണെന്നും യേശു നമ്മുടെ കർത്താവായതിൽ സന്തുഷ്ട്ടരാണെന്നും അവനാണ് സന്തോഷവും ശക്തിയുമെന്നും ഘോഷയാത്ര നയിച്ച ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. വിശുദ്ധനാടിന്റെ സൂക്ഷിപ്പുകാരായ ഫാ. ഫ്രാൻസെസ്‌കോ പാറ്റൺ, ഇസ്രായേലിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോയും ജറുസലേമിലെയും പാലസ്‌തീനിലെയും അപ്പോസ്‌തോലിക് പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യ്‌ലാന എന്നിവരും ചടങ്ങിന് നേതൃത്വം നല്‍കി.
Image: /content_image/News/News-2024-03-26-17:22:52.jpg
Keywords: ഓശാന

22936
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തെ ആസ്പദമാക്കിയുള്ള 'ജീസസ് തേസ്റ്റ്സ്' ജൂൺ മാസത്തില്‍ തീയേറ്ററുകളിലേക്ക്
Content: ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിർമ്മിച്ച "ജീസസ് തേസ്റ്റ്സ്: ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്" എന്ന ചിത്രം ജൂൺ മാസം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാത്തോം ഇവൻറ്സാണ് ചിത്രത്തിൻറെ അമേരിക്കയിലെ വിതരണം നിർവഹിക്കുന്നത്. പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകപ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നത് യൂക്കാരിസ്റ്റിക് റിവൈവലിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമായി തോന്നിയെന്ന് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൻ സ്റ്റീവ് ഗ്രേക്കോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ ചിത്രം നിർമ്മിക്കാൻ പരിശുദ്ധാത്മാവാണ് തങ്ങളെ നയിച്ചത്. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നത് മനസ്സിലാക്കുകയാണെന്നും അതിനാൽ ഈ ചിത്രം ഒരുപാട് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നും ഗ്രേക്കോ പ്രത്യാശ പ്രകടിപ്പിച്ചു. യേശുക്രിസ്തു നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് ആളുകൾ മനസ്സിലാക്കുക, വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും പോകാൻ ആളുകളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ചിത്രം നിർമ്മിച്ചതിന് പിന്നിലുള്ളതെന്നും പിന്നണി പ്രവർത്തകർ പറയുന്നു. ജൂൺ നാല്, അഞ്ച്, ആറ് തീയതികളാണ് പ്രദർശന ദിവസങ്ങളായി നിശ്ചയിച്ചിട്ടുള്ളത്. ബൈബിൾ പണ്ഡിതൻ സ്കോട്ട് ഹാൻ, ഫാ. ഡൊണാൾഡ് കാലോവേ, ഫാ. റോബർട്ട് സ്പിറ്റ്സർ തുടങ്ങിയ പ്രമുഖർ ദിവ്യകാരുണ്യ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Image: /content_image/News/News-2024-03-26-19:32:47.jpg
Keywords: സിനിമ, ചലച്ചി

22937
