Contents

Displaying 22521-22530 of 24979 results.
Content: 22944
Category: 1
Sub Category:
Heading: പെസഹാ അപ്പം മുറിക്കുന്നതിനു മുന്‍പുള്ള പ്രാർത്ഥന
Content: കുടുംബാംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനാമുറിയില്‍ സമ്മേളിക്കുന്നു. തിരുഹൃദയരൂപത്തിന്‍ മുന്‍പില്‍ മെഴുകുതിരി കത്തിച്ചിരിക്കുന്നു. കുരിശപ്പം, പെസഹാ പാല്‍, അപ്പം മുറിക്കുന്നതിനുള്ള കത്തി മുതലായവ തയ്യാറാക്കിയിരിക്കുന്നു. ബൈബിള്‍ സമുന്നതമായ പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. കുടുംബനാഥന്‍ പ്രാര്‍ത്ഥന ആരംഭിക്കുന്നു. #{red->n->n->കുടുംബനാഥന്‍:}# പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍.
#{blue->n->n->സമൂ:}# ആമ്മേന്‍.
#{red->n->n->കുടുംബനാഥന്‍:}# അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി.
#{blue->n->n->സമൂ:}# ആമ്മേന്‍.
#{red->n->n->കുടുംബനാഥന്‍:}# ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.
#{blue->n->n->സമൂ:}# ആമ്മേന്‍.
#{red->n->n->കുടുംബനാഥന്‍:}# സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... (സമൂഹവും ചേര്‍ന്ന്). #{red->n->n->കുടുംബനാഥന്‍:}# പീഡാസഹനത്തിന്‍റെ തലേ രാത്രിയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്‍റെ മാതൃക ഞങ്ങള്‍ക്കു നല്‍കുകയും ഞങ്ങളോടൊത്തു സദാ വസിക്കുന്നതിനായി വി.കുര്‍ബ്ബാന സ്ഥാപിക്കുകയും ചെയ്ത കര്‍ത്താവേ, അങ്ങയുടെ അനന്തമായ സ്നേഹവും കാരുണ്യവും അനുസ്മരിക്കുന്നതിനായി ഞങ്ങള്‍ നടത്തുന്ന ഈ പാവനശുശ്രൂഷയില്‍ സംപ്രീതനാകണമേ. അങ്ങയുടെ കാലടികള്‍ പിന്തുടരുന്നതിനു ഞങ്ങളെ സഹായിക്കണമേ സകലത്തിന്‍റെ നാഥാ, എന്നേക്കും.
#{blue->n->n->സമൂ:}# ആമ്മേന്‍. (ദൈവത്തിന്‍റെ അനന്തമായ ദാനങ്ങള്‍ ഓര്‍ത്ത് സങ്കീര്‍ത്തകനോടൊപ്പം നമുക്കും ദൈവത്തെ സ്തുതിക്കാം: സങ്കീര്‍ത്തനം 135)
#{red->n->n->കുടുംബനാഥന്‍:}# നല്ലവനായ കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
#{blue->n->n->സമൂ:}# നല്ലവനായ...
#{red->n->n->കുടുംബനാഥന്‍:}# അത്യുന്നതനായ ദൈവത്തെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍ അവിടുത്തെ കാരുണ്യം അനന്തമാകുന്നു.
#{red->n->n->കുടുംബനാഥന്‍:}# അത്ഭുതങ്ങൾ പ്രവര്‍ത്തിക്കുന്നവനായ ദൈവത്തെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# തന്‍റെ അനന്തമായ ജ്ഞാനത്താല്‍ ആകാശം സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# ജലത്തിനു മുകളിലായി ഭൂമിയെ ഉറപ്പിച്ചവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# ആകാശമണ്ഡലത്തില്‍ ഗോളങ്ങള്‍ നിര്‍മ്മിച്ചവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# പകലിനെ ഭരിക്കുവാന്‍ വേണ്ടി സൂര്യനെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# രാത്രിയെ ഭരിക്കുവാന്‍ വേണ്ടി ചന്ദ്രതാരങ്ങളെ സൃഷ്ടിച്ചവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# നമ്മുടെ സങ്കടകാലങ്ങളില്‍ നമ്മെ ഓര്‍ത്തവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# നമ്മുടെ ശത്രുക്കളില്‍ നിന്നെല്ലാം നമ്മെ രക്ഷിച്ചവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# ലോകത്തിലുള്ള ജീവികള്‍ക്കെല്ലാം ആഹാരം നല്‍കുന്നവനെ സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ കൃതജ്ഞതാപൂര്‍വ്വം സ്തുതിക്കുവിന്‍.
#{blue->n->n->സമൂ:}# എന്തുകൊണ്ടെന്നാല്‍...
#{red->n->n->കുടുംബനാഥന്‍:}# പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
#{blue->n->n->സമൂ:}# ആദിമുതല്‍ എന്നേക്കും ആമ്മേന്‍. #{green->n->n->വിജ്ഞാപനം:}# പഴയനിയമകാലം മുതല്‍ ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനം പെസഹാ ആചരിച്ചിരുന്നു. ആ ദിവസം കുടുംബാംഗങ്ങള്‍ ഒരുമിച്ചു പെസഹാ അപ്പം ഭക്ഷിക്കുകയും കര്‍ത്താവ് അവരോടു ചെയ്തിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈജിപ്തില്‍ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രയേല്‍ ജനത്തെ ദൈവം വിമോചിപ്പിച്ചതു സംബന്ധിച്ച് പുറപ്പാടിന്‍റെ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമ്മുക്കു ശ്രവിക്കാം. #{green->n->n->പ്രതിനിധി:}# സഹോദരരേ, പുറപ്പാടിന്‍റെ പുതകത്തില്‍ നിന്നുള്ള വായന (പുറ: 12:1,14-25). "കര്‍ത്താവ് ഈജിപ്തില്‍ വച്ച് മോശയോടും അഹറോനോടും അരുളിച്ചെയ്തു: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും. നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന് പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്. എന്നാല്‍, ഭക്ഷിക്കാനുള്ളതു പാകം ചെയ്യാം. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ് ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത് എന്നേക്കുമുള്ള കല്‍പനയാണ്. ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാല്‍ അവന്‍ , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. പുളിപ്പിച്ച യാതൊന്നും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പു കമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം." #{blue->n->n->സമൂ:}# ദൈവമായ കര്‍ത്താവേ, അങ്ങേയ്ക്കു സ്തുതി. (അൽപ നേരം മൗനമായി ധ്യാനിക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഗാനം ആലപിക്കുകയോ ചെയ്യാവുന്നതാണ്) താലത്തില്‍ വെള്ളമെടുത്തു
വെണ്‍കച്ചയുമരയില്‍ ചുറ്റി
മിശിഹാതന്‍ ശിഷ്യന്മാരുടെ
പാദങ്ങള്‍ കഴുകി ... (2) വിനയത്തില്‍ മാതൃക നല്‍കാന്‍
സ്നേഹത്തിന്‍ പൊന്‍കൊടി നാട്ടാന്‍
സകലേശന്‍ ദാസന്മാരുടെ
പാദങ്ങള്‍ കഴുകി... (2)
(താല...) ഗുരുവെന്നു വിളിപ്പൂ നിങ്ങള്‍
പരമാര്‍ത്ഥതയുണ്ടതിലെങ്കില്‍
ഗുരു നല്‍കിയ പാഠം നിങ്ങള്‍
സാദരമോര്‍ത്തിടുവിന്‍... (2)
(താല...) പാദങ്ങള്‍ കഴുകിയ ഗുരുവിന്‍
ശിഷ്യന്മാര്‍ നിങ്ങളതോര്‍ത്താല്‍
അന്യോന്യം പാദം കഴുകാന്‍
ഉത്സുകരായ്ത്തീരും...(2)
(താല...) വത്സലരേ, നിങ്ങള്‍ക്കായ് ഞാന്‍
നല്‍കുന്നു, പുതിയൊരു നിയമം
സ്നേഹിപ്പിന്‍ സ്വയമെന്നതുപോല്‍
അന്യോന്യം നിങ്ങള്‍...(2)
(താല...) ഞാനേകിയ കല്‍പനയെല്ലാം
പാലിച്ചു നടന്നിടുമെങ്കില്‍
നിങ്ങളിലെന്‍ നയനം പതിയും
സ്നേഹിതരായ്ത്തീരും....(2)
(താല...) #{red->n->n->കുടുംബനാഥന്‍:}# ഞങ്ങളുടെ രക്ഷകനായ കര്‍ത്താവേ, (എല്ലാവരും കൂടി) ഗുരുവും നാഥനുമായിരുന്നിട്ടും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മാതൃക കാണിക്കുവാന്‍ അങ്ങ് സ്വന്തം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയല്ലോ. പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കാര്യത്തില്‍ ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകളെക്കുറിച്ചും ഞങ്ങള്‍ മനസ്തപിക്കുകയും അവയ്ക്കെല്ലാം മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. മേലില്‍ അങ്ങയുടെ ദിവ്യമാതൃകയ്ക്കൊത്ത വിധം ജീവിതം നയിച്ചുകൊള്ളാമെന്നു ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഈ പ്രതിജ്ഞ സ്വീകരിച്ചു ദയാപൂര്‍വ്വം ഞങ്ങളെ അനുഗ്രഹിക്കണമേ.
