Contents

Displaying 22481-22490 of 24979 results.
Content: 22904
Category: 18
Sub Category:
Heading: നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ആഗോള ക്രൈസ്‌തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃക: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: കാഞ്ഞിരപ്പള്ളി: വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിൻ്റെ നിദർശനമായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് ആഗോള ക്രൈസ്‌തവ സമൂഹത്തിന് കൂട്ടായ്മയുടെ മാതൃകയായി നിലകൊള്ളുന്നുവെന്ന് ട്രസ്റ്റ് വൈസ് ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെൻ്ററിൽ നടന്ന ക്രൈസ്‌തവ സഭകളുടെ കൂട്ടായ്‌മയായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് രൂപീകരണത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയിൽ മാർ ജോസഫ് പവ്വത്തിൽ വഹിച്ച പങ്ക് സമ്മേളനം അനുസ്‌മരിച്ചു. ട്രസ്റ്റ് സെക്രട്ടറി റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബിഷപ്പ് മാർ ജോസ് പുളിക്കൽ, ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ്പ് ജോഷ്വാ മാർ നിക്കോദിമോസ്, ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം എന്നിവർ പ്രസംഗിച്ചു. ട്രഷറർ ഏബ്രാഹം ഇട്ടിച്ചെറിയ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനാധിപത്യ, മതേതര മൂല്യങ്ങൾ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വർഗീയ, വിഭാഗീയ ചിന്തകൾക്കതീതമായി സമൂഹം കൂടുതൽ സ്നേഹത്തോടും ഐക്യത്തോടും പരസ്‌പര സഹകരണത്തോടും സാഹോദര്യത്തോടും പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും, രാജ്യ ത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന വിരുദ്ധശക്തികൾക്കെതിരേ ജാഗരൂകരാകണമെന്നും യോഗം വിലയിരുത്തി.
Image: /content_image/News/News-2024-03-21-09:58:12.jpg
Keywords: എക്യു
Content: 22905
Category: 18
Sub Category:
Heading: ദിവ്യകാരുണ്യ കോൺഗ്രസിന്റെ ലോഗോ പ്രകാശനം ചെയ്തു
Content: ഇരിങ്ങാലക്കുട: കേരള സഭ നവീകരണത്തിന്റെ ഭാഗമായി മേയ് 19നു രൂപതയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ലോഗോ പ്രകാശനം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ലോഗോ ഏറ്റുവാങ്ങി. ദിവ്യകാരുണ്യ കോൺഗ്രസിന് 60 ദിവസങ്ങൾ ശേഷിക്കേ, തൃശൂർ മേരിമാത മേജർ സെമിനാരിയിലായിരുന്നു ലോഗോ പ്രകാശനം. ക്രൈസ്തവ ജീവിതത്തിന്റെ്റെ ഉറവിടവും ഉച്ചിയുമായ ദിവ്യകാരുണ്യത്തിൻ്റെ മാഹാത്മ്യം വ്യക്തമാക്കുന്ന തരത്തിലാണ് ലോഗോ രൂപകല്‌പന ചെയ്‌തിരിക്കുന്നത്. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മൂവാറ്റുപുഴ രൂപത ബിഷപ്പ് മാർ യൂഹാനോൻ തെയഡോഷ്യസ്, കെസിബിസി ജനറൽ സെക്രട്ടറി ഡോ. അലക്സസ് വടക്കുംതല, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, വികാരി ജനറാള്‍ മോൺ. ജോസ് മഞ്ഞളി, രൂപതയിലെ വൈദികരും വിവിധ മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ദിവ്യകാരുണ്യ കോൺഗ്രസിനു വേദിയൊരുങ്ങുന്നത്.