Category: 18
Sub Category:
Heading: അനുതാപത്തിന്റെ പരിഹാര പരിത്യാഗ അനുഷ്ഠാനവുമായി കുടമാളൂരിൽ നീന്തുനേർച്ച നാളെ മുതല്‍
Content: കോട്ടയം: യേശുവിന്റെ പീഡാനുഭവ, മരണ, ഉത്ഥാനത്തെ അനുസ്‌മരിച്ച് നോമ്പിന്റെ അവസാന നാളിൽ അനുതാപത്തിന്റെ പരിഹാര പരിത്യാഗ അനുഷ്ഠാനവുമായി കുടമാളൂരിൽ നീന്തുനേർച്ച. നാളെ രാവിലെ ആറിനാരംഭിക്കുന്ന നീന്തുനേർച്ച ദുഃഖവെള്ളിയാഴ്ച്‌ച പാതിരാവരെ നീളും. കുടമാളൂർ പള്ളിയിലെത്തുന്ന അനേകായിരങ്ങൾ അനുഗ്രഹം പ്രാപിക്കുന്ന അനുഷ്‌ഠാനമാണ് നീന്തുനേർച്ച. പള്ളിയുടെ ആരംഭകാലംമുതൽത്തന്നെ ദുഃഖവെള്ളിയാഴ്‌ച പുലർച്ചെ ചെമ്പകശേരി രാജകൊട്ടാരത്തിൽനിന്നും അന്തർജനങ്ങൾ ഉൾപ്പെടെയുള്ളവർ വന്നു പള്ളിക്കു വലംവച്ചു പള്ളിയിൽ പ്രവേശിച്ച് തിരുസ്വരൂപം വണങ്ങി കൈ കുമ്പിൾ നിറയെ കാണിക്ക അർപ്പിച്ചുവന്നിരുന്നു. ഈ രീതി അനുകരിച്ചു വിശ്വാസികൾ മുട്ടിന്മേൽ നീന്തി പ്രാർത്ഥിക്കുന്ന രീതി തുടങ്ങി. ഇതാണ് പിന്നീടു നീന്തു നേർച്ചയായി മാറിയത്. പഴയപള്ളിക്ക് അഭിമുഖമായി മൈതാനത്തിനു പടിഞ്ഞാറുഭാഗത്തുള്ള കൽ കുരിശിൻ ചുവട്ടിൽ തിരി കത്തിച്ചു സ്വയം പ്രാർത്ഥനയ്ക്കുശേഷം മുട്ടിന്മേൽ നീന്തി മുക്തിമാതാ ദേവാലയത്തിൽ പ്രവേശിച്ചു തിരുസ്വരൂപം ചുംബിച്ചും പ്രാര്‍ത്ഥിച്ചുമാണ് നേർച്ച പൂർത്തിയാക്കുന്നത്. പ്രത്യേക നിയോഗങ്ങൾക്കും ആരോഗ്യത്തിനും രോഗശമനത്തിനുമായാണ് ഈ നേർച്ച അനുഷ്‌ഠിച്ചുവരുന്നത്. പെസഹാ ദിനത്തിൽ ഉച്ചയ്ക്കു ഒന്നിനാണ് തമുക്ക് നേർച്ച. രാജഭരണകാലത്ത് കുമാരനല്ലൂർ ദേശക്കാരായ കച്ചവടക്കാർക്ക് ഉണ്ടായ വലിയ പ്രതിസന്ധി യിൽ കുടമാളൂർ മുക്തിയമ്മയെ വിളിച്ചപേക്ഷിച്ചപ്പോൾ ലഭിച്ച അത്ഭുതകരമായ പരിഹാരത്തിന് നന്ദിയായി എല്ലാവർഷവും പെസഹാ ദിനത്തിൽ കുടമാളൂ ർ പള്ളിയിൽ കുമാരനല്ലൂർ ദേശക്കാർ നടത്തുന്ന പരമ്പരാഗത നേർച്ചയാണിത്. നാളെ വൈകീട്ട് 4നു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ നടക്കുന്ന പെസഹ തിരുക്കര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് ഫാ. മാണി പുതിയിടത്തില്‍ മുഖ്യകാര്‍മ്മികനാകും. തുടര്‍ന്നു വാര്‍ഡുകളുടെയും സംഘടനകളുടെയും സന്യസ്ത ഭവനങ്ങളുടെയും ആഭിമുഖ്യത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കും. ദുഃഖവെള്ളി ഉച്ചഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പീഡാനുഭവ തിരുക്കർമങ്ങൾ ക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. കുരിശിന്റെ വഴി, നഗരികാണിക്കൽ, തിരുസ്വരൂപ ചുംബനം എന്നിവയ്ക്കുശേഷം രാത്രി 7.15നുള്ള പീഡാനുഭവ പ്രദർശന ധ്യാനത്തിന് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് നേതൃത്വം നൽകും.