#{blue->n->n->സമൂ:}# ആമ്മേന്‍. (ആരെങ്കിലും വഴക്കിലോ പിണക്കത്തിലോ ആണെങ്കില്‍ പരസ്പരം ക്ഷമ ചോദിച്ച് ഈ സന്ദര്‍ഭത്തില്‍ രമ്യപ്പെടേണ്ടതാണ്) #{green->n->n->വിജ്ഞാപനം:}# വിശുദ്ധ കുര്‍ബ്ബാനയുടെ സ്ഥാപനത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭാഗം നമുക്കു ശ്രവിക്കാം. #{red->n->n->കുടുംബനാഥന്‍:}# വി. മത്തായി എഴുതിയ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ സുവിശേഷം.
#{blue->n->n->സമൂ:}# നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി. #{red->n->n->കുടുംബനാഥന്‍:}# "അവര്‍ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍ നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്. ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടൊത്തു നവമായി ഇതു പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല. സ്തോത്രഗീതം ആലപിച്ച ശേഷം അവര്‍ ഒലിവു മലയിലേയ്ക്ക്‌ പോയി" (മത്താ. 26:26-30).
#{blue->n->n->സമൂ:}# നമ്മുടെ കര്‍ത്താവായ മിശിഹായ്ക്കു സ്തുതി. (അല്പസമയത്തെ മൗനത്തിനുശേഷം)
#{red->n->n->കുടുംബനാഥന്‍:}# ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ മിശിഹായേ, വിരുന്നും ബലിയുമായി വിശുദ്ധ കുര്‍ബ്ബാന സ്ഥാപിക്കുകയും, ആ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കാളികളാകുവാന്‍ ഞങ്ങളെ ക്ഷണിക്കുകയും ചെയ്തതിനു ഞങ്ങള്‍ നന്ദി പറയുന്നു. പെസഹാ രഹസ്യത്തിന്‍റെ അനുസ്മരണം കൊണ്ടാടുന്ന ഈ സമയത്ത് ഞങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്ന ഈ പെസഹാ അപ്പത്തെയും പാലിനെയും ആശീര്‍വ്വദിക്കണമേ. (പെസഹാ അപ്പം കൈയിലെടുത്തുകൊണ്ട്), അനേകം ധ്യാന്യമണികള്‍ ചേര്‍ന്നു ഈ അപ്പം ഉണ്ടായിരി‍ക്കുന്നതുപോലെ ഞങ്ങളെല്ലാവരും അങ്ങയില്‍ ഒന്നായി ഭവിക്കട്ടെ. ഇതില്‍ നിന്ന് പങ്കുപറ്റുന്ന ഞങ്ങളെല്ലാവരും ജീവിതാന്ത്യത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നില്‍ പങ്കുകാരാകുവാന്‍ ഇടവരുത്തേണമേ. സകലത്തിന്‍റെയും നാഥാ, എന്നേക്കും.
#{blue->n->n->സമൂ:}# ആമ്മേന്‍. (കുടുംബനാഥന്‍ അപ്പം മുറിച്ച് പാലില്‍ മുക്കി പ്രായമനുസരിച്ചു കുടുംബാംഗങ്ങള്‍ക്കു കൊടുക്കുന്നു. ഓരോരുത്തരും ഇരുകൈകളും നീട്ടി വാങ്ങി ഭക്തിപൂര്‍വ്വം ഭക്ഷിക്കുന്നു. അപ്പം കൊടുക്കുമ്പോള്‍, "മിശിഹാ നിന്നെ അനുഗ്രഹിക്കട്ടെ" എന്നു പറയുന്നു. അപ്പം സ്വീകരിക്കുന്നവര്‍ "രക്ഷകനായ മിശിഹായ്ക്കു സ്തുതി" എന്നു പറയുന്നു. എല്ലാവരും സ്നേഹപൂര്‍വ്വം ഭക്ഷിക്കുന്നു. അതിനുശേഷം അവസരോചിതമായ ഒരു ഗാനം ആലപിക്കുകയും പരസ്പരം ഈശോയ്ക്കു സ്തുതി ചൊല്ലുകയും ചെയ്യുന്നു) #{green->n->n->ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.}#
Image: /content_image/News/News-2024-03-28-11:23:14.jpg
Keywords: അപ്പം
Content: 22945
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭീകരതയെ തുടര്‍ന്നു ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പയുടെ കത്ത്. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് പിതാവിനടുത്ത വാത്സല്യത്തോടെ അയച്ച കത്തില്‍ തന്റെ പ്രാർത്ഥനയും, സാമീപ്യവും ഐക്യദാര്‍ഢ്യവും പാപ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. യേശുവിന്റെ പീഡാനുഭവവും, മരണവും, ഉത്ഥാനവും ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ നിങ്ങളെ ഓരോരുത്തരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. വിശുദ്ധനാടിനു യേശുവിന്റെ ജീവിതവുമായുള്ള ബന്ധവും ഇന്ന് ആ ജനത അനുഭവിക്കുന്ന ക്രൂരതകളും പാപ്പ സന്ദേശത്തില്‍ അടിവരയിട്ടു. ഈ പെസഹാ രഹസ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ജനതയെന്ന നിലയിലും ജീവിക്കുവാനുള്ള ഭൂമി നിഷേധിക്കപ്പെടുന്നത് ഏറെ വിഷമകരമാണ്. എന്നാൽ ആ സാഹചര്യത്തിലും വിശ്വാസികൾ നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും, പ്രത്യാശയ്ക്കും താൻ നന്ദി പറയുന്നു. ഒരു അപ്പനെന്ന നിലയിൽ മക്കളുടെ വേദനകൾ താൻ അറിയുന്നു. തന്റെ വാത്സല്യം ഒരുക്കലും കുറയുകയില്ല. കർത്താവായ യേശു നല്ല സമരിയാക്കാരനെപോലെ നിങ്ങളുടെ സമീപത്തുവരട്ടെയെന്നും, ശരീരത്തിന്റെയും ആത്മാവിന്റെയും മുറിവുകളിൽ ആശ്വാസത്തിന്റെ എണ്ണയും പ്രത്യാശയുടെ വീഞ്ഞും ഒഴിച്ചുകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. പത്തുവർഷങ്ങൾക്കു മുൻപ് വിശുദ്ധ നാട്ടിലേക്ക് താൻ നടത്തിയ തീർത്ഥാടനവും പാപ്പ സന്ദേശത്തില്‍ അനുസ്മരിക്കുന്നുണ്ട്. സമാധാനത്തിലേക്കുള്ള നിർണ്ണായകമായ നടപടികളൊന്നും സ്വീകരിക്കാതെ, മനുഷ്യരാശിയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത് ഗുരുതരമായതും നിരന്തരവുമായ ഒരു അപകടം സൃഷ്ടിക്കുമെന്നും പാപ്പ പറഞ്ഞു. എന്നാൽ ഉത്ഥിതനായ ക്രിസ്തു, നമ്മെ ശക്തിപ്പെടുത്തും. നിങ്ങൾ ആരും തനിച്ചല്ല എല്ലാവരുടെയും സമാധാനത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പ ഉറപ്പുനല്‍കി.
Image: /content_image/News/News-2024-03-28-14:36:13.jpg
Keywords: പാപ്പ
Content: 22946
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- ഒന്നാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. #{red->n->n->ധ്യാനം:- }# ഇന്ന് എല്ലാ മനുഷ്യരെയും പ്രത്യേകിച്ച് പാപികളെയും എന്‍റെ അടുക്കല്‍ കൊണ്ടുവന്ന് എന്‍റെ കരുണക്കടലില്‍ മുക്കിയെടുക്കുക. ഇങ്ങനെ ആത്മാക്കളുടെ നാശം മുഖേന എനിക്കുണ്ടാകുന്ന സങ്കടത്തിനു പ്രതിവിധിയായി നീ എന്നെ ആശ്വസിപ്പിക്കും. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോയേ, ഞങ്ങളോട് ക്ഷമിക്കേണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതേ. അങ്ങയുടെ അപാരമായ നന്മയെ ലക്ഷ്യം വച്ച് ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുള്ള ആത്മാവില്‍ ഞങ്ങളെ സ്വീകരിക്കണമേ. അതില്‍നിന്ന് ഒരിക്കലും വിട്ടുനില്‍ക്കുവാന്‍ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും നിന്നെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങള്‍ യാചിക്കുന്നു. നിത്യപിതാവേ, ഏറ്റം അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയത്തില്‍ വസിക്കുന്ന പാപികളിലും മനുഷ്യകുലം മുഴുവനിലും അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് അങ്ങയുടെ കാരുണ്യത്തിന്‍റെ സര്‍വ്വശക്തിയെ എപ്പോഴും എന്നേക്കും ഏവരും പുകഴ്ത്തട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. April {{ദൈവകാരുണ്യ നൊവേനയുടെ ഓരോ ദിവസത്തെയും പ്രാര്‍ത്ഥനകള്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.pravachakasabdam.com/index.php/site/Calendar/4?type=15}}
Image: /content_image/ChristianPrayer/ChristianPrayer-2024-03-28-19:39:01.jpg
Keywords: ദൈവകാരുണ്യ നൊവേ
Content: 22947
Category: 1
Sub Category:
Heading: എല്ലാം പൂർത്തിയായിരിക്കുന്നു | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയേഴാം ദിവസം
Content: യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു (യോഹ 19:30). #{blue->none->b-> 'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയേഴാം ദിവസം ‍}# ദൈവപുത്രനും ലോകരക്ഷകനുമായ യേശുക്രിസ്‌തു ഈ ഭൂമിയിലേക്ക് വന്നിട്ടും അനേകർ അവിടുത്തെ തിരിച്ചറിഞ്ഞില്ല. അതിനാൽ മഹത്വത്തിന്റെ കർത്താവിനെ അവർ കുരിശിൽ തറച്ചു. തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യർ അവിടുത്തെ കുരിശിൽ തറച്ചുവെങ്കിലും അവിടുത്തെ മറ്റു സൃഷ്ടികൾ അവിടുത്തെ തിരിച്ചറിഞ്ഞു. അതിനാൽ യേശു കുരിശിൽ കിടന്നുകൊണ്ട് എല്ലാം പൂർത്തിയായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ജീവൻ വെടിഞ്ഞപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകൾ മുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു. (മത്തായി 27:51-54). മരണസമയത്തെ അവിടുത്തെ വാക്കുകളും സൃഷ്ടപ്രപഞ്ചത്തിൽ നടന്ന ഭയാനകമായ സംഭവങ്ങളും അവിടുന്നു സൃഷ്ടാവായ ദൈവമാണെന്ന് വീണ്ടും ലോകത്തിന് വെളിപ്പെടുത്തുന്നു. അവിടുന്ന് പറഞ്ഞു: "എല്ലാം പൂർത്തിയായിരിക്കുന്നു" എപ്രകാരം എല്ലാം പൂർത്തിയാക്കി ജീവൻ വെടിയുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണ് സാധിക്കുക. വിശുദ്ധ അഗസ്തീനോസ് ഇതേപ്പറ്റി ഇപ്രകാരം പറയുന്നു: "മരിക്കുന്നതിന് മുൻപ് പൂർത്തിയാക്കാനായി ഇനി ഒന്നുമില്ലാത്തതിനാൽ ജീവൻ സമർപ്പിക്കാനും തിരികെയെടുക്കാനും അധികാരമുള്ളവൻ എന്ന നിലയിൽ അവൻ തലചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു (യോഹന്നാന്റെ സുവിശേഷ ഭാഷ്യം). സൃഷ്ടാവായ ദൈവം ജീവൻ വെടിഞ്ഞപ്പോൾ സകല സൃഷ്ടികളും അവിടുത്തോടോത്തു പീഡയനുഭവിക്കുകയും തങ്ങളുടെ നാഥനുവേണ്ടി വിലപിക്കുകയും ചെയ്യുന്നു. സഭാപിതാവായ വിശുദ്ധ അപ്രേം ഇപ്രകാരം പറയുന്നു: "മഹത്വത്തിന്റെ രാജാവിനെ അവർ തള്ളിക്കളയുകയും നീതിരഹിതമായി ക്രൂശിക്കുകയും ചെയ്‌തു. തന്നിമിത്തം ദേവാലയത്തിന്റെ വിരി പിളർന്നു. സൃഷ്ടികളെല്ലാം അവന്റെ വേദനയിൽ പങ്കുചേർന്നു. ക്രൂശിതനെ കാണാൻ കരുത്തില്ലാതെ സൂര്യൻ മുഖം മറച്ചു. അവനോടുകൂടി മരിക്കാനായി സൂര്യൻ തന്റെ പ്രകാശത്തെ തന്നിലേക്ക് തിരിച്ചു വിളിച്ചു. മൂന്നുമണിക്കൂർ അന്ധകാരമായിരുന്നു. മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രഘോഷിച്ചുകൊണ്ട് സൂര്യൻ വീണ്ടും പ്രകാശിച്ചു” (Commentary on Tatian’s Diatessaron, 21.5). മാനുഷികമായ നയനങ്ങൾകൊണ്ട് കാണുവാനും മനുഷ്യകരങ്ങൾ കൊണ്ടും സ്പർശിക്കുവാനും, മനുഷ്യന്റെ ഭാഷയിൽ സംസാരിക്കുവാനും കഴിയുന്ന തരത്തിൽ ദൈവം ഭൂമിയിലേക്ക് വന്നു. അവിടുത്തെ തിരുപ്പിറവിയുടെ സമയത്ത് നക്ഷത്രങ്ങൾ പോലും അവൻ ദൈവമാണെന്ന് പ്രഘോഷിച്ചു കൊണ്ട് അവനിലേക്ക് മനുഷ്യനെ നയിച്ചു. അവന്റെ മരണസമയത്ത് സകല സൃഷ്ടികളും അവിടുത്തേക്ക്‌ വേണ്ടി നിലവിളിച്ചു. എന്നിട്ടും അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുക്ക് ഈ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കാം സകല മനുഷ്യരും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും അങ്ങനെ എല്ലാ മനുഷ്യരും രക്ഷപ്രാപിക്കുകയും ചെയ്യട്ടെ. അതിനായി നമ്മുക്ക് ലോകം മുഴുവനോടും പ്രഘോഷിക്കാം: "കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" (അപ്പ 16:31).
Image: /content_image/News/News-2024-03-29-00:07:14.jpg
Keywords: ചിന്തകൾ
Content: 22948
Category: 18
Sub Category:
Heading: മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന് മൈനർ ബസിലിക്ക പദവി
Content: കോട്ടയം: വിജയപുരം രൂപതയുടെ കീഴിലുള്ള മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തെ മൈനർ ബസിലിക്കയായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തി. ഇതു സംബന്ധിച്ച വിളംബരം വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെചേരിൽ വിമലഗിരി കത്തീഡ്രലിൽ നടന്ന തൈലാഭിക്ഷേക വിശുദ്ധ കുർബാനയ്ക്കുശേഷം രൂപതയിലെ എല്ലാ വൈദികരുടെയും സന്യസ്‌തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടത്തി. ബസിലിക്കയുടെ പ്രഥമ റെക്ടറായി ഫാ. മൈക്കിൾ വലയിഞ്ചിയിൽ നിയമിതനായി. ബസിലിക്കയുടെ ഔദ്യോഗികമായ പ്രഖ്യാപനവും ആഘോഷങ്ങളും മേയ് 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാറിൽ നടക്കും. മൂന്നാർ മൗണ്ട് കാർമൽ ദേവാലയം ഹൈറേഞ്ചിലെ ആദ്യത്തെയും കേരളത്തിലെ 12-ാമത്തെയും ബസിലിക്കയാണ്. 1898ൽ സ്‌പാനിഷ് മിഷണറി ഫാ. അൽഫോൺസ് മരിയ ഒസിഡി വരാപ്പുഴയിൽനിന്ന് കാൽനടയായി എത്തി ഒരു താൽകാലിക ഷെഡ് നിർമിച്ചതോടെയാണ് ഈ ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് . 1909ൽ ചെറിയ പള്ളി നിർമിച്ചു. 1938 എപ്രിൽ 17ന് ഇന്നത്തെ ദേവാലയം ആശീർവദിച്ചു. 1943ൽ ഇടവകയായി ഉയർത്തി. ഹൈറേഞ്ചിലെ ആദ്യ കത്തോലി ക്കാ ദേവാലയത്തിൻ്റെ 125-മത് വാർഷിക ആഘോഷങ്ങളുടെ സ്മാരകമായും മിഷണറിമാർ മൂന്നാർ കേന്ദ്രമാക്കി നടത്തിയ സേവനത്തിനുള്ള അംഗീകാരമായുമാണ് ഫ്രാൻസിസ് മാർപാപ്പ ബസിലിക്ക പദവി നൽകിയത്.