Image: /content_image/India/India-2024-03-21-10:09:36.jpg
Keywords: ദിവ്യകാരുണ്യ കോൺ
Content: 22906
Category: 1
Sub Category:
Heading: വന്നു കാണുക | നോമ്പുകാല ചിന്തകൾ | മുപ്പത്തിയൊന്‍പതാം ദിവസം
Content: "നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ, ഗുരു എന്നാണ് ഇതിനര്‍ഥം - അങ്ങ് എവിടെയാണു വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടുകൂടെ താമസിക്കുകയും ചെയ്തു" (യോഹ 1:38-39). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയൊന്‍പതാം ദിവസം ‍}# ദൈവം തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ എക്കാലവും ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. എല്ലാ മതങ്ങളും ഒരു വിധത്തിലല്ലങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തെ അന്വേഷിച്ചുകൊണ്ടാണിരിക്കുന്നത്. എന്നാൽ സ്രഷ്ടാവായ ദൈവം മനുഷ്യനെ തേടിയതാണ് ക്രിസ്‌തു സംഭവം. ദൈവത്തെ അന്വേഷിക്കുന്ന ഏതൊരു മനുഷ്യനെയും കണ്ടുമുട്ടാനായി ക്രിസ്‌തു വന്നുചേരുന്നു എന്നതാണ് ക്രൈസ്‌തവ വിശ്വാസത്തെ മറ്റ് മതങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത്, സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു: നിങ്ങൾ എന്തന്വേഷിക്കുന്നു? അതിന് മറുപടിയായി അവർ യേശുവിനോട് ചോദിച്ചു: റബ്ബീ, അങ്ങ് എവിടെയാണു വസിക്കുന്നത്? യേശു അവരോട് പറഞ്ഞു: വന്നു കാണുക. അവർ ചെന്ന് അവൻ വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്‌തു (യോഹ 1:37-39). ദൈവത്തെ അന്വേഷിക്കുന്ന ഓരോ മനുഷ്യനെയും യേശു തേടിയെത്തുന്നു. അതിനാൽ തന്നെ ക്രിസ്‌തുവിൽ ദൈവം എല്ലാക്കാലത്തും എല്ലാ സ്ഥലങ്ങളിലും നമ്മുടെയിടയിൽ സമീപസ്ഥനാണ്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു; അനന്തഗുണ സമ്പന്നനും, തന്നിൽത്തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മമാത്രം ലക്ഷ്യമാക്കി സ്വതന്ത്രമനസോടെ തന്റെ സൗഭാഗ്യത്തിൽ ഭാഗഭാക്കാക്കുവാൻ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താൽ, എല്ലാ സ്‌ഥലങ്ങളിലും കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്‌ഥനായി വർത്തിക്കുന്നു. സർവശക്തിയുപയോഗിച്ചു ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരെയും സഭയാകുന്ന തന്റെ കുടുംബത്തിൻറെ ഐക്യത്തിലേക്കു, ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്‌ധതി നിറവേറ്റാനായി കാലത്തിൻറെ തികവിൽ ദൈവം സ്വപുത്രനെ പുനരുദ്ധാരകനും രക്ഷകനുമായി ലോകത്തിലേക്ക് അയച്ചു. അവന്റെ പുത്രനിലും പുത്ര നിലൂടെയും പരിശുദ്ധാത്‌മാവിൽ, ദൈവത്തിന്റെ ദത്തുപുത്രരും അങ്ങനെ അവിടുത്തെ സൗഭാഗ്യ ജീവിതത്തിന്റെ അവകാശികളുമായിത്തീരാൻ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു. (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1). നമ്മുടെ വേദനകളിലും സങ്കടങ്ങളിലും രോഗങ്ങളിലും ഒറ്റപ്പെടലുകളിലും നാം ആശ്വാസം തേടി ദൈവത്തെ അന്വേഷിക്കുമ്പോഴൊക്കെ ഈശോ നമ്മോടു പറയുന്നുണ്ട്, വന്നു കാണുക. അപ്പോഴൊക്കെ നമ്മുക്ക് സ്‌നാപക യോഹന്നാന്റെ ശിഷ്യന്മാരെ പോലെ ഈശോയുടെ അടുത്തേക്കു ചെല്ലുകയും അവിടുത്തോടൊപ്പം വസിക്കുകയും ചെയ്യാം.
Image: /content_image/News/News-2024-03-21-10:47:32.jpg
Keywords: നോമ്പുകാല
Content: 22907
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തെ സ്നേഹിക്കുന്നവർ ഇത് വായിക്കാൻ അല്പം നിമിഷം മാറ്റിവെയ്ക്കുക..!