Image: /content_image/India/India-2024-03-27-05:49:07.jpg
Keywords: കുടമാ

22938
Category: 1
Sub Category:
Heading: കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയില്‍ ഇതാദ്യമായി ആത്മീയ വിചിന്തനം തയാറാക്കാന്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയില്‍ ഫ്രാൻസിസ് മാർപാപ്പ ഇതാദ്യമായി ആത്മീയ വിചിന്തനം തയാറാക്കുന്നു. തൻ്റെ 11 വർഷത്തെ പത്രോസിന്റെ പിന്‍ഗാമിയായുള്ള പദവിയ്ക്കിടെ ഇതാദ്യമായാണ് ദുഃഖ വെള്ളിയാഴ്ച നടക്കുന്ന കുരിശിൻ്റെ വഴി പ്രാര്‍ത്ഥനാമധ്യേയുള്ള ആത്മീയ വിചിന്തനം ഫ്രാന്‍സിസ് പാപ്പ തയാറാക്കുന്നത്. കുരിശിൻ്റെ വഴിയിൽ യേശുവിനോടൊപ്പം ധ്യാനിക്കുന്ന പ്രാർത്ഥനയെ അടിസ്ഥാനമാക്കിയുള്ളതാണ് വിചിന്തനം. പതിനാല് സ്ഥലങ്ങള്‍ക്കും പാപ്പ ആത്മീയ വിചിന്തനം തയാറാക്കുമെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. 2025 ജൂബിലി വർഷത്തിനു ഒരുക്കമായി മാർപാപ്പ ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാ വര്‍ഷത്തിന്റെ ഭാഗമായാണ് ഈ വർഷം സ്വന്തം രീതിയില്‍ വിചിന്തനം എഴുതാന്‍ പാപ്പ തീരുമാനമെടുത്തതെന്ന് സൂചനകളുണ്ട്. 1740 മുതല്‍ 1758 വരെ സഭയെ നയിച്ച ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലം മുതല്‍ക്കേയാണ് കൊളോസിയത്തില്‍ കുരിശിന്റെ വഴി നടത്തുന്ന പതിവ് തുടങ്ങിയത്. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നടക്കുന്ന കുരിശിൻ്റെ വഴിയിലെ വിചിന്തനം എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചു. എന്നാൽ മഹാജൂബിലി വര്‍ഷമായ 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സ്വന്തമാണ് ആത്മീയ വിചിന്തനം തയാറാക്കിയത്. മാര്‍പാപ്പയായിരിന്ന കാലയളവില്‍ ബെനഡിക്ട് പതിനാറാമൻ പാപ്പ സ്വന്തമാണ് ആത്മീയ വിചിന്തനം തയാറാക്കിയിരിന്നത്. ഏറെ പ്രസിദ്ധമായ കൊളോസിയത്തിലെ കുരിശിന്റെ വഴി, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ കാലമായപ്പോഴേക്കും ലോകമെമ്പാടും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്ന ഒരു പരിപാടിയായി മാറിക്കഴിഞ്ഞിരുന്നു. റോമന്‍ സാമ്രാജ്യ കാലത്ത് ക്രൈസ്തവരെ അതിക്രൂരമായി കൊലപ്പെടുത്തിയിരിന്ന ഇടം കൂടിയായിരിന്നു കൊളോസിയം. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും പങ്കുചേരുന്നത്. തത്സമയം ടെലിവിഷനിലൂടെയും യൂട്യൂബിലൂടെയും പങ്കുചേരുന്നത് ലക്ഷങ്ങളാണെന്നതും ശ്രദ്ധേയം.
Image: /content_image/News/News-2024-03-27-10:45:06.jpg
Keywords: പാപ്പ

22939
Category: 7
Sub Category:
Heading: ക്രിസ്തുവിന് പകരം നിൽക്കുന്നവർ | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയഞ്ചാം ദിവസം
Content: "നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍" (1 പത്രോസ് 1:6). #{blue->none->b-> 'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയഞ്ചാം ദിവസം }# വിശുദ്ധവാരത്തിലെ പെസഹായിലേക്ക് നാം പ്രവേശിക്കുമ്പോൾ നാം ഈശോയുടെ ഭൗമിക ജീവിതത്തിന്റെ അവസാന ദിവസങ്ങളെ കുറിച്ച് ധ്യാനിക്കുകയാണ്. യേശുവിന്റെ ദൗത്യം അവിടുത്തെ സ്വർഗ്ഗാരോഹണത്തിനുശേഷവും തുടർന്നുകൊണ്ടു പോകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിനായി അവിടുന്ന് തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ തന്നെ അപ്പസ്തോലന്മാരെ വിളിക്കുകയും അവരെ പഠിപ്പിക്കുയും അവരെ പ്രത്യേകമായി ഒരുക്കുകയും ചെയ്‌തു. അപ്പസ്തോലന്മാരുടെ മരണശേഷവും തന്റെ ദൗത്യം തുടർന്നുകൊണ്ടു പോകുന്നതിനായി അവിടുന്ന് സഭയെ സ്ഥാപിച്ചു. ക്രിസ്‌തു തന്റെ അപ്പസ്തോലന്മാരെ ഭരമേൽപിച്ച ദൗത്യം യുഗാന്ത്യത്തോളം സഭയിൽ നിർവ്വഹിക്കപ്പെടുന്നത് തിരുപ്പട്ട കൂദാശയിലൂടെയാണ്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, "തന്റെ ശരീരത്തിന്റെ ശിരസും തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പു ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനുമെന്ന നിലയില്‍ ക്രിസ്തു തന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയില്‍ സന്നിഹിതനാകുന്നത്. യേശു ക്രിസ്തുവെന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകന്‍ യഥാര്‍ത്ഥത്തില്‍ സഭയില്‍ സംവഹിക്കുന്നത്". "ഈ ശുശ്രൂഷകന്‍ താന്‍ സ്വീകരിക്കുന്ന പൌരോഹിത്യ പ്രതിഷ്ഠ മൂലം മഹാപുരോഹിതനെപോലെ തീരുന്നു. ക്രിസ്തുവിന്റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടും കൂടി പ്രവര്‍ത്തിക്കാനുള്ള അധികാരം അദ്ദേഹത്തിന് കരഗതമായിരിക്കുന്നു. ക്രിസ്തുവാണ് പൌരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടം. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരിന്നു. പുതിയ നിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന് പകരം നിന്നു പ്രവര്‍ത്തിക്കുന്നു" (CCC 1548). പ്രിയപ്പെട്ട സഹോദരങ്ങളെ ഈ വിശുദ്ധവാരത്തിൽ നമ്മുക്ക് എല്ലാ മെത്രാന്മാർക്കുവേണ്ടിയും വൈദികർക്കുവേണ്ടിയും ഡീക്കന്മാർക്കുവേണ്ടിയും പ്രാർത്ഥിക്കാം. തിരുപ്പട്ട കൂദാശയിലൂടെ അവർക്ക് ലഭ്യമാകുന്ന ക്രിസ്‌തുവിന്റെ "വിശുദ്ധശക്തി" കാത്തുസൂക്ഷിക്കുവാനും സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ അടയാളങ്ങളായി ജീവിക്കുവാനും അവർക്കു സാധിക്കുന്നതിനും വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.
Image: /content_image/News/News-2024-03-27-11:13:00.jpg
Keywords: ചിന്തകൾ

22940
Category: 18
Sub Category:
Heading: പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണം: പ്രതിഷേധം വകവെയ്ക്കാതെ തലശ്ശേരി തഹസിൽദാർ
Content: മാഹി: പെസഹ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിൽ വില്ലേജ് ഓഫീസ് തുറക്കണമെന്ന വിചിത്ര ഉത്തരവുമായി തലശ്ശേരി തഹസിൽദാർ. നികുതി പിരിക്കാനാണ് അവധി ദിനങ്ങൾ പ്രവർത്തി ദിനമാക്കിയതെന്നാണ് തഹസിൽദാർ നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ക്രൈസ്തവര്‍ ഏറെ പരിപാവനമായി ആചരിക്കുന്ന വിശുദ്ധവാരത്തിലെ അവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരിന്നു. പ്രതിഷേധത്തിന് പിന്നാലെ മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് നല്‍കിയ നിര്‍ദേശം പിന്‍വലിച്ചിരിന്നു. വ്യാജ പ്രചാരണം എന്നായിരിന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം. ഇതിനിടെയാണ് സമാനമായ ഉത്തരവുമായി തലശ്ശേരി തഹസിൽദാരുടെ നിര്‍ദേശം.