Image: /content_image/India/India-2024-03-30-05:41:33.jpg
Keywords: ബസിലിക്ക
Content: 22949
Category: 18
Sub Category:
Heading: ദുഃഖവെള്ളി ഒന്നിന്റെയും അവസാനമല്ല: മാർ റാഫേൽ തട്ടിൽ
Content: കുടമാളൂർ: ദുഃഖവെള്ളി ഒന്നിൻ്റെയും അവസാനമല്ല ആരംഭം മാത്രമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ നടന്ന ദു:ഖവെള്ളി തിരുക്കർമ്മങ്ങളിൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതത്തിലെ ഏറ്റവും വികാരസാന്ദ്രമായ ദിനമാണ് ദുഃഖവെള്ളി. കർത്താവിന്റെ മഹത്വപൂർണ്ണമായ മരണത്തിൻ്റെ ഓർമ്മ സാഘോഷം കൊണ്ടാടുന്നദിവസം. കർത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ മുമ്പിൽ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ഒരു മറുപടിയുണ്ട്. അത് കർത്താവിൻ്റെ ഉത്ഥാനമാണ്. പീഡാനുഭവ ചരിത്രത്തിലേക്ക് കർത്താവിനെ എത്തിച്ചതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച കഥാപാത്രമാണ് യൂദാസ്, കർത്താവിനോടു കൂടെ കൂട്ടുചേരാൻ യൂദാസിനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. യേശു പ്രവർത്തിച്ച അത്ഭുതങ്ങളും അതുവഴിയുള്ള സാമ്പത്തിക സാധ്യതയും. യൂദാസിനെ കുറ്റക്കാരനായി നാം എണ്ണുന്നുണ്ടെങ്കിലും യൂദാസിനെ കുറ്റക്കാരനാക്കിയ കാരണങ്ങൾ എൻ്റെ ജീവിതത്തിലുണ്ടോയെന്ന് നാം ഓരോരുത്തരും ആത്മശോധന നടത്തണം. വിജയിച്ചാൽ മതി സാക്ഷ്യം വേണ്ട എന്ന കാഴ്‌ചപ്പാടാണ് നമുക്ക് പൊതുവേയുള്ളത്. യൂദാസും അങ്ങനെ ചിന്തിച്ച ഒരാളാണ്. വഴിവിട്ട രീതിയിൽ പണം സമ്പാദിക്കുമ്പോൾ നമ്മുടെ വീടുകൾ അക്കൽദാമകളുടെ തുടർച്ചയാവുകയാണ് ചെയ്യുന്നത്. പല കുടുംബങ്ങളിലും സമാധാനമില്ല സന്തോഷമില്ല, സ്വസ്ഥതയില്ല. നമ്മുടെ പൂർവ്വികർ അനുഭവിച്ച സമാധാനവും സന്തോഷവും തറവാടിത്തവും ഇന്ന് നമുക്ക് അനുഭവിക്കാൻ കഴിയാതെ പോകുന്നതിന് കാരണവും ഇതുതന്നെയാണ്. ദുഃഖ വെള്ളിയാഴ്‌ച നമുക്ക് നല്‌കുന്ന ദു:ഖം പണത്തിൻ്റെ ആധിപത്യം നേടിയ വലിയൊരു വിജയത്തിന്റെ ദുഃഖമാണ്. തടിതപ്പാനും താൽക്കാലിക നേട്ടങ്ങൾക്കും രക്ഷപ്പെടാനും വേണ്ടി പിലാത്തോസിനെപോലെ വിധി പ്രസ്താവിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. പ്രീതിപിടിച്ചുപറ്റാനായി വഴിവിട്ട് എല്ലാം ചെയ്തുകൊടുത്തിരുന്ന ആളായിരുന്നു പീലാത്തോസ്. പീലാത്തോസിന് ഒരിക്കലും സമാധാനമുണ്ടായിരുന്നില്ല. കർത്താവ് മരിച്ചുവെന്ന് കേട്ടപ്പോൾ ഏറ്റവും അധികം മനസ്സമാധാനം നഷ്ട‌പ്പെട്ടതും കർത്താവ് മൂന്നാം ദിവസം ഉയിർത്തെണീറ്റു എന്ന കേട്ടപ്പോൾ ഏറ്റവും അധികമായി അസ്വസ്ഥത അനുഭവിച്ചതും പിലാത്തോസായിരുന്നു. പിലാത്തോസിനെപ്പോലെയുള്ളവർ നമുക്ക് ചുറ്റിനുമുണ്ട്. ക്രൈസ്‌തവജീവിതത്തിലും അത്തരക്കാരുണ്ട്. പണം വാങ്ങിക്കാതെ കർത്താവിനെ ഉപേക്ഷിച്ചുകളഞ്ഞ പത്രോസിനെക്കുറിച്ചും പരാമർശിക്കേണ്ടതുണ്ട്. സ്വയം പിടിച്ചുനില്ക്കാനായി കർത്താവിനെ ഉപേക്ഷിക്കുന്ന പത്രോസിന്റെ സ്വാധീനവും നമ്മുടെ ജീവിതത്തിലുണ്ട്. നേതൃത്വശുശ്രൂഷയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരെല്ലാം അറിയേണ്ട ഒരു കാര്യമുണ്ട് നിന്റെ കഴിവുകൊണ്ടല്ല കഴിവുകേടുകൊണ്ടാണ് ദൈവം നിന്നെ ആ പദവിയിലേക്ക് വിളിച്ചിരിക്കുന്നത്. ഇങ്ങനെയൊരു തിരിച്ചറിവുണ്ടാകുമ്പോഴേ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് കഴിയുകയുള്ളൂ. ശിമയോനും വെറോനിക്കയും കടന്നുപോയ കഥാപാത്രങ്ങളല്ല ഇന്നും തുടരുന്ന കഥാപാത്രങ്ങളാണ്. ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ കുരിശുകൾ ചുമക്കാനുള്ള അവസരമാണ് ഓരോ ദുഃഖവെള്ളിയാഴ്‌ചകളും. ശിമയോൻ്റെയും വേറോനിക്കയുടെയും സ്ഥാനത്ത് നില്ക്കാനുള്ള അവസരമാണ്. കുടുംബങ്ങളുടെ പ്രാരബ്‌ധങ്ങളുടെ നടുവിൽ കർത്താവിന്റെ മുഖം തുടയ്ക്കുന്ന വെളുത്ത ശീലകളാകുക. ചിലപ്പോൾ ഭർത്താവാം, ഭാര്യയാകാം.. ചിലപ്പോൾ മക്കളാകാം. എല്ലാം നമുക്ക് പ്രതികൂലമാകുമ്പോൾ രക്തംവാർന്നൊഴുകുന്ന മുഖം തുടയ്ക്കുന്ന വെള്ളശീലകളാകാൻ കഴിയണം. നിങ്ങളുടെ മുഖത്തെല്ലാം കർത്താവിൻ്റെ ഛായയുണ്ട്. കാരണം ജീവിതത്തിലെ സങ്കടങ്ങളുടെ നിമിഷങ്ങളിൽ നിങ്ങൾ കർത്താവിനെ ഓർമ്മിച്ചവരാണ്, കർത്താവിൻ്റെ മുഖഛായയോടുകൂടി ജീവിക്കാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Image: /content_image/India/India-2024-03-30-06:07:20.jpg
Keywords: തട്ടി
Content: 22950
Category: 7
Sub Category:
Heading: ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവർ | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയെട്ടാം ദിവസം
Content: "ഗലീലിയില്‍നിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകള്‍ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു" ( യോഹ 23:55) #{blue->none->b-> 'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയെട്ടാം ദിവസം ‍}# ഇന്ന് ദുഃഖശനിയാഴ്ച്ച വലിയൊരു നിശബ്ദതയും പ്രശാന്തതയും ഈ ഭൂമിയെ ഭരിക്കുന്നു. കാരണം നമ്മുടെ രക്ഷകനും രാജാവുമായവൻ കല്ലറയിൽ വിശ്രമിക്കുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, "ദൈവകൃപയാൽ" അവിടുന്ന് "എല്ലാവർക്കും വേണ്ടി" മരണം രുചിച്ചറിഞ്ഞു. ദൈവം തന്റെ രക്ഷാകരപദ്‌ധതിയിൽ, തന്റെ പുത്രൻ "നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചാൽ" മാത്രം പോരാ അവിടുന്നു "മരണം രുചിച്ചറിയുകകൂടിവേണം" എന്നു നിശ്ചയിച്ചു. മരണത്തിന്റെ അവസ്‌ഥ, അതായത് അവിടുന്നു കുരിശിൽവച്ചു പ്രാണൻ വെടിഞ്ഞ സമയത്തിനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട സമയത്തിനും ഇടയിൽ അവിടുത്തെ ആത്‌മാവിന് ശരീരത്തിൽനിന്നുണ്ടായ വേർപാടിന്റെ അവസ്‌ഥ അനുഭവിക്കണമെന്നുകൂടി അവിടുന്നു നിശ്ചയിച്ചു. മരണമടഞ്ഞ ക്രിസ്തുവിൻറ അവസ്‌ഥ കബറിടത്തിന്റെയും പാതാളത്തിലേക്ക് ഇറങ്ങുന്നതിൻറെയും രഹസ്യമാണ്. അതു ക്രിസ്തു മർത്ത്യരക്ഷപൂർത്തിയാക്കിയിട്ട് കബറിടത്തിൽ ശയിച്ചുകൊണ്ട് ദൈവത്തിന്റെ മഹത്തായ സാബത്തു വിശ്രമത്തെ പ്രകാശിപ്പിക്കുന്നതും പ്രപഞ്ചത്തിനു മുഴുവനും സമാധാനം കൊണ്ടുവരുന്നതുമായ വിശുദ്‌ധ ശനിയാഴ്ച‌യുടെ രഹസ്യമാണ്. (CCC 624) മനുഷ്യനെന്ന നിലയിൽ ക്രിസ്‌തു മരണംവരിച്ചപ്പോൾ അവിടുത്തെ വിശുദ്‌ധ ആത്മാവു നിർമല ശരീരത്തിൽനിന്ന് വേർപെടുത്തപ്പെട്ടു. എന്നാൽ, ദൈവികതയാകട്ടെ ഒന്നിൽനിന്നും അതായത് ആത്മാവിൽനിന്നോ ശരീരത്തിൽനിന്നോ വേർതിരിക്കപ്പെട്ടില്ല. അതുകൊണ്ട് ഏകവ്യക്ത‌ി രണ്ടായി വിഭജിക്കപ്പെട്ടില്ല. ശരീരവും ആത്‌മാവും ഒരേസമയം ആദിമുതലേ വചനമാകുന്ന വ്യക്‌തിയിൽ സ്‌ഥിതിചെയ്ത‌ിരുന്നു. മരണത്തിൽ അവ വിഭജിക്കപ്പെട്ടു. എങ്കിലും അവ സ്ഥഥിതിചെയ്‌തിരുന്ന വചനത്തിൽ ഏകവ്യക്‌തിത്വത്തിൽ രണ്ടും എന്നും നിലനിന്നിരുന്നു. (CCC 626 B). മാമ്മോദീസയുടെ ആദിമവും പൂർണവുമായ രൂപം വെള്ളത്തിൽ മുങ്ങലാണ്. പുതിയ ജീവിതത്തിനായി ക്രിസ്‌തുവിനോടൊപ്പം പാപത്തിനു മരിക്കുന്ന ഒരു ക്രൈ സ്‌തവൻ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ മാമ്മോദീസ ഫലപ്രദമായവിധത്തിൽ സൂചിപ്പിക്കുന്നു. "അതുകൊണ്ടു മാമ്മോദീസവഴി നാം അവനോടുകൂടെ മരണത്തി ലേക്കു സംസ്‌കരിക്കപ്പെട്ടു. പിതാവിൻറെ മഹത്ത്വത്താൽ മിശിഹാ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ, നാമും ഒരു പുതിയ ജീവിതം നയിക്കുന്നതിനു വേണ്ടിയാണിത്. (CCC 628) മരിച്ചവരോടുപോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു. 483 48 പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷദൗത്യത്തിന്റെ പൂർണമായ നിറവേറ്റലാണ്. ഇത് യേശുവിന്റെ മെസ്‌സയാനിക ദൗത്യത്തിന്റെ അന്തിമഘട്ടമാണ്. കാലത്തെ 205 സംബന്‌ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്റെ യഥാർഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്‌തുവിന്റെ വീണ്ടെടുപ്പുകർമം എല്ലാ കാലങ്ങളിലെയും എല്ലാ സ്‌ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കു വ്യാപിക്കുന്നു. കാരണം, രക്ഷിക്കപ്പെടുന്നവരെല്ലാം വീണ്ടെടുപ്പിൽ ഭാഗഭാക്കുകളാക്കപ്പെടുന്നു. (CCC 634). “മരിച്ചവർ ദൈവപുത്രൻ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവർ ജീവിക്കുന്നതിനും വേണ്ടി ക്രിസ്തു മരണത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവൻ കർത്താവായ" യേശു മരണംവരിച്ചുകൊണ്ടു “മരണത്തിൻമേൽ അധികാരമുള്ളവനെ, അതായത്, പിശാചിനെ, നശിപ്പിക്കുകയും മരണഭീതിയാൽ ജീവിത കാലം മുഴുവനും ബന്‌ധനത്തിലായിരുന്നവരെ വിമോചിപ്പിക്കുകയും ചെയ്തു. 485 ഇനിമേൽ “മരണത്തിൻറെയും പാതാളത്തിന്റെയും താക്കോലുകൾ" ഉത്‌ഥിതനായ ക്രിസ്തു‌വിന്റെ കൈയിലാണ്. അതുകൊണ്ട് "യേശുവിൻറെ നാമം കേൾക്കുമ്പോൾ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങണം. (CCC 635). പ്രിയപ്പെട്ട സഹോദരങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസാ സ്വീകരിച്ച ഓരോ ക്രൈസ്തവനും ക്രിസ്തുവിനോടു കൂടെ സംസ്‌കരിക്കപ്പെടുവാൻ ഭാഗ്യം ലഭിച്ചവരാണ്. അതിനാൽ എത്രയോ വലിയ ഭാഗ്യമാണ് നമ്മുക്ക് ലഭിച്ചിരിക്കുന്നത്?