Content: ഒരുപക്ഷേ മെത്രാന്മാരും വൈദികരും ഡീക്കന്മാരും സമർപ്പിതരും വിശ്വാസികളും ഉൾപ്പെടെ നമ്മളിൽ പലരും ശുദ്ധീകരണ സ്ഥലത്തിൽ കൂടുതൽ കാലം കിടക്കാൻ കാരണമാകുന്ന കുറ്റം.! മെൽഗിബ്‌സൻ സംവിധാനം ചെയ്ത 'ദി പാഷൻ ഓഫ് ക്രൈസ്റ്റ്' എന്ന സിനിമ എല്ലാവർക്കും സുപരിചിതമാണല്ലോ. നമ്മുടെ കർത്താവ് ഈശോ മിശിഹായുടെ അതിദാരുണമായ പീഡസഹനം, മരണം, ഉത്ഥാനം എന്നിവ അതിമനോഹരമായി ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതു മാത്രമല്ല ചില അടിസ്ഥാന മതബോധനവും ഈ സിനിമ നമ്മെ പഠിപ്പിക്കുന്നു. ഈ സിനിമയിൽ മനോഹരവും വികാരനിർഭരവുമായ ഒരു രംഗമുണ്ട്. പരിശുദ്ധ കന്യകാമറിയവും വിശുദ്ധ മറിയം മഗ്‌ലൈനായും, ഈശോയെ അതിക്രൂരമായി ചമ്മട്ടികൾ കൊണ്ട് അടിച്ച പീലാത്തോസിന്റെ കൽത്തളത്തിൽ തളംകെട്ടിക്കിടക്കുന്ന തിരുരക്തം ഒരു വെളുത്ത തൂവാല കൊണ്ട് തുടച്ചെടുക്കുന്നു. ഈ രംഗം ഒരു മതബോധനമെന്ന നിലയിൽ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ രംഗം കാണുമ്പോൾ തന്റെ പുത്രന്റെ പീഠയിൽ ഏറെ വേദനിക്കുന്ന ഒരു അമ്മയുടെയും ഒരു നല്ല സുഹൃത്തിൻ്റെയും സാധാരണ പ്രവൃത്തിയാണെന്ന് ആദ്യ കാഴ്ചയിൽ നമുക്ക് തോന്നിയേക്കാം. എന്നാൽ ആ രംഗത്തിനുള്ളിൽ നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ തിരുശരീരവും തിരുരക്തവും എത്ര വിലപ്പെട്ടതാണ് എന്ന് നമ്മെ പഠിപ്പിക്കുന്നു. ഇക്കാലത്ത്, നമ്മിൽ പലരും മാരകമായ പാപത്തിൻ്റെ അവസ്ഥയിലാണ് പരിശുദ്ധ കുർബാന സ്വീകരിക്കുന്നത്. ഈശോയുടെ ശരീരമാണ് സ്വീകരിക്കുന്നത് എന്ന യഥാർത്ഥ ബോധ്യം നമുക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. എത്ര ലാഘവത്തോടെ കൂടിയാണ് പരിശുദ്ധ കുർബാനയെ നാം കൈകാര്യം ചെയ്യുന്നത്. അനുദിനം നടക്കുന്ന ഒരു സാധാരണ പ്രവർത്തി മാത്രമായി ദിവ്യകാരുണ്യ സ്വീകരണം മാറിയിരിക്കുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുന്ന നമ്മിൽ നിന്ന് ഈശോയുടെ തിരുശരീരത്തിനും തിരുരക്തത്തിനും എതിരെ അറിയാതെ പോലും ഒരു അനാദരവ് സംഭവിക്കരുതെന്ന് ഈ രംഗം നമ്മെ അനുസ്മരിപ്പിക്കുന്നു. പരമ്പരാഗതമായി പരിശുദ്ധ കുർബാന വിതരണം ചെയ്യാൻ അനുവദിക്കപ്പെട്ടവർ ദിവ്യകാരുണ്യം നൽകുമ്പോൾ തങ്ങളുടെ കൈകളാൽ ഈശോയുടെ തിരുശരീരത്തിന്റെ ഒരു തരി പോലും നഷ്ടപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ദിവ്യകാരുണ്യ സ്വീകരണ സമയത്ത് പരിശുദ്ധ കുർബാനയിൽ നിന്ന് അടർന്നു വീഴുന്ന ഒരു തരിയിൽ പോലും ഈശോ പൂർണമായും കുടികൊള്ളുന്നു എന്ന ബോധ്യമാണ് ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇതുതന്നെയാണ് ഇതുവരെ മാറ്റിയിട്ടില്ലാത്ത സഭയുടെ പരമ്പരാഗത പ്രബോധനവും. ഈശോയുടെ തിരുശരീരത്തിന്റെ ഒരു തരി പോലും നിലത്തുവീണു പോകാതിരിക്കാൻ പ്രത്യേക തിരുപാത്രങ്ങൾ തന്നെ പരമ്പരാഗതമായി നാം ഉപയോഗിച്ചു പോന്നിരുന്നു. ഈ തിരുപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ദൈവാലയ ശുശ്രൂഷകർക്ക് പ്രത്യേക പരിശീലനം നൽകുന്ന പാരമ്പര്യവും നമുക്കുണ്ടായിരുന്നു. അങ്ങനെ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് നിലത്ത് വീണുപോയേക്കാവുന്ന പരിശുദ്ധ കുർബാനയിലെ ചെറു തരികൾ പോലും സംരക്ഷിക്കപ്പെട്ടിരുന്നു. ദിവ്യകാരുണ്യ വിതരണ സമയത്ത് അറിയാതെ നിലത്തുവീണു പോകുന്ന ദിവ്യകാരുണ്യം അതിപൂജ്യമായി അടക്കം ചെയ്യുകയും, പരിശുദ്ധ കുർബാന വീണ തറയിലെ ആ ഭാഗത്തെ പരിശുദ്ധ കുർബാനയുടെ ചെറുതരികൾ വളരെ സൂക്ഷ്മതയോടെ തുടച്ചെടുക്കുകയും, ആ ഭാഗം മറ്റാരും ചവിട്ടാതിരിക്കാൻ തിരുശീല കൊണ്ട് മൂടിയിടുകയും ചെയ്യുന്ന വിശുദ്ധ പാരമ്പര്യവും നമുക്കുണ്ടായിരുന്നു. ഇതെല്ലാം പരിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവ സാന്നിധ്യത്തെ കൂടുതൽ ശ്രദ്ധാപൂർവ്വം തിരിച്ചറിയാൻ നമ്മെ സഹായിച്ചിരുന്നു. എന്നാൽ ഈ കാലഘട്ടങ്ങളിൽ ഈ പാരമ്പര്യങ്ങൾ എവിടെയൊക്കെയോ കൈമോശം വന്നുകൊണ്ടിരിക്കുന്നു എന്നത് വേദനാജനകമായ യാഥാർത്ഥ്യമാണ്. പരിശുദ്ധ കുർബാനയിൽ കുടികൊള്ളുന്ന ഈശോയുടെ സജീവ സാന്നിധ്യത്തെ കുറിച്ചുള്ള യഥാർത്ഥ അവബോധം നഷ്ടപ്പെട്ടു തുടങ്ങിയത് കൊണ്ടാണോ, ഇത്ര ലാഘവത്തോടെ ദിവ്യ കാരുണ്യത്തെ കൈകാര്യം ചെയ്യുന്നത് എന്ന് സംശയിച്ചു പോകുന്നു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഒരു പുരോഹിതനായിരുന്നില്ല. അദ്ദേഹം മരിക്കുന്നത് വരെ നിത്യ ഡീക്കനായി തുടർന്നു. മാർപാപ്പയുടെ നിർദ്ദേശപ്രകാരം കർദിനാൾമാരുടെ തലവൻ തന്നെ അദ്ദേഹത്തോട് പൗരോഹിത്യം സ്വീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ എളിമയോടെ അത് നിരസിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: "തിരുപ്പട്ടം സ്വീകരിച്ചാൽ അനുദിനം പരിശുദ്ധ ബലിയർപ്പണത്തിൽ ഈശോയുടെ തിരു ശരീരരക്തങ്ങളെ കൈകാര്യം ചെയ്യേണ്ടതായി വരും. ഈശോയുടെ തിരുശരീരരക്തങ്ങളെ കൈകൊണ്ട് സ്പർശിക്കാൻ ഈ അയോഗ്യ പാപിയുടെ കരങ്ങൾക്ക് യോഗ്യതയില്ല. അതിനാൽ ഞാൻ തിരുപ്പട്ടം സ്വീകരിക്കുന്നില്ല." ഈശോ മിശിഹായിൽ പ്രിയ സഹോദരങ്ങളെ, ഈശോയുടെ തിരുശരീരത്തെ കൈകൊണ്ട് സ്പർശിക്കാൻ യോഗ്യതയുള്ള ആരെങ്കിലും നമ്മുടെ കൂട്ടത്തിൽ ഉണ്ടോ? എന്നിട്ടും എത്ര ലാഘവത്തോടെയാണ് ദിവ്യകാരുണ്യ ഈശോയെ നാം കൈകളിൽ സ്വീകരിക്കുന്നത്? മുട്ടുകുത്തി നാവ് നീട്ടി എത്ര ഭയഭക്തിയോടെയാണ് നമ്മുടെ പൂർവികർ ദിവ്യകാരുണ്യ ഈശോയെ സ്വീകരിച്ചിരുന്നത്. ഇതെല്ലാം കാണുമ്പോൾ തന്നെ കുഞ്ഞുമക്കളിൽ പോലും ദിവ്യകാരുണ്യ ഈശോയോടുള്ള ഭയഭക്തി വർദ്ധിക്കാൻ അത് ഇടവരുത്തുമായിരുന്നു. മുട്ടുകുത്തി നാവ് നീട്ടി ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഒരു തലമുറ ഇനിയും ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അങ്ങനെയൊരു കാലം ഞാൻ സ്വപ്നം കാണുന്നു. ഒരുപക്ഷേ മെത്രാന്മാരും വൈദികരും ഡീക്കന്മാരും സമർപ്പിതരും വിശ്വാസികളും ഉൾപ്പെടെ നമ്മളിൽ പലരും ശുദ്ധീകരണ സ്ഥലത്തിൽ കൂടുതൽ കാലം കിടക്കാൻ കാരണമാകുന്ന കുറ്റം ദിവ്യകാരുണ്യത്തെ ബഹുമാനമില്ലാതെ ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നതായിരിക്കാം. "എന്റെയും ലോകം മുഴുവനുമുള്ള സകല ക്രിസ്ത്യാനികളുടെയും അശ്രദ്ധയാൽ നിന്ദിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും നിലത്തുവീണ് ചവിട്ടപ്പെടുകയും ചെയ്യുന്ന പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ! ആമേൻ." ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-21-12:00:30.jpg
Keywords: ദിവ്യകാരുണ്യ
Content: 22908
Category: 1
Sub Category:
Heading: രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ച് റോമില്‍ ജാഗരണ പ്രാർത്ഥന
Content: വത്തിക്കാന്‍ സിറ്റി: രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ച് മാര്‍ച്ച് ഇരുപത്തിയാറാം തീയതി റോമില്‍ പ്രത്യേക ജാഗരണ പ്രാർത്ഥന നടത്തും. റോമിലെ ടൈബർ ദ്വീപിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്കയിൽവെച്ചായിരിക്കും പ്രാര്‍ത്ഥന നടക്കുകയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോം വികാരിയാത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ത്ഥന മാര്‍ച്ച് ഇരുപത്തിയാറാം തീയതി വൈകുന്നേരം 6.30നു ആരംഭിക്കും. അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ നേതൃത്വം നൽകും. കത്തോലിക്ക രക്തസാക്ഷികൾക്ക് പുറമെ, ക്രിസ്തു വിശ്വാസത്തിനും സുവിശേഷത്തിനും വേണ്ടി ജീവൻ ബലികഴിച്ച ഓർത്തഡോക്സ്, ആംഗ്ലിക്കൻ, സഭകളിലെയും ഇവാഞ്ചലിക്കൽ സമൂഹത്തിലെ അംഗങ്ങളെയും പ്രാർത്ഥനയിൽ പ്രത്യേകം സ്മരിക്കും. 20, 21 നൂറ്റാണ്ടുകളിലെ രക്തസാക്ഷികളെ പ്രത്യേകം അനുസ്മരിക്കുന്ന ബസിലിക്കയാണ് വിശുദ്ധ ബർത്തലോമിയുടെ നാമത്തിലുള്ള ബസിലിക്ക. നിരവധി തീർത്ഥാടകര്‍ ദിവസവും ഈ ബസിലിക്ക സന്ദർശിച്ചു പ്രാർത്ഥിക്കുവാന്‍ എത്തുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. മിഷ്ണറി രക്തസാക്ഷികളുടെ ദിനമായി മാര്‍ച്ച് മാസം ഇരുപത്തിനാലാം തീയതിയാണ് ആചരിക്കുന്നത്. 1980 മാർച്ച് ഇരുപത്തിനാലാം തീയതി എൽ സാൽവദോറിലെ മെത്രാനായിരുന്ന വിശുദ്ധ ഓസ്കാര്‍ റൊമെറോ, 1980 മാർച്ച് ഇരുപത്തിനാലാം തീയതിയാണ് ദിവ്യബലിയർപ്പണത്തിനിടെ അക്രമികളാൽ കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് അന്നേദിവസം രക്തസാക്ഷികളായ മിഷ്ണറിമാരെ ഓർക്കുവാനും, അവർക്കായി പ്രാർത്ഥിക്കുവാനും സഭ തീരുമാനിച്ചത്.