Image: /content_image/India/India-2024-03-27-11:57:56.jpg
Keywords: അവധി

22941
Category: 1
Sub Category:
Heading: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി
Content: കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. തെരുവുകളിൽ സുവിശേഷം പങ്കുവെച്ചതിനുശേഷം സ്വന്തം ഗ്രാമമായ നക്കിട്ടിക്കുവിലെ വീട്ടിലായിരിക്കുന്ന സമയത്ത് ഇസ്ലാമിക വസ്ത്രങ്ങളും, മുഖംമൂടിയും ധരിച്ച് എത്തിയ ഏഴു പേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി മകനെ പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്ന് മസോളോയുടെ അമ്മയായ നോറ നാൻണ്ടേജി വെളിപ്പെടുത്തി. അല്ലാഹുവിന് നിങ്ങളുടെ മകൻ അനിഷ്ടം ഉണ്ടാക്കിയിരിക്കുകയാണെന്നും, തങ്ങൾ എത്തിയിരിക്കുന്നത് അവനെ ശിക്ഷിക്കാൻ ആണെന്നും അമ്മയോട് അവർ ഇതിനിടയിൽ പറഞ്ഞിരിന്നു. പിറ്റേദിവസം അധികൃതരുമായി നടത്തിയ അന്വേഷണത്തിൽ ഒരു കുറ്റിക്കാട്ടിൽ നിന്നും മസോളോയുടെ ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്ന. മുസ്ലിം സഹോദരി സഹോദരന്മാരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നത് ലംഘിക്കപ്പെട്ടുവെന്നും അത് ജീവൻ നഷ്ടമാകാൻ കാരണമായെന്നും സമീപത്തുനിന്ന് കണ്ടെത്തിയ ഒരു കുറിപ്പിൽ അറബി ഭാഷയിൽ എഴുതിയിരുന്നു. മകൻറെ ഫോണിലേക്ക് ഇസ്ലാമിലേക്ക് പരിവർത്തനം നടത്തുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി സന്ദേശങ്ങൾ എത്തിയിരുന്നുവെന്ന് നോറ പറഞ്ഞു. ശ്രദ്ധിക്കണമെന്ന് മകന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും തൻറെ ജീവിതം ദൈവത്തിൻറെ കൈയിലാണെന്നും യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നുമാണ് അവൻ പ്രതികരിച്ചതെന്ന് അമ്മ വെളിപ്പെടുത്തി. ശിരസ്സിലും, കഴുത്തിലും ആഴത്തിൽ മുറിവുകളുള്ള രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉഗാണ്ടയിലെ ജനസംഖ്യയുടെ 12% മാത്രമാണ് മുസ്ലിം മത വിശ്വാസികൾ ഉളളതെങ്കിലും ക്രൈസ്തവർക്കെതിരെ നിരവധി ആക്രമണങ്ങളാണ് പലസ്ഥലങ്ങളിലും അരങ്ങേറുന്നത്.
Image: /content_image/News/News-2024-03-27-12:45:02.jpg
Keywords: ഉഗാണ്ട

22942
Category: 1
Sub Category:
Heading: അന്ത്യഅത്താഴത്തിന്റെ സ്‌മരണയില്‍ ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. രാവിലെ 6.30ന് ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ നടന്ന പെസഹാവ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ക്കു മേജർ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത നമസ്ക്‌കാരം. എട്ടിന് വിശുദ്ധ കുർബാന എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു പൊതു ആരാധനയും വിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടാകും. മൂന്നിന് ആരംഭിക്കുന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനാകും. തുടർന്ന് പെസഹാ കുർബാന എന്നിവ നടക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ വൈകുന്നേരം 5.30ന് തിരുവത്താഴ ദിവ്യബലി, കാൽകഴുകൾ ശുശ്രൂഷ എന്നിവ നടക്കും. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായി. രാത്രി എട്ടു മുതൽ 12 വരെ ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന ഇന്നു നടത്തുന്നുണ്ട്. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. നാളെ ദുഃഖവെള്ളി.