Image: /content_image/News/News-2024-03-30-15:44:29.jpg
Keywords: ചിന്തകൾ
Content: 22951
Category: 1
Sub Category:
Heading: ഈശോയുടെ അന്ത്യത്താഴത്തിന് വേദിയായ മുറിയില്‍ വിശുദ്ധ ബലിയർപ്പണം
Content: ജെറുസലേം: ഈശോയുടെ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കി അന്ത്യ അത്താഴത്തിന് വേദിയായ ജറുസലേമിലെ സിയോന്‍ മലമുകളില്‍ സ്ഥിതി ചെയ്യുന്ന 'അപ്പര്‍ റൂമി'ല്‍ വിശ്വാസികളും, വിശുദ്ധ നാട്ടിലെ സഭയുടെ വസ്തുവകകളുടെയും, ശുശ്രൂഷകളുടെയും ചുമതലയുള്ള ഫ്രാൻസിസ്കൻ സന്യസ്തരും ഒരുമിച്ചുകൂടി. ഇവിടെവച്ചാണ് യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുയും വിശുദ്ധ കുർബാന സ്ഥാപിക്കുകയും ചെയ്തത്. വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാൻസിസ്കോ പാറ്റൺ ഇവിടെ വിശുദ്ധബലിക്ക് നേതൃത്വം നൽകി. ജെറുസലേമിലെ ടെറ സാങ്ത സ്കൂളിലെ ആറ് അധ്യാപകരുടെയും, ആറ് വിദ്യാർത്ഥികളുടെയും പാദങ്ങളാണ് അദ്ദേഹം കഴുകിയത്. "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക" എന്ന് യേശു ക്രിസ്തു നൽകിയ സന്ദേശത്തിലൂന്നിയായിരിന്നു തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി നൽകിയ പ്രസംഗം. സ്നേഹിക്കുക എന്നാൽ, സ്വയം നൽകുകയെന്നും, സേവനം ചെയ്യുകയെന്നുമാണ് അർത്ഥമാക്കുന്നതെന്ന് ഫാ. ഫ്രാൻസിസ്കോ പാറ്റൺ പറഞ്ഞു. സേവിക്കപ്പെടാൻ അല്ല സേവിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് യേശുവിൽ നിന്നും പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയോന്‍ മലമുകളിലെ അന്ത്യഅത്താഴത്തിന് വേദിയായ ഊട്ടുശാലയിലെ ഫ്രാൻസിസ്കൻ സന്യാസികളുടെ സാന്നിധ്യം 1342 ആരംഭിക്കുന്നതാണെന്ന് ചരിത്രകാരനായ മാർസിസോ ക്ലിമാസ് പറഞ്ഞു. പെന്തക്കുസ്താ തിരുനാൾ അല്ലാതെ ഫ്രാൻസിസ്കൻ സമൂഹാംഗങ്ങൾക്ക് ഇവിടെ പ്രവേശിച്ചു തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ അവസരമുള്ളത് പെസഹ വ്യാഴാഴ്ച മാത്രമാണ്. സാധാരണയായി വചന സന്ദേശം മാത്രമായിരുന്നു ഇവിടെ നൽകിയിരുന്നത്. 2021 മുതൽ വിശുദ്ധ കുർബാന അർപ്പണവും ഇവിടെ നടക്കുന്നുണ്ട്. ഇസ്രായേലി പട്ടാളക്കാരാണ് പുറത്ത് സുരക്ഷ ഒരുക്കുന്നത്. 1333- ൽ നേപ്പിൾസിലെ ഭരണാധികാരികൾ ഈ സ്ഥലം വാങ്ങി ഫ്രാൻസിസ്കൻ സന്യാസികൾക്ക് കൈമാറിയിരുന്നു. പിന്നീട് പ്രദേശത്തെ ഒരു റബ്ബി നൽകിയ ഒരു ഹർജി സ്വീകരിച്ചുകൊണ്ട്, ദാവീദ് രാജാവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ഓട്ടോമൻ തുര്‍ക്കികൾ ക്രൈസ്തവരെ ഇവിടെനിന്ന് പുറത്താക്കുകയായിരുന്നു. ഇതിനുശേഷം ഊട്ടുശാല ഒരു മോസ്‌ക്കാക്കി മാറ്റുകയും, താഴത്തെ നില ഒരു സിനഗോഗാക്കി പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഫ്രാൻസിസ്കൻ സന്യാസികൾക്ക് വർഷത്തിൽ രണ്ട് പ്രാവശ്യം ഇവിടെ പ്രാർത്ഥിക്കാനായിട്ടുള്ള അനുവാദം ലഭിക്കുന്നത്. ഇപ്പോൾ ഈ പ്രദേശം സ്ഥിതി ചെയ്യുന്ന സീയോൻ മല ഇസ്രായേലിന്റെ കൈവശമാണ്.