Image: /content_image/News/News-2024-03-21-13:00:28.jpg
Keywords: മിഷ്ണറി
Content: 22909
Category: 1
Sub Category:
Heading: യുക്രൈനെയും വിശുദ്ധ നാടിനെയും വിശുദ്ധ യൗസേപ്പിതാവിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിൻ്റെ ഭീകരത അനുഭവിക്കുന്ന യുക്രൈന്‍, ഇസ്രായേൽ, പലസ്തീൻ രാജ്യങ്ങളെ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിന് ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മാർച്ച് 19 ചൊവ്വാഴ്‌ച വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനത്തിലാണ് പാപ്പ സമര്‍പ്പണം നടത്തിയത്. യുദ്ധമെന്നും ഒരു തോൽവിയാണെന്നത് നാം ഒരിക്കലും മറക്കരുതെന്നും യുദ്ധത്തിൽ ഒരിക്കലും മുന്നോട്ടുപോകാനാകില്ലെന്നും യുദ്ധവിരാമത്തിനായി കൂടിയാലോചനകളും ചർച്ചകളും നടത്തുന്നതിനായി പരിശ്രമിക്കണമെന്നും പ്രാർത്ഥിക്കണമെന്നും പാപ്പ പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവ് സാർവത്രിക സഭയുടെ രക്ഷാധികാരിയാണ്. അതിനാൽ പിതാവിന്റെ മധ്യസ്ഥതയിൽ സഭയെയും ലോകം മുഴുവനെയും ഭരമേല്പിച്ചിട്ടുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിൻ്റെ ഭീകരതയാൽ വളരെയധികം കഷ്ടപ്പെടുന്ന യുക്രൈനിലെയും പുണ്യഭൂമിയായ പാലസ്തീനിലെയും ഇസ്രായേലിലെയും ജനങ്ങളെ വിശുദ്ധ യൗസേപ്പിതാവിന് ഏൽപ്പിക്കുന്നു. യുദ്ധം "എല്ലായ്‌പ്പോഴും ഒരു പരാജയമാണ്. അത് ഒരിക്കലും മറക്കരുത്. നമുക്ക് യുദ്ധത്തിൽ തുടരാനാവില്ല. യുദ്ധം അവസാനിപ്പിക്കാനും ചർച്ചകൾ നടത്താനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തണം. അതിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നിന്ന് തൻ്റെ വാക്കുകൾ ശ്രവിച്ച വിശ്വാസികളോട് പരിശുദ്ധ പിതാവ് പറഞ്ഞു. തന്റെ സന്ദേശത്തില്‍ മാര്‍ച്ച് 24നു പോളണ്ടില്‍ ജീവന്റെ മഹത്വം ആഘോഷിക്കുവാനിരിക്കുന്ന പരിപാടികള്‍ക്ക് പാപ്പ ആശംസ കൈമാറി. ഓരോ ജീവന്റെയും മഹത്വം വളരെ വലുതാണെന്ന കാര്യം പാപ്പ ആവര്‍ത്തിച്ചു. ജീവന്‍ ആർക്കും സ്വന്തമല്ല. യൂറോപ്പിനെക്കുറിച്ച് പറയുമ്പോള്‍ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്രകടിപ്പിച്ച എൻ്റെ സ്വപ്നം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഗർഭത്തിൽ ജീവന്‍ ഉരുവാകുന്ന നിമിഷം മുതൽ സ്വാഭാവിക അന്ത്യം വരെ എല്ലായ്‌പ്പോഴും ജീവനെ സംരക്ഷിക്കുന്ന ഒരു ദേശമായി പോളണ്ട് മാറുന്നതിനുവേണ്ടിയാണ് തന്റെ ആഗ്രഹമെന്നും പാപ്പ പറഞ്ഞു. ആരും ജീവന്റെ ഉടമകളല്ല, സ്വന്തമോ മറ്റുള്ളവരുടേതോ അല്ലെന്ന് മറക്കരുതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-03-21-13:31:13.jpg
Keywords: യൗസേ
Content: 22910
Category: 1
Sub Category:
Heading: സ്പെയിനിലെ തെരുവ് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ പേരില്‍ നാമകരണം ചെയ്യുവാന്‍ സിറ്റി കൗൺസിലിന്റെ തീരുമാനം