Image: /content_image/News/News-2024-03-28-10:56:21.jpg
Keywords: പെസഹാ അപ്പം

22943
Category: 1
Sub Category:
Heading: യേശുവിന്റെ അത്യധികമായ ആഗ്രഹം | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയാറാം ദിവസം
Content: "അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്" (മര്‍ക്കോസ് 14:22). #{blue->none->b-> 'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയാറാം ദിവസം }# പീഡാസഹനത്തിന് മുൻപ്, ഈശോ അവിടുത്തെ അത്യധികമായ ആഗ്രഹം ശിഷ്യന്മാരുമായി പങ്കുവെക്കുന്നത് സുവിശേഷത്തിൽ നാം കാണുന്നു. ഈശോ അവരോട് പറഞ്ഞു: പീഢയാനുഭവിക്കുന്നതിന് മുൻപ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു. ഈ വാക്കുകൾ പറഞ്ഞുകൊണ്ടാണ് അവിടുന്ന് പരിശുദ്ധ കുർബാനയുടെ സ്ഥാപന കർമ്മം ആരംഭിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നടന്ന ഈ രംഗം ഈശോയ്ക്ക് നമ്മോടുള്ള ആഴമായ സ്നേഹവും അവിടുത്തേക്ക് നമ്മോടോപ്പമായിരിക്കുവാനുള്ള അത്യധികമായ ആഗ്രഹവും വെളിപ്പെടുത്തുന്നതായിരുന്നു. "കർത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ സ്നേഹിച്ചു: അവസാനംവരെ സ്നേഹിച്ചു. ഈ ലോകം വിട്ടു തന്റെ പിതാവിന്റെ പക്കലേക്കു പോകാനുള്ള സമയമായെന്ന് അറിഞ്ഞുകൊണ്ട്, ഭക്ഷണസമയത്ത് അവിടുന്ന് അവരുടെ പാദങ്ങൾ കഴുകുകയും സ്നേഹത്തിന്റെ കൽപന അവർക്കു നൽകുകയും ചെയ്തു. അവർക്ക് ഈ സ്നേഹത്തിന്റെ അച്ചാരം നൽകുന്നതിനും, തന്റെ സ്വന്തമായിട്ടുള്ളവരിൽനിന്ന് ഒരിക്കലും വേർപിരിയാതിരിക്കുന്നതിനും അവരെ തന്റെ പെസഹായിൽ പങ്കുകാരാക്കുന്നതിനും വേണ്ടി, തൻ്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്‌മാരകമായി അവിടുന്ന് കുർബാന സ്‌ഥാപിച്ചു. തന്റെ പുനരാഗമനംവരെ അത് ആഘോഷിക്കുവാൻ തന്റെ അപ്പസ്തോലൻമാരോടു കൽപിക്കുകയും അതിലൂടെ അവിടുന്ന് അവരെ പുതിയനിയമത്തിലെ പുരോഹിതന്മാരാക്കുകയും ചെയ്‌തു". (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1337). അങ്ങനെ യേശുവിന് എന്നേക്കും നമ്മോടോപ്പമായിരിക്കുവാൻ അവിടുന്ന് വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിക്കുകയും ചെയ്‌തു. നമ്മുടെ ദേവാലയങ്ങളിൽ അർപ്പിക്കപ്പെടുന്ന ഓരോ വിശുദ്ധ കുർബാനയും ക്രിസ്‌തുവിന്റെ പെസഹായുടെ അനുസ്‌മരണമാണ്. "വിശുദ്ധ കുര്‍ബാന ഒരു ബലിയാണ്. കാരണം അത് കുരിശിലെ ബലിയെ സന്നിഹിതമാക്കുന്നു" (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1366) പ്രിയപ്പെട്ട സഹോദരങ്ങളെ, ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും നമ്മോട് ഒന്നായിത്തീരണമെന്ന് ഈശോ അതിയായി ആഗ്രഹിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് കുരിശാകുന്ന അൾത്താരയിൽ രക്തം ചിന്തി തന്നെത്തന്നെ അർപ്പിച്ച ക്രിസ്‌തു നമ്മുടെ ദേവാലയത്തിലെ അൾത്താരയിൽ സന്നിഹിതനാകുന്ന വിശുദ്ധ കുര്‍ബാനയോടുള്ള നമ്മുടെ മനോഭാവം എന്താണ്? നമ്മുക്ക് വിചിന്തനം ചെയ്യാം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നാം മടി കാണിക്കുമ്പോഴും, വിശുദ്ധ കുബാനയിൽ നാം അലസമായി പങ്കെടുക്കുമ്പോഴും ഈശോ നമ്മോടും പറയുന്നുണ്ട്: "നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു" ജീവദായകമായ ആ സ്വരം കേൾക്കാൻ നമ്മുടെ ഹൃദയങ്ങളെ നമ്മുക്ക് തുറക്കാം.
Image: /content_image/News/News-2024-03-28-11:20:15.jpg