Image: /content_image/News/News-2024-03-30-17:22:49.jpg
Keywords: യേശു
Content: 22952
Category: 1
Sub Category:
Heading: മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞാല്‍ മാത്രമേ നാം അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തിൽ പങ്കുകാരാകൂ: മാര്‍ ജോസഫ് സ്രാമ്പിക്കൽ
Content: പ്രസ്റ്റണ്‍: മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീർന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിന്റെ വിജയത്തിൽ പങ്കുകാരാകൂവെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഈസ്റ്ററിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഉത്ഥാനത്തിൽ വിശ്വസിക്കുകയും ഉത്ഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ ഈശോയാകുന്ന യഥാർത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഓര്‍മ്മപ്പെടുത്തി. #{blue->none->b->സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം: ‍}# 'തിരുനാളുകളുടെ തിരുനാളെന്ന്' വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കർത്താവിൻ്റെ തിരുവുത്ഥാനത്തിന്റെ സമാധാനവും സന്തോഷവും എല്ലാവർക്കും ആശംസിക്കുന്നു. മിശിഹായുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിൻ്റെയുംമേലുള്ള സമ്പൂർണ്ണ വിജയാഘോഷമാണ്. മിശിഹായുടെ ഉത്ഥാ നവും അവിടുന്ന് പ്രവർത്തിച്ച പുനരുജ്ജീവനങ്ങളുമായുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടതുണ്ട്. മിശിഹാ പുനരുജ്ജീവിപ്പിച്ചവർ (ജായ്‌റോസിൻ്റെ മകൾ, നായിനിലെ വിധവയുടെ മകൻ, ബഥാനിയായിലെ ലാസർ) മരണത്തിൻ്റെ നിയമത്തിന് വീണ്ടും വിധേയരായവരാണ്. ആ പുനരുജ്ജീവനങ്ങൾ ഈശോ ജീവൻ്റെ നാഥനാണെന്ന് വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു. എന്നാൽ മിശിഹായുടെ ഉത്ഥാനമാകട്ടെ, മരണത്തിൻ്റെമേലുള്ള സമ്പൂർണ്ണ വിജയവും മർത്യതയിൽ നിന്ന് അമർത്യതയിലേക്കും, മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുമുള്ള പരിപൂർണ്ണ രൂപാന്തരീകരണവുമാണ്. ഉത്ഥാനം ചെയ്‌ത മിശിഹായിലുള്ള വിശ്വാസം വഴി നാം പ്രത്യാശിക്കുന്നത് അവിടുത്തേതിന് തുല്യമായ ഉത്ഥാന മഹത്വത്തെയാണ്. "കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെതന്നെ ശുന്യനാക്കിയാണ് മിശിഹാ പാപത്തിൻ്റെയും മരണത്തിൻ്റെയും മേൽ വിജയം ആഘോഷിക്കുകയും എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം അവന് നൽകപ്പെടുകയും ചെയ്തതെങ്കിൽ"(ഫിലിപ്പി 2:9), മിശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞും അവനെപ്രതി ശൂന്യരായിതീർന്നും മാത്രമേ നാമും അവിടുത്തെ ഉത്ഥാനത്തിൻ്റെ വിജയത്തിൽ പങ്കുകാരാകൂ. നോമ്പിൻ്റ 50 ദിവസങ്ങൾ മിശിഹായോടൊപ്പം നമ്മെ ശൂന്യരാക്കിയ കാലമായിരുന്നല്ലോ. ഉത്ഥാനം ചെയ്ത മിശിഹാ നമുക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം അവിടുത്തെ സമാധാനമാണ്. "സമാധാനം നിങ്ങളോടുകൂടെ" എന്നതാണാല്ലോ ഉത്ഥിതൻ്റെ ആദ്യത്തെ ആശംസ, ഈശോ തന്നെയാണ് യഥാർത്ഥ സമാധാനം. അവിടുന്ന് നമുക്ക് തന്നെത്തന്നെയാണ് നൽകുന്നത്. അതിനാൽ ഉത്ഥാനത്തിൽ വിശ്വസിക്കുകയും ഉത്ഥിതനെ സ്വീകരിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ ഈശോയാകുന്ന യഥാർത്ഥ സമാധാനത്തെയാണ് നാം സ്വീകരിക്കുന്നത്. ആശങ്കകളും, ഭയവും, അസമാധാനവും നിറഞ്ഞ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ "സമാധാനത്തിൻ്റെ ദൈവം നിങ്ങൾ ഓരോരുത്തരുടെയും കൂടെ ഉണ്ടായിരിക്കട്ടെ" (ഫിലിപ്പി 4:9) എന്ന് പ്രാർത്ഥിക്കുകയും, ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുകയും ചെയ്യുന്നു. മിശിഹായിൽ സ്‌നേഹപൂർവ്വം, ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ (ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കി). ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-03-30-18:37:54.jpg
Keywords: ബ്രിട്ട
Content: 22953
Category: 1
Sub Category:
Heading: അന്വേഷിക്കുന്നവര്‍ക്കാണ്‌ കര്‍ത്താവ് സംലഭ്യനാകുന്നത്‌: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്‌. കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്ത വജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്‌. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ്‌ കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്‌. കര്‍ത്താവിന്റെ ഉത്ഥാനത്തിന്‌ ആദ്യം സാക്ഷികളാകുന്നത്‌ കല്ലറ അന്വേഷിച്ചുപോയ സ്ത്രീകളാണ്‌. കര്‍ത്താവ്‌ അടക്കപ്പെട്ട സാബത്തിന്റെ കഠിനമായ നിയമങ്ങള്‍മൂലം ശവകുടീരത്തില്‍ ആവശ്യത്തിനു സുഗന്ധദ്രവ്യങ്ങള്‍ വയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാബത്ത്‌ അവസാനിച്ചപ്പോള്‍ അവന്റെ കല്ലറയില്‍ കുറവുള്ള സുഗസ്ധ്രദവ്യങ്ങള്‍ വയ്ക്കാനാണ്‌ മഗ്ദലനമറിയവും മറ്റൊരു മറിയവും അവിടേക്കു പോയത്‌. ഈ സ്ത്രീകളാണ്‌ തുറക്കപ്പെട്ട കല്ലറ ആദയമായി കണുന്നത്‌. അന്വേഷിക്കുന്നവര്‍ക്കാണ്‌ കര്‍ത്താവു സംലഭ്യനാകുന്നത്‌. ഹൃദയത്തില്‍ കര്‍ത്താവിനോട ഒരുപാടു സ്നേഹം സൂക്ഷിച്ചിരുന്ന ഈ സ്ത്രീകള്‍ അവിടത്തെ അന്വേഷിച്ചിറങ്ങി. കല്ലറ മൂടിയിരുന്ന കല്ല് ആര് ഉരുട്ടിമാറ്റുമെന്ന ചോദ്യം അവരുടെ മനസ്സിലുണ്ട്‌. പക്ഷേ, അവര്‍ കണ്ടത്‌ ഉരുട്ടിമാറ്റപ്പെട്ട കല്ലും തുറന്ന കല്ലറയുമാണ്‌. നമ്മുടെ എല്ലാ പ്രതിസന്ധികളുടെ നടുവിലും ഉത്ഥാനതിരുനാള്‍ നല്കുന്ന സന്ദേശം ഇതാണ്‌: എല്ലാ പ്രതിസന്ധിയും ഉരുട്ടിമാറ്റപ്പെടേണ്ട കല്ലുകളാണ്‌. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല. കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നല്കുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്‌. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെക്കുറിച്ചും എനിക്ക്‌ ഓര്‍മ വരുന്നുണ്ട്‌. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട്‌ ഈ പ്രതിസന്ധികള്‍ക്ക്‌ ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ്‌ ഉത്തരം. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല. നമ്മുടെ കര്‍ത്താവ്‌ എത്ര വൃക്തിപരമായാണ്‌ നാമോരോരുത്തരുമായി ബന്ധപ്പെടുന്നതെന്നോര്‍ക്കണം. കര്‍ത്താവിനെ തേടിപ്പോയ മഗ്ദലേനമറിയത്തെ കര്‍ത്താവു പേരുചെല്ലി വിളിക്കുന്നു; “മറിയം!” എത്ര ഹൃദ്യമായ ഇടപെടലാണത്‌. ഉത്ഥാനതിരുനാള്‍ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം നമ്മുടെ യൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട്‌ എന്നതാണ്‌. “മറിയം!” ആ വിളി സുപരിചിതമായ ശബ്ദമായി അവള്‍ക്ക്‌ അനുഭവപ്പെട്ടു. അവള്‍ വിളിക്കേട്ടു: “കര്‍ത്താവേ! ഒരു അപരിചിതത്വവും അവള്‍ക്കു തോന്നിയില്ല. എന്നൊക്കെയാണോ പ്രതിസന്ധികള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്‌, പ്രതിസന്ധികളുടെ തിരമാലകള്‍ സഭാനൗയകയെ ആടിയുലയ്ക്കുന്നത്‌, അന്നൊ ക്കെ നാം ശ്രദ്ധിച്ചാല്‍ മനസ്സി ലാകും, കര്‍ത്താവ്‌ നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്‌. നാം ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ത്താവിന്റെ സാ ന്നിധ്യം നാം തിരിച്ചറിയണമെന്നില്ല. ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും ചെ വിയോര്‍ത്താല്‍ കര്‍ത്താവ്‌ നമ്മെ പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കാനാവും. കര്‍ത്താവ്‌ നമ്മെ ഒരിക്കലും മറക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നില്ല. കര്‍ത്താവ്‌ നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ്‌ ഈസ്റ്റര്‍. കര്‍ത്താവ്‌ എല്ലാവരോടും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്‍പിച്ചത്‌, ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു എന്ന സദ്വാര്‍ത്തയാണ്‌. ഒരു ക്രൈസ്തവന്‍ ലോകത്തിനു കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്ദേശമാണ്‌. പ്രതി സന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവിൽ നാം കൈകളിൽ സൂക്ഷിക്കേണ്ടത് വിജയ ശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. കര്‍ത്താവു നമുക്കു നല്‍കുന്ന സമാധാനം മറ്റുള്ളവര്‍ക്കുകൂടി പകർന്നുനൽകാനുള്ളതാണ്‌. നമ്മുടെ കുര്‍ബാനയില്‍, “സമാധാനം നമ്മോടുകൂടെ” എന്ന്‌ എത്ര പ്രാവശ്യമാണ്‌ നാം പറയുന്നത്‌! സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ്‌ വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക. ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത്‌ സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്‌. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്‌ ഇങ്ങനെ പ്രാര്‍ഥിച്ചു; “എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ. എവിടെയാണോ അന്ധകാരം, അവിടെ ഞാന്‍ പ്രകാശം പരത്തട്ടെ. എവിടെയാണോ അസ്വസ്ഥത, അവിടെ ഞാന്‍ ശാന്തി പകരട്ടെ. എവിടെയാണോ കൊടുങ്കാറ്റ്‌, അവിടെ ഞാന്‍ കുളിര്‍ത്തെന്നലാകട്ടെ. എവിടെയാണോ കാര്‍മേഘം, അവിടെ ഞാന്‍ തെളിഞ്ഞുകാണട്ടെ.” സമാധാനം കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വമാണ്‌ ഉത്ഥാനത്തിരുനാള്‍ നമുക്കു നല്‍കുന്നത്‌. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാനതിരുനാളിനു നല്കാനുള്ള സദ്വാര്‍ത്ത നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്കു കരഗതമാകും എന്നുള്ളതാണ്‌. സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം മാറുന്നില്ലെങ്കില്‍ നമ്മുടെ ഉത്ഥാനതിരുനാൾ ആഘോഷത്തിന് സമൂഹമധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഉണ്ടാകില്ല. കാൽവരിയിലെ കർത്താവിന്റെ മരണമാണ് അവിടുത്തെ ഉത്ഥാനത്തിലേക്ക് നയിച്ചത്. തോല്‍വി ഉത്ഥാനത്തിന്റെ ആരംഭമാണ്‌. തോല്‍ക്കുന്നിടത്താണ്‌ ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്‌. ഈ കാലഘട്ടം ഒരുപാട്‌ അസ്വസ്ഥമാണ്‌. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്‌. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്‌. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീ രുമൊക്കെയുണ്ട്‌. ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുകയാണ്‌. തുറക്കപ്പെട്ട കല്ലറയും ഉരൂട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ്‌ ക്രൈസ്തവര്‍. ഉത്ഥാനത്തിരുനാള്‍ നാം കൊണ്ടാടുമ്പോള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ഥന നമ്മള്‍ പ്രായോഗികമാക്കണം: കര്‍ത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ. ക്രൈസ്തവജീവിതം ഉത്ഥാന തിരുനാളിന്റെ തുടർച്ചയാണ്. "ആരെങ്കിലും എന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വയം ത്യജിച്ച് കുരിശും വഹിച്ച് എന്റെ പിന്നാലെ വരട്ടെ" എന്ന ഈശോയുടെ ആഹ്വാനം പൂർത്തിയാക്കുന്നവർക്ക് ഈശോ നൽകുന്ന പ്രതിസമ്മാനമാണ് ഉത്ഥാനം. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങൾ പ്രത്യാശയോടെ സ്വീകരിക്കുവാനും സ്നേഹത്തോടെ സംവഹിക്കുവാനും നമുക്ക് കഴിഞ്ഞാൽ ദൈവം നമുക്ക് നൽകുന്ന ഹൃദയത്തിന്റെ സന്തോഷമാണ് സമാധാനം. വലിയനോമ്പിന്റെ സമാപ്തിയാണല്ലോ ഉത്ഥാനതിരുനാൾ. സഹനത്തിന്റെ മേൽ ദൈവം നേടിയ വിജയമാണ് ഉത്ഥാനതിരുനാളിന്റെ പൊരുൾ. സഹനത്തെ വിശ്വാസത്തോടെ സ്വീകരിക്കാനും സംവഹിക്കാനും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ. ഉത്ഥാനതിരുനാളിന്റെ സർവ്വ മംഗളങ്ങളും നമുക്കുണ്ടാകട്ടെ. ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ ഏറ്റവും മൗലികവും അടിസ്ഥാനപരവുമായ ആഘോഷമാണ് ഉത്ഥാനതിരുനാൾ. അപ്പസ്തോലനായ പൗലോസ് ഉത്ഥാനതിരുനാളിന്റെ ദൈവശാസ്ത്രപരമായ അർത്ഥം ഇപ്രകാരമാണ് വിശദീകരിക്കുന്നത്. അവൻ ഉത്ഥാനം ചെയ്തില്ലായിരുന്നുവെങ്കിൽ നമ്മുടെ വിശ്വാസം നിരർത്ഥകമാണ്, വ്യർത്ഥമാണ്. അനുദിന ജീവിതം ഉത്ഥാനതിരുനാളിന്റെ പുനരാ വിഷ്ക്കരണമാണ്. ഈ പുനരാവിഷ്ക്കരണം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് ഉത്ഥാനത്തിരുനാളുമായി ബന്ധപ്പെട്ട സംഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. കർത്താവ് ഒറ്റികൊടുക്കപ്പെട്ട സന്ദർഭം നമ്മുടെ ഓർമ്മയിലുണ്ടല്ലോ. വിശുദ്ധ കുർബാനയിൽ പറയുന്നത് "ഒറ്റികൊടുക്കപ്പെട്ട രാത്രിയിൽ" എന്നാണ്. പെസഹാ ആഘോഷങ്ങൾ ആരംഭിക്കുന്നത് ഒറ്റികൊടുക്കപ്പെടലിൽ നിന്നാണ്. നമ്മുടെ ക്രൈസ്തവജീവിതത്തിൽ വിശ്വാസം വിശ്വസ്ത തയാകുന്നതാണ് ശിഷ്യത്വം. എന്നാണോ വിശ്വസ്തത നഷ്ടപ്പെടുന്നത് അന്ന് വിശ്വാസം നഷ്ടപ്പെടുന്നു. ഉത്ഥാനതിരുനാളിന്റെ പിന്നാമ്പുറത്ത് ഏറ്റവും കുറ്റക്കാരനായി കണക്കാക്കപ്പെടുന്നത് യുദാ സിനെയാണ്. മുപ്പത് വെള്ളിക്കാശിന് കർത്താവിനെ ഒറ്റിക്കൊടുത്ത യൂദാസ്. യൂദാസിന്റെ ചരിത്രം സമൂഹത്തിൽ തുടരുന്നുണ്ട്. ആ തുടർച്ചയിൽ നമുക്ക് കൂട്ടുപങ്കാളിത്തമുണ്ടോയെന്ന് നാം പരിശോധിക്കണം. കർത്താവിന്റെ ഉത്ഥാനത്തിരുനാളിൽ ശിഷ്യന്മാർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചില പാഠങ്ങളുണ്ട്. കർത്താവിനെ അനുഗമിക്കാൻ ആഗ്രഹിച്ച് പാതിവഴിയിൽ തള്ളിപ്പറഞ്ഞ പത്രോസ്. കർത്താ വിനോടുള്ള ഇഷ്ടംകൊണ്ട് കൂടെ പോയതാണ്, പക്ഷെ പത്രോസിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തീകായുന്ന പത്രോസിനെ കണ്ടിട്ട് ചില സ്ത്രീകൾ നീ അവന്റെ കൂടെ ഉണ്ടായിരുന്നവനല്ലേ എന്ന് ചോദിച്ചപ്പോൾ അവൻ പതറിപ്പോയി. പത്രോസ് പറഞ്ഞു, ഞാൻ അവനെ കണ്ടിട്ടുപോലുമില്ല. നമ്മുടെ മുന്നിലുണ്ടാകുന്ന ഒരു പ്രതിസന്ധിയാണിത്. കർത്താവിനെ ഏറ്റുപറയുന്നതുവഴി നമുക്ക് ഉണ്ടാകാവുന്ന ചില താത്കാലിക വിപത്തുകളുണ്ട്. മാത്രവുമല്ല, അതിനെ മറച്ചുവെച്ചാൽ നമുക്ക് കിട്ടാവുന്ന ചില സുരക്ഷിതത്വങ്ങളുണ്ട്. ഈ കഥ ഇന്നും തുടരുകയാണ്. പത്രോസ് ഒരുപാട് കരഞ്ഞവനാണ്. പക്ഷെ, അവൻ കരഞ്ഞത് താൻ ചെയ്ത അവിശ്വസ്തതയുടെ കുറ്റബോധംകൊണ്ടാണ്. പത്രോസ് നമ്മെ പഠിപ്പിക്കുന്ന രണ്ടു പാഠങ്ങളുണ്ട്. ധീരതയോടുകൂടെ കർത്താവിനെ ഏറ്റുപറയാനുള്ള നിലനിൽപ്പിന്റെ പാഠവും തെറ്റിപോയെന്ന് പറയാനുള്ള സന്മനസ്സിന്റെ പാഠവും. നമ്മൾ എത്ര ആഗ്രഹിച്ചാലും കൈവിട്ടുപോകുന്ന ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിലൂടെ കടന്നുപോയ പത്രോസ് അവനെ തള്ളിപ്പറഞ്ഞവനാണ്. പക്ഷേ തിരിച്ചറിവിലേക്ക് വന്ന പത്രോസ് അവനുവേണ്ടി ധീരതയോടുകൂടി വിശ്വാസം ഏറ്റുപറഞ്ഞു രക്തസാക്ഷിത്വം വരിച്ചവനാണ്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരോടൊപ്പം അപരിചിതനായി ക്രിസ്തു സഹയാത്രികനാകുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും കർത്താവ് പ്രത്യക്ഷപ്പെടുന്നത് അപരിചിതന്റെ ഭാവത്തിലാണ്. ഞാൻ എന്തിനാണ് കൽക്കട്ടായിലെ തെരുവുകളിൽ നിന്ന് കുഷ്ഠരോഗികളെയും ആർക്കും വേണ്ടാത്തവരെയും എടുത്തുകൊണ്ടുവരുമ്പോൾ മദർ തെരേസ പറയുമായിരുന്നു. അത് വഴിയിൽ വീണ തിരുവോസ്തിയാണെന്ന്. ഒരുപക്ഷെ ഉത്ഥാനത്തിരുനാൾ നമ്മുടെ മുന്നിൽ വയ്ക്കുന്ന ഒരു വലിയ സാധ്യത ധാരാളം അപരിചിതർ നമുക്ക് സഹയാത്രികരായുണ്ട് എന്നതാണ്. ആ അപരിചിതരിലൊക്കെ കർത്താവിനെ കാണാൻ നമ്മുക്ക് കഴിയേണ്ടിയിരിക്കുന്നു. കുടുംബങ്ങളിൽ പ്രതിസന്ധികളുണ്ടാകാം, ദാമ്പത്യജീവിതത്തിൽ പിരിമുറുക്കങ്ങളുണ്ടാകാം, മക്കളെ സ്വീകരിക്കുന്നതിന് നമ്മുടെ മുന്നിൽ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാം. അപ്പോഴൊക്കെ നമ്മുടെ വിശ്വാസസംഹിതകൾ മാറ്റി വെക്കാൻ നമുക്ക് പ്രലോഭനമുണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ പത്രോസ് നമുക്ക് വഴിക്കാട്ടിയാണ്. തെറ്റിപ്പോകാം, പക്ഷെ തെറ്റ് തിരുത്താൻ പഠിക്കുക എന്നുള്ള ഒരു സന്ദേശം ഉത്ഥാനത്തിരുനാൾ നമുക്ക് നൽകുന്നുണ്ട്. തെറ്റിപ്പോയ പത്രോസിനെ കർത്താവ് തിരുത്തുന്ന മനോഹരമായ ഒരു രംഗം തിബേരിയോസ് കടൽതീരത്തു നമ്മൾ കാണുന്നുണ്ട്. അപ്പവും മീനും മുറിച്ചു കൊടുത്ത ശേഷം കർത്താവ് പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ ഇവരേക്കാൾ കൂടുതലായി എന്നെ സ്നേ ഹിക്കുന്നുണ്ടോ. കർത്താവ് ഉറപ്പോടുകൂടി ചോദിച്ച ആ ചോദ്യത്തിന് പത്രോസ് കൊടുത്ത ഉറപ്പില്ലാത്ത ഒരു നിഷ്കളങ്കമായ മറുപടിയുണ്ട്. കർത്താവേ ഞാൻ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമല്ലോ. അതിന് ഒരു വ്യാഖ്യാനമുണ്ട്. ആഗ്രഹിച്ചതുപോലെ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല, ഇനിയും കഴിയുമോയെന്ന് എനിക്ക് ഉറപ്പുമില്ല. നമ്മുടെയൊക്കെ ജീവിതത്തിൽ ഉത്ഥാനതിരുനാൾ നമ്മെ വിളിക്കുന്നത് ഈ ദൗർബല്യത്തിന്റെ സാധ്യതകളിൽ ഉത്ഥാനത്തിന്റെ വിജയപതാക ഉയർത്താനാണ്. സമാധാനം ഒരിക്കലും ഭൗതികമായ ഒരു സുസ്ഥിതിയല്ലെന്ന് തിരിച്ചറിയാൻ ഉത്ഥാനതിരുനാൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. സമാധാനമെന്ന് പറയുന്നത് സാമ്പത്തിക സുസ്ഥിതിയും സമൃദ്ധിയുമാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എല്ലാം സുരക്ഷിതമായാൽ നമ്മൾ സമാധാനമുള്ളവരാണെന്ന് ധരിക്കുന്നു. എന്നാൽ, അനുഭവങ്ങളുടെ പാഠപുസ്തകങ്ങൾ വായിക്കാനിടയായാൽ നിങ്ങൾക്ക് എന്തുമാത്രം സുസ്ഥിയുണ്ടാകുന്നോ അത്രതന്നെ നിങ്ങളുടെ സമാധാനം അപകടാവസ്ഥയിലാണെന്ന് മനസ്സിലാകും. പെസഹാ രഹസ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ സഹനത്തിന്റെ മൂർദ്ധന്യത്തിലാണ് കർത്താവ് ഒരുപാട് പേർക്ക് സമാശ്വാസം നൽകിയത്. സമാശ്വസിപ്പിക്കാൻ വന്ന വേറോനിക്കക്ക് കർത്താവ് തിരിച്ചുകൊടുത്തത് തന്റെ മുഖഛായയാണ്. എപ്പോഴൊക്കെ നാം മറ്റുള്ളവരുടെ മുഖം തുടക്കാൻ സന്മനസ്സ് കാണിക്കുന്നുവോ അപ്പോഴൊക്കെ കർത്താവ് നമുക്ക് തിരിച്ചുതരുന്നത് അവന്റെ തന്നെ മുഖഛായയാണ്. കർത്താവിന്റെ കുരിശ് താങ്ങാൻ നിർബന്ധിക്കപ്പെട്ടവനാണ് ശിമയോൻ. പക്ഷെ, കർത്താവിന്റെ കുരിശിന്റെ വഴിയിൽ അർത്ഥവത്തായ ഒരു സഹയാത്രികനായി അവൻ മാറി. ദാമ്പത്യജീവിതത്തിന്റെ സഹനങ്ങളിൽ ജീവിതപങ്കാളിയെ വെറോനിക്കയാകാനോ ശിമയോനാകാനോ കൂട്ടുന്നതാണെന്ന തിരിച്ചറിവിലേക്ക് വളരാൻ നമുക്ക് കഴിയണം. എല്ലാം സുരക്ഷിതമായാൽ സമാധാനമുള്ളവരാണെന്ന് കരുതന്നവരോട് ഉത്ഥിതൻ പറയുന്നു: എല്ലാം സന്തോഷമാകുമ്പോഴല്ല നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. മറിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിലാണ് നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. ഞാൻ ഒരിക്കൽ ആഫ്രിക്ക സന്ദർശിച്ചപ്പോൾ ഒരു കുടുംബത്തെ പരിചയപ്പെട്ടു. അവർക്ക് നാല് മക്കളാണ്. ആദ്യത്തെ മൂന്ന് മക്കൾ മാനസിക വൈകല്യമുള്ളവരാണ്. നാലാമത്തെ കുട്ടി അതീവ ബുദ്ധിമാനും. ആ കുടുംബം എന്നോട് പറഞ്ഞു ഞങ്ങൾ നാലാമനെ വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ചതാണ്, എന്നാൽ ദൈവം അനുവദിച്ചില്ല. വൈദ്യശാസ്ത്രമനുസരിച്ചും മനുഷ്യന്റെ ബുദ്ധിശാസ്ത്രമനുസരിച്ചും ദൈവത്തിലാശ്രയിച്ച് ഞങ്ങൾ എടുത്തത് റിസ്ക് ആണ്. എന്നാൽ വളരെ ബുദ്ധിമാനായ ഒരു കുഞ്ഞിനെ തന്നു ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. സഹനങ്ങൾ എവിടെയൊക്കെ ഉണ്ടോ, അത് ഉത്ഥാനത്തിന്റെ ഒരു കവാടമാണ്. അതിന്റെ ഉള്ളടക്കം നമുക്ക് നൽകുന്ന കിരീടമാണ് കർത്താവിന്റെ ഉത്ഥാനത്തിന്റെ സമാധാനം. നാമൊക്കെ നിരന്തരം പ്രാർത്ഥിക്കുന്നത് 'കർത്താവേ സമാധാനം നൽകണമേ' എന്നല്ലേ. എന്നാൽ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഒരു വിശുദ്ധൻ മറിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്; വി. ഫ്രാൻസിസ് അസ്സീസി. മാനസാന്തരത്തിനുശേഷം അദ്ദേഹം കുരിശിന്റെ താഴെ നിന്ന് പടിയൊരു പാട്ടുണ്ട്. അതാണ് ഇന്നത്തെ സമാധാനത്തിന്റെ സങ്കീർത്തനം എന്ന് അറിയപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പ എല്ലാ ക്രൈസ്തവസഭാദ്ധ്യക്ഷന്മാരെയും ഒന്നിച്ചു പ്രാർത്ഥിക്കാൻ ക്ഷണിച്ചപ്പോൾ അവർ ഉരുവിട്ടത് സമാധാനത്തിന്റെ പ്രാർത്ഥനയാണ്. ഉത്ഥാനം നമുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം സമാധാനമാണ്. അത് എന്റെ ജീവിതത്തിൽ ഉണ്ടാകാൻ മാത്രം ആഗ്രഹിച്ചാൽ പോരാ, കൂടെയുള്ളവർക്കും സംലഭ്യമാകണം. നല്ല സമരിയാക്കാരന്റെ കഥയിൽ കർത്താവ് ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. ഞാനും നിങ്ങളും കടന്നുപോകുന്ന വഴിപോക്കരാകാറുണ്ട്. അവശതയുള്ളവനെ അവർ കണ്ടു പക്ഷെ കടന്നുപോയി. സമരിയാക്കാരൻ അവനെ കണ്ടപ്പോൾ മനസ്സിൽ അനുകമ്പയുണ്ടായി. അവനെ കോരിയെടുത്തു സത്രത്തിലേക്ക് കൊണ്ടുപോയി തന്റെ കയ്യിലെ രണ്ടു ദനാറ കൊടുത്തിട്ട് സത്രം സൂക്ഷിപ്പുകാരനോട് പറഞ്ഞു വഴിയിൽ നിന്ന് കിട്ടിയതാണ്, പക്ഷെ അന്യനല്ല സ്വന്തമാണ്. തിരിച്ചുവരുമ്പോൾ ബാക്കിയുള്ളത് തന്നുകൊള്ളാം. കർത്താവ് രണ്ടു പ്രാവശ്യമേ 'ഇതുപോലെ ചെയ്യൂ' എന്ന് നമ്മളോട് പറഞ്ഞിട്ടുള്ളൂ. പെസഹായുടെ അപ്പം മുറിച്ചുകഴിഞ്ഞും നല്ല സമരിയാക്കാരന്റെ ഉപമയ്ക്കുശേഷവും. സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്ക് മാത്രമേ സമാധാനത്തിന്റെ ഉപകാരണമാകാൻ സാധിക്കുകയുള്ളൂ. അതിനാൽ, നമുക്ക് സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം. ഇതാണ് ഉത്ഥിതനായ കർത്താവ് നമുക്ക് നൽകുന്ന ഈസ്റ്റർ സന്ദേശം. ഉത്ഥാനതിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.
Image: /content_image/News/News-2024-03-30-23:53:49.jpg
Keywords: ഈസ്റ്റര്‍ സന്ദേശ