Content: സെവില്ലെ: സ്പെയിനിലെ സെവില്ലെ നഗരത്തിലെ മെട്രോപൊളിറ്റൻ സെമിനാരി സ്ഥിതി ചെയ്യുന്ന തെരുവിന് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് നല്‍കുവാന്‍ സിറ്റി കൗൺസിലിന്റെ തീരുമാനം. സെവില്ലെ അതിരൂപതയുടെ മുന്‍ അധ്യക്ഷനായി ഒരു പതിറ്റാണ്ടിലേറെ സേവനം ചെയ്ത ബിഷപ്പ് ജുവാൻ ജോസ് അസെൻജോയുടെ ആദരണാര്‍ത്ഥമാണ് ആര്‍ച്ച് ബിഷപ്പിന്റെ പേര് തെരുവിന് നല്കുവാന്‍ തീരുമാനമായിരിക്കുന്നത്. ബിഷപ്പ് ജുവാൻ ജോസിന്റെ പിൻഗാമിയും നിലവിലെ സെവില്ലെ രൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് മോൺ. ജോസ് ഏഞ്ചൽ സൈസ് മെനെസെസും വിവിധ സിവിൽ അധികാരികളും തർഫിയ സ്ട്രീറ്റ് എന്ന പഴയ പേര് മാറ്റി പുതിയ ഫലകങ്ങൾ സ്ഥാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. പൈതൃകം, സംസ്കാരം, സാമൂഹിക പ്രവർത്തനങ്ങൾ, വിശ്വാസം എന്നിവയ്ക്കു വേണ്ടി ധീരമായി നിലക്കൊണ്ട വ്യക്തിയാണ് ബിഷപ്പ് ജുവാൻ ജോസ്. ആർച്ച് ബിഷപ്പിന് ആദരവ് അർപ്പിക്കാനുള്ള നിർദ്ദേശം നഗരത്തിൻ്റെ മേയർ ജോസ് ലൂയിസ് സാൻസാണ് ആദ്യമായി മുന്നോട്ടുവെയ്ക്കുന്നത്. 2009 ജനുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് അദ്ദേഹത്തെ സെവില്ലെ ആർച്ച് ബിഷപ്പായി നിയമിച്ചത്. പത്തുമാസത്തിനുശേഷം അദ്ദേഹം സെവില്ലെ അതിരൂപതയുടെ അധികാരം ഏറ്റെടുത്തു. അതിരൂപതയില്‍ 11 വര്‍ഷമാണ് അദ്ദേഹം നിസ്വാര്‍ത്ഥ സേവനം ചെയ്തത്. 2021 ഏപ്രിലിൽ, പ്രായ പരിധി 75 തികഞ്ഞതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിൻ്റെ രാജി കത്തിന് അംഗീകാരം നല്‍കുകയായിരിന്നു.
Image: /content_image/News/News-2024-03-21-14:08:30.jpg
Keywords: സ്പെയി, സ്പാനി
Content: 22911
Category: 1
Sub Category:
Heading: "എന്റെ ജീവിത രഹസ്യം പ്രാർത്ഥന": ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ
Content: സാവോപോളോ: ജീവിതത്തിന്റെ രഹസ്യം പ്രാർത്ഥനയാണെന്നു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീയായ സിസ്റ്റർ ഇനാ കാനബാരോ ലൂക്കാസ്. തെരേസിയന്‍ സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ ഇനാ കാനബാരോ ബ്രസീലിലെയും ലാറ്റിനമേരിക്കയിലെയും ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. എന്റെ രഹസ്യം, എന്റെ മഹത്തായ രഹസ്യം, പ്രാർത്ഥിക്കുക എന്നതാണെന്നും ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ഇനാ പറഞ്ഞു. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ പോർച്ചുഗീസ് ഭാഷാ വാർത്ത പങ്കാളിയായ എസിഐ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ തന്റെ ആത്മീയ ജീവിത രഹസ്യം വെളിപ്പെടുത്തിയത്. 1908 മെയ് 27-ന് പടിഞ്ഞാറൻ-മധ്യ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആള്‍. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി. തന്റെ ജീവിതകാലത്തിലെ സിംഹഭാഗവും അധ്യാപികയായിരുന്നു സിസ്റ്റർ ഇനാ. റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായി. ഇന ജനിച്ച വർഷം പത്താം പീയൂസ് ആയിരുന്നു അന്നത്തെ മാര്‍പാപ്പ. സന്യാസ ജീവിതം, വിശ്വാസം, സൽസ്വഭാവം, ദയയും നർമ്മബോധവുമുള്ള വ്യക്തിയാണ് സിസ്റ്റർ ഇനായെന്ന് സിസ്റ്ററിന്റെ കുടുംബാംഗം പറയുന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസിലാണ് സിസ്റ്റര്‍ നിലവില്‍ വിശ്രമ ജീവിതം നയിക്കുന്നത്.
