category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നു: ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
Contentതിരുവനന്തപുരം: മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രാജ്യത്തിൻ്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി 22ന് ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാനുള്ള ഭാരത കത്തോലിക്കാ സഭയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധി ച്ചുളള അതിരൂപതാ മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയ ലേഖനം ഇന്നലെ പള്ളികളിൽ വായിച്ചു. മതധ്രുവീകരണം നമ്മുടെ രാജ്യത്ത് സാമൂഹിക സൗഹാർദ്ദത്തെ തകർക്കുകയും ജനാധിപത്യത്തെതന്നെ അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മത മൗലിക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാർമികതയെ തകർക്കുകയാണെന്നും ഇടയലേഖനത്തിൽ വിവരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്‌തവർക്കും ക്രിസ്‌തീയ സ്ഥാപനങ്ങൾക്കും നേരേ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറിയിരിക്കുകയും ചെയ്യുകയാണ്. 2014-ൽ ക്രൈസ്തവർക്കു നേരേ 147 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023-ൽ ക്രൈസ്‌തവ വിരുദ്ധ അക്രമങ്ങൾ 687 ആയി. ഈ പശ്ചാത്തലത്തിൽ 22-ന് ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ ഏവരോടും ആഹ്വാനം ചെയ്യുകയാണെന്ന് ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-18 09:17:00
Keywordsനെറ്റോ
Created Date2024-03-18 09:21:31