Image: /content_image/News/News-2024-03-21-16:26:49.jpg
Keywords: പ്രായ
Content: 22912
Category: 1
Sub Category:
Heading: ഭാരത സഭ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു
Content: ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഇന്ന് മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ഭാരത കത്തോലിക്കാ സഭ ആചരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 36-ാമത് ദ്വൈവാർഷിക അസംബ്ലിയുടെ സമാപനത്തില്‍ ആഹ്വാനം നല്‍കിയിരിന്നു. മതധ്രുവീകരണം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക സൗഹാർദത്തെ തകർക്കുകയും ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്ന് സി‌ബി‌സി‌ഐ പ്രസ്താവിച്ചിരിന്നു. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് ഇന്നത്തെ പ്രാര്‍ത്ഥനാദിനം. ഭാരതസഭയുടെ 14 റീജണുകൾ, 174 രൂപതകൾ, ദേവാലയങ്ങൾ, ധ്യാനകേന്ദ്രങ്ങൾ, കരിസ്മ‌ാറ്റിക് പ്രസ്ഥാനങ്ങൾ, സന്യസ്‌ത സഭകൾ, അല്‌മായ സംഘടന കൾ, ഭക്തസംഘടനകൾ, സഭാ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്രൈസ്ത‌വ സമൂഹങ്ങളും രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരും. ദേവാലയങ്ങളില്‍ ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണ കൊന്ത, കുരിശിന്റെ വഴി എന്നിവ ഒരുക്കുന്നുണ്ട്. സിബിസിഐയുടെ ആഹ്വാനപ്രകാരം ഇന്നു നടക്കുന്ന രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരുവാൻ ക്രൈസ്‌തവ വിശ്വാസിസമൂഹത്തോട് സിബിസിഐ ലെയ്‌റ്റി കൗൺസിൽ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യനും അഭ്യർത്ഥിച്ചു. രാജ്യത്തു സമാധാനവും ഐക്യവും കാത്തുസൂക്ഷിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണിൽ നിലനിർത്തപ്പെടണം. പരസ്‌പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേ ശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കാനുമാണ് ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/News/News-2024-03-22-08:58:02.jpg
Keywords: ഭാരത, ഉപവാസ
Content: 22913
Category: 18
Sub Category:
Heading: ഓശാന ഞായറാഴ്ച മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നടവയലില്‍ സ്വീകരണം നല്‍കും
Content: നടവയൽ: മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഞായറാഴ്ച സ്വീകരണം നല്‍കും. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാർ റാഫേൽ തട്ടില്‍ കാര്‍മ്മികത്വം വഹിക്കും. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായുള്ള ഓശാന ഞായറാഴ്‌ച ശുശ്രൂഷയ്ക്കാണ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മ്മികത്വം വഹിക്കുകയെന്നത് ശ്രദ്ധേയമാണ്. രാവിലെ ഏഴിന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ നടവയൽ ടൗണിൽ സ്വീകരിക്കുന്ന മേജർ ആർച്ച് ബിഷപ്പിനെ റാലിയുടെ അകമ്പടി യോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും. തുടർന്ന് ദേവാലയത്തിൽ നടക്കുന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന പ്രദിക്ഷണത്തിലും അദ്ദേഹം സംബന്ധിക്കും. തുടർന്ന് ഇടവകയുടെ കീഴിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.ആദ്യമായി നടവയലിൽ എത്തുന്ന പിതാവിനെ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയായതായും 10,000 പേർക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയതായും ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം, ജോഷി മുണ്ടയ്ക്കൽ, ബിനു മാങ്കൂട്ടത്തിൽ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2024-03-22-09:58:28.jpg
Keywords: തട്